Monday, April 21, 2008

“നട്ടുച്ചക്കൊരു ഡ്രൈവിങ്ങ് പഠനം!”

"ഓര്‍മ്മ പോയോ?"

ഓടിക്കിതച്ചെത്തിയ ഞാന്‍ മില്‍മാ ബൂത്ത് നടത്തുന്ന മൊയ്‌തൂക്കയോട് ഡോള്‍ബി ഡിജിറ്റല്‍ സൌണ്ടില്‍ ചോദിച്ചു.

"ന്റെ ഓര്‍മ്മയൊന്നും അങ്ങിനെ പോവൂല്ല ചെക്കാ.. നീയിന്നലെ വാങ്ങിയ പാലിന്റേം തൈരിന്റേം കാശ് ഇതുവരെ തന്നിട്ടില്ലാന്ന് എനക്ക് നല്ല ഓര്‍മ്മയുണ്ട്..."

ഞാനെന്താണ് ചോദിച്ചത് എന്ന് എനിക്കും ആ മില്‍മാപ്പുലിക്കും വ്യക്തമായറിയാം. എങ്കിലും, മൊയ്‌തൂക്ക അഥവാ മില്‍മൂക്ക അല്പം നര്‍മ്മിച്ചതല്ലേ.. ഒന്ന് ചിരിച്ചുകൊടുത്തേക്കാം എന്ന് കരുതി ചിരിച്ചോണ്ട് ക്വസ്റ്റ്യന്‍ ഞാന്‍ പിന്നേം റിപ്പീറ്റി...

"ദേ മില്‍മൂക്കാ, കളിക്കല്ലേ..ങാ!.... ‘ഓര്‍മ്മ ബസ്സ്’ പോയോന്ന്?!"

"എടാ ഓര്‍മ്മ ബസ്സ് ഒന്നരമണിക്കല്ലേ? അതിന് നീ ഒന്നേകാലിനേ കിടന്ന് കാറിയാല്‍ അത് വേഗം ഇങ്ങ് വര്വോ?"

"ങാ.. ഓകെ.. അത് മിസ്സായാല്‍ പിന്നെ ‘കുട്ടന്‍സ്’ മൂന്ന് മണികഴിഞ്ഞേയുള്ളൂ.. ഇന്ന് അജയേട്ടന്റെ ഡ്രൈവിങ്ങ് സ്‌കൂള്‍ ഉല്‍‌ഘാടനമല്ലേ.. അവിടെ പോവുകയാ.."

"യെല്ല മോനേ.. ഞാനൊന്ന് ചോദിച്ചോട്ടേ?" - വിനയപുരസരം മൊയ്തൂക്ക ക്വസ്റ്റ്യന്‍ മാര്‍ക്കിട്ടു.

"യെസ്.. യെസ്.. ആസ്‌കൂ... ആസ്‌കൂ... ധൈര്യമായി ആസ്‌കൂ..മടിച്ചുനില്‍ക്കാതെ ആസ്‌കിക്കോളൂ... ആസ്‌കിക്കോളൂ.."

എന്റെ ടോണ്‍ കേട്ട് കടയില്‍ മാതൃഭൂമി പത്രം വായിച്ചോണ്ടിരിക്കുകയായിരുന്ന പച്ചമനുഷ്യന്‍ (പച്ച ഷര്‍ട്ടിട്ട മനുഷ്യന്‍) പത്രം അല്പം താഴ്‌തി എന്നെയൊന്ന് ഇടംകണ്ണിട്ട് നോക്കിയിട്ട് വീണ്ടും പത്രത്തിലേക്ക് ആഴ്‌ന്നിറങ്ങി.

"ഈ നട്ടുച്ചക്കാണോടാ പൊട്ടാ ഉല്‍ഘാടനം? ഈ നട്ടപ്പൊരിയുന്ന വെയ്‌ലത്ത് പോകാന്‍ നിനക്ക് വട്ടുണ്ടോ? അതൊക്കെ രാവിലേ ഉല്‍ഘാടിച്ച് കഴിഞ്ഞിരിക്കില്ലേ?"

"ങാ.. അതെ.. എന്നാലും പോണം. ഉല്‍ഘാടനദിവസം തന്നെ അവിടെ ഡ്രൈവിങ്ങ് ക്ലാസിന് ജൊയിന്‍ ചെയ്യാം എന്ന് അജയേട്ടന് വാക്ക് കൊടുത്തിരുന്നു. അതുകൊണ്ട് പോയേ പറ്റൂ.."

പുറത്ത് നല്ല വെയില്...

പൊള്ളുന്ന ചൂട്....

വെയിലിന്റെ കാഠിന്യത്തെ ഒന്ന് ബൂസ്റ്റ് ചെയ്ത് കാണിക്കാന്‍ കടയിലിരുന്ന് നേരത്തേ മാതൃഭൂമി പത്രം വായിച്ചോണ്ടിരുന്ന സാക്ഷാല്‍ മമ്മൂട്ടി (സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയല്ല.. നാട്ടിലെ ലോട്ടറിക്കച്ചവടക്കാരന്‍ മമ്മൂട്ടി.. നാടിന്റെ ‘സൌഭാഗ്യ'മായ മ്മടെ സ്വന്തം മമ്മൂക്ക) തനിക്കറിയാവുന്ന വിധം നര്‍മ്മം തലയിലെ റീസൈക്കിള്‍ ബിന്നില്‍ നിന്നും തപ്പിയെടുത്തു.

"എന്തൊരു വെയ്‌ലാ മോനേ... ഈ ഒടുക്കത്തെ വെയില് കാരണം എന്റെ വീട്ടിലെ സിന്ധിപ്പശു ഇന്നലെ ഒണങ്ങിപ്പോയി!"

അതും പറഞ്ഞ് പുള്ളി സ്വന്തമായി ചിരിയോട് ചിരി.

ഞാനെന്തോ മരണവാര്‍ത്തകേട്ടപോലെ ദയനീയമായി അയാളെ നോക്കിക്കൊണ്ട് കടയില്‍ നിന്ന് ഒരു മിറന്റയെടുത്ത് കുടിച്ചു. ബസ്സ് മിസ്സാകാതിരിക്കാന്‍ വീട്ടില്‍ നിന്ന് ടൌണിലേക്ക്, പി.ടി.ഉഷയുടെ സ്വന്തം അനിയനെപ്പോലെ മരണപ്പാച്ചില്‍ പാഞ്ഞത് മൂലം ഞാന്‍ നന്നായി വിയര്‍ത്തിരുന്നു.

പത്തിരുപതു കിലോമിറ്റര്‍ പോകണം തലശ്ശേരിക്കടുത്ത് ധര്‍മ്മടത്ത് എത്താന്‍. എനിക്ക് തീരെ പരിചയമില്ലാത്ത ആ ഏരിയയിലാണ് അജയേട്ടന്‍ ഡ്രൈവിങ്ങ് സ്‌കൂള്‍ കൊണ്ടുപോയി പ്രതിഷ്ഠിച്ചിട്ടുള്ളത്. നാട്ടിലെ ഒരു പ്രമുഖ സഖാവാണ് പുള്ളി. കോണ്‍ഗ്രസ്സുകാരായ വെള്ളച്ചേട്ടന്‍മാരുടെകൂടെയാണ് ഞാന്‍ സാധാരണ പെരങ്ങി നടക്കാറ് എങ്കിലും എനിക്ക് ഒരു പാര്‍ട്ടിയോടും പ്രത്യേകിച്ച് അനുഭാവം ഇല്ല എന്ന് നാട്ടിലെ സുഹൃത്തുക്കള്‍ക്കെല്ലാം വ്യക്തമായി അറിയാം. ഇസ്‌ലിയെ, എല്ലാ പാര്‍ട്ടിക്കാരുടെയും മെമ്പര്‍ഷിപ്പ് കൂപ്പണുകള്‍ വര്‍ഷാവര്‍ഷം വിവിധരൂപത്തിലും ഭാവത്തിലുമുള്ള ഒപ്പുകളിട്ട്കൊടുത്ത് കൈപ്പറ്റാറുണ്ട്. എല്ലാവരുടെയും നല്ല പരിപാടികള്‍ക്ക് പങ്കെടുക്കാറുമുണ്ട്.

(ബൈ ദ വേ, എന്റെ ഒപ്പിനെകുറിച്ച് രണ്ട് വാക്ക്. ഒരു പേപ്പറും പെന്നും തന്ന് എന്നൊടാരേലും 100 തവണ ഒപ്പിടാന്‍ പറഞ്ഞാല്‍, ഇടുന്നത് ഒരേ ഒപ്പാണേലും നൂറും നൂറുതരമായിരിക്കും.. എന്താന്നറിയില്ല!!)

ങാ.. ബസ്സിന്റെ സൌണ്ട് കേള്‍ക്കുന്നു. ‘ഓര്‍മ്മ ബസ്സിന്’ ഹോണിന്റെ ആവശ്യമില്ല എന്നകാര്യം നാട്ടില്‍ പാട്ടാ.. അതുകൊണ്ടാവും അതിനെ പാട്ടവണ്ടി പാട്ടവണ്ടി എന്ന് എല്ലാവരും ഓമനപ്പേരിട്ടതിനെ വിളിച്ചത്. ബസ്സോടുമ്പോള്‍ ബസ്സിന്റെ ശരീരഭാഗങ്ങള്‍ ചുമ്മാ അനങ്ങുന്ന ശബ്ദം പോലും ഏതൊരു ഹോണിന്റെ ശബ്ദവീചികളേക്കാളും ഫ്രീക്വന്‍സി ഉള്ളതാണ് എന്ന് ആര്‍ക്കും തോന്നിപ്പോകും.

ഒരിക്കല്‍, ഭാവിയില്‍ ഗള്‍ഫില്‍ പോകാനൊരു ആഗ്രഹം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ‘ഡ്രൈവിങ്ങ് പഠിച്ചിരിക്കുന്നത് ഭയങ്കര പ്ലസ് പോയിന്റാ‘ എന്ന് അജയേട്ടന്‍ പറഞ്ഞിരുന്നത് ഒന്നൂടി ഓര്‍മ്മിച്ചുകൊണ്ട് ഓര്‍മ്മബസ്സില്‍ ഞാന്‍ ആസനസ്ഥനായി.

ബസ്സ് നീങ്ങിത്തുടങ്ങി. ഇപ്പോളെനിക്ക് ഒരു വിമാനത്തില്‍ കയറിയിരുന്ന ഫീലിങ്ങ്!!!!

