Wednesday, September 27, 2006
കല്യാണത്തിനു മുന്‍പു ഞാനും ഒരു സിംഹമായിരുന്നു
ഒരു കാട്ടില്‍ ഒരു ഗംഭീരന്‍ കല്യാണം നടക്കുന്നു. വരന് സിംഹ രാജകുമാരന് വധു സിംഹ രാജകുമാരി.കല്യാണത്തിനു സദ്യയൊരുങ്ങി. പാട്ടും ഡാന്‍സും തുടങ്ങി. ആ കാട്ടിലേയും അയല്‍ കാട്ടിലേയും സകല സിംഹങ്ങളും വന്നു ചേര്‍ന്നു, സിംഹങ്ങളുടെ ഡാന്‍സ് തക്രുതിയായി. അയ്യൊ സിംഹങ്ങളുടെ കൂട്ടത്തിലതാ ഒരു എലി കിടന്നു ഡാന്‍സ് ചെയ്യുന്നു.ആ എലിക്കുട്ടനെ പതുക്കെ അടുത്ത് വിളിച്ച് ചോദിച്ചു. "സിംഹത്തിന്റെ കല്യാണത്തില്‍ നിനക്കെന്താ കാര്യം? ക്ഷണിക്കാതെ വന്നതാ അല്ലേ?" എലി തിരിച്ചടിച്ചു. "എന്റെ അനിയന്റെ കല്യാണത്തിനു എന്നെ ആരേങ്കിലും ക്ഷണിച്ചിട്ടു വേണോ? ""ഓ അതെങ്ങനെ താനൊരു എലിുയും കല്യാണം സിംഹത്തിന്റെയും. നിങ്ങളെങ്ങനെ സഹോദരങ്ങളായി."എലി സങ്കടത്തൊടെ " എന്റെ കല്യാണത്തിനു മുന്‍പു ഞാനും ഒരു സിംഹമായിരുന്നു."(പങ്കജ് ഉദാസ് ഒരു show യില്‍ പറഞ്ഞു കേട്ടത്)
Saturday, September 23, 2006
സില്‍ക്ക് സ്മിത: ഒരു അനുസ്മരണം
സില്‍ക്ക് സ്മിത(ഡിസംബര്‍ 2, 1960 – സെപ്റ്റമ്പര്‍ 23, 1996) എണ്‍പതുകളില്‍ തിളങ്ങി നിന്ന ഒരു തെന്നിന്ത്യന്‍ താരമായിരുന്നു. ആന്ധ്രാപ്രദേശില്‍ ഏളൂര്‍ എന്ന ഗ്രാമത്തില്‍ ഒരു പാവപ്പെട്ട കുടുമ്പത്തില്‍ ജനിച്ച സ്മിത മലയാളം, ഇരുന്നൂറിലധികം തമിഴ്, തെലുഗ്, കന്നഡ സിനിമകള്‍കൂടാതെ ചില ഹിന്ദി സിനിമകളിലും വേഷമിട്ടു.
വിജയലക്ഷ്മി എന്നായിരുന്നു സില്‍ക്കിന്റെ ആദ്യ നാമം. ചെറുപ്പത്തിലേതന്നെ സ്മിത എന്ന് പേര് തിരുത്തുകയാണുണ്ടായത്. തമിഴിലെ ആദ്യ ചിത്രമായ വണ്ടിച്ചക്രത്തില്‍ സില്‍ക്ക് എന്ന ഒരു ബാര്‍ ഡാന്‍സറുടെ വേഷമായിരുന്നു സ്മിതയ്ക്ക്. അതിനുശേഷമാണ് സ്മിത, സില്‍ക്ക് സ്മിത എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. നാലാം ക്ലാസ്സില്‍ പഠിത്തം നിര്‍ത്തി, അന്ന് ഒന്‍പത് വയസ്സുണ്ടായിരുന്ന സ്മിത സ്വന്തം അമ്മായിയുടെ കൂടെ, സിനിമയില്‍ അഭിനയിക്കുക എന്ന ലക്ഷ്യവുമായി തെന്നിന്ത്യന്‍ സിനിമയുടെ ഈറ്റില്ലമായ ചെന്നെയിലെക്ക് താമസം മാറ്റുകയായിരുന്നു.
