Wednesday, October 11, 2006

വിവാഹിതന്‍

അന്ന് ഒരു മണിക്കൂര്‍ മുന്‍പേ അയാള് ഓഫീസില്‍ നിന്നിറങ്ങി.അവള്‍ക്ക് കൊടുത്ത വാക്ക് തെറ്റിക്കരുതെന്ന് അയാള്‍ക്ക് വലിയ നിര്‍ബ്ബന്ധമായിരുന്നു. ‘ക്ലാസ്മേറ്റ്സി’ന്റെ ടിക്കറ്റ് ലഞ്ച് ബ്രേക് സമയത്ത് വാങ്ങിയത് പോക്കറ്റില്‍ തന്നെയുണ്ടെന്നുറപ്പു വരുത്തിക്കൊണ്ട് അയാള്‍ കാര്‍ സ്റ്റാര്‍ട്ടാക്കി.വീട്ടില്‍ ചെന്നപ്പോള്‍ പ്രതീക്ഷിച്ച പോലെ അയാള്‍ക്കിഷ്ടപ്പെട്ട സാരിയുമെടുത്ത് അവള്‍ റെഡിയായി നിന്നിരുന്നു. മഞ്ഞയില്‍ പച്ച ഷേഡുള്ള ആ സാരി, വില അല്‍പ്പം കൂടുതലായിരുന്നെങ്കിലും പ്രിയപ്പെട്ടവളുടെ ജന്മദിനസമ്മാനമായി വാങ്ങിക്കൊടുത്തതാണ്.മോളാണെങ്കില്‍ അവള്‍ക്കിഷ്ടപ്പെട്ട നീല ഫ്രോക്കിലും.കവിളത്ത് പതിവു സമ്മാനവും കൊടുത്ത് കയ്യില്‍ നിന്ന് ഫില്‍ട്ടര്‍ കാഫിയും വാങ്ങി കുടിച്ച് പിന്നെ ഒരു കാക്കക്കുളിയും പാസ്സാക്കി അയാള്‍ പെട്ടെന്ന് തന്നെ റെഡിയായി.അന്ന് ഡിന്നര്‍ പുറത്തു നിന്നാവാമെന്ന അവളുടെ സജഷന്‍ അയാള്‍ മുന്‍പേ സമ്മതിച്ചിരുന്നു.

പടം പ്രതീക്ഷിച്ച പോലെ നന്നായിരുന്നു.കോളേജില്‍ വച്ച്‍ B.Com first year ലെ രാധികക്കു ലവ് ലെറ്റര്‍ കൊടുത്ത കാര്യം ശ്രീമതിയെ ഒന്നു കൂടി ഓര്‍മ്മിപ്പിച്ചപ്പോള്‍ ‘എന്നാ പിന്നെ അവളുടെ കൂടെ തന്നെ പോകാമായിരുന്നില്ലേ’ എന്നു പറഞ്ഞുകൊണ്ട് അവള്‍ കൈയില്‍ നുള്ളി.സ്നേഹത്തോടെയുള്ള ആ വേദന ആസ്വദിച്ചുകൊണ്ട് അയാള്‍ റെസ്റ്റോറന്റിനു മുന്‍പില്‍ വണ്ടി പാര്‍ക്ക് ചെയ്തു.അവള്‍ക്കിഷ്ടപ്പെട്ട ചിക്കണ്‍ ഫ്രൈഡ് റൈസും മോള്‍ക്ക് ന്യൂഡിത്സും തന്റെ ഫേവരെറ്റായ ചപ്പാത്തിയും ചില്ലിച്ചിക്കണും ഓര്‍ഡര്‍ ചെയ്ത് വെയ്റ്റ് ചെയ്തിരുക്കുമ്പൊ അയാള്‍ നേരത്തേ വാങ്ങി വച്ച ആ സമ്മാനം അവള്‍ക്ക് കൊടുത്തു,നീലക്കല്ലു പതിച്ച മൊതിരം.അവളുടെ കയ്യില്‍ അതണിയിക്കുമ്പോള്‍ സ്നേഹത്തില്‍ പൊതിഞ്ഞ ഒരു തുള്ളി കണ്ണീര്‍ അയാളുടെ കൈത്തണ്ടയില്‍ വീണു.
അവസാനം ഓരോ ഫ്രൂട് സലാഡും കഴിച്ച് അവരിറങ്ങി.

