Thursday, June 21, 2007
മൊഴിമാറ്റം
പിന്മൊഴി സേവനം നിര്‍ത്തുന്നു എന്നറിയിച്ച ഈ അവസരത്തില്‍ ബാച്ചിലേഴ്സ് ക്ലബ്ബിലെ കമന്റുകള്‍ ഇനി മുതല്‍ മറുമൊഴികളില്‍ വരുന്നതാണ്. പിന്മൊഴിയ്ക്ക് നന്ദി രേഖപ്പെടുത്തുന്നു.കമന്റുകള്‍ മറുമൊഴികള്‍ എന്ന ഗ്രൂപ്പില്‍ കാണാവുന്നതാണ്. നന്ദി.
Sunday, June 03, 2007
പാദ പത്മം
Thursday, May 17, 2007
ബാച്ചിലര്‍ ബോയ്
ഈ പോസ്റ്റ് ഒരു കോപ്പിറൈറ്റ് വയലേഷന്‍ ആണൊ?
സമര്‍പ്പണം ...പിറന്നാള്‍ സമ്മാനം പ്രതീക്ഷിച്ചിരിക്കുന്ന വിവാഹിത ക്ലബിന്റെ റിട്ടയേര്‍ഡ് ഹര്‍ട്ട് കേപ്റ്റ്ന്
Sunday, May 13, 2007
ദില്‍ബനെ നമ്പിയാല്‍.....
മാന്യ സുഹൃത്തുക്കളേ,
നമ്മുടെ ബാച്ചിക്ലബ്ബിന്റെ സജീവസാന്നിദ്ധ്യമായ ദില്‍ബാസുരന്‍ ഇപ്പോള്‍ ചെന്നൈ സന്ദര്‍ശന വേളയില്‍ ആണെന്നെ വിവരം നിങ്ങള്‍ ഏവര്‍ക്കും അറിയാമല്ലോ(ഇല്ലെങ്കില്‍ ഇപ്പോള്‍ അറിയിക്കുന്നു). ചെന്നയില്‍ വെച്ച് ദില്‍ബന് ഒരു ഗംഭീര സ്വീകരണം ആണ് ചെന്നൈ ബ്ലൊഗേര്‍സ് ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍ വ്യക്തിപരമായ ചില തടസ്സങ്ങളാല്‍ ദില്‍ബന് ആ സംഗമത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ചെന്നൈ ബ്ലൊഗ്ഗെര്‍സ് ഇതില്‍ ദുഖിതരാണ്.
(പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ ദില്‍ബന്‍ ഖേദം പ്രകടിപ്പിക്കുകയും, മൊബൈലില്‍ എല്ലാരോടുമായി മാപ്പ് പറയുകയും, ഏവരേയും നേരിട്ട് കാണാന്‍ ശ്രമിക്കുന്നതാണെന്ന് വാക്ക് തരുകയും ചെയ്തു. എങ്കിലും ഞങ്ങളെകൊണ്ട് ആവണത് ഞങ്ങള്‍ ചെയ്യണ്ടേ)
ദില്‍ബനെ നമ്പിയാല്‍

ഇവിടെയാണ് ദില്‍ബനുവേണ്ടി സമാഗമം ഒരുക്കിയിരുന്നത്.
ഇത്ര ഉയരത്തില്‍ ഇതുവരെ ആരെങ്കിലും ബൂലൊഗസംഗമം നടത്തിയിട്ടുണ്ടൊ?

ദില്‍ബനു വേണ്ടി ഒരുക്കിയ സ്വീകരണ സന്നാഹങ്ങള്‍
എല്ലാം വേസ്റ്റായി......

ടാ, ഞങ്ങള് റേഡി.

പണ്ടാരം, ഇവനെവിടെ പൊയി കിടക്കണ്.

അവസാനം പ്രവചനം നടത്താന്‍ തീരുമാനിച്ചു
അവന്‍ വരുമോ എന്നറിയാന്‍ കിളിയെക്കൊണ്ട് ഛീട്ടെടുപ്പിക്കല്‍,കൈനോട്ടം എന്നിവ വരെ നടത്തി
നോ രക്ഷ !!!
ഞങ്ങളുടെ തലയ്ക്ക് മുകളില്‍ എന്തിനോ വേണ്ടി പറക്കുന്ന വിമാനങ്ങള്‍
കല്ലെടുത്ത് കീച്ചാല്‍ തോന്നി
ദില്‍ബന്റെ മാപ്പ്
തനിക്ക് പങ്കെടുക്കാന്‍ കഴിയാത്ത ദുഖം/മാപ്പ് ഒക്കെ ദില്‍ബന്‍ ഫോണ്‍ വഴി അറിയിക്കുന്നു.