എന്താന്നറിയില്ല! .. കമ്പിയില്‍ പിടിച്ച് തൂങ്ങിനില്‍ക്കുന്ന ആയില്യത്തെ നാണിയമ്മ ഒരു എയര്‍ഹോസ്റ്റസ്സായി മാറുന്നപോലൊരു തോന്നല്‍..! ബസ്സിന്റെ ഗിയര്‍ സര്‍വ്വശക്തിയുമെടുത്ത് ആട്ടിപ്പൊരിക്കുന്ന ഡ്രൈവര്‍ ഗോപാലേട്ടന്‍ ഫ്ലൈറ്റ് പൈലറ്റ് - ക്യാപ്റ്റന്‍.ഗോപാല്‍ ആയി!! ഏതാനും നിമിഷങ്ങള്‍ കൊണ്ട് എന്റെ മനസ്സ് പാസ്പോര്‍ട്ടും വിസയുമൊന്നുമില്ലാതെ കൂളായി ദുബായിലെത്തി. അവിടുത്തെ ക്ലീന്‍ & സ്‌മൂത്ത് ട്രാക്ക് റോഡുകളിലൂടെ സ്വന്തം ടൊയാറ്റോ പ്രാഡോയില്‍ ഡ്രൈവിങ്ങ് സീറ്റിലിരുന്ന് 140 സ്പീഡില്‍ കത്തിച്ച് വിടുന്ന ഞാന്‍ സ്വയം ഇങ്ങനെ പറയുന്നുണ്ടായിരുന്നു.

"ഹോ! അന്ന് ഡ്രൈവിങ്ങ് സ്‌കൂളില്‍ നിന്ന് ഡ്രൈവിങ്ങ് പഠിച്ച് ലൈസന്‍സ് എടുത്തത് എത്രനന്നായി. അതുകൊണ്ടല്ലേ ദുബായിലെത്തിയ ഉടനേ ആ ലൈസന്‍സിന്റെ ബലത്തില്‍ ഇവിടുത്തെ ലൈസന്‍സ് എളുപ്പത്തില്‍ കിട്ടിയത്!!".

പല പല ചിന്തകളും തലയിലെ മെഡുലോഒബ്ലാങ്കറ്റയുടെ സൈഡിലൂടെ ഓടിനടന്നു.

"ധര്‍മ്മം ..ധര്‍മ്മം.." എന്ന അശരീരി കേട്ട് യേത് പിച്ചക്കാരനാടാ എന്റെ സ്വപ്നസഞ്ചാരത്തിന് ഫുള്‍‌സ്റ്റോപ്പിട്ടത് എന്ന് അല്പം ദേഷ്യത്തോടെ, ആലസ്യത്തില്‍ നിന്നുണര്‍ന്നുനോക്കിയപ്പോള്‍, അത് സ്ഥലമെത്തിയാല്‍ ഒന്നറിയിക്കണം എന്ന് ഞാന്‍ ചട്ടം കെട്ടിയിരുന്ന കണ്ടക്റ്ററാണെന്ന് മനസ്സിലായി. ശ്ശെ! ഈ ഇരപ്പന് വിളിക്കാന്‍ കണ്ട ടൈം. (കണ്ടക്റ്റര്‍=ഇരപ്പന്‍, ഡ്രൈവര്‍=തിരിപ്പന്‍, കിളി=മണിപ്പന്‍, ഇതൊക്കെ നാട്ടിലെ ആധുനീകകവികളുടെ കണ്ടുപിടുത്തങ്ങള്‍..). എന്തൊരു നല്ല സ്വപ്നമായിരുന്നു. പ്രാഡോയിലെ AC ഓണാക്കിയിട്ട് തണുത്ത് വരുന്നേയുള്ളുവായിരുന്നു.. യെല്ലാം നശിപ്പിച്ചു. വൃത്തികെട്ടവന്‍ പിന്നേം "ധര്‍മ്മടം.. ധര്‍മ്മടം.." എന്നാണ് പറഞ്ഞോണ്ടിരിക്കുന്നത്.

ഞാന്‍ സ്വബോധം വീണ്ടെടുത്ത് പറഞ്ഞു.

"ങേ!! ..ങാ... ങാ...ഉണ്ട്....ഉണ്ട്....ധര്‍മ്മടം ആളിറങ്ങാനുണ്ട്.."

ഞാന്‍ ചടപടേന്ന് ചാടിയെഴുന്നേറ്റ് ഓടിയിറങ്ങി. ആദ്യമായാണ് ഈ പ്രദേശത്ത് കാലുകുത്തുന്നത്. ഭൂമിശാസ്ത്രം തീരെ അറിയില്ല. വീട്ടില്‍ നിന്നും പത്തിരുപത് കിലോമീറ്റര്‍ ദൂരെയാണിപ്പോള്‍ എന്ന് ഗസ്സി!
സമയം നട്ടുച്ച! ഒരു അപ്പൂപ്പന്‍ നടന്നുവരുന്നു. ഞാന്‍ അദ്ദേഹത്തിനോട് ചോദിച്ചു:

"ഇന്ന് ഉല്‍ഘാടനം കഴിഞ്ഞ ഡ്രൈവിങ്ങ് സ്‌കൂളിലേക്ക് പോകാന്‍ ഇവിടെ നിന്ന് എങ്ങോട്ടാ പോകേണ്ടത് എന്നറിയാമോ?"

അപ്പൂപ്പന്‍ അപ്പുറത്തെപറമ്പില്‍ മണ്ടരിബാധിച്ച തെങ്ങിന്‍ മണ്ടയിലേക്ക് നോക്കി ഒരു നിമിഷം കുലങ്കഷമായി ചിന്തിച്ച ശേഷം കൈ 90 ഡിഗ്രിയില്‍ ഉയര്‍ത്തി വലത്തോട്ട് തിരിച്ച് വച്ച് പറഞ്ഞു:

"അങ്ങോട്ട് നടന്നാല്‍ മതി. റോഡ് സൈഡില്‍ തന്നെയാ."

നന്ദിയൊക്കെ പറഞ്ഞ് നടക്കാന്‍ തുടങ്ങി. നടന്ന് നടന്ന് ഒരു കിലോമീറ്റര്‍ കഴിഞ്ഞു. ആ പൊള്ളുന്ന വെയിലത്ത് ഞാന്‍ ഉരുകിയൊലിക്കാന്‍ തുടങ്ങി. ആരോടെങ്കിലും ഒന്നൂടെ കണ്‍ഫേം ചെയ്യാം. ആരേയും കാണുന്നില്ല. അപ്പഴാ കണ്ടത്. ദാ വരുന്നു നാല് അപ്പൂപ്പന്‍മാര്‍ ഒരുമിച്ച്. ഇതെന്താ ഈ ഗ്രാമത്തിലെ എല്ലാരും ഒരേ വര്‍ഷത്തില്‍ ജനിച്ചതാണോ? അതോ അപ്പൂപ്പന്‍മാരുടെ ഏരിയാ സമ്മേളനമുണ്ടോ ആവോ? ഏതായാലും ഇവരോട് ചോദിച്ചേക്കാം...

"എക്സ്യൂസ്മീ... ഇന്ന് തുടങ്ങിയ ഡ്രൈവിങ്ങ് സ്‌കൂള്‍ ഇവിടെ അടുത്തെവിടെയോ അല്ലേ?"

അതിന് ഒരു മറുചോദ്യമായിരുന്നു ഒരപ്പൂപ്പന്റെ മറുപടി.

"ഇന്നലെ തുടങ്ങിയതല്ലേ? ഇന്നല്ലല്ലോ!?"

ങേ.. ഇന്നലെയോ...! ചിലപ്പോ ഉല്‍ഘാടനം പ്രമാണിച്ച് ഡക്കറേഷനൊക്കെ കണ്ട് അദ്ദേഹം തെറ്റിദ്ധരിച്ചതാവാം.. ശരി.. ഇന്നലെയെങ്കില്‍ ഇന്നലെ... എങ്ങോട്ടാ പോകേണ്ടത് എന്ന് ചോദിച്ചപ്പോ അങ്ങേരും കൈ 90 ഡിഗ്രി ഉയര്‍ത്തി ഒരു ദിശകാണിച്ച് പറഞ്ഞു:

"നേരെ നടന്നോ... റോഡ് സൈഡില്‍ തന്നെയാ...അവിടെ ഇന്ന് രാവിലെ ഒരു ലോറി ഒരു വീടിന്റെ മതിലിനിടിച്ച് അപകടം ഉണ്ടായിട്ടുണ്ട്. അതിന്റെ നേരെ എതിര്‍ഭാഗത്താ..."

"അപകടമെവിടെ അപകടമെവിടെ..?
ലോറിയിടിച്ചൊരു മതിലെവിടെ...?
ലോറിയിടിച്ചൊരു മതിലിന്നോപ്പോ-
സിറ്റിലിരിക്കും സ്‌കൂളെവിടെ?
നമ്മുടെ ഡ്രൈവിങ്ങ് സ്‌കൂളെവിടെ?"

ഓണ്‍-ദ-സ്പോട്ട് മനസ്സില്‍ വിരിഞ്ഞ നിമിഷകവിതയുമായി ഞാന്‍ പിന്നേം നടന്നു.

സൂര്യന്‍ എന്നെ നോക്കി പൊട്ടിച്ചിരിക്കുന്നതായി എനിക്ക് ഫീല്‍ ചെയ്തു. എല്ലാം കൂടി ഒരു ഒന്നൊന്നര കിലോമീറ്റര്‍ പിന്നേം നടന്നപ്പോള്‍ ദാ, ദൂരെ കാണുന്നു ഒരു ലോറി.. മതിലിനിടിച്ച ലോറി....! യാ‍ാഹൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ....!!! നെറ്റിയിലെ വിയര്‍പ്പ് തുടച്ച് ഞാന്‍ ഫുള്‍ ഹാപ്പിയായി. ആദ്യമായാ ഒരു വാഹനാപകടം കണ്ട് സന്തോഷിക്കുന്നത്.. ! ഏതായാലും ലോറിയുടെ അടുത്തെത്തുംതോറും വല്യ ഒരു ബില്‍ഡിങ്ങ് അതിന്റെ എതിര്‍വശത്ത് ദൃശ്യമായി.

അടുത്തെത്തും തോറും ഒരു കാഴ്ച കണ്ട് ഞാന്‍ ഞെട്ടി...!!

