ലൊക്കേഷന്‍: കൊതുകു ഫാമിലി ഫ്ലാറ്റ്
സൂര്യന് അസ്തമിക്കുമ്പോഴെക്കും ഫ്ലറ്റിലെത്തി നിരുത്സാഹത്തോടെ ടി വിയില്‍ സീരിയലും കണ്ടിരിക്കുന്ന മകന് കൊതുക് അമ്മയോട്,,
അമ്മേ കറിക്കരിയാന് സഹായിക്കണോ?
അമ്മ: എന്നും പാതി രാത്രി സെകന്റ് ഷോ കഴിഞ്ഞ് വയറു നിറയെ ചോരേം അടിച്ച് ബോധോം ല്ലാണ്ടെ വരണ ന്റെ കുട്ടിക്ക് ന്തെ പറ്റീ, ള്ള ഉത്സാഹോം പൊയി...
മകന് കൊതുക്
ഞാന്‍ സ്ഥിരമായി ചോര കുടിക്കണ പയ്യന്റെ കല്യാണം കഴിഞ്ഞമ്മേ.. ഞാനതറിഞ്ഞില്ല അമ്മേ (അവന് ബാച്ചിലര്‍ രാജി കത്ത് ബ്ലോഗിലിട്ടിരുന്നു പൊലും)
Sunday, November 25, 2007
Subscribe to:
Post Comments (Atom)
10 comments:
ഹ ഹാ എന്താണാവോ ഇപ്പോ ഇങ്ങനെ തോന്നാന്‍ ...?
ങൂം.. ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം :)
പാവം കൊതുക്.
ഹ ഹ. ഇതു കലക്കി. ചാത്തനു ഇതിലും നല്ല ഒരു പാര കൊടുക്കാനില്ല.
കല്യാണം കഴിയുന്നതുവരെ ബാച്ചികളുടെ ചോര കൊതുക് കുടിച്ചുകൊണ്ടിരുന്നു. (കാരണം ബാച്ചികള്‍ക്ക് സന്ധ്യ കഴിഞ്ഞാല്‍ ബോധം ഉണ്ടാകില്ലല്ലോ!!)
ഇനി കല്യാണം കഴിഞ്ഞാല്‍ അര്‍ദ്ധബോധമുള്ള ഇവരുടെ ചോര ആരാണ് പിന്നെ കുടിക്കുന്നത്???? അമ്പോ..!!
ഇനി ഉത്സാഹത്തോടെ സീരിയലും
റിയാലിറ്റിഷോയും കണ്ടിരിക്കാന്‍ പറ...
:-) ചാത്തനെയാണോ കടിച്ചത് അതോ ഇക്കാസിനെയാണോ?
ഈ കൊതുകു കടി കൊള്ളാം..:)
കൊള്ളാം::)
പണ്ടൊരിക്കല്‍ അനംഗാരിചേട്ടന്റെഫ്ലാറ്റില് വച്ച് കുറച്ച് ബാച്ചികളെ ഒരു കൊതുക് കടിച്ചു...
പിറ്റേന്നാണ് ആ കൊതുകിനു പിന്നെ ബോധം വന്നത്...
ബോധം വന്നതും ബാച്ചികളുടെ കാലില്‍ വീണ് മാപ്പും പറഞ്ഞു... ആ പാവം കൊതുക്...
കലക്കന്‍ പോസ്റ്റ്. :-)
സാന്റോ,
അനംഗാരിച്ചേട്ടന്റെ ഫ്ലാറ്റില്‍ വെച്ച് കടിച്ച കൊതുകിന് അല്‍പ്പമെങ്കിലും ഓര്‍മ്മയുണ്ടായിരുന്നു. അന്ന് പാടിയ പാട്ട് വല്ലതും ഇപ്പൊ ഓര്‍മ്മയുണ്ടോ?
ചെരിഞ്ഞ പാറേടെ
പരന്ന ഭാഗത്ത്
മലന്ന് ഞാനിങ്ങ് കിടക്കുമ്പോ
പറന്ന് വന്നെന്നെ
കുത്തല്ലേ കൊതു.. കുത്തല്ലേ
എന്ന് പാടിയതാരാ? :-)
Post a Comment