Friday, August 17, 2007

ബൂലോക കപ്പ്‌

ബൂലോകം കേന്ദ്രീകരിച്ച്‌ വളരെയധികം മത്സരങ്ങള്‍ നടക്കുന്ന ഒരു കാലഘട്ടം ആണല്ലോയിത്‌.
ഫോട്ടോ മത്സരം...കാര്‍ട്ടൂണ്‍ മത്സരം...കഥകവിത മത്സരം...
മറുമൊഴിപിന്മൊഴി മത്സരം...പൈപ്പ്‌-റീഡേഴ്സ്‌ ലിസ്റ്റ്‌ മത്സരം തുടങ്ങിയ അനേകം മത്സരങ്ങള്‍.
അങ്ങനെയെങ്കില്‍ ബൂലോഗര്‍ക്കായി ഒരു ഫുട്ബോള്‍ മത്സരം...
എന്ത്‌ കൊണ്ട്‌ സംഘടിപ്പിച്ചുകൂടായെന്ന ഒരു ചോദ്യം ബാച്ചിലേഴ്സ്‌ ക്ലബിന്റെ എക്സിക്ക്യുട്ടീവ്‌ മീറ്റിങ്ങില്‍ ഉയര്‍ന്ന് വരികയുണ്ടായി.
തുടര്‍ന്ന് ആ ചോദ്യത്തിന്മേല്‍ നടന്ന മാരത്തോണ്‍ ചര്‍ച്ചക്കൊടുവില്‍....
ഈ ബാച്ചിക്ലബ്‌ പിറക്കാന്‍ തന്നെ കാരണഹേതുവായ.....
മണ്മറഞ്ഞ ശ്രീമതി സില്‍ക്ക്‌ സ്മിതയുടെ സ്മരണാര്‍ഥം തന്നെ ഒരു ഫുട്ബോള്‍ മേള സംഘടിപ്പിക്കാന്‍ തിരുമാനിക്കുകയും വന്‍ ഹര്‍ഷാരവത്തോടു കൂടി ആ അഭിപ്രായം പാസാക്കുകയും ചെയ്തു.
************************
ഓണത്തിനോടനുബന്ധിച്ച്‌ നടക്കുന്ന മത്സരത്തില്‍ വിജയിയാകുന്ന ടീമിന്‌ ശ്രീമതി സില്‍ക്ക്‌ സ്മിതയുടെ പേരിലുള്ള എവര്‍ റോളിംഗ്‌ ട്രോഫിയും...
ടീമംഗങ്ങള്‍ക്ക്‌ കുടുംബസമേതം അഫ്ഗാനിസ്ഥാനിലേക്കുള്ള ഒരു യാത്രയുമാണ്‌ സമ്മാനം.
*************
ബൂലോകത്തിലെ പ്രമുഖരായ മൂന്ന് ക്ലബുകളാണ്‌ ഈ മേളയില്‍ പങ്കെടുക്കുന്നത്‌.
ബാച്ചിലേഴ്സ്‌ ക്ലബ്‌...വിവാഹിതര്‍ ക്ലബ്‌...വനിതാക്ലബ്‌ എന്നിവരാണ്‌ ആ പ്രമുഖ ടീമുകള്‍.

പ്രാഥമിക റൗണ്ടില്‍ മൂന്ന് ടീമുകളും പരസ്പരം ഓരോ പ്രാവശ്യം ഏറ്റുമുട്ടുകയും.....
അതിലേറ്റവും കൂടുതല്‍ പോയന്റ്‌ ലഭിക്കുന്ന രണ്ട്‌ ടീമുകള്‍ ഫൈനല്‍ കളിക്കുകയും ചെയ്യും.

മത്സര ഫിക്ചര്‍;

ആദ്യ മത്സരം-വിവാഹിതര്‍ ക്ലബ്‌ വേഴ്സസ്‌ വനിതാ ക്ലബ്‌.
വേദി-അന്റാര്‍ട്ടിക്ക മുന്‍സിപ്പല്‍ സ്റ്റേഡിയം.
തീയതി-തീരുമാനിച്ചിട്ടില്ല.
സമയം-ഇന്‍ഡ്യന്‍ സമയം വൈകീട്ട്‌ ആറുമണി.

രണ്ടാം മത്സരം-ബാച്ചി ക്ലബ്‌ വേഴ്സസ്‌ വിവാഹിതര്‍ ക്ലബ്‌.
വേദി-കളമശ്ശേരി കെ.ടി.എച്ച്‌ ബാറിന്റെ അടുത്തുള്ള പ്രീമിയര്‍ ഗ്രൗണ്ട്‌.
തീയതി-തീരുമാനിച്ചിട്ടില്ല.
സമയം-ബാര്‍ അടച്ചതിന്‌ ശേഷം.

മൂന്നാം മത്സരം-വനിതാ ക്ലബ്‌ വേഴ്സസ്‌ ബാച്ചി ക്ലബ്‌.
വേദി-എറണാകുളം സെന്റ്‌ തെരേസാസ്‌ കോളേജ്‌ ഗ്രൗണ്ട്‌.
സമയം-വേദിക്ക്‌ പ്രത്യേകതയുള്ളത്‌ കൊണ്ട്‌ ഏത്‌ സമയത്ത്‌ കളിക്കാനും തയ്യാറാണെന്ന് ബാച്ചി ക്ലബ്‌ അറിയിച്ചിട്ടുണ്ട്‌.

ഫൈനല്‍-തീയതിയും വേദിയും സമയവും തീരുമാനിച്ചിട്ടില്ല.

****************************

ഫിഫയുടെ ലോകകപ്പിനേക്കാളും പ്രശസ്തിയാണ്‌ ഈ ബൂലോകകപ്പിന്‌ ലഭിച്ചിരിക്കുന്നത്‌.
അത്‌ കൊണ്ട്‌ തന്നെ പങ്കെടുക്കുന്ന മൂന്ന് ടീമുകളും തങ്ങളുടെ അന്തിമ ഇലവനെ പെട്ടെന്ന് തന്നെ പ്രഖ്യാപിക്കുകയും...
പരിശീലനം ആരംഭിക്കുകയും ചെയ്തുകഴിഞ്ഞു.എന്ത്‌ വില കൊടുത്തും ബൂലോകകപ്പ്‌ സ്വന്തമാക്കുമെന്ന പ്രതിജ്ഞയിലാണ്‌ മൂന്ന് ടീമുകളും.

*********************

ബാച്ചി ഇലവന്‍;

2-4-4 ഫോര്‍മേഷനിലാണ്‌ ബാച്ചി ഇലവന്‍ ഗ്രൗണ്ടിലിറങ്ങുന്നത്‌.

ആക്രമണം-പച്ചാളം....ശ്രീജിത്‌.

മധ്യ[ദ്യ]നിര-സാന്റോസ്‌...ഇക്കാസ്‌...ഡിങ്കന്‍...ഉണ്ണിക്കുട്ടന്‍.

പ്രതിരോധം-ദില്‍ബാസുരന്‍....പൊന്നമ്പലം...സുനീഷ്‌...സിജു.

ഗോള്‍കീപ്പര്‍-കുട്ടിച്ചാത്തന്‍.

കോച്ച്‌-നവ്യാനായര്‍.
ടീം മാനേജര്‍-ജയഭാരതി.

**********************

വിവാഹിതര്‍ ഇലവന്‍;


വിവാഹിതര്‍ ഇലവനും 2-4-4 ഫോര്‍മേഷനില്‍ തന്നെയാണ്‌ ഗ്രൗണ്ടില്‍ ഇറങ്ങുന്നത്‌.

ആക്രമണം-ദേവരാഗം...ഗന്ധര്‍വന്‍.

മധ്യനിര-കുറുമാന്‍..ഇടിവാള്‍...കുട്ടന്‍ മേനോന്‍...അഗ്രജന്‍.

പ്രതിരോധം-സിയ...കുമാര്‍...കലേഷ്‌...കൈപ്പിള്ളി
ഗോള്‍കീപ്പര്‍-സുല്‍.

കോച്ച്‌-അടൂര്‍ ഭവാനി.
ടീം മാനേജര്‍-കവിയൂര്‍പൊന്നമ്മ.

*******************

വനിതാ ഇലവന്‍;

എല്ലാരും 2-4-4 എങ്കില്‍ ഞങ്ങളും അങ്ങനെ തന്നെ എന്നാണ്‌ വനിത ഇലവന്റെ മാനേജര്‍ പ്രിയങ്കാമാത്യൂസ്‌ പറഞ്ഞത്‌.

ആക്രമണം-ഡാലി....സാരംഗി.

മധ്യനിര-മുല്ലപ്പൂ...ഇഞ്ചി...രേഷ്മ....അചിന്ത്യ

പ്രതിരോധം-ബിന്ദു...വല്യമ്മായി...ബിരിയാണിക്കുട്ടി.....അതുല്യ.

ഗോള്‍കീപ്പര്‍-സു


കോച്ച്‌-ദ്രൗപതീവര്‍മ്മ
ടീം മാനേജര്‍-പ്രിയങ്കാ മാത്യൂസ്‌.

*****************

ടീം ന്യൂസ്‌;

ബാച്ചി ഇലവന്‍-

ചാത്തന്‍.....ബാച്ചിടീമിന്റെ ഒന്നാം നമ്പര്‍ കീപ്പര്‍ ആയത്‌....
ഗോള്‍കീപ്പിങ്ങിലെ മികവ്‌ കൊണ്ടല്ലെന്നും.....
കുതിച്ച്‌ വരുന്ന എതിര്‍ടീമിലെ ഫോര്‍വേഡുകളെ കുന്തം കൊണ്ട്‌ കുത്തിയൊതുക്കാനുള്ള കഴിവാണ്‌ അദ്ദേഹത്തിന്‌ ആ സ്ഥാനം നേടിക്കൊടുത്തതെന്നും പറഞ്ഞ്‌ കേള്‍ക്കുന്നു.
കൊച്ചിക്ലബ്ബില്‍ ഒരുമിച്ച്‌ കളിച്ചിരുന്ന കാലത്തേയുള്ള ഒത്തിണക്കവും പരിചയവും...
പച്ചാളവും ശ്രീജിയും ബാച്ചിക്ലബിന്‌ വേണ്ടിയും പുറത്തെടുക്കും എന്നാണ്‌ ബാച്ചിക്ലബ്ബിന്റെ ആരാധകര്‍ കരുതുന്നത്‌.
ടോപ്പ്‌ സ്കോറര്‍ സ്ഥാനം ആര്‍ക്കായിരിക്കും എന്ന കാര്യത്തില്‍ നടക്കുന്ന വാത്‌ വെയ്പ്പില്‍ രണ്ടിലൊന്ന് റേറ്റിങ്ങോട്‌ കൂടി മുന്‍പന്തിയിലാണ്‌ പച്ചാളം.

