Wednesday, October 18, 2006

ബാച്ചിക്കുട്ടന്‍

ബാച്ചിക്കുട്ടന്‍ ഒരു പായ്ക്കറ്റ് മീനുമായി അപ്പുറത്തെ വീട്ടിലെ സുമതി ചേച്ചിയെ കാണുന്നു.

ബാച്ചി: സുമതി ചേച്ചീ... സുകുവേട്ടന് നെയ് മീന്‍ ഇഷ്ടമാണല്ലൊ എന്ന് കരുതി വാങ്ങിയതാ. എനിക്കാണെങ്കില്‍ കുക്കിങ് അത്ര വശമില്ല. സുകുവേട്ടന് ഉണ്ടാക്കുമ്പോള്‍ എനിക്ക് കുറച്ച് തന്നാല്‍ മതി.

ചേച്ചി: മോനേ നീയെങ്കിലും എന്റെ കുക്കിങ് കാണുന്നുണ്ടല്ലോ. സുകുവേട്ടന്‍ വലിച്ച് വാരിത്തിന്ന്‍ ഏമ്പക്കവുമിട്ട് എഴുന്നേറ്റ് പോകും എന്നും. നിങ്ങടെ കൂടെ കമ്പനി കൂടാന്‍ വിടാത്ത ദേഷ്യമാ.

ബാച്ചി:അയ്യോ..ഞങ്ങള്‍ കൂട്ട് കൂടി നശിപ്പിക്കും എന്ന് കരുതിയാണോ?

ചേച്ചി: ഏയ്... പുള്ളിക്കാരന് പ്രായമായില്ലേ? സ്വന്തം കുട്ടികളെ പറ്റിയെങ്കിലും ആലോചിക്കേണ്ടേ. നിങ്ങള്‍ പിള്ളേര്‍ രസിച്ച് നടക്കണ്ട പ്രായം.പുള്ളിക്കാരന്‍ അത് പോലാണോ? ഞാന്‍ നിയന്ത്രിക്കുന്നു എന്നുള്ളത് കൊണ്ട് ഒന്ന് അയച്ച് വിട്ടാല്‍ വല്ലാത്ത ആക്രാന്തമാ സുകുവേട്ടന്. അത് കൊണ്ടാ മോനേ. ഒന്നും വിചാരിക്കല്ലേ..

ബാച്ചി: പാവമാ ചേച്ചീ....

ചേച്ചി: അതെനിക്കറിഞ്ഞൂടേ? കറിയായാല്‍ സുകുവേട്ടന് കുറച്ച് വെച്ചിട്ട് ബാക്കി ഞാന്‍ കൊടുത്തയയ്ക്കാം മോന്റെ കൈയ്യില്‍.

ബാച്ചി: ശരി ചേച്ചീ. കുറച്ച് മതിയായിരുന്നു.എ ങ്കിലും കൂട്ടുകാരൊക്കെയുള്ളത് കൊണ്ട്....

ചേച്ചി: ദാ ഇപ്പൊ ഉണ്ടാക്കിത്തരാം...

തിരിച്ച് വീട്ടിലെത്തിയ ബാച്ചിയെ കാത്ത് കൂട്ടുകാരന്‍ ഇരിപ്പുണ്ടായിരുന്നു.

ബാച്ചി: ഒരു വിധത്തില്‍ ചേച്ചിയെ കൊണ്ട് സമ്മതിപ്പിച്ചു. എന്നാലും ചേച്ചിയെ ഇങ്ങനെ മുതലെടുക്കുന്നത് മോശമല്ലേ? ഒരു കുറ്റബോധം...

കൂട്ടു: എന്തിന്? ഇതൊക്കെ സാധാരണമല്ലേ? നീ എന്ത് തെറ്റ് ചെയ്തു അതിന്? ആര്‍ക്കും ചേതമില്ലാത്ത കാര്യം.

ബാച്ചി: എങ്കിലും ഒരു വല്ലായ്മ..

