അഖിലബൂലോഗ ബാച്ചികളേ...
നെഞ്ചത്തടിച്ച് കരയണോ അതോ കുരവയിട്ട് ആഘോഷിക്കണോ....
ചില മൂരാച്ചി എക്സ്-ബാച്ചി ക്ലബ്ബുകാരുടെ കൊഞ്ഞനം കുത്തല് കണ്ടില്ലാന്ന് നടിച്ച് ബലം പിടിച്ച് നില്‍ക്കണോ അതോ തിരിച്ച് കൊഞ്ഞനം കുത്തണോ....
ഇന്നലെ വരെ ഉരുളക്ക് ഉപ്പേരി കൊടുത്ത്...
വറചട്ടിയില്‍ എണ്ണയൊഴിച്ച്...
നമുക്ക് വേണ്ടി പോരാടിയിരുന്ന....
സ്മോള്‍ കഴിച്ച് കാശും ശരീരവും നശിപ്പിക്കാതെ ലാര്‍ജ്ജ് വാങ്ങിച്ചടീടായെന്ന് നമ്മളെ ഉപദേശിക്കാറുള്ള...
ലാര്‍ജ്ജിന് ടച്ചിങ്ങ്സും വാങ്ങിച്ച് കണ്ണില്‍ എണ്ണയുമൊഴിച്ച്[എണ്ണക്കൊക്കെ എന്താ വെല..അതു കൂടി നിങ്ങള്‍ ഓര്‍ക്കണം..]കാത്തിരുന്ന ബൂലോകത്തെ ഏക മര്‍ച്ചന്റ്...നമ്മളെ..നമ്മള് ബാച്ചികളെ ഉപേക്ഷിച്ച് മൂന്നാറിന് പോകുന്നെടാ...പോകുന്നു...
ഇതെങ്ങനെ നമ്മള് സഹിക്കും...എന്റെ ഇട നെഞ്ച് കലങ്ങിപ്പോയടാ..കലങ്ങിപ്പോയി.[ഇടനെഞ്ച് ഏത് ഭാഗത്തായിട്ട് വരുമെന്ന് ചോദിക്കരുത്...അങ്ങനൊരു സാധനമൊണ്ട്]
ഇതെങ്ങനെ സംഭവിച്ചു എന്ന് എനിക്ക് മനസ്സിലാകുന്നില്ല.എന്തായാലും ഇതില്‍ നിന്നും പാഠം പഠിച്ച്..ബാച്ചിക്ലബിന്റെ നിയമാവലികള്‍ ഒന്ന് മാറ്റിയെഴുതണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു.
എന്റെ നിര്‍ദേശങ്ങള്‍....
1.മേലാല്‍ ബാച്ചികള് ഒരു മീറ്റിലും പങ്കെടുക്കുന്നതല്ല.
ഏരിയ വിട്ടുള്ള മീറ്റില്‍ ഒട്ടും പങ്കെടുക്കുന്നതല്ല.[ഉദാ;ബാംഗ്ലൂര്‍]
2.ഇടക്കിടക്ക് യാത്രകള്‍ നടത്തിയിട്ട്..തേന്‍ എടുക്കാനാണ് പോയത്..മാങ്ങ പറിക്കാനാണ് പോയത് എന്നൊക്കെ പറഞ്ഞ്..മാങ്ങേടേം ചക്കേടേം തേനിന്റേം ഒക്കെ പടമിടുന്ന ബാച്ചികളെ പ്രത്യേകമായി നിരീക്ഷിക്കാന്‍ ഒരു ബാച്ചി കര്‍മ്മസേനയെ നിയോഗിക്കേണ്ടതാണ്.