ഒരു വലിയ ആള്‍ക്കൂട്ടം! ഒരു ഭാഗത്ത് നീണ്ട ക്യൂ! ഡ്രൈവിങ്ങ് പഠിക്കാന്‍ ഇത്രേം ആളുകളോ? ‘ഗള്‍ഫില്‍ പോകേണ്ടവര്‍ ഡ്രൈവിങ്ങ് പഠിക്കുന്നത് ഭയങ്കര പ്ലസ് പോയിന്റാ‘ എന്ന് അജയേട്ടന്‍ ഈ നാട് മുഴുവന്‍ പാട്ടാക്കിയോ?

കൂടുതല്‍ അടുത്തെത്തിയപ്പോള്‍ ഞാന്‍ ഞെട്ടി ഞെട്ടി ഞെട്ടി തളര്‍ന്നു!

ന്റെ ബാച്ചിപരമ്പരദൈവങ്ങളേ!!!! ആരാദ്??!!!

ഒരു വലിയ ചേച്ചി.....

ആ ചേച്ചി സ്റ്റിയറിങ്ങും പിടിച്ച് ഒരു ചുവന്ന മാരുതീക്കാറിലിരിക്കുന്ന പോസ്റ്റര്‍ ഒട്ടിച്ച ആ ബില്‍ഡിങ്ങിന്റെ മുകളില്‍ ഫിറ്റ് ചെയ്തിരിക്കുന്ന മനോഹരമായ വലിയ ബോര്‍ഡില്‍ എഴുതിയിരിക്കുന്നു: "ധര്‍മ്മ തീയറ്റര്‍, ധര്‍മ്മടം". പോസ്റ്ററില്‍ ചക്കവലിപ്പത്തില്‍ എഴുതിയ സിനിമയുടെ പേര്, ഓള്‍‌റെഡി ഉരുകിയൊലിച്ച ശരീരത്തോടെയും ഉരുകാന്‍ തുടങ്ങിയ ഹൃദയത്തോടെയും ഞാ‍ന്‍ വായിച്ചു:

"ഡ്രൈവിങ്ങ് സ്‌കൂള്‍!!"



വാല്‍ക്കഷ്ണത്തിന്റെ കഷ്ണം:

മാറ്റിനി കണ്ട് കഴിഞ്ഞ് പോകുമ്പോള്‍ ഒന്നൂടി ഞാന്‍ ആ ചുമരിലേക്ക് നോക്കി. പോസ്റ്ററില്‍ ഇരിക്കുന്ന ഷക്കീല ചേച്ചി അപ്പോഴും പുഞ്ചിരിക്കുന്നുണ്ടായിരുന്നു.

"നന്ദിണ്ട് ട്ടാ" -എന്ന് ആ ചേച്ചി ആത്മഗതിച്ചുവോ..?

"എന്നാ ആക്റ്റിങ്ങാ ന്റെ ചേച്ച്യേ..!" എന്ന് ഞാനേതായാലും ആത്മഗതിച്ചു.

രണ്ട് ആത്മഗതങ്ങളുടെ ആത്മാക്കള്‍ അന്തരീക്ഷത്തില്‍ അങ്ങനെ പാറിനടക്കുമ്പോള്‍ തലശ്ശേരിയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചു പോകുന്ന ഓര്‍മ്മ ബസ്സ് അങ്ങ് ദൂരെ നിന്ന് മന്തം മന്തം ഒഴുകിവരുന്നത് ഞാന്‍ സന്തോഷപൂര്‍വ്വം നോക്കിനിന്നു.

57 comments:

അഭിലാഷങ്ങള്‍ said...

ബാച്ചിലേഴ്സ് ക്ലബ്ബില്‍ അംഗമായിട്ട് ഇതുവരെ സംഭാവന ഒന്നും കൊടുക്കാത്തതില്‍ ഒരു കുറ്റബോധം! എന്നാ പിന്നെ എന്റെ ആദ്യ ഡ്രൈവിങ്ങ് സ്‌കൂള്‍ യാത്ര തന്നെ വിവരിച്ചേക്കാം എന്ന് കരുതി...

എന്താഡാ നിനക്കൊരു ബ്ലോഗില്ലേ? അവിടെ പോസ്റ്റിയാ പോരെ എന്ന് ചിലര്‍ ചോദിച്ചേക്കാം. എന്റെ ബ്ലോഗിന്റെ ലിങ്ക് വീട്ടുകാര്‍ക്കറിയാം.. ഈ സംഭവം വീട്ടുകാര്‍ക്കറിയില്ല.. എന്തിനാ വെറുതെ..

എന്റെ പൂര്‍ത്തിയായ ‘അഭിലാഷങ്ങളില്‍‘ മറ്റൊന്ന്.. നിങ്ങള്‍ക്കായ്.....

:-)

Sharu (Ansha Muneer) said...

:) .....വായിക്കട്ടെ ...

G.MANU said...

കണ്ടക്റ്റര്‍=ഇരപ്പന്‍, ഡ്രൈവര്‍=തിരിപ്പന്‍, കിളി=മണിപ്പന്‍, ഇതൊക്കെ നാട്ടിലെ ആധുനീകകവികളുടെ കണ്ടുപിടുത്തങ്ങള്‍..).

ഹഹ കലക്കി

ഓ: ടോ: ഇന്നെന്താ ബ്ലോഗില്‍ ഷക്കിവസന്തമോ..
ത്രേസ്യച്ചേച്ചീടെ പുതിയ പോസ്റ്റ് ദാ ഇപ്പോ വായിച്ചേ ഉള്ളൂ

:: VM :: said...

തെറ്റിചെന്നതാണെങ്കീലും മാറ്റിനി വിട്ടില്ലല്ലേ.. ;)

ചുമ്മാതല്ല തനിക്ക് ഷാര്‍ജ്ജയില്‍ ഡ്രൈവീങ്ങ് ലൈസ്സന്ന്സൂ കിട്ടാത്തത്! ടീച്ഛറ് ശരിയല്ലല്ലോ‍ാ ;)

ഡ്രൈവിങ് ഇന്‍സ്സ്പ്പെക്ട്ടറ്രു ‘’ട്ടേക് ലെഫ്ട്ട്” എന്നൂ പറയുമ്പോള്‍ താന്‍ ‘ഹ...ആഹ്.. വാട്ട്സാര്‍” എന്ന് തിരിച്ഛ് ചോദിക്കുന്നുണ്ടാവും ;)

തോന്ന്യാസി said...

ഒരെല്‍ ബോഡ് വെയ്ക്കാമായിരുന്നു.....

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: “എന്നാ പിന്നെ എന്റെ ആദ്യ ”-- പിന്നേ അതങ്ങ് ധര്‍മ്മടം പള്ളീല്‍ ചെന്ന് പറഞ്ഞാ മതി..

അതില്‍ പിന്നെ എല്ലാ ആഴ്ചയും നീ കൃത്യമായി ക്ലാസില്‍ പങ്കെടുത്താ?

കുഞ്ഞന്‍ said...

അപ്പോള്‍ വൃദ്ധജനങ്ങളെ കണ്ടതിനുപിന്നില്‍ ഇതായിരുന്നൊ???

നട്ടുച്ചക്കുള്ള ഡ്രൈവിങ്ങ് പഠിക്കല്‍ പിന്നീടുണ്ടായൊ?

asdfasdf asfdasdf said...

ഈ ബാച്ചികളുടെ ഒരു കാര്യം.
ഇന്നലെ വൈകീട്ട് ഷക്കീലാന്റി അല്‍ നാഡ റോഡിലുള്ള പ്രിന്‍സസിലെ മൈക്ക ഡാന്‍സ് ബാറിലേക്ക് കയറിപ്പോകുന്നത് കണ്ടൂന്ന് പറഞ്ഞത് കേട്ടപ്പോ തന്നെ വിചാരിച്ചിരുന്നു ഇന്നിങ്ങനെ ഒരു പോസ്റ്റ്... അതും ഡ്രൈവിങ് !! :)

[ nardnahc hsemus ] said...

ഒന്നൂടെ ഏഡിറ്റാമായിരുന്നു, എങ്കിലും എന്‍ഡിംഗ് മനോഹരമായി...സംഗതികളൊക്കെ വന്നെങ്കിലും ആ‘ഫ്ലോ’യില്‍ എന്തോ..(കോപ്പ്,ആ സ്റ്റാര്‍ സിംഗര്‍ ജജ്ജ് മാരുടെ ഒരു കാര്യം.. അടുത്ത കൊല്ലവും അവറ്റകളെതന്നെ സഹിക്കണമല്ലോ ന്റെ ഭഗവതീ..)

അപ്പൊ പറഞ്ഞുവന്നത്, രോഗി* ഇച്ഛിച്ചതും ഷക്കൂ വൈദ്യന്‍** കല്‍പ്പിച്ചതും ഷക്കൂ എന്ന ‘അനുഭവക്കുറിപ്പ്’ നന്നായി ബോധിച്ചു.. ഇനിയുമുണ്ടല്ലോ വേറെം ന്നടിമാര്‍.. ഇനിയ്യും എഴുതണം ട്ടാ...

അല്ല, അഭ്യേയ്, ഇതെത്രാമാത്തെ സ്കൂളായിരുന്നു?? ;)


*അഭിലാഷ്
**വയസ്സന്‍ കാരണവര്‍

Appu Adyakshari said...

അഭിലാഷേ... കമന്റിലും വര്‍ത്തമാനത്തിലും മാത്രമല്ല, എഴുതുവാനും തമാശക്കാരന്‍ തന്നെ എനു തെളിയിച്ചു ഈ പോസ്റ്റ്. ഇനിയും എഴൂതൂ ഇതുപോലെ.

ഏറനാടന്‍ said...

തള്ളേയ് പൊളപൊളപ്പന്‍ ഡ്രൈവിംഗ് ഇസ്കൂള് തന്നെയ് കെട്ടാ. എത്രവട്ടം ഡൈവിംഗ് പഠിച്ച് അഭീ.., നിന്റെ പേര് കേക്കുമ്പം, എന്താന്നറിയില്ല, ദൈവാണേ, എനിക്ക് പണ്ടൊരു ഉറക്കംകെടുത്തി നടിയെ ഓര്‍മ വരും. ഹിഹീ..
നീ ആള് തമാശക്കാരന്‍ ആണെങ്കിലും എഴുത്തില് വല്യ കോമഡിക്കാരനാ കെട്ടോ.. ഹിഹിഹീ..
അനുഗാരിണീ യിതാ യെന്‍
കളരില്‍ വിരിഞ്ഞ പൂക്കള്‍
അഭിലാഷ പൂര്‍ണിമേയ്..

