Thursday, September 21, 2006

മുട്ട പുഴുങ്ങേണ്ട വിധം

അവിടെ കെട്ടിയോമ്മാരുടെ ക്ലബ്ബില്‍ പോസ്റ്റ് ചറപറാന്നാ വരുന്നെ.
നമ്മക്കാനേരത്ത് രണ്ട് മുട്ടയെങ്കിലും പുഴുങ്ങാം. ഹല്ലപിന്നെ!

മുട്ട പുഴുങ്ങാന്‍ ഒരു പാത്രത്തില്‍ നല്ല തണുത്ത വെള്ളം എടുക്കുക, എന്നിട്ട് മുട്ട അതിലേക്കു പതുക്കേ വയ്ക്കുക. എന്നിട്ട് ഇത്തിരി ഉപ്പും കൂടി ഇട്ടിട്ട് അടുപ്പ് കത്തിച്ച് അതിലേക്കു വയ്ക്കുക. ഉപ്പിടുന്നത് മുട്ട പൊട്ടാതിരിക്കാനാണ്.
ഒരു 10 മിനിട്ട് (?) തിളച്ചതിനു ശേഷം ഓഫ് ചെയ്യുക, തോലു പൊളിക്കുക.
(കടപ്പാട്:അശ്വമേധത്തില്‍ ബിന്ദുവിന്റെ കമന്റ്)

22 comments:

ikkaas|ഇക്കാസ് said...

പോസ്റ്റുവീരന്‍ പെരിങ്ങോടനും നമ്മടെ ക്ലബ്ബിനെ ചതിച്ചു. അതുകൊണ്ടാ മുട്ട പുഴുങ്ങാമെന്നു വച്ചത്!

ikkaas|ഇക്കാസ് said...

മലയാളി യുവാവ് (27) കൊച്ചി, കച്ചവടം. അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. (എന്നിട്ടുവേണം പെണ്ണ് കെട്ടിയവരുടെ ക്ലബ്ബില്‍ ചേരാന്‍)

ശ്രീജിത്ത്‌ കെ said...

മുട്ട പുഴുങ്ങുമ്പോള്‍ പൊട്ടിപ്പോകുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്. ആ പൊട്ടിയ മുട്ടകലര്‍ന്ന വെള്ളം കളയരുത്. അത് കുറുക്കിയെടുക്കുക.

മറ്റൊരു പാത്രം എടുത്ത് അതില്‍ കുറച്ച് എണ്ണയൊഴിച്ച് കടുക് വറക്കുക. എന്നിട്ട് അതില്‍ ഉള്ളി മൂപ്പിച്ചേടുക്കുക. ഉള്ളി ചുവന്ന് കഴിഞ്ഞ് കുറച്ച് സാമ്പാര്‍ പൊടിയും, മല്ലിപ്പൊടിയും, മഞ്ഞള്‍ പൊടിയും വിതറി, കുറച്ച് കറിവേപ്പിലയും ഇട്ട്, പാകത്തിന് ഉപ്പും ഇട്ട്, ഈ മിശ്രിതത്തില്‍ നേരത്തേ തയ്യാറാക്കി വച്ചിരിക്കുന്ന കുറുക്ക് ഒഴിക്കുക. മ്വാനേ, ഇതാണ് മുട്ട സാമ്പാര്‍. കഴിച്ച് നോക്കണം, ബാച്ചിലേര്‍സിന് ബെസ്റ്റ് ആണ്.

ദില്‍ബാസുരന്‍ said...

ഈ മുട്ടയല്ലാതെ പപ്പടം ട്രൈ ചെയ്യണ്ടേ?

ശ്രീജിത്ത്‌ കെ said...

പപ്പടം ചെറുകഷ്ണങ്ങളായി ഈ സാമ്പാര്‍ വിളമ്പി വയ്ക്കുമ്പോള്‍ പാത്രത്തിനു ചുറ്റുമായി ടേബിളില്‍ ഇട്ടാല്‍ മതി. നല്ല ഭംഗി ആയിരിക്കും.

കുട്ടന്മേനൊന്‍::KM said...

ശ്രീജിത്തേ.. മുട്ടപൊട്ടുമ്പോഴാണൊ അതോ പാത്രം പൊട്ടുമ്പോഴാണോ അങ്ങനെ ചെയ്യേണ്ടത് ?