3.കല്യാണം കഴിച്ചേ തീരൂ എന്നുള്ള ബാച്ചികള് ഒരു ലക്ഷം രൂപ പിഴയടക്കേണ്ടതാണ്.പിഴയടച്ച ശേഷം നിങ്ങള്‍ക്ക് തോന്നിയ വഴിക്ക് പോകാവുന്നതാണ്.പിഴയടക്കാനുള്ള കാശും ചേര്‍ത്ത് സ്ത്രീധനം വാങ്ങിച്ചാല്‍ മതി.
[ഈ സ്ത്രീധനം എന്നു പറയുന്ന സാധനം എന്താണെന്ന് പലര്‍ക്കും സംശയം ഉണ്ടാകും.ബാച്ചികളായിരിക്കുന്ന അവസ്ഥയില്‍ അനുകൂലിക്കുകയും..കിട്ടാനായി പരമാവധി ശ്രമിക്കുകയും...കിട്ടിക്കഴിഞ്ഞാല്‍..അതായത് എക്സ്-ബാച്ചി ആയാല്‍ ച്ചേ..മോശം എന്നു പറയുകയും ചെയ്യുന്ന ഒരു സാധനമാണ് ഈ സ്ത്രീധനം]
*********************
ബൂലോകത്തെ ഏക മര്‍ച്ചന്റ്.....
ബാച്ചിക്ലബിന്റെ പൊന്നോമന...
കൊച്ചിന് ക്ലബിന്റെ സാരഥി...
സര്‍വോപരി നിത്യവസന്തവുമായിരുന്ന[ഉവ്വ].....
കുലപതികൊച്ചുണ്ണികുലോത്തമന്‍....
ശ്രീമാന്‍ ഇക്കാസും....
ബാംഗ്ലൂര്‍ ബ്ലോഗറും....വാസുവിന്റെ അനിയത്തിയുമായ ജാസുവും തമ്മിലുള്ള നിക്കാഹിന്...
ബാച്ചി ക്ലബിന്റെ എല്ലാ ആശംസകളും.....
***********************
ബാച്ചിക്ലബിന്റെ പ്രിയങ്കരനായിരുന്ന ഇക്കാസിന്റെ കല്യാണാര്‍മ്മാദാര്‍ഥം ബാച്ചിക്ലബ് വക സ്പെഷ്യല്‍ കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്...
നവമ്പര്‍ 1-കഥകളി.
കഥ-ഹണീബീ വധം രണ്ടാം ദിവസം.
അവതരണം-സര്‍വ്വശ്രീ കലാമണ്ടലം ഉണ്ണിക്കുട്ടന്,
സര്‍വ്വശ്രീ കലാമണ്ടലം ചാത്തന്.
നവമ്പര്‍ 2-കള്ളടിച്ചാന്‍ പാട്ട്..സോറി....വില്ലടിച്ചാന്‍ പാട്ട്.
അവതരണം-സര്‍വ്വശ്രീ ചെന്നൈ പൊന്നു,
സര്‍വ്വശ്രീ പച്ചാളം പച്ചു.
നവമ്പര്‍ 3- ബാച്ചിലേഴ്സ് തീയറ്റര്‍ അവതരിപ്പിക്കുന്ന പുണ്യപുരാണ ഹൈടെക്ക് നാടകം-'ബാച്ചായണം'.
രംഗത്ത്-കണ്ണൂര്‍ ശ്രീജി,ഭരണങ്ങാനം സുനീഷ്,ചെന്നൈ ലോന,പറവൂര്‍ സിജു,വാവക്കാടന്‍.
നായികയെ കിട്ടിയിട്ടില്ലാ...അഭിനയിക്കാന്‍ താല്‍പ്പര്യമുള്ള ബാച്ചിണികളില്‍ നിന്നും അപേക്ഷ ക്ഷണിച്ച് കൊള്ളുന്നു
നാടകത്തെ തുടര്‍ന്ന് അതേ വേദിയില്‍ ഡപ്പാംകൂത്ത് ഉണ്ടായിരിക്കുന്നതാണ്.