അഭീലാഷേ..രണ്ടേമുക്കാ കൊല്ലം ദുബായില്‍ ഉണ്ടായിട്ടും നിന്നെ നേര്‍ക്കൊന്ന് കാണാനോ പരിചയപ്പെടാനോ എനിക്ക് സാധിക്കാതെ പോയല്ലോടാ മച്ചാ.. നേരില്‍ നിന്റെ കോമഡി കേള്‍ക്കാന്‍ വിധിയില്ലാതായി പോയല്ലോ ഹേ. (കേട്ടിരുന്നെങ്കില്‍ ഞാനും ഇമ്മാതിരി ഇക്കിളിക്കഥകള്‍ പോസ്റ്റിയേനേം.)

ഇനിം വരാം. പറ്റുമെങ്കില്‍ ദുബായിതന്നെ വരാം... :)

Sherlock said...

ഹ ഹ..:)

ശ്രീ said...

ഹ ഹ. അടിപൊളി...
:)

എന്നിട്ട് ശരിയ്ക്കും ഡ്രൈവിങ് സ്കൂളില്‍ പോയോ?

ബഹുവ്രീഹി said...

Driving schoolinte munpil vacchuthanne kr^thyamaayi sambhaviccha accident!

vazhi valare kr^thyamaayi paranjuthanna vayassanmaar....

vaayicchu kazhinjappozhalle melpparanjavayute prasakthi kaaryakaaranasahitham mansilaayath.


appo Orma poyittilla! um..um..

ശ്രീനാഥ്‌ | അഹം said...

തുടക്കത്തിലെ ചില നനഞ്ഞ പടക്കങ്ങള്‍ കണ്ടപ്പോ പിന്നെ വായിക്കന്‍ തോനീലാ..

പിന്നെ അങ്ങ്‌ വായിച്ചു...

പിന്നല്ലേ രസം വന്നത്‌....

ഇത്‌ പെട! കിടു! പൊളി!

Unknown said...

അഭീ

നന്നായിരിക്കുന്നു പെട

ഇനീം പോരട്ടെ നല്ല അമിട്ടുകള്‍...

Unknown said...

അഭീ

നന്നായിരിക്കുന്നു പെട

ഇനീം പോരട്ടെ നല്ല അമിട്ടുകള്‍...

Rasheed Chalil said...

ഇതിന് പകരമായി തമനൂന്റെ വാത്ത പോസ്റ്റ് ഒന്ന് കൂടി പബ്ലിഷ് ചെയ്യുന്നതാണ്...

Unknown said...

ഷക്കീലപ്പടം കാണാന്‍ പോയ കഥയൊക്കെ വിളമ്പാന്‍ ഇതെന്താ വിവാഹിത ക്ലബ്ബോ? ഈ ക്ലബ്ബിന് ഒരു നിലയും (സെക്കന്റ് ഫ്ലോര്‍ ഇല്ല) വിലയും (രണ്ട് രൂഫാ അന്‍പത് പൈസാ) ഒക്കെ ഉള്ളതാണ്. സാന്റോസിനെ പോലെ ഉള്ള മാന്യമെമ്പര്‍മാര്‍ ഇത് കണ്ടാല്‍ വലിച്ച് പകുതി പോലുമാവാത്ത കഞ്ചാവ് ബീഡി ക്ലബ്ബിന്റെ ചുമരില്‍ കുത്തിക്കെടുത്തി വന്ന് ഒരൊറ്റ തള്ളായിരിക്കും. ക്ലബ്ബിന്റെ ആ ഒഴിഞ്ഞ കുപ്പികള്‍ ചിതറിക്കിടക്കുന്ന മൂലയില്‍ പോയി വീണാല്‍ എന്താ ഉണ്ടാവുക എന്നറിയാമല്ലോ. ബാച്ചിലേഴ്സ് ആയാല്‍ ഡീസന്റായിരിക്കണം. മനസ്സിലായോ?

അഭിലാഷങ്ങള്‍ said...

ഷാരൂ.. :-)

മനൂജി, തേസ്യയുടെ പോസ്റ്റിലിട്ട കമന്റാ ഇത്...!! ഹ ഹ.. അവിടെ ഇത്രേം വല്യ കമന്റിട്ടാല്‍ ആളുകള്‍ ഞരമ്പ് രോഗീന്ന് വിളിച്ചാലോ...! (ഞാന്‍ ഡീസന്റ് ചെക്കനല്ലേ?) സോ, ഒരു ലിങ്ക് കൊടുത്തു ഇവിടേക്ക്...! അണ്ടര്‍സ്റ്റാന്റ്...?? ഹി ഹി

ഇടിവാളേ.. ഹ ഹ.. ഇല്ല.. അത്രയും നടന്നതല്ലേ.. അതുകൊണ്ട് മാത്രം..! പിന്നെ ഷാര്‍ജ്ജയിലെ പ്രീടെസ്റ്റില്‍ ആ പറഞ്ഞത് തന്നെ സംഭവിച്ചിരുന്നു. ആ അറബിപ്പോലീസ് “ഗോ റൈറ്റ്“ എന്ന് പറഞ്ഞപ്പോ ഞാന്‍ ‘റൈറ്റ്’ ഏതാന്ന് ഒരു നിമിഷം രണ്ട് കൈകളും നോക്കി ചിന്തിച്ചപ്പോളേക്കും വണ്ടി കുറേ മുന്നോട്ട് പോയിരുന്നു. അയാള്‍ “ഫിനിഷ്” എന്ന് പറഞ്ഞപ്പോ സംഗതി മനസ്സിലായി. ലെഫ്റ്റും റൈറ്റും ശരിക്കും പഠിച്ചിട്ട് 2 മാസം കഴിഞ്ഞ് റീ ടെസ്റ്റ് ഉണ്ട്.. ഞാന്‍ പാസാവും നോക്കിക്കോ..
FAQ:

ചോദ്യം: യഥാര്‍ത്ഥത്തില്‍ ഡ്രൈവിങ്ങ് സ്‌കൂള്‍ എവിടെയായിരുന്നു?

ഉത്തരം: ഞാന്‍ ആദ്യം ബസ്സ് ഇറങ്ങിയ സ്ഥലത്തുനിന്ന് ചുമ്മാ വടക്കോട്ട് തിരിഞ്ഞു നോക്കിയാല്‍ കാണാവുന്നതേയുള്ളൂ.. :-(

അഭിലാഷങ്ങള്‍ said...

തോന്ന്യാസി... അത് കറക്റ്റ്.... :-)

കുട്ടിച്ചാത്താ.. പോഡേയ് പോഡേയ്... ഞാന്‍ ഡീസന്റാ...

കുഞ്ഞന്‍.... :-)

ഇടിവാളിനും ചാത്തനും കുഞ്ഞനും വേണ്ടി.. FAQ

ചോദ്യം: അതിന് ശേഷം എത്ര കണ്ടു?
ഉത്തരം:പറയൂല്ലാ....

ചോദ്യം: പിന്നീട് ‘യഥാര്‍ത്ഥ ഡ്രൈവിങ്ങ് സ്‌കൂളില്‍‘ നിന്ന് ഡ്രൈവിങ്ങ് പഠിച്ച് ലൈസന്‍സെടുത്ത ശേഷം ദുബായിലെത്തിയപ്പോള്‍ ഉണ്ടായ ഗുണം?

ഉത്തരം:നാട്ടില്‍ വണ്ടികളിലുള്ള പിടിച്ച് തിരിക്കുന്ന സാ‍ധനം വലതുഭാഗത്തും ദുബായില്‍ ഇടതുഭാഗത്തും ആണെന്നും, നാട്ടിലെ ലൈസന്‍സിന് ഈ അറബ് രാജ്യത്ത് മൊട്ടുസൂചിയുടെ വിലപോലുമില്ല എന്നുമുള്ള നഗ്ന സത്യം മൂന്ന് തവണ ഡ്രൈവിങ്ങ് ടെസ്റ്റ് പൊട്ടിനില്‍ക്കുന്ന ഈ വേളയിലും ഞാന്‍ ഡീസെന്റായി ഓര്‍ക്കുന്നു...

:-)

Kaithamullu said...

മാറ്റിനി കണ്ട് കഴിഞ്ഞ് പോകുമ്പോള്‍ ഒന്നൂടി ഞാന്‍ ആ ചുമരിലേക്ക് നോക്കി. പോസ്റ്ററില്‍ ഇരിക്കുന്ന ഷക്കീല ചേച്ചി അപ്പോഴും പുഞ്ചിരിക്കുന്നുണ്ടായിരുന്നു.
---
അപ്പോഴും......!
---

ഇല്ല, കൂടുതലൊന്നും എഴുതുന്നില്ലാ അഭിലാഷാ.....
:-)

അഭിലാഷങ്ങള്‍ said...

കുട്ടന്മേനോനേ.. ദുബായില്‍ അങ്ങിനെയൊരു സംഗതി നടന്നിട്ടും ഞാനറിഞ്ഞില്ല.. കുട്ടന്മോനോന്‍ എങ്ങിനെ അറിഞ്ഞു എന്ന എന്റെ ന്യായമായ ചോദ്യത്തിന് ഉത്തരം പറയേണ്ട ബാധ്യതയില്‍ നിന്ന് മേന്ന് ഒഴിഞ്ഞുമാറാന്‍ കഴിയുമോ? :-)

സുമേഷേ... ഇനി സ്റ്റാര്‍ സിങ്ങര്‍ കാണരുത്. പ്ലീസ്. 100200 SMS ഞാനും, ബാക്കി 82000 SMS മറ്റ് മലയാളികളും കൂടി അയച്ച് നജീമിനെ വിജയിപ്പിച്ചിട്ടുണ്ട്... ഇനി അതിനെപറ്റി ചിന്തിക്കെണ്ട..! ഇനിയിപ്പോ 2008 ല്‍ രഞ്ചിനി ഹരിദാസ് അയിരിക്കില്ല ആംകര്‍. സോ, സുമേഷ് ചന്ദ്രന് ആ പരിപാടിയില്‍ പ്രത്യേകിച്ച് ഒന്നും കാണാനുമില്ലാത്തതിനാല്‍ സ്റ്റാര്‍ സിങ്ങര്‍ പ്രോഗ്രാമിനോട് വിട പറഞ്ഞോളൂ... :-)

പിന്നെ... സത്യത്തില്‍ അതായിരുന്നു എന്റെ ആദ്യത്തെയും അവസാനത്തെയും സ്‌കൂള്‍.. സത്യം.. സത്യം.. സത്യം... !

(പറ്റിച്ചേയ്...)

