Wednesday, September 20, 2006

ചുമ്മാ ബാ..... ച്ചിലേഴ്സ്

പ്രിയ ബാച്ചിലേഴ്സ്,

ജീവിതത്തിന്റെ വസന്തകാലത്ത് ചങ്ങലക്കെട്ടുകളാല്‍ ബന്ധിതരാവാതെ കളിച്ചും ചിരിച്ചും അര്‍മ്മാദിച്ച് നടക്കുന്ന നമ്മള്‍ക്ക് ഇതാ ഒത്തുചേരാനും കൂട്ടുകൂടാനുമായി ബൂലോഗത്ത് ഒരു ഇടം. ഇതിന്റെ വാതിലുകള്‍ മലര്‍ക്കെ തുറക്കപ്പെടുന്ന ഈ ദിനം ഒരു മലയാളി ബാച്ചിലര്‍ ഒരിക്കലും ഓര്‍മ്മിക്കാനിഷ്ടപ്പെടാത്ത ഒരു സംഭവത്തിന്റെ വാര്‍ഷികമായത് തികച്ചും യാദൃശ്ചികം മാത്രം. അതെ ഇന്നാണ് നമ്മുടെ ഏവരുടേയും പ്രിയപ്പെട്ടവളായിരുന്ന ‘സില്‍ക്ക്’ സ്മിതചേച്ചി ഇങ്ങിനിവരാത്തവണ്ണം കാലയവനികക്കുള്ളില്‍ മറഞ്ഞത്. ആരും കരയരുത് പ്ലീസ്... അടക്കിനിര്‍ത്തിയിരുന്ന സങ്കടം അണപൊട്ടിയൊഴുകാന്‍ എന്റെ വാക്കുകള്‍ കാരണമായെങ്കില്‍ എനിക്ക് മാപ്പ് തരൂ... ഈ ബ്ലോഗ് ഉല്‍ഘാടന കര്‍മ്മം അതിനാല്‍ അവരുടെ പാവന സ്മരണയ്ക്കായി ആഘോഷങ്ങളില്ലാതെ നടത്തുന്നു.

അഖിലബൂലോഗബാച്ചിലര്‍മാരേ സംഘടിക്കുവിന്‍..... ഈ ക്ലബ്ബിലെ അംഗമാവാന്‍ വേണ്ട യോഗ്യതകള്‍ ഇത്ര മാത്രം:

1) വിവാഹം കഴിക്കാത്ത ബാച്ചിലറായിരിയ്ക്കണം* (ക്രോണിക്കുകള്‍ക്ക് പ്രത്യേക പരിഗണന, ആദരവ് എന്നിവ ഉണ്ടായിരിക്കുന്നതാണ്)
2) മാന്യന്മാര്‍ ആയാല്‍ നന്ന് (പകല്‍ മാത്രം എന്ന ഓപ്ഷന്‍ തല്‍ക്കാലം അനുവദിക്കുന്നില്ല)
3) സ്വന്തമായി ഒരു ബ്ലോഗ് വേണം (ക്ലബ്ബിന്റെ ആവശ്യങ്ങള്‍ക്കായി പണയം വെക്കേണ്ടി വന്നാല്‍ എന്തെങ്കിലും ഉണ്ട് എന്ന് ഉറപ്പ് വരുത്താന്‍ വേണ്ടി മാത്രം)

ഇവിടെ ബാച്ചിലര്‍ കഥകള്‍, ജോക്കുകള്‍, ഉപദേശങ്ങള്‍, വിവാഹ പരസ്യങ്ങള്‍, സ്ത്രീധനത്തുക ലേലം വിളി (ഉറപ്പിച്ച തുകയുടെ 10% ക്ലബ്ബിന് കമ്മീഷന്‍) തുടങ്ങി സഭ്യവും നിയമാനുസൃതവും ക്ലബ്ബിന്റെ മൂല്ല്യങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നതുമായ എന്തും ആവാം. ബാച്ചിലര്‍മാര്‍ക്കെതിരെയുള്ള വിവാഹിതരുടെ കടന്ന് കയറ്റങ്ങള്‍, മെക്കിട്ട് കേറല്‍, ഊശിയാക്കല്‍ ശ്രമങ്ങള്‍ എന്നിവയ്ക്കെതിരെ പ്രതികരിക്കാനുള്ള വേദി കൂടിയാണ് ഇത്.

എല്ലാവര്‍ക്കും സ്വാഗതം. വരുവിന്‍ അര്‍മ്മാദിക്കുവിന്‍.......

* വിശദീകരണം: കല്ല്യാണം കഴിയ്ക്കാത്ത ബാച്ചിലര്‍
അബദ്ധത്തില്‍ കല്ല്യാണം കഴിച്ച് പോയി, മനസ്സില്‍ ബാച്ചിലര്‍ തന്നെയാണ്, ഫലത്തില്‍ ബാച്ചിലര്‍ തന്നെയാണ് മുതലായ ന്യായങ്ങള്‍ തല്‍ക്കാലം പരിഗണിക്കുന്നില്ല, അവരുടെ ബാച്ചിലര്‍ മനോവികാരങ്ങളെ ഉള്‍ക്കോള്ളുന്നു എങ്കിലും. ദയവായി സഹകരിക്കുക.

90 comments:

ശ്രീജിത്ത്‌ കെ said...

ധീരാ വീരാ നേതാവേ,
ധീരതയോടെ നയിച്ചോളൂ,
ആയിരമല്ല പതിനായിരമല്ല,
വെറും അഞ്ചെട്ടണ്ണം പിന്നാലെ.

ദില്‍ബൂ, ഐ ലവ് യൂ. കലക്കിയെടാ ഇത്. ഇഷ്ടമായി. നമുക്ക് ഇനി പൊടി പൊടിക്കണം.

ഇങ്ക്വിലാബ് സിന്ദാബാദ്
ബാച്ചിലേര്‍സ് യൂണിയന്‍ സിന്ദാബാദ്.

ആദ്യം കമന്റും (തേങ്ങ) അടിച്ചു കൊണ്ട് സര്‍വ്വ ഐശ്വര്യങ്ങളും ഞാന്‍ നേരുന്നു.

ഇത്തിരിവെട്ടം|Ithiri said...

മോനേ ദില്‍ബൂ ...
എയര്‍ഇന്ത്യ, ഇന്ത്യന്‍ എയര്‍ലെന്സ്, എമിരേറ്റ്സ്, ഗള്‍ഫ് എയര്‍, ഇത്തിഹാദ്... തായ് എയര്‍ലെന്സ്... ശ്രീലങ്കന്‍ എയര്‍ലെന്സ്...

വേണോ മോനേ... ഒന്നും മറക്കല്ലേ...

ഇത്തിരിവെട്ടം|Ithiri said...

എല്ലാം നന്നായി വരട്ടേ... ആശംസകള്‍

മിടുക്കന്‍ said...

കുഴീലോട്ട്‌ കാലും നീട്ടി ഇരിക്കുന്ന ബാച്ചിലേഴ്സിന്‌ എന്തെങ്കിലും പരിഗണന ഉണ്ടെങ്കില്‍ അതിലേക്ക്‌, ഈ മിടുക്കന്‍ അപേക്ഷ സമര്‍പ്പിക്കുന്നു..

ikkaas|ഇക്കാസ് said...

കലക്കി മോനേ........
ഞമ്മക്കും ബേണം ഞമ്മക്കും ബേണം
മെമ്പറ് ശിപ്പ് ഞമ്മക്കും ബേണം.
ശ്രീജിത്ത് പറഞ്ഞത് സിന്താവാ..

ദില്‍ബാസുരന്‍ said...

ബാച്ചിലേഴ്സ് ക്ലബില്‍ അംഗത്വം വേണ്ടവര്‍ അണ്മാര്യേജ് സെര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയുമായി കടന്ന് വരൂ.

ഈമെയില്‍ ലീലാവിലാസം കമന്റായി ഇട്ടാല്‍ മതി.

പാപ്പാന്‍‌/mahout said...

ബാകിയുള്ള മെമ്പേഴ്സ് എല്ലാം കുഴിയിലിറങ്ങി ഇരിക്കുന്ന ടൈപ്പായതുകൊണ്ട് മിടുക്കാ, തന്നിക്കു മെമ്പര്‍‌ഷിപ്പ് കിട്ടുന്നതു സംശയം :-)

ഇടിവാള്‍ said...

നഷ്ടസ്വര്‍ഗങ്ങളേ, നിങ്ങളെനിക്കൊരു..
ദു:ഖ സിംഹാസനം നല്‍കി...

തപ്ത നിശ്വാസങ്ങള്‍ ചാമരം വീശും
ഭ്:ഗ്‌ന സിംഹാസനം നല്‍കി...

അയാള്‍ കണ്ണീരൊലിപ്പിച്ച് നിശബ്ദനായി, നിരാശനായി ബ്ലോഗു പൂമുഖത്തോട്ട് കുറേ നേരം നോക്കി നില്‍ക്കുന്നു.

മനസ്സില്‍ തേങ്ങലോടെ ഓര്‍ത്തു.. “ ഇല്ലാ, കിട്ടാന്‍ ഒരു സാധ്യതയുമില്ല...( മെമ്പര്‍ഷിപ്പേ..)


ശേഷം, 3 ഉം ഒന്നരയും വയസ്സായ രണ്ടു ക്‍ടാങ്ങളേയും ഒക്കത്തു വച്ചുകൊണ്ട് തലതാഴ്ത്തി പടിപ്പുര വാതില്‍ തുറന്നു പോകുന്നൂ..

( കര്‍ട്ടന്‍‌ )

ചില നേരത്ത്.. said...

അമ്പല മണികളുടെ കൂട്ടായ്മയ്ക്ക് ആശംസകള്‍
കല്യാണ നിശ്ചയം കഴിഞ്ഞവര്‍ക്കുള്ള മെമ്പര്‍ഷിപ്പിനെ പറ്റി ഒന്നും പറയുന്നില്ല..അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്.

bodhappayi said...