പ്രതിരോധത്തില്‍...ദുബായ്‌ എഫ്‌.സിക്ക്‌ കളിക്കുന്ന ദില്‍ബനിലും മനോരമ യുണൈറ്റഡിന്‌ കളിക്കുന്ന സുനീഷിലുമാണ്‌ ബാച്ചി ക്ലബ്ബിന്റെ പ്രതീക്ഷ.മറ്റു രണ്ട്‌ പ്രതിരോധ നിരക്കാരായ സിജുവും പൊന്നുവും ചെന്നൈ ബ്രദേഴ്സിലെ കളിക്കാരാണ്‌.
സിജു കഴിഞ്ഞ മൂന്ന് മാസമായി സിംഗപ്പൂര്‍ എഫ്‌.സിക്ക്‌ വേണ്ടി വായ്പാ അടിസ്ഥാനത്തില്‍ കളിക്കുകയാണ്‌.

അതി ശക്തമായ മധ്യനിരയാണ്‌ ബാച്ചി ഇലവന്റെ മറ്റൊരു പ്രത്യേകത.മധ്യ നിര എന്ന കേട്ടപ്പോള്‍ മദ്യവുമായി ബന്ധപ്പെട്ട വല്ലതുമായിരിക്കും എന്ന് വിചാരിച്ച്‌..ഓടി വന്ന് അവിഹിതമാര്‍ഗ്ഗത്തിലൂടെ ടീമില്‍ ഇടം നേടിയതാണെന്ന ആക്ഷേപം നിലവിലെ ബാച്ചി മധ്യനിരയെക്കുറിച്ചുണ്ട്‌.

കൊച്ചിക്ലബ്ബിന്റെ ജീവനാഡിയും പരമനാഡിയുമായ
[ഡ എന്ന അക്ഷരത്തിന്റെ സ്ഥാനത്ത്‌ റ എന്ന അക്ഷരം ചേര്‍ത്ത്‌ വായിച്ചാല്‍..പിന്നീടുണ്ടാവുന്ന ഭവിഷ്യത്തുകള്‍ക്ക്‌ ഞാന്‍ ഉത്തരവാദി ആയിരിക്കില്ല.]
ഇക്കാസ്‌ നയിക്കുന്ന മധ്യനിരയില്‍...
ഡിങ്കവനം സ്പോര്‍ട്ടിങ്ങിന്‌ കളിക്കുന്ന ഡിങ്കന്‍....ചെന്നൈ ഗ്യാലക്സിക്ക്‌ കളിക്കുന്ന ഉണ്ണിക്കുട്ടന്‍....
അഹമ്മദാബാദ്‌ ബിവറേജസിന്‌ വേണ്ടി ബൂട്ട്‌ കെട്ടുന്ന സാന്റോ എന്നിവരാണ്‌ അണിനിരക്കുന്നത്‌.

വിവാഹിതര്‍ ഇലവന്‍-

ഏത്‌ പ്രതിരോധ നിരയേയും തകര്‍ക്കാന്‍ പോന്ന കരുത്ത്‌ കാലുകളില്‍ ആവാഹിച്ച്‌ പറന്ന് വരുന്ന...
വിവാഹിതര്‍ ക്ലബിന്റെ ഫോര്‍വേഡുകളായ ദേവേട്ടനും ഗന്ധര്‍വനും എതിര്‍ ടീമുകള്‍ക്ക്‌ ഇപ്പോഴേ ചങ്കിടിപ്പ്‌ സമ്മാനിച്ച്‌ കഴിഞ്ഞു.ദുബായ്‌ എഫ്‌.സിയിലെ കളിക്കാരാണ്‌ രണ്ടുപേരും.
യൂറോപ്യന്‍ ലീഗില്‍ ഫിന്‍ലന്റ്‌ പോലീസിന്‌ കളിക്കുന്ന കുറൂസിന്റെ നേതൃതത്തിലുള്ള മധ്യനിരയില്‍ ഷാര്‍ജാ റേഞ്ചേഴ്സിന്‌ വേണ്ടി കളിക്കുന്ന ഇടിഗഡി...കുവൈറ്റ്‌ ഓയില്‍സിന്റെ രോമാഞ്ചം, മേനന്‍...
ജെബല്‍ അലി സ്പോര്‍ട്ടിങ്ങിന്റെ അഗ്രു എന്നിവര്‍ അണിനിരക്കുന്നു.

അതി ശക്തമായ പ്രതിരോധനിരയാണ്‌ വിവാഹിതര്‍ ഇലവന്റെ പ്രത്യേകത.
സൗദി വാരിയേര്‍സിന്റെ പ്രതിരോധദുര്‍ഗ്ഗം സിയ....കൊച്ചിന്‍ ക്ലബ്ബിലെ കുമാറേട്ടന്‍....
ദുബായ്‌ എഫ്‌.സിയുടെ മുന്‍ ക്യാപ്റ്റനും ഇപ്പോള്‍ കൊച്ചിന്‍ ക്ലബ്ബിലെ അതിഥി താരവുമായ കലേഷേട്ടന്‍....
ദുബായ്‌ എഫ്‌.സിയുടെ തന്നെ കൈപ്പിള്ളി എന്നിവരാണ്‌ വിവാഹിതര്‍ ഇലവന്റെ കോട്ട കാക്കുന്നത്‌.

ദുബായ്‌ കോക്കനട്ട്‌ കോര്‍പ്പറേഷന്‌ കളിക്കുന്ന സുല്‍....ഗോള്‍വലയത്തിന്‌ കീഴില്‍ അചഞ്ചലന്‍ ആയിരിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

അക്രമണനിരയില്‍....മനോരമ യുണൈറ്റഡിന്‌ കളിക്കുന്ന ബെര്‍ളിയേയും ലോസാഞ്ചല്‍സ്‌ ഗ്യാലക്സിക്ക്‌ കളിക്കുന്ന ഏവൂരാനേയുമാണ്‌ കോച്ച്‌ അടൂര്‍ ഭവാനി ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും......യൂറോപ്യന്‍ ശൈലിയില്‍ കളിക്കുന്ന ഏവൂരാനും...സാംബനൃത്തച്ചുവടുകളുമായി ബ്രസീലിയന്‍ ശൈലിയില്‍ കളിക്കുന്ന ബെര്‍ളിയും മുന്നേറ്റ നിരയില്‍ പരസ്പരധാരണ ലഭിക്കാതെ പരാജയപ്പെടാന്‍ സാധ്യതയുണ്ടെന്ന ചിന്തയില്‍ അവരെ അവസാന നിമിഷം മാറ്റുകയായിരുന്നു.
കുവൈറ്റ്‌ യുണൈറ്റഡിന്റെ വെറ്ററന്‍ താരം വിശ്വപ്രഭ അവസാന നിമിഷം ടീമില്‍ നിന്ന് പിന്മാറി.
ഞാന്‍ ഗ്യാലറിയിലുണ്ടാകും..നിങ്ങള്‍ കളി മക്കളേ...എന്നാണ്‌ അദ്ദേഹം പറഞ്ഞത്‌.

വനിതാ ഇലവന്‍-

ഇസ്രായേല്‍ ലീഗില്‍ ഉള്‍പ്പെട്ട ടെല്‍ അവീവ്‌ സ്പോര്‍ട്ടിങ്ങിന്റെ ഡാലിയും ഫിലാല്‍ഡെല്‍ഫിയ എഫ്‌.സിയുടെ കുന്തമുനയായ സാരംഗിയുമാണ്‌ വനിതാ ഇലവന്റെ ആക്രമണം നയിക്കുന്നത്‌.
കൊച്ചിന്‍ ക്ലബ്ബിലെ മുല്ലപ്പൂ....ഫ്ലോറിഡാ ക്യാപ്‌സിന്‌ കളിക്കുന്ന ഇഞ്ചി...വാഷിങ്ങ്ടണ്‍ റോയലിന്‌ ബൂട്ട്‌ കെട്ടുന്ന രേഷ്മ....ത്രിശൂര്‍ സിസ്റ്റേഴ്സിന്റെ ക്യാപ്റ്റനും മധ്യനിരയിലെ കരുത്തിന്റെ പ്രതീകവുമായ ഉമേച്ചിയെന്ന അചിന്ത്യാമ്മ എന്നിവരാണ്‌ വനിതാ ഇലവന്റെ മധ്യനിരയില്‍ പ്രത്യക്ഷപ്പെടുന്നത്‌.

ക്യാനഡാ ലീഗിലെ മോണ്‌ട്രിയല്‍ സിസ്റ്റേഴ്സ്‌ ക്ലബ്ബിലെ സിംഹം എന്നറിയപ്പെടുന്ന ബിന്ദൂട്ടി
...ജെബല്‍ അലി സ്പോര്‍ട്ടിങ്ങിന്റെ വല്യമ്മായി...ദുബായ്‌ എഫ്‌.സിയുടെ അതുല്യാമ്മ...
ഹൈദ്രാബാദ്‌ സുല്‍ത്താന്‍സിന്‌ വേണ്ടി പ്രതിരോധം കാക്കുന്ന ബിക്കു എന്നിവരാണ്‌ വനിതാ ഇലവന്റെ പ്രതിരോധനിരയില്‍ ഉള്ളത്‌.
സീനിയര്‍ താരവും മൂന്ന് വര്‍ഷമായി മുടങ്ങാതെ കണ്ണൂര്‍ ഇലവന്‌ വേണ്ടി ഗോള്‍വലയം കാക്കുകയും ചെയ്യുന്ന സൂവിന്റെ കൈയില്‍ വനിതാ ഇലവന്റെ ഗോള്‍പോസ്റ്റ്‌ ഭദ്രമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

വിവാഹിതര്‍ ഇലവന്റെ ശക്തനായ ഫോര്‍വേഡ്‌ ഗന്ധര്‍വനെ തടയുന്നതിനും....വേണ്ടി വന്നാല്‍ ഭീകരമായി ടാക്കിള്‍ ചെയ്യുന്നതിനും വേണ്ടി തന്നെയാണ്‌ പ്രതിരോധനിരയില്‍ അതുല്യാമ്മയെ ഉള്‍പ്പെടുത്തിയത്‌ എന്ന് അഭ്യൂഹം പരന്നിട്ടുണ്ട്‌.
*****************

ഈ മത്സരങ്ങള്‍ക്ക്‌ റഫറിയാകാന്‍ ജീവനില്‍ കൊതിയുള്ള ആരും തയ്യാറാകാത്തത്‌ കൊണ്ട്‌ ഇതിന്റെ സംഘാടകരായ ബാച്ചിക്ലബ്‌ ധര്‍മ്മസങ്കടത്തിലാണ്‌.

