Sunday, November 25, 2007

ചാത്തനും നടാഷയ്ക്കും വിവാഹ മംഗളാശംസകള്‍‌!


2007 നവംബര്‍‌ 26 രാവിലെ 11.00 മണിയ്ക്ക് വിവാഹിതരായ ബാച്ചി ക്ലബ്ബിന്റെ അഭിമാനമായ (ആയിരുന്ന) നമ്മുടെ പ്രിയപ്പെട്ട ചാത്തനും വധു നടാഷയ്ക്കും എല്ലാ വിധ ആശംസകളും നേരുന്നു.

മലയാളി ബ്ലോഗര്‍‌മാരില്‍‌ പ്രശസ്തനും ലോകമെമ്പാടുമുള്ള മലയാളി ബ്ലോഗര്‍‌മാരുടെയെല്ലാം പ്രിയങ്കരനും ബ്ലോഗിലെ ചാത്തനേറു കൊണ്ട് പ്രസിദ്ധനും സര്‍‌വ്വോപരി ബാച്ചി ക്ലബ്ബിന്റെ രോമാഞ്ചവുമായിരുന്ന ശ്രീമാന്‍‌ കുട്ടിച്ചാത്തന്‍‌ വിട പറയുന്നത് ബാച്ചി ക്ലബ്ബിന് ഒരു തീരാ നഷ്ടമാണെങ്കിലും വിവാഹിതര്‍‌ ക്ലബ്ബിലേയ്ക്കുള്ള അദ്ദേഹത്തിന്റെ ചുവടുമാറ്റത്തിന് സര്‍‌വ്വ മംഗളങ്ങളും ആശംസിയ്ക്കുന്നു.

54 comments:

ശ്രീ said...

ചാത്തനും നടാഷയ്ക്കും വിവാഹ മംഗളാശംസകള്‍‌!

കുട്ടന്മേനോന്‍ said...

രെസികപ്രിയനായ ചാത്തനും നടാഷയ്ക്കും ആശംസകള്‍.

കുഞ്ഞന്‍ said...

ശ്രീമാന്‍ ചാത്തനും പിന്നെ നടാഷയ്ക്കും ഹൃദയം നിറഞ്ഞ വിവാഹ മംഗളാശംസകള്‍..!

ഓ..ഇനിയെങ്കിലും ആ കുന്തം ഒന്നു നിലത്തു വയ്ക്കുമല്ലൊ..ആശ്വാസം..!

TESSIE | മഞ്ഞുതുള്ളി said...

ആശംസകള്‍ :-)

ഇനി ആ കുന്തത്തിന്റെ പുറകില്‍ ഇരുത്തിക്കൊണ്ടു പോകാന്‍ ഒരാള്‍ ആയാല്ലോ....

നടാഷക്കും ലൈസെന്സുണ്ടോ? ;-)

അപരിചിതന്‍ said...

ഇനി ചാത്തനും ശ്രീമതി ചാത്തനും കൂടി ഏറുകള്‍ കൊണ്ട് ബൂലോഗം ഒരു പൂങ്കാവനമാക്കട്ടെ !

Sul | സുല്‍ said...

Wish u a happy married life :)

-sul

കുറുമാന്‍ said...

ചാത്തനും നടാഷയ്ക്കും വിവാഹ മംഗളാശംസകള്‍‌.

ഐശ്വര്യവും, സമാധാനവും, സമ്പത്തും, ആരോഗ്യവും, ആയുസ്സും, കമന്റ്സും നല്‍കി സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ.

അഭയാര്‍ത്ഥി said...

jampa jampa mallaayikka
malla malla mallaayikka
bhuthaththin basha intha
marajara kujanthi.....

All the best for gblin and natasha

പ്രയാസി said...

ഒരു പാടു പേരെ എറിഞ്ഞ കുട്ടിച്ചാത്തനെ നമുക്കിന്നു ആശംസകള്‍ കൊണ്ടെറിയാം..“ബ്ലാലികെട്ട്“ കാണാന്‍ കഴിയാത്തതില്‍ സങ്കടമുണ്ട്..:(
ഇനിയുള്ള ജീവിതം മുഴുവന്‍ കുട്ടിച്ചാത്തിയുടെ ഏറുകൊള്ളാനുള്ള ഭാഗ്യം ഉണ്ടാകട്ടെയെന്നു ആശംസിക്കുന്നു..
“ആശംസകള്‍..ആശംസകള്‍..ബ്ലല്യാണാശംസകള്‍..”