ബാച്ചി....എക്സ്-ബാച്ചി വിവേചനമില്ലാതെ ആര്‍ക്കും പങ്കെടുക്കാവുന്നതാണ്.
ഡപ്പാംകൂത്ത് ബുക്കിങ്ങിന് സമീപ്പിക്കുക-
മഞ്ഞുമ്മല്‍ സാന്റോ
കെ.ടി.എച്ച് ബാറിനു പുറകുവശം,
അല്ലേല്‍ കാര്‍ത്തിക ബാറിനു മുന്‍ വശം,
അതുമല്ലേല്‍ പോളക്കുളത്ത് ബാറിനു ഉള് വശം.
തുടര്‍ന്ന് കൂട്ടവെടി.
[വെടി പറയുന്നതില്‍ മിടുക്കനായ കോട്ടക്കല്‍ ദില്ബന് നേതൃത്വം കൊടുക്കുന്നു].
******************
ഒരിക്കല്‍ കൂടി...
ഇക്കാസിനും ജാസൂട്ടിക്കും ബാച്ചിക്ലബ്ബിലെ എല്ലാ അന്തേവാസികളും വക ആശംസകള്‍...
Monday, October 22, 2007
Subscribe to:
Post Comments (Atom)
34 comments:
ഇക്കാസ്-ജാസൂട്ടി കല്യാണ സ്പെഷ്യല്‍ പതിപ്പ്
എന്നാ ഇനി തൊടങ്ങേല്ലേ.....
പൊട്ടിക്കടാ കുപ്പി...
ഠിഷ്!
കുപ്പി പൊട്ടിച്ചതാ സാന്റോ.. ബിയറ് കുപ്പി കയ്യീന്ന് വീണ് പൊട്ടി. പോസ്റ്റ് തകര്‍ത്തു അളിയാ. തീര്‍ച്ചയായും ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കേണ്ടി വരും എന്നാണ് തോന്നുന്നത്.
ഈയിടെയായി പച്ചാളം പാലക്കാട് ഇടയ്ക്കിടെ പോയി വരുന്നുണ്ട്. കരിമ്പനകളെ പറ്റി വിക്കിയില്‍ ഇടാന്‍ ഫോട്ടോ എടുക്കാനാണ് പോക്ക് എന്നാണ് പറയുന്നത്. ഇക്കാസും ചെറുതേനിനെ പറ്റി വിക്കിയില്‍ എഴുതാനാണല്ലോ മൂന്നാറില്‍ പോയത്. ശ്രീജിത്ത് മാത്രമാണ് ഏക പ്രതീഷ ഇനി.
ഇനി അടുത്ത ഊഴം ആരാണാവോ?? പച്ചാളമേ ഈ ദില്‍ബു എന്തൊരു നുണയനാ??
യെമ്മ യെമ്മ. യെമ്മണ്ടന്...
യു മണ്ടനെന്നു പറയായിരുന്നു സാന്ഡോ :)
പെടപ്പ് പോസ്റ്റ്. :)
-സുല്‍
'നായികയെ കിട്ടിയിട്ടില്ലാ...അഭിനയിക്കാന്‍ താല്‍പ്പര്യമുള്ള ബാച്ചിണികളില്‍ നിന്നും അപേക്ഷ ക്ഷണിച്ച് കൊള്ളുന്നു'
എന്നിട്ട് വേണം അടുത്ത സ്പെഷല്‍ പതിപ്പെറക്കാന് അല്ലേ സാന്ഡോ ?
പോസ്റ്റ് കലക്കിയിട്ടുണ്ട് സാണ്ടപ്പാ.
ദില്ബനും പാച്ചൂം ഒക്കെ എന്തോരും മീറ്റ് കൂടി? കിം ഫലം. കണ്ട് പടി ഇക്കാസിനെ. അതാ ചുണയുള്ള ചെക്കന്മാരുടെ ഗുണം.
കൊള്ളാമിഷ്ടാ..