റഫറിയാകാന്‍ താല്‍പ്പര്യമുള്ളവര്‍ ദയവായി കടന്ന് വരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.എല്ലാവിധ സംരക്ഷണവും അവര്‍ക്ക്‌ കൊടുക്കുന്നതാണ്‌.മുഖത്ത്‌ ഇടിയേല്‍ക്കാതിരിക്കാനുള്ള മാസ്ക്‌....തെറി കേട്ടാല്‍ മനസ്സിലാകാത്ത തരത്തിലുള്ള ഈയര്‍ഫോണ്‍.....മുട്ട്ചിരട്ടയെ സംരക്ഷിക്കുന്ന പാഡുകള്‍ എന്നിവ റഫറിക്ക്‌ നല്‍കുന്നതായിരിക്കും.റഫറിമാര്‍ക്ക്‌ പ്രത്യേക ആമ്പുലന്‍സ്‌ സൗകര്യവും ഗ്രൗണ്ടില്‍ ലഭ്യമാണ്‌.
************************

ഈ മത്സരത്തിന്റെ മുഖ്യ സ്പോണ്‍സേഴ്സ്‌-
1.കേരള ബിവറേജസ്‌ കോര്‍പറേഷന്‍.
2.അല്‍ക്വയ്ദ ഇന്റര്‍നാഷണല്‍.
3.അനുരാധ-ഡിസ്കോശാന്തി കലാസാംസ്കാരിക സമിതി.
****************

ഈ ടൂര്‍ണമെന്റിലെ ആദ്യമത്സരത്തിന്റെ[വിവാഹിതര്‍ ഇലവന്‍ വേഴ്സസ്‌ വനിതാ ഇലവന്‍] വിവരണങ്ങളുമായി ഈ ബുള്ളറ്റിന്‍ ഇനിയും പ്രതീക്ഷിക്കുക......


[തുടര്‍ന്നേക്കും]

70 comments:

sandoz said...

കിട്ടിയ സമയം കൊണ്ട്‌ മാക്സിമം ഉപദ്രവം...
മൂന്ന് ദിവസം കൊണ്ട്‌ ഞാനിടുന്ന മൂന്നാമത്തെ പോസ്റ്റ്‌...
കിടക്കട്ടെ ബാച്ചീലും ഒരെണ്ണം...

മെലോഡിയസ് said...

സാന്റോ..മാക്സിമം ഉപദ്രവം ശരിക്കും രസീച്ചൂ
ട്ടാ..ശരിക്കും ചിരിപ്പിച്ച് “ഉപദ്രവിച്ചു” ട്ടാ..

sreeni sreedharan said...

സാണ്ടോസേ, ജീവനില്‍ കൊതിയുണ്ടെങ്കില്‍ വല്ല തെങ്ങിന്‍റെ മണ്ടേലും കേറിക്കോ, അതാവുമ്മ്പോ ജീവനും രക്ഷിക്കാം കള്ളും കുടിക്കാം... കേറൂന്നതിനു മുന്നേ മോളില് സുല്ല് ഉണ്ടോന്ന് നോക്കണേ...

Ziya said...

സാന്ഡോക്കുട്ടാ,
എന്നഡാ ഇത്.. ഒരൊന്നൊന്നര ഒന്നേമുക്കാല്‍ അലക്കാണല്ലോ?
ഒരു വരി പോലും കോട്ട് ചെയ്യാന്‍ പറ്റണില്ലേഡേയ്...ബാക്കി വരികള്‍ എന്നെ എഡുത്തലക്കും ...
ഡാ...ആക്രമണ നിരയിലെ കുന്തമുനകളായിരുന്ന ഞാനും കുമാറേട്ടനുമൊക്കെ പ്രതിരോധത്തിലേക്ക് വലിഞ്ഞത് കല്യാണം കഴിഞ്ഞേപ്പിന്നാ...:)
പ്രതിരോധം ഒരു ശീലമായ സ്ഥിതിക്ക് ആരു വന്നാലും അരക്കൈ നോക്കാം
അഡിയെഡാ വിസില്‍

Dinkan-ഡിങ്കന്‍ said...

ഡെയ് സാന്‍ഡോസ് ഗോണ്‍സാല്വെസ് പേരേരാ അഥവാ ഡിസൂസാ. തകര്‍ത്ത് തരിപ്പണം ആക്കിയല്ലോഡെയ് നീയ്? ചിരിച്ച് മസിലുളുക്കി കളിക്കാന്‍ പറ്റുമോ എന്ന് സംശയം ആയി. ഡിങ്കനെ നീ മദ്യനിരയില്‍ ഇറക്കിത് നന്നായി. ആദ്യ പകുതി ഞാന്‍ മദ്യനിരയില്‍ കളിക്കും. പിന്നെ മധ്യമാണോ, ബാക്ക് ആണോ ഗോളിയാണൊ എന്നൊന്നും ഓര്‍മ്മകാണില്ല ബോള് കിട്ടിയാല്‍ തൊട്ടടുത്ത പോസ്റ്റില്‍ ഗോളടിക്കും. എസ്ക്കോബ്ബാറും അയാളയും ആണ് ഗുരുക്കള്‍.

പിന്നെ പെനാല്‍ട്ടി ഷൂട്ടൌട്ടിലേയ്ക്ക് നീണ്ടാല്‍ ആദ്യത്തെ ഇടി. “ഡിഷ്യും“ എന്ന് ഞാന്‍ ഗോളീന്റെ മേത്ത് ഇടിക്കും പിന്നെ ലവന് ബോളേതാ, ഗോളേതാ, വാളേതാ എന്ന് തിരിച്ചറിയാന്‍ പറ്റൂല്ല.

ഗോളടിച്ച് മദ്യനിരയെ ഉഷാറാകാന്‍ ഞാന്‍ റെഡി

ഓഫ് ടൊ?
2 ചോദ്യങ്ങള്‍
(1) ഈ സില്‍ക്കിന്റെ പേരിലുള്ള എവറ് റൊളിങ്ങ് ട്രൊഫി എപ്പോളും കറങ്ങുമോ?
(2)അതിന്റെ ബാറ്ററി തീര്‍ന്നാല്‍ മാറ്റിയിടുന്ന ടൈപ്പാണൊ കറങ്ങും-കപ്പ്?

കപ്പടിക്കും കപ്പടിക്കും സില്‍ക്കിന്റെ കപ്പ് ബച്ചീസടിക്കും

കൊച്ചുത്രേസ്യ said...

ശ്ശോ ഒരഞ്ചാറ്‌ ബാച്ചിണികളെ കിട്ടുകയായിരുന്നെങ്കില്‍ ഒരു ബാച്ചിണീസ്‌ ടീമുണ്ടാക്കി ഗപ്പ്‌ അടിച്ചെടുക്കാമായിരുന്നു :-(

kalesh said...

കലക്കി സാന്റോ....
ഈ പോസ്റ്റ് വായിക്കുന്നത് നിന്നോട് സംസാരിക്കുന്നത് പോലെ തന്നെയാ - രസകരം!

(ഇടി കിട്ടാതെ സൂക്ഷിച്ചോ - വിവാഹിതര്‍ ക്ലബ്ബിലേക്ക് ഞങ്ങള് ഒരാളെ ഇറക്കീട്ടുണ്ട് - സജ്ജീവേട്ടന്‍ - അന്ന് രാത്രീല്‍ കാരിക്കേച്ചറൊക്കെ വരയ്ക്കുന്നത് കണ്ടല്ല്ലോ... പുള്ളി മാത്രം മതി ഞങ്ങള്‍ക്ക് പ്രതിരോധനിരയില്...)

Sreejith K. said...

സാന്റോസേ, നീ വെറും മദ്യ നിരയല്ലെടാ, സ്കോച്ച് മദ്യനിരയാണെടാ.. കിടിലം പോസ്റ്റ്. തകര്‍ത്തു.

വിവാഹിതരുമായുള്ള കളിയുടെ അന്ന് ഞാന്‍ ഇല്ല കളിക്കാന്‍. പരിക്കാ. നിങ്ങള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ വനിതാക്ലബ്ബുമായുള്ള മത്സരത്തില്‍ പങ്കെടുക്കാം. അല്ല, അവിവാഹിതാ ക്ലബ്ബ് ഇല്ലേ? ഒരു ഗോളടിക്കാന്‍ കുറേ നാളായി നടക്കുന്നു, അതിനാ.

കളിയുടെ കമന്ററി പറയാന്‍ ആളെ ഏര്‍പ്പാടാക്കിയോ? പറ്റിയ ഒരാളുണ്ട്. പെരിങ്ങോടന്‍. നല്ല കിടിലന്‍ കമന്ററിയാ. ചക്ഷുശ്രവണഗളസ്ഥമാം ദര്‍ദ്ദുരം എന്നൊക്കെ പറഞ്ഞ് കേള്‍വിക്കാരെ കയ്യിലെടുത്തോളും.

kalesh said...

ശ്രീക്കുട്ടാ ആക്ച്വലീ, ഈ ചക്ഷുശ്രവണഗളസ്ഥമാം ദര്‍ദുരം എന്നു പറഞ്ഞാല്‍ എന്താ? ആരേലും ഗളത്തില്‍ (കഴുത്തില്‍) പിടിക്കുമ്പം ദര്‍ദ് (വേദന) ഉണ്ടാകുന്നതാണോ?

Sreejith K. said...

ങ്ഹേ, എന്തോ. എന്നെ അവിടെ ആരോ വിളിച്ചു. കലേഷേട്ടാ, ഞാന്‍ ദേ പോയി, ഇപ്പൊ വരാവേ.

ശ്രീ said...

അടിപൊളി...

രസികന്‍‌ വിവരണം.
:)

Mubarak Merchant said...

25ആം തിയതി ത്രിശൂരില്‍ നിന്റെ അടിയന്ത്രമായിരിക്കും മൈ. മൈ.. മാന്യാ.
എന്തായാലു ം കളി തീരുമാനിച്ച സ്ഥിതിക്ക് ബൂലോക ക്ലബ്ബ് വെറ്റെറന്‍സുമായി ഒരു പ്രദര്‍ശന മത്സരം കളിക്കണ്ടേടാ?

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
ഇതു കലക്കി സാന്‍ഡോ എട് വിസില്‍..

എന്നാലും ബാച്ചിക്ലബ്ബിന്റെ ഗോള്‍ വലേടെ നടൂലും ഒരു പോസ്റ്റ് വച്ചിരിക്കുന്നതെന്തിനാന്ന് ആരേലും ചോദിക്കുമോ?

Dinkan-ഡിങ്കന്‍ said...

ശ്ശോ ഒരഞ്ചാറ്‌ ബാച്ചിണികളെ കിട്ടുകയായിരുന്നെങ്കില്‍ ഒരു ബാച്ചിണീസ്‌ ടീമുണ്ടാക്കി ഗപ്പ്‌ അടിച്ചെടുക്കാമായിരുന്നു

കൊച്ച് ത്രേസ്യ ഇമ്മിണി പുളിക്കും. വൈകീട്ട് ആറ്മണിക്ക് വാര്‍ക്കപ്പണി കഴിഞ്ഞ് വരണ , കാലൊക്കെ നല്ല 16കസേര ഡൈനിംഗ് ടെബിളിന്റെ കാല് കണക്കെ കടഞ്ഞെടുത്ത മസിലുള്ള ടീംസ് ആയി ഫുഡ്ബൊള്‍ കളിച്ച് ഫൌളടിച്ച് വളര്‍ന്ന എന്നെ ഒക്കെ തോല്‍പ്പിച്ച് ആ ഗപ്പ് അങ്ങ് ബാച്ചിണി-വനിതാ ഗ്ലബിന്റെ അലമാലേര് ഇരിക്കണത് സ്വപനത്തില്‍ മാത്രേ കാണാന്‍ പറ്റൂ.


മഴപെയ്യുമ്പോള്‍ അതിന്റെ തുള്ളികള്‍ക്കിടയിലൂടെ വെള്ളം നനയാതെ പായുന്ന പച്ചാളത്തിനെ തടയാന്‍ ഈച്ച പിടിയന്‍ യന്ത്രം വേണം. പോരാത്തതിന് ബുദ്ധി എന്നത് 23 അയല്പക്കം വഴി പോകാത്ത ശ്രീജിത്താണ് ഞങ്ങടെ ഗോളടി യന്ത്രം. പന്ത് കൊടുത്താല്‍ അവന്‍ അടിക്കും(ആരെ എന്ന് ചോദിക്കരുത്..സൂക്ഷിച്ചോ).

മദ്യനിരയില്‍ ഫുള്‍ വീലായി സാന്‍ഡോസ്ഡൊണ, ഡിങ്കന്‍സ്റ്റൂട്ട, ഉണ്ണിക്കുട്ടാജിയോ എന്നിവര്‍ കാണും. വെറുതേ ഒന്ന് ഊതിയാല്‍ മതി എതിരാളികള്‍ക്ക് “ഫ്രീ-കിക്ക്” കിട്ടും (ഫ്രീ ആയി കിക്കാവും ന്ന്, വെട്ടിക്കൂട്ട് സാദനം ആണ് കഴിക്കുക്ക). മഞ്ഞുമ്മലില്‍ സാന്‍ഡോസ് 7ന്‍സ് കളിക്കുമ്പോള് പോത്ത് പോലും അവന്റെ അടുത്ത് പോകില്ല. കാലിന് വെട്ടി ഫൌള് കളിക്കും, അത്ര കേമന്‍ ആണ്. ഞെരിയാണിയില്‍ തട്ടി ഇടക്കാല്‍ വെച്ച് ഫൌളടിക്കുന്നതില്‍ വിദഗ്ദ്ധനാണ് സുനീഷ്. ത്രസിപ്പിക്കും വിധം ആളെ മറിച്ചിടാന്‍ സിജൂ. റഫറിയൊട് കയര്‍ക്കാനും, റഫറിയെ പറ്റിച്ച് വിധം വീണ് പെനാല്‍റ്റിയും, ഫ്രീകിക്കും നേടാന്‍ പ്രത്യേക പരിശീലനം നേടിയ പൊന്നമ്പലം ദി ഗ്രേറ്റ്.

ഇത് ഇതും മറി കടന്നു എന്ന് കരുതുക. പ്രതിരോധത്തില്‍ ദില്‍ബനെ പോസ്റ്റിന്‍ മുന്നില്‍ നിര്‍ത്തിയാല്‍ പോസ്റ്റ് കണ്ട് പിടിക്കാന്‍ തന്നെ ഗൂഗിള്‍ എര്‍ത്ത്‌മാപ്പില്‍ തപ്പേണ്ടി വരും (കൊച്ച് ത്രേസ്യയും അക്കാര്യത്തില്‍ മോശമല്ല എന്ന് മീറ്റ് ഫോട്ടോ കണ്ടപ്പോള്‍ മനസിലായി. ആ കലേഷ് ചേട്ടന് കോഴ കൊടുക്കണം, പുള്ളി നിന്നാലും ഗോള്‍ പോസ്റ്റ് കാണില്ല)

ആയതിനാല്‍ ആ ആഗ്രഹം കളഞ്ഞേക്കൂ. കളിയില്‍ ഞങ്ങള്‍ക്ക് വീഴണ ചുവന്ന കാര്‍ഡ് കണ്ടാല് ഇത് ഫുഡ്ബോളാണോ, അതോ സീ.പി.എം.ന്റെ ജാഥ ആണൊ എന്ന് തോന്നും, അത്രയ്ക്കുണ്ട് ഗുണം.

ഇതൊക്കെ മറികടന്ന് ബോളെങ്ങാനും പോസ്റ്റിന്റെ വക്കത്ത് എത്തിയാല്‍ ചാത്തന്‍ കുന്തം കൊണ്ട് എയറ് കുത്തിക്കളയും. ആയതിനാല്‍ സില്‍ക്കിന്റെ ഫോട്ടോ ഒട്ടിച്ച് ഒരു 3 ഇഞ്ച് വലിപ്പ്ം ഉള്ള ചിന്ന ട്രൊഫി തരാം. ആശ തീര്‍ക്കാന്‍ (നരസിങ്കത്തില്‍..നഖം വെട്ടി ചന്ദനമുട്ടിയില്‍ വെച്ച് ആശതീര്‍ക്കില്ലേ ലത് പോലെ)

Dinkan-ഡിങ്കന്‍ said...

ഒരാളെ വിട്ട് പൊയി “മദ്യനിര ഇക്കാസ്”

മദ്രസയില്‍ പഠിക്കണ കാലം മുതല്‍ മദ്യ നിരയിലെ കളിക്കാരന്‍ ആണ് ഇക്കാസ്. ഇക്കാസിന്റെ നര്‍ത്തന സദൃശ്യം ആയ ചുവടുകള്‍ കണ്ട് കാണികള്‍ ആര്‍പ്പ് വിളിക്കും. (വെര്‍തേ ചുവട് വെക്കും എന്നേ ഉള്ളൂ‍, അത് പാമ്പായി ബാലന്‍സ് കിട്ടാന്‍ വെയ്ക്കണതാ, ബോളൊന്നും അവന്‍ തൊടൂല, 11 ആളെ തികയ്ക്കാന്‍ ഇറക്കണതാ. ഇവനടക്കം 12 പേരോട് വേണം ഞങ്ങള്‍ക്ക് മത്സരിക്കാന്‍)

Mubarak Merchant said...

ടീം സ്പിരിറ്റ് വേണമെട ഡിങ്കാ.. ടീം സ്പിരിറ്റ് . നിനക്കതില്ല. അല്ലേല്‍ നീ ഇങ്ങനെ എഴുതില്ലല്ലോ. സ്പിരിറ്റ് ഇല്ലാത്ത ടീമില്‍ ഞാന്‍ കളിക്കില്ല, കട്ടായം.

Dinkan-ഡിങ്കന്‍ said...
This comment has been removed by the author.
sandoz said...

ബാച്ചി ടീമിന്റെ ശ്രദ്ധക്ക്‌...
ഇന്ന് വൈകീട്ട്‌ കളമശേരിയില്‍ പരീശീലനത്തില്‍ പങ്കെടുക്കണമെന്ന് കോച്ച്‌ നവ്യാനായരും മാനേജര്‍ ജയഭാരതിയും അറിയിക്കുന്നു.....

Dinkan-ഡിങ്കന്‍ said...

സ്പിരിറ്റ് ഇല്ലെങ്കില്‍ ഡിങ്കന്‍സ്റ്റൂട്ട കളിക്കില്ലെന്ന് നിനക്കറിഞ്ഞൂടെ ഇക്കാസേ (നീ മര്‍ച്ചെന്റെന്ന് കണ്ടല്ലോ ക്ലബ്ബ് മാറിയോ?). സ്പിരിറ്റ് ഉണ്ട്, സ്പിരിറ്റ് ഉണ്ട്. കച്ചേരിപ്പടി ടാവേണിന് (അതൊരു പുണ്യസ്ഥാപനം ആണ്. ചാരിറ്റബിള്‍ ട്രസ്റ്റ്) വേണ്ടി ജഴ്സി അണിഞ്ഞ് ഞാനും നീയും സാ‍ന്‍ഡൊയും ഒക്കെ കാല് നിറയെ ഗോളടിച്ചത് നീ മറന്നോ. നിന്റെ ആത്മവീര്യം ഒന്ന് ടെസ്റ്റാന്‍ ഡിങ്കന്‍ തമാശിച്ചതല്ലേ, വേഗം വാ, പട്ടീസെടുത്ത് കെട്ട് (പട്ടി എന്ന് വിളിച്ചു എന്ന് കിംവദന്തി വരുമോ?)

ഞാന്‍ കോച്ചിന്റെ അടുത്ത് ചെന്ന് പരിശീലനം തുടങ്ങി. മാനേജരുടേ ലെഡ്ജറില്‍ ഒപ്പ് വെച്ച് എല്ലാരും ഗ്രൌണ്ടില്‍ ഇറങ്ങേണ്ടതാണ് എന്ന് ക്യാപ്റ്റന്‍ ഡിങ്കന്‍ (ഞാന്‍ തന്നെ അല്ലേ ക്യാപ്റ്റന്‍, ആ തുണിക്കഷ്ണം കയ്യിലെ ബൈസെപ്സില്‍ മുറിവിന് കെട്ടീതാ, ഇപ്പോള്‍ മാനേജര് പറേണ് ഞാനാ ക്യാപ്റ്റന്‍ എന്ന്)

സുന്ദരന്‍ said...

കപ്പ് ബാച്ചികള്‍ക്ക് കിട്ടട്ടേന്ന് ആശംസിക്കുന്നു....
ഇപ്പോള്‍ കപ്പെടുത്തു പ്രാക്റ്റീസ്ചെയ്താലല്ലെ കുറച്ചുകഴിയുമ്പോള്‍ കലവും ചട്ടിയും ഒക്കെ എടുക്കാന്‍പറ്റു...

SUNISH THOMAS said...

അടിപൊളി. അലക്കന്‍,കലക്കന്‍. സാന്‍ഡോസേ... ഇത്രയും കാലം ഇവിടെയെങ്ങും ഇല്ലാതിരുന്നതിന്‍റെ കുറവ് ഇപ്പോളാണറിയുന്നത്.

പ്രാക്ടീസിനു മുന്‍പ് ടീം സ്പിരിറ്റ് കുപ്പിയിലാക്കി രണ്ടൗണ്‍സ് കഴിച്ചിട്ടു നമ്മക്കിറങ്ങിയാ മതി. പിന്നെ, വിവാഹിതര്‍ ടീമും വനിതാടീമുമൊക്കെ ആകാശത്തുതപ്പിയാലും പന്തുകിട്ടുകേല...
കളിക്കിറങ്ങാന്‍ എന്‍റെ കാലു തരിക്കുന്നേ........

ഓഫ്
ഞാന്‍ റൈറ്റ് ഇന്‍സൈഡാണല്ലേ. അതു കറക്ടാ കെട്ടോ....

SUNISH THOMAS said...

ഇക്കാസേ, സാന്‍ഡോ, പച്ചാളം...
നമുക്കു കാര്യമായിട്ടും ഒരു മാച്ചങ്ങു നടത്തിയാലോ?????

മാവേലി കേരളം said...

സാന്‍ഡോസേ

കേട്ടിട്ടേറെയായല്ലോ? മൂന്നു പോസ്റ്റിട്ടോ ഞാനിതേ കണ്ടുള്ളല്ലോ.

പതിവു പോലെ ഇതും ഒന്നാം ക്ലാസ്.

ഓണത്തിന്റെ പന്തുകളിയാണല്ലേ. ഗപ്പു വനിതാടിം തന്നെ കോണ്ടുപോകുംന്നു മനസു പറയുന്നു. അവര്‍ക്കു മദ്യനിരയില്‍ ആളില്ലല്ലോ

വീണ്ടും കാണാം
അപ്പോ വീണ്ടും കാണാം.

ഡാലി said...

വനിതാക്ലബിനുവേണ്ടി ഞാന്‍ പ്രതീഷേധം പ്രകടിപ്പിക്കുന്നു.

ബാച്ചികള്‍ക്കും വിവാഹിതര്‍ക്കും നല്ലസിനിമാ നടികള്‍ കോച്ചും മാനേജരും ആകുമ്പോ ഞങ്ങളെന്താ രണ്ടാം കെട്ടാ.

റിതിക് റോഷനോ മിനിമം പൃഥിരാജോ വരാണ്ട് ഞങള്‍ കളിക്കിറങ്ങുന്ന പ്രശന്മില്ല.

ത്രേസ്യാച്ചേ, വനിതക്ലബ് ഈ ആണുങ്ങളുടെ ക്ലബ്ബ് പോലെ കെട്ടിയോര്‍ക്ക് ഒന്നു അല്ലത്തോര്‍ക്ക് ഒന്നു എന്നൊന്നും ഇല്ലാട്ടോ. വേര്‍ത്തിരിവു കാണീക്കാന്‍ നമ്മള്‍ ആണുങ്ങളാ? അവിടെ കെട്ടിയോരും അല്ലാത്തോരും ഒരേ കൂരയ്ക്കു കീഴില്‍ .. മധുര മനോഞ്ജ ....(ഉവ്വാ‍ാഉവ്വാ). എല്ലാ വനിതകള്‍ക്ക്കുമായി അതിന്റെ കോട്ടവാതില്‍ മലര്‍ക്കെ തുറന്ന് കിടക്കുന്നു.

സാരംഗി said...

ഹ ഹ സാന്‍ഡോസെ, കലക്കീട്ടോ പോസ്റ്റ്.
പ്രിയങ്ക തോമസിനെയും ദ്രൗപദി വര്‍മയെയും വെറ്തെ ബുദ്ധിമുട്ടിക്കണ്ടാന്ന്, ഞങ്ങള്‍ക്ക് അഭിഷേക് ബച്ചനും കൊച്ചുത്രേസ്യയും മതി. :) അല്ലെങ്കില്‍ ഡാലി പറഞ്ഞതുപോലെ പൃഥ്വിരാജ്..

കുറുമാന്‍ said...

സാന്റോസേ കലക്കി മറിച്ച്, കിണ്ണങ്കാച്ചി........പുല്ലേ വിളിയെടാ എന്നെ...നിന്റെ നമ്പര്‍ നീ തന്നില്ല...

പിന്നെ ശബരിമലയിലേക്കുള്ള യാത്ര പ്രമാണിച്ച് ഞാന്‍ മദ്യനിരയില്‍ നിന്നും മാറി.........

ദിവാസ്വപ്നം said...

:-)

ടൂര്‍ണ്ണമെന്റ് നടക്കുന്ന കാലത്ത് ഏതെങ്കിലും ബാച്ചി പ്ലെയര്‍ വിവാഹം കഴിച്ചാല്‍ ? അവരെ വിവാഹിതര്‍‍ ടീമില്‍ കയറ്റില്ല എന്നൊരു നിബന്ധന വയ്ക്കണം. (വനിതാ ടീമില്‍ ഒഴിവുണ്ടെങ്കില്‍ അവിടെ ചേര്‍ന്ന് കളിച്ചോട്ടെ)

നന്ദന്‍ said...

അയ്യയ്യോ കിടിലം! ചിരിച്ച് ചിരിച്ച് എനിക്ക് വയ്യാതായി..

ഈ കളി റിപ്പോര്ട്ട് ചെയ്യാന് എക്സ്ട്രാ ടൈമിന് അവസരം നല്ക്കുമോ സാന്റോ??

Unknown said...

സാന്റോ,
പ്രതിരോധം ഞാന്‍ ഏറ്റു. എന്റെ പ്രതിരോധ ഗുരു അറവുകാരന്‍ അഷറഫിനെ പറ്റി കേട്ടിട്ടില്ലേ? ഞങ്ങളുടെ എ.സി.മിലാന്‍ വലിയപറമ്പിന്റെ സ്റ്റാര്‍ ഡിഫന്റര്‍. ഷോള്‍ഡറിങ് എന്ന് ഓമനപ്പേരില്‍ ചുമല് കൊണ്ട് ഉന്തുന്നത് നിയമാനുസൃതമായ ടാക്ലിങ് ആണ് എന്ന് അഷറഫ് ഏതോ സ്പോര്‍ട്സ് മാസികയില്‍ വായിച്ചു.

അടുത്ത കളി ഉച്ചാരക്കടവുമായിട്ട്. അഷറഫ് ഫുള്‍ ഫോമില്‍. ഷോള്‍ഡറിങ് മുറയ്ക്ക് നടന്നു പക്ഷെ ഓരോ വട്ടവും റഫറി ഫൌള്‍ വിളിച്ചു. ഒടുവില്‍ പ്രമാദമായ ഒരു ഷോള്‍ഡറിങ്ങോടെ ചുവപ്പ് കാര്‍ഡും കിട്ടി അഷറഫിന്. പുള്ളി റഫറിയോട് ചൂടായി. അപ്പോള്‍ റഫറി കാര്യം വിശദീകരിച്ചു. അഷറഫ് ചെയ്യുന്നത് ഷോള്‍ഡറിങ് ഒക്കെ തന്നെ പക്ഷെ വലത് ഭാഗത്തെ കളിക്കാരനെ ഷോള്‍ഡര്‍ ചെയ്യുമ്പൊ കാലിന്റെ മുട്ട് പൊത്തിപ്പിടിച്ച് വീഴുന്നത് ഇടത് ഭാഗത്തെ കളിക്കാരനാണ് എല്ലാ പ്രാവശ്യവും. ;-)

സില്‍ക്കിന്റെ പേരിലുള്ള കപ്പ് അഭിമാനപ്രശ്നമാണ്. ഞാന്‍ ഷോള്‍ഡറിങ് നടത്തിയിട്ടായാലും കപ്പ് നമ്മള്‍ അടിയ്ക്കും.

പ്രിയംവദ-priyamvada said...

ഗപ്പ് വനിത ക്ലബിനു തന്നെ ..കളിച്ചു ജയിച്ചു വരൂ വനിതകളെ ..നാരങ വെള്ളം കലക്കി വച്ചു വനിതാലോകം കാത്തിരിക്കും.

കുഞ്ഞന്‍ said...

ബാച്ചി ക്ലബ്ബില് റിസര്‍വ്വായി എന്നെയിരുത്താമൊ?എങ്കില്‍,എവിടെനിന്നെങ്കിലും കല്യാണം കഴിഞിട്ടില്ലാന്നുള്ള രേഖ സംഘടിപ്പിച്ചു കൊണ്ടുവരാം.

സെന്റ്‌ തെരേസാസ്‌ കോളേജ്‌ ഗ്രൗണ്ട്‌ എന്നുകേട്ടപ്പോള്‍ ഒരു പൂതി...

സാജന്‍| SAJAN said...

സാന്‍ഡോസേ, ബൂലോകഗപ്പ് ടിവിയിലൊക്കെ വരുമോ? ഫൈനലൊക്കെ ഒന്നു ഫിക്സ് ചെയ്യൂ സാന്‍ഡോസെ,
ഒന്നു രണ്ടു ദിവസം ഓഫെടുത്തിരിക്കാനാ,
ഓടോ: നല്ല കിഡിലന്‍ അലക്കാ സാന്‍ഡോസെ:)

-B- said...

പ്രതിരോധത്തിന് പകരം എന്നെ മദ്യ നിരയിലിട്ടാല്‍ മതിയായിരുന്നു. ;)

ആ അചിന്ത്യാമ്മയെ മദ്യ നിരയിലിട്ടത് ബാച്ചികളുടെ മാച്ച് ഫിക്സിങ്ങിന്റെ ഭാഗമായല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആ ചുള്ളത്തി മദ്യമേ.. വിഷമേ... വിഷമേ.. മദ്യമേ.. എന്ന് ജപിച്ച് ഗോള്‍ പോസ്റ്റില്‍ കുത്തിയിരിക്കും.

പിന്നെ, അന്റാര്‍ട്ടിക്ക മുന്‍സിപ്പല്‍ സ്റ്റേഡിയം, എറണാകുളം സെന്റ്‌ തെരേസാസ്‌ കോളേജ്‌ ഗ്രൗണ്ട്‌ എന്നിങ്ങനെയുള്ള അറുബോറന്‍ വേദികള്‍ നിശ്ചയിച്ചിരിക്കുന്നതും വനിതകളുടെ ആത്മവീര്യം തകര്‍ക്കാനാണെന്ന് ഞാന്‍ ആരോപിക്കുകയാണ്. കുറഞ്ഞപക്ഷം ഗുജറാത്തി സാരീ എക്സിബിഷന്‍ നടക്കുന്ന ഡര്‍ബാര്‍ ഹാള്‍ ഗ്രൌണ്ട് പരിസരത്ത് ഒരു വേദിയെങ്കിലും ഒരുക്കേണ്ടതായിരുന്നു.

സാരമില്ല.. എല്ലാം അതി ജീവിച്ച് ഞങ്ങള്‍ ഇതാ...

ബൈ ദ ബൈ, ഈ ഫുട്ബോള്‍.. ഫുട്ബോള്‍ എന്ന് പറയുന്നത് കൈ കൊണ്ട് കളിക്കുന്നതാണോ കാല്‍ കൊണ്ട് കളിക്കുന്നതാണോ? :)

Santhosh said...

ദേവന്‍‍ജി, ഗന്ധര്‍വജി, മറ്റു ജീകളേ, മാനം കാത്ത് കപ്പുമായി വരണേ... (കഴിഞ്ഞകൊല്ലം അധ്വാനിച്ച് കളിച്ച് ഞങ്ങള് നേടിയതാ, കളഞ്ഞേച്ചു വന്നേക്കല്ലേ:)

യൂറോപ്യന്‍ ശൈലിയില്‍ കളിക്കുന്ന ഏവൂരാനും...സാംബനൃത്തച്ചുവടുകളുമായി ബ്രസീലിയന്‍ ശൈലിയില്‍ കളിക്കുന്ന ബെര്‍ളിയും... :)

ഹ ഹ ഹ... എനിക്കു വയ്യായേ!

ദേവന്‍ said...

ഫുട്ട്ബാള്‍ രാജാക്കന്മാരെല്ലാം വിവാഹിതരാണെന്ന കാര്യം ഓര്‍ത്തുകൊണ്ടുതന്നെയാണോ ബാച്ചികള്‍ അങ്കപ്പുറപ്പാട് നടത്തിയത്?

മാരഡോണ മാരീഡായിരുന്നില്ലേ?‌ (ഓഫ്: മഡോണയും മാരീഡ്). മൈക്കിള്‍ ഓവന്‍ വിവാഹിതന്‍. ഡേവിഡ് ബെക്കാം കെട്ടിയവന്‍.

റൊണാള്‍ഡോ അടിച്ച ബെസ്റ്റ് ഗോളുകള്‍ എല്ലാം അദ്ദേഹം വിവാഹിതന്‍ ആയിരുന്ന സമയത്താണെന്ന് വിക്കിയില്‍!

റൊണാല്‍ഡിഞ്ജോ കെട്ടിയപ്പോഴല്ലേ തെളിഞ്ഞത്?

ഒക്കെ പോകട്ടെ, എത്ര വിവാഹം കഴിച്ചു എന്നത് അനുസരിച്ചാണ്‌ ഗോളിന്റെ എണ്ണവും കൂടുന്നതെന്ന് ശ്രദ്ധിച്ചോ? രണ്ടു കെട്ടിയ പെലെ പത്തെഴുന്നൂറു ഗോള്‍ അടിച്ചപ്പോള്‍ മൂന്നു കെട്ടിയ റൊമാരിയോ ആയിരം ഗോളാണ്‌ അടിച്ചത്! ആയിരം.

ബാച്ചികളേ, നിങ്ങളെ സില്‍ക്ക് സ്മിത അനുഗ്രഹിക്കട്ടെ, വിവാഹിതരെ തോല്പ്പിക്കാന്‍ ബാച്ചികള്‍ക്കു കഴിഞ്ഞാല്‍ അത് ലോകാത്ഭുതം ആയിരിക്കും, പ്രാര്‍ത്ഥിക്കൂ.

Unknown said...

ദേവേട്ടാ,
അത് വീട്ടില്‍ അടിയ്ക്കാന്‍ പറ്റാത്തതും വാങ്ങിക്കൂട്ടുന്നതുമായ ഗോളുകള്‍ മൈതാനത്ത് പുറത്ത് വരുന്നതാണ്. ‘അവളെ ഞാന്‍ ഇത് പോലെ..’ എന്ന് പല്ലിറുമ്മിയാണ് ഗോള്‍ പോസ്റ്റിലേക്കിവന്മാരൊക്കെ ഷൂട്ട് ചെയ്യുന്നത്. മനസ്സിന്റെ വൈകാരികമായ അന്തര്‍മുഖത്വത്തിന്റെ സ്ഫോടനാത്മകത എന്നും പറയാം. ബാച്ചികള്‍ക്ക് മാ‍നസികമായ സമ്മര്‍ദമില്ലാത്തത് കാരണം പല്ലിറുമ്മിയുള്ള കളി ഇല്ല. :-)

അഭയാര്‍ത്ഥി said...

സാന്‍ഡോസെ ,
ഇപ്പോള്‍ ഞാനനണിഞ്ഞിരിക്കുന്നത്‌ ഗന്ധര്‍വന്റെ ജര്‍സിയല്ല. അഭയാര്‍ത്ഥിയുടെ
പീറ വേഷമ്മാണ്‌.
ഗാലറിയിലിരുന്ന്‌ കളീകാണുന്നതാണിപ്പോളിഷ്ടം.


എംകിലും ആര്‍ദ്രമീവാക്കുകള്‍.
ഓണം വിഷു തിരുവാതിരകള്‍- മുക്കുറ്റി മന്ദാരം കൊന്ന പുഷ്പജാലമൊരുക്കുന്നു.

ഋതു ഭേദങ്ങളില്ലാത്ത ബൂലോഗ സൗഹൃദം ശ്രീ വി.കെ ശ്രീരാമന്റെ വാക്കുകള്‍ പോലെ അത്ഭുതാവഹം തന്നെ.
വീണ്ടും പുതിയപൂക്കള്‍ പടര്‍ന്ന വേലിപ്പത്തലാല്‍ അതിരുകെട്ടിയ നാടന്‍ പന്തുകളീയില്‍ ബൂലോഗ ജര്‍സിയണിഞ്ഞിരുന്ന ഗന്ധര്‍വനെ ഓര്‍ത്തതിന്‌ നന്ദി.

സാന്‍ഡോസിന്റെ വാക്കുകളുടെ പ്രലോഭനം എന്നെയി കമെന്റെഴുതിക്കുന്നു.

Unknown said...

അതു കലക്കിയെടാ സാന്റോ...

പിന്നെ, നീ ഇതു വഴീ വരുവാണേല്‍ ആ പോസ്റ്റ് ഇടുന്ന മഷീനും കൂടെ കൊണ്ടു വാ. ഞാനും രണ്ട് പോസ്റ്റ് ഇട്ടിട്ട് തരാം.

asdfasdf asfdasdf said...

സാന്‍ഡോ .. കലക്കി മറിച്ചു.
ഓടോ : ‘സില്‍ക്ക് സ്മിത ഈ ബ്ലോഗിന്റെ നാഥ‘ എന്ന ബോര്‍ഡ് ആരാ ഇളക്കിക്കൊണ്ടുപോയേ ?

മുസ്തഫ|musthapha said...

ഹഹഹഹ സാന്‍ഡോ കിടിലന്‍ പോസ്റ്റ് മച്ചാ :)


ഞാന്‍ വിവാഹിത ക്ലബ്ബിന്‍റെ ഗോള്‍ പോസ്റ്റ് കാത്തോളാം... ബാച്ചികളും വനിതകളും അങ്ങോട്ട് ഗോളടിക്കാന്‍ വളര്‍ന്നിട്ടില്ലാ എന്നതോണ്ട് ആ സ്ഥാനം ഞാന്‍ ഏറ്റെടുത്തിരിക്കുന്നു - പ്രഖ്യാപിത ഗോള്‍കീപ്പര്‍മാര്‍ ക്ഷമിക്കുക :)

ഈയൊരു കമന്‍റിന്‍റെ പേരില്‍ ബാച്ചികളില്‍ നിന്നും വനിതകളില്‍ നിന്നും വരുന്ന ഏതൊരാക്രമണവും ചെറുക്കാന്‍ വിവാഹിത ക്ലബ്ബിലെ എല്ലാ അംഗങ്ങളും ഒറ്റക്കെട്ടായി ഉണ്ടാവുമെന്ന വിശ്വാസത്തോടെ ഞാനീ പബ്ലീഷ് ബട്ടണില്‍ ക്ലിക്കുന്നു...

ദേവന്‍ said...

അങ്ങനെയെങ്കില്‍ അങ്ങനെ , ദില്‍ബൂ. ബൂട്ട് കെട്ട്. പേഴ്സിന്‍ നെറ്റ് കീറി ചീറിപ്പാഞ്ഞു പോകുന്ന കൊമ്പന്‍ സ്രാവിനെപ്പോലെ ഗോള്വലയും തുരന്നു പോകുന്ന നാല്‌ ഗോള്‍ അടിക്കാന്‍ തരിച്ചിട്ട് എന്റെ കാല്‍ നിലത്തുറയ്ക്കുന്നില്ല. (ഇന്നലെ അടിച്ച ബഡ്‌വൈസറുമായി ഇതിനൊരു ബന്ധവും ഇല്ല എന്നു കൂടി ഞാന്‍ പറയുന്നു)

സ്റ്റീറോയിഡ് അടിച്ചു കളിക്കാന്‍ എത്തുന്നവരെ സ്റ്റീല്‍റോഡിന്‌ അടിച്ചു പുറത്താക്കാന്‍ പണിക്കര്‍ മാഷും കളത്തില്‍‍ കുത്തുകാലേറ്റ് വീണ്‌ കാലൊടിയുന്നവരെ പിടിച്ചു പ്ലാസ്റ്ററിടാന്‍ എല്ലുഡോക്റ്ററും എത്തിയിട്ടുണ്ട്.

Unknown said...

ടീം,

ഈ വിവാഹിതര്‍ ഇങ്ങനെ വായ കൊണ്ട് ഫുട്ട്‌ബാ‍ള്‍ കളിക്കുന്നവരാണ്. നമ്മുടെ ഒരു പാസ്സ് തടുക്കാന്‍ ശ്രമിച്ചാല്‍ ഇവരൊക്കെ മൂക്കും കുത്തി വീഴും. അല്ലാ പിന്നെ. കപ്പ്, നമ്മുടെ കമ്മിറ്റി ആപ്പീസില്‍ തന്നെ ഇരിക്കട്ടെ. അതേല്‍ തൊട്ട് കളിക്കാന്‍ ആരും വളര്‍ന്നിട്ടില്ലന്നേ. ഞാന്‍ ഒന്നു ഷൂട്ട് ചെയ്താല്‍ അവരുടെ ഗോളിയേം കൊണ്ട് പന്ത് ഗോള്‍പോസ്റ്റ് കടക്കും!

പിന്നെ പ്രതിരോധ നിരയില്‍ ഞാനും ഉണ്ടല്ലൊ, ഞാനും ദില്‍ബനും ഒന്ന് നെഞ്ച് നിവര്‍ത്തി നിന്നാല്‍ പിന്നെ എന്തര് ചെയ്താലും പന്ത് ആ ലൈന്‍ കടക്കൂല്ല...!

അറിയില്ലേ, അമ്പലം, പൊന്നമ്പലം (ബി ജി എം ഓണ്‍).

മുല്ലപ്പൂ said...

എന്തിനു മൂന്നു സെഷന്‍ .
ബാച്ചിക്ലബ്ബിനേയും കൊണ്ട് സെന്റ് തെരേസാസിന്റെ അരികത്തൂടെ പോകാം.
വിവാഹിതര്‍ ക്ലബ്ബിന്‌ , ഓണസദ്യക്കായി ഒരുക്കിയ വിഭവങ്ങള്‍ കൊടുത്തൊതുക്കാം.
പിന്നെ എന്തോന്നു ഗപ്പ്.അതുവനിതാ ലോകത്തില്‍ വന്നിരുന്നോളും.


സാന്റോ,

കാല്‍ പന്തിനു പകരം, 'വെള്ളം' കളി, സോറി വള്ളം കളി ആയിരുന്നില്ലേ കുറേകൂടി നന്ന്.

ശാലിനി said...

വനിതാ ക്ലബ് ടീമിന് എല്ലാ ആശംസകളും.

ഡാലി പറഞ്ഞതുപോലെ ടീമിന്റെ മാനേജരേയും കോച്ചിനേയും മാറ്റണം.

വേദി സെന്റ് തെരേസാസ് ആയതു നന്നായി. ബാച്ചിലേഴ്സ് ക്ലബില്‍ കളിക്കാന്‍ ആളുണ്ടങ്കിലല്ലേ കളി നടക്കൂ.

സജീവ് കടവനാട് said...

ഒരു ടിക്കറ്റു കിട്ടിയിരുന്നെങ്കില്‍.... വനിതാക്ലബ്ബും ബാച്ചികളും തമ്മിലുള്ള ഫൈനലില്‍ ബാച്ചികള് കപ്പ് അടിച്ചു മാറ്റുന്നതു കാണാമായിരുന്നൂ....

കൊച്ചുത്രേസ്യ said...

സാരംഗി said...
ഞങ്ങള്‍ക്ക് അഭിഷേക് ബച്ചനും കൊച്ചുത്രേസ്യയും മതി.


സാരംഗീ മതി.തൃപ്തിയായി. അഭിഷേക്‌ ബച്ചന്റെ വലതു സൈഡില്‍ എന്നെ പ്രതിഷ്ഠിച്ചല്ലോ. ഇനിയെനിക്ക്‌ കപ്പും വേണ്ട ഒരു കോപ്പും വേണ്ട :-)

Anonymous said...

ഓഫ്: കണ്ണുകിട്ടാതിരിക്കാന്‍ ഒരു ബൊമ്മ കൂടെ വേണം എന്ന് ബച്ചന്‍ നേരത്തെ അറിയിച്ചതുകൊണ്ടാ കൊച്ചുത്രേസ്യേ... ഇച്ചിരി വെഷമിച്ചാണെങ്കിലും ചെല്ലണം.

കുട്ടിച്ചാത്തന്‍ said...

ഒരു ട്രയല്‍ ഷൂട്ട് ഗോളാ‍വുമോ?

കുട്ടിച്ചാത്തന്‍ said...

ഗോളി ഗോളടിച്ചേ... എന്ന് പറയിപ്പിക്ക്വോ 50 ആയാ‍

Anonymous said...

ഹ ഹ മനൂ..ത്രേസ്യാക്കൊച്ചിനെ വിഷമിപ്പിക്കല്ലെ. ഞാന്‍ നേരെ തിരിച്ചാ വിചാരിച്ചത്. ത്രേസ്യാക്കൊച്ചിനു കണ്ണുകിട്ടാതിരിക്കാന്‍ ബച്ചനെ.
:))

കൊച്ചുത്രേസ്യ said...

മനൂ നമ്മക്കുമുണ്ടേ ഡെല്ലീല്‌ കൊച്ചന്മാര്‌..ഒന്നു കരുതിയിരുന്നോ..

അല്ല, നവ്യമോളേം ജയാന്റിയേം മീറ്റാന്‍ പോയ ശേഷം ബാച്ചിമടേന്ന്‌ അനക്കമൊന്നുമില്ലല്ലോ. നിങ്ങ പിന്‍വാങ്ങിയോ??

കളിക്ക്‌ ഏതു സാരിയാ ഉടുക്കേണ്ടത്‌ എന്നകാര്യത്തില്‍ വനിതാ ക്ലബ്ബില്‍ ഇന്നലെ നടന്ന ചര്‍ച്ച എന്തായി??

അരിയാട്ടിക്കഴിഞ്ഞു മതി കളിയൊക്കെ എന്ന തീരുമാനം പുനപരിശോധിക്കാന്‍ വേണ്ടി വിവാഹിതക്ലബ്ബ്‌ ഭാറ്യമാര്‍ക്ക്‌ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്നല്ലേ വിധി വരുന്നത്‌? എനി ഹോപ്സ്‌???

ഞങ്ങളുടെ പ്രതിനിധീ .. അതുവഴി കിറുങ്ങി സോറി കറങ്ങിനടക്കാതെ ഒന്നു റിപോര്‍ട്ട്‌ ചെയ്യൂന്നേ..

ഏറനാടന്‍ said...

സാന്‍ടോസേ ടോസ്‌ എപ്പോഴാ? കളി തുടങ്ങിയില്ലാലോ? റഫറിയെ കിട്ടിയോ? ആരുമില്ലേല്‍ കോച്ചാകാന്‍ ഞാന്‍ റെഡിട്ടോ.. കൊച്ചാക്കിയാലും ഇല്ലേലും വിസിലൂതി ഫൗള്‍ പ്രഖ്യാപിക്കുന്നതായിരിക്കും.

ഓ:ടോ: നാട്ടില്‌ വരുമ്പോ ഒന്നു കാണണം. വഴി താ..

Sathees Makkoth | Asha Revamma said...

മദ്യനിരയുടെ പ്രകടനം അസ്സലായി സാന്റോ.

SUNISH THOMAS said...

ദില്‍ബാ,
ഷോള്‍ഡറിങ് മാത്രമല്ല, കൂട്ടത്തില്‍ കോര്‍ണറു ഹെഡു ചെയ്യാന്‍ പൊങ്ങുമ്പോള്‍ ജഴ്യിസില്‍ പിടിച്ചു വലിച്ചിടുന്നതിനു റഫറി രണ്ടുവട്ടം വാണ്‍ ചെയ്തു. അതോടെ ഡിഫന്‍ഡര്‍ അഷ്റഫിക്ക ഡീസന്‍റായി. അടുത്ത തവണ അഷ്റഫിക്ക രണ്ടുകയ്യും കെട്ടി ഡീസനന്‍റായി നിന്നു. ഇക്ക മാര്‍ക്കു ചെയ്തിരുന്നവന്‍ പന്തു വന്നപ്പോള്‍ ചാടാടന്‍ പോങ്ങിയിട്ടും നടന്നില്ല. കയ്യും കെട്ടിനിന്ന ഇക്കാ അവന്‍റെ ബൂട്ട് ലൈസ് ചവിട്ടിപിടച്ചിരിക്കുവല്ലേ. ഏതു റഫറി വിസിലടിക്കും? പന്തു നോക്കണോ അതോ ലൈസ് ചവിട്ടിയിട്ടുണ്ടോ എന്നു നോക്കണോ...

:)

ഗിരീഷ്‌ എ എസ്‌ said...

സാന്‍ഡോസ്‌
ഒരു സംഭവം തന്നെയാ ട്ടോ...
അടിപൊളി പോസ്റ്റ്‌
അഭിനന്ദനങ്ങള്‍

ശൂന്യമനസ്‌കന്‍ said...

സാന്‍ഡൊസേ
ടീം ഫിക്സ് ചെയ്ത് കഴിഞ്ഞ് ബാച്ചിക്ലബ്ബിലും ബ്ലോഗിലും വന്നവര്‍ക്ക് ഒരവസരം കൊടുക്കുമോ? വെറുതേ വേണ്ട, മദ്യനിരയെ കൊഴുപ്പിക്കാന്‍ ഓപിആര്‍ ഒഴുക്കാം ഞാന്‍. അല്ലെങ്കി സെല്‍‌സ.(ഇഷ്‌ടബ്രാന്‍ഡായിട്ടൊന്നുമല്ല, പോക്കണം കേടു കൊണ്ടാ). അമ്മച്യാണെ എത്ര ബാരല് വേണേലും ഒഴുക്കാം.(സൊകാര്യാവശ്യത്തിനു സാദനം ഞാന്‍ തന്നങ്ങു മേക്കാറുണ്ട്). മദ്യനെരയെ നുരുനുരെ പതപ്പിക്കാം, കളി കഴിഞ്ഞ് സാന്‍ഡൊസീനെ പ്രത്തേകം പതപ്പിക്കാം. എന്നേംകുടെ മദ്യനെരേല്‍ പ്ലീസ്.

Unknown said...

സാന്റോ,
കുറേ നേരമായല്ലോഡേയ്.. ടീമൊന്നും ഫിക്സായില്ലേ ഇത് വരെ? ടീമിനേക്കാള്‍ നല്ലത് മാച്ച് ഫിക്സ് ചെയ്യുന്നതാ, കപ്പും അടിയ്ക്കാം മേലനങ്ങാത്തെ മദ്യനിരയില്‍ തിളങ്ങുകയും ചെയ്യാം. യേത്?

ഏറനാടന്‍ said...

ദില്‍ബാ..റഫറി വിസിലൂതാതെ മാച്ച്‌ നഹി നഹി.. മൂപ്പരെ ഊതിനോക്കിയപ്പോ വീലായി മൈതാനത്തിന്‍ ഓരത്ത്‌ സൈഡായിരിക്കുന്നു!

G.MANU said...

എനിക്കൊരു ഔട്ട്‌ പെറുക്കിപോസ്റ്റെങ്കിലും തരാമായിരുന്നു.

ഇതു വളരെ ക്രൂരവും പൈശാചികവും ആയിപ്പോയി എന്ന് പറയാന്‍ ആഗ്രഹിക്കുന്നു.
പഴയപോലെ 'അഞ്ചു പൈസ എടുക്കാനില്ല' എന്നൊന്നും പറഞ്ഞു നടക്കുന്നവനല്ലാ ഞാന്‍ ഉം...ഓര്‍ത്തോ.. ഇപ്പോ കേന്ദ്രത്തിലാ...അറിയാലോ... ബ്ളൂ ചിപ്പും, കമ്പ്യൂട്ടറും, ബ്രൌണ്‍ ഷുഗറും കൊണ്ട്‌ കോടികള്‍ അമ്മാനമാട്ടുന്ന ഡെല്‍ഹിയില്‍... ജസ്റ്റ്‌ ഡിസംബര്‍ ദാറ്റ്‌....ഷിഫ്റ്റ്‌.. !!

G.MANU said...

എന്‍റെ ദില്‍ഷാദ്‌ ഗാര്‍ഡന്‍ ഇടവകയിലെ പുണ്യാളച്ചനാണെ സത്യം, കൊച്ചുത്രേസ്യേ ആ സോ കോള്‍ഡ്‌ കമണ്ടിട്ടത്‌ ഞാന്‍ അല്ല...

എണ്റ്റെ പേരില്‍ ആ കമണ്ടിട്ട മഹാക്രൂരനെ കാണിച്ചു തരൂ എണ്റ്റെ ഐ.പി.അപ്പാ അയ്യപ്പ..മനുഷ്യനെ ഇങ്ങനെ തേജോ വധം ചെയ്യല്ലെ.....

ഗുപ്തന്‍ said...

മനുചേട്ടോ ആ കമന്റിട്ടത് ഞാനാണ്. ഇവിടെ ത്രേസ്യ തെറ്റിദ്ധരിച്ചു എന്ന് കണ്ടപ്പോള്‍ ത്രേസ്യയുടെ ഓര്‍കുടില്‍ അതു പറയുകയും ചെയ്തു. ‘മനു’ എന്നപേരില്‍ മനുച്ചേട്ടന്‍ കമന്റിടുന്നതായി കണ്ടിട്ടില്ല ഇതുവരെ. പിന്നെ ത്രേസ്യ എന്തേ അങ്ങനെ വിചാരിക്കാന്‍ എന്ന് എനിക്കറിയില്ല.

പിന്നെ ബൂലോഗത്ത് നമ്മള്‍ രണ്ടും അല്ലാതെ വേറെ രണ്ടുപേര്‍ കൂടി ‘മനു’ എന്നും Manu എന്നും കമന്റിടുന്നുണ്ട്. മാസങ്ങളായി.

And I am in Blogger from 11th June 2006 with the ID Manu. ;) അങ്ങനെതന്നെ പോകട്ടെ അല്ലേ...

G.MANU said...

ente Manu..oru thamaSa parayaanum patille......... chumma paranjathalle.... kayari angane feelathe..

സുല്‍ |Sul said...

എന്തുവാ പോസ്റ്റായിത്.
നീ തകര്‍ത്തു കളഞ്ഞല്ലോ.
കിട്ടിയ സമയം കൊണ്ട് സമയമില്ലാത്തവരെ ഉപദ്രവിച്ചത് നന്നായി.

സൂപ്പര്‍ട്ടാ :)
-സുല്‍

മനോജ് കുമാർ വട്ടക്കാട്ട് said...

സാന്‍‌റ്റോ, തകര്‍പ്പന്‍ ഗോള്‍‌ള്‍‌ള്‍‌ള്‍‌ള്‍...

ഉണ്ണിക്കുട്ടന്‍ said...

*ഇനി മുതല്‍ എല്ലാ ദിവസവും മധ്യനിരക്കാര്‍ക്ക് കൈരളി ബാറില്‍ പ്രക്ടീസുണ്ടായിരിക്കുന്നതാണ്‌.

*ഫോര്‍വേഡുകള്‍ക്കും ഡിഫന്‍ഡേഴ്സും അവിടെ വന്നാലും സ്വന്തം ചിലവില്‍ 'പ്രക്ടീസ്' ചെയ്യേണ്ടതാണ്‌. മധ്യനിരയെ ക്ലബ് സ്പോണ്‍സര്‍ ചെയ്യും.

*ഡിങ്കനും സാന്‍ഡോയ്ക്കും ഇക്കാസിനും ഉണ്ണിക്കുട്ടനും കൂടി എട്ടു കാലേ ഉള്ളെങ്കിലും പതിനാറു കാലിലായിരിക്കും കളിക്കറത്തിലറങ്ങുക.

*എതിര്‍ ടീമിന്‌ ഞങ്ങളുടെ ഗോള്‍ പോസ്റ്റിന്റെ അടുത്തു വരാന്‍ കളി കഴിയുന്ന വരെ കാത്തിരിക്കേണ്ടി വരുമെന്നു ചുരുക്കം.

*അസുരനും പൊന്നമ്പലവും സുനീഷും സിജുവും പ്രതിരോധിക്കുന്നതിനാല്‍ ..കുട്ടിച്ചാത്തനു വെറുതെ ഇരുന്നു ബോറടിക്കുമ്പോള്‍ വായിക്കാന്‍ സില്‍ക്കിന്റെ പടമുള്ള നാന ക്ലബു വക തരും.

*ഫോര്‍വേഡായ പച്ചാളത്തിനെ ആരും തടയാന്‍ ശ്രമിക്കരുത് അവന്റെ അരയില്‍ മലപ്പുറം കത്തിയുണ്ട്.

*അമേരിക്കയില്‍ നിന്ന്‌ അടിയും തടയും പഠിച്ച ശ്രീജിയും ഒത്തു ചേര്‍ന്നാല്‍ ഹോ..!! പത്തു ഗോള്‍ അടിച്ചു കഴിഞ്ഞാല്‍ പിന്നെ അവര്‍ക്കും മദ്യനിരയില്‍ ചേരാവുന്നതാണ്‌.

ഇടിവാള്‍ said...

വിവാഹിത ക്ലബ്ബിന്റെ ഫസ്റ്റ് മാച്ചിന്റെ അന്ന്, മദ്യനിരക്കാര്�ക്ക്, ഏതു ബ്രാന്�ഡാ സെര്�വു ചെയ്യുന്നത് എന്നു പറയാമോ?


വീട്ടീന്നു അതേ ബ്രാന്�ഡു രണ്ടെണ്ണം കൂടുതല്� അടിച്ചിട്ടു വരാ�നാ ;)

സോഡാ , ടച്ചിങ്ങ്സ് എല്ലാം കാണുമല്ലോ? അല്ലേല്� , പന്തെടുത്ത് നക്കും.. ഞാന്� പണ്ടേ, ഇന്�സ്വിങ്ങര്� എറിയാന്� പന്തില്� നക്കിതുടക്കല്� പതിവാ .. അതു ക്രിക്കറ്റിലായിരുന്നേ...

സാന്റോ.. പോസ്റ്റ് കലക്കന്�.. ഈ പോസ്റ്റ്8ഇല്� കയറീ ഞാണ്� ഗോള്� വര്�ഷം നടത്തുമെടാ മ്വാനേ!

കപ്പ്ം വിവാഹിതര്�ക്കു തന്നെ.. കട്ടായം!

sandoz said...

ith thudarano ventayoo ena or sankayil aanu njaan.ist match report cheythaal kollaamennunt.
[vivaahithar vs vanithaas]
mikkavarum ithjinte baakki ezhuthi njaan idi vangicch kuttum.
[pantaaroo paranja maathiri..njan oru yaathrayil aanu..athaanu malayalam illaathath..yeeth]

ഉണ്ണിക്കുട്ടന്‍ said...

സാന്‍ഡോ എഴുതെടാ ഇതിന്റെ ബാക്കീം കൂടെ.. ഫൈനല്‍ മാച്ചിന്റെ ലാസ്റ്റ് സെക്കന്‍റ്റില്‍ ഞാന്‍ സിസര്‍ കട്ടടിച്ചു ബാച്ചി ക്ലബിനെ ജയിപ്പിക്കുന്ന സീന്‍ വിശദമായി എഴുതണം കേട്ടോ..എന്തു ഞാന്‍ മധ്യനിരേല്‍ ആണെന്നോ..? അതൊക്കെ ഫസ്റ്റ് ഹാഫില്‍ ..സെക്കന്റ് ഹാഫില്‍ ഞാന്‍ ഗോളടിക്കും..ങാ..

ഹാ..ഹാ..പണ്ടു യാത്രയില്‍ മലയാളം കളഞ്ഞു പോയ ആളെ മനസ്സിലായി കേട്ടാ..

കുട്ടന്‍സ്‌ | S.i.j.i.t.h said...

ബാച്ചീ ക്ലബിനു സകലമാന ആസംസകളും..
സസിയേട്ടാ എഴുത്..ബാക്കിയെഴുതാനെ..

:)

SUNISH THOMAS said...

സാന്‍റോ സമയപരിധി അതിരു കടക്കുന്നു. അടുത്ത പോസ്റ്റിട് (ഭീഷണി!)
:(