ശ്രീഹരി::Sreehari said...

ചാത്തനും നടാഷയ്ക്കും എന്റെ ആശംസകള്‍....

ശ്രീയേട്ടാ... ഞാന്‍ ഒരു ബാച്ചി.. ക്ലബില്‍ അംഗത്വം കിട്ടുമോ? :)

അനൂപ്‌ തിരുവല്ല said...

ചാത്തനും നടാഷയ്ക്കും വിവാഹ മംഗളാശംസകള്‍‌!

ശ്രീ said...

ശ്രീഹരീ... മെമ്പര്‍‌ഷിപ്പിന്റെ കാര്യം ദില്‍ബനെ അറിയിച്ചിട്ടുണ്ട്, കേട്ടോ.

:)

അഭിലാഷങ്ങള്‍ said...

ചാത്താ,

ഒരായിരം ആശംസകള്‍ ...

കുറച്ചുകാലം കഴിഞ്ഞാല്‍ ‘കുട്ടിച്ചാത്തന്‍‘ ‘ചാത്തന്‍‌കുട്ടി‘ക്കൊരു കഥ പറഞ്ഞുകൊടുക്കും..

കഥയുടെ തുടക്കം മിക്കവാറും ഇങ്ങനെയായിരിക്കും:

“പണ്ട്, ബ്ലോഗ്‌പുരം എന്ന ഒരു രാജ്യത്ത് ഒരു വികൃതി ചാത്തന്‍ സ്വതന്ത്രമായി താമസിച്ചിരുന്നു....! 2007 നവംബര്‍‌ 26 രാവിലെ 11.00 മണിയ്ക്ക് സ്വാതന്ത്ര്യം നഷ്ടപ്പെടുന്നത് വരെയുള്ള ചാത്തന്‍‌ ചരിത്രമാണ് കുട്ടീ ഞാന്‍‌ പറയാന്‍ പോകുന്നത്. നവമ്പര്‍ 27 മുതലുള്ള കഥകള്‍ അമ്മ പറഞ്ഞുതരും...!!“

:-)

-അഭിലാഷ്, ഷാര്‍ജ്ജ

മഴതുള്ളികിലുക്കം said...

ചാത്തനും....കല്യാണമോ....

അങ്ങിനെ യുവതികളുടെ ഉറക്കം കൊടുത്തി അവരുടെ സ്വപ്‌നങ്ങളില്‍ നിറഞ്ഞു നിന്ന ചാത്തനും..നടാഷക്കും മംഗളാശംസകള്‍.

ചാത്താ....ബ്ലോഗ്ഗിലൂടെ എത്ര പേരെയാണ്‌ നീ എറിഞ്ഞ്‌ വീഴ്‌ത്തിയിരിക്കുന്നത്‌....ഇനിയാണ്‌ മോനെ ദിനേശാ...നന്‍മകള്‍ നേരുന്നു

മന്‍സൂര്‍

ഹരിശ്രീ said...

“വിവാഹമംഗളാശംസകള്‍ “

സ്നേഹപൂര്‍വ്വം...

ശ്രീജിത്ത് ( ഹരിശ്രീ)

ശെഫി said...

ചാത്തനും നടാഷയ്ക്കും
വിവാഹമംഗളാശംസകള്‍

ദില്‍ബാസുരന്‍ said...

ബാച്ചിക്ലബ്ബിന് വേണ്ടി സദാ സമയം armed & dangerous ആയി നടന്നിരുന്ന മെമ്പറായിരുന്നു കുന്തധാരിയായ ചാത്തന്‍. ചാത്തന്‍ പോയതോടെ ക്ലബ്ബിന്റെ ഭാവിയാണ് ഇപ്പോള്‍ കുന്തമായത്. :-(

ചാത്തനും വധുവിനും ആയിരമായിരം മംഗളാശംസകള്‍!

ഓടോ:ശ്രീഹരീ, dilbaasuran@ജിമെയിലിലേക്ക് ഒരു മെയിലയക്കാമോ? മെമ്പര്‍ഷിപ്പ് തരാന്‍ ഈമെയിലൈഡി വേണം.

ബാച്ചികളേ മടിച്ച് നില്‍ക്കാതെ അറച്ച് നില്‍ക്കാതെ ക്ലബ്ബിലേക്ക് കടന്ന്‍ വരൂ. ഗുണം തുഛം വിലയോ പുഛം.