വീട്ടില്‍ തിരിച്ചെത്തി ഡ്രെസ്സെല്ലാം മാറി ടിവിയും ഓണ്‍ ചെയ്ത് റിമോട്ടിനെ വേദനിപ്പിച്ചു കൊണ്ടിരിക്കുമ്പൊ ‘കിടക്കാന്‍ വരുന്നില്ലേ’ എന്ന അവളുടെ സ്നേഹത്തോടെയുള്ള വിളി.
‘മോള്‍ ഉറങ്ങട്ടെ’ എന്ന് കള്ളച്ചിരിയോടെ അയാള്‍‍ പറഞ്ഞു.
“നാല് വയസ്സായി..ഇനി മോളെ തനിയെ കിടത്തി ശീലിപ്പിക്കണം” .
“പിന്നേ, അവള്‍ കുഞ്ഞല്ലേ’ അവളുടെ മറുപടി.
‘മോളുറങ്ങി,നിങ്ങള്‍ റൂമിലേക്കു വരൂന്നേ” എന്നു പറഞ്ഞു കൊണ്ട് റിമോട്ടും വാങ്ങി ടീവി ഓഫു ചെയ്ത് കൊണ്ട് അവള്‍ പറഞ്ഞു.
ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയ മോളെ ഉണര്‍ത്താതെ നീക്കിക്കിടത്തി അയാള്‍ ബെഡ്ഡിലിരുന്നു.ബെഡ് ലാമ്പ് ഓഫ് ചെയ്യാന്‍ കൈനീട്ടിയ അവളെ ‘അതു ഓഫ് ചെയ്യണ്ട’ എന്നു പറഞ്ഞ് തന്റെ അരികിലിരുത്തി.


“വീട്ടീപ്പോയി കിടന്നുറങ്ങ് സാറെ .. ബാര്‍ അടക്കണം,മണി പതിനൊന്നായി” വെയിറ്ററുടെ പുശ്ച്ത്തോടെയുള്ള വിളി കേട്ടാണ് അയാള്‍ ഉണര്‍ന്നത്.ഇന്നും ഓവറായി കുടിച്ചിരിക്കുന്നു.ചെയറില്‍ ചാരിയിരുന്ന് ഉറങ്ങിപ്പോയതറിഞ്ഞില്ല. അപ്പോള്‍ കണ്ട സ്വപ്നത്തിന്റെ വേദന കുറക്കാനായി ഗ്ലാസില്‍ ബാക്കിയിരുന്നതെല്ലാം ഒറ്റ വലിക്ക് കാലിയാക്കി ബില്‍ പേ ചെയ്ത് ആടിയാടി അയാളിറങ്ങി,ബാറിനു മുന്നിലുള്ള ഓട്ടോസ്റ്റാന്റിലേക്ക്.

“എന്റെ വീടിനടുത്തുള്ള പയ്യനാ.. മുന്‍പ് വല്ലപ്പൊഴും വീക്കെന്റ്സില്‍ മാത്രം ഫ്രെന്റ്സുമായി സ്വന്തം കാറില്‍ വന്നു സ്മാള്‍ മാത്രം അടിച്ചിരുന്നവനാ. കല്യാണം കഴിഞ്ഞ് ഒരു കൊല്ലം ആകുന്നതേയുള്ളൂ .ഇപ്പോ‍ ഓഫീസ് വിട്ടാല്‍ നേരെ ഇങ്ങോട്ടാ.മനുഷ്യന്റെ ഒരു കാര്യമേ.. “ ഇതെല്ലാം കണ്ട് കൌണ്ടറിലിരുന്നയാള്‍ വെയിറ്ററോട് പറഞ്ഞു.
“ഗള്‍ഫില്‍ ഒരു വിസ റെഡിയായിട്ടുണ്ടത്രെ.അവിടെ പൊയെങ്കിലും നന്നാവട്ടെ” അയാള്‍ കൂട്ടിച്ചേര്‍ത്തു.

15 comments:

അളിയന്‍സ് said...

ഒരു വിവാഹിത ചരിതം.

ഡിസ്ക്ലൈമേര്‍സ് :

1.ഈ കഥയിലെ ആര്‍ക്കെങ്കിലും ആരോടെങ്കിലും സാദ്ര്ശ്യമുണ്ടെങ്കില്‍ അമ്മ തന്നാണേ എന്നെക്കൊണ്ടൊന്നും ചെയ്യാന്‍ പറ്റൂലാ.
2.ഈ കഥ 1947 ഇന്ത്യന്‍ ഫില്‍ടര്‍ കാഫി റൈറ്റ് പ്രകാരം , വളച്ചൊടിക്കുന്നതോ ക്ലൈമാക്സ് മാറ്റുന്നതോ കര്‍ശനമായി നിരോധിച്ചിരിക്കുന്നു.

