Monday, September 24, 2007

ബ്ലാക്ക് സെപ്റ്റംബര്‍

സെപ്റ്റംബര്‍ എന്ന് പറഞ്ഞാല്‍ ലോകം ഞെട്ടുന്നത് രണ്ട് കാര്യങ്ങള്‍ ഓര്‍ത്താണ്.
1) 1972-ഇല്‍ മ്യൂണിക്കില്‍ വച്ച് സമ്മര്‍ ഒളിമ്പിക്സിന്റെ ഇടയ്ക്ക് ഇസ്രായേലി ഒളിമ്പിക്ക് ടീമിനെ തട്ടിക്കൊണ്ട് പോയി വധിച്ചതിന്റെ ഓര്‍മ്മയ്ക്ക്
2) 2001-l വേള്‍ഡ് ട്രേഡ് സെന്ററില്‍ ചില തീവ്രവാദികള്‍ വിമാനം ഇടിച്ച് കയറ്റിയതിന്റെ ഓര്‍മ്മയ്ക്ക്.

എന്നാല്‍ ബാച്ചിലേര്‍സ് ഇനി മുതല്‍ സെപ്റ്റംബര്‍ എന്ന് കേട്ടാ‍ല്‍ ഞെട്ടുക മറ്റൊരു കാരണത്തിനായിരിക്കും. ബാച്ചിലേര്‍സ് ക്ലബ്ബിന്റെ മുന്നണിപ്പോ‍രാളികളും പ്രഗല്‍ഭരും ആയ രണ്ട് പ്രവര്‍ത്തകര്‍ കൂട് മാറിയതിന്റെ പേരില്‍.

ആദ്യം ക്ലബ്ബിനെ ഉപേക്ഷിച്ച് പോയത് മഴനൂലാണ്. സെപ്റ്റംബര്‍ 13-ന്‍ ആയിരുന്നു മഴനൂല്‍ സനം എന്ന തന്റെ മനം കവര്‍ന്ന പെണ്‍കുട്ടിയുടെ കഴുത്തില്‍ താലികെട്ടിയത്. ബാച്ചിലേര്‍സിന്റെ ഇടയില്‍ വളരെ പേരും പ്രശസ്തിയും ഉണ്ടായിരുന്ന മഴനൂല്‍, തന്റെ പല കഴിവുകള്‍ വഴി ബാച്ചിലേര്‍സിനു മുഴുവന്‍ അഭിമാനമായിരുന്നു. (എന്തൊക്കെ എന്ന് ചോദിക്കരുത്, പ്ലീസ്). മഴനൂലിന്‍ എല്ലാ വിധ വിവാഹ മംഗളാശംസകളും. ബാച്ചിലേര്‍സ് ക്ലബ്ബ് താങ്കളെ എന്നും ഓര്‍ക്കുന്നതായിരിക്കും. താങ്കളുടെ പേരില്‍ പുതിയ ഒരു വെള്ളമടി ഗോമ്പറ്റീഷന്‍ ക്ലബ്ബ് ഒരുക്കി താങ്കളെ ആദരിക്കുന്ന കാര്യം ക്ലബ്ബിന്റെ പരിഗണനയിലുണ്ട്.

സെപ്റ്റംബര്‍ 16-ന്‍ ആയിരുന്നു ബാച്ചികള്‍ക്ക് അടുത്ത വെള്ളിടി കിട്ടിയത്. തന്റെ വരകളിലുടേയും നിസ്തുല്യമായ കഥകളിലൂടെയും പ്രേക്ഷകലക്ഷങ്ങളുടെ ആരാധനയ്ക്ക് പാത്രമായ സാക്ഷി എന്ന രാജീവ് അന്നേ ദിവസം ആതിര എന്ന പെണ്‍കുട്ടിയെ തന്റെ ജീവിത സഖി ആക്കി. തന്റെ സാന്നിധ്യം കൊണ്ട് എല്ലാ ബാച്ചിലേര്‍സ് ചടങ്ങുകളും അവിസ്മരണീയമാക്കിയിരുന്ന സാക്ഷിക്കും ഈ ക്ലബ്ബിന്റെ വിവാഹമംഗളാശംസകള്‍.