കൂട്ടു: വല്ലായ്ക വരാന്‍ നീ കല്ല്യാണമൊന്നും കഴിച്ചിട്ടില്ലല്ലോ? എടാ കല്ല്യാണം കഴിച്ചവര്‍ക്കേ അതിന്റെ വിഷമമറിയൂ. മോനേ വേണ്ട.. അത് വേണ്ട

ബാച്ചി: സോഡ വരുന്നത്തിന് മുമ്പേ രണ്ടെണ്ണം കഴിച്ച് കഴിഞ്ഞോ എന്റെ ഈശ്വരാ... സുകുവേട്ടാ എന്താ ഇത്? ഇത് ചേച്ചി പറഞ്ഞത് പോലെ തന്നെയാണല്ലോ ദൈവമേ...ഞാന്‍ പറഞ്ഞതാ വേണ്ടാന്ന്.. എന്നെക്കൊണ്ട് നിര്‍ബന്ധിച്ച് ഓരോന്ന് ചെയ്യിപ്പിച്ചിട്ട്..

നൈരാശ്യവും കുറ്റബോധവും ഒരു നിമിഷത്തേയ്ക്ക് സുകുമാരന്റെ മുഖത്ത് നിഴലിച്ച് കണ്ടു. പിന്നെ അയാള്‍ ശാന്തനായി ഒരു സൈഡിലേയ്ക്ക് വാള് വെച്ചു. കുഴഞ്ഞ് വീണ അയാളെ മീങ്കറിയുമായി ഗേറ്റ് വരുന്ന മകന്‍ കാണാതെ വീടിന്റെ ഉള്ളിലേക്ക് മാറ്റിക്കിടത്തുമ്പോള്‍ ആ ബാച്ചിയുടെ ഹൃദയം വിങ്ങുകയായിരുന്നു.

29 comments:

ദില്‍ബാസുരന്‍ said...

ഈ പുതിയ ബാച്ചി പോസ്റ്റ് ഞാന്‍ വൈക്കന്‍ ചേട്ടന് ഡെഡിക്കേറ്റ് ചെയ്യുന്നു. വായിക്കുക! ആസ്വദിക്കുക!

ദില്‍ബാസുരന്‍ said...

വൈക്കന്‍ ചേട്ടന് മാത്രമല്ല സൂര്യോദയം ചേട്ടനും ഡെഡിക്കേറ്റ് ചെയ്യുന്നു. :-)

അതുല്യ said...

സുകുവിന്റെ പ്രവേശനം എപ്പോ? ക്ലാരിഫിക്കേഷന്‍/കോറിജെന്‍ഡം വേണ്ടിവരും.

ദില്‍ബാസുരന്‍ said...

അയ്യോ സസ്പെന്‍സ് കളയാതെ എനിക്ക് അത് എഴുതാന്‍ പറ്റണില്ല അതുല്ല്യ ചേച്ചീ. കഥയില്‍ നിന്ന് മനസ്സിലായില്ലേ? :-(

ഞാനൊരു നല്ല എഴുത്തുകാരനൊന്നുമല്ല. :-(

ഷിജു അലക്സ്‌‌: :Shiju Alex said...

എടാ കല്ല്യാണം കഴിച്ചവര്‍ക്കേ അതിന്റെ വിഷമമറിയൂ.

അത് കലക്കി ദില്‍ബൂ. കഴിക്കാതെ തന്നെ ബാച്ചി അതിന്റെ വിഷമം കണ്ടല്ലോ

അളിയന്‍സ് said...

ഇതു ഒരു ഗോളൊന്നുമല്ലാ മോനേ ദില്‍ബൂ , ഒരു ഒന്നൊന്നര ഗോള്‍ വരുമല്ലോ.... കൊട് കൈ.

ദില്‍ബാസുരന്‍ said...