ഇടിവാള്‍ said...

ഹാവൂൂൂൂൂ....

അളിയന്‍സേ.. ആദ്യമായി... കൊട്‌ കൈ !

ഒരു വ്യത്യസ്ഥ കഥ എഴുതിയതിനു.

നിങ്ങളു ബാച്ചികളുടെ കഴിഞ്ഞ കഥകളിലെല്ലാം, ലാല്‍ബാഗ്‌, ബൈക്ക്‌, സ്പീഡ്‌, സ്മാളഡി ഇതൊക്കെ കേട്ട്‌ കേട്ട്‌ ബോറടിച്ച്‌ കുടിയന്മാര്‍ വരെ കള്ളു കുടി നിര്‍ത്തുന്ന അവസ്ഥയായിരുന്നു.

വിവാഹിതന്മാര്‍ എല്ലാം, ബാച്ചികള്‍ കള്ളും കുടിക്കുന്നത്‌ കണ്ട്‌ അസൂയപ്പെട്ടിരിക്കയാണെന്നാണല്ലോ നിങ്ങടെ പ്രസിഡന്റും, കഞ്ചാന്‍ജിയും സെക്കര്‍ട്ടറിയുമെല്ലാം എഴിതിപ്പിടിപ്പിച്ചിരുന്നത്‌ !

അവസാനം ഒരു കുടിക്കുന്ന "വിവാഹിതനെ" കണ്ടതില്‍ സന്തോഷം ! ഹോ ഒരു രണ്ടു പെഗ്ഗടിച്ച പ്രതീതി !


എന്റെ ബലമായ സംശയം..
ഒരു വര്‍ഷം മുന്‍പ്‌ കല്യാണം കഴിച്ച ഈ പാവം വിവാഹിതന്‍, ബാച്ചിയായിരിക്കുമ്പോള്‍ ചെയ്ത കുരുത്തക്കേടുകള്‍ക്കു ദൈവം കൊടുത്ത ശിക്ഷ ! അതോണ്ടു മക്കളൊക്കെ ഒന്നു സൂക്ഷിക്കുന്നതു നല്ലത്‌ കേട്ടോ !

ദിവ (diva) said...

ha ha i am becoming iDivAl's fan...

:)

Adithyan said...

ഹഹഹ

ഇടിഗഡി ഒരേ ഫോമിലാണല്ലോ... :)
ബാച്ചിലര്‍ ലൈഫ് ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്നത് ഇടിഗഡി തന്നെ ;) അതല്ലേ ഇപ്പോ ബാച്ചിലര്‍ ലൈഫിനെപ്പറ്റിപ്പറയുന്നവരെ ഒക്കെ കടിച്ചു കീറുന്ന ഒരു സിംഹമായി അവതരിച്ചിരിക്കുന്നത് :)) വിവാഹിതജീവിതത്തിലെ സത്യങ്ങള്‍ വിളിച്ചു പറഞ്ഞ അളിയന്‍സ്-നെ അഭിനന്ദിയ്ക്കുകയും ചെയ്തു.

എന്റെ സഹ ബാച്ചിലേഴ്സ്, ഈ ബാച്ചിലര്‍ ക്ലബ്ബിന്റെ ഏറ്റവും കേമന്‍ അമ്പാസ്സഡര്‍ നമ്മളാരുമല്ല, ബാച്ചിലര്‍ഹുഡ് എന്നത് സിരകളില്‍ ഒരു ലഹരിയായി ഇപ്പോഴും കൊണ്ട് നടക്കുന്ന ഇടിഗഡി തന്നെയാണ് .... ;)
(രണ്ടാം സ്ഥാനം കുമാറേട്ടന് കൊടുക്കാം, ബാച്ചിലര്‍ ലൈഫില്‍ പ്രേമത്തിന് അതിന്റേതായ സ്ഥാനമുണ്ടെന്ന് ഇന്നലേം കൂടി കണ്‍കോണിലെ കണ്ണീര്‍ ഒപ്പിയെടുത്തോണ്ട്, നൊസ്റ്റാള്‍ജിക്ക് ആയി കുമാറേട്ടന്‍ പ്രഖ്യാപിച്ചതേ ഉള്ളു)

അഗ്രജന്‍ said...