ഞാന്‍ പ്രേമിച്ച പെണ്‍പില്ലേര്‍ എല്ലാം പെട്ടന്നു പെട്ടന്നു കെട്ടിപ്പോയി, മോനേ ദില്‍ബൂ ഒരു ക്രോണിക്ക്‌ ബാച്ചിലറേയാണു കാലം കൊറെ ആയി കണ്ണാടിയില്‍ ഞാന്‍ കണുന്നേ, എന്നേം കൂടെ കൂട്ടെടാ.

ദില്‍ബാസുരന്‍ said...

ഇടിവാള്‍ ജീ,
:-)
ആ കമന്റ് എനിക്ക് ഇഷ്ടമായി.പക്ഷേ മെമ്പര്‍ഷിപ്പ് തരാന്‍ നിവര്‍ത്തിയില്ല. :(

Anonymous said...

ഹഹഹഹ..അപ്പൊ സ്പിനിസ്റ്റര്‍മാര്‍ക്ക് വേറെ ക്ലബ് തുടങ്ങണോ അതോ ഇവിടെ അഡ്മിഷന്‍ ഉണ്ടൊ? പിന്നെ നല്ല ഉന്തും തള്ളുമായിരിക്കുമല്ലോ.:) ആദി ഉമേഷേട്ടനെ കടത്തി വെട്ടുന്നാ തോന്നണെ ഗ്രൂപ്പ് മെംബര്‍ഷിപ്പില്‍. നമ്മുട മുട്ട ബാചില്ലര്‍ എന്തിയേ?


എനിക്ക് തോന്നണേ, ഇണ്ടിവിഡ്വല്‍ ബ്ലോഗുകളേക്കാളും എണ്ണം കൂടുതല്‍ ആവും ഈ ഗ്രൂപ്പ് ബ്ലോഗുകള്‍...:)

അനാഥരാ‍വുന്ന ഗ്രൂപ്പ് ബ്ലോഗുകളേ ഒരു ബ്ലോഗ് നാഥശാലയില്‍ കൊണ്ട് വന്ന് ഉണ്ണാനും ഊട്ടാനും ഒര്‍ ബ്ലോഗ് തുടങ്ങിയാലോ?

kumar © said...

രണ്ടുകെട്ടി ആറുപിള്ളേരും പേറ് അടുക്കാറായ മൂന്നാം കെട്ടും ആയി ഇരിക്കുന്ന ദില്‍ബന്‍ തന്നെയാണ് ഈ ക്ലബ്ബ് തുടങ്ങാന്‍ ശരിക്കും യോഗ്യന്‍.

വിസിറ്റിങ് മെംബര്‍ ആയിട്ട് ചേര്‍ക്കുമോ?‍ ചില്ലറ തരാം.

ദില്‍ബാസുരന്‍ said...

ഇബ്രു മാഷേ,

കല്ല്യാണം കഴിയുന്നത് വരെ പ്രൊബേഷനില്‍ മെമ്പര്‍ഷിപ്പ് തരാം. കല്ല്യാണത്തിന്റെ അന്ന് രാവിലെ മെമ്പര്‍ഷിപ്പ് തെറിക്കും എന്ന് മാത്രം.

അല്ലെങ്കിലും ഈ ബാച്ചിലര്‍ മനോഭാവം മനസ്സിന്റെ അടിത്തട്ടില്‍ നിന്ന് ഉല്‍ഭവിക്കേണ്ടതാണ്. കല്ല്യാണം നിശ്ചയിച്ചാല്‍ തന്നെ പകുതി തീര്‍ന്നു.

മെമ്പര്‍ഷിപ്പ് വേണോ? ;-)

ദില്‍ബാസുരന്‍ said...

കുമാറേട്ടാ,
ചില്ലറയുടെ കാര്യം പറഞ്ഞത് കൊണ്ട് പാര കണ്ടില്ലെന്ന് നടിക്കുന്നു.

(കൈക്കൂലിയുടെ കാര്യം ആരും പരസ്യമായി പറയരുത് പ്ലീസ്.......)

kumar © said...

ഒരു കാര്യത്തില്‍ സന്തോഷം ഉണ്ട്, ഇവന്റെ ഒക്കെ മെംബര്‍ഷിപ്പ് ഒരു ദിവസം തെറിക്കും അല്ലൊ! അന്നു നമുക്ക് പുറത്ത് വച്ചുകാണാം.

അവസാനം ശ്രീജിത്ത് മാത്രം ഉണ്ടാവും ഇതില്‍ ലൈഫ് മെമ്പര്‍;)

ദില്‍ബാസുരന്‍ said...

കുമാരേട്ടാ,
:D

ശ്രീജിത്തിനെ കുറ്റം പറഞ്ഞത് എനിക്ക് രസിച്ചു എന്ന് വിചാരിക്കണ്ട.(ഈ സംഘടന വ്യക്തിസ്വാതന്ത്ര്യത്തിന് പാരയാവുമോ ദൈവമേ?)

ഞങ്ങളിലൊന്നിനെ തൊട്ട് കളിച്ചാല്‍....

ഉമേഷ്::Umesh said...

എന്നെയും ഇടിവാളിനെയും ഇനിയും ഇവിടെ വന്നിട്ടു വ്രണിതഹൃദയരായി മടങ്ങിപ്പോകുന്ന കുറുമാന്‍, ദേവന്‍, സിബു, മന്‍‌ജിത്ത്, പാപ്പാന്‍, പ്രാപ്ര, സന്തോഷ്, ബെന്നി തുടങ്ങിയ ബാച്ചിലര്‍ഹൃദയന്മാരെയും അംഗീകരിക്കാത്ത നിങ്ങളുടെ ഈ ക്ലബ്ബ് തുലഞ്ഞുപോകട്ടേ. ഇവിടെ അനോണികളും പുളകിതനും പുലികേശിയുമൊക്കെ കയറി വൃത്തികേടാക്കട്ടേ. ഇതിന്റെ അഡ്‌മിന്‍ പവറുള്ളവരെല്ലാം അബദ്ധത്തില്‍ എവിടെയെങ്കിലും ഞെക്കി സ്വന്തം അഡ്മിന്‍ പവര്‍ എടുത്തു കളയട്ടേ. (കുമാര്‍ കെട്ടിയതു നിങ്ങളുടെ ഭാഗ്യം!) ബാക്കിയുള്ളവര്‍ അതുല്യയുടെ കഥാപാത്രം ചെയ്തതു ചെയ്യട്ടേ. ടെമ്പ്ലേറ്റ് എന്നും കീഴോട്ടു പോകട്ടേ. കീമാനില്‍ പോസ്റ്റു ചെയ്യുമ്പോള്‍ ബായ്ക്ക്സ്പേസ് കീ വര്‍ക്കു ചെയ്യാതെ പോകട്ടേ. വരമൊഴിയില്‍ പോസ്റ്റു ചെയ്യുമ്പോള്‍ കണ്ട്രോള്‍ യു വിന്‍ഡോ ക്ലോസ് ചെയ്യട്ടേ. ജാ‍വാസ്ക്രിപ്റ്റ് എററും സെക്യുവര്‍ എററും എപ്പോഴും ഉണ്ടാകട്ടേ. വായിക്കുന്നവര്‍ മുഴുവനും നിങ്ങളെ ടാഗു ചെയ്തു ബ്ലോഗര്‍ നിങ്ങളെ ബ്ലോക്കു ചെയ്യട്ടേ. തീവ്രവാദികളും പോര്‍ണോഗ്രാഫന്മാരും നിങ്ങളെ ഹാക്കു ചെയ്യട്ടേ.

തപശ്ശക്തി എന്നൊന്നു് ആര്‍ഷഭാരതത്തിലുണ്ടെങ്കില്‍ നിങ്ങള്‍ ഭസ്മമായിപ്പോകട്ടേ. ഞാന്‍ നിങ്ങളെ ശപിക്കുന്നു. ഓം സ്വാഹാ ഭൂം ഫട്!

വിശാല മനസ്കന്‍ said...

വിവാഹം കഴിച്ച ബാച്ചിലേഴ്സിന് കമന്റുന്നതില്‍ തടസ്സമൊന്നുമില്ലല്ലോ ല്ലേ (അമര്‍ഷം ഉള്ളിലൊതുക്കിയ മുഖഭാവത്തില്‍)

വികാര നൌകയുമായ്... തിരമാലകളാടിയുലഞ്ഞു...
കണ്ണീരുപ്പുകലര്‍ന്നൊരു മണലില്‍...
വേളിപ്പുടവ..

പിന്നെ സില്ക്കിനെ പറ്റി പറഞ്ഞതുകൊണ്ട് ഒരു കാര്യം. സില്‍ക്ക് ആത്മഹത്യ ചെയ്തതിന്റെ കാരണം എന്താണെന്ന് നിങ്ങള്‍ക്കൊന്നും ഇപ്പോഴും അറിയില്ല.

പറഞ്ഞാല്‍ വലിയ കഥയാണ്. എന്റെ അച്ഛനേയും അമ്മയേയും അമ്മാവനേയും വീണ്ടും കുറ്റപ്പെടുത്തി വേദനിപ്പിക്കാന്‍ ഇഷ്ടമില്ലാത്തതിനാല്‍.. വേണ്ട എല്ലാം മറക്കാന്‍ ശ്രമിക്കട്ടെ ഞാന്‍.

ഓ എന്തിനതൊക്കെ ഇവിടെ പറയണം, ഒരു മെമ്പര്‍ഷിപ്പ് പോലും തരാത്ത ഇവിടെ!

Anonymous said...

ഉമേഷേട്ടന്‍ മെമ്പര്‍ ആവാത്ത ഏക ബ്ലോഗ് എന്ന ബഹുമതി ഈ ബ്ലോഗിന് ഉണ്ട്!

അദ്ദേഹത്തെ ഇത്രയും വയലന്റായി ഞാന്‍ കണ്ടിട്ടില്ലാ..നിങ്ങളോ?

ikkaas|ഇക്കാസ് said...