സൂര്യോദയം ചേട്ടാ,
നിങ്ങള്‍ സെന്റിയാവല്ലേന്നും. സ്പിരിറ്റ് കൂടിപ്പോയി എന്ന് ഒരു ബാച്ചിലര്‍ സമ്മതിക്കുമോ എപ്പോഴെങ്കിലും? (വെള്ളമൊഴിച്ച് ഡൈല്യൂട്ടാമെന്നേ) :-)

പിന്നെ താങ്കള്‍ യുദ്ധം നിര്‍ത്താന്‍ ഞങ്ങള്‍ സമ്മതിക്കില്ല. “അശ്വദ്ധാമാവ് (എന്ന കമന്റ്)ചത്തു” എന്ന് പറഞ്ഞിട്ട് ഞങ്ങള്‍ക്ക് ആരേയും വധിയ്ക്കണ്ട. :-D

ശ്രീജിത്ത്‌ കെ said...

ദില്‍ബാ, കലക്കന്‍ മറുപടി. നീ ബാച്ചിലേര്‍സ് സിംഗമാടാ. നിനക്ക് ഒരു പൊന്നാട അണിയിക്കാന്‍ പറ്റുന്നില്ലല്ലോ എന്ന വിഷമം മാത്രം എനിക്ക്.

അതുല്യ said...

അങ്ങനെ വഴിയ്ക്‌ വാ.....

സുഗതരാജ് പലേരി said...

ദില്‍ബൂ, എക്സ് ബച്ചിലറാനെ നശിപ്പിക്കാനിറങ്ങിയോ. അതും അവന്‍റെ ഭാര്യതന്നെ വേണം മീന്‍ കറി വച്ചുതരാന്‍. നെയ്മീന്‍റെ കാശും സുകുവേട്ടന്‍ തന്നെ തന്നുവല്ലേ.

കുറുമാന്‍ said...

എടാ കള്ള ബാച്ചീ, മീനും കൊണ്ട് സുകുവേട്ടനില്ലാത്ത നേരം നോക്കി അടുത്തവീട്ടിലെ ചേച്ചീടെ വീട്ടില്‍ പോയി, സുകുചേട്ടന്റെ പേരും പ
റഞ്ഞ്, മീങ്കറിവെപ്പിച്ച്, പാവം സുകുചേട്ടനെ കുടിപ്പിച്ച്, വാളുവെപ്പിച്ച് കിടത്തി.......മോനേ തലമറന്നെണ്ണ തേക്കല്ലടാ, കുടുമ്പം കലക്കലടാ കണ്ണാ

പടിപ്പുര said...

"ബാച്ചിക്കുട്ടന്‍ ഒരു പായ്ക്കറ്റ് മീനുമായി അപ്പുറത്തെ വീട്ടിലെ സുമതി ചേച്ചിയെ കാണുന്നു."
ഇവിടുന്നങ്ങോട്ട്‌ മാറ്റിവായിക്കുക-

രംഗം- ചേച്ചിയുടെ വീട്‌
സുകുവേട്ടന്‍ കടന്നു വരുന്നു.
സു: പൊന്നേ, ഞാന്‍ കുറച്ച്‌ നേരം മുമ്പ്‌ അപ്പുറത്തെ ബാച്ചിയുടെ കയ്യില്‍ വാങ്ങിക്കൊടുത്തു വിട്ട നെയ്മീന്‍ കിട്ടിയൊ?

ചേ: "കിട്ടി സുകുവേട്ടാ, പക്ഷേ അവന്‍ പതിവുപോലെ തമാശ പറഞ്ഞു. അവന്റെ വകയാണെന്ന്!"

"ഈ ബാച്ചിച്ചെറുക്കന്റെ ഒരു ഡാവ്‌", സുകുവേട്ടന്‍ ചിരിച്ചുകൊണ്ട്‌ ഷര്‍ട്ടൂരാനൊരുങ്ങുമ്പോള്‍ ചേച്ചിവന്ന് ബട്ടണഴിച്ച്‌ ഷര്‍ട്ടൂരി ഹാംഗറിലിട്ടു. പിന്നെ കൊണ്ട്‌ വന്ന ബാഗ്‌ തുറന്ന് സിഗ്നേച്ചറിന്റെ ബോട്ടിലെടുത്ത്‌ മേശപ്പുറത്ത്‌ വച്ച്‌ ചോദിച്ചു-

ചേ: "തണുത്ത വെള്ളം മതിയോ അതോ സോഡാ വേണൊ?"

