Thursday, October 19, 2006

തല്‍കാലം ഒരു വെള്ളക്കൊടി..!!!

അതേയ്...... തല്‍ക്കാലത്തേക്ക് നമുക്ക് ഒന്ന് വെടി നിര്‍ത്തിയാലോ....?
അതായത് എ ടെമ്പററി ബ്രേക് ഫോര്‍ പാര,മറുപാര,കമ്പിപ്പാര ബിറ്റ്വീന്‍ ബാച്ചിലേര്‍സ് ആന്റ് വിവാഹിതേര്‍സ്.

കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി അങ്ങോട്ടും ഇങ്ങോട്ടും ഭയങ്കര അടിയാണല്ലോ..? വന്ന് വന്ന് ഇപ്പോ ഒരു ബാച്ചിലര്‍ വിവാഹിതനെയും അതേ പോലെ വിവാഹിതന്‍ ബാച്ചിലറിനെയും ‘കണ്ടാലുടന്‍ വെടി വക്കും’ എന്ന സ്ഥിതിയായി. രണ്ട് ദിവസത്തിനുള്ളില്‍ എത്ര പാര പോസ്റ്റുകളായിരുന്നു...!!
ഈ സജഷന്‍ ഞാന്‍ ബാച്ചിലേര്‍സിന്റെ സാരഥികളായ ശ്രീജിത്,ദില്‍ബ്സ്,ആദി,പാച്ചാള്‍ അതേ പോലെ വിവാഹിതരിലെ സെലിബ്ര്റ്റികളായ ഇടിഗഡി,ദേവ്സ്,സൂരോദയം,ഇത്തിരി തുടങ്ങിയവരുടെ മുന്നില്‍ സമര്‍പ്പിക്കുന്നു.(എല്ലാവരുടെ പേരും എഴുതാന്‍ പോയാല്‍ പോസ്റ്റ് രണ്ട് മൂന്ന് കിലോമീറ്ററവും...ഷമി.)

റമദാന്‍ വരുകയല്ലേ.... ഒരാഴ്ചക്ക് തല്ലുപിടുത്തമൊക്കെ നിര്‍ത്താം...... എന്തേയ്...?
പ്ലീസ് നോട് ദാറ്റ് ദിസ് കാന്‍ ബി ഓണ്‍ലി എ ടെമ്പററി സീസ് ഫയര്‍.

അപ്പോ ശരി...എല്ലാം ഫറഞ്ഞ ഫോലെ...

12 comments:

അളിയന്‍സ് said...

പ്രിയ വിവാഹിതരെ & പ്രിയ ബാച്ചിലര്‍ സോദരേ..,
എല്ലാവരും ഈ പോസ്റ്റൊന്നു നോക്കി അഫിഫ്രായം പറയാവോ....?

പടിപ്പുര said...

വിവാഹിതരെ, ബാച്ചിലേഴ്സ്‌ കോംപ്രമൈസിന്‌ തയ്യാറായി! നമ്മുടെ പിള്ളരല്ലേ, അവരുടെ ആഗ്രഹം നടക്കട്ടെ.

ഇടിവാള്‍ said...

അതൊരു നല്ല ഐഡിയാ.. പലര്‍ക്കും ഈ കൂട്ടത്തല്ല് അരോചകമായ്യിത്തുടങ്ങിയിരുന്നോ എന്നൊരു സസ്മ്ശയം. അതുകൊണ്ടൊരു വെള്ളക്കൊടി !

എന്നു കരുതി ഇതൊരു ലോങ് ടേം സീസ് ഫയ്ര് ആയി കാണല്ലേ മക്കളേ ! നമുക്ക് ഒരു റസ്റ്റ്രിക്ഷന്‍ വച്ച് അടി തുടരാം.. ആഴ്ചയില്‍ ഓരോ പോസ്റ്റ് മതീ ഓരോ ഗ്ഗ്ലബ്ബിലും.. എപ്പടി ?

അളിയന്‍സ് said...