ദില്‍ബന്റെ ആഗമനം പ്രതീക്ഷിച്ചിരിക്കുന്നു

പണ്ടാരം, ഇവനെവിടെ പൊയി കിടക്കണ്.

അവസാനം പ്രവചനം നടത്താന്‍ തീരുമാനിച്ചു
അവന്‍ വരുമോ എന്നറിയാന്‍ കിളിയെക്കൊണ്ട് ഛീട്ടെടുപ്പിക്കല്‍,കൈനോട്ടം എന്നിവ വരെ നടത്തി
നോ രക്ഷ !!!

ദില്‍ബനു പകരം
എന്തായാലും വിളിച്ച് കൂട്ടിയ മീറ്റല്ലേ, ദില്‍ബന്‍ ഇല്ലാന്ന് വച്ച് നടത്താതിരിക്കുവാന്‍ വയ്യല്ലോ.
സ്വന്തം ഭാര്യ സീത ഇല്ലാതെ രാമന്‍ കാഞ്ചന സീതയെ വെച്ച് യാഗം നടത്തി , പിന്ന്യാണ് ഇവന്‍.

വടിത്തല്ല് പട്ടാളം
ഇനി ദില്‍ബന്‍ ഇവിടെ എങ്ങാനും വന്നാല്‍ അവന്റെ മുട്ട്കാല് തല്ലിയൊടിക്കാന്‍ പറഞ്ഞ്.
ഞങ്ങളുടെ തലയ്ക്ക് മുകളില്‍ എന്തിനോ വേണ്ടി പറക്കുന്ന വിമാനങ്ങള്‍
കല്ലെടുത്ത് കീച്ചാല്‍ തോന്നി

ദില്‍ബന്റെ മാപ്പ്
തനിക്ക് പങ്കെടുക്കാന്‍ കഴിയാത്ത ദുഖം/മാപ്പ് ഒക്കെ ദില്‍ബന്‍ ഫോണ്‍ വഴി അറിയിക്കുന്നു.
(പോസ്റ്റ് തയ്യാറാക്കിയത് -പൊന്നമ്പലം&വിവി. ക്യമറ-പൊന്നമ്പലം)
Thursday, April 26, 2007
കൊളസ്ട്രോള്‍
ദില്‍ബൂന്റെ കൊളസ്ട്രോള്‍ എന്ന പോസ്റ്റിന്റെ ചിത്രീകരണം
അതു വായിക്കണേ ഇവിടെ പോയി നോക്കണം
പടങ്ങള്‍ക്കു കടപ്പാട് സച്ചിദാനന്ദം
********************************
ഇറങ്ങാന്‍ തുടങ്ങുന്നതിനു മുന്‍പ്
*******************
ഒന്നാമത്തെ പടിയില്‍ നിന്നു താഴേക്ക്

*************************************
പതിനേഴാമത്തെ പടിയില്‍ ചവിട്ടാന്‍ തുടങ്ങുന്നു
*********************
തേങ്ങാ എറിയുന്നു

******************************************
കംബോന്‍ഡര്‍ വാവരുടെ രൂപത്തില്‍

***************************
സാമി കാടുകയറി

****************************************
അടിയന്തിര ദേവപ്രശ്നം
***************************************
ഉല്‍ഖണ്ടയോടെ പ്രസിഡ്ന്റും മെംബര്‍മാരും