വെള്ളവും സോഡയും വറുത്ത നെയ്മീനും മേശപ്പുറത്ത്‌ നിരന്നു. സുകുവേട്ടന്‍ ആഘോഷമായി ഒരെണ്ണം വിട്ടു. പിന്നെയും ഒരെണ്ണം ഒഴിച്ച്‌ ചിന്താനിമഗ്നനായി ഇരുന്നു. പെട്ടന്നെന്തോ തീരുമാനിച്ചത്‌ പോലെ അകത്തേയ്ക്‌ വിളിച്ച്‌ ചോദിച്ചു-

പൊന്നേ, ആ പിള്ളേര്‍ക്കുള്ള ചോറുകൂടെ ഇട്ടതല്ലേ? ഇല്ലെങ്കില്‍ നീയാകുക്കറിലിട്ട്‌ എളുപ്പത്തിലൊരു ആറ്‌ വിസിലടിപ്പിക്ക്‌. ഒരു ഞായറാഴ്ചയായിട്ടെങ്കിലും ആ ബാച്ചിപ്പിള്ളേര്‍ വായ്ക്കിത്തിരി രുചിയോടെ വല്ലതും തിന്നുകയും കുടിക്കുകയും ചെയ്യട്ടെ. ഞാനവരെ വിളിച്ചിട്ട്‌ വരാം.

ബാച്ചികളെ വിളിക്കാന്‍ വാതില്‍ തുറന്നതും എല്ലാവരും വാതില്‍ക്കല്‍ ഹാജര്‍. എന്നിട്ട്‌ ഒറ്റ സ്വരത്തില്‍-
"എല്ലാ ഞായറാഴ്ചയും പോലെ വിളിക്കാന്‍ സുകുവേട്ടന്‍ അത്രടം വരെ വന്ന് ബുദ്ധിമുട്ടിയ്ക്കേണ്ട എന്ന് കരുതി ഞങ്ങളിങ്ങു പോന്നു"

തഥാഗതന്‍ said...
This comment has been removed by a blog administrator.
തഥാഗതന്‍ said...

ഹഹഹ

കുറുമാന്റെ ഒരൊറ്റ കമന്റോടെ ബാക്കി എല്ലാ ബാച്ചിലര്‍ കമന്റ്‌സും നിഷ്‌ഫലമായി പോയി..

കുറുമാന്‍ജീ വാഴ്‌കൈ

കുട്ടന്മേനൊന്‍::KM said...
This comment has been removed by a blog administrator.
മിടുക്കന്‍ said...

ദില്‍ബു.. മൊനെ,
ഹൃദയ രക്തത്തില്‍ ചാലിച്ച്‌ പൂശിയ പോസ്റ്റ്‌...
പാവം എക്സുകള്‍...
പൊട്ടെടാ.. പാവങ്ങള്‍..

ഒന്നുമില്ലേലും നമ്മടെ സുമതി ഏടത്തിമാരുടെ ചേട്ടന്മരല്ലേ..?

ദില്‍ബാസുരന്‍ said...

എഴുതാപ്പുറം വായിച്ച് കമന്റുകളോട് എനിക്ക് ഒന്നും പറയാനില്ല. (ഞങ്ങള്‍ ബാച്ചിലേഴ്സ് ആ ടൈപ്പല്ല) :-)

അളിയന്‍സ് said...

ബാച്ചിലേര്‍സിന്റെ പോസ്റ്റുകളെ വളച്ചൊടിക്കുക , പോസ്റ്റ്ന്റെ സ്ക്രീന്‍പ്ലേ എഡിറ്റ് ചെയ്ത് അനാവശ്യ സീനുകള്‍ എഴുതിച്ചേര്‍ക്കുക എന്നീ ഫരിഫാടികള്‍ ഇനിയെങ്കിലും നിര്‍ത്തണമെന്ന് പ്രിയ വിവാഹിതരോട് റീക്കൊസ്റ്റുന്നു......
അതും ദില്‍ബുന്റെ പോസ്റ്റുകളെ തെരഞ്ഞുപിടിച്ച് വളച്ചൊടിക്കുന്നത് ഒരു ശീലമായിരിക്കുന്നു.

