Thursday, April 05, 2007

എങ്ങിനെ എളുപ്പത്തില്‍ കാശുണ്ടാക്കാം

ബാച്ചീസിനെന്നും കഷ്‌ടപ്പാടാണ്. കഷ്‌ടപ്പാടെന്നാല്‍ ദില്‍ബൂന്റെ മുഖത്ത് ഇടയ്ക്ക് കാണുന്ന പാടല്ല. അത് "കയ്യിലിരുപ്പിന്‍പാടാ"ണ്. വിവാഹിതന് സ്വന്തം ഭാര്യേടെ കെട്ടു താലി പണയം വെച്ചെങ്കിലും കള്ള് കുടിയ്ക്കാം. അതു പോലാണോ പാവം ബാച്ചികള്. കഷ്‌ടം തന്നെ ഞങ്ങളുടെ കാര്യം. വിയര്‍ക്കാതെ, മോഷ്ടിക്കാതെ, ബക്കറ്റ് പിരിവ് നടത്താതെ, പച്ചാളത്തെ പോലെ ഗൂണ്ടാ പിരിവ് നടത്താതെ എങ്ങിനെ വെള്ളമടിക്കാന്‍ കാശുണ്ടാക്കാം എന്നതാണ് വിഷയം.

കഴിഞ്ഞ 3 മാസമായി ഞാനും, ദില്‍ബനും, സാന്‍ഡോസും, പച്ചാളവും,
സിയയും(വിവാഹിതനെങ്കിലും വിരഹിണന്‍ ആണ്) പിന്നെ CERN എന്ന സ്ഥാപനത്തിലെ സാങ്കേതിക വിദ്ധഗ്ദരും ചേര്‍ന്ന് നടത്തിയ കൂലങ്കഷമായ ഒരു പരീക്ഷണത്തിന്റെ വിശദാംശങ്ങളാണ് അനര്‍ഗളനിര്‍ഗളമായി ഇവിടെ വിവരിക്കുന്നത്.

N.B
ഇതിന്റെ കോപ്പി റൈറ്റ് ബാച്ചീസില്‍ നിക്ഷിപ്‌തമാണ്.(ഫുള്‍ബോട്ടില്‍ തന്നാല്‍ പകര്‍പ്പവകാശം ഫോട്ടോസ്റ്റാറ്റ് എടുത്ത് തരും). ആരേലും ഇത് അടിച്ച് മാറ്റി പരീക്ഷിക്കാനാണ് ഭാവമെങ്കില്‍ ബാച്ചീസിന്റെ കണ്‍കണ്ട ദൈവമായ ഹനുമാന്‍ സ്വാമിയാണേ ഇടിച്ച് മുഖം "ദൈവതുല്ല്യം" ആക്കും.

പരീക്ഷണത്തിനായി വേണ്ട ഉപകരണങ്ങള്‍
ചെറിയ കപ്പി (ആംഗലേയത്തില്‍ "പുള്ളി"ക്കാരന്‍) - 1
കുഞ്ഞുതവള - അം‌ഗവൈകല്യം ഇല്ലാത്തത് - 1
പുല്‍ച്ചാടി - നല്ല പെടപ്പനായിരിക്കണം - 1
കമ്പ്യൂട്ടര്‍ - യുനികോഡ് ഉള്ളത് - 1
ആഡ് സെന്‍സ് ഉള്ള സ്വന്തം ബ്ലോഗ്ഗ് - 1
ഇന്റര്‍ നെറ്റ് കണക്ഷന്‍ - നല്ല ഞെരിപ്പന്‍ സ്പീഡുള്ളത് - ആവശ്യത്തിന്
നൂല് - 2 മീറ്റര്‍

എന്നിട്ട് താഴെ ചിത്രത്തില്‍ കാണുംവിധം ഈ വസ്തുക്കളെ ഘടിപ്പിച്ച് നിര്‍ത്തുക.


