Sunday, November 04, 2007

ഒരു രാജിക്കത്ത്

എന്റെ ബ്ലോഗ് വാര്‍ഷികത്തോട് അനുബന്ധിച്ച് പറയാം എന്നു കരുതിയതാ‍, ഇനിയിപ്പോ അതിനുവേണ്ടി എഴുതി വച്ചരാജിക്കത്ത് ഇന്ന് വൈകീട്ട് അപ്ഡേറ്റ് ചെയ്യാം, വീട്ടിലായിപ്പോയി.

ഈ ഒരു പോസ്റ്റോടെ കുട്ടിച്ചാത്തന്‍ ബാച്ചിലേഴ്സ് ക്ലബ്ബീന്ന് നിറകണ്ണുകളോടെ രാജി വയ്ക്കുന്നു.
ബാക്കി വിവരങ്ങള്‍ വൈകീട്ട്.

30 comments:

ഇത്തിരിവെട്ടം said...

അങ്ങനെ ബാച്ചീ ക്ലബ്ബില്‍ കൂട്ടരാജി... ആജീവനാന്ത മെമ്പര്‍ ശ്രീജിത്തും ദില്‍ബനും (ദില്‍ബാ എന്നെ വിളിക്കണ്ട... ഞാന്‍ ഇവിടെ ഇല്ല) വേഗം ആശുപത്രികള്‍ കയറി ഇറങ്ങി ഈയിടെ ജനിച്ച കുട്ടികളുടെ അഡ്രസ്സ് തപ്പൂ.

ചാത്തോ വിവാഹിതരുടെ ക്ലബ്ബിലേക്ക് സ്വാഗതം.

ശ്രീജിത്ത്‌ കെ said...

യു റ്റൂ ചാത്താ!

പേര്.. പേരക്ക!! said...

ചാത്തന്മാര്‍ക്ക് പെണ്ണുകെട്ടാമോ?? :)

SAJAN | സാജന്‍ said...

ബു ഹാഹാ!
ഇങ്ങനെ മനസ്സ് തുറന്നൊന്നു ചിരിച്ചിട്ട് എത്രനാളായി???
ഇനി ആരാണാവോ ആ നിര്‍ഭാഗ്യവതി എന്നു മാത്രമേ അറിയാനുള്ളൂ..
എനിവേ, എന്റേയും ബെറ്റിയുടേയും ബെനോയുടേയും അപ്പൂസിന്റേയും ആശംസകള്‍!!!

കുഞ്ഞന്‍ said...

വീട്ടിലായിപ്പോയെന്നൊ വെട്ടിലായിപ്പോയെന്നൊ ശരി, രണ്ടാമതു പറഞ്ഞതാകും ശരി..!

അങ്ങിനെ ചാത്തനും പിടയുണ്ടാകുന്നു..ദീര്‍ഘ സുമംഗലന്‍ ഭവ:

മെലോഡിയസ് said...

എന്നാലും ചാത്താ..ഇത്ര പെട്ടന്ന്..അതും ഒരു ബാച്ചിയായിരുന്ന് ഇക്കാസ് പടിയിറങ്ങിയതിന്റെ ക്ഷീണം തീര്‍ന്നിട്ടില്ല. ദില്‍ബാ..ശ്രീജിത്തേ..നിങ്ങളിലാണ് ബാച്ചി ക്ലബിന്റെ മുഴുവന്‍ പ്രതീക്ഷയും :(

ഓ:ടോ: എല്ലാം മംഗളമായി വരട്ടെ ചാത്താ. ആശംസകള്‍

ശ്രീ said...

ചാത്താ...

ബാച്ചി ക്ലബില്‍‌ നിന്നും പടിയിറങ്ങുകയാണ്‍, അല്ലേ?

എന്തായാലും ഒരായിരം ആശംസകള്‍‌!!!

:)

സഹയാത്രികന്‍ said...

ചാത്താ...യൂ ടൂ... ഗുഡ്..ഗുഡ്...

ചാത്താ......രണ്ടാല്‍ക്കും ഒരായിരം മംഗളാശംസകള്‍... എല്ലാ ഐശ്വര്യങ്ങളും നല്‍കി സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടേ...
:)

കുതിരവട്ടന്‍ :: kuthiravattan said...

ആശംശകള്‍.

KuttanMenon said...