************************************
ഉല്‍ഖണ്ടയോടെ മറ്റുള്ളവര്‍

************************************
ഇന്റര്‍വ്യൂ ആവേശമായി

***************************************
ദേവഗണങ്ങള്‍ ഉള്‍പ്പടെ എല്ലാരും എത്തിയിട്ടുണ്ട്

********************************************
ഇന്റര്‍വ്യൂ

*********************************************
ഇന്റര്‍വ്യൂ ചെയ്യുന്നവര്‍ക്ക് കഴിക്കാനുള്ളത്

*****************************************
കുറിപ്പ് : ഞാന്‍ ഈ നാട്ടുകാരന്‍ അല്ലാ.............................
Wednesday, April 25, 2007
ഇതാ ദില്‍ബന്‍ വരുന്നു
സുഹൃത്തുക്കളെ,
മണലാര്യണ്യത്തിലെ നീണ്ടകാലത്തെ കഠിനാദ്ധ്വാനം[എല്ലാബ്ലോഗിലും പോയി തെറി വിളിക്കണ്ടേ] കഴിഞ്ഞ് ഒരു ചെറിയ ഇടവേളയില്‍ വിശ്രമത്തിനായി നാട്ടില്‍ വരുന്ന ദില്‍ബനെ സ്വീകരിക്കാനും, ഈ വരവ് ദില്‍ബന് ഒരിക്കലും മറക്കാതിരിക്കാനുള്ള ഒരു അനുഭവപരമ്പര തന്നെ ആയി മാറാനും വേണ്ടി ബാച്ചീസ് ക്ലബ് സംഘടിപ്പിക്കുന്ന പരിപാടികളുടെ വിശദ വിവരങ്ങള്‍
ദില്‍ബന്‍ വരുന്നത് നാട്ടില്‍ വിവാദം ആയിക്കഴിഞ്ഞു. പ്രായപൂര്‍ത്തിയായ പെണ്‍ പിള്ളെരുടെ അച്ഛന്മാരുടെ നേതൃത്വത്തില്‍ നടന്ന "ദില്‍ബന്റെ കോലം കത്തിക്കല്‍ സമരം" [കത്തിക്കുന്നതിനു മുമ്പുള്ള കോലം]

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് ദില്‍ബാസുരനെ സ്വീകരിക്കാനായി താഴെക്കാണുന്ന "ഒഫീഷ്യല്‍ കാര്യര്‍" മുല്ലപ്പൂ വെച്ച് അലങ്കരിച്ച് ബാച്ചീസിന്റെ അകമ്പടിയൊടെ എത്തിക്കുന്നതാണ് [വേറെ ഏത് വണ്ടി വരും ഈ മൊതലിനെ കൊണ്ടുപോകാന്‍?. ഇതന്നെ സംഘടിപ്പിച്ചത് ഓവര്‍ലോഡ് ചാര്‍ജ്ജ് തരാന്ന് പറഞ്ഞിട്ടാ]

പവനായി "ശവ"മാകുന്നതിന് മുമ്പ് ബാച്ചീസിന് ഇഷ്‌ടദാനം തന്ന ആയുദ്ധപ്പെട്ടി ദില്‍ബനു വേണ്ടി ഇതാ ഞങ്ങള്‍ ഇന്ന് തുറന്നു [താക്കോല്‍ മറന്ന് പോയതായിരുന്നു. ബിയറിന്റെയും, ജോഹറിന്റെയും അടപ്പ് തെര്‍മ്മോകോള്‍ പോലെ കടിച്ച് പൊട്ടിക്കണ സാന്‍ഡോയ്ക്കാണോ ഒരു പെട്ടിടെ പൂട്ട് കടിച്ച് പൊട്ടിക്കാന്‍ വിഷമം]

ദില്‍ബന്‍ വരുന്നു എന്ന് മുന്‍കൂട്ടി കണ്ട് "കു.ചാത്തന്‍,ഡിങ്കന്‍,ഇക്കാസ്,സാന്‍ഡൊ,വിവി,പച്ചാളം,ശ്രീജിത്ത് " എന്നിവര്‍ പിരിവെടുത്ത് ആഫ്രിക്കേന്ന് ഒരു മാസം മുന്നേ തന്നെ നാട്ടിലേയ്ക്ക് ഇറക്കുമതി ചെയ്തതും, നാട്ടിലിപ്പോള്‍ "കൊണ്ടോട്ടി സുലൈമാന്‍" എന്ന് ഓമനപ്പേരില്‍ അറിയപ്പെടുകയും ചെയ്യുന്ന ഉരുപ്പടി [ആ കറുത്ത ജെട്ടിയിട്ട കരുമാടി]
"കൊണ്ടൊട്ടി സുലൈമാന്റെ" ഒരു ചെറിയ ഒരു കൈക്രിയയില്‍ ഒടിഞ്ഞ ദില്‍ബന്റെ കാല്

ദില്‍ബന് എന്തു സംഭവിച്ചാലും ബൂലോഗത്ത് അത് സംഭവമാകുമല്ലോ.
"ദില്‍ബന്റെ കാല്- ഫോട്ടോ മത്സരം" എന്ന പോസ്റ്റില്‍ " കൈപ്പള്ളി, സപ്തന്‍, തുളസി,പച്ചാളം എന്നിവര്‍ എടുത്ത പോട്ടോസിന്റെ കളക്ഷന്‍

"കോമാചിഹ്നം" പോലെ ഉള്ള ദില്‍ബന്റെ കാല് "ക്വസ്റ്റിന്‍മാര്‍ക്ക്" പോലെ ആക്കാന്‍ ദില്‍ബനു വേണ്ടി കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ഒരുങ്ങിയിരിക്കുന്ന എണ്ണത്തോണി [ഷക്കൂസ് ബേബീടെ തോണിയല്ല ഇത്]
എന്തിനോ വേണ്ടി പറക്കുന്ന വിമാനങ്ങള്‍...കഷ്‌ടം!!!