ഹ ഹ ഹ...
അളിയന്‍സേ കലക്കി കേട്ടാ... ന്നാലും ഞങ്ങളീ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കും :)

ഇടിവാളേ... ദിവാ പറഞ്ഞത് തന്നെ പറയട്ടെ...
ഞാനും അങ്ങയുടെ ‘പങ്ക’ യായി :)
[പങ്കയ്ക്ക് കടപ്പാട് - മുരളി വാളൂരിനോട്]

അളിയന്‍സിന്‍റെ ആദ്യത്തെ മൂന്ന് ഖണ്ഡിക ബാച്ചിലേഴ്സിന്‍റെ പൂതി, ആശ, സ്വപനം, കൊതി...

പിന്നത്തെ രണ്ട് ഖണ്ഡിക... വെറും അസൂയ... മുഴുത്ത അസൂയ... :)

വെറുതെ ഇടിവാളിന് പണിയുണ്ടാക്കി കൊടുക്കാനായിട്ട് :))

ഇടിവാള്‍ കീ ജയ്!

ഏറനാടന്‍ said...

അളിയന്‍സോ അളിയന്‍സാഡോ നമ്മുടെ അളിയന്‍! അടുത്ത കാലത്ത്‌ വായിച്ചിട്ടുള്ളതില്‍ വെച്ചേറ്റവും നല്ല സസ്‌പെന്‍സ്‌ ത്രില്ലര്‍ - കൊതിപ്പിച്ചിരുത്തിയിട്ടൊടുവില്‍.. വേണ്ട ക്ലൈമാക്‍സ്‌ കളയുന്നില്ല!

ദില്‍ബാസുരന്‍ said...

അളിയാ,
കലക്കി മച്ചൂ..... കൊട് കൈ! (പച്ചാളം, ഇത് ഒരു നല്ല മാതൃകയാണ് എന്ന് തോന്നുന്നില്ലേ):-)

ആദീ,
ബാച്ചിലര്‍ ക്ലബ്ബ് കണ്ട് ആദ്യത്തെ ദിവസം രണ്ട് കുട്ടികളേയും ഒക്കത്തിരുത്തി കണ്ണ് തുടച്ച് പോയ ആള്‍ക്ക് കിട്ടാതെ പോയത് പുളിച്ച് തുടങ്ങിയപ്പോള്‍ വന്ന കലിപ്പാ ഇടിവാള്‍ ഗഡിയുടേത്. പാവം മനസ്സില്‍ ഇപ്പോഴും ബാച്ചിലറാ..... (കുമാറേട്ടന്‍ പിന്നെ നോട്ട് വര്‍ത്ത് മെന്‍ഷനിങ്, പാവം...) ;-)

അളിയന്‍സ് said...

ഇടിവാള്‍ജി : കമന്റ്സിന് നന്ദ്രി.പിന്നെ ബാച്ചിലേര്‍സിനെയെല്ലാം കടന്നാക്രമിക്കുന്ന നിങ്ങള്‍ ഒന്നു സൂക്ഷിക്കുന്നതു നന്നായിരിക്കും.സന്ധ്യ കഴിഞ്ഞാല്‍ പുറത്തിറങ്ങി നടക്കണ്ട.ഒരു സ്നേഹം കൊണ്ട് പറയുന്നതാ...
ആദി:പറഞ്ഞത് സത്യം.വെറും സത്യമല്ല നഗ്മസത്യം.
അഗ്രജന്‍ : ധെര്യമായിട്ട് മീന്‍ പീടിച്ചോ , വെള്ളം വേണമെങ്കില്‍ ഇനിയും കലക്കിത്തരാം.

ഏറനാടന്‍ : നന്ദ്രി...നന്ദ്രി...നന്ദ്രി....
ദില്‍ബു :മുന്തിരിക്ക് ഒടുക്കത്തെ പുളിയാണെന്നാ തോന്നണേ...ഇനിയും പൂളിക്കട്ടെ

ദില്‍ബാസുരന്‍ said...

അളിയാ,
എന്റെ പേടി അതല്ല. അബദ്ധവശാല്‍ നമ്മളാരെങ്കിലും പെണ്ണ്കെട്ടിപ്പോയാല്‍ ഇവരുടെ പോലെ കലിപ്പായിപ്പോകുമോ? പെണ്ണ്കെട്ടല്‍ മഹാബോറന്‍ പരിപാടി തന്നെ. ;-)

ഇടിവാള്‍ said...