ചാത്താ.. ആശംസകള്‍.

അഭിലാഷങ്ങള്‍ said...

ഓം ഹ്രീം കുട്ടിച്ചാത്താ...

ഓം ...ചാത്തായ നമ:
ചാത്തനാശംസയാഹ നമ:

എല്ലാരും ഇങ്ങനെ തുടങ്ങിയാല്‍
ബാച്ചിലേഴ്സ് ക്ലബ്ബിന്റെ കാര്യം..

കട്ടപ്പൊകയാഹ നമ:

എന്തായാലും,

ചാത്തനാശംസയാഹ നമോ നമ:

:-)
-അഭിലാഷ്

കൃഷ്‌ | krish said...

ചാത്തനും അങ്ങനെ പാര്‍ട്ടി മാറി. ബാച്ചിക്ലബില്‍ രാജി സമര്‍പ്പിച്ച്, വിവാഹിതര്‍ ക്ലബില്‍ അംഗത്വത്തിനായി അപേക്ഷിക്കാന്‍ പോകുകയാ.. ആശംസകള്‍. ബാച്ചിക്ലബിന്റെ ആപ്പീസ് പൂട്ടിയോ.

ചാത്താ, ചാത്തന്‍‌കെട്ട് എപ്പോള്‍ നടന്നു, അതോ രഹസ്യമായി ചാത്തന്‍‌വനത്തില്‍ ഗത്യന്തരമില്ലാതെ നിര്‍ബന്ധിച്ച് അങ്ങനെ വല്ലതും?
(ചാത്തന്റെ പെണ്ണിനെ എന്താ വിളിക്ക്യാ..)

അരവിന്ദ് :: aravind said...

ചാത്താ ഡേയ്! :-) അങ്ങനെ നീയും പണി പറ്റിച്ചൂ ല്ലേ?

കണ്‍ഗ്രാജുലേഷന്‍സ്!!!

കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുന്നു! :-)

(നാട്ടില്‍ ബാല്യവിവാഹം നിരോധിച്ചത് മാറ്റിയോ?)

എന്റെ ഉപാസന said...

കൊണ്ടു നടന്നതും നീയേ ചാപ്പാ
കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പാ

ഉപാസനയുടെ ആശംസകള്‍
:)
ഉപാസന

manu ~*~ മനു said...

നല്ലോരു ചെക്കനാരുന്ന്...

ആ രാധയെ (മായാവി ഫെയിം) കണ്ടപ്പൊഴെ ഞാന്‍ വിചാരിച്ചതാ ഓള്‍ടെ നോട്ടം അത്ര ശരിയല്ലാന്ന് :(

kaithamullu : കൈതമുള്ള് said...

(നാട്ടില്‍ ബാല്യവിവാഹം നിരോധിച്ചത് മാറ്റിയോ?)
അരവിന്ദിന്റെ സാംശയം എനിക്കും.

എന്തായാലും ബാക്കി ഫോട്ടോ അടക്കം ബാക്കി വിവരങ്ങള്‍ അറിഞ്ഞശേഷം.

അഭിലാഷങ്ങള്‍ said...

കൃഷ്,

ആ ബ്രാക്കറ്റിട്ട് ചോദിച്ച ചോദ്യത്തിന്റെ ഉത്തരമായിരുന്നു ഞാനും ആലോചിച്ചു കൊണ്ടിരുന്നത്.

“കുട്ടിച്ചാത്തി” പോരേ? :-)

-അഭിലാഷ്

നിഷ്ക്കളങ്കന്‍ said...

ചാത്താ,
ആശ‌ംസ‌ക‌ള്‍!

::സിയ↔Ziya said...

ചാത്താ,
ആരാണ്ടാ ബ്രോക്കര്‍?
ഡാകിനിയോ കുട്ടൂസനോ?
വെവരങ്ങള് വെശദമായി തരണേ...

ശ്രീജിത്തും ദില്‍ബനും തിങ്കളാഴ്‌ച വ്രതം നോറ്റു തുടങ്ങീതായി റിപ്പോര്‍ട്ടുണ്ട്. :)

ഹരിശ്രീ said...

ചാത്താ,

ആശംസകള്‍..

ഇടിവാള്‍ said...