ട്വിന്‍ ടവേറ്സ് പോലെ ക്ലബ്ബിന്റെ അഭിമാനമായി ഉയര്‍ന്ന് നിന്നിരുന്ന ഈ അവിവാഹിതരായ രണ്ട് പുലികളേയും, ക്ലബ്ബ് നിരോധിച്ച വിവാഹം എന്ന തീവ്രവാദ സംഘടന താലി എന്ന വിമാനം‍ ഇടിച്ച് തകര്‍ത്തു കളഞ്ഞിരിക്കുന്നു. സ്വയം ചോദിച്ച് വാങ്ങിയ വിമാനം ആയതിനാല്‍ ക്ലബ്ബ് ഇക്കാര്യത്തില്‍ നിഷ്പക്ഷത പാലിക്കുകയാണ്. അതുകൊണ്ട് തന്നെ മഴനൂലിനേയും സാക്ഷിയേയും ക്ലബ്ബ് ഭാരവാഹികള്‍ കനത്ത ഹൃദയത്തോടെ യാത്രയാക്കുകയാണ് സുഹൃത്തുക്കളേ. രണ്ടാള്‍ക്കും ഈ ക്ലബ്ബിന്റെ ബദ്ധവൈരികളായ വിവാഹിതര്‍ ക്ലബ്ബില്‍ ഒരു നല്ല സമയം ആശംസിച്ചുകൊള്ളുന്നു.

മറ്റ് ക്ലബ് അംഗങ്ങള്‍ ഇത് കണ്ട് ചാടരുത് എന്ന് കര്‍ശനമായ മുന്നറിയിപ്പുണ്ട്. നിങ്ങള്‍ക്ക് ടൈം ആയിട്ടില്ല. ആവുമ്പോള്‍ ക്ലബ്ബ് ഭാരവാഹികള്‍ പറയും. അതു വരെ, ചുപ്പ് രഹോ!

21 comments:

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: എനിക്കു സംസാരിക്കാ‍ന്‍ വാക്കുകള്‍ കിട്ടുന്നില്ലാ.. ഞാന്‍ ഗദ് ഗദ കണ്ഠനാവുന്നു.
ആരേലും എന്റെ കയ്യീന്ന് മൈക്ക് വാങ്ങൂ..

താലി ‘ബാന്‍’ അടിയന്തരപ്രമേയം ഉടനെ പാസ്സാക്കുക.


ഓടോ: ഇരുവര്‍ക്കും ആശംസകള്‍...

സാല്‍ജോҐsaljo said...

അവര്‍ക്കാശംസകള്‍...

മറ്റേ ക്ലബിന്റെ കാര്യം? എപ്പഴാ?

ശ്രീജിത്തേ ഇങ്ങനെ നടന്നാമതിയോ?
;)

കുറുമാന്‍ said...

സാക്ഷിക്കും ആതിരക്കും, മഴനൂലിനും സനുവിനും വിവാഹ മംഗളാശംസകള്‍.

(ഈ ക്ലബ്ബിന്റെ ബദ്ധവൈരികളായ വിവാഹിതര്‍ ക്ലബ്ബില്‍ ഒരു നല്ല സമയം ആശംസിച്ചുകൊള്ളുന്നു - ശ്രീജിത്തേ, നീ ഇങ്ങനെ പുരനിറഞ്ഞ് നില്‍ക്കാന്‍ തുടങ്ങിയിട്ട് കുറേ നാളായല്ലോ? അനസൂയ പാടില്ലാട്ടോ)

അടുത്തത് ദില്‍ബന്റെ ച്യാന്‍സാ :)

Sreejith K. said...

സഹൃദയരേ, കലാസ്നേഹികളേ. കിട്ടിയ ചാന്‍സ് നോക്കി എന്റെ നെഞ്ചത്തേയ്ക്ക് കയറാന്‍ ഈ ചാന്‍സ് വിനിയോഗിക്കരുതെന്ന് വിനീതമായി അപേക്ഷിച്ചുകൊള്ളുന്നു. ഞാനൊന്നും മനസ്സമാധാനമായി ജീവിക്കുന്നത് കണ്ടിട്ട് ഒരുത്തനും പിടിക്കുന്നില്ല, അല്ലിയോ!

ശ്രീ said...

ഇരുവര്‍‌ക്കും ആശംസകള്‍‌!
:)

കുട്ടന്‍സ്‌ | S.i.j.i.t.h said...

നവദമ്പതികള്‍ക്കും ഉടന്‍ വിവാഹിതനാവാന്‍ പോവുന്ന ശ്രീജിത്തിനും,ദില്‍ബനും എന്റെ ആശംസകള്‍..

(ശ്രീജിത്ത്/ദില്‍ബന്‍ തല്ലരുത് : ഈ പോക്കുപോയാ നിങ്ങളെ ബ്ലോഗ്ഗാക്കള്‍ എല്ലാവരും പാട്ടപ്പിരിവെടുത്താണേലും കെട്ടിക്കും..പിന്നെ മനുഷ്യന്‍ ജനിച്ചിട്ടുണ്ടേല്‍ മരണവും/കല്യാണവും ഉറപ്പാണെന്നാണു വിവര്‍മുള്ളോരു പറയുന്നേ..ഒരോ കല്യാണങ്ങളിലും പെടാതുള്ള രക്ഷപ്പെടലാണത്രെ ജീവിതം..കേട്ടിട്ടില്ലെ.."survival of the fittest" )

കുഞ്ഞന്‍ said...

മഴനൂലിനും നൂലിയ്ക്കും, സാക്ഷിക്കും സാക്ഷനും എന്റെ ഹൃദയം നിറഞ്ഞ മംഗളാശംസകള്‍..

അപ്പോള്‍ അങ്ങിനെയാണല്ലെ താലിബാന്‍ ഉണ്ടായത്..(ക.ട്. ചാത്തന്‍)

Santhosh said...

വിവാഹിതര്‍ ക്ലബ്ബില്‍ ഒരു നല്ല സമയം ആശംസിക്കേണ്ട കാര്യമില്ല ശ്രീജിത്തേ... അവിടെ എപ്പോഴും ബെസ്റ്റ് റ്റൈമാണ്:)

കുട്ടിച്ചാത്തന്‍ said...

“survival of the “fittest“" കുട്ടന്‍സേ അത് കലക്കി മഴനൂല്‍ അതൊരു ഗോമ്പ്ലിമെന്‍സായി എടുക്കുമോ?
മിക്കവാറും സാന്‍ഡോസ് ഇക്കാര്യത്തില്‍ അവകാശവാദം ഉന്നയിക്കും.

സന്തോഷ് ചേട്ടായീ തല്ലുണ്ടാക്കരുത്...ഒരു ബെസ്റ്റ് സമയേ :)

കരീം മാഷ്‌ said...

ഇനി ശ്രീജിത്തിനെയും ദില്‍ബുവിനെയും ഒരു കഞ്ഞിക്കലായി കണ്ടിട്ടു ഉയിരെടുത്താമതിയായിരുന്നു.

sandoz said...

അങ്ങനെ മഴനൂലും പെട്ടു....
ടാ നൂലേ ആശംസകള്‍.....
[ഹൈവേഗാര്‍ഡനില്‍ ഞാന്‍ കാത്തിരിക്കുന്നു.....]

krish | കൃഷ് said...

മഴനൂലിനും സാക്ഷിക്കും അവരുടെ ജീവിതസഖികള്‍ക്കും ആശംസകള്‍.

-----
ബൂലോഗത്ത് താലി ബാന്‍ ചെയ്ത് ഗ്ലാസ് കാലിയാക്കികൊണ്ടിരിക്കുന്ന ക്ലബ് അംഗങ്ങള്‍ സെപ്തംബര്‍ എന്നു കേട്ടാല്‍ ഞെട്ടാന്‍ തുടങ്ങി.

ശ്രീജിത്തിന്റെ വരികള്‍ : < “മറ്റ് ക്ലബ് അംഗങ്ങള്‍ ഇത് കണ്ട് ചാടരുത് എന്ന് കര്‍ശനമായ മുന്നറിയിപ്പുണ്ട്. നിങ്ങള്‍ക്ക് ടൈം ആയിട്ടില്ല. ആവുമ്പോള്‍ ക്ലബ്ബ് ഭാരവാഹികള്‍ പറയും. അതു വരെ, ചുപ്പ് രഹോ!“
അര്‍ത്ഥം പിടികിട്ടിയല്ലോ. വേറെ അംഗങ്ങള്‍ ആരും ഇത് കണ്ട് ചാടരുത്, നിങ്ങള്‍ക്ക് ടൈ ആയിട്ടില്ല.
ടൈ കഴിഞ്ഞു നില്‍ക്കുന്ന ഞാന്‍ കഴിഞ്ഞിട്ടു മതി എന്ന്.

krish | കൃഷ് said...

മുകളിലത്തെ കമന്റില്‍ അവസാന വരിയില്‍ ‘ടൈം‘ എന്നു തിരുത്തി വായിക്കുക.

Mubarak Merchant said...

പ്രിയ സുഹൃത്ത് മഴനൂലിനും സാക്ഷിക്കും ഇവരുടെ ചവിട്ടും തൊഴിയും കൊള്ളാന്‍ വിധിക്കപ്പെട്ട രണ്ട് സൌഭാഗ്യവതികള്‍ക്കും എല്ലാ ആശംസകളും നേരുന്നു.

ഉപാസന || Upasana said...

ഒന്നു കെട്ടാനും സമ്മതിക്കില്ലാന്ന് വെച്ചാലോ... ഹ
:)
ഉപാസന

മനോജ് കുമാർ വട്ടക്കാട്ട് said...

വിവാഹിതരുടെ വിശാലമായ ലോകത്തേയ്ക്ക് രണ്ടാള്‍ക്കും സ്വാഗതം :)

ഉണ്ണിക്കുട്ടന്‍ said...

ബാച്ചി ലൈഫിന്റെ അനന്ത വിഹായസ്സില്‍ പാറി പറന്നു കളിച്ചിരുന്ന രണ്ടു പാവം കുരുവികളെ പിടിച്ചു കൂട്ടിലടച്ചു. 'കാലഘട്ടത്തിന്റെ അനിവാര്യത'യായി ഇതിനെ കാണാനാണ്‌ ക്ലബ് താല്‍പര്യപ്പെടുന്നത്. അതിനാല്‍ ക്ലബിനു അധികം ചീത്തപ്പേരുണ്ടാക്കാതെ ഇരുന്ന രണ്ടു പേര്‍ക്കും എന്റെ ആശംസകള്‍ !

Unknown said...

ഈ വാര്‍ത്ത അറിഞ്ഞ ഉടന്‍ ‘ഒന്ന് പുറത്ത് പോയി ബീഡി വലിച്ച് ഇപ്പൊ വരാം’ എന്ന് പറഞ്ഞ് പോയ എന്റെ ബോധം പിന്നെ ഇപ്പൊഴാണ് കയറി വരുന്നത്. ശ്രീജിത്ത് ഇതെങ്ങനെ സഹിയ്ക്കും? പച്ചാളം ഇതെങ്ങനെ സഹിയ്ക്കും? (ഞാന്‍ എങ്ങനെയെങ്കിലും സഹിച്ചോളാം)

ഓടോ:എന്നെ വിവാഹം കഴിപ്പിയ്ക്കും എന്ന് ഭീഷണിപ്പെടുത്തിയവരെ ഒക്കെ കൊതുക് കടിയ്ക്കട്ടെ എന്ന് ശപിയ്ക്കുന്നു. കൂടാതെ എന്നെ എന്തെങ്കിലും കഴിപ്പിച്ചേ അടങ്ങൂ എന്ന് നിര്‍ബന്ധമുള്ളവരോട് എനിക്ക് ഒരു ചിക്കന്‍ ബിരിയാണി വാങ്ങിത്തരാനും ഞാന്‍ ആഹ്വാനം ചെയ്യുന്നു.

മഴനൂലിനും സാക്ഷിയ്ക്കും ആശംസകള്‍.

sreeni sreedharan said...

അന്നാലും മഴനൂലെ ഇതൊരുമാതിരി പണിയായ് പോയ്ട്ടാ, സാക്ഷീനെ പറഞ്ഞിട്ട് കാര്യമില്ല, ചേട്ടന്‍റെ കല്യാണമെന്ന് പറഞ്ഞ് മുങ്ങിയതാ, വിശ്വാസവഞ്ചകന്‍.

ഡിയര്‍ ക്ലബ് മെമ്പേര്‍സ് നോട്ട് ദിസ് പൈന്‍റ്: വിമാനം ആകശത്തുകൂടെ പോണത് കാണാന്‍ നല്ല രസമാ, റ്റാറ്റെം കൊടുക്കാം, ബട്ട് സംഭവം ഭയങ്കര ചെലവാണ്‍ ട്ടാ.

ശ്രീജിത്തെ ദില്‍ബന്‍റെ പാസ്പോറ്ട്ട് വാങ്ങി വച്ചേരെ,ലവന്‍ കുറേ നാളായ് ഒരു ഫ്ലൈറ്റും അന്വേഷിച്ചു നടക്കുന്നു.

(സാക്ഷികള്‍ക്കും, നൂലുകള്‍ക്കും ആശംസകള്‍)

Promod P P said...

ഞാന്‍ ആദ്യമായി ഉണ്ണുന്ന ബ്ലൊഗര്‍ കല്യാണ സദ്യ പച്ചാളത്തിന്റെ കല്യാണത്തിന്റെ ആയിരിക്കും എന്ന കാര്യം ഓര്‍ക്കുമ്പോള്‍ തന്നെ എനിക്ക് രോമാഞ്ചം ഉണ്ടാകുന്നു.. പാലക്കാടും പ്രാന്തപ്രദേശങ്ങളിലും ഉള്ള എല്ലാ പ്രാന്തന്മാരും സോറി ബ്ലോഗ്ഗര്‍മാരും പച്ചാള വിവാഹ whyഭോഗത്തില്‍ പങ്കെടുക്കണം എന്ന് താല്‍പ്പര്യപ്പെടുന്നു

by the way,wishing a happy married life to sakshi (നൂലിനത് കയ്യോടെ റൊക്കം കൊടുത്തു)

മണിലാല്‍ said...

ജാരന്മാരെ...ഇതിലെ ഇതിലെ...