ഇനിമുതല്‍ വിവാഹം കഴിക്കണമെന്ന്(അത്ര നിര്ബന്ധമാണേല്) ബാച്ചിക്ലബില്‍ അപേക്ഷ തരുക. (പാരപണിയാനാ!)
മുന്നറിയിപ്പ്:
പരിപാടികള്‍ കാണാന്‍ ഓഡിയന്സിലിരിക്കുന്ന അനോണികള്‍ കല്ലെറിയരുത്. ബിരിയാണിക്കുവേണ്ടിയുള്ള മുട്ട കൈയില്‍ കരുതുക. പരമാവധി അത് സ്റ്റേജിന്റെ ബാക്കിലെത്തുന്ന ശക്തിയില്‍ എറിയുക. (ടച്ചിംഗ്സ്)
കൊടുവാളുകള്ക്കായി ഏലക്കാട്ടില്‍ പ്രത്യേകം ടെന്റുകള്‍ ഉണ്ട്. അവിടെ, ഒറിജിനല്‍ പാമ്പുകളെ ഡിസ്റ്റര്‍ബ് ചെയ്യരുത്.
ഭരണങ്ങാനത്തുനിന്നും ഒരു ടാങ്കര്‍ (ചുമ്മാ പച്ചവെള്ളം) പുറപ്പെട്ടിട്ടുണ്ട്. ഒരുമാതിരി ഗ്രഹണി പിടിച്ച പിള്ളേര് ചക്കക്കൂട്ടാന്‍ കണ്ടമാതിരി ഓടിക്കൂടരുത്.
ചെല്ലുമ്പോഴേ എല്ലാരും സാന്ഡോസിനെ കണ്ടാല്‍, വീണുകിടക്കുന്നതായി പിന്നീട് കാണപ്പെട്ടാല്‍ ഒരു കൈ സഹായം ലഭിക്കുന്നതാണ്.(നോര്മ്മലാണെങ്കില്!)
;)
ഹയ് ഹയ് എന്താ ഒരു രസം...കുത്തിയാല്‍ മുളയ്ക്കാത്ത അസൂയാന്നല്ലാണ്ട് എന്താപ്പ പറയാ...
മാരീഡ് ബാച്ചിലേഴ്സിനെ വിളിക്കുമ്പോ എന്നെ ഓര്‍ക്കണം ട്ടാ
സാന്റോസേ..കലക്കീ ട്ടാ.
സാന്റോസിന്റെ നിര്‍ദ്ദേശങ്ങളോട് പൂര്‍ണ്ണമായും യോജിക്കണം..
ആ സ്ത്രീധന കമന്റ് കലക്കീ ട്ടാ :))
ഇത് അവസരോചിതം സാന്റോ. മനസ്സിലെ വിഷമം ഇങ്ങനെയെങ്കിലും തീരട്ടെ. (കഴുതക്കാമം കരഞ്ഞു തീര്‍ക്കും എന്ന ചൊല്ലുമായി യാതൊരു ബന്ധവുമില്ല).
അപ്പോ, കുപ്പികളങ്ങനെ പൊട്ടട്ടെ, ടച്ചിംഗ് തൊട്ട് അടിക്കട്ടെ, വാളുകളങ്ങനെ വെക്കട്ടെ, പാമ്പുകളായി ഇഴയട്ടെ.
എല്ലാ ബാച്ചി കലാപരിപാടികളും ‘കലക്കി’പൊളിക്കട്ടെ. ആശംസാസ്.
(പച്ചാളത്തെ സൂച്ചിക്കുക, പനങ്കള്ള് അടിക്കാനായിരിക്കും പോകുന്നത്, അതിന്റെ ഗുണങ്ങളെക്കുറിച്ച് പോസ്റ്റിടാന്‍)
അതന്നേ....
സാന്റോസേ, കലക്കീ!
