Monday, October 01, 2007

ബാച്ചി പുലാവ്

പണ്ട് ഒരു ‘പൊന്നമ്പിളിശേരി’ വച്ചത് ഓര്‍മ്മയില്ലേ? ഇത് പൊന്നമ്പലത്തിന്റെ രീതിയില്‍ ഒരു പുലാവ്!

ആവശ്യമുള്ള സാധനങ്ങള്‍:

അരപ്പ്:
ഈഞ്ചി - 1 കഷണം
പച്ചമുളക് - 6 എണ്ണം
വെളുത്തുള്ളി - 4 അല്ലി
പുദിന - 2 രൂപക്ക്
കൊത്തമല്ലി - 2 രൂപക്ക്
പട്ട (ല ലതല്ല) - 2 കഷണം
കരയാമ്പൂ‍! (ഗ്രാമ്പു) - 4 എണ്ണം
ചുവന്ന ഉള്ളി (തൊലിച്ചത്) - 6-7 എണ്ണം

വതക്കാന്‍:
കാരറ്റ് - 150 ഗ്രാം - മുക്കാലിഞ്ച് അളവില്‍ നീളത്തില്‍ 3x3 മട്രിക്സില്‍ മുറിക്കുക
ബീന്‍സ് - 150 ഗ്രാം - മുക്കാലിഞ്ച് നീളത്തില്‍ മുറിക്കുക
പീസ് - ഒരു പായ്ക്കറ്റ് - വെള്ളത്തില്‍ കുതിര്‍ത്ത് പച്ച കളര്‍ കളഞ്ഞ് വയ്ക്കുക!
തക്കാള്‍സ് - 150 ഗ്രാം - കട്ട് ഇന്റൂ സോ മെനി പീസസ്!

മെയിന്‍ ഐറ്റംസ്
നെയ്യ് - ശകലം (എല്ലാം മനക്കണക്ക് തന്നെ)
പച്ചരി - ഇരുനാഴി (കഴുകിയത്)
ഉപ്പ് - ഇട്ടോളൂ, നാണവും മാനവുമൊക്ക് ഇത്തിരി ഇണ്ടായ്ക്കോട്ടേ.

റേഷ്യോ:
അരി : വെള്ളം = 1 : 2.5


യുദ്ധം:
അരപ്പിനുള്ളതെല്ലാം കൂടെ മിക്സിയില്‍ ഇട്ട് നല്ല മഷി പരുവത്തിനു അരക്കണം. കുക്കര്‍ അടുപ്പത്ത് വച്ച്, ചൂടാക്കണം. അതിലോട്ട് ശകലം നെയ്യൊഴിച്ച്, അരപ്പ് ഇട്ട് വഴറ്റണം. അരപ്പിന്റെ പച്ച മണം പോകുന്നത് വരെ വഴറ്റണം. പച്ച മണം പോയിക്കഴിഞ്ഞാല്‍ അരിഞ്ഞു കഴുകി വച്ചിരിക്കുന്ന വെജിറ്റബിള്‍സ് കുക്കറിലേക്ക് തട്ടൂ.എല്ലാം ഇട്ട് ഒന്ന് നന്നായി മിക്സ് മാഡി. ഇത് നല്ല പോലെ വതങ്ങിക്കഴിയുമ്പോള്‍ വെള്ളം ഒഴിക്കുക. ശരിക്കു തിളച്ച് കഴിയുമ്പോള്‍ അരിയും, ഉപ്പും കുക്കറില്‍ ഇട്ട് മൂടി മൂന്ന് വിസിലടിക്കുക ;). ഇതാണ് സ്വാദിഷ്ടമായ ‘ബാച്ചിലേഴ്സ് വെജിറ്റബിള്‍ പുലാവ്’

ചൂടോടെ, റൈത്താപപ്പട സമേതം സേവിക്കുക. സകല ഐശ്വര്യങ്ങളും ഉണ്ടാവും.

17 comments:

Unknown said...