ഇടിവാളേട്ടാ : ഞാനും പറഞ്ഞത് അതു തന്നെ. ഒരു ഷോര്‍ട് കമേര്‍സ്യല്‍ ബ്രേക് ബിറ്റ്വീന്‍ നെക്സ്റ്റ് പാര.
പിന്നെ ആഴ്ചയില്‍ ഒരു പോസ്റ്റ് എന്ന കണ്ടീഷനൊന്നും വക്കണ്ടാ. ഒരു ദിവസം തന്നെ ആറേഴ് പോസ്റ്റ് എന്ന പരിപാടി നിര്‍ത്തിയാല്‍ മതി.കറക്റ്റ് തന്നേ...?

പടിപ്പുരച്ചേട്ടാ : പ്രകോപനപരമായി കമന്റല്ലേ..

സൂര്യോദയം said...

ഹോ.. ഒടുവില്‍ വെള്ളക്കൊടി പാറട്ടേ....

അതുല്യ said...

മാര്‍പ്പാപ്പേടെ പോലത്തേ വെള്ള പൊക വല്ലതുമാണോ കൂട്ടരെ??

പച്ചാളം : pachalam said...

എന്‍റെ ഒണക്കാനിട്ടിരുന്ന വെള്ളക്കൊടി അടിച്ചുമാറ്റി ക്ലബ്ബിന്‍റെ ഉമ്മറത്തു കൊണ്ട് കെട്ടിയത് അളിയന്‍സാണോ??

:)

magnifier said...

പാച്ചാള്‍ജീ, ആ ഒണ്‍ക്കാനിട്ട ലത് വെള്ളക്കൊടിക്കൂറ തന്നേ? അതോ സമാധാന്‍‌ജിയെ സമാധിയിലാക്കുന്ന ലാ സാധനമോ? ത്രികോണകന്‍! ഈ വെടിവഴിപാടിന് അവന്‍ ധാരാളന്‍..സോ പാച്ചാള്‍ജിയുടെ ആ സാധനം വാനില്‍ റാകിപ്പറക്കുന്നത് ഹേതുവാക്കി പൊട്ടിക്കാന്‍ നിറച്ചു വെച്ച തോക്കുകള്‍ കൊണ്ട് നമുക്ക് ശൂന്യാഗാശത്തേക്ക് വെടിവെച്ചു കളിക്കാം...കൊര്‍ച്ചീസം!

കിച്ചു said...

ശൊ വെടി നിര്‍ത്തലോ... കൊള്ളാം പക്കെങ്കി സപ്പൂറാവണേ ചിലവ് ചെയ്യണം ഇല്ലെ ഞാന്‍ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കും, ബൂലോഗ ബാച്ചികളാണോ ഇതസത്യം ഇതസത്യം ഇതസത്യം...:):):(

ദേവന്‍ said...

ഓ വെള്ളക്കൊടി.. ഈ ക്ലബില്‍ ആയോണ്ട്‌ ഞാന്‍ വെള്ളമടി എന്നാ ആദ്യം വായിച്ചത്‌!

എന്നാ പിന്നെ കൊടി പറക്കട്ടെ. ബ്ലോഗ്‌ വായിക്കുന്നവര്‍ക്ക്‌ ഈ തല്ല് മടുത്തു തുടങ്ങി. ആകെ തറയാക്കല്ലേന്നൊന്നെ കമന്റു വരുന്നു!

അപ്പോ അടുത്ത വെടി പൊട്ടുമ്പോള്‍ പറഞ്ഞാല്‍ മതി.. ആലംഗീര്‍ ഔറംഗസീബ്‌ ചുവന്ന മേലങ്കി ധരിക്കുന്നതുപോലെ ഞാന്‍ ഒരു അടയാളം ഉയരുന്നതോടെ അരും കശാപ്പ്‌ വീണ്ടും തുടങ്ങാം. അതുവരെ അടങ്ങാം.

പടിപ്പുര said...

പച്ചാള്‍സ്‌, ഒത്തുതീര്‍പ്പ്‌ ചര്‍ച്ചകള്‍ക്കിടയില്‍ അണുവായുധം പരീക്ഷിക്കരുത്‌..

വൈക്കന്‍... said...

ചിയേര്‍സ്......
വൈക്കന്റെ വക ഓരോ കാന്‍ കോളയും കൂടി എല്ലാവര്‍ക്കും..... നോമ്പും ദീപാവലിയുമായതിനാല്‍ മറ്റൊന്നും വേണ്ടല്ലോ?