:)
സാന്റോയേ,
അപ്പാ ഇക്കാസ് മൂന്നാറീ പോയത് ജാസൂട്ടീയേ കാണാനായിരുന്നല്ലേ..? അന്റെ ദൃഷ്ടി അപാരം. ബാംഗ്ലൂര്‍ ബ്ലോഗേഴ്സിനെ ആരാ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നെ..?
ജാസൂട്ടിക്ക് ഉപാസനയുടെ എല്ലാ വിധ മംഗളങ്ങളും
:)
ഉപാസന
ഹഹ..അപ്പോ മീറ്റിനു പോയാല്‍ രണ്ടുണ്ടു കാര്യം അല്ലേ:))
സ്പെഷല്‍ പതിപ്പ് കൊള്ളാം..:)
നിങ്ങളോടൊപ്പം ഞാനും...
നന്മകള് നേരുന്നു
സാന്ഡോസേ കലക്കി....
കുപ്പി എപ്പൊ പൊട്ടിന്ന് ചോദിച്ചാ മതി...
:)
സാന്ഡോ..
കലക്കന്‍ പോസ്റ്റ്..
ബ്ലോഗു ജോഡിക്കു പ്രയാസി വക ഒരു സ്പെഷ്യല്‍ പോസ്റ്റ്..!
http://chakramchava.blogspot.com
എന്നെ കമന്റിത്തല്ലല്ലേ...
പണ്ടേ ഈ ലിങ്കു കൊടുക്കാനുള്ള വഴി നമ്മള്ക്കറിയില്ലാ...
അറിയാവുന്ന ആരേലും ഒന്നു കൊടടേ..
സാന്ഡോസേ...,
ചിന്തകളിലെ തമാശയുടെ മരുന്ന് ഒരു പാടിഷ്ടമായി.
എന്നാലും..
എഴുതി തുടങ്ങിയപ്പോള്‍ ‘സംഗതികളോക്കെ‘ മറന്നു പോയി അല്ലേ.. എന്തു പറ്റീ.. ആ പഴയ ഒരു അമിട്ട് പൊട്ടിയതായി തോന്നിയില്ല. എഴുതുമ്പോള്‍ എന്തോ കോണ്‍ഫിഡന്‍സ് നഷ്ടപ്പെട്ടതായി വായിക്കുമ്പോള്‍ തോന്നുന്നു.കാരണം മഹിളാരത്നങ്ങളെ എങ്ങിനെ ഉള്പ്പെടുത്തിയെഴുതാം എന്ന് ആലോചിക്കുകയും പേടികാരണം ഒഴിവാക്കിയതാണെന്ന് തോന്നി അപ്പോള്‍ അവിടിവിടെ ചിന്തയില്‍ വെള്ളം ചേര്‍ത്തു. സോഡയില്ലാതെ പറ്റില്ല അല്ലേ ശരിയല്ലേ...
ധൈര്യമായിട്ട് ചേര്‍ക്ക് ആരെവേണമെങ്കിലും താഴെയേ മോളിലോ വിഷമം തോന്നിയെങ്കില്‍ ക്ഷമീരെന്നൊരു ബോര്‍ഡ് വച്ചാല്‍ പോരായിരുന്നോ...
സ്വതസിദ്ധമായ തമാശയില്‍ വെള്ളം ചേര്‍ക്കാതെ അടിക്കണം അല്ല എഴുതണം. കേട്ടോ..
ആദ്യ ബ്ലോഗ് പ്രേമ വിവാഹം ബൂലോകം ആര്‍മ്മാദിക്കുമ്പോള്‍ ഒപ്പം കൂടുന്നു
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
മച്ചാ പോസ്റ്റ് കലക്കീ....