ദില്‍ബൂ, പറ്റുമെങ്കില്‍ ഉടനെത്തന്നെ അടുത്ത പോസ്റ്റിടടാ....

പച്ചാളം : pachalam said...

നേരം സന്ധ്യ കഴിഞ്ഞിരിക്കുന്നൂ..
സുകുവേട്ടന്‍റെ ചെക്കന്‍ അന്വേഷിച്ച് വന്നിരിക്കുന്നു...
“എന്‍റച്ഛനഇവിടുണ്ടോ..ചേട്ടാ”
ചെക്കന്‍റെ ഒച്ച കേട്ട് സുകുവേട്ടന്‍ ചാടി എണീറ്റു,
സുകുവേട്ടന്‍: “എന്താടാ?”
“അച്ഛനിവിടിരിക്കുവാണോ?, അമ്മ അന്വേഷിക്കുന്നു..”
പാവം സുകുവേട്ടന്‍റെ മുഖത്തൊരു മ്ലാനത പടര്‍ന്നൂ..
സുകുവേട്ടന്‍ വീട്ടിലേക്ക് മട്ങ്ങി.

“നിങ്ങളിതെവിടാര്‍ന്നൂ മനുഷ്യാ..”
പാവം; സുകുവേട്ടന്‍റെ ഒച്ച കേള്‍ക്കുന്നില്ല!
...ഠും,ടിഷ്, ഠപ്പേ....
പിന്നെ കേട്ടത് സൂകുവേട്ടന്‍റെ ഒരു നിലവിളിമാത്രം...ഒരേയൊരു നിലവിളി...

ഉത്സവം : Ulsavam said...

ഹ ഹ ഹ പച്ചാളം പറഞ്ഞത് കറ്ക്ട്..!
ഒന്ന് ശ്രദ്ധിച്ചാല്‍ അതെ നിലവിളി അപ്പുറത്തെക്ലബ്ബീന്ന് കേള്‍ക്കാം...
ദില്‍ബൂ അലക്കിപ്പൊളിയ്ച്ചൂട്ടോ...

സൂര്യോദയം said...

ദില്‍ബൂ.... കണ്ണാ... (സ്പെല്ലിംഗ്‌ തെറ്റിയിട്ടില്ലാ... ) നീ ശരിക്കും ഒരു കട്ടയ്ക്‌ കട്ട തന്നെ... കലക്കി മോനെ...

അപ്പൊ മോന്‌ ചേച്ചി മീന്‍ കറിവച്ച്‌ തരണം.... സുകുവേട്ടന്റെ കാശ്‌ കൊണ്ട്‌ ഓസിന്‌ വീശണം... സുകുവേട്ടനെ വാള്‌ വെപ്പിക്കണം... എന്നിട്ട്‌.....????

മോന്‍ ഈ പാട്ട്‌ ഒന്ന് ഈണത്തില്‍ പാടിക്കേ...
'ഒരു നാള്‍ ഞാനും ചേട്ടനെപ്പോലെ വളരും വലുതാവും.....'
:-)

മുന്ന said...

മിണ്ടല്ലെ മിണ്ടല്ലെ..ശ്ശ്‌..ശ്ശ്‌..അതെന്താ അപ്പുറത്തെ ഗ്ലബ്ബില്‍ നിന്നൊരു തേങ്ങല്‍..

...ആ..വല്ലതും ആയിക്കോട്ടെ..എലിയുടെയും പൂച്ചയുടെയും, കീരിയുടേയും പാമ്പിന്റേയും,ഭാര്യയുടേയും ഭര്‍ത്താവിന്റേയും ...ഇത്തരം ജീവജാലങ്ങളുടെ ഇടയിലെ പ്രശ്നം നമ്മളെക്കൊണ്ട്‌ തീര്‍ക്കാന്‍ പറ്റുമോടാ കണ്ണാ...നീ അത്‌ ശ്രദ്ധിക്കാതെ ഇതും കൂടെ അങ്ങട്ടടി..ഗ്ല്..ഗ്ല്

ഉള്ളത്‌ പറയാല്ലോ പടിപ്പുര കമന്റ്‌ കിണ്ണം കാച്ചി...