. അബദ്ധവശാല്‍ നമ്മളാരെങ്കിലും പെണ്ണ്കെട്ടിപ്പോയാല്‍ ഇവരുടെ പോലെ ...

അബദ്ധവസാള്‍ ഞാനെങ്ങാന്‍ അമേരിക്കന്‍ പ്രശിഡന്റായാല്‍, .. എന്ന് പറയുന്ന ഒരു ട്യൂണിലാണല്ല്ലഡേയ് ദില്‍ബന്‍ ....

മുന്തിരി കിട്ടിയില്ല്ലേല്‍ വല്ല സൂപ്പ്ര്‍ മാര്‍ക്കറ്റിലും പോയി നോക്കൂ മോനേ ! പുളിക്കും എന്നു പറഞ്ഞ് പട്ടിണി കിടക്കണ്ടാ!

തത്തറ said...

അതു കലക്കി ഇടിവാളേ .. കലകലക്കി ..

സൂര്യോദയം said...

അളിയന്‍സേ... സംഗതി കൊള്ളാം... പക്ഷെ...എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം...
കല്ല്യാണം കഴിഞ്ഞും ഇതുപോളെ ദിവസവും അടിച്ച്‌ പിരിഞ്ഞ്‌ കുഴഞ്ഞ്‌ വീട്ടില്‍ ചെല്ലാം എന്ന മോഹം.... നടക്കില്ല മോനെ.. നടക്കില്ല... മോഹം മാത്രമല്ല.... മോനും നടക്കില്ല... (കാല്‌ തല്ലി ഒടിച്ചോളും... ഒന്നുകില്‍ ആ സ്നേഹമയിയായ ഭാര്യ... അല്ലെങ്കില്‍ വീട്ടുകാരും നാട്ടുകാരും)

അതുകൊണ്ട്‌ മോന്‍ ഉറക്കത്തീന്ന് എണീറ്റ്‌ പോയി ഒന്നു ചീച്ചി ഒഴിച്ച്‌ കിടന്നുറങ്ങ്‌... :-)

അളിയന്‍സ് said...

സണ്‍ റൈസ് അണ്ണാ... കഥ നല്ലോണം വായിച്ചില്ലേ..? അവന്‍ ഒരു ‘വിവാഹിതനാ’ യിരുന്നു.അവന്‍ കണ്ടത് അവന്റെ നടക്കാത്ത സ്വപ്നമായിരുന്നു.

കിച്ചു said...

ആളിയാ അളിയന്‍സ് കൊടു കൈ. ഇത് ഞാനെഴുതണം എന്നു കരുതി കുറെ ദിവസമായി എഴുതി കൊണ്ടിരിക്കുകയായിരുന്നു. ഏതായാലും കിടിലന്‍ പോസ്റ്റ്. പിന്നെ വിവാഹിതര്‍ എന്നു പറയുന്ന ആ പാവം അവശകലാകാരന്‍മാരെല്ലാം അവിടെ എഴുതി വിടുന്നതെല്ലാം തകര്‍ന്ന സ്വപ്നങ്ങളുടെ ബാക്കി പത്രമാണെന്ന് എനിക്കു തോന്നാറുണ്ട്. ഇടിവാള്‍ജീ അമൃതും അധികമായാല്‍ വിഷം എന്നു കേട്ടിട്ടില്ലെ. ഞങ്ങള്‍ക്ക് സൂപ്പര്‍മര്‍ക്കറ്റില്‍ ഒന്നും പോകണ്ടെ വെറുതേ ആ വഴിയിലൊന്നിറങ്ങി നിന്നാ മതി. ഇങ്ങോട്ടു വരും ബാച്ചികളും, എക്സ് ബാച്ചികളും

സൂര്യോദയം said...

അളിയന്‍സെ... മനസ്സിലായി... ഒരു വിവാഹിതനെക്കൊണ്ട്‌ നിങ്ങള്‍ ഒരു സ്വപ്നം കാണിക്കുന്നു... എന്നിട്ട്‌ ആ സ്വപ്നത്തിന്‍ നിങ്ങളുടെ ആഗ്രഹങ്ങള്‍ തള്ളിക്കയറ്റുന്നു.... അതും കഴിഞ്ഞ്‌ അയാല്‍ അടിച്ച്‌ പൂക്കുറ്റിയായി വീട്ടില്‍പോകുന്നു... ഉവ്വ ഉവ്വാ... നടക്കും നടക്കും :-)