അപ്പൂ... നന്ദി... :-)

ഏറനാടാ... ഒന്നും പറയാനില്ല... :-)

"അഭീലാഷേ..രണ്ടേമുക്കാ കൊല്ലം ദുബായില്‍ ഉണ്ടായിട്ടും നിന്നെ നേര്‍ക്കൊന്ന് കാണാനോ പരിചയപ്പെടാനോ എനിക്ക് സാധിക്കാതെ പോയല്ലോടാ മച്ചാ.."

ഈശ്വരോ രക്ഷ.. നീയെന്നെ കാത്തു..! :-)

ജിഹേഷേ.. :-)

ശ്രീ.. അന്ന് പോയില്ല..പിറ്റേദിവസം പോയി :-)

ബഹുവൃഹി പറഞ്ഞത് വല്യ ഒരു പോയിന്റാണ്. പോസ്റ്റ് വായിച്ചിട്ട് ആരേലും ആ അപകടത്തിന്റെ കാരണത്തെപറ്റി ചോദിക്കുമോ എന്ന് ഞാന്‍ നോക്കിയിരിപ്പായിരുന്നു. ഇയാള്‍ക്ക് എന്റെ വക ഒരു ഷെയ്ക്ക് ഹാന്റ്....

അഹം.. അതെനിക്കിഷ്ടപ്പെട്ടു.... :-)
തട്ടിക്കൂട്ടിയതല്ലേ മാഷേ... അതൊക്കെ മതീന്നേ.. ഹി ഹി...

പൊതുവാളെ.. പെടയും പൂവനും ഒന്നുമല്ല.. ചുമ്മ, ഇന്ന് ഓഫീസില്‍ പണിയൊന്നുമില്ല.. അപ്പോള്‍ ഒരു പോസ്റ്റ് വായിച്ചപ്പോ അതുമായി ബന്ധപ്പെട്ട എന്റെ ഒരനുഭവം കമന്റാം എന്ന് കരുതി ഇട്ടതാ.. ഒരു വെടിക്ക് രണ്ട് ബേര്‍ഡ്! ബാച്ചിക്ലബ്ബില്‍ സംഭവനയും ആയി, ത്രേസ്യേടെ പോസ്റ്റിന് കമന്റും ആയി. യേത്? ങേ! ഇയാള്‍ രണ്ട് കമന്റിട്ടോ! ഒരേ സാധനം..! ആഹാ.. ഞാന്‍ ഹാപ്പി..! (എല്ലാരും രണ്ട് വീതം ഇട്ടിരുന്നേല്‍ ... ശ്ശോ..!) :-)

ഇത്തിരി, തമനു അതു ചെയ്യും എന്ന് തോന്നുന്നില്ല.. കാരണം ഇത്തവണ നാട്ടീപോയപ്പോ ... അല്ലേല്‍ വേണ്ട.. ഒന്നൂല്ല.... :-) (തമനൂ ആ കാര്യം പബ്ലിക്കായി പറയാത്തതിന്റെ ചിലവ് പിന്നെ തന്നേക്കണം..)

ദില്‍ബാ... ഹ ഹ ഹ... വിവാഹിതര്‍ ക്ലബ്ബുകാര്‍ക്കാണോ അതിന്റെ അവകാശം? എന്നിട്ട് അവിടെ ഒന്നും കണ്ടില്ലല്ലോ.... പുറത്തു പറയാത്തതായിരിക്കും അല്ലേ? ഹി ഹി. ബൈ ദ വേ, ഇപ്പോ ഞാന്‍ നിന്നെപോലെ ഭയങ്കര ഡീസന്റാ കേട്ടോ... :-)

(നീ സന്റോസിന് കഞ്ചാവ് ബീഡി എത്തിച്ചുകൊടുക്കുന്ന പരിപാടി നീ നിര്‍ത്തിയില്ലേ ഇനീം? )

കൈതമുള്ളേ... ഹ ഹ... യെസ്... അപ്പോഴും!!! :-)

(ഈശ്വരാ ഇദ്ദേഹമൊക്കെ ബാച്ചിലേഴ്സ് ക്ലബ്ബില്‍ വന്ന് വായിച്ചോ... ! എന്റെ ഇമേജ് (?) മൊത്തം പോയല്ലോ ഭഗവാനേ! ങാ.. പോട്ട്.. സാരല്യ!) :-)

ബഷീർ said...

തിയ്യറ്ററില്‍ ഡ്രൈവിംഗ്‌ പ്രാക്ടീസ്‌ ചെയ്യാതിരുന്നതിനാല്‍ ഇന്നീ ബ്ലോഗില്‍ ഇതൊക്കെ കയറ്റി വിടാന്‍ കയ്യും തലയുമുണ്ടായി...

ആ തന്തപ്പിടികള്‍ ഡ്രൈവിംഗ്‌ പഠിച്ച്‌ വരൂന്ന വഴിയായിരുന്നോ..

മില്‍മുക്ക....= കലക്കി...

ഞങ്ങളുടെ റൂമില്‍ ഒരു പാല്‍ ( അല്‍ മറായ്‌ ) സെയില്‍ സ്‌ മാന്‍ ഉണ്ട്‌.. ഇന്ന് മുതല്‍ അയാളെ മില്‍മുക്ക എന്ന് വിളിയ്ക്കണം.. വിവരം പിന്നിട്‌ അറിയിക്കാം

ഒരു സംശയം കൂടി.. കൂളിംഗ്‌ ഗ്ലാസ്‌ വെച്ചിരുന്നോ ഡ്രിവിംഗ്‌ പഠിക്കുമ്പോള്‍ അഭിലാഷാ ?

:: VM :: said...

ആ പറഞ്ഞത് തന്നെ സംഭവിച്ചിരുന്നു. ആ അറബിപ്പോലീസ് “ഗോ റൈറ്റ്“ എന്ന് പറഞ്ഞപ്പോ ഞാന്‍ ‘റൈറ്റ്’ ഏതാന്ന് ഒരു നിമിഷം രണ്ട് കൈകളും നോക്കി ചിന്തിച്ചപ്പോളേക്കും


ഡാ,ദില്ല്ബാ...ഇടതൂം വലതും പോലും തിരിച്ചറ്രിയ്യാത്ത “പോത്തുങ്ങളാണ് “ സോറീ, പൈതങ്ങളാണ് ബാച്ചീ ക്ലബ് മൊത്തം എന്ന് ഇപ്പ മനസ്സീലായല്ലോ??

ക്ലബ് പിരിച്ച് വീടൂ........

കുറുമാന്‍ said...

ഹൌ.....ഞാന്‍ കരുതി നീ‍ അവിടുന്നാ ഡ്രാവിങ്ങ് പഠിച്ചേന്ന്.

ആ ഡ്രൈവിങ്ങ് സ്കൂളീന്ന് നീ പഠിച്ച് ലൈസന്‍സെടുത്തേല്‍, ഇവിടെ കച്ചപോലുമില്ലാതെ (കച്ചക്ക് - വേറൊരു അര്‍ത്ഥം കൂടി ഉണ്ട്) നിനക്ക് ലൈസന്‍സ് കിട്ടിയേനേ :)

അഗ്രജന്‍ said...

“ഓര്‍മ്മ ബസ്സ് അങ്ങ് ദൂരെ നിന്ന് മന്തം മന്തം ഒഴുകിവരുന്നത് ഞാന്‍ സന്തോഷപൂര്‍വ്വം നോക്കിനിന്നു“

അപ്പോ സെക്കന്‍റ് ഷോയും കഴിഞ്ഞാ മടങ്ങിയതല്ലേ :)


ഇന്നു മുതല്‍ ഞാനിവന്‍റെ ഗുരുവല്ല!

ഇവനെ ഞാനെന്‍റെ ഗുരുവാക്കി :)

Unknown said...

ഹമ്മോ!!
ഇവിടെ കുടുംബത്തിന്റെ കൂടെയിരുന്നു വായിക്കാന്‍ പറ്റുന്ന പോസ്റ്റൊന്നുമല്ല അല്ലേ ഇടാറു... ലജ്ജാവഹം ... അഭിലാഷങ്ങളും വഴിതെറ്റിയല്ലോ കര്‍ത്താവേ....


അടുത്ത തവണ നാട്ടില്‍ വരുമ്പോള്‍ ഒരു നവീകരണ ധ്യാനം കൂടിക്കോ :-)

( ഓ.ഡോ : കുസുമം തിയെറ്ററില്‍ ഓടുന്ന നവീകരണ ധ്യാനമല്ല )

siva // ശിവ said...

ഇഷ്ടമായി....

അഭിലാഷങ്ങള്‍ said...

ബഷീറേ.. ഓകെ..! വിളിച്ചിട്ട് വരൂ... എന്നിട്ടെന്തായി എന്ന് അറിയിക്കാന്‍ മറക്കല്ലേ.. :-)

ഉഗാണ്ടാ രാമോ... അത്രക്കായൊ?
ങാ ഹാ.. എന്നാ ഇന്നാ പിടിച്ചോ....
:-)
:-) :-)
:-) :-) :-)


ഇടിവാളേ... എനിക്കറിയാം അതിമ്മേപ്പിടിച്ച് കയറുംന്ന്...! ഇതിനാണ് വടി കൊടുത്ത് അടി വാങ്ങുക എന്ന് പറയുന്നത്! സാ‍രമില്ല! പിന്നെ, പിരിച്ചുവിടാന്‍ എന്തിനാ ദില്‍ബനോട് പറയുന്നത്? അവനാണോ ‘പിരിവിന്റെ’ ആള്? ഞാന്‍ കണ്ടു ഷാര്‍ജ്ജ മീറ്റ് ഫോട്ടോകളില്‍...! പിരിക്കാനും പിരിച്ചുവിടാനും ദില്‍ബനെ കഴിച്ചേ ആളുള്ളൂ... മീറ്റില്‍ പുള്ളി പിരിവും നടത്തി, പിന്നെ അവസാനം ഒരു പാട്ട് പാടി എല്ലരേയും പിരിച്ചുവിടുകയും ചെയ്തു. ഗുഡ്ഡ് ബോയ്!