ദില്‍ബാസുരന്‍ said...

ഞാന്‍ അപ്പുറത്തെ വീട്ടിലെ ചേച്ചിയോട് പപ്പടം കാച്ചിത്തരുമോ എന്ന് ചോദിക്കും. ഡീസന്റ് ബാച്ചിലറാണെങ്കില്‍ പിന്നെ ചോറ് പോലും വെയ്ക്കേണ്ടി വരില്ല എന്ന് അനുഭവം.

ശ്രീജിത്ത്‌ കെ said...

കുട്ടമേനോനേ, ഓട്ടപ്പത്രത്തില്‍ മുട്ട പുഴുങ്ങരുത് എന്ന പഴംചൊല്ല് കേട്ടിട്ടില്ലേ? പൊട്ടിയ പാത്രത്തില്‍ മുട്ട പുഴുങ്ങണമെന്ന് നിര്‍ബന്ധമാണെങ്കില്‍ മുട്ടത്തോട് കൊണ്ട് ആ ഓട്ട അടയ്ക്കേണ്ടി വരും ആദ്യം, അപ്പോള്‍ മുട്ട എന്ത് ചെയ്യും എന്നാവും ചോദ്യം. അത് വേറെ ഒരു പാത്രത്തില്‍ ഉള്ളി മൂപ്പിച്ച് വച്ചിട്ടില്ലേ, അങ്ങോട്ട് തട്ട്.

ദില്‍ബാ, അയലത്തെ വീട്ടിലെ ചേച്ചിയെക്കൊണ്ട് നീ പപ്പടം കാച്ചിപ്പിക്കും അല്ലേ. നീ വയസ്സാവാണ്ട് ആയുസ്സൊടുങ്ങുന്ന ലക്ഷണം കാണുന്നുണ്ട്.

കുട്ടന്മേനൊന്‍::KM said...

ശ്രീജിത്തേ.. ബഹുത്ത് കണ്‍ഫ്യൂഷന്‍..സമജ് മേ നഹി ആത്തെ. ഓ.. ഇത് ബാച്ചിലേഴ്സിന്റെ ക്ലബ്ബാണ് ല്ലേ..ദില്‍ബു പപ്പടം കാച്ചിക്കാന്‍ പോയിട്ടുണ്ടാവും ല്ലേ..

ബിന്ദു said...

എനിക്കിവിടെ ഒരു കാര്യം പറയാതെ ഇരിക്കാന്‍ നിവൃത്തിയില്ല. ഇതെന്താ ഒരു പെണ്ണിന്റെ കമന്റെടുത്തു ബാച്ചിലേഴ്സ് ക്ലബ്ബില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്? :)) ഇപ്പൊ മനസ്സിലായോ? രക്ഷയില്ല എന്നങ്ങു സമ്മതിക്കു കുട്ടികളേ..

ദില്‍ബാസുരന്‍ said...

ഡീസന്റ് എന്ന വാക്ക് ഞാന്‍ ഊന്നിപ്പറഞ്ഞു മോനേ ശ്രീജീ. നിന്നെപ്പോലുള്ളവര്‍ പോയാല്‍ ഗേറ്റില്‍ വെച്ചേ ആയുസ്സൊടുങ്ങും. :-)

ശ്രീജിത്ത്‌ കെ said...

ബിന്ദുവേച്ചീ, ബ്ലോഗിനികള്‍ (ഇതു പെരിങ്ങോടന്‍ പറഞ്ഞ് തന്ന വാക്കാണ്) ബാച്ചിലേര്‍സിലും എച്ചി ബാച്ചിലേര്‍സിലും (സോറി, എക്സ് ബാച്ചിലേര്‍സിലും) അംഗങ്ങളല്ല. അവരുടെ കമന്റിന് ക്ലബ്ബുകള്‍ തമ്മില്‍ അവകാശത്തര്‍ക്കം ഇല്ല. ആര്‍ക്കും എപ്പോഴും അടിച്ച് മാറ്റം. സോറി പെങ്ങളേ.