(ഈ ഫോട്ടോ CERN എന്ന സ്ഥാപനത്തിലെ അതി സങ്കീര്ണ്ണമായ ലാബില്‍ വെച്ച് സിയ വരച്ചതാണ് . ലിങ്ക് കാണുക )
ഇനി മ്മക്ക് അങ്ങട് തൊടങ്ങാം!!!!
അദ്യമായി ഗൂഗിള്‍ ആഡ് സെന്‍സ് ഉള്ള സ്വന്തം ബ്ലോഗ് ഓപ്പണ്‍ ചെയ്യുക.
നൂല് "പുള്ളി"ക്കാരനില്‍ കോര്‍ക്കുക.
മൌസിന്റെ കര്‍സറിനെ ആഡ് സെന്‍സിന്റെ മുകളിലും, തവളയെ മൌസിന്റെ "ലെഫ്റ്റ് ബട്ടന്" മുകളിലും, പുല്‍ച്ചാടിയെ "Backspace"ന് മുകളിലും പ്ലേസ് ചെയ്ത് നൂലിനാല്‍ ബന്ധിക്കുക.

ആദ്യമായി തവളയെ ലെഫ്റ്റ് ബട്ടനില്‍ വച്ച് ഒന്ന് അമര്‍ത്തുക. ബാക്കി എല്ലാം "ഓട്ടോമേറ്റഡ്" ആണ്. ക്ലിക്കിന്റെ ഫലം ആയി ആഡ്സെന്‍സിന്റെ പേജ് വരും. തല്‍ സമയം വിശന്നിരിക്കുന്ന തവള മുകളിലെ പുല്‍ച്ചാടിയെ പിടിക്കാനായി മുകളിലേയ്ക്ക് ചാടും. ആ സമയത്ത് പുല്‍ച്ചാടി ഇരിക്കുന്ന വശത്തിന് ഭാരം കൂടുകയും Backspace കീ അമരുകരും ചെയ്യും. അപ്പോള്‍ ബ്രൌസറിലെ "ബാക്ക്" എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്ത ഫലമുളവാകയാല്‍ ബ്രൌസറില്‍ പഴയ പേജ് ആയ സ്വന്തം ബ്ലോഗ് തന്നെ പ്രത്യക്ഷപ്പെടും. എന്നാല്‍ ഭൂഗുരുത്വം എന്ന "കുരുത്തംകെട്ട" പിന്‍‌വലിയാല്‍ തവള വീണ്ടും "ലെഫ്റ്റ് ബട്ടണിന്‍" വീഴും. വീണ്ടും ആഡ് സെന്‍സ് ഞെക്കപ്പെടും. ഈ പ്രവൃത്തി ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. ഒരോ തവളച്ചാട്ടത്തിലും, പുല്‍ച്ചാടിയുടേ ഒരോ രക്ഷപ്പെടലിലും കീശയില്‍ കാശ് വീഴുന്ന കിലുക്കം കേള്‍ക്കാം.

ഒരു ഡോളര്‍ ആയാല്‍ പുല്‍‌ച്ചാടിയെ തവളയ്ക്ക് തിന്നാന്‍ കൊടുക്കുക്ക, പാവം അല്ലെങ്കില്‍ ശാപം കിട്ടും. ആ കാശോണ്ട് കുടിച്ചാല്‍ വാള് വെച്ച് വയറിളകി ചാകും.

1 ഡോളറിന് വെച്ച് പുല്‍ച്ചാടി
10 ഡോളറിന് വെച്ച് തവള
1000 ഡോളറിന് വെച്ച് കീ ബോറ്ഡ് എന്നീ ഐറ്റംസ് മാറ്റുകകാശ് ഇടാന്‍ സ്വിസ് ബാങ്കില്‍ ബാച്ചീസിനായി 011235813 എന്ന എക്കൌണ്ട് ഓപ്പണ്‍ ആണ്. ദയവായി അവിടെ നിക്ഷേപിക്കുക.
"വൈകീട്ടെന്താ പരിപാടി?" എന്ന് ആരെങ്കിലും ചോദിച്ചാല്‍ സ്വിസ്‌ബാങ്കിലെ "ക്രെഡിറ്റ് കാര്‍ഡ്" കാണിച്ച് സാദനം വാങ്ങി മോന്തുക. വാളും പരിചയും വെയ്ക്കുക, തന്തയ്ക്ക് വിളിക്കുക.
മറക്കരുതാത്ത ഒരു കാര്യമുണ്ട് , തിരികെ പോരും വഴി ഒരു തവളയേയും, പുല്‍ച്ചാടിയേയും പിടിക്കുക.

എല്ലാം ബാച്ചീസിനേയും ഹനുമാന്‍ സ്വാമി കാക്കട്ടേ... ഇന്‍ഷാ ഹനുമാന്‍

നന്ദി:
ഈ സം‌രംഭം ഒരു കിടിലന്‍ പരീക്ഷണ വിജയം ആക്കി തീര്‍ക്കാന്‍ ലാബ് തന്ന് സഹായിച്ച CERN അധികാരികള്‍, സയന്റിസ്റ്റ്: ദില്‍ബാസുരന്‍, പ്രൊഫ.സാന്‍ഡോസ്, സയന്റിസ്റ്റ്:പച്ചാളം, പ്രൊഫ.സിയ എന്നിവര്‍ക്ക് ഞാനീയവസരത്തില്‍ നന്ദി പ്രകാശിപ്പിക്കുന്നു.

സസ്നേഹം
സയന്റിസ്റ്റ്: ഡോ. വിവി ഇഗ്ഗ്നേഷ്യസ് പിമെന്റോ

19 comments:

ദില്‍ബാസുരന്‍ said...

ബാച്ചിലര്‍ ക്ലബ്ബിനെ സാമ്പത്തികമായി സഹായിക്കാനുള്ള പുതിയ വഴികളുമായി വീണ്ടും ‘ബാച്ചിലര്‍ ടൈംസി‘ന്റെ സ്വന്തം ലേഖകന്‍ വിവി.

"എങ്ങിനെ എളുപ്പത്തില്‍ കാശുണ്ടാക്കാം"

വായിക്കുക.... പ്രചരിപ്പിക്കുക....

ikkaas|ഇക്കാസ് said...

ആഹഹ.
സെറ്റപ്പ് സാധനം.
മ്യാരീഡ് ബ്ലോഗേഴ്സ് ഇനി ഇതു വച്ച് കാശുണ്ടാക്കീട്ടാവും മീറ്റ് നടത്തുന്നെ. ഒന്ന് കാണണം. ഹഹ

::സിയ↔Ziya said...

ഇക്കാസ്സേ,നെഗളിക്കണ്ട.
ബാച്ചികള്‍ വന്ന് കാലു പിടിച്ച് ഡോളറു കിലുക്കിയതു കൊണ്ടാ ഞാന്‍ ലാബില്‍ പണിയെടുത്തത്.
വിവാഹിതരേ,
ബാച്ചികള്‍ ക്കുതന്ത്രങ്ങളൊപ്പിക്കട്ടെ...
നമ്മടെ കീശ നിറഞ്ഞാല്‍ പോരേ?
വിവീ..കല്‍ക്കീട്ടാ

RR said...

:)

പച്ചാളം : pachalam said...

അതേയ് ഒരു സംശയം, ഈ തവളയ്ക്ക് ഐപി അഡ്രസ്സുണ്ടാവോ???

കുറുമാന്‍ said...

ഒരു ഡോളര്‍ ആയാല്‍ പുല്‍‌ച്ചാടിയെ തവളയ്ക്ക് തിന്നാന്‍ കൊടുക്കുക്ക, പാവം അല്ലെങ്കില്‍ ശാപം കിട്ടും. ആ കാശോണ്ട് കുടിച്ചാല്‍ വാള് വെച്ച് വയറിളകി ചാകും - ഇത് സത്യം. പിന്നെ ആഡ് സെന്‍സ് വച്ച് കാശുണ്ടാക്കാമേന്നാരും മോഹിക്കണ്ട. ഞാന്‍ വാങ്ങി വച്ചപോലെ അതിനു വച്ച വെള്ളം അങ്ങ് വാങ്ങിയേക്ക് :)

ആഷ | Asha said...

ഈ അഡ്‌സെന്‍സ് പോയിട്ട് ഒരു സെന്‍സുമില്ലാത്ത എന്നെ പോലുള്ള ബ്ലോഗേഴ്സ് എന്തു ചെയ്യും ലേഖകോ?

കുട്ടന്മേനൊന്‍::KM said...

വീ വീ (വെടിക്കെട്ട് വീരാ) നന്നായി ഈ സെറ്റപ്പ് സാധനം. പുല്‍ച്ചാടിയുടെ നില്പ് കണ്ടിട്ട് ആഡ് സെന്‍സില്ലാത്ത ഗൂഗിള്‍, ലോകകപ്പില്‍ സച്ചിനേപ്പോലെ ബാറ്റുചെയ്യാന്‍ നില്ക്കുന്ന പോലെയുണ്ട്. :)

venu said...