ഇതൊന്നും പോരാതെ "കൊച്ചി,ചെന്നൈ,ബാങ്ക്ലൂര്‍" എന്നിവിടങ്ങളില്‍ ഇത്തരത്തില്‍ വിവിധ കലാ പരിപാടികള്‍ ദില്‍ബനു വേണ്ടി ഒരുങ്ങിക്കഴിഞ്ഞെന്നും അതെല്ലാം തത്സമയം ബാച്ചീസുമായി കോര്‍ഡിനേറ്റ് ചെയ്‌തുനടപ്പിലാക്കുമെന്നു വിവിധ ബ്ലോഗേര്‍സ് അറിയിച്ചിട്ടുണ്ട്
നാട്ടില്‍ വരുന്ന ദില്‍ബാസുരന് എല്ലാവിധ ആശംസകളും നേര്‍ന്ന് കൊണ്ട്
സ്വ.ലേ.വിവി [ഞാന്‍ ഒളിവിലാണ്]

Sunday, April 22, 2007
ആദിത്യനെ ക്ലബ്ബില്‍ നിന്ന് പുറത്താക്കി അഥവാ ആദി പടിയിറങ്ങുമ്പോള്‍..
ഒടുവില്‍ ആ ദിനവും വന്നണഞ്ഞിരിക്കുന്നു. ഈ കഴിഞ്ഞ ശനിയാഴ്ച 21/4/2007ന് ബാച്ചിലര്‍ സിംഹം എന്നറിയപ്പെട്ടിരുന്ന ശ്രീ.ആദിത്യന്‍ വിവാഹിതനായി. തന്റെ ബാച്ചിക്കാലം തമര്‍ത്തി ആഘോഷിച്ച, ബാച്ചിപീഡനങ്ങള്‍ക്കെതിരെ പല്ലും നഖവും ക്യാമറയും ഉപയോഗിച്ച് ചെരിവും വിടവും സൃഷ്ടിച്ച് പ്രതിഷേധിച്ച ആ പ്രിയ കൂട്ടുകാരന്‍ ക്ലബ്ബിന്റെ പടിയിറങ്ങുമ്പോള്‍ എന്റെ പേരിലും ക്ലബ്ബിന്റെ പേരിലും ഞാന്‍ നവദമ്പതികള്‍ക്ക് ആശംസകള്‍ നേരുന്നു.
ആദീ.. വിവാഹമംഗളാശംസകള്‍! സര്‍വ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ!

വിവാഹിതരേ വരൂ കാണൂ
രണ്ടു ബാച്ചികള്‍ പോയാല്‍ രണ്ടായിരം ബാച്ചികള്‍ വരും . വിവാഹിതരേ നിങ്ങള്‍ ഒരു കാര്യം ഓര്‍ ക്കണം ..ഇവിടെ ആരും വിവാഹിതരായി ജനിക്കുന്നില്ല..ജനിച്ചു വീഴുന്ന ഒരോ കുഞ്ഞുങ്ങളും ബാച്ചിലേഴ്സ് ക്ലബിലെ മെമ്പേഴ്സാണ്. ഒരോ നിമിഷവും ആ ക്ലബ് വളര്‍ന്നു പന്തലിച്ചു കൊണ്ടിരിക്കുന്നു. അതിനൊപ്പമെത്താന്‍ നിങ്ങള്‍ക്കാവില്ല. ബാച്ചി ക്ലബില്‍ മിനിറ്റിനു മിനിറ്റിനു പോസ്റ്റുകള്‍ വന്നു വീഴുമ്പോള്‍ വിവാഹിതരുടെ ക്ലബ് മറാല പിടിച്ചു കിടക്കുന്നു. ബാച്ചി ക്ലബില്‍ കമന്റിടാന്‍ വിവാഹിതരുടെ തിരക്കു കണ്ടില്ലേ.. അതാണ്...
വിവാഹിതരൂ വരൂ കാണൂ .. ആകാശത്തിലെ പറവകളെപ്പോലെ സ്വതന്ത്രമായി ചിറകടിച്ചു പറക്കുന്ന ബാച്ചികളെ..കണ്ടു കൊതിക്കൂ..ഇനീപ്പോ അതല്ലേ പറ്റൂ..
- ക്ലബിന്റെ ഉപ്പും സോറും തിന്തു വളര്‍ന്ത ഒരു ഉഴൈപ്പാളി. (തമിഴാ തമിഴ്..) -

Friday, April 20, 2007
കരിദിനം
ആ പച്ചാളം എവിടെ? ബച്ചന്‍ കൊച്ചന് ഒരു കൊട്ടേഷന്‍ ഇടണം... ഇന്ത്യയിലെ മൊത്തം യുവ ജനതയേയും വഞ്ചിച്ച് ആ കാപാലികന്‍ സ്വപ്ന സുന്ദരി ഐശൂനേം കൊണ്ട് പോയില്ലേ...
ഇന്നു മുതല്‍ മൂന്ന് നാളുകള്‍ക്ക് നമ്മള്‍ ബാച്ചികള്‍ കരിദിനം ആഹ്വാനം ചെയ്യുന്നു...
ഭാരതം സ്തംഭിക്കണം.
എന്നാലും ഐശൂ...

Monday, April 16, 2007
ബാച്ചി ക്ലബ് സ്പെഷ്യല്‍ പതിപ്പ്-ഇടിവാളിനു വിവാഹവാര്‍ഷികാശംസകള്‍.....
എതിരാളിക്കൊരു പോരാളി.
ബാച്ചികളോട് കട്ടക്ക് കട്ടക്ക് മുട്ടിയവന്‍.
പല വിവാഹിത സിംഹങ്ങളും തോറ്റ് മടങ്ങിയപ്പോളും...
അവസാനശ്വാസം വരെ പോരാടും എന്ന് യുദ്ധഭൂമിയില്‍ കിടന്ന് ചുമ്മാ അലറിയവന്‍.
[എല്ലാരും യുദ്ധം നിര്‍ത്തി ചായ കുടിക്കാന്‍ പോയ സമയത്ത്]
ബാച്ചികളുടെ തലൈവര്‍ ശ്രീജിയെ ചാറ്റിലൂടെ ഭീഷണിപ്പെടുത്തിയവന്‍....
ബാച്ചിസിംഗം ദില്‍ബനെ ഓര്‍ക്കുട്ടില്‍ കേറി തല്ലുമെന്നുപറഞ്ഞവന്‍...
പച്ചാളത്തിനെ വഴിതെറ്റിക്കാന്‍ ഒരു സോഡ വാങ്ങിച്ചു 3 ഗ്ലാസ്സിലാക്കി ഒഴിച്ചു കൊടുത്തവന്‍
[എന്നിട്ട് തന്നെ പച്ചാളം 3 ദിവസം കഴിഞ്ഞാ എഴുന്നേറ്റത്]
വിവിയോട് മെയില്‍ വന്നു എന്നു പറഞ്ഞവന്‍
[മദ്രാസ് മെയിലിന്റെ കാര്യം ആണു ഉദ്ദേശിച്ചത്-പക്ഷേ തികച്ച് പറയുന്നതിനു മുന്‍പേ....
കാവിലമ്മേ എന്നു വിളിച്ചുകൊണ്ട് വിവി ബോധം കെട്ട് വീണു].
ഇക്കാസിനെ കുറിച്ചുള്ള അപവാദം സൂസിയുടെ അടുത്ത് പറഞ്ഞ് അവനില്‍ നിന്നും സൂസിയെ അകറ്റാന്‍ ശ്രമിച്ചവന്‍.
കുട്ടിച്ചാത്തനെ വീണ്ടും കുപ്പീലാക്കന്‍ അവന്റെ പുറകേ ഒരു കാലി വിക്സിന്റെ കുപ്പിയുമായി ഓടിയവന്‍......
അങ്ങനെ അങ്ങനെ ബാച്ചിപ്പുലികളുമായി ശീതയുദ്ധം നടത്തുന്ന ഒരു വ്യക്തിയുണ്ട്.
ചോദിക്കൂ..അങ്ങനെ ചോദിക്കൂ....ആരാണെന്നു ഞാന്‍ പറയാം....
വേറാരുമല്ലാ....നമ്മുടെ ഇടിവാള്‍.....
ഇതൊക്കെ ഇവിടെ പറയാന്‍ കാരണം എന്താണെന്നോ..
അതും പറയാം.
ശത്രുക്കളെ പോലും സ്നേഹിