Sunday, February 22, 2009

ബാച്ചികള്‍ മരിക്കില്ല !

ജീവിതത്തിന്റെ വസന്തകാലത്ത് ചങ്ങലക്കെട്ടുകളാല്‍ ബന്ധിതരാവാതെ കളിച്ചും ചിരിച്ചും അര്‍മ്മാദിച്ച് നടക്കുന്ന ബാച്ചിലര്‍മാര്‍ക്ക് ഇതാ ഒത്തുചേരാനും കൂട്ടുകൂടാനുമായി ബൂലോഗത്ത് ഒരു ഇടം


വസന്തകാലം ഏറെക്കുറെ ഇത്രയും മത്യാകുമെന്നു എന്റെ വീട്ടുകാര്‍ തിരുമാനിച്ച വിവരം അറിയിക്കാനാണ്‌ ഈ പോസ്റ്റ്. ഞാന്‍ ക്ലബിനെ ചതിച്ചതല്ല സുഹൃത്തുക്കളേ.. ബാച്ചികളെ ഉത്തരവാദിത്തം ഇല്ലത്തവരും.. താന്തോന്നികളുമായി കണക്കാക്കുന്ന ഇന്നത്തെ സാമൂഹിക വ്യവസ്ഥയ്ക്കെതിരെ ഉള്ള ഒരു വെല്ലു വിളിയാണ്‌ എന്റെ ഈ തീരുമാനം. ക്ലബിന്റെ സ്റ്റഡി ക്ലാസ്സുകളില്‍ കൃത്യമായി വരാത്തവര്‍ക്ക് ഞാന്‍ പറയുന്നതു ചിലപ്പോ മനസിലായിക്കൊള്ളണം എന്നില്ല.


ഞാന്‍ പൊയാലും ആഗോള മാന്ദ്യത്തിന്റെ ഈ കാലത്ത് ക്ലബിനെ മുന്നൊട്ടു നയിക്കാന്‍ ആയുഷ്ക്കാല പ്രസിഡന്റായ ദില്‍ബനും ഭാരവാഹികളായ ഡിങ്കനും അഭിലാഷങ്ങളും സാന്‍ഡോസുമൊക്കെ ഉണ്ടല്ലോ എന്നതാണ്‌ എന്റെ ഏക ആശ്വാസം. നിങ്ങള്‍ ഒന്നും രഹസ്യമായി പെണ്ണുകാണാന്‍ പൊകുന്നില്ല എന്നു തന്നെയാണ്‌ എന്റെ വിശ്വാസം.


കുറച്ചു നാളു കഴിയുമ്പോ ഏതെങ്കിലും ഒരു വൈന്നേരം എന്നെ ഈ ക്ലബിന്റെ വരാന്തയില്‍ കണ്ടാല്‍ ..എന്നെ വീട്ടില്‍ ഇന്നു ഇറക്കി വിട്ടതാണെന്നു നിങ്ങള്‍ കരുതരുത്.. പകരം നൊസ്റ്റാള്‍ജിയ മൂത്തു നിങ്ങളെ ഒക്കെ കാണാന്‍ വന്നതാണെന്നു വേണം കരുതാന്‍.


ഈ വര്‍ഷം മേയ് കാലഘട്ടത്തില്‍ ഞാന്‍ ക്ലബിനെ വിട്ടു പോകുകയാണ്. വിറക്കുന്ന കൈകളോടെ (സ്മാള്‍ അടിക്കാത്ത കൊണ്ടല്ലാട്ടാ..) നിറഞ്ഞ കണ്ണുകളോടെ എന്റെ രാജിക്കത്ത് ഈ ഉമ്മറത്ത് കൊണ്ടിട്ടിട്ട് ഞാന്‍ ഓടുന്നു..

12 comments:

ഉണ്ണിക്കുട്ടന്‍ said...

ഈ വര്‍ഷം മേയ് കാലഘട്ടത്തില്‍ ഞാന്‍ ക്ലബിനെ വിട്ടു പോകുകയാണ്. വിറക്കുന്ന കൈകളോടെ (സ്മാള്‍ അടിക്കാത്ത കൊണ്ടല്ലാട്ടാ..) നിറഞ്ഞ കണ്ണുകളോടെ എന്റെ രാജിക്കത്ത് ഈ ഉമ്മറത്ത് കൊണ്ടിട്ടിട്ട് ഞാന്‍ ഓടുന്നു..

അതുല്യ said...

ചെക്കന്മാരു സ്വര്‍ഗ്ഗത്ത് താമസിച്ച് മതീയായീന്ന് ദെഇവത്തിനു തോന്നുമ്പോഴാവണം, പെണ്ണുകെട്ടിയ്ക്കാന്‍ ഉത്തരവിടുന്നത്. മകനേ ഇത് വേണ്ടായിരുന്നു....

കയ്പാണേലും അസുഖം മാറണോങ്കില്‍ കഷായം കുടിച്ചേ മതിയാവൂ...

സാല്‍ജോҐsaljo said...

ആരെങ്കിലും ആ തോളൊന്നു കൊണ്ടുവാടേ ഞാനൊന്നു ചാരി നിന്ന് ത്യേങ്ങട്ടെ.... ബീ‍ീ ഈഇ....

ഇത് ചതിയല്ലെങ്കിൽ പിന്നെന്താണ്! പിന്നെന്താണ്!! മകനേ ഭീഷണിക്കും, പ്രലോഭനങ്ങൾക്കും വഴങ്ങാതെ ഒന്നൂടെ അലോചിച്ചേ... വേണോ?

അഭിലാഷങ്ങള്‍ said...

“ബാച്ചികള്‍ മരിക്കില്ല!!“ എന്നൊക്കെ കണ്ട് “ങേ.. അതെന്താ മരിക്കാത്തേ..?” എന്നൊക്കെ ചിന്തിച്ച് വണ്ടറടിച്ച് വന്നതാണ്! അപ്പോഴാണ് ഹൃദയത്തിന്റെ സ്ക്രൂ ഊരിപ്പോകുന്ന തരത്തിലുള്ള അതിദാരുണമായ ഈ വാര്‍ത്ത കണ്ടത്!

ഡാ.. ഉണ്ണീ‍ീ‍ീ‍ീ.....ഡാ ഡാ.. കുട്ടാ... ഹെന്നാലും! ഇത് ഒരു മാതിരി....! ഹോ!

നീയാള് ശരിയല്ല.....!

ഒടുക്കത്തെ ചതിയായിപ്പോയി.....

ഇനി നൊസ്റ്റാള്‍ജിയാന്നും പറഞ്ഞിങ്ങ് വന്ന് ഈ വരാന്തേലെങ്ങാനും കണ്ടാലുണ്ടല്ലോ... നിന്നെ ഉണ്ണിമാങ്ങയെടുത്ത് എറിഞ്ഞ് കൊല്ലും... ങാ....!

പോ... പോ.... (മിണ്ടൂല്ല...)

:(

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇനി നിങ്ങളേയുള്ളൂ താങ്ങായി എന്നൊക്കെ വിലപിച്ച് ഇറങ്ങിപ്പോണതു കാണുമ്പോള്‍ നാളെത്തന്നെ വിവാഹിതര്‍ ക്ലബ്ബില്‍ അംഗമാവുമെന്നു കരുതി... അങ്ങോട്ടേയ്ക്ക് മെയ് ലെ ഉള്ളല്ലോ...

ഈ താങ്ങ് തൂണ് എന്നു പറയുന്നവരൊക്കെ അതിനുമുന്‍പ് ക്ലബ്ബിന്റെ പിന്‍‌വാതില്‍ വഴി മുങ്ങണ സൈസാ..

അതോണ്ട് ചിലപ്പോള്‍ ഉണ്ണിക്കുട്ടന്‍ തന്നെ പൂട്ടി താക്കോലു അറബിക്കടലില്‍(വേണ്ട അതിന്റെ അങ്ങേ കരയില്‍) വലിച്ചെറിഞ്ഞിട്ട് പോന്നാ മതി...

ഓടോ:രാജി വച്ച ക്ലബ്ബിന്റെ മുന്‍‌കാല ആയുഷ്കാല പ്രസിഡന്റ് ശ്രീജിത്ത് വിവാഹിതര്‍ ക്ലബ്ബിലേക്ക് കയറിയോ ആവോ!!!!

നവരുചിയന്‍ said...

ആരും വിഷമിക്കരുത് ... ഈ കുറവ് നികത്താന്‍ എനിക്ക് ഒരു മെംബെര്‍ഷിപ്‌ തരു .... ഞാന്‍ അത് പൊന്നു പോലെ കൊണ്ടു നടക്കും .....

തോന്ന്യാസി said...