(നൌ അല്പം സീരിയസ്സ് ആയി: “ദില്‍ബാ... യു ആര്‍ എ ഫന്റാസ്റ്റിക്ക് ഓര്‍ഗനൈസര്‍ ഏസ് വെല്‍ ഏസ് പിരിവൈസര്‍! ഷാര്‍ജ്ജ ഇന്ത്യന്‍ അസോഷിയേഷനില്‍ വച്ച് പണ്ടേ എനിക്കത് മനസ്സിലായി... ഗുഡ് മാന്‍...! :-)ഐ ലൈക്ക് യുവര്‍ ലീഡര്‍ഷിപ്പ് ക്വാളിറ്റി. ഐ ലവ് യൂ...) :-)

കുറുമാനെ വേറെ എന്തര്‍ത്ഥം? ഇവിടുത്തെ ഡ്രൈവിങ്ങ് ടെസ്റ്റുകളിലെ ആദ്യത്തേത് “പ്രീ“ / “കച്ച” ആണെന്നറിയാം. വേറെ എന്താ? ഈ ‘കച്ചകെട്ടിയിറങ്ങിയവന്‍...” എന്നൊക്കെ പറയുന്ന അര്‍ത്ഥമാണോ? അതോ ഹിന്ദിയിലോ മറാഠിയിലോ ഉള്ള അര്‍ത്ഥമാണോ?

അഗ്രൂ, കണ്ട സില്‍മ വീണ്ടും വീണ്ടും കാണാന്‍ ഞാന്‍ അഗ്രജനല്ല! പിന്നെ, ഒരിക്കല്‍ കണ്ട സിനിമ 10 തവണ കണ്ടു എന്നൊക്കെ ബഡായി വിടാറുണ്ട് എന്ന് മാത്രം.. ‘ടൈറ്റാനിക്ക്’ ഒക്കെ ഒരു തവണയേ കണ്ടുള്ളൂ എങ്കിലും 10 തവണ കണ്ടു എന്ന് തട്ടിവിട്ടിട്ടുണ്ട്. അതിലെ കഥക്ക് മാറ്റമൊന്നും വരില്ലല്ലോ? യേത്? പിന്നെ, എന്നെ ഗുരുവാക്കുന്നതില്‍ എതിര്‍പ്പൊന്നും ഇല്ല.. ബട്ട്, “ഗുരുദക്ഷിണ” ഈസ് മസ്റ്റ്!

ടെസ്സീ... നീയെന്തിനാ ഈ വഴിയൊക്കെ വന്നത്? ങേ? കുസുമം!! ങും.. ങും!!! ശരി. പിന്നെ, ഞാന്‍ വഴിതെറ്റിയെന്ന് തോന്നുന്നുവെങ്കില്‍ അതിന് ഏക ഉത്തരവാദി അഗ്രജനാണ്. എന്റെ ഗുരുവായിരുന്നു. ഇപ്പോ റിസൈന്‍ ചെയ്തു. സോറി ഞാന്‍ ടര്‍മിനേറ്റ് ചെയ്തു! :-).

ചുമ്മാ ടൈം പാസിന് എഴുതിയതാണേ... കാര്യാക്കണ്ട. (ശ്ശൊ.. ബാച്ചി ക്ലബ്ബില്‍ എഴുതിയാല്‍ പെണ്‍പിള്ളേരൊന്നും തിരിഞ്ഞ് നോക്കൂല്ലാന്ന് പറഞ്ഞത് കൊണ്ടാ ധൈര്യമായി പോസ്റ്റിയത്.. ഇതിപ്പോ ഉള്ള(!?) മാനവും പോയിക്കിട്ടി. സമാധാനമായി....

ശിവകുമാറേ, ങേ...! ആരെ? :-) ങും.. ങും...!
നന്ദി K-tto...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എന്റെ അഭിലാഷേ........
കുറേ നാള്‍ക്ക് ശേഷം ഒരു പോസ്റ്റ് ഇട്ടതന്നെ അതുകൊണ്ട് തന്നെ നല്ലപോലെ ഒന്ന് മനസ്സിരുത്തി വായിച്ചു കാരണം ആദ്യത്തെ ആ പോസ്റ്റ് ഇന്നും മനസ്സീന്ന് പോയിട്ടില്ല..
പിന്നീട് തമാശകള്‍ക്ക് പറഞ്ഞു കൂട്ടുന്നു എങ്കിലും ഇത്രയും പ്രതീക്ഷിച്ചില്ല കെട്ടൊ..
നീ ഒരു ഡിങ്കോള്‍ഫിക്കാ സുടാല്‍ഫിക്ക ആണ് കെട്ടാ..
മ്യോനെ തെറ്റിദ്ധരിക്കണ്ട മാമൂക്കൊയ്യ പറഞ്ഞ ആ സുഡാല്‍ഫിക്ക അല്ല കെട്ടാ..സംഗതി കിടു ആണെന്ന്..
ഗൊള്ളാം മച്ചൂ..........................

sandoz said...

ഹോ....ഡ്രൈവിങ് സ്കൂള്‍ എന്നൊക്കെ കേട്ടപ്പോള്‍ ഞാന്‍ പേടിച്ച് പോയി...
ഞാന്‍ വിചാരിച്ച് വേറെന്തോ വിശദീകരിക്കാന്‍ പോകാന്ന്...
ക്ലബിന്റെ മാനം പോകൂല്ലോ എന്റെ ഭഗവതീ എന്നു വിച്ചാരിച്ച് ഈ പോസ്റ്റ് തടയാന്‍ വേണ്ടി ഞാന്‍ ടാക്സിയെടുത്താ വന്നത്...അല്ലാതെ വായിക്കാന്‍ വേണ്ടിയൊന്നുമല്ലാ..
[ഒരു ഡൌട്ട്...ആരാ ഈ ഷക്കീല]
അടിക്കും ഞാന്‍ ഓഫ്:അഭീ...കൊള്ളാട്ടാ...

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

അടിപൊളി മോനേ.........എത്ര പേരേ ഡ്രൈവിങ് പഠിപ്പിച്ച മഹതിയാ നമ്മുടെ ഷക്കീല ചേച്ചി....

ഉപാസന || Upasana said...

അണ്ണാ...
അണ്ണനും..!!!

രസിച്ച് വയിച്ചൂട്ടാ...
:-)
ഉപാസന

ഓ. ടോ: മ്മടെ പ്രയാസി ഒരു ഷക്കു ഫാന്‍ ആണ്..!!!
പണ്ട് ഞാന്‍ ഷക്കില്ലേനെ വിമര്‍ശിച്ചപ്പോ എന്നെ കൊറേ ചീത്ത പറഞ്ഞു ഓന്‍.
So Jagrathai

ഉപാസന || Upasana said...

അണ്ണാ...
അണ്ണനും..!!!

രസിച്ച് വയിച്ചൂട്ടാ...
:-)
ഉപാസന

ഓ. ടോ: മ്മടെ പ്രയാസി ഒരു ഷക്കു ഫാന്‍ ആണ്..!!!
പണ്ട് ഞാന്‍ ഷക്കില്ലേനെ വിമര്‍ശിച്ചപ്പോ എന്നെ കൊറേ ചീത്ത പറഞ്ഞു ഓന്‍.
So Jagrathai

ശ്രീവല്ലഭന്‍. said...

ഉം....ഉം ....

അത് ശരി. ഈ ഡ്രൈവിംഗ് സ്കൂള്‍ കാണാന്‍ പോയതാ അല്ലെ. ടൈറ്റിലില്‍ അതിന്റെ ക്ലൂ ഉണ്ടായിരുന്നു "നട്ടുച്ചയ്ക്ക്...."

ഏതായാലും അകത്തു കയറി കഴിഞ്ഞപ്പോള്‍ കണ്ണടച്ചിരുന്നു എന്ന് പറഞ്ഞില്ലല്ലോ!

ഞങ്ങടെ കാലത്ത് കെ എസ്. ജി സാറും ചന്ദ്രകുമാര്‍ സാറും ഒക്കെ ആയിരുന്നു നല്ല standard പടങ്ങള്‍ പിടിച്ചിരുന്നത്. :-)

Anonymous said...

എങ്ങനെ ആയാലും ചെല്ലേണ്ടയിടത്തുതന്നെ ചെല്ലും. അതാണ് ബാച്ചി സ്പിരിറ്റ്. ;)

Unknown said...

എന്തൊരു വെയ്‌ലാ മോനേ... ഈ ഒടുക്കത്തെ വെയില് കാരണം എന്റെ വീട്ടിലെ സിന്ധിപ്പശു ഇന്നലെ ഒണങ്ങിപ്പോയി!"
എന്നെ ഏറെ ആകര്‍ഷിച്ചത് ഈ വരിക്കളാണു
ഏറെ ചിരിക്കു വക നല്‍കി അഭി....
എന്നിട്ട് പഠിച്ചോ

വിന്‍സ് said...

നല്ല കിടിലന്‍ പോസ്റ്റ്.

എന്റെ നല്ല കാലത്ത് ഷക്കീല ചേച്ചി ഒന്നും ഇല്ലായിരുന്നു. ആ ചേച്ചിയുടെ ഭാഗ്യം. ഞങ്ങളുടെ താരം സില്‍ക്കായിരുന്നു. നാടോടി കാറ്റിലെ ശ്രീനി സീമയെ കാണുമ്പോള്‍ പറയുന്നതു മാതിരി പറഞ്ഞാ സില്‍ക്കിന്റെ കടാപ്പുറം ഞാന്‍ അഞ്ചെട്ടു പ്രാവശ്യം കണ്ടിട്ടൊണ്ട്. ഒമ്പതാം ക്ലാസില്‍ വച്ചു സസ്പന്‍ഡ് ചെയ്തപ്പം നാലു ദിവസം നൂണ്‍ ഷോയും മാറ്റിനിയും സ്ഥിരം പിടിക്കുമായിരുന്നു.

കൊച്ചു ത്രേസ്യായുടെ പോസ്റ്റിലെ കമന്റില്‍ നിന്നും ആണിങ്ങോട്ട് എത്തിയത്. ആ ലിങ്കില്‍ ക്ലിക്കാന്‍ തോന്നിയതു നന്നായി.

Ziya said...

അഭീ,
ഇത്തിരിക്കൂടി കൊഴുപ്പിക്കാമായിരുന്നു എന്നു തോന്നി. ചില പ്രയോഗങ്ങളൊക്കെ കേട്ടു പഴകിയതും ഏച്ചു കെട്ടിയതുമാണെന്ന് തോന്നി. ആ ‘ഓര്‍മ്മ പോയോ‘ എത്രയോ മിമിക്രികളില്‍ കേട്ടതാണ്.
വൃദ്ധന്മാരെ മാത്രം കണ്ടത്തിന്റെ ഗുട്ടന്‍സ് ഷക്കുപ്പടത്തിന്റെ പോസ്റ്റര്‍ കണ്ടതോടെ മനസ്സിലായെങ്കിലും ഒറ്റു വല്ലായ്‌മ.
എങ്കിലും ഇടക്കും തലക്കുമൊക്കെ ചിരിച്ചു എന്നത് പരമാര്‍ത്ഥം :)

ഉപമ തിരുകുവാന്‍ വേണ്ടി ഉപമിക്കാതെ സ്വാഭാവികമായ ഒഴുക്കില്‍ എഴുതൂ...തീര്‍ച്ചയായും നന്നാവും.