എനിക്കിഷ്ടപ്പെട്ടൂ.. എല്ലാ പുലികളുടെയും കമന്റ് എനിക്കിഷ്ടപ്പെട്ടൂ..
അപ്പോ ഇനി ബൂലോഗത്തിലെ പുലികളൊക്കെ നമ്മടെ പോസ്റ്റില്‍ കമന്റുമിട്ട് വായില്‍ വെള്ളം നിറച്ച് മേപ്പോട്ടും നോക്കി ഇരിക്കും അല്ലേദില്‍ബൂ?
പാവം പുലികള്‍!! പെരിങ്ങോടനു മാത്രം മെംബര്‍ഷിപ്പ്!!
പക്ഷെ വക്കാരി പെണ്ണുകെട്ടിയതാണോന്ന് എങ്ങനെ അറിയും?

ഇടിവാള്‍ said...

ഉമേഷ്ജീ... കമന്റു വായിച്ച് ഞാന്‍ തലയറഞ്ഞു ചിരിച്ചൂ !!! സൂപ്പര്‍ ഡ്യൂപ്പര്‍ !!!!

അല്ലേലും, ഈ വക ക്ലബ്ബൊന്നും നേരെയാവില്ല..

ഇതില്‍ മെമ്പര്‍ഷിപ്പെടുത്ത എല്ലാവന്മാരുടേയും ഓഫുയൂണിയനിലെ മെമ്പര്‍ഷിപ്പ് ഞാന്‍ പ്രശിഡന്റ് എന്ന നിലക്ക് ക്യാന്‍സല്‍ ചെയ്യുന്നു !

വേഗം അങ്ങോട്ടു പോട്ടെ, അല്ലേള്‍, അഡ്മിന്‍ പവറുള്ള ശ്രീയും ദില്‍ബനും കൂടി എന്റെ അഡ്മിന്‍ പവര്‍ എടുത്തു കളയും ;: !

ദില്‍ബാസുരന്‍ said...

ഈശ്വരന്മാരേ ഒടുവില്‍ അതും സംഭവിച്ചു.ശാപവചനങ്ങള്‍ ഞങ്ങള്‍ പ്രതീക്ഷിക്കത്തതല്ല എങ്കിലും ഉമേഷേട്ടന്റെ ശാപവചനങ്ങള്‍ കടുത്ത് പോയില്ലേ എന്നൊരു സംശയം. ബാക്കി എല്ലാം സഹിക്കാം എങ്കിലും ആ കീമാനിലെ ബാക്ക് സ്പേസ് പ്രവര്‍ത്തിക്കാതിരിക്കാനുള്ള ശാപം.... ഉമേഷേട്ടാ പരാക്രമം ബാച്ചിലേഴ്സിനോടല്ല വേണ്ടൂ എന്ന് പാണാന്മാര്‍ പാടി നടക്കുന്നത് കേട്ടിട്ടില്ലേ.കഷ്ടം! സുകൃതക്ഷയം എന്നേ പ‍റയേണ്ടൂ.....

പാപ്പാന്‍‌/mahout said...

ഉമേഷിന്റെ കമന്റു കലക്കി!

“ഇവമ്മാരു പുഴുങ്ങുന്ന മുട്ടയെല്ലാം പൊട്ടിത്തെറിച്ചുപോകട്ടെ.” എന്നുകൂടി ചേര്‍‌ക്കാമായിരുന്നു.

വിശാല മനസ്കന്‍ said...

ഉമേഷ് ജി അങ്ങാണ് താരം.

എന്താ പെരുക്ക്‌!!! ചിരിച്ചെന്റെ വയര്‍ കൊളുത്തിപ്പിടിച്ചു!

ഹഹഹ

ikkaas|ഇക്കാസ് said...

അത്രയ്ക്കു വേണോ പാപ്പാനപ്പൂപ്പാ?

ഇത്തിരിവെട്ടം|Ithiri said...

ഉമേഷ്ജീ ഇത് കലക്കി.

ആനക്കൂടന്‍ said...

സില്‍ക്കിന്‍റെ പ്രഭാവം നിറഞ്ഞു നില്‍ക്കുന്ന ഈ ദിനത്തില്‍ ബാച്ചിലേഴ്സിനെതിരെ ബോയിലേഴ്സിന്‍റെ ശാപങ്ങള്‍ ഫലിക്കില്ലെന്ന് പരപ്പനങ്ങാടി ഉണ്ണിപ്പണിക്കര്‍ കവടി നിരത്തി പറഞ്ഞത് അറിഞ്ഞില്ലെ ഉമേഷേട്ടാ...

വിശാല്‍ജിയെ വേണ്ട വേണ്ട...

പട്ടേരി l Patteri said...

ചിരകാല സ്വപ്നം പൂവണിഞ്ഞല്ലോ ദില്ബാ, നിന്റെയും എന്റെയും പിന്നെ ......
:)
എത്രനാള്‍ നീ ബ്രഹ്മം ചാരി നില്ക്കും ;;)
All the best...

ദില്‍ബാസുരന്‍ said...

വിശാലന്‍-സില്‍ക് ബന്ധം: സി ബി ഐ രംഗത്ത്
ബൂലോഗ കവല: ബാച്ചിലേഴ്സ് ക്ലബില്‍ ശ്രീ.വിശാലന്‍ നടത്തിയ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കേസ് സി.ബി.ഐക്ക് കൈമാറാന്‍ തീരുമാനിച്ചു.സില്‍ക്കിന്റെ ആത്മഹത്യയില്‍ തനിക്ക് ബന്ധമുണ്ട് എന്ന് പരോക്ഷമായി അര്‍ത്ഥം വരുന്ന പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. ഇദ്ദേഹത്തിന് ബാച്ചിലേഴ്സ് സംഘടനയുടെ വധഭീഷണിയുള്ളതിനാല്‍ പ്രത്യേക സംരക്ഷണം ദുബായ് പോലീസ് ഓഫര്‍ ചെയ്തിരുന്നെങ്കിലും മിസ്റ്റര്‍.വിശാലനെ നേരിട്ട് കണ്ട് കിട്ടാത്തതിനാല്‍ തീരുമാനമായിട്ടില്ല. അദ്ദേഹം ഒളിവിലാണെന്നും ഒരു സംസാരം നിലവിലുണ്ട്- സ്വന്തം ലേഖകന്‍

മുരളി വാളൂര്‍ said...

ഫാര്യ നാട്ടിലുള്ള പ്രവാസികളെ ആക്റ്റിംഗ്‌ ബാച്‌ലേഴ്സ്‌ ആയി പരിഗണിച്ച്‌ മെംബര്‍ഷിപ്‌ കൊടുക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ട്‌ എന്ന്‌ നോണ്‍ബാച്‌ലേഴ്സ്‌ ബ്ലോഗില്‍ നിന്നും ആധികാരികമായ വിവരം കിട്ടിയിട്ടുണ്ട്‌. ഫാര്യ നാട്ടിലുള്ള ബാച്‌ലേഴ്സ്‌ കോന്തന്മാരൊക്കെ ക്യൂവില്‍ നിന്നോളൂ.

ഇത്തിരിവെട്ടം|Ithiri said...

ദില്‍ബാ ജബലിലീ യൂണിയനെ തൊട്ടുകളിച്ചാല്‍ അക്കളി തീക്കളി സൂക്ഷിച്ചോ....

വിശ്വാല്‍ജീ കീ ജയ്...

കലേഷ്‌ കുമാര്‍ said...

പെണ്ണ്‍ കിട്ടാത്തവര്‍ക്ക് “ബ്യാച്ചിലര്‍” എന്നും പറഞ്ഞ് നടന്ന് ക്ലബ്ബുകളൊക്കെ ഉണ്ടാക്കില്‍ ഞെളിയാം.

പഴുത്തില വീഴുമ്പം ചിരിക്കുന്ന പച്ചിലകളേ, ഓര്‍ത്തോ, ഇന്നുഞാന്‍ നാളെ നിങ്ങള്‍......

(അസൂയ, കുശുമ്പ് -ഒന്നുമല്ല)

അതേ, ഉമേഷേട്ടാ, ദേവേട്ടാ, അനിലേട്ടാ, കുമാര്‍ഭായ്, ഇടിമേന്നേ,രാമേട്ടാ, കുറുമഗുരോ, വിശാലഗുരോ, പാപ്പാനേ, നമ്മുക്ക് ബാക്കിയുള്ള പെണ്ണുകെട്ടിയവരെയെല്ലാം ചേര്‍ത്ത് ഒരു ഗ്ലബ്ബുണ്ടാക്കിയാലോ? ഒരു എക്സ് ബാച്ചിലേഴ്സ് ക്ലബ്ബ് ?

അഗ്രജന്‍ said...

പട്ടേരീടെ കമന്‍റ് വായിച്ചപ്പഴാ ശ്രദ്ധിച്ചത്, അങ്ങിനെയൊരു നിബന്ധന നിയമാവലിയിലൊന്നും കണ്ടില്ല ;)

എല്ലാ വിധ ആശംസകളും :))

അഗ്രജന്‍ said...

കലേഷ്, ആദ്യമെമ്പര്‍ഷിപ്പ് എനിക്ക് തന്നെ ആയ്ക്കോട്ടെ :)

ദില്‍ബാസുരന്‍ said...

കലേഷേട്ടാ,
അസൂയയ്ക്കും കുറുമാന്‍സ് ട്രേഡ്മാര്‍ക്കിനും മരുന്ന് വക്കാരി ഗവേഷിച്ച് കൊണ്ടിരിക്കുന്നതേയുള്ളൂ. ഇറങ്ങിയാല്‍ അറിയിക്കാം. :-)

അഗ്രജേട്ടാ,
അങ്ങനെയൊരു നിബന്ധനയില്ല. ;-)

കലേഷ്‌ കുമാര്‍ said...

ഉമേഷേട്ടന്‍ കണ്ടാല്‍ ഓടിച്ചിട്ടിടിക്കും.
അക്ഷര പിശാച്.

ഞാന്‍ പറഞ്ഞത് ഒന്നൂടെ കറക്ട് ചെയ്ത് എഴുതാം

പെണ്ണ് കിട്ടാത്തവര്‍ക്ക് “ബ്യാച്ചിലര്‍” എന്നും പറഞ്ഞ് നടന്ന് ക്ലബ്ബുകളൊക്കെ ഉണ്ടാക്കി ഞെളിയാം.

പഴുത്തില വീഴുമ്പം ചിരിക്കുന്ന പച്ചിലകളേ, ഓര്‍ത്തോ, ഇന്നുഞാന്‍ നാളെ നിങ്ങള്‍......

(അസൂയ, കുശുമ്പ് -ഒന്നുമല്ല)

അതേ, ഉമേഷേട്ടാ, ദേവേട്ടാ, അനിലേട്ടാ, കുമാര്‍ഭായ്, ഇടിമേന്നേ,രാമേട്ടാ, കുറുമഗുരോ, വിശാലഗുരോ, പാപ്പാനേ, നമ്മുക്ക് ബാക്കിയുള്ള പെണ്ണുകെട്ടിയവരെയെല്ലാം ചേര്‍ത്ത് ഒരു ഗ്ലബ്ബുണ്ടാക്കിയാലോ? ഒരു എക്സ് ബാച്ചിലേഴ്സ് ക്ലബ്ബ് ? പെണ്ണൂകെട്ടിപ്പോയത് ഒരു ഡിസ്ക്വാളിഫിക്കേഷനാകണ്ട!

ഇത്തിരിവെട്ടം|Ithiri said...

കലേഷ് ഭായ്... ഗ്ലബ്ബ് ഉണ്ടാവാട്ടേ... ഞാനും റെഡി ഒരു മെമ്പര്‍ഷിപ്പിന്.

എന്നിട്ട് വടംവലി മത്സരം നടത്തി ഈ ബാച്ചിലേഴ്സ് പയ്യന്‍സിനെ തോല്‍പ്പിക്കണം.

അലിഫ് /alif said...

പെണ്ണ് കെട്ടിയാല്‍ കാലു കെട്ടി, കുട്ടിയുണ്ടായാല്‍ വായ പൂട്ടി യെന്നോ മറ്റോ ഒരു ചൊല്ലുണ്ട് ..( ഉണ്ടോ..?) മോനെ ദില്‍ബൂ, നീയെത്ര നാളര്‍മാദിക്കും..കുമാര്‍ പറഞ്ഞതുപോലെ നീ വരും, അപ്പോ കാണാം. കലേഷ് ബായി, പറ്റിയതു പറ്റി, കെട്ടിയതാണെന്ന് പറഞ്ഞ് പോയി..അഗ്രജന്റെ തൊട്ടു താഴെ എന്നെക്കൂടി ചേര്‍ക്കണേ..ഉമേഷീന്റെ നാവ് പൊന്നാ‍യിരിക്കട്ടെ..!!(കീമാനിലെ ബാക് സ്‌പേസ് അടിപൊളി)

ദില്‍ബാസുരന്‍ said...

കലേഷേട്ടാ.. ഇത്തിരിവെട്ടം,

ആഗ്രഹമൊക്കെ കൊള്ളാം.സംഭവിക്കുക ഇതാണ്:

ഭര്‍:ഈശ്വരാ.. ആ ബാച്ചിലര്‍ ടീം ഞങ്ങളുടെ ക്ലബ്ബില്‍ എന്തോ പാര കമന്റിട്ടു. ഒന്ന് നോക്കട്ടെ..
ഭാ: മനുഷ്യാ... മിണ്ടാതിരുന്ന് ആ ഉള്ളി തോല് കളഞ്ഞില്ലെങ്കില്‍ ഇന്ന് ജലപാനം തരില്ല.
ഭര്‍: (കേഴുന്നു) എന്റെ ചക്കരേ.. ഞാന്‍ കാല് പിടിക്കാം. ഒരേ ഒരു മറുപടി കൊടുത്തിട്ട് വേഗം വരാം.നമ്മള്‍ കല്ല്യാണം കഴിച്ചവരേ കുറ്റം പറഞ്ഞത് കൊണ്ടല്ലേ?
ഭാ: നിങ്ങക്ക് തലയ്ക്ക് വല്ല ഓളവുമുണ്ടോ മനുഷ്യാ.. ആ പിള്ളേരെ പോലെയാണോ നിങ്ങള്‍? കല്ല്യാണമൊക്കെ കഴിഞ്ഞിട്ടാ കുട്ടിക്കളി. മിണ്ടാതിരുന്ന് പണിയെടുക്ക്. എന്റെ സീരിയല്‍ ആവുമ്പോഴേക്കും എല്ലാ പണിയും തീരണം.പറാഞ്ഞില്ലെന്ന് വേണ്ട. (കണ്ണുരുട്ടുന്നു‌)
ഭര്‍:....ങും...

(സഹതാപമുണ്ട് അണ്ണന്മാരേ... സഹതാപമുണ്ട്) :-)

ഷിജു അലക്സ്‌‌: :Shiju Alex said...

കൊടു മോനേ ഒരു ക്ഷണനം (അതോ ക്ഷണം ആണോ?) എതായാലും പോരട്ടെ.

കരീം മാഷ്‌ said...

ബാച്ചിലേര്‍സു ക്ലബിന്റെ മുന്‍പിലും ബാറിനു സമീപവും കണ്ടുപോകരുതെന്ന്‌ കെട്ട്യോളുടെ "അവസാന"(ഒടുക്കത്തെ) മുന്നറിയിപ്പുണ്ടായതിനാല്‍ ഇവിടെ ഞാന്‍ അനോണിയായി ഒപ്പു വെക്കുന്നു. (ആരും പറയരുതെ!)
ഉമേഷ്‌ജി ഒരു ക്ഷാപമോക്ഷം കൊടുക്കണെ !. ഇവര്‍ ഇന്നല്ലങ്കില്‍ നാളെ നമ്മുടെ പാളയത്തില്‍ തന്നെ വരും.

ദില്‍ബാസുരന്‍ said...

ഷിജു ചേട്ടാ,
ഈ മെയില്‍ ഐഡി യാഹൂ.കോമല്ലേ? എനിക്കൊരു മെയില്‍ അയയ്ക്കുമോ? dilbaasuran അറ്റ് ജീമെയിലിലേക്ക്?

അഗ്രജന്‍ said...

ഹ ഹ ഹ ദില്‍ബാ... ഞങ്ങളേ ആക്ഷേപിച്ചതാണെങ്കിലും ഒരു പോസ്റ്റിനുള്ള വകയുണ്ട്... വച്ചു കീറഡൈ... :)

ശിശു said...

പേരു ശിശുവെന്നാണ്‌,അതുകൊണ്ടു എന്നെക്കൂടി കൂട്ടണം, ഇല്ലെങ്കില്‍ ബാലശാപങ്ങള്‍ എന്നു കേട്ടിട്ടുണ്ടോ?

അഗ്രജന്‍ said...

ദില്‍ബാ: ഇപ്പോ തന്നെ ഇത് പോസ്റ്റാകിയില്ലെങ്കില്‍ പിന്നീട് നിനക്കിത് പോസ്റ്റാക്കാന്‍ കഴിഞ്ഞെന്ന് വരില്ല.
കണ്ണുരുട്ടാന്‍ ആരെങ്കിലും അടുത്ത് കാണും :)

കലേഷ്‌ കുമാര്‍ said...

തൂടങ്ങി - ദാ ഇവിടെ
http://exbachelors.blogspot.com/

ഇന്‍‌വിറ്റേഷനുകള്‍ അയച്ചു തുടങ്ങീട്ടുണ്ട്. കിട്ടാ‍ത്തവര്‍ ദയവായി ഈമെയില്‍ വിലാസം പതിക്കൂ...

പെണ്ണുകെട്ടിയവരേ,സന്ദര്‍ശിക്കൂ ആശീര്‍വദിക്കൂ!
പെണ്ണുകെട്ടാത്തവരേ, ഞങ്ങളും കൂടുവാ!

സാക്ഷി said...

ഞാനെത്താന്‍ വൈക്യോ?

ഉമേഷേട്ടാ, എന്തു കമന്‍റാ ഇത്.
ഹൃദയത്തില്‍ നിന്നു വന്നതുകൊണ്ടാവും
ഇത്ര എഫക്ട്.

ദില്‍ബാസുരന്‍ said...

ശിശൂ,
മെയില്‍ ഐഡി തരൂ. ഇന്വിറ്റേഷന്‍ അയയ്ക്കാം.

പട്ടേരി l Patteri said...

കലേഷേട്ടാ, നിങ്ങളുടെ ഒക്കെ കണ്ണു തുറപ്പിക്കാന്‍ ഈ ദില്ബന്‍ തന്നെ വേണ്ടി വന്നു അല്ലെ.... future ex bachelors നുള്ള മെമ്പെര്‍ഷിപ്പ് ഇപ്പോഴേ കൊടുക്കുമോ? ദില്ബു എപ്പൊഴേ രെടി

ഗന്ധര്‍വ്വന്‍ said...

പെണ്ണുകെട്ടാന്‍ മിനിമം ഒരു പെണ്ണു വേണം കലേഷെ.

ബേച്ചലര്‍ ആയിര്‍ക്കാന്‍ എന്തെളുപ്പം ക്ലെബ്ബുണ്ടാക്കാനും!!!!!!!

പെണ്ണിനെ മേയ്കാനും മൈന്റെയിന്‍ ചെയ്യാനും ഉള്ള ജീവിതായോധന ക്ലാസ്‌ ഇവര്‍ക്ക്‌ കൊടുക്കാം(തിയറി ഓണ്‍ലി). ഇവരെ ഗാര്‍ഹസ്ഥ്യത്തിലേക്കാകര്‍ഷിച്ച്‌ ഈ സംഘടനയെ പൊട്ടിക്കാനുള്ള അജണ്ടയാകട്ടെ ക്രോണിക്‌ കെട്ടിയോന്മാര്‍ ക്ലബ്ബിന്റെ മുഖ്യ ലക്ഷ്യം.

പട്ടേരി l Patteri said...

ക്ഷണനം തെറ്റാണു ....ഷിജൂ. ശരി ഏതാണെന്നു എന്നൊടു ചോദിക്കല്ലേ
ശിശൂ എതിലാ താങ്കള്ക്കെ മെമ്പര്‍ഷിപ് വേണ്ടാതു...
Ex B ലേക്കണെങ്കില്‍ ഞാന്‍ ചെറുതായൊന്നു ഞെട്ടി

ദില്‍ബാസുരന്‍ said...

കല്ല്യാണം കഴിച്ചവരെ പ്രലോഭിപ്പിച്ച് ബാച്ചിലേഴ്സാക്കാനായിരുന്നു ഞങ്ങളുടെ ഉദ്ദേശം. പിന്നെ “കുടുംബകലക്കല്‍ ഒരു വൃത്തികെട്ട ഏര്‍പ്പാടാണഡോ” എന്ന് വിവേകാനന്ദസ്വാമി പാറയില്‍ അള്ളിപ്പിടിച്ച് കേറിനിന്ന് പറഞ്ഞതിനെ മാനിച്ച് വേണ്ടെന്ന് വെച്ചു.

(ഓടോ: ഇബ്രു ഞങ്ങളുടെ മെമ്പറായത് കണ്ടില്ല അല്ലേ?)

അരവിന്ദ് :: aravind said...

എന്തരടേ ഇവിടെയൊരു ബളഹം?

ഓ...മൊട്ടേന്നു വിരിയാത്ത കൊച്ചുപയ്യന്മാരു ക്ലബ്ബ് തൊടങ്ങ്യോ? ഹ ബെസ്റ്റ്!

ഊം ഊം...എന്തായാലും ദക്ഷിണ മറക്കണ്ട...101 കുതിരപ്പവനും ഒരു വെള്ളക്കുതിര ബ്രാന്‍ഡിയും...ക്ലബ്ബിന്റെ നല്ല നടത്തിപ്പിന് നിനക്കൊന്നും ഒരിക്കലും പെണ്ണുകിട്ടാതിരിക്കട്ടേ എന്ന് ആശീര്‍വദിക്കാം..വേണ്ടേ? ;-)

ഉമേഷ്‌ജീ..കണ്ട്രോള്‍ കണ്ട്രോള്‍..പോട്ടെന്നേ..ചിന്നപയ്യന്‍സല്ലേ...ഉമേഷ്ജി വരമ്പേല്‍ ഓടുന്ന പ്രായത്തില്‍ ലവന്മാരൊക്കെ ഞരമ്പേല്‍ ഓടുവല്ലായിരുന്നോ..വിവരക്കേട്കൊണ്ട് ചെയ്യുന്നതല്ലേ...വിട്ടുകള.
(പക്ഷേ ഭും ഫട്ട് പറഞ്ഞപ്പോ തുപ്പല്‍ ഇവിടം വരെ തെറിച്ചു കേട്ടോ.. ഹുംഹും...ചേ!)

കലേഷ് ഭായ്..കൊട് കൈ...പുത്യ ബ്ലോഗ് തുടങ്ങി അതിന്റെ പരസ്യം ഇവടെക്കൊണ്ട് നാട്ടിയതിന്!! അതാണ് എക്സ് ബാച്ചിലേഴ്സ്....അതാണ് ധൈര്യം...ഞാന്‍ എക്സ് ആണെങ്കില്‍ ഉമേഷ്ജി ഡബിള്‍ എക്സ് ആണെങ്കില്‍, കലേഷേ , കലേഷ് ആള് ട്രിപ്പിള്‍ എക്സാ......(എന്തടേ ബാച്ചിലേഴ്സിന്റെ മൊഹത്തൊരവിഞ്ഞ ചിരി?)

ഒരു കാര്യം കൂടെ..ഇവടെ ഓണാഘോഷത്തിന് വടംവലി നടത്തിയപ്പോ നിങ്ങളേപ്പോലെ ഉള്ളവന്മാര് ബാച്ചിലേഴ്സ് വേര്‍സസ് കെട്ടിയോര്‍ വടംവലി മത്സരം വേണമെന്ന് പറഞ്ഞു.
ആയ്‌കോട്ടേ എന്ന് ഞങ്ങളും. എന്നിട്ടെന്തായി? 3-0 , ഞങ്ങള് പുഷ്പം പോലെ ജയിച്ചു.
അത്രേയുള്ളു ഈ ബാച്ചിലേഴ്സിന്റെ കാര്യം.
ചുമ്മാതൊന്നുമല്ല ജയിച്ചത്.....
ഞങ്ങടെ ശ്രീമതിമാരേ എന്നും രാത്രി കിടക്കാന്‍ പോകുമ്പഴേ കുടിക്കാന്‍ കലക്കിത്തരുന്നതെന്നതാ...????
എന്നതാ??
വയാഗ്രയാ....വയാഗ്ര!!
ഞങ്ങളോട് കളിക്കല്ലേ.......

;-)

(ഡേയ് ഒരു മെംബര്‍ഷിപ്പ് താടേ....പേര് മാറ്റി വരാവടേയ്...)

പെരിങ്ങോടന്‍ said...

ഗന്ധര്‍വ്വരേ പെണ്ണുകെട്ടാന്‍ മിനിമം ഒരു പെണ്ണുവേണം, അതു ശരിയാ. പക്ഷെ, ബാച്ചിലര്‍ ആയിരിക്കാന്‍ ഒരു കോടി പെണ്ണുണ്ടായാലും തികയില്ല, അവരൊക്കെ നമ്മളെ കെട്ടില്ലെന്നും പറയണം ;) അപ്പോ ആര്‍ക്കാ മിടുക്ക് :)

മുല്ലപ്പൂ || Mullappoo said...

അവിടെ ഒരു ക്ലബ് (പെണ്ണൂ കെട്ടിയ..). ഇവിടെം ഒരു ക്ലബ് .

ഇതിന്റെ പേരു പെണ്ണ് കിട്ടാത്ത ആണുങള്‍ എന്നാക്കൂ. ഒരു പ്രാസം ഒക്കെ വരട്ടെ.

ഞാന്‍ ഇന്നലയേ ഓടി ട്ടോ

പീലു | Peelu said...

എന്നെ അഡ്മിന്‍ ആക്കുകയാണെങ്കില്‍ അഴിമതിനിറഞ്ഞ ഒരു ഭരണം കാഴ്ചവെച്ച്‌ പെണ്ണുകെട്ടിയതെന്നോ കെട്ടത്തതെന്നൊ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും മെംബര്‍ഷിപ്പുകള്‍ വാരിക്കോരി കൊടുത്ത്‌ മാനേജ്മെന്‌റ്‌ എഞ്ചിനീയറിംഗ്‌ കോളേജുകളുടേതു പോലൊരു ഭരണം കാഴ്ചവെക്കാമായിരുന്നു.

എന്നാലും എനിക്കൊന്നേ പറയാനുള്ളു.... "ബാച്ചിലേഴ്സ്‌ കി ജയ്‌"


സ്വന്തം പീലു...

kumar © said...

ഞാന്‍ വീണ്ടും പറയുന്നു.. ഒരുദിവസം ഈ മെമ്പര്‍ഷിപ്പൊക്കെ തെറിച്ചിട്ട് പുറത്തുവരും ഓരോരുത്തരായി.

കയ്യില്‍ ഭാര്യയുടെ ബ്ലൌസ് തയ്ക്കാനുള്ള തുണിയും കൊച്ചിന്റെ സ്കൂള്‍ ബാഗുമായിട്ടൊക്കെ നിങ്ങള്‍ നടന്നു വരുമ്പോള്‍ ഞങ്ങള്‍ വിവാഹിതര്‍ നിങ്ങളെ ആരെയും കൂട്ടത്തില്‍ കൂട്ടില്ല.

ഇതില്‍ ആദ്യം പുറത്താകുന്നവനെ എനിക്കറിയാം ;)

(ഇതിലെ ലൈഫ് മെമ്പേര്‍സിനു നമോവാകം!)

ദില്‍ബാസുരന്‍ said...

കുമാറേട്ടാ,
ഒരാളെ എനിക്കറിയാം.മറ്റേത് ആരാ?

ദേവന്‍ said...

ഉമേഷുഗുരുക്കള്‍ പറഞ്ഞപോലെയെല്ലാം സംഭവിക്കട്ടെ. നിങ്ങടെ ക്ലബ്ബേല്‍ സ്പാമറും അനോണിയും കേറി സ്വയമ്പന്‍ സ്വയറിംഗ്‌ നടത്തട്ടെ. ചുമ്മാ ചിലക്കുന്നവര്‍ പോസ്റ്റിട്ട്‌ പൊസ്റ്റു ചെയ്തവന്‍ പോലും വായിക്കാതെ പൊടിയടിച്ച്‌ പോഹട്ടും.

അല്ല ബാച്ചിലര്‍ മാരേ, എല്ലാരും കൂടെ പറയുന്ന ഈ ചങ്ങലക്കെട്ട്‌ എന്തോന്നാ മക്കളേ?

കല്യാണം കഴിച്ചതിനാലെ ചെയ്യാതെയായ ഒരു കാര്യവും എനിക്കില്ല. ഞാനായിട്ട്‌ ബോര്‍ അടിച്ചു നിര്‍ത്തിയ കാര്യങ്ങളൊന്നും കല്യാണത്തിന്റെയൊ അതു കഴിഞ്ഞ വര്‍ഷങ്ങളിലോ ആയിരുന്നുമില്ല. പിന്നെ എന്തരു പോയെന്നാ പറയുന്നത്‌?

പെണ്ണുകെട്ടി വല്ലവനും സ്വാതന്ത്ര്യം പോയെങ്കില്‍ അവന്‍ പെണ്‍ കോന്തനാ. അങ്ങനെയുള്ളവന്‍ കല്യാണം കഴിക്കാതിരിനുന്നാല്‍ ബഹുപെണ്‍ കോന്തനും, കഴിച്ചാല്‍ ഏകപെണ്‍ കോന്തനും ആകുമെന്നല്ലാതെ കോന്തത്തതിനു മാറ്റമൊന്നും വരില്ല.

അളിയന്‍സ് said...

എന്നെക്കൂ‍ടി ഈ ക്ലബില്‍ ചേര്‍ക്കണേ,(helloajith@yahoo.co.in) ദില്‍ബാസുരന്‍ ചേട്ടാ...
ഇന്നലെ വരെ എല്ലാ തറ പരിപാടികളും ചെയ്ത് പിന്നെ ഒരു സുപ്രഭാതത്തില്‍ പെണ്ണു കെട്ടി ഇപ്പൊ മാന്യന്മാരായി വിലസ്സുന്ന ഈ സോ കാള്‍ഡ് ഹബ്ബീസ്സിന്റെ ഭീഷണി കേട്ടൊന്നും മാഷ് പേടിക്കണ്ടാ...ചാരിത്ര്യം നഷ്ട്ടപ്പെട്ട അവരോട് നമുക്കൊന്നേ പറയാനുള്ളൂ.ഇവിടെ ചുറ്റിപ്പറ്റി നില്‍ക്കാതെ വേഗം കുടുമത്തു പോ, സീരിയല്‍ തുടങ്ങുന്നതിനു മുന്‍പ് എല്ലാ പണിയും തീര്‍ക്കാനുള്ളതല്ലേ..!!
(എന്റെ പൊന്നു നോണ്‍-ബാച്ചിലര്‍ ചേട്ടന്മ്മാരെ, ഒരാവേശത്തിന്റെ പുറത്ത് പറഞ്ഞതാണേ.. എല്ലാവരും കൂടി ഈയുള്ളവനേ കൊല്ലല്ലേ..)

അപ്പൊ Mr.ധില്‍ബ്സ് , എല്ലാം പറഞ്ഞ പോലെ.എന്നെ ആഡ് ചെയ്യാന്‍ മറക്കല്ലേ

കിച്ചു said...

ദില്ബൂ കാണാന്‍ ലേശം വൈകിപ്പോയി എന്നാലും ബാച്ചിലേഴ്സ് ക്ലബില്‍ മെംമ്പര്‍ഷിപ്പ് വേണം. പിന്നെ പ്രിയപ്പെട്ട ബ്ലോഗര്‍മാരേ എനിക്കിന്ന് ക്രിത്യം 24 വയസ് തികഞ്ഞു. നാലു വര്‍ഷത്തിനുള്ളിl കെട്ടിക്കുമെന്ന് ഇന്ന് അമ്മ തമാശയായി പറഞ്ഞ് കൊതിപ്പിച്ചിട്ടുണ്ട്. അതിനാല്‍ മിനിമം നാലുവര്‍ഷത്തേയ്ക്കുള്ള മെംബര്‍ഷിപ്പ് ഫീ എത്രയാണെന്നും കൂടി നേരത്തെ അറിയിക്കണേ...
ഉമേഷ്ജി അപാരം അപാര ശാപം തന്നെ, താങ്കള്‍ വിശ്വാമിത്രന്റെ പരന്പയിലെങ്ങാനും പെട്ടതാണോ...:)-:) ദേ ഞാന്‍ ഓടി ഇമെയില്‍ ഐഡി nishinkurian@manoramamail.com

nalan::നളന്‍ said...

“ഇവമ്മാരു പുഴുങ്ങുന്ന മുട്ടയെല്ലാം പൊട്ടിത്തെറിച്ചുപോകട്ടെ.” എന്നുകൂടി ചേര്‍‌ക്കാമായിരുന്നു.

അതു കലക്കി പാപ്പാനേ..

ഇവന്മാര്‍ വാങ്ങി വരുന്ന കുപ്പികളെല്ലാം വരുന്ന വഴിക്കു തന്നെ ഉടഞ്ഞു കാലിയായിപ്പോട്ടെ . ഓം ക്രീം മാക്രീം

സുമാത്ര said...

ഓഹോ... എന്നാല്‍ ജീവിതാവസാനം വരെ ഈ ബ്ലോഗിലെ എല്ലാവരും ബാച്ചിലര്‍മാരായി തന്നെ ഇരിക്കാനുള്ള ഭാഗ്യം ഉണ്ടാകട്ടെ!!! ഈ വീരവാദം മുഴുക്കുന്നവരൊക്കെ എത്ര നാള്‍ ബാച്ചിലറായിക്കഴിയും എന്നാറിഞ്ഞാല്‍ കൊള്ളാം.ചുമ്മാ ഇരുപതിനും ഇരുപത്തന്‍ജിനും ഇടയില്‍ പ്രായമുള്ളവര്‍ ബാച്ചിലര്‍ മാഹാത്മ്യം വിളിച്ചോതിയതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ല. ഇവരില്‍ 90% പേരും ഇപ്പോഴെ കല്യാണാലോചന തുടങ്ങിക്കാണും.തരത്തിനൊത്ത പെണ്ണൂ കിട്ടിയാല്‍ ഉടന്‍ കെട്ടും നടക്കും.പ്രിയ ബാച്ചിലര്‍മാരേ.. ഒരു മാതിരി കിട്ടാ‍ത്ത മുന്തിരി പുളിക്കും എന്ന രീതിയില്‍ ബ്ലോഗാതിരിക്കുക. ബാച്ചിലറായതു കൊണ്ടോ... കല്യാണം കഴിച്ചതുകൊണ്ടോ.. സുഖവും സമാധാനാവും കൂടാനോ കുറയാനോ പോകുന്നില്ല.ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരെ പച്ച എന്നു തോന്നാം.ദില്‍ബാസുരനും ശ്രീജിത്തും ഒക്കെ ജീവിതവസാനം വരെ ഈ “ഘോഷം” നടത്തുമെങ്കില്‍ അപ്പോള്‍ ഒരു സ്പെഷല്‍ ഹാരാര്‍പ്പണം നടത്തുന്നതായിരിക്കും.

ദില്‍ബാസുരന്‍ said...

ദില്‍ബാസുരനും ശ്രീജിത്തും ഒക്കെ ജീവിതവസാനം വരെ ഈ “ഘോഷം” നടത്തുമെങ്കില്‍ അപ്പോള്‍ ഒരു സ്പെഷല്‍ ഹാരാര്‍പ്പണം നടത്തുന്നതായിരിക്കും.

ക്യാഷ് അവാര്‍ഡ് ഒന്നും ഇല്ലേ സുമാത്രേ?

ശ്രീജിത്ത്‌ കെ said...

സുമാത്രേ, ഒരു ഹാരാര്‍പ്പണം അങ്ങോട്ടും പ്രതീക്ഷിക്കാം. കണ്ടീഷന്‍ എന്തിനാണെന്നല്ലേ, ജീവിതാവസാ‍നം വരെ ബ്ലോഗ് എഴുതിക്കൊണ്ടിരുന്നാല്‍.

സാക്ഷി said...

ഇനിയൊന്നും നോക്കേണ്ട ആവശ്യല്യ.
കീറഡൈ ഒരു രസീത് എന്‍റെ പേരിലും.

പച്ചാളം : pachalam said...

ശ്രീജിത്തെ, ദില്‍ബു
പൊട്ടിക്കടേയ് ഒരു ബാച്ചിലേഴ്സ് ഫുള്‍, നമുക്കര്‍മാദിക്കാം

ദില്‍ബാസുരന്‍ said...

പച്ചാളം,
ഐഡി കൊഡഡൈ മെമ്പര്‍ഷിപ്പ് തരാന്‍.

പച്ചാളം : pachalam said...

കിട്ടീ, കിട്ടിയപ്പൊതന്നെ തട്ടി

Achinthya said...

ആഹാ എത്ര മഹത്തായ സംരംഭം! മക്കളേ , ആരെന്തു പറഞ്ഞാലും നിങ്ങള്‍ പിന്മാറരുതു. (ഉമേഷിനൂ 2 മാറാരോഗങ്ങളാ. ഒന്നു അസൂയാ, രണ്ട് കഷണ്ടി.നിങ്ങള്‍ അങ്ങേര്‍ പറയണതൊന്നൂം കൂട്ടാക്കണ്ടാ)
ആങ്കുട്ട്യോളാണെങ്കി നിങ്ങളാരും ഈ ജന്മം പെണ്ണ് കെട്ടരുതു. എന്നിട്ടീ ബ്ലോഗ് ആചന്ദ്രതാരം നിലനിര്‍ത്തിക്കൊണ്ടോവണം.ഹല്ലാ പിന്നെ.(ഹമ്മോ കുറച്ച് പെണ്‍പിള്ളേര്‍ രച്ചപ്പെട്ടു)


സില്‍ക് ചേച്ചി മരിച്ച ദിവസം അന്നു ഞാന്‍ പഠിപ്പിച്ചിരുന്ന കോളെജിലെ ആണ്‍പിള്ളേര്‍ ഒരു കുട കഷ്ണം കഷ്ണാക്കീട്ടു എല്ലാരും ഓരോ കറുത്ത ബാഡ്ജ്ജും കുത്തി നടനിരുന്നത് ഓര്‍ക്കുണു.

കലേഷ്‌ കുമാര്‍ said...

ഉമേച്ചിയേ, http://exbachelors.blogspot.com/ കണ്ടായിരുന്നോ?
ഗോപിയേട്ടന് ഞാനൊരു ഇന്‍‌വിറ്റേഷന്‍ അയച്ചുകൊടുക്കുന്നുണ്ട്!

ശ്രീജിത്ത്‌ കെ said...

ഒരു ക്ഷമാപണം:

സില്‍ക്കിന്റെ ഓര്‍മ്മദിവസം ഇന്നല്ല

ഞെട്ടിയോ? ഇന്ന് ദുഃഖാചരണം നടത്തിയതൊക്കെ വേസ്റ്റ് ആയി എന്ന് തോന്നുന്നുണ്ടോ? എന്നും ചെയ്യാനില്ല സുഹൃത്തുക്കളേ, ഇത് സത്യം മാത്രം.

സില്‍ക്ക് ആത്മഹത്യ ചെയ്തത് 1996 സെപ്തംബര്‍ 23-നാകുന്നു. ഇനിയും രണ്ട് ദിവസം ആ മഹനീയദിനത്തിന്.

ഒരിക്കല്‍ക്കൂടി എല്ലാവരേയും തെറ്റിദ്ധരിപ്പിച്ചതിന് മാപ്പ്. ദില്‍ബുവിനെപ്പറ്റിച്ചതും ഞാനാണ്, അറിഞ്ഞുകൊണ്ടല്ലെങ്കിലും (അറിയാത്തത് കൊണ്ടാണ്)

എന്നെ തല്ലാന്‍, കൊല്ലാന്‍, പുഴുങ്ങാന്‍ എല്ലാത്തിനും ടെന്‍ഡര്‍ വിളിച്ചുകൊള്ളുന്നു. കയ്യും കാലും രണ്ടെണ്ണം വീതം ഉണ്ട്, ആര്‍ക്കും കേറി ഒടിക്കാം. കണ്ണ് കുത്തിപ്പൊട്ടിക്കാം, ചെവി അടിച്ച് തകര്‍ക്കാം, മുടി വലിച്ച് പറിച്ചെടുക്കാം, ഞെഞ്ചില്‍ ചവുട്ടി എല്ലുകള്‍ നുറുക്കാം. വേറൊന്നും ഓഫര്‍ ചെയ്യാനില്ല. ക്ഷമിക്കുക.

അളിയന്‍സ് said...

dear ദില്‍ബ്,താങ്കള്‍ അയച്ച invitation കിട്ടി ബോധിച്ചു.ബട്ട് ആ സാധനം വര്‍ക് ആകുന്നില്ലാ.ലിങ്കില്‍ ഞെക്കിയാല്‍ blog invitation error എന്ന് തെറി പറയുന്നു.ഇനി “പെണ്ണു കെട്ടിയെന്നും അല്ലാ പെണ്ണിനെയാണ് കെട്ടിയതെന്നും” പറഞ്ഞു നടക്കുന്ന ആ ex-bachelors വല്ല പണി വച്ചതായിരിക്കുമോ..? എന്തായാലും helloajith@google.com എന്ന id യിലേക്ക് ഒന്നു കൂടെ ആ ക്ഷണക്കത്ത് വീണ്ടും അയച്ചു തരുവാന്‍ വിനീതയുമായി അഭ്യര്‍ത്ഥിക്കുകയാണ്,അപേക്ഷിക്കുകയാന്ണ്.‍

ദില്‍ബാസുരന്‍ said...

അളിയാ,
വീനീത കൂടെയുള്ള നിലയ്ക്ക് ഞാന്‍ ഒരെണ്ണം കൂടി അയയ്ക്കുന്നു. കൈപ്പറ്റിയ വിവരത്തിന് മണിയോര്‍ഡര്‍ അയയ്ക്കുക.

prapra said...

സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് വഴി അകത്ത് കയറിക്കൂടാന്‍ വല്ല വഴിയും ഉണ്ടോ? പി.എസ്.സി, യു.പി.എസ്.സി, ബി.എസ്.ആര്‍.ബി, ഗേറ്റ്, കാറ്റ് തുടങ്ങി ഏത് പരീക്ഷയുടെയും എക്സ്പയര്‍ ആയ റാങ്ക് ലിസ്റ്റ് ഹാജരാക്കാം... പ്ലീസ് ഒന്ന് സഹകരിക്കൂ.

ദേവേട്ടന്, പറഞ്ഞ പോയിന്റ് ശ്രദ്ധിക്കുക. അതാണ്‌ സത്യം.

shefi said...

പ്രിയപ്പെട്ടവരെ,
ഞനും ഒരു ബാച്‌ലര്‍ പക്ഷെ പേണ്ണ്‍ കെട്ടില്ല എന്ന് വാക്കു തരാനൊന്നും പറ്റില്ല. കെട്ടുവൊളം എന്നേം കൂടെ മെമ്പറാക്കൂ

ഉമേഷ്::Umesh said...

കലേഷേ,

ഞാന്‍ എക്സ് ബാച്ചിലറല്ല, ട്രിപ്പിള്‍ എക്സ് ബാച്ചിലര്‍ ആണെന്നു് എഴുതാന്‍ വന്നതാ. ആ അരവിന്ദനതു വന്നു് അടിച്ചുകളഞ്ഞു. ഇവനെക്കൊണ്ടു തോറ്റു.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 31-നു പത്തു കൊല്ലം തികഞ്ഞു എക്സ് ആയിട്ടു്. അതില്‍ അനുശോചിച്ചു് “ദശവര്‍ഷാണി ദാസവത്” എന്ന തലക്കെട്ടില്‍ പഴയതും പുതിയതുമായ ഫോട്ടങ്ങള്‍ ചേര്‍ത്തു് ഒരു പോസ്റ്റ് ഗുരുകുലത്തില്‍ ഇടണമെന്നു നിരീച്ചിരുന്നു. അതിനു വേണ്ടി കഷ്ടപ്പെട്ടു് ഈ ശ്ലോകം അതിനു രണ്ടുമൂന്നു ദിവസം മുമ്പു് ലോകത്തിനെ പഠിപ്പിക്കുകയും ചെയ്തു. എന്തു ചെയ്യാന്‍, സമയപരിമിതി മൂലം ഞങ്ങള്‍ തന്നെ ആഘോഷിച്ചില്ല, പിന്നാ ഫോട്ടമെടുക്കുന്നതു്!

ദേവോ, പെണ്ണുകെട്ടിയാല്‍ വലിയ വ്യത്യാസം വരുന്നില്ല എന്നതു നേരാ. നല്ല പെണ്ണിനെ കിട്ടിയാല്‍. എനിക്കു കിട്ടി! (കെമ്മെക്ഷുപാറ്റ് തഴഘ്ഘു ധാഷ്ശ)

കൊച്ചുണ്ടായാലാണു സംഗതി തകിടം മറിയുന്നതു്. അതിനു മുമ്പു ഞാന്‍ ഡെയിലി ചെയ്തുകൊണ്ടിരുന്ന സിനിമ കാണല്‍, വീക്‍ലി ചെയ്തുകൊണ്ടിരുന്ന ചെസ്സ് ടൂര്‍ണമെന്റ് കളി, മന്ത്‌ലി ചെയ്തു കൊണ്ടിരുന്ന ബീച്ചില്‍ പോകല്‍, ക്വാര്‍ട്ടേര്‍ലി ചെയ്തു കൊണ്ടിരുന്ന കമ്പ്യൂട്ടര്‍ സയന്‍സില്‍ എം. എസ്. കം പി. എഛ്. ഡി. കം പോസ്റ്റ് ഡോക്ടറല്‍ കം നൊബേല്‍ പ്റൈസ് പഠിത്തം എന്നിവയെല്ലാം ഡൌണ്‍ ദ ഡ്രെയിന്‍. പോച്ചു്, പോച്ചു്. അതിനെ എന്തു വിളിക്കും, പിള്ളക്കോന്തനെന്നോ? (പിള്ള കോന്തന്‍ എന്നല്ല)

അരവിന്ദാ, ആ “വരമ്പേലോടുമ്പം ഞരമ്പേലോടുന്ന” എന്ന പ്രയോഗം ക്ഷ പിടിച്ചു, ട്ടോ!

അചിന്ത്യേ, എന്റെ പടങ്ങള്‍ ഞാന്‍ പബ്ലിഷ് ചെയ്തിട്ടുണ്ടല്ലോ. നരയുണ്ടു്, പക്ഷേ കഷണ്ടി ഇല്ല. (കുറുമാന്‍ എന്ന പേരില്‍ എഴുതുന്നതു ഞാനല്ല, ശ്രീജിത്താണു്. ശ്ലോകം ചൊല്ലുന്ന കഷണ്ടിയാന്‍ രാജേഷ് വര്‍മ്മയാണു്.) ഈ അചിന്ത്യ പറയുന്നതൊക്കെ സത്യവിരുദ്ധമാണെന്നു് ഇപ്പോള്‍ മനസ്സിലായല്ലോ.

ദില്‍ബൂ, നിന്റെ വിവാഹജീവിതസങ്കല്പം ബഹുകേമം! ആടെന്തറിഞ്ഞൂ അങ്ങാടിവാണിഭം!

എന്തായാലും മുല്ലപ്പൂവിനു മാത്രമേ വിവരമുള്ളൂ. അതു തന്നെ കാര്യം പൂവേ! “എണ്ണീടിലാര്‍ക്കുമിതു താന്‍ ഗതി” എന്നും പറഞ്ഞു കൊടുക്കു പൂവേ. (ഈ പൂവു് ഒറിജിനലാ ഡ്യൂപ്ലിക്കേറ്റാ?)

ജന്മനാ കിഴവനായ പെരിങ്ങോടനെ ചേര്‍ത്തിട്ടു് നിത്യയൌവനം മനസ്സില്‍ സൂക്ഷിക്കുന്ന എന്നെയും കുറുമാനെയും ഗന്ധര്‍വ്വനെയും വിശാലനെയും പോലുള്ളവരെ ഒഴിവാക്കിയതില്‍ ഉള്ള പ്രതിഷേധം രേഖപ്പെടുത്തുന്നു.

അപ്പോ എല്ലാ അനിയന്മാര്‍ക്കും അഭിവാദ്യങ്ങള്‍! അംഗസംഖ്യ കുറഞ്ഞുകുറഞ്ഞു വന്നു ശ്രീജിത്ത് മാത്രം അവശേഷിച്ചാലും ഈ ക്ലബ് ചൈതന്യത്തോടെ നിന്നു പോകട്ടേ എന്നാശംസിക്കുന്നു.

(ഇന്നു രാവിലെ മുതല്‍ കീമാനില്‍ ബായ്ക്ക്‍സ്പേസു വര്‍ക്കു ചെയ്യുന്നില്ല. ശാപം ഫലിച്ചോ, അതോ തിരിഞ്ഞു കടിച്ചോ?)

തണുപ്പന്‍ said...

കുറച്ച് വൈകിയാലും ഞാനും വന്നേ !!! ആരടാ ഇവിടെ പെണ്ണ് കെട്ടിയോര്‍? അവര്‍ക്കുമൊരു ഗ്ലബോ? കാണാം !

സില്‍ക് ചേച്ചി സിന്ദാബാദ് ! ബാചിലേഴ്സ് ക്ലബ് സിന്ദാബാദ് ! മറ്റവന്മാരെല്ലാം മൂര്‍ദാബാദ് !

ദില്‍ബാസുരന്‍ said...

ദില്‍ബൂ, നിന്റെ വിവാഹജീവിതസങ്കല്പം ബഹുകേമം! ആടെന്തറിഞ്ഞൂ അങ്ങാടിവാണിഭം!

ഉമേഷേട്ടാ,
എന്റെ യഥാര്‍ത്ഥ വിവാഹസങ്കല്‍പ്പം അറിയാവുന്ന എന്റെ ചേച്ചി ഇവിടെ ബൂലോഗത്ത് തന്നെയുണ്ട്. ഞങ്ങള്‍ ചിരിച്ച് മറിയുന്നു. :-)

സു | Su said...

എല്ലാവര്‍ക്കും ആശംസകള്‍.

എന്ത് ക്ലബ്ബ് തുടങ്ങിയാലും നിങ്ങളുടെ കണ്ണ്, വിവാഹജീവിതത്തില്‍ സുഖസുന്ദരമായി ഇരിക്കുന്ന ഞങ്ങളുടെ ഭാഗത്തേക്കാണെന്ന് മക്കളേ ഞങ്ങള്‍ക്കൊക്കെ അറിയാം. എന്തായാലും ഞങ്ങളങ്ങോട്ടല്ല, നിങ്ങള്‍ ഇങ്ങോട്ടാണ് വരുന്നതെന്നും എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് നിങ്ങള്‍ ഇപ്പോള്‍ ആര്‍മ്മാദിക്കൂ.

വളയം said...

ഈ ബാച്ചിക്ലബ്ബിലെ മുഴുവന്‍ മെമ്പര്‍മാരെയും ഇന്നേക്ക് ആറ് മാസം തികയുന്നതിന്‍ മുമ്പേ കല്ല്യാണം കഴിഞ്ഞ് പോകണേ ന്റെ ബ്ലോഗനാര്‍കാവിലമ്മേ.

(ഞാനും ബാച്ചിലറാണെങ്കിലും ഇവമ്മാരോടി ഞാനില്ല)

Anonymous said...

ദേവേട്ടാ
അത്രേം എഴുതാന്‍ വിദ്യചേച്ചീനെ സമ്മതിച്ചിപ്പെടുകാന്‍ എന്തോരം പാടു പെടേണ്ടി വന്നൂന്നും കൂടി എഴുതു...

evuraan said...

ഇതിപ്പോഴാ കണ്ടത്. ഗുരുക്കളുടെ ശാപവചസ്സുകള്‍ ഒറിജിനലി ഇവിടെയാണുദ്ഭവിച്ചത്, അല്ലേ?

ഉമേശ ഗുരുക്കളിലിന്ന് ചുഴലി പോലെ ആഞ്ഞ് വീശുകയാണല്ലോ..

പെരിങ്ങോടര്‍ക്കും കിട്ടി ഒരെണ്ണം : ജന്മനാ കിഴവനായ പെരിങ്ങോടനെ ചേര്‍ത്തിട്ടു് നിത്യയൌവനം മനസ്സില്‍ സൂക്ഷിക്കുന്ന എന്നെയും കുറുമാനെയും ഗന്ധര്‍വ്വനെയും വിശാലനെയും പോലുള്ളവരെ ഒഴിവാക്കിയതില്‍ ഉള്ള പ്രതിഷേധം രേഖപ്പെടുത്തുന്നു.

ആഹ് ഹാ ഹാ/

എനിക്കു വയ്യായേ..!

വിവരമുള്ളവര്‍ (വല്ലോരേം) ചീത്തപറയുന്നതു കേള്‍ക്കാനും ഒരു രസമാ, അല്ല്യോ..?

മുന്ന said...

'ദില്‍ബൂ വീരാ നേതാവേ
കണ്ണും പൂട്ടി നയിച്ചോളൂ'

....ബാച്ചിലേഴ്സ്‌ ക്ലബ്ബിന്റെ ഉദ്ഘാടന നോട്ടീസ്‌ കിട്ടിയതും അതിന്റെ മുന്നോട്ടുള്ള പ്രയാണം മുന്നില്‍ക്കണ്ട്‌ ഞാനെന്റെ 'ജിം' ലെ മെമ്പര്‍ഷിപ്പ്‌ റിന്യു ചെയ്തു..,ഉമേഷ്ജി,കലെശ്ജി,വി.എം ജി തുടങ്ങിയ 'പാരതന്ത്ര്യം ആണുങ്ങള്‍ക്ക്‌ മുട്ട പുഴുങ്ങലിനേക്കാള്‍ ഭയാനകം' എന്ന സത്യം മറച്ചു പിടിക്കാന്‍ ശ്രമിക്കുന്നവരെ നേരിടുന്നതിനായി 3-4 'മുണ്ടൂരി' ടീമുകളെക്കണ്ട്‌ സെറ്റപ്പാക്കി...നാലഞ്ച്‌ വക്കീലന്മാരില്‍ നിന്ന് മുന്‍കൂര്‍ ജാമ്യമെടുത്ത്‌ തരുന്നതിനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചു..മുട്ട പുഴുങ്ങുന്നതു മുതല്‍ എല്ലാം പഠിപ്പിക്കാന്‍ 'കേരളത്തിലെ തിരഞ്ഞെടുത്ത ബാച്ചിലേഴ്സ്‌ കറികള്‍' എന്ന പേരില്‍ ഒരു പുസ്തകം ഇറക്കാന്‍ പെന്‍ ബുക്സിന്‍ അപേക്ഷ അയച്ചു...

ഞാന്‍ കമ്മന്റടിച്ചു സമയം കളയുന്നില്ല..ഒരു പാട്‌ സംഗതികള്‍ ഇനിയും ചെയ്തു തീര്‍ക്കാനുണ്ട്‌...

ദില്‍ബൂ... എന്നെ അംഗമാക്കാന്‍ മറക്കല്ലെ..അവസാനം വടക്കാഞ്ചേരി പോയ മുരളിയെപ്പോലാവും,ഇന്നാ പിടിച്ചോ ഐ ഡി...zaktsy@rediffmail.com

'ശ്രിജിത്തേട്ടാ നേതാവെ...ലച്ചം ലച്ചം പിന്നാലെ'

Babu Kalyanam said...
This comment has been removed by a blog administrator.
Babu Kalyanam said...

സഹോദ‌ര‌ന്മാരേ എനിക്കും വേണം ഒരു membership.
പയ്യന് എന്നു പ‌റ‌യാവുന്ന‌ ഒരു ഇരുപ‌ത്തി ഒന്നു കാര‌നാണേ....

അമ്മ പ‌റ‌ഞ്ഞു നാലു വ‌റ്ഷം കൂടി ക‌ഴിഞ്ഞു കല്യാണക്കാര്യം ആലൊചിക്കാം എന്നു....

അതായതു അടുത്ത‌ worldcup football ന‌ട‌ക്കുന്ന സ‌മ‌യ‌ത്തു ഞാനും ഒരു goal അടിക്കും.

അതു വ‌രെ self goal കീ...... ജയ്....
my mail id is:
bob.gali@indiatimes.com

jinsbond007 said...

അഡ്മിന്‍ പവറുള്ള ആരെങ്കിലും ഈയുള്ളവനെക്കൂടി മെമ്പറാക്കൂ....

jinesh dot k at gmail dot com

ജാബു | Jabu said...

ഞാനും ഒരു ബാച്ചി ആണേ....

എനിക്കും ആരെങ്കിലും ഒരു ക്ഷണക്കത്ത്‌ അയച്ച്‌ കനിവ്‌ കാണിക്കണേ......

എനിക്ക്‌ invitation അയക്കുന്നവര്‍ക്ക്‌ വേണ്ടി മമ്പുറം പള്ളിയില്‍, ഭരണങ്ങാനം ചര്‍ച്ചില്‍, ഗുരുവായൂര്‍ ചോറ്റാനിക്കര അമ്പലംസ്‌, ജെറുസലേം മുതലായ ഇടങ്ങളില്‍ ഞാന്‍ പ്രത്യേക നേര്‍ച്ച നേരുന്നതായിരിക്കും എന്ന് ബാച്ചി ക്ലബ്ബിന്റെ ഈ അംഗണത്തില്‍ വച്ച്‌ പ്രഖ്യാപിക്കുന്നു........

എനിക്ക്‌ വോട്ട്‌ ചെയ്യേണ്ട ഫോര്‍മാറ്റ്‌ :
jabirshareef@yahoo.com
jabukondotty@gmail.com
കണ്ണുള്ളവരെ...കനിവുള്ളവരേ....ഇതിലേക്കും അയക്കുക ഒരു Invitation...

Eccentric said...

ഫി മെയില്‍ ഇല്ലേലും ഇ-മെയില്‍ ഐ ഡി എത്ര വേണേലും ഉണ്ട്ട്...ഇന്നാ പിടിച്ചോ. എന്നേം കൂടി...ajithsince84@gmail.com