ഉണ്ണിക്കുട്ടാ.. ഒന്നൂ‍ടാലോചിച്ചിട്ട് പോരേ?

ഒരാവേശത്തിന് കെണറ്റീച്ചാടിയാ ഒമ്പതാവേശം കാണിച്ചാലും കേറിപ്പോരാന്‍ പറ്റൂല്ലാന്നോര്‍ക്കുക....

Eccentric said...

unnikkutta moorachi ninne pinne kandolaam. kalyanathinu vannekkam.

Manikandan said...

അപ്പൊ ഇങ്ങനെയാ ഈ ക്ലബിൽ നിന്നും രാജിവെക്കണ്ടെ അല്ലെ. ഞാനും ഒരെണ്ണം തയ്യാറാക്കട്ടെ. പക്ഷെ ഞാൻ ഇപ്പൊ ഈ ക്ലബ് മെമ്പറല്ലാത്തതുകൊണ്ട് എവിടെ കൊണ്ടിടും ഈ രാജി. രാജിവെയ്ക്കാൻ മാത്രമായി ആരെങ്കിലും ഒരു മെമ്പർഷിപ്പ് തരുമോ? :(

Dinkan-ഡിങ്കന്‍ said...

“കൈവിറ“ നിർത്താനാണോ നീ കല്യാണം കഴിക്കാൻ പോണത്.. കഷ്ടം... വൃത്തികെട്ടവൻ. ഇതൊരുമാതിരി ചെയ്ത്തായിപ്പോയി മകനേ...

എന്തായാലും നിനക്ക് “വിവാഹമക്കളാശംസകൾ”

Unknown said...

ഉണ്ണീ നീയും...

ബാച്ചിലര്‍ക്ലബ്ബിന്റെ പടക്കുതിര ശ്രീജിത്ത് കാലിടറി വീണപ്പോള്‍ പോലും തളരാതിരുന്ന ക്ലബ്ബ് ഇത്തവണ നെഞ്ചത്ത് കൈവച്ചാണ് ഇരിക്കുന്നത് ഉണ്ണീ. നീ ക്ലബ്ബില്‍ നിന്ന് രാജി വെയ്ക്കുന്നതിന് മുമ്പ് നമ്മടെ ലൈബ്രറിയില്‍ നിന്നെടുത്ത ‘ടച്ചിങ്സിന് 101 വിഭവങ്ങള്‍’ എന്ന ബുക്കും WWE,'ഭക്തകുചേല’ സീഡികളും ഈ വര്‍ഷത്തെ വരിസംഖ്യ പിരിച്ചതും തിരിച്ചേല്‍പ്പിയ്ക്കണേ മകനേ.

ധൈര്യമായി പോകൂ മകനേ. ധീരര്‍ക്ക് മരണം ഒന്നേ ഉള്ളൂ എന്ന് മനസ്സിലാക്കുക. അത് നിനക്ക് ശരിക്കും അറിയാവുന്നത് കൊണ്ടാണല്ലോ അന്ന് ക്ലബ്ബില്‍ പേപ്പട്ടി കയറി എന്ന വാര്‍ത്ത ഏതോ തെണ്ടി പറഞ്ഞ് പരത്തിയത് കേട്ട് നീ രണ്ടാഴ്ച്ച ഈ വഴി വരാതിരുന്നത്. അതൊന്നും ഞങ്ങള്‍ മറന്നാലും നീ മറക്കരുത് എന്നേ ഞങ്ങള്‍ക്ക് പറയാനുള്ളൂ.

ജയ് ബാച്ചിലേഴ്സ്.. സോറി വിവാഹമംഗളാശംസകള്‍!

sandoz said...

കര്‍ത്താവേ...ഉണ്ണിക്കുട്ടന്‍ പെണ്ണുകെട്ടിയാ...
വെറുതേല്ലാ..ഈം മാസം ബിവറേജസ് കോര്‍പ്പറേഷന്റെ എറണാകുളം ഡിപ്പോ മുടിഞ്ഞ ലാഭത്തിലായിരുന്നു..
ആശംസകള്‍...
[എക്സ് മിലിട്ടറീടെ പെണ്‍ മക്കളായിട്ടുള്ള ആരെയെങ്കിലും നിനക്ക് അറിയാമോ...
എന്തിനാണെന്നാ...മിലിട്ടറി ക്വാട്ടക്കൊക്കെ വെല കൂടീന്ന് കേട്ടു..അതൊന്ന് ചോദിക്കാനാ..]