ഇത് പുലാവ്, ബാച്ചിലേഴ്സ് പുലാവ്. സാരമില്ല, വിവാഹിതര്‍ക്കും ഇത് കഴിക്കാം.

അഫിപ്രായങ്ങള്‍ പോരട്ടേ...

വല്യമ്മായി said...

ബസ്മതി അരി കുക്കറിലിട്ട് വെക്കുകയാണെങ്കില്‍ "അരി : വെള്ളം = 1 : 2.5" കൂടുതലല്ലേ

Unknown said...

!

അമ്മായീ, ഞാനൊരിക്കല്‍ 1:2 വച്ച് പുലാവുണ്ടാക്കി. അത് ശരിക്കു വെന്തില്ല. പിന്നെ ഞാന്‍ 1:2.5 ഇട്ട് നോക്കി അപ്പൊ സക്സസ് ആയി. ചിലപ്പൊ അരിയുടെ വ്യത്യാസം കാണുമായിരിക്കും! പിന്നെ ഞാന്‍ ബാസ്മതി അല്ല ഉപയോഗിച്ചത്. 14 രൂപയുടെ സാ‍ദാ പച്ചരിയാ. എന്താണോ എന്തോ... ഉപദേശം കാത്തിരിക്കുന്നു.

കുറുമാന്‍ said...

പുലാവിനാണെങ്കില്‍ കുക്കറില്‍ വച്ച് വിസില്‍ അടിക്കണ്ടാന്നാ അഭിപ്രായം (അതും മൂന്ന് വിസിലോ, ശിവ ശിവ, പോത്തിറച്ചി വേവാന്‍ മൂന്ന് വിസിലുമതിയല്ലോ) .........അല്ലാതെ തന്നെ വെള്ളം വറ്റിച്ചെടുക്കുകയാകും ഉത്തമന്‍ :)

അനിലൻ said...

അങ്ങനെയാണെങ്കില്‍ വെള്ളം എത്ര വേണ്ടിവരും കുറൂ??

ശ്രീ said...

പുലാവെങ്കില്‍‌ പുലാവ്!
:)

[ nardnahc hsemus ] said...

ബാസ്മതിയ്ക്ക് ഒരു കപ്പിന് 2 ഗ്ലാസ്സ് വെള്ളം മതിയാകും.. പിന്നെ കൂക്കറില്‍ ഇട്ട് വയ്ക്കുന്നതിനേക്കാള്‍ നല്ലത്, ഒരു തുറന്ന കലമോ, പൂണി(ചെറിയ വട്ടക)യിലോ ആയിരിയ്ക്കും അഭികാമ്യം.. കാരണം, ബാസ്മതി അധികം വേവേണ്ട ആവശ്യമില്ല, അരിയിട്ടതിനുശേഷം ഒന്നുതളച്ച് 1 മിനിറ്റിനുശേഷം തീയണച്ചിട്ട്, 5-10 ഓ മിനിറ്റ് വെയിറ്റ് ചെയ്യുക. അത് അവിടിരുന്ന് വേവുകയും വെള്ളം വറ്റുകയും ചെയ്യും.. ശേഷം പാകമായ വെഗിറ്റബിളിലേയ്ക്ക് ഈ ചോറ് ഇടുന്നതായിരിയ്ക്കും നല്ലത്!!

:)

(പിന്നെ, അണ്ടിപരിപ്പ്, മുന്തിരി, ബേബികോണ്‍, സിം ലാ മുളക്, സ്പ്രിംഗ് ഒനിയന്‍ തുടങിയവയൊക്കെ ഇടുകയാണെങ്കില്‍, മക്കളെ, ഇതൊരു മഹാസംഭവമാകുമെന്ന കാര്യത്തില്‍ സംശയം വേണ്ടാ...)

കുഞ്ഞന്‍ said...

റൈസ് കുക്കറിലാണെങ്കില്‍ വിസിലും വേണ്ട..:)

Unknown said...

കുഞ്ഞന്‍ ഈയിടെയായി ഒരുപാട് ചിന്തിക്കുന്നുണ്ട്.!