മൂന്നാം പിറ എന്ന സിനിമയിലെ ധീരമായ വേഷവും, നൃത്തവും സില്‍ക്കിനെ പ്രശസ്തിയിലേക്കുയര്‍ത്തി. തുടര്‍ന്നുള്ള പതിനഞ്ച് വര്‍ഷത്തോളം സില്‍ക്ക്, തെന്നിന്ത്യന്‍ മസാല പടങ്ങളില്‍ അഭിനയിച്ചു. അക്കാലത്ത് സില്‍ക്കിന്റെ അത്ര പ്രശസ്തിയുള്ള മറ്റൊരു മാദക നടിയും ദക്ഷിണേന്ത്യയില്‍ ഉണ്ടായിരുന്നില്ല.
മദ്രാസിലെ തന്റെ ഗൃഹത്തില്‍ വച്ച് മുപ്പത്തിയാറാം വയസ്സില്‍ സില്‍ക്ക് സ്വന്തം ജീവിതം അവസാനിപ്പിച്ചു.

ഉത്തരാധുനിക കദനകഥ
ചക്രവാളത്തില്‍ സൂര്യന് “ഡേയ്.... പോടേയ്” എന്ന ഭാവത്തില്‍ നില്ക്കുന്നു. രമേശന് എരിഞ്ഞ് തീരാറായ ബീഡിയില്‍ നിന്ന് ഒരു കഞ്ചാവ് കത്തിച്ചു. അല്ലെങ്കിലും ആത്മാവിന്റെ അന്തരാളങ്ങളില്‍ നിന്ന് ഉലാത്താനിറങ്ങുന്ന ചിന്തകള്‍ക്ക് ഒരു ‘പുകമറ‘യിടാന്‍ അയാള്‍ പണ്ടേ ശ്രദ്ധിക്കുമായിരുന്നു. എവിടെയാണ് പിഴച്ചത്? ഞരമ്പുകളിലോടുന്ന പ്രത്യയശാസ്ത്രചിന്തകള്‍ എവിടെയാണ് പാളയംകോടന് പഴത്തൊലി ചവിട്ടി വഴുക്കി വീണത്? യുഗാന്തരങ്ങള്‍ക്കപ്പുറത്ത് ഒരു കടവാതില് കോട്ടുവായിട്ടത് അയാള്‍ അറിഞ്ഞില്ല. കാലം തന്റെ കൂടപ്പിറപ്പുകളുമായി കുളിക്കാനിറങ്ങുമ്പോള്‍ ആഫ്രിക്കന്‍ പായലുകള്‍ കെട്ടിക്കിടക്കുന്ന കുളം ഒരു ശൂന്യബിന്ദുവിലലിഞ്ഞു.
ആവര്‍ത്തനവിരസമായ കാലചക്രത്തിന്റെ തിരിച്ചിലില്‍ എണ്ണകൊടുക്കാത്ത പല്‍ചക്രങ്ങള്‍ ‘ക്രീ ക്രീ’ ശബ്ദമുണ്ടാക്കി. അയാള്‍ ചിന്തിക്കുകയായിരുന്നു. ഇന്നലെവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ വേട്ടപ്പട്ടികള്‍ക്കിരയാവാന്‍ മാത്രം ഞാന്‍ എന്ത് തെറ്റ് ചെയ്തു. കാമത്തിന്റെ കടക്കണ്ണില്‍ കടലെണ്ണയൊഴിച്ച് പുറംകാല് കൊണ്ട് തൊഴിക്കാന്‍ കഴിയാത്തത് ഇത്ര വലിയ ഒരു പഞ്ചാഗ്നിയില്‍ ഒഴിച്ച പാമോയിലാവുമെന്ന് അയാള്‍ അറിഞ്ഞിരുന്നില്ല. മാന്തിയെടുക്കപ്പെട്ട തോല് അയാളുടെ കവിളില്‍ നീറ്റലുണ്ടാക്കി. പാപത്തിന്റെ നിറം എന്തെന്ന് കണ്ടെത്തിയ അയാള്‍ക്ക് സങ്കടമോ സന്തോഷമോ തോന്നിയതെന്ന് ഓര്‍മ്മയുണ്ടായില്ല.