വിവിയെ....
ഒരു ഡോളര്‍ ആയാല്‍ പുല്‍‌ച്ചാടിയെ തവളയ്ക്ക് തിന്നാന്‍ കൊടുക്കുക്ക, പാവം അല്ലെങ്കില്‍ ശാപം കിട്ടും.
പാവം..:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ദില്‍ബൂ ഡാ ആദ്യത്തെ രണ്ട് വാചകം നീ എഡിറ്റ് ചെയ്ത് കയറ്റിയതല്ലേടാ?

വിവി അണ്ണോ “കാശുണ്ടാക്കാന്‍ അന്‍പതു വഴികള്‍“ എന്ന പുസ്തകം എഴുതിയ ആള്‍ കോപ്പീറൈറ്റ് കേസുമായി ഓഫീസിലേക്ക് വരുന്നുണ്ട്.

ബാച്ചിക്ലബ്ബിലാ വഴിചോദിച്ചത് പരമാവധി തെറ്റിച്ച് വിട്ടിട്ടുണ്ട്, എന്നാലും ഒരു മാസത്തിനപ്പുറം എപ്പോള്‍ വേണേലും തപ്പിപ്പിടിച്ചങ്ങെത്താം. ഒന്ന് കരുതിയിരുന്നോ.

(സുന്ദരന്‍) said...

വീവ ഇല്‍ വിവി !!!

അശോക്‌ കര്‍ത്ത said...

നേരത്തെ വിവി വന്ന് പറഞ്ഞപ്പോ ഇതിത്ര എളുപ്പമാണെന്ന് നിരീച്ചില്ല. ഒരു ഗമക്ക്‌ 'ലോനാ നീ പോ' എന്ന് പറഞ്ഞതില്‍ ദുഖോണ്ട്‌. മാപ്പാക്കണേ ഹനുമാന്‍ സാമിയേ

ആവനാഴി said...

ഞാന്‍ സുന്ദരന്റെ വാക്കുകള്‍ കടം വാങ്ങട്ടെ:

വിവ എല്‍ വിവി!!!.

വിവി ജയിക്കട്ടെ, നീണാള്‍ വാഴട്ടെ എന്നൊക്കെയാണു അര്‍ത്ഥം എന്നു തോന്നുന്നു.

ചക്കര said...

:D

അക്ഷരപ്പൊട്ടന്‍ said...

ഞങ്ങള്‍ പുറത്തിറക്കുന്ന ഒരു മാഗസിനു നിങ്ങളുടെ സഹായം ആവശ്യമുണ്ട്‌. കുറച്ചു ചോദ്യങ്ങള്‍ എത്തിക്കാനായി നിങ്ങളുടെ E -മെയില്‍ വിലാസം അയച്ചു തരാമോ? എന്റെ വിലാസം- tcrajeshin@gmail.com

ചുള്ളന്റെ ലോകം said...

ആഡ്‌ സെന്‍സ്‌ കൊണ്ടു കാശുണ്ടാക്കാം...

ഇവിടെ പോയി നൊക്കൂ....

http://iristech.bizhat.com
http://chullantelokam.googlepages.com

ഉണ്ണിക്കുട്ടന്‍ said...

"ഒരു ഡോളര്‍ ആയാല്‍ പുല്‍‌ച്ചാടിയെ തവളയ്ക്ക് തിന്നാന്‍ കൊടുക്കുക്ക, പാവം അല്ലെങ്കില്‍ ശാപം കിട്ടും."

അപ്പൊ പുല്‍‌ച്ചാടി ആരായി? അതിന്റെ ശാപം ആരു ഏറ്റു വാങ്ങും ?

freebird said...

കൊള്ളാം. this idea is better than google's pigeon ranking !

Anonymous said...

AV,無碼,a片免費看,自拍貼圖,伊莉,微風論壇,成人聊天室,成人電影,成人文學,成人貼圖區,成人網站,一葉情貼圖片區,色情漫畫,言情小說,情色論壇,臺灣情色網,色情影片,色情,成人影城,080視訊聊天室,a片,A漫,h漫,麗的色遊戲,同志色教館,AV女優,SEX,咆哮小老鼠,85cc免費影片,正妹牆,ut聊天室,豆豆聊天室,聊天室,情色小說,aio,成人,微風成人,做愛,成人貼圖,18成人,嘟嘟成人網,aio交友愛情館,情色文學,色情小說,色情網站,情色,A片下載,嘟嘟情人色網,成人影片,成人圖片,成人文章,成人小說,成人漫畫,視訊聊天室,性愛,a片,AV女優,聊天室,情色