സുമേഷ്ജി, ആ ആഡ് ഓണ്‍ കൊള്ളാം. അരി വേവിക്കുന്നതിനു മുന്‍പ്, ആ അരപ്പും പച്ചക്കറിയും കൂടി വഴറ്റുമ്പോള്‍ ഇത്തിരി കാഷ്യൂ പേസ്റ്റ് ചേര്‍ത്താല്‍... ആഹ...

ഉപാസന || Upasana said...

:)
Close aakume...

Upaasana

Unknown said...

ഉപാസനാഭായ്, അത്ര പ്രശ്നമുള്ള സാധനമൊന്നുമല്ല കേട്ടോ!! :)

അനിലൻ said...

പൊന്നമ്പലം, സുമേഷ്..

ഇനിയും എന്തെങ്കിലും കൂട്ടിച്ചേര്‍ക്കുന്നെങ്കില്‍ പെട്ടെന്നു പറയൂ പ്ലീസ്. ഇന്നാത്താഴത്തിനു പരീക്ഷിക്കാനാണ്.

sandoz said...

പൊന്നൂ...കുക്കര്‍ ഇല്ലാത്തവര്‍ എത്ര നേരം കഴിഞ്ഞാണു പാചകം അവസാനിപ്പിക്കണ്ടത്‌...
വിസിലടിച്ചില്ലേല്‍ പാചകം പ്രശ്നമാകുമോ....
ഇനി വിസിലടിക്കാന്‍ അറിയാവുന്ന ആരെയെങ്കിലും വാടകക്ക്‌ എടുക്കണോ ഈ ഐറ്റം പാചകം ചെയ്യാന്‍....
ഉപദേശം കിട്ടാന്‍ എന്തിനും തയ്യാറായി ഞാന്‍ മതിലില്‍ ഇരിക്കുന്നു...

[[അമ്പലപ്പറമ്പിലും പള്ളിപ്പറമ്പിലും കിട്ടണ വിസില്‍ മതിയാകുമോ...അല്ലേ ബസ്സിലെ കിളീടെ വിസില്‍..]

Unknown said...

ഊട്ടിയിലോ ഡാര്‍ജീലിങ്ങിലോ ഓടുന്ന മീറ്റര്‍ ഗേജ് ട്രെയ്നിന്റെ വിസില്‍ മതി. അതാണ് ഉത്തമം...

ഡാ സാന്‍ഡോസേ.. നിന്റെ കമന്റിലെ ആക്ഷേപം അനിക്കിഷ്ടപ്പെട്ടൂട്ടോ..ഠോ... ഠേ....

:)

Unknown said...

ഓ ക്കേ... അത് മീറ്റര്‍ ഗേജ് അല്ല, നാരോ ഗേജ് ആണ്.

(ഇതിപ്പൊ ഞാന്‍ പറഞ്ഞില്ലെങ്കില്‍ ആ അലമ്പന്‍ ചാത്തന്‍ ഇപ്പൊ വരും!)

വള്ളുവനാടന്‍ said...

വീതിയില്‍ കുസിലടിച്ചാലും മതിയാകുമോ

ഞാന്‍ ഓടി

Unknown said...

ക്ലബ്ബില്‍ പുലാവ് വിതരണം എന്ന് കേട്ട് സലീം കുമാര്‍ പറഞ്ഞത് പോലെ “ഇനി ശരിക്കും പുലാവ് കൊടുക്കുന്നുണ്ടെങ്കിലോ?” എന്ന് കരുതി വന്നതാണ്. കൊള്ളാം.

ഓടോ:
സാന്റോ, കുക്കറില്‍ അരി ഇട്ടതിന് ശേഷം പാരലല്‍ കോളേജില്‍ പോണ പെമ്പിള്ളേരെ നോക്കി മൂന്ന് വിസിലടിച്ചാല്‍ വേവില്ല പക്ഷെ വീങ്ങും. ചെപ്പക്കുറ്റി. :)