കൂടുതല്‍ നല്ല എഴുത്ത് പ്രതീക്ഷിക്കുന്നു...

libregeek said...

പത്രത്തില്‍ നിന്നും തിയേറ്ററിന്റെ പേരും തപ്പിപിടിച്ച് വെയിലും കൊണ്ട് പോയതു മുതലായി അല്ലേ ? ഷക്കീലക്ക് കൊടുത്ത പ്രശംസ കണ്ടിട്ട് ചോദിച്ചതാണ്.
(കൊച്ചിയില്‍ ഇപ്പോള്‍ സൂര്യനുദിക്കുന്നത് ഗ്രീന്‍വിച്ച് മീന്‍ ടൈമിലാണ്. അതുകൊണ്ടാണ് കമന്റ് ഇടാന്‍ താമസിച്ചത്.)

തമനു said...

അഭിലാഷേ, ഇയാടെ പേര് പണ്ട് മറ്റെന്തോ ആയിരുന്നെന്നും, പിന്നീട് ഇത്തരം ചേച്ചിമാരോടുള്ള ആരാധന മൂത്താണ് ആ നല്ല പേര് കളഞ്ഞ് “അഭിലാഷ” എന്ന് പേര് മാറ്റിയതെന്നും ഒരു പാട്ട് ഏതോ പാണന്മാര്‍ പാടി നടക്കുന്നുണ്ടല്ലോ ബ്ലോഗ് ലോകത്ത്... (ഷക്കീല്‍, രേഷ്‌മോന്‍‍, സിന്ദുരാജ്‍ എന്നൊക്കെ പേര് ആലോചിച്ചിരുന്നു എന്നും പറഞ്ഞു കേട്ടു..)

ശരിയാണാ...?

ഓടോ : പോസ്റ്റ് കൊള്ളാം... നല്ല ഒഴുക്കുണ്ട്..
:)

കൊച്ചുത്രേസ്യ said...

ങും ങും എല്ലാം വിശ്വസിച്ചു. ഓര്‍മ്മ ബസിലും ധര്‍മ്മാതീയേറ്റരിലും സീസണ്‍പാസ്‌ പരിപാടി നടപ്പിലാക്കാന്‍ സമരം നടത്തി ചരിത്രത്തില്‍ സ്ഥാനം പിടിച്ച ഒരു മഹാനുണ്ടായിരുന്നൂന്ന്‌ കേട്ടിട്ടുണ്ട്‌. ഇപ്പഴല്ലേ ആ ചരിത്രം ഗംപ്ലീറ്റ്‌ പുടികിട്ടിയത്‌..

ഓടോ:ഇനി പോസ്റ്റൂലാ പോസ്റ്റൂലാന്നു ജപിച്ചോണ്ടു നടന്നിരുന്ന ചെക്കനാ.. ഷക്കീലാന്നൊന്നു കേട്ടതേ സര്‍വപ്രതിജ്ഞേം കാറ്റില്‍ പറന്നതു കണ്ടില്ലേ!!!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആഹാ , ബാച്ചിക്ലബ്ബിലിടണ്ട പോസ്റ്റ് തന്നെ!!!

അല്ല ഭായ്, ഉത്ഘാടനത്തിന് പിന്നേം പോവാറില്ലായിരുന്നോ???

Jay said...

കൊള്ളാം...നന്നായിട്ടുണ്ട്. അല്പസ്വല്‍പ്പം ചിരിയൊക്കെ വന്നു. കുറച്ചുകൂടി ശരിയാകാനുണ്ട്. ശ്രമിച്ചാ‍ല്‍ നന്നാക്കാന്‍ സാധിക്കും. പക്ഷേ ശ്രമിക്കണം. ഇത്രയൊക്കെയേ എന്നെക്കൊണ്ട് പറയാന്‍ പറ്റൂ. കഷ്ടപ്പെടാതെ പോസ്റ്റ് ശരിയാകില്ല മോനേ.....എന്താന്നറിയില്ല ആള്‍ക്കാരെ ഉപദേശിക്കാന്‍ എനിക്ക് ഭയങ്കര ഇഷ്ടാ.....

ശ്രീവല്ലഭന്‍. said...

അഭിലാഷിന്‍റെ 'ആദ്യപാപം'! പടം കണ്ടു കഴിഞ്ഞ് തിയേറ്ററിന്‍റെ മുന്‍പിലെ വാറുണ്ണിയേട്ടന്‍റെ ചായക്കടയില്‍ നിന്നും കടുപ്പത്തില്‍ ഒരു ചായയും രണ്ടു പഴംപൊരിയും കഴിച്ച അഭിലാഷ് അല്‍പം ഉഷാറായ്.

" ചേട്ടോ, ഈ ഡി ഐ സി - എന്‍ സി പി 'ലയനം' എവിടെയാ നടക്കുന്നത്? "

" നേരെ ഒരു കിലോമീറ്റര്‍ നടന്നാല്‍ 'ലയനം' എന്ന ബോര്‍ഡ് കാണാം." ഒരു കള്ളച്ചിരിയോടെ വാറുണ്ണിയേട്ടന്‍....

അവിടെ നിന്നും 'ലയനം' കഴിഞ്ഞ് 'അഞ്ചരയ്ക്കുള്ള വണ്ടിയില്‍' കയറി ഇരുപത് കിലോമീറ്റര്‍ താണ്ടി വീട്ടിലെത്തിയപ്പോഴെയ്ക്കും നേരം ഇരുട്ടിയിരുന്നു!

മെലോഡിയസ് said...

അയ്യേ...ഞാന്‍ ഇയാളുടെ ടൈപ്പ് അല്ലേയല്ല.. ( സത്യായിട്ടും...ഞാന്‍ ഡീസന്റാ..) ബാക്കി നമ്മട വക പോസ്റ്റില്‍ ഇടാം ട്ടാ ;)

അപ്പോ പോസ്റ്റിനെ പറ്റി. നന്നായിട്ടുണ്ട്.

അഭിലാഷങ്ങള്‍ said...

സജീ, ഈയെഴുതിയതൊന്നും മനസ്സിരുത്തിവായിച്ചേക്കല്ലേ... :-)

ഡാ സാന്റോസേ.. നീ ജീവിച്ചിരിപ്പുണ്ടോ? (ഇവനെയാരും ഇതുവരെ തല്ലികൊന്നില്ലേ? ഭാഗ്യം!). കാണാനേയില്ലല്ലോ മാഷേ. ആ ബ്രാക്കത്തില്‍ ചോദിച്ച ചോദ്യത്തിനുത്തരം എനിക്കും അറിയില്ല. പലരും പറഞ്ഞുകേട്ട അറിവ് മാത്രം. :-)

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം..., അതെ അതു തന്നെയാ എനിക്കും പറയാനുള്ളത് അതൊക്കെ ഓര്‍മ്മയുണ്ടായിരിക്കണം.... :-)

ഉപസനേ, ഹ ഹ..പ്രയസിയോ? അവനും ഈ ചെല്ലക്കിളിയുടെ (അവന്റെ ഫാഷയില്‍) ഫാനാണോ? അതൊരു പുതിയ അറിവാണ്. നന്ദി. :-)

ശ്രീവല്ലഭന്‍, “ഞങ്ങടെ കാലത്ത് കെ എസ്. ജി സാറും ചന്ദ്രകുമാര്‍ സാറും ഒക്കെ ആയിരുന്നു നല്ല standard പടങ്ങള്‍ പിടിച്ചിരുന്നത്...“ ... ഓ... അതൊക്കെ കൃത്യമായിട്ട് അറിയമല്ലോ...! :-). ങേ, എന്താ, കണ്ണടക്കാനോ? തീയറ്ററിനുള്ളില്‍ വച്ച് ഒരു 'ഇമവെട്ടാമത്സരം' നടത്തിയിരുന്നേല്‍ എനിക്ക് ഫസ്റ്റ് കിട്ടിയേനേ... :-). പിന്നെ, വിശ്വസിച്ചാലും ഇല്ലേലും ഒരു കാര്യം കൂടി പറയട്ടെ.. ആ‍ ഫിലിം , ഞാന്‍ കണ്ട, ആ കാറ്റഗറിയില്‍ പെട്ട ആദ്യത്തെതും അവസാനത്തെതുമായിരുന്നു. ഇതു സത്യം... സത്യം... സത്യം.! ഞാനും ഗാന്ധിജിയും കള്ളം പറയാറില്ല എന്ന കാര്യം അറിയാമല്ലോ? വിശ്വസിക്കൂ.....

ഗുപ്താ.. അതെയതെ.... :-)

അനൂപ്, പഠിച്ചു. 2 വീലര്‍ & 4 വീലര്‍ ലൈസന്‍സ് സമ്പാദിച്ചു. :-)

വിന്‍സേ, ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ സസ്പന്റ് ചെയ്തത് എന്തിനാണ് എന്ന് പറഞ്ഞില്ല. അപ്പോ ഇത്രേം കാലത്തിനിടക്ക് എത്ര സസ്പന്‍ഷന്‍ സമ്പാദിച്ചു? സുരേഷ് ഗോപി ലൈനിലാണോ കാര്യങ്ങളുടെ പോക്ക്? ഓ... അത് പറഞ്ഞപ്പഴാ ഓര്‍ത്തത്... സാധാരണ ‘മോഹന്‍ലാല്‍’ എന്ന് പറയുമ്പോള്‍ എനിക്ക് ‘ദേവാസുരം’ എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ മുഖമാണ് മനസ്സില്‍ തെളിയാറ്! ബട്ട്, ഈയിടെ ഒരു സംഗതി നടന്നു. ടി.വി യില്‍, മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് മോഹന്‍ലാലിനാണ് എന്ന് ന്യൂസില്‍ കണ്ടപ്പോള്‍ എന്റെ മനസ്സില്‍ ആദ്യം വന്നത് “വിന്‍സ്” എന്ന പേരാണ്! :-)

സിയ, ശരിയാണ്. എനിക്കും തോന്നി. ബട്ട്, ആ പറഞ്ഞ പ്രയോഗങ്ങള്‍ ആ രീതിയില്‍ തന്നെയാണ് ഞാന്‍ ഉദ്ദേശിച്ചതും. ആ ടൈമില്‍ ഹിറ്റായി നില്‍ക്കുന്ന പ്രയോഗം എന്ന രീതിയില്‍ തന്നെ. പിന്നെ, ഈ എഴുതിയതൊക്കെ പിന്നേം പിന്നേം വായിച്ചുനോക്കീട്ടും ഉപമകളൊന്നും കാണുന്നില്ലല്ലോ... ഏതാണ് ഉദ്ദേശിച്ചത്? ഇനി എഴുതുമ്പോള്‍ ശ്രദ്ധിക്കാം ട്ടോ...