കുട്ടമേനോനേ, എന്താ ഇത്ര കണ്‍ഫ്യൂഷന്‍? അദ്യും ഒരു മുട്ട എടുക്കുക, പിന്നെ ഒരു പാത്രത്തില്‍ കുറച്ച് വെള്ളം എടുക്കുക, പിന്നെ കയറില്‍ കെട്ടി ഇറക്കാന്‍ കപ്പിയും കയറും എടുക്കുക. ഇതെല്ലാം റെഡി ആയാല്‍ ഓണ്‍ലൈന്‍ വന്ന് ആദിയോടോ പെരിങ്ങോടനോടോ ചോദിക്കുക.

ദില്‍ബാ, നിനക്കിപ്പോഴും ആ ചേച്ചിയുടെ തന്നെ വിചാരം? ആ ഗെയിറ്റാണോ ഉദ്ദേശിച്ചേ എന്നൊരു സംശയം, അതാ ചോദിച്ചേ.

ഫാര്‍സി said...
This comment has been removed by a blog administrator.
ഫാര്‍സി said...

ഇക്കാസ് പറഞ്ഞതല്ലെ ...ഒന്നു ശ്രമിച്ചുനോക്കാമെന്നു കരുതി. സംഭവം ‘അടിപൊളി’.പക്ഷേ അതേ കലത്തില്‍ ചായ കാച്ചിയപ്പോള്‍ ചായകെന്തോ ‘ഉപ്പു രസം’! ഇനി ആ രസം പോക്കാന്‍ എന്താണൊരു വഴിയെന്നു കൂടെ പറഞ്ഞു തരാമോ?

kumar © said...

പെണ്ണുകെട്ടിയില്ല (അതോ കിട്ടിയില്ല എന്നോ?)എന്ന് ആര്‍മാദിച്ചു നടക്കുന്ന വീരന്മാര്‍ക്ക് ഒരു മുട്ടപുഴുങ്ങാന്‍ പടിക്കുന്ന പോസ്റ്റിടാന്‍ ഒരു പെണ്ണിന്റെ കമന്റ് തന്നെ വേണ്ടിവന്നു അല്ലേ?

കഷ്ടം! :)

വളയം said...

തിളച്ചതിനു ശേഷം ഓഫ് ചെയ്യുക, തോലു പൊളിക്കുക

ആരുടെ?

prapra said...

ഉപ്പ് രസം മാറാന്‍ :
മുട്ട പുഴുങ്ങിയ ശേഷം ബാക്കി വരുന്ന വെള്ളത്തില്‍ ചായപ്പൊടി ഇടരുത്. പാത്രം കഴുകിയ ശേഷം പുതിയ വെള്ളം എടുക്കുക :).

തണുപ്പന്‍ said...

ഉപ്പ് രസം മാറ്റാന്‍ അത്രക്കൊന്നും കഷ്ടപ്പെടേണ്ട. ബാചിലേഴ്സിന്‍റെ കൈയില്‍ സുലഭമായികണ്ടുവരുന്ന C12H22O11 എന്ന രാസസവസ്തു അല്പം ചേര്‍ത്താല്‍ മതി. അത് ഉപ്പ് രസത്തെ ന്യൂട്രലൈസ് ചെയ്യും.

ikkaas|ഇക്കാസ് said...

കുമാരഗുരു അറിയാന്‍,
ചിലത് പഠിക്കേണ്ടത് തീര്‍ച്ചയായും പെണ്ണില്‍നിന്നു തന്നെയാണ്. നമ്മുടെയൊക്കെ അമ്മമാര്‍ പെണ്ണുങ്ങളല്ലേ? പിന്നെ, ഇവിടെയാരും പെണ്ണിനെ തള്ളിപ്പറഞ്ഞിട്ടില്ല, മറിച്ച് പെണ്ണുകെട്ടിയ ആണുങ്ങളാണ് ഞങ്ങള്‍ പിള്ളേഴ്സ് ക്ലബ്ബുണ്ടാക്കി അര്‍മ്മാദിക്കുന്നത് കണ്ട് അസൂയമൂത്ത് വെറെ ഗ്ലപ്പുണ്ടാക്കിയത്. ഞങ്ങളും ഒരുനാള്‍ പെണ്ണുകെട്ടും, അതുവരെ അര്‍മ്മാദിക്കട്ടെ ..പ്ലീസ്,
ഓ.ടോ. ഇത് സീരിയസായി എടുക്കരുത്. ഉരുളയ്ക്ക് ഉപ്പേരി എന്ന കണക്കില്‍ പെടുത്തി അടുത്ത ഉരുള ഉടന്‍ കമന്റുക.

kumar © said...