ഹഹഹ! അരവിന്ദാ, അതേ ചോദ്യം തന്നെയാ ഞാനും ഓനോടു ചോദിച്ചത്, ഈ വിവരം അറിഞ്ഞപ്പോള്‍ ;)


ഇനി ഈ ബാച്ചിലര്‍ ബ്ലോഗര്‍മാരെ സിംഹവാലന്‍ കുരങ്ങന്മാരെപ്പോലെ വംശനാശം സംഭവിക്കുന്ന കാറ്റഗറിയിലേക്കു മാറ്റേണ്ടി ഇവരുമോ എന്തോ..

അവസാനം ഒരു ശ്രീജിത്ത് മാത്രം കാണും ഈ ക്ലബ്ബില്‍! (അതും ആരും പെണ്ണുകൊടുത്തില്ല എന്നൊരു ഗതികേടിന്റെ പുറത്ത്)

ദില്‍ബന്‍ രാജിക്കത്തും എഴുതി പോക്കറ്റിലിട്ടോണ്ടല്ലേ നടപ്പ് ;)

Sul | സുല്‍ said...

കുട്ടിചാത്തന്‍ മുതിര്‍ന്ന ചാത്തനായി
അവന്‍ പിടയെ തേടി നടന്നു.
എന്റെ പെടേ.. എന്റെ പെടേ..
അവന്‍ പലരോടും പറഞ്ഞു.
ആരും അവനെ പെടച്ചില്ല.
ഒരു പെടയും അവന്റെ ഗദ്ഗദമറിഞ്ഞില്ല.
കണ്ണൂരില്‍ നിന്നും
“മൈലാഞ്ചിക്കാട്ടില് പാറി പറന്നുവരും
മണിവര്‍ണ്ണ ചാത്തന്‍ ചേട്ടാ... “
എന്നു പാട്ട് കേള്‍ക്കുന്ന വരെ.
ചാത്തന്‍ അവളെ ... തന്റെ പെടയെ ...
കണ്ടു പിടിച്ചു.
ഇനി അവര്‍ സുഖമായി ജീവിക്കട്ടെ.
ആശംസകള്‍!

-സുല്‍

പ്രയാസി said...

ചാത്താ ആശംസകള്‍..:)
ബൂലോകര്‍ക്കു ഞാനൊരു ഗ്ലു കൊടുക്കുന്നു..
എന്നെ എറിയരുത്..
ഡാകിനിയുടെ വകയില്‍ ഒരു അനന്തിരവളായ ബി ടെകില്‍ മന്ത്രവാധം കമ്പ്ലീറ്റു ചെയ്യുന്ന ഒരു Eye+ഊര്‍ കാരി മന്ത്രവാധിനി പാവം ചാത്തനെ ബിസ്‌ലേരി ബോട്ടിലില്‍ ആവാഹിച്ചു..:(
ഇതു വരെ ചാത്തന്‍ എറിഞ്ഞ എല്ലാ ഏറുകളും ഒന്നിച്ചു ചാത്തനു തിരികെ കിട്ടാന്‍ പോകുന്നു!
ഇക്കാസിനു പിറകെ പാവം ചാത്തനും..

Dinkan-ഡിങ്കന്‍ said...

മുലകുടി മാറാത്ത പിള്ളേരൊക്കെ കല്യാണം കഴിച്ച് തുടങ്ങി (യേയ് കു.ചാത്തനെ അല്ല ഉദ്ദേശിച്ചത്).
ദില്‍ബാ, സാന്‍ഡൊ, ശ്രീനി, ഉണ്ണിക്കുട്ടാ, ശ്രീജിത്ത് ആത്മസംയമനം കൈ വിടരുത്(എന്നു വച്ചാല്‍ കരയരുത് എന്ന്).

കു.ചാത്തന് ആശംസകള്‍.