G.manu said...

aaSamsakaL chathaa..
aaSamsakaL naTaashaa..

കലേഷ് കുമാര്‍ said...

ചാത്താ, welcome to the club...ഒപ്പം ആശംസകളും!!!

ഒ.ടോ: ഹാ, ബാച്ചിക്ലബ്ബേ!
അധികതുംഗപദത്തിലെത്ര ശോഭിച്ചിരുന്നു രാജ്ഞികണക്കേ നീ!

മിടുക്കന്‍ said...

അയ്യോടാ ചാത്താ...
കഴിഞ്ഞ കൊല്ലം നവം .26 നു ആണ് ഞാന്‍ കുഴീല്‍ ഇറങ്ങീത്.. കൃത്യം ഒരു കൊല്ലത്തിനു ശേഷം, അതും നീ...!
എന്റെ പരമ്പര കാത്തതിന് നീ നന്നായി വരും...!

കൃഷ്‌ | krish said...

ങേ.. ഇന്നായിരുന്നോ ചാത്തന്റെ കെട്ട്..

കേട്ടോ, ചാത്തന്‌ കല്യാണം
കുട്ടിച്ചാത്തന്‌ കല്യാണം
കാട്ടിലും നാട്ടിലും പാട്ടായി
ബൂലോഗത്തും പാട്ടായി.

കുന്തത്തിലേറി പറന്നുനടക്കും
ബൂലോഗമെല്ലാം ചുറ്റിനടക്കും
മുത്തപ്പന്‍ നാട്ടിലെ ചാത്തന്‍
ബൂലോഗത്തെ കുട്ടിച്ചാത്തന്‍.

ആട്ടവും പാട്ടും കൊട്ടും കുരവയും
ബൂലോഗക്കാട്ടിലും ഉല്ലാസം
രാജു-രാധാ-ലുട്ടാപ്പി-കുട്ടൂസന്‍
കാട്ടിലേവര്‍ക്കുമാഘോഷമായി.

കുട്ടിചാത്തനും ചാത്തിനി(നടാഷ)ക്കും വിവാഹ മംഗളാശംസകള്‍.

(ഓ.ടോ: കുന്തത്തില്‍ ഡബ്ബിള്‍സ് വെക്കാന്‍ പറ്റുമോ?)

മറ്റൊരാള്‍\GG said...

സാക്ഷാല്‍ ശ്രീമാന്‍ ചാത്തനും നറ്റാഷയ്ക്കും എന്റെ വിവാഹ മംഗളാശംസകള്‍....

ഉപാസന | Upasana said...

chaaththanum chaaththikkum
upasanayuTe aasamsakal
:)
upaasana

ഇത്തിരിവെട്ടം said...

ചാത്തനും നടാഷയ്കും ആശംസകള്‍.

ഓടോഛ
ഇതിനും ബാച്ചി ക്ലബ്ബ് നോട്ടീസ് ബോര്‍ഡ് തന്നെ...

സൂര്യോദയം said...

ചാത്തനും നടാഷയ്ക്കും വിവാഹമംഗളാശംസകള്‍... ഒപ്പം തന്നെ വിവാഹിതര്‍ ക്ലബ്ബിലേയ്ക്ക്‌ ഒരു മെമ്പര്‍ഷിപ്പ്‌ ചീട്ടും...

kaithamullu : കൈതമുള്ള് said...

ചാത്തന്‍‌കുട്ടീ,
ശ്ശെ, ഇന്ന് മുതല്‍ വത്സല്യത്തോടെ അങ്ങനെ വിളിക്കാന്‍ പറ്റില്ലല്ലോ!
എടാ ചാത്താ, ദേ, ആശംസേടെ കൃത്യം പകുതി ആ നതാഷാക്കൊച്ചിന് കൊടുത്തേക്കണം, ട്ടാ.

സാക്ഷരന്‍ said...

വധൂ വരന്‍മാരേ ... വിവാഹ മംഗളാശംസകളുടെ വിടറ്‍ന്ന പൂക്കളിതാ ... ഇതാ ... ഇതാ

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

ചാത്തനും നടാഷയ്ക്കും വിവാഹ മംഗളാശംസകള്‍‌!

അഭിലാഷങ്ങള്‍ said...

ഇപ്പോ കിട്ടിയ വാര്‍ത്ത:

കല്യാണം കഴിഞ്ഞെങ്കിലും കുന്തം ഉപേക്ഷിക്കില്ലെന്ന് ചാത്തന്‍ പെണ്ണ് വീട്ടുകാരോട് തീര്‍ത്തു പറഞ്ഞത്രേ..!

പെണ്ണ് വീട്ടുകാര്‍ ചാത്തനെ “മിടുമിടുക്കന്‍‌“ എന്ന് വിളിച്ചഭിനന്ദിച്ചു എന്നറിഞ്ഞു. കൂടുതല്‍ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത് കുന്തം ഉപേക്ഷിക്കാത്തത് കൊണ്ടല്ല, 2006 നവമ്പര്‍ 26 നു കല്യാണം കഴിച്ചത് ബാച്ചിലേഴ്സ് ക്ലബ്ബിലെ “മിടുക്കന്‍‌“ എന്ന ബ്ലോഗര്‍ അല്ലേ, അപ്പോപ്പിന്നെ 2007 നവമ്പര്‍ 26 നു വിവാഹിതനായവനെ “മിടുമിടുക്കന്‍‌“ എന്നല്ലാതെ പിന്നെന്താ വിളിക്കേണ്ടതെന്ന്....

അതും ശരിയാ....!

ഏതായാലും വീണ്ടും വന്നതല്ലേ, ഒരിക്കല്‍ കൂടി ആശംസിച്ചുകളയാം

ചാത്തനും നടാഷക്കും ഒരിക്കല്‍കൂടി വിവാഹ മംഗളാശംസകള്‍...

നന്മകള്‍ നേര്‍ന്നുകൊണ്ട്,

-അഭിലാഷ്

മുരളി മേനോന്‍ (Murali Menon) said...

ചാത്തനും, നടാഷയ്ക്കും വിവാഹമംഗളാശംസകള്‍.

ചാത്തന്റെ വാമഭാഗത്തിന് റഷ്യന്‍ പേരാണല്ലോ.. എങ്കില്‍ പിന്നെ ഹണിമൂണ്‍ റഷ്യയിലേക്ക് വിടൂ...

ദില്‍ബൂ: കുന്തം പോയാല്‍ കുടത്തിലും തപ്പണമെന്നാ പ്രമാണം. ഏതെങ്കിലും കുടത്തില്‍ നിന്ന് മറ്റൊരു ചാത്തന്‍ രംഗപ്രവേശം ചെയ്യാതിരിക്കില്ല

മയൂര said...

വിവാഹ മംഗളാശംസകള്‍‌...

അഞ്ചല്‍ക്കാരന്‍ said...

ആശംസകള്‍....

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

മംഗളാശംസകള്‍‌!

വാല്‍മീകി said...

കുറച്ചു ദിവസമായി ചാത്തനേറ് കാണാതിരുന്നപ്പോള്‍ കരുതി എന്തെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടാവും എന്നു. ഇത്ര വലിയ അപകടമാണെന്ന് കരുതിയില്ല. എന്തായാലും വിവാഹമംഗളാശംസകള്‍.

സഹയാത്രികന്‍ said...

ചാത്തനും നടാഷയ്ക്കും എല്ലാവിധ മംഗളാസംശകളും നേരുന്നു
:)

കാര്‍വര്‍ണം said...

സ്വയം വര ശുഭ ദിന മംഗളങ്ങല്‍
അനുമോദനത്തിന്റെ ആശംസകള്‍..

എങ്കിലുമെന്റെ ചാത്താ‍ാ..

ആ.. അടി തെറ്റിയാല്‍ ആനയും എന്നല്ലെ.

ശ്രീജിത്ത്‌ കെ said...

നടാഷയോ അതോ നതാശയോ? അല്ല, പേരെന്തായിട്ടെന്താ കാര്യം, കിട്ടിയത് ഒരു ചാത്തനെയല്ലേ?

ആശംസകള്‍. പിന്നെ സെക്രട്ടറി ദില്‍ബോയ്, വിവാഹിതരാകുന്ന അംഗങ്ങള്‍ക്ക് ക്ലബിന്റെ നോട്ടീസ് ബോര്‍ഡില്‍ ആശംസകള്‍ കൊടുക്കുന്നത് ക്ലബ്ബിന്റെ ആദര്‍ശങ്ങളുമായി ഒത്തുപോകുന്നതാണോ എന്ന് ചര്‍ച്ച ചെയ്യാന്‍ ഒരു ജെനറല്‍ ബോഡി മീറ്റിങ്ങ് വിളിക്കണമല്ലോ.

കിനാവ് said...

മംഗളാശംസകള്‍...

ശ്രീലാല്‍ said...

മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ചാത്തന്‍, മംഗളാശംസകള്‍.. :)

ആവനാഴി said...

സര്‍ ചാത്തനും ലേഡി ചാത്തനും വിവാഹമംഗളാശംസകള്‍!

സസ്നേഹം
ആവനാഴി&മാവേലി കേരളം

ദേവന്‍ said...

ചാത്താ, ഫീകരാ, അഭിവാദ്യങ്ങള്‍.
വാ വിവാഹിതര്‍ ക്ലബ്ബിലേക്ക്. ശരിക്കുള്ള ആര്‍മ്മാദം അവിടല്ലേ.

കുതിരവട്ടന്‍ :: kuthiravattan said...

ചാത്തന് വിവാഹമംഗളാശംശകള്‍.

ഏ.ആര്‍. നജീം said...

വധൂ വരന്മാരേ... പ്രിയ വധൂവരന്മാരേ...
വിവാഹ മംഗളാശംസകളുടെ വിടര്‍ന്ന
പൂക്കളിതാ ഇതാ..ഇതാ......

( Dhl ഇല്‍ അയച്ചേക്കാംട്ടോ ഈ പൂക്കള്‍ )

യാത്രാമൊഴി said...

ചാത്തനു വിവാഹ മംഗളാശംസകള്‍!

അപ്പു said...

ചാത്തനും നടാഷയ്ജ്കൂം ആശംസകള്‍.

ഓ.ടോ. ഇതെന്താ കമന്റിയവര്‍ പലരും കുന്തത്തിന്റെ കാര്യം പറയുന്നത്. ചാത്തന്റെ കാര്യമോര്‍ക്കുമ്പോള്‍ ലുട്ടാപ്പിയുടെ ചിത്രമാണ് എല്ലാവരുടേയും മനസില്‍ എന്നു തോന്നുന്നു

നിഷ്ക്കളങ്കന്‍ said...

ചാത്തനും ന‌ടാഷക്കും വിവാഹമ‌ംഗ‌ളാശംസക‌ള്‍!

ബാജി ഓടംവേലി said...

ചാത്തനും നടാഷയ്ക്കും വിവാഹ മംഗളാശംസകള്‍‌!

സു | Su said...

ചാത്താ :) വിവാഹാശംസകള്‍. വൈകിപ്പോയി. എന്നാലും സാരമില്ല.

പക്ഷെ, ഇനി ഞാന്‍ മിണ്ടൂലാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ
മിണ്ടൂലാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ.

എന്നെ വിളിച്ചില്ലല്ലോ.

സാല്‍ജോҐsaljo said...

ഒരു നൂറാശംസകള്‍

::സിയ↔Ziya said...

വൈകിപ്പോയെങ്കിലും അമ്പത് എനിക്ക് കിട്ടീലോ !!!
ആശംസകള്‍ ആസംസകള്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കുറെ വൈകി, എങ്കിലും ആശംസകള്‍...

ഉണ്ണിക്കുട്ടന്‍ said...

ബാച്ചി ക്ലബങ്ങനെയൊന്നും പൂട്ടിപോകൂല്ലാ.. ആയിരക്കണക്കിനു അപേക്ഷകളാ വന്നു കെട്ടിക്കിടക്കുന്നേ.. ചാത്തന്റെ കല്യാണം കഴിഞ്ഞ സ്ഥതിക്ക് നമുക്കതു തുറന്നു വിടാല്ലേ ദില്‍ബാ..

എന്തായാലും കെട്ടീല്ലേ, ഇനീപ്പോ സന്തോഷമായിട്ടൊക്കെ ജീവിക്ക്..

sandoz said...

ചാത്തനും പെണ്ണുമ്പിള്ളക്കും ആശംസകള്‍...

ഞാന്‍ മൊത്തത്തില്‍ തിരക്കിലായിപ്പോയി..
അല്ലേല്‍ നിനക്കിട്ട് ബാച്ചിക്ലബ് വഴി ഒന്ന് പൂശിയേനേ....
കാര്യങ്ങളൊക്കെ നടക്കുന്നുണ്ടല്ലോ അല്ലേ...
[ഏത് കാര്യോന്നാ...പോടാ ചെക്കാ..]

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇവിടൊക്കെ ആളുണ്ടോന്ന് നോക്കാന്‍ വന്നതാ. ഇപ്പോഴാ കണ്ടത്..

നന്ദി.....