ദില്‍ബാസുരന്‍ said...

മുന്ന പറഞ്ഞപ്പോഴാ പറയാന്‍ വിട്ടുപോയി എന്നോര്‍ത്തത്.

പടിപ്പുര ചേട്ടാ.... കമന്റ് കസറി... :-D ( ഇതിന് താഴത്തെ പോസ്റ്റില്‍ അതുല്ല്യ ചേച്ചി എഴുതിയ കമന്റ് തന്നെ ഇതിനും മറുപടി)

പത്മതീര്‍ത്ഥം said...

പാവം സുകുവേട്ടന്‍റെ മുഖത്തൊരു മ്ലാനത പടര്‍ന്നൂ..
സുകുവേട്ടന്‍ വീട്ടിലേക്ക് മട്ങ്ങി.

“നിങ്ങളിതെവിടാര്‍ന്നൂ മനുഷ്യാ..”
പാവം; സുകുവേട്ടന്‍റെ ഒച്ച കേള്‍ക്കുന്നില്ല!
...ഠും,ടിഷ്, ഠപ്പേ....
പിന്നെ കേട്ടത് സൂകുവേട്ടന്‍റെ ഒരു നിലവിളിമാത്രം...ഒരേയൊരു നിലവിളി...

ഒരു കോമഡി സീഡി യിലെ പൊലെ ഒരു ശബ്ദം

അയ്യോ എന്നെ തല്ലിക്കൊല്ലുന്നെ
അയ്യോ എന്നെ തല്ലിക്കൊല്ലുന്നെ
അയ്യോ എന്നെ തല്ലിക്കൊല്ലുന്നെ

അനംഗാരി said...

മോനെ ദില്‍ബനപ്പാ...പടിപ്പുരയുടെ കമന്റ് കണ്ടല്ലോ. അതാണ് ഈ കഥക്കുള്ള മറുപടി.ദില്‍ബാ ഇതിന്റീയെല്ലം ഒരു കോപ്പി ഞാന്‍ എടുത്ത് വെച്ചിട്ടുണ്ട്. എപ്പോഴെങ്കിലും വേണ്ടി വരും.

അഗ്രജന്‍ said...

പടിപ്പുര തന്നെ താരം :)
ഗമന്‍റ് ഗലക്കി പടിപ്പുരേ!ദില്‍ബൂ: ഫോണില്‍ പറഞ്ഞത് പോലെ ഇടിവാളിനെ എന്തോ കൊടുത്തൊതുക്കി അല്ലേ :)

ഭൂതാവിഷ്ടന്‍ said...

ബാച്ചു ക്ലബ്ബില്‍ എങ്ങിനെ അം ഗത്വം നേടാം ??

ദില്‍ബാസുരന്‍ said...

വേതാളം,
ബാച്ചിക്ലബ്ബ് അംഗത്വത്തിന് dilbaasuran@ജിമെയിലിലേയ്ക്ക് മെയിലയയ്ക്കൂ. :-)

Anonymous said...

AV,無碼,a片免費看,自拍貼圖,伊莉,微風論壇,成人聊天室,成人電影,成人文學,成人貼圖區,成人網站,一葉情貼圖片區,色情漫畫,言情小說,情色論壇,臺灣情色網,色情影片,色情,成人影城,080視訊聊天室,a片,A漫,h漫,麗的色遊戲,同志色教館,AV女優,SEX,咆哮小老鼠,85cc免費影片,正妹牆,ut聊天室,豆豆聊天室,聊天室,情色小說,aio,成人,微風成人,做愛,成人貼圖,18成人,嘟嘟成人網,aio交友愛情館,情色文學,色情小說,色情網站,情色,A片下載,嘟嘟情人色網,成人影片,成人圖片,成人文章,成人小說,成人漫畫,視訊聊天室,性愛,a片,AV女優,聊天室,情色