അത് പോട്ടെ, കുന്തത്തില്‍ ഡബ്ബിള്‍സ് വെച്ച് പോകുന്നത് നിയമവിരുദ്ധം അല്ലെ? (കല്യാണശേഷം വാഹനം മാറുമോ? )
കല്യാണമാല എറിഞ്ഞാണോ പെണ്ണിന്റെ കഴുത്തിലിടുന്നത്? (ചാത്തനേറ് സ്റ്റൈലില്‍)
ചാത്തന്റെ മറുതയ്ക്ക് ബ്ലോഗുണ്ടോ? (ഇല്ലെങ്കില്‍ ഒന്ന് ക്രിയേറ്റ് ചെയ്ത് കൊടുക്ക്)

മക്കളേ ബാച്ചികളേ, ക്ലബില്‍ ഒര്‍ ഹനുമാന്‍പൂജ നടത്താനുള്ള സമയമായി എന്ന് ഞാന്‍ പറഞ്ഞപ്പം നിങ്ങക്ക് പുഛം അല്ലായിരുന്നോ അനുഭവിക്ക്. ഗോദ്‌റെജ് കമ്പനീ വല്യൊരു പൂട്ട് ഉണ്ടാക്കുന്നുണ്ട്. (ക്ലബ് പൂട്ടിക്കാനാകല്ലേ ഹനുമാന്‍ സ്വാമീ)

കുട്ടിച്ചാത്തന്‍ said...

എല്ലാവര്‍ക്കും നന്ദി,
രാജിക്കത്ത് ചാത്തന്റെ പുതിയ ബ്ലോഗില്‍
ഇവിടെ

ഏ.ആര്‍. നജീം said...

സംഭവിച്ചതെല്ലാം നല്ലതിന് , സംഭവിക്കാന്‍ പോകുന്നതും നല്ലതിന്..
അപ്പോ ആഘോഷം എന്നേക്കാ തുടങ്ങുന്നത്..?

സുഗതരാജ് പലേരി said...

ചാത്താ ആശംസകള്‍. എല്ലാം മംഗളമായി വരട്ടെ.

അനംഗാരി said...

ചാത്തന് ആശംസകള്‍.ഹോ! ഒരുത്തനും കൂടി കഷ്ടകാലം ആരംഭിക്കുന്നു!
ശ്രീജി,ദില്‍ബാ,സാന്റോ....ആത്മസംയമനം പാലിക്കൂ...

പൊന്നമ്പലം said...

ചാത്താ... ബ്ലോഗു വഴി ഒരു കണ്‍ഗ്രാറ്റ്സ്!

പ്രിയപ്പെട്ട ബാച്ചിക്ലബ്ബേ...

ഇക്കണക്കിനു, ഞനും കൂടി രാജി വയ്ക്കുന്നു എന്ന് പറഞ്ഞാല്‍ എന്താവും സ്ഥിതി?! ഞാന്‍ ഒരു ലക്ഷം രൂപയുടെ ഡീ ഡീ എടുത്തു വച്ചിട്ടുണ്ട്. പിഴയടയ്ക്കാന്‍. !!!

പാവം ആ പെങ്കൊച്ച്! ഇനി ചാത്തന്റെ മിണ്ടൂല്ല, സുല്ല്, ചണ്ട തുടങ്ങി തൊട്ടതിനും പിടിച്ചതിനും ഒക്കെ പിണങ്ങാന്‍ തക്ക ക്ഷമയുണ്ടാവുമോ ആവോ?! അത്ര ക്ഷമ ഇല്ലേലും സാരമില്ല. ഇവന്‍ പിണങ്ങുമ്പോ ഒരു ലോങ് റേഞ്ച് ഷൂട്ട് ചെയ്യും പോലെ കിക്ക് ചെയ്യാനുള്ള ആവതുണ്ടെങ്കില്‍ അതായാലും മതി!

കാക്കച്ചാത്താ... എനി വേ മയ് ഹാര്‍ട്ടീ കൊണ്‍ഗ്രാറ്റ്സ്!

good said...

AV,無碼,a片免費看,自拍貼圖,伊莉,微風論壇,成人聊天室,成人電影,成人文學,成人貼圖區,成人網站,一葉情貼圖片區,色情漫畫,言情小說,情色論壇,臺灣情色網,色情影片,色情,成人影城,080視訊聊天室,a片,A漫,h漫,麗的色遊戲,同志色教館,AV女優,SEX,咆哮小老鼠,85cc免費影片,正妹牆,ut聊天室,豆豆聊天室,聊天室,情色小說,aio,成人,微風成人,做愛,成人貼圖,18成人,嘟嘟成人網,aio交友愛情館,情色文學,色情小說,色情網站,情色,A片下載,嘟嘟情人色網,成人影片,成人圖片,成人文章,成人小說,成人漫畫,視訊聊天室,性愛,a片,AV女優,聊天室,情色