നിറമില്ലായ്മയുടെ നിറക്കൂട്ടുകളില്‍ നിറഞ്ഞൊഴുകിയ പുഴയും നീരാളിയുടെ കൈയ്യും ഒമര്‍ ഖയ്യാമിന്റെ പൂച്ചകള്‍ക്ക് പ്രവേശനമില്ലാത്ത പൂന്തോട്ടവും അയാള്‍ ഓര്‍ക്കാന്‍ ശ്രമിച്ചു. ഇന്നലെ വരെ തുറക്കപ്പെട്ടിരുന്നു സ്വര്‍ഗത്തിന്റെ വാതില്‍ പെട്ടെന്ന് അയാള്‍ക്ക് മുന്നില്‍ കൊട്ടിയടയ്ക്കപ്പെട്ടിരിക്കുന്നു. മുമ്പ് ഇല്ലായിരുന്ന ഈ സ്വര്‍ഗം ഇപ്പോള്‍ നഷ്ടപ്പെടുമ്പോള്‍ എന്താണ് വേദനിക്കുന്നത് എന്ന ചോദ്യം അയാളെ നോക്കി കൊഞ്ഞനം കുത്താന്‍ ശ്രമിച്ചെങ്കിലും അയാള്‍ അതിനെ നോക്കിപ്പേടിപ്പിച്ചു. ഈ സ്വര്‍ഗം സ്വപ്നം കണ്ടിരുന്നപ്പോഴുള്ള സുഖം ഇപ്പോഴില്ല എന്ന വേദനിപ്പിക്കുന്ന സത്യം അയാളെയും ചെറുതായിട്ടൊന്ന് വേദനിപ്പിച്ചു.
കഞ്ചാവ് കെട്ടടങ്ങി. ഇനി തിരികെ ശ്മശാനഭൂവിലേക്ക്. കവിളും പുറവും അപ്പോഴും വേദനിക്കുന്നുണ്ടായിരുന്നു. താന്‍ ചെയ്ത ഭീമമായ തെറ്റ് അയാള്‍ ഒരിക്കല്‍ കൂടി ഓര്‍ത്തു. ഞെട്ടിപ്പിക്കുന്ന ആ സത്യം അയാള്‍ ഒരിക്കല്‍ കൂടി വളരെ പ്രയാസപ്പെട്ട് അയവിറക്കി.
ചാണകപ്പച്ച ഷേഡ് ബ്ലൌസിന് പകരം തത്തമ്മപ്പച്ച ഷേഡാണത്രേ താന്‍ വാങ്ങിയത്.

Friday, September 22, 2006
എന്റെ പ്രണയത്തെ തകര്‍ത്തത്
എന്റെ പ്രണയതെ തട്ടി തെറിപ്പിച ആ ഫോണ്‍ വന്നപ്പോഴും എനിക്ക് കാര്യമായൊന്നും തോനീിയില്ല. പ്രണയം വിവാഹത്തിലവാസാനിക്കുന്നു എന്ന അവളുടെ ചിന്ത യെ ഞാനും തട്ടി തെറിപ്പിചിരുന്നല്ലോ.പ്രണയത്തിന്റെ വികാരങ്ങളെ ചിന്തകളേ പ്രകടനങ്ങളെ പന്‍ക്കിദാന്‍ വിറസമായ ക്ലാസ്സിനേയും ചിലമ്പിക്കുന്ന ക്യാംപസിനേയും മാറ്റി കുന്നിന് ചെരുവുലെ പക്ഷികള്‍ മുറിക്കുന്ന ഏകാന്തതയിലേക്കിരങ്ങി അവളുടെ മടിയില്‍ തലവെച് കിടക്കുമ്പോഴും അവള്‍ക്ക് പറയാനുണ്ടാവുക വിവാഹവും കുട്ടികൌം കുടുംബത്തേയും കുറിചായിരിക്കും. അപ്പോഴൊക്കെ അവളുടെ കണ്ണുകളിളെ തിളക്കത്തില്‍ പ്രതിഫലിക്കുന്ന എന്റെ ബിംബത്തെ നോക്കി ഞാന്‍ വിചാരിക്കും"പ്രണയം വിവാഹത്തില്‍ തീരുന്നുവോ അതൊ അത്ത്രയൊക്കെ ഒള്ളോ പ്രണയത്തിന്ന് പറയ്യാന്‍ പക്ഷേ എന്റെ ഉള്ളിലെ പ്രണയം അതിലും ഏറെ എന്തൊക്കെ യൊ ആയിരുന്നും അത് പറയാന്‍ എനിക്കറിയുമ്മായിരുന്നില്ല.