Friday, July 18, 2008

'ചിയേര്‍സ് പറയുന്നത് എന്തിന്?'

ഇക്കുറി ഞങ്ങളുടെ സൌഹ്രിദസംഘപരിപാടികള്‍ക്കിടയില്‍ കേട്ട ഒരു ചോദ്യം। "വെള്ളമടിയ്കുമ്പോള്‍ ചിയേര്‍സ് പറയുന്നത് എന്തിന്?"ചോദ്യത്തില്‍ കഴമ്പില്ലേ??

വെള്ളമടിയ്കുമ്പോള്‍ എന്തൊക്കെ പറയാം. അല്ലാത്തപ്പോള്‍ പറയാന്‍ പറ്റാത്തത് പലതും പറയുന്നത് തന്നെ വെള്ളമടിയ്കുമ്പോള്‍ ആണെന്ന് ജനസംസാരം. ചോദ്യം പോട്ടിമുളച്ച്ചപ്പോള്‍ ആര്ക്കും തന്നെ ഒരു ഉത്തരം കണ്ടെത്താന്‍ സാധിച്ചില്ല. ഒരുപക്ഷെ മെയിന്‍ ടോപിക്കില്‍ നിന്നു വ്യതിച്ചലിക്കന്ട എന്ന് കരുതി ആകും.

കപ്പയും കളറും കണ്ണിമാങ്ങയും ചെറിയ ചെറിയ ചിക്കന്‍ പീസുകളും ഉള്ളില്‍ ചെന്നപ്പോള്‍ ആദ്യത്തെ ചേട്ടന്‍ അരുളിച്ചെയ്തത് ഇങ്ങനെ " വെള്ളമടിച്ച് കോണ്‍ തെറ്റിയ ഏതെലും സായിപ്പ് വിഴാന്‍ പോയപ്പോള്‍ 'ചെയെര്‍സ്' എന്ന് കുട്ടുകാര്‍ പറഞ്ഞതോ മറ്റോ ആകും"

കര്‍ത്താവിന്റെയും പരിശുദ്ധാത്മാവിന്റെയും സീസറിന്റെയും പേരില്‍ അങ്ങേര്‍ക്ക് എല്ലാരും മാപ്പ് കൊടുത്ത് കഴിഞ്ഞ വീണ്ടും നടത്തിയ ബ്രെയിന്‍ സ്റൊര്മിങ്ങില്‍ ഉരുത്തിരിഞ്ഞത് 'എല്ലാ ദുഖങ്ങളും മറന്നു സന്തോഷിക്കളിയാ' എന്ന് ആഹ്വാനം ചെയ്തതാകും എന്ന മറ്റൊരു കൂട്ടത്തിന്റെ നിലവിളി ആണ്.

ഇങ്ങനെ പല പല അഭിപ്രായ പ്രകടനങ്ങളും കേട്ട്, സര്‍വ്വസംശയ സംഹാരി ആയ ഗൂഗിളില്‍ തേടി നോക്കിയപ്പോള്‍, അതിനും പരയാനുന്റ്റ് എന്തൊക്കെയോ കഥകള്‍.

ഒടുവില്‍, ചോദ്യം കേട്ടുറങി പിറ്റേന്ന് കേട്ടിരങ്ങിയത്തിനു ശേഷം ഒരു വിദ്വാന്‍ പറഞ്ഞാതാണ് കുട്ടത്തില്‍ ഏറവും മികച്ച ഉത്തരം।മദ്യപാനം മനസ്സിനും ശരീരത്തിനും ഒരു ആനന്ദം പ്രദാനം ചെയ്യുകയാണല്ലോ. അത് കൊണ്ട്ട് തന്നെ ഇത്തരത്തില്‍ ഒരു ചടങ് നടക്കുമ്പോള്‍ എല്ലാരേയും അറിയിക്കേണ്ട ബാധ്യത ഉണ്ട്ടല്ലോ. അപ്പൊ, പഞ്ചേന്ദ്രിയങ്ങളില്‍ ചെവി ഒഴികെ എല്ലാവര്ക്കും അറിയാനുള്ള വക ഉണ്ട്ട്. ചെവിയെ വിവരം അറിയിക്കനാനത്രേ ചിയേര്‍സ് വിളികള്‍ പുറപ്പെടുവിക്കേണ്ടത് അത്രേ.

മറ്റ് അഭിപ്രായങ്ങള്‍ക്ക് സ്വാഗതം !!!

13 comments:

Babu Kalyanam said...

" വെള്ളമടിച്ച് കോണ്‍ തെറ്റിയ ഏതെലും സായിപ്പ് വിഴാന്‍ പോയപ്പോള്‍ 'ചെയെര്‍സ്' എന്ന് കുട്ടുകാര്‍ പറഞ്ഞതോ മറ്റോ ആകും"!!!!
:-))

Babu Kalyanam said...

to see wether de alcohol in all de glasses are equal... ennum kandu ;-)

പാര്‍ത്ഥന്‍ said...

പഞ്ചാബികള്‍ വെള്ളമടിക്കുമ്പോള്‍ 'കുര്‍സിയാസ്‌' എന്നാണത്രെ പറയാറുള്ളത്‌. - മാതൃഭാഷ.....

കണ്ണൂസ്‌ said...

Cheer എന്നതിന് സന്തോഷം എന്നല്ലേ അര്‍ത്ഥം? സ്ഥിരം കള്ളുകുടിപ്പാര്‍ട്ടി അടിതടയില്‍ കലാശിച്ച്, വീങ്ങിയ കണ്ണൂം, പൊട്ടിയ ചുണ്ടും, ചീര്‍ത്ത മോന്തയും കണ്ട് മടുത്ത ഏതൊ ഒരു സായിപ്പാവും ആദ്യം പറഞ്ഞത്. നമ്മള് ഇന്നത്തെ പൂശ് തൊടങ്ങുവാണേ.. ഇന്നെങ്കിലും പ്ലീസ് Cheers എന്ന്! :)

mea culpa said...

വെള്ളമടിച്ച് കോണ്‍ തെറ്റിയ ഏതെലും സായിപ്പ് വിഴാന്‍ പോയപ്പോള്‍ 'ചെയെര്‍സ്' എന്ന് കുട്ടുകാര്‍ പറഞ്ഞതോ മറ്റോ ആകും"!!!!


adi poli comment... oru sardar chuva....

The Common Man | പ്രാരബ്ധം said...

പ്രസക്തമായ ചോദ്യം!

ഇറ്റലിയില്‍ പോയി വന്ന ഒരു ചേട്ടായി ഇപ്പൊ "സലൂത്ത്" എന്നാണ്‌ പറയുന്നതു. അവിടെ അങ്ങനെയാണ്‌ പോലും!

[ ഈ ക്ലബ്ബില്‍ ഒരു സീറ്റ് കിട്ട്വോ? ആരാ ഇതിന്റെ സെക്രട്ടറി?]

The Common Man | പ്രാരബ്ധം said...

പ്രസക്തമായ ചോദ്യം!

ഇറ്റലിയില്‍ പോയി വന്ന ഒരു ചേട്ടായി ഇപ്പൊ "സലൂത്ത്" എന്നാണ്‌ പറയുന്നതു. അവിടെ അങ്ങനെയാണ്‌ പോലും!

[ ഈ ക്ലബ്ബില്‍ ഒരു സീറ്റ് കിട്ട്വോ? ആരാ ഇതിന്റെ സെക്രട്ടറി?]

Anonymous said...

Actually dey r cheching the volume of liquer in the glass..whether everyone hav equal or not !!!!

ഇസ് ലാം വിചാരം said...

താങ്കളുടെ ബ്ലോഗ് വായിക്കാറുണ്ട്.നന്നാകുന്നുണ്ട്.
ഒരാഴ്ചയായി ഞാനും ബ്ലോഗിത്തുടങ്ങിയിരിക്കുന്നു...
സന്ദര്‍ശിക്കില്ലേ?
ഒന്നു കമന്റുകയില്ലേ?

Kunjipenne - കുഞ്ഞിപെണ്ണ് said...

വളരെ പണ്‍ട് ഒരു വിദ്വാന്‍ അദ്ദേഹത്തിന്‍റെ ഗ്ലാസ്സില്‍ അളവുകുറഞ്ഞപ്പോള്‍ എല്ലാവരുടേയും ഗ്ലാസ്സ് ചേര്‍ത്ത് മുട്ടിക്കാന്‍ പറഞ്ഞു . എന്നിട്ട് തന്‍റെ ഗ്ലാസ്സിലെ കുറവ് നികത്തി വീണ്‍ടും ഗ്ലാസ്സുകള്‍ ചേര്‍ത്തുവച്ചു നോക്കി എല്ലാ ഗ്ലാസ്സിലും തുല്യം അദ്ദേഹത്തിന് പെരുത്ത് സന്തോഷം അപ്പോളാവിദ്വാന്‍ മൊഴിഞ്ഞു പോല്‍ " ചീയേഴ്സ്"

Dileep said...

കല്ല്യാണങ്ങള്‍ക്കു കുരവയിടുക, യാഗം നടത്തുമ്പോള്‍ മന്ത്രം ഉരുവിടുക വിദ്യാരംഭം നടത്തുമ്പോള്‍ ഹരിശ്രീ ഉരുവിടുക തുടങ്ങി പവിത്രമായ ചടങ്ങുകള്‍ ശബ് ദത്തിന്റെ അകംമ്പടിയോടെ ആരംഭിക്കുന്നതുപോലെ ഈ പരിപാവന കര്‍മ്മവും'ചിയേര്‍സ്'എന്നമന്ത്രത്താല്‍ ആരംഭിക്കുന്നു. വായിച്ചു ഇഷ്ട്ടപെട്ടു

തൃശൂര്‍കാരന്‍ ..... said...

ഹി ഹി...കലക്കി...ഇപ്പൊ എന്താ പുതിയ പോസ്റ്റൊന്നും കാണാറില്ലല്ലോ..ബാച്ചികള്‍ എല്ലാം വിവാഹിതരായൊ?? ..എങ്കില്‍ പുതിയ തലമുറ മുന്നോട്ടു വരട്ടെ...ബാച്ചിലേഴ്സ് സഖ്യം നീണാള്‍ വാഴട്ടെ....

Babu Kalyanam said...

തൃശൂര്‍കാരോ, അത് പറഞ്ഞപ്പോഴാ; നമ്മുടെ പുഴു കഴിഞ്ഞാഴ്ച വിവാഹിതനായി. ഓനെ എത്രയും പെട്ടെന്ന് ബാച്ചി ക്ലബ്ബില്‍ നിന്ന് പുറത്താക്കുക. [ജിന്നയെ പുകഴ്ത്തുന്നവന്‍ ഒന്നും ബി.ജെ.പി യില്‍ വേണ്ട!!!].

PS:
ചുള്ളനും ചുള്ളത്തിക്കും ആശംസകള്‍