ദമ്പതികള്‍ക്ക് ആസംസകള്‍
എന്നാ ആഘോഷമായി വലതു വശത്തെ കോണ്ട്രിബ്യൂട്ടേഴ്സ് ലിസ്റ്റില്‍ നിന്നും മെര്‍ച്ചന്റിന്റെ പേര് വെട്ടിക്കോ. മെര്ച്ചന്റിനോട് വിവാഹിതര്‍ ക്ലബ്ബില്‍ അപേക്ഷ പൂരിപ്പിച്ചു കൊടുക്കാന്‍ പറ, ഹല്ല പിന്നെ :-)
ഇക്കാസിനും ജാസൂട്ടിക്കും ഒരു വിവാഹാശംശ കൂടി.
ബാച്ചിക്കുട്ടന്മാരേ...'എന്നായാലും കെട്ടണം..എന്നാ അത് നേരത്തേ ആയിക്കോട്ടേ' എന്നു പറയുന്നതും 'എന്നായാലും മരിക്കണം എന്നാ അത് നേരത്തേ ആയിക്കോട്ടേ' എന്ന് പറയുന്നതും ഒന്നുപോലെയാണു..അനുഭവത്തീന്നാ ഇത് പറയുന്നത്..ബില്കുല് ദില്‍സേ.
ഈ ബാച്ചികളുടെ പ്ലാറ്റ്ഫോമീന്ന്(അണ്റിസര്വ്ഡ് കമ്പാര്ട്ട്മെണ്ടിലേക്കായാലും കുഴപ്പമില്ല) ഈ സാന്ഡോസിനെ ജനല വഴിയെങ്കിലും ഒന്നകത്ത് (ഞങ്ങടെ ട്രെയിനില്‍) കേറ്റിയിടാന്‍ ആരുമില്ലേടേയ് അവിടെ!
ഹ.ഹ..ഇരിങ്ങലേട്ടാ...
ഞാന്‍ ബാച്ചിക്ലബ്ബുകാരെ മാത്രം ഉള്‍പ്പെടുത്താനേ ഉദ്ദേശിച്ചുള്ളൂ....
മറ്റുള്ളവരെ ഉള്‍പ്പെടുത്താന്‍ ആലോചിക്കുകയോ..പിന്നീട് പിന്മാറുകയോ ചെയ്തിട്ടില്ലാ....
പിന്മാറ്റം നുമ്മടെ അജണ്ടയിലില്ലാ..യേത്...
വെള്ളം ചേര്‍ക്കണത് എനിക്ക് പണ്ടേ ഇഷ്ടമല്ലാ..നുമക്ക് ഓണ ദ് റോക്ക്സാ ഇഷ്ടം...എന്നു വച്ചാല്‍ പാറപ്പൊറത്ത് ഇരുന്ന് വീശണതാ ഇഷ്ടമെന്ന്...
സാന്റോസിനെ പെണ്ണ് കെട്ടിക്കാന്‍ ശ്രമിക്കുന്നത് ബീവറേജസ് ആക്റ്റ് 1936 പ്രകാരം രാജ്യദ്രോഹക്കുറ്റമാണ് എന്നാണ് പുള്ളി പറയുന്നത്.
മേല്‍പ്പറഞ്ഞ കലാപരിപാടികളില്‍ പേരു തന്നിരിക്കുന്ന പലരും കയ്യാലപ്പുറത്തെ തേങ്ങ പോലെ പുറത്തേക്കു ചാടാന്‍ റെഡിയായിരിക്കുകയാണെന്ന് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് വിവരം കിട്ടിയിട്ടുണ്ട്.അവസാനം സംഘഗാനവും നാടകവുമെല്ലാം സാന്‍ഡോസ് ഒറ്റയ്ക്കവതരിപ്പിക്കേണ്ടി വരും.
ബാച്ചിപാളയത്തില് ഭിന്നിപ്പുണ്ടാക്കന് ഈ പ്രസ്താവന ധാരാളം മതിയാവില്ലേ?
:-)
ബൂലോഗ പ്രഥമ പ്രണയവിവാഹമല്ലേ.. അടിച്ചുപൊളിക്കെടേ ബാച്ചിപ്പിള്ളേരേ..