അവള് വിവാഹത്തെ യും കുട്ടികളെയുമൊക്കെ പറയുംബൊള്‍ എനിക്ക് പ്രാരാബ്ദങ്ങല്‍ നിറഞ്ഞ കുടുംബങ്ങളെ ഓര്മ വന്നു. അതില്‍ കുറെ പരാധീനകളല്ലാതെ പ്രണയത്തെ ഒട്ടും ദര്‍ശിക്കന്‍ എനിക്കയില്ല. വീട്ടില്‍ വിവാലോചനകള്‍ വന്നു തുടങ്ങിയപ്പൊഴാകണം അവള് വിവാഹത്തിന്ന് നിര്‍ബന്ധം പിടിച് തുറ്റങ്ങിയത്. നമ്മുടെ പ്രണയതെ വിവാഹം കൊണ്ട് കൊന്ന് കളയണൊ എന്ന ചൊദ്യത്തിന് നീ ദിവ്യ പ്രണയത്തിന്റെയല്ല പ്രയൊഗിക് പ്രണയത്തിന്റെ വക്താവാണെന്നവള്‍ മറുപടി പറഞ്ഞത്. ബന്ധങ്ങളേ ത്യജിച് നേടുന്ന വിവാഹത്തില്‍ പ്രണയത്തിന് സംസാരിക്കാന്‍ സമയമുണ്ടാവില്ല. പരിവേദനങ്ങല്‍ ക്കല്ലതെ എന്നു ഞാന്‍ പറഞ്ഞതൊടെ മറഞ്ഞ അവള് പ്രണയതെ തട്ടിതെറിപ്പിക്കാനെന്ന് പറഞ്ഞ് അവളുടെ വിവാഹത്തിന് ക്ഷണിചു കൊണ്ടുള്ള ആ ഫോണ്‍ ചെയുകയായിരുന്നു. അവളുടെ വിവാഹാനന്തരവും ഞാന്‍ അവളെ പ്രണയിചു കൊണ്ടെയിരുന്നു. അവള് പ്രതികരിചതെയില്ല. . അല്ലെങ്കിലും എനിക്കെന്തിന്നാണവളുടെ പ്രതികരണം ഞാന്‍ അവളെ പ്രണയിക്ക മ്മാത്രമയിരുന്നലോ ? അല്ല അണല്ലോ?
Thursday, September 21, 2006
ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍
ഇന്നും (പതിവുപോലെ) താമസിച്ചാണുണര്‍ന്നത്. 9-ന് ഓഫീസിലെത്തണമെന്നാണ് കരുതിയത്. 11-നെങ്കിലും എത്തിയാല്‍ ഭാഗ്യം. എണീറ്റ് കാല് കുത്തിയത് ഇന്നലെ കുടിച്ചിട്ട് ബെഡിനു താഴെ വെച്ചിരുന്ന ഹെയ്ങ്കന്‍ ബിയര്‍ കുപ്പിയുടെ മുകളില്‍. അത് തട്ടിമറിഞ്ഞ്, കിടക്കുന്നതിനു മുന്‍പെ ഊരിയിട്ടിരുന്ന ഷൂസില്‍ മുഴുവന്‍ ബിയറായി. നേരെ ബെഡ്ഷീറ്റു കൊണ്ടതങ്ങ് തുടച്ചു. ടൂത്ത് പേസ്റ്റ് എടുക്കാനായി അടുക്കളയിലെത്തി. സ്മിര്‍ണ്‍ ഓഫിന്റെ കുപ്പി (ഉപയോഗിക്കാത്ത) ഹീറ്ററിന്റെ മുകളില്‍ ഇരിക്കുന്നു. ഇന്നലെ ഫ്രിഡ്ജില്‍ തിരിച്ചു വെക്കാന്‍ മറന്നു. പല്ലു തേക്കുന്നതിനു മുന്നെ ഒരു സ്മോള്‍ ഓണ്‍ ദ് റോക്ക്സ് അടിക്കണോ എന്നാലോചിച്ചു. ഓഫീസില്‍ പോകണ്ടതല്ലേ എന്നു വിചാരിച്ച് വേണ്ടെന്നു വെച്ചു.