ഇക്കാസേ ഇന്നാ പിടിച്ചോളൂ..
ഉരുളയ്ക്ക് ഉപ്പേരി അല്ല. അല്പം ഉപ്പ്.
മുട്ട പുഴുങ്ങുമ്പോള്‍ പൊട്ടാതിരിക്കാന്‍ അതിലിടാം.

ആ കണ്ടത്തില്‍ കിടന്ന് ആര്‍മാദിക്കുന്നവന്മാരെ ഒക്കെ ഞങ്ങള്‍ നോട്ടമിട്ട് വയ്ക്കുന്നുണ്ട്.
വിധിയുടെ വിളയാട്ടത്തില്‍ ആടിത്തളര്‍ന്ന് ഇവിടെ ഒരു മൂലയില്‍ ചുരുണ്ടുകൂടുമ്പോള്‍ കുടിക്കാന്‍ ഒരു തുള്ളി ബിയര്‍ പോലും തരില്ല.
പിന്നെ അല്ലേ ഉപ്പേരി!

ikkaas|ഇക്കാസ് said...

ബിയറിന്റെ കാര്യത്തില്‍ ഒരു കോമ്പ്രമൈസ് ആവാമെങ്കില്‍ ഉപ്പേരി ഞങ്ങള്‍ തരാം.

മുന്ന said...

'ദില്‍ബൂ വീരാ നേതാവേ
കണ്ണും പൂട്ടി നയിച്ചോളൂ'

.......ബാച്ചിലേഴ്സ്‌ ക്ലബ്ബിന്റെ ഉദ്ഘാടന നോട്ടീസ്‌ കിട്ടിയതും അതിന്റെ മുന്നോട്ടുള്ള പ്രയാണം മുന്നില്‍ക്കണ്ട്‌ ഞാനെന്റെ 'ജിം' ലെ മെമ്പര്‍ഷിപ്പ്‌ റിന്യു ചെയ്തു..,ഉമേഷ്ജി,കലെശ്ജി,വി.എം ജി തുടങ്ങിയ 'പാരതന്ത്ര്യം ആണുങ്ങള്‍ക്ക്‌ മുട്ട പുഴുങ്ങലിനേക്കാള്‍ ഭയാനകം' എന്ന സത്യം മറച്ചു പിടിക്കാന്‍ ശ്രമിക്കുന്നവരെ നേരിടുന്നതിനായി 3-4 'മുണ്ടൂരി' ടീമുകളെക്കണ്ട്‌ സെറ്റപ്പാക്കി...നാലഞ്ച്‌ വക്കീലന്മാരില്‍ നിന്ന് മുന്‍കൂര്‍ ജാമ്യമെടുത്ത്‌ തരുന്നതിനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു..മുട്ട പുഴുങ്ങുന്നതു മുതല്‍ എല്ലാം പഠിപ്പിക്കാന്‍ 'കേരളത്തിലെ തിരഞ്ഞെടുത്ത ബാച്ചിലേഴ്സ്‌ കറികള്‍' എന്ന പേരില്‍ ഒരു പുസ്തകം ഇറക്കാന്‍ പെന്‍ ബുക്സിന്‍ അപേക്ഷ അയച്ചു...

ഞാന്‍ കമ്മന്റടിച്ചു സമയം കളയുന്നില്ല..ഒരു പാട്‌ സംഗതികള്‍ ഇനിയും ചെയ്തു തീര്‍ക്കാനുണ്ട്‌...

ദില്‍ബൂ... എന്നെ അംഗമാക്കാന്‍ മറക്കല്ലെ..അവസാനം വടക്കാഞ്ചേരി പോയ മുരളിയെപ്പോലാവും,ഇന്നാ പിടിച്ചോ ഐ ഡി...zaktsy@rediffmail.com

'ശ്രിജിത്തേട്ടാ നേതാവെ...ലച്ചം ലച്ചം പിന്നാലെ'