പിന്നെയൊരു കാര്യം അറിയിച്ചുകൊള്ളട്ടേ.. തദവസരത്തില്‍ ബാലെയോ നാടകമോ ഉണ്ടെങ്കില്‍ സംവിധാനിക്കാനും വേണേല്‍ ആക്ടുവാനും ഞാന്‍ റെഡി, ഹാജര്‍ ആയിരിക്കും എന്ന ഞെട്ടിക്കും വാര്‍ത്ത പൊട്ടിക്കട്ടെ!
ഹെന്റെ ബാച്ചികളെ... പെണ്ണു കെട്ടിയാല്‍ കണ്ണുകെട്ടീന്നാ പറയുന്നത്, അതിനേക്കാള്‍ നല്ലത് ചീട്ടും കളിച്ച് രണ്ട് ഓണ്‍ ദ റോക്സ് അടിക്കുന്നതാ പുത്തി...
എന്ന് അനുഭവസ്ഥന്...
പലരും പ്രലോഭനങ്ങളുമായി വരും അതും മൂന്നാമന്റെ വേഷത്തില്‍ പിടികൊടുക്കരുത് മക്കളേ പിടികൊടുക്കരുത്..!
സാന്റോ, എന്നാ കലക്കാ കലക്കുന്നത്..:)
ചാത്തനേറ്: സാന്ഡോ ആ ബാംഗ്ലൂര്‍ മീറ്റിനു വരാത്തതു നന്നായി. അല്ലേല്‍ ബാച്ചിക്ലബ്ബിന്റെ ഉത്തരം പൊളിഞ്ഞ് വീണെനെ.
ഇക്കാസിനും ജാസൂട്ടിക്കും ആശംസകള്‍ ഒരിക്കല്‍ക്കൂടി.
കാണാന്‍ വൈകി.
ബ്ലോഗ്ഗേഴ്സ് മീറ്റില്‍ പങ്കെടുത്താലോ എന്ന് പല തവണ ആലോചിക്കാറുണ്ട്. പിന്നെ വേണ്ടാന്നു വെയ്ക്കും. അതു നന്നായീന്ന് ഇപ്പളാ തോന്നണേ. :)
ഇക്കാസിനോട് സ്വകാര്യം : ഇക്കാസിന്റെ ഒരു രാജിക്കത്ത് പ്രതീക്ഷിക്കുന്നു...
മാന്യമായിട്ട് ക്ലബ്ബില്‍ നിന്ന് പുറത്തു പോകണമെങ്കില്‍ മതി. "ഞാന്‍ പറഞ്ഞിട്ടാ അവന്മാര് പുറത്താക്കിയത് " എന്ന് പറയുകയും ചെയ്യാം.
അപ്പോ എല്ലാ വിധ ആശംസകളും നേരുന്നു. ജാസൂട്ടിയ്ക്കും
ഇക്കാസൂട്ടീ...
ജാസൂക്കാസാശംസകള് :)
സാന്ഡോസേ, ഇരിക്കണത് പാറപ്പുറം അല്ലെങ്കിലും, വീശുപ്പോള്‍ അടുത്തിരിക്കുന്നത് പാറപ്പുറത്തിന്റെ ഏതെങ്കിലും കൃതി ആയാലും മതിയോ...ജസ്റ്റ് ഫോര്‍ എ ചേഞ്ച്, യേത്.
നിങ്ങളോടൊപ്പം ഞാനും...
നന്മകള് നേരുന്നു
ഇനിയിപ്പോള്‍ അടുത്ത മീറ്റിനു ഈ ബാച്ചികളെല്ലാം ജോലി കളഞ്ഞിട്ടാണേലും എത്തും എന്ന കാരയം ഉറപ്പാണേ....
ചേച്ചിമാരൊക്കെ സൂക്ഷിചോ... കേട്ടോ
:)
Post a Comment