തലേന്നത്തെ അത്താഴത്തിന്റെ ബാക്കിയായി ഫ്രീസറില്‍ വെച്ചിരുന്ന ഒരു കഷ്ണം പിസ്സാ ആയിരുന്നു ബ്രെയ്ക്ക് ഫാസ്റ്റ്. അടുക്കളയില്‍ ആകെ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ മൈക്രോവേവും ഫ്രിഡ്ജും. ഹീറ്റര്‍ ടോപ്പ് ബാര്‍ ടേബിള്‍ ആയി ഉപയോഗിക്കുന്നു ;) പിന്നെ കിട്ടാവുന്ന കോക്ക്ടെയില്‍ റെസിപ്പീസ് എല്ലാം അടുക്കളയുടെ ചുവരുകളെ അലങ്കരിക്കാനായി തൂക്കിയിട്ടിട്ടുണ്ട്.
കുളി കഴിഞ്ഞ് ഷര്‍ട്ട് നോക്കിയിട്ട് കാണുന്നില്ല. ലിവിങ്ങ് റൂമിലെ പത്രമാസികകളുടെ കൂമ്പാരത്തിനു മുകളിലും സൊഫയിലും ഉള്ളതൊന്നും മണം കാരണം അടുക്കാന്‍ പറ്റാത്ത സ്ഥിതിയിലാണ്. പിന്നെ ലോണ്ട്രി ബാസ്ക്കറ്റില് നിന്ന് ഉള്ളതില്‍ ഭേദമുള്ള ഒരെണ്ണം ഒപ്പിച്ചു. ഡിയോ പുതിയതു വാങ്ങാറായി.
വൈകിട്ട് ഓഫീസ് വിട്ട് ഇറങ്ങുന്ന വഴിക്കാണ് ലിന്‍ഡയ്ക്ക് ഒന്നു ഷോപ്പിങ്ങിനു കൂട്ടു ചെല്ലുമോ എന്നു ചോദിച്ചത്. വീട്ടില്‍ ആരും പ്രതീക്ഷിച്ചിരിക്കാനില്ലാത്തതു കൊണ്ട് അവളുടെ കൂടെ സായാഹ്നം ചിലവാക്കാന്‍ പെട്ടെന്നു തന്നെ സമ്മതിച്ചു. അത്താഴം ലിന്‍ഡയുടെ ഫ്ലാറ്റില്‍ നിന്നാക്കിയത് അവളുടെ നിര്‍ബന്ധം കൊണ്ടു മാത്രം. ഇറങ്ങിയപ്പോള്‍ താമസിച്ചു.
വീട്ടിലേക്കു ഡ്രൈവ് ചെയ്തു കൊണ്ടിരുന്നതിനിടയിലാണ് അപൂര്‍വ്വയുടെ ഫോണ്‍ വന്നത്. സിദ്ധാര്‍ത്ഥും കൌഷിക്കും അവന്റെ ഫ്ലാറ്റില്‍ ഒന്നു കൂടാന്‍ തീരുമനിച്ചത്രെ. എന്നാല്‍ പിന്നെ കോറം തികയ്ക്കാനായി വണ്ടി അങ്ങോട്ടു വിടാം എന്നു തീരുമാനിച്ചു. അങ്ങനെയിരിക്കുമ്പോള്‍ സിദ്ധാര്‍ത്ഥ് പെട്ടെന്ന് പഴയ കാമുകിയെപ്പറ്റി ഓര്‍ക്കും. പിന്നെ എല്ലാം പെട്ടെന്നായിരിക്കും, 2 ലിറ്ററിന്റെ ഒരു ജാക്ക് ഡാനിയത്സും വാങ്ങി അവന് ഞങ്ങളെയെല്ലാം വിളിക്കും. നല്ല്ല കൂട്ടുകാര്‍ എന്ന നിലയില്‍ അവന്റെ ദുഃഖം പങ്കുവെയ്ക്കേണ്ടത് ഞങ്ങളുടെ കടമയാണല്ലോ. പിന്നെ വീട്ടില്‍ ആരും നേരത്തെ വരാനായി നോക്കിയിരിക്കുന്നില്ലാത്തതു കൊണ്ട് കുഴപ്പമില്ല.
അപൂര്‍വ്വയുടെ വീട്ടിലെ ആഘോഷം തീര്‍ന്നപ്പോള്‍ രാവിലെ നാലുമണിയായി. ഒരുതരത്തില്‍ വീടെത്തി, ഡ്രെസ് മാറാനൊന്നും, എന്തിന് ഷൂ അഴിക്കാന്‍ പോലും നിന്നില്ല. ഫ്രിഡ്ജില്‍ നിന്ന് ഒരു ഹെയ്ങ്കന്‍ കുപ്പിയുമെടുത്ത് നേരെ ബെഡിലേക്ക്. വീണ്ടും ഒരു ദിവസം താമസിച്ചെണീക്കാന്‍... പതിവു പോലെ അവിവാഹിത ദിനങ്ങള്‍ ആഘോഷിക്കാന്‍... :)

മുട്ട പുഴുങ്ങേണ്ട വിധം
അവിടെ കെട്ടിയോമ്മാരുടെ ക്ലബ്ബില്‍ പോസ്റ്റ് ചറപറാന്നാ വരുന്നെ.
നമ്മക്കാനേരത്ത് രണ്ട് മുട്ടയെങ്കിലും പുഴുങ്ങാം. ഹല്ലപിന്നെ!
മുട്ട പുഴുങ്ങാന്‍ ഒരു പാത്രത്തില്‍ നല്ല തണുത്ത വെള്ളം എടുക്കുക, എന്നിട്ട് മുട്ട അതിലേക്കു പതുക്കേ വയ്ക്കുക. എന്നിട്ട് ഇത്തിരി ഉപ്പും കൂടി ഇട്ടിട്ട് അടുപ്പ് കത്തിച്ച് അതിലേക്കു വയ്ക്കുക. ഉപ്പിടുന്നത് മുട്ട പൊട്ടാതിരിക്കാനാണ്.
ഒരു 10 മിനിട്ട് (?) തിളച്ചതിനു ശേഷം ഓഫ് ചെയ്യുക, തോലു പൊളിക്കുക.
(കടപ്പാട്:അശ്വമേധത്തില്‍ ബിന്ദുവിന്റെ കമന്റ്)

Wednesday, September 20, 2006
ചുമ്മാ ബാ..... ച്ചിലേഴ്സ്
പ്രിയ ബാച്ചിലേഴ്സ്,
ജീവിതത്തിന്റെ വസന്തകാലത്ത് ചങ്ങലക്കെട്ടുകളാല്‍ ബന്ധിതരാവാതെ കളിച്ചും ചിരിച്ചും അര്‍മ്മാദിച്ച് നടക്കുന്ന നമ്മള്‍ക്ക് ഇതാ ഒത്തുചേരാനും കൂട്ടുകൂടാനുമായി ബൂലോഗത്ത് ഒരു ഇടം. ഇതിന്റെ വാതിലുകള്‍ മലര്‍ക്കെ തുറക്കപ്പെടുന്ന ഈ ദിനം ഒരു മലയാളി ബാച്ചിലര്‍ ഒരിക്കലും ഓര്‍മ്മിക്കാനിഷ്ടപ്പെടാത്ത ഒരു സംഭവത്തിന്റെ വാര്‍ഷികമായത് തികച്ചും യാദൃശ്ചികം മാത്രം. അതെ ഇന്നാണ് നമ്മുടെ ഏവരുടേയും പ്രിയപ്പെട്ടവളായിരുന്ന ‘സില്‍ക്ക്’ സ്മിതചേച്ചി ഇങ്ങിനിവരാത്തവണ്ണം കാലയവനികക്കുള്ളില്‍ മറഞ്ഞത്. ആരും കരയരുത് പ്ലീസ്... അടക്കിനിര്‍ത്തിയിരുന്ന സങ്കടം അണപൊട്ടിയൊഴുകാന്‍ എന്റെ വാക്കുകള്‍ കാരണമായെങ്കില്‍ എനിക്ക് മാപ്പ് തരൂ... ഈ ബ്ലോഗ് ഉല്‍ഘാടന കര്‍മ്മം അതിനാല്‍ അവരുടെ പാവന സ്മരണയ്ക്കായി ആഘോഷങ്ങളില്ലാതെ നടത്തുന്നു.
അഖിലബൂലോഗബാച്ചിലര്‍മാരേ സംഘടിക്കുവിന്‍..... ഈ ക്ലബ്ബിലെ അംഗമാവാന്‍ വേണ്ട യോഗ്യതകള്‍ ഇത്ര മാത്രം:
1) വിവാഹം കഴിക്കാത്ത ബാച്ചിലറായിരിയ്ക്കണം* (ക്രോണിക്കുകള്‍ക്ക് പ്രത്യേക പരിഗണന, ആദരവ് എന്നിവ ഉണ്ടായിരിക്കുന്നതാണ്)
2) മാന്യന്മാര് ആയാല്‍ നന്ന് (പകല്‍ മാത്രം എന്ന ഓപ്ഷന് തല്ക്കാലം അനുവദിക്കുന്നില്ല)
3) സ്വന്തമായി ഒരു ബ്ലോഗ് വേണം (ക്ലബ്ബിന്റെ ആവശ്യങ്ങള്‍ക്കായി പണയം വെക്കേണ്ടി വന്നാല്‍ എന്തെങ്കിലും ഉണ്ട് എന്ന് ഉറപ്പ് വരുത്താന്‍ വേണ്ടി മാത്രം)
ഇവിടെ ബാച്ചിലര്‍ കഥകള്‍, ജോക്കുകള്‍, ഉപദേശങ്ങള്‍, വിവാഹ പരസ്യങ്ങള്‍, സ്ത്രീധനത്തുക ലേലം വിളി (ഉറപ്പിച്ച തുകയുടെ 10% ക്ലബ്ബിന് കമ്മീഷന്) തുടങ്ങി സഭ്യവും നിയമാനുസൃതവും ക്ലബ്ബിന്റെ മൂല്ല്യങ്ങളോട് ചേര്‍ന്ന് നില്ക്കുന്നതുമായ എന്തും ആവാം. ബാച്ചിലര്‍മാര്‍ക്കെതിരെയുള്ള വിവാഹിതരുടെ കടന്ന് കയറ്റങ്ങള്‍, മെക്കിട്ട് കേറല്, ഊശിയാക്കല്‍ ശ്രമങ്ങള്‍ എന്നിവയ്ക്കെതിരെ പ്രതികരിക്കാനുള്ള വേദി കൂടിയാണ് ഇത്.
എല്ലാവര്ക്കും സ്വാഗതം. വരുവിന്‍ അര്‍മ്മാദിക്കുവിന്‍.......
* വിശദീകരണം: കല്ല്യാണം കഴിയ്ക്കാത്ത ബാച്ചിലര്‍
അബദ്ധത്തില്‍ കല്ല്യാണം കഴിച്ച് പോയി, മനസ്സില്‍ ബാച്ചിലര്‍ തന്നെയാണ്, ഫലത്തില്‍ ബാച്ചിലര്‍ തന്നെയാണ് മുതലായ ന്യായങ്ങള്‍ തല്ക്കാലം പരിഗണിക്കുന്നില്ല, അവരുടെ ബാച്ചിലര്‍ മനോവികാരങ്ങളെ ഉള്‍ക്കോള്ളുന്നു എങ്കിലും. ദയവായി സഹകരിക്കുക.

Subscribe to:
Posts (Atom)