മണി, യെസ്. മുതലായി മുതലായി. ബട്ട്, അരമനരഹസ്യം അങ്ങാടിപ്പാട്ടാക്കല്ലേ ചക്കരേ :-) [കൊച്ചിയില്‍ എന്നും ഉണര്‍ന്നിരിക്കുന്ന കേരളത്തിന്റെ ദേശീയ പക്ഷി കൊതുക് ഉള്ളിടത്തോളം കാലം സൂര്യനുദിക്കാന്‍ ലേറ്റായാലും സാരല്യാന്നേ.. ഈ പുള്ളി ഉണര്‍ത്തിക്കോളും എല്ലാരേയും...] :-)

തമനു എന്ന പാണന്‍ പാടിനടക്കുന്ന ആ പാട്ടുകളില്‍ എത്ര % സത്യം ഉണ്ടാകും എന്ന് നമുക്ക് തമനു എന്ന ആ തലതിരിഞ്ഞ മനുഷ്യനോട് തന്നെ ചോദിക്കാം. പിന്നെ ന്താ പറഞ്ഞേ, ഒഴുക്കുണ്ടെന്നോ? നല്ല ഗ്രിപ്പുള്ള ബാറ്റയുടെ ചപ്പലിട്ട് നടന്നാ മതിന്നേ... നോ ഇഷ്യൂസ്..! (അപ്പോ സുമേഷ് ചന്ദ്രന് മറിച്ച് ഫീല്‍ ചെയ്യാന്‍ കാരണം പണ്ടേ അയാള്‍ ബാറ്റക്കാരനായതു കൊണ്ടാണോ ആവോ! ആ‍ാ...)

കൊച്ചുത്രേസ്യേ, നാട്ടുകാരാണെന്ന ഒരു പരിഗണനയെങ്കിലും കാണിക്കാതെ നാട്ടുകാര്യങ്ങള്‍ ഇങ്ങനെ പബ്ലിക്കായി പറയല്ലേ...! പിന്നെ ഒരു കാര്യമുണ്ട്, ഞാന്‍ ബസ്സില്‍ പോലും സീസണ്‍ ടിക്കറ്റെടുക്കാറുണ്ട്. നീ പണ്ടേ ബസ്സില്‍ ടിക്കറ്റെടുക്കാറില്ല എന്നത് പോട്ടെ, കണ്ണൂരില്‍ നിന്ന് ഡല്‍ഹിയില്‍ പോയപ്പോഴും, ഇപ്പോള്‍ ബാംഗ്ലൂരേക്ക് പോകുമ്പോഴും എപ്പോഴെങ്കിലും ടിക്കറ്റെടുത്ത് യാത്ര ചെയ്തിട്ടുണ്ടോ? ഒന്ന് ഓര്‍ത്ത് നോക്കിക്കേ.. ! ഓര്‍മ്മ കാണില്ല.. ഒരുപാട് തവണ കള്ളവണ്ടി കയറിയതല്ലേ? ഇനിയെങ്കിലും ട്രൈനിലെങ്കിലും സീസണ്‍ ടിക്കറ്റെടുക്കു... അറ്റ്ലിസ്റ്റ് ഒരു പ്ലാറ്റ്ഫോം ടിക്കറ്റെങ്കിലുമെടുക്കൂ ജീവിതത്തില്‍.. :-)

പിന്നെ ത്രേസ്യേ, പോസ്റ്റൂല്ലാന്ന് പ്രതിജ്ഞചെയ്തത് എന്റെ ബ്ലോഗിലാണ്. ഇത് എന്റെ ബ്ലോഗല്ലല്ലോ... ടേം ടെടേം...! :-)

പ്രിയ ഉണ്ണികൃഷ്ണന്‍, സത്യമായിട്ടും ഇല്ല. :-) (ഹാവൂ... വിശ്വസിച്ചു)

അജീഷേ, എനിക്കാണേല്‍ അതിനേക്കാല്‍ ഇഷ്ടമാ ഉപദേശിക്കാന്‍‌. എന്താ പറഞ്ഞേ, കഷ്ടപ്പെട്ട് എഴുതാനോ? ബെസ്റ്റ്... നടന്നതു തന്നെ.... ! ഈ പടത്തിന്റെ ടിക്കറ്റ് പോലും ക്യൂവില്‍ നിന്ന് കഷ്ടപ്പെടാതെ ക്യൂവിന്റെ മുന്നില്‍ നില്‍ക്കുന്ന ഒരുവനോട് “കൂയ്... ഒന്ന്” എന്ന് പറഞ്ഞ് എടുത്തതാ.. പിന്നല്ലേ... :-)
തേങ്ക്സ് ഫോര്‍ യുവര്‍ കമന്റ്.. ശരിയാണ് ഇയാള്‍ പറഞ്ഞത്.

ശ്രീവല്ലഭാ.. ആത്മകഥയിലെ ഭാഗങ്ങളല്ലേ അതൊക്കെ? ചുമ്മ, എന്റെ തലയിലിടുന്നോ... ഹ ഹ.. രസമുണ്ട്.. അപ്പോ അതൊക്കെ കണ്ടു ല്ലേ... ഹും... (ഞാനൊക്കെ എത്ര ഡീസെന്റാ... ജീവിതത്തില്‍ ഒന്നു മാത്രം കണ്ടു..) [പറഞ്ഞത് തന്നെ വീണ്ടും വീണ്ടും ആവര്‍ത്തിച്ചാല്‍ ശ്രീവല്ലഭന്‍ തീര്‍ച്ചയായും വിശ്വസിക്കും]

മെലോഡിയസ്സേ... ബാച്ചിലേഴ്സ് ക്ലബ്ബില്‍ എത്തിനോക്കിയതിന് നന്ദി ട്ടാ :-)

മഴത്തുള്ളി said...

സുല്ലില്ലെങ്കിലെന്നാ ഇവിടെ തേങ്ങാ അടി നടക്കൂലേ. ദേ ഒരമ്പത്. ഠോ..................

എന്നാലും അഭിലാഷേ, ഇങ്ങനെ പരസ്യമായി ബാച്ചി ക്ലബ്ബില്‍ കയറി ആത്മകഥ കാച്ചേണ്ട ആവശ്യമുണ്ടായിരുന്നോ? ഈയിടെ പെമ്പിള്ളേരുടെ കാര്‍ന്നോന്മാര്‍ ബാച്ചി ക്ലബ്ബില്‍ കയറി നല്ല ആമ്പിള്ളേരെ സെലക്ട് ചെയ്തു തുടങ്ങിയെന്ന് പത്ര വാര്‍ത്ത കണ്ടതിനു പുറകേ ഈ ഷക്കീലപ്പോസ്റ്റുമായി വന്നല്ലോ. ഇനി ഈ ബാച്ചിക്ലബ്ബില്‍ തന്നെ കിടക്ക്. ങാ...

ഇനി ബാക്കിയെല്ലാം ഒന്നിനു പുറകെ ഒന്നായിപോരട്ടെ. ഡ്രൈവിംഗ് പഠിച്ചോന്നറിയണമല്ലോ :)

പേടിക്കേണ്ട, ഞാന്‍ വീട്ടുകാര്‍ക്ക് ഈ ബ്ലോഗ് ലിങ്ക് അയച്ചു ;)

ആഷ | Asha said...

ഹ ഹ
ദാണ്ടേ മഴത്തുള്ളി വീട്ടിലോട്ട് ലിങ്ക് അയച്ചിട്ടുണ്ടെന്ന്.
മാനം കപ്പല്‍ കയറുമല്ലോ ;)

Cool said...

ഹ ഹ... സംഗതി രസിച്ചു. അപ്പോള്‍, ഡ്രൈവര്‍ പോസ്റ്റര്‍ നോക്കി വണ്ടി ഓടിച്ചതായിരിക്കും ആ ലോറി അപകടത്തിന് കാ‍രണം അല്ലേ? അങ്ങിനെയാണേല്‍ നിനക്കൊക്കെ ശരിക്കും ഡ്രൈവിങ്ങ് ലൈസന്‍സ് കിട്ടിയാല്‍ കേരളത്തിന്റെ വിവിധ തീയറ്ററുകളുടെ മുന്നില്‍ വാഹനാപകടങ്ങളുടെ ഒരു പരമ്പര തന്നെ ഉണ്ടാക്കുമല്ലോ അഭീ? :-)

ഗുരുജി said...

അഭിലാഷിന്റെ സ്‌റ്റൈലാ സ്‌റ്റൈല്‌.
എന്നാ രസമാ വായിച്ചിരിക്കാന്‍ എന്റെ ഭരണങ്ങാനത്തമ്മച്ചിയേ..

സുല്‍ |Sul said...

അതു കൊള്ളാം അഭീ...

എന്നാലും അപ്പാപ്പന്മാര്‍ വഴിതെറ്റാതെ ഡ്രൈവിങ് സ്കൂളില്‍ തന്നെ എത്തിച്ചില്ലേ...

നല്ല എഴുത്ത്.

-സുല്‍

അഭിലാഷങ്ങള്‍ said...

ചിന്നചിന്ന ആശൈ...
നന്ദിയുണ്ട് ആശൈ....

സനീഷേ, അതെ അതെ...

ഗുരുജീ, പ്രണാം.....

പുല്ലേ പന്നി..ഐ മീന്‍..സുല്ലേ നന്ദി...!

:-)

hi said...

ഹ ഹ. അടിപൊളി...
:)
"jeeevithathil adyamaayi oru accident kandu santhoshichu "
kalakkan
:D
best wishes

Dileep said...

Hi… hi… Shakkeelas movie driving school അതു കാണാന്‍ പോയ വിവരണം അടിപൊളി you are drivn me in your blog very smooth, good Dileep

ഗൗരിനാഥന്‍ said...

:D, :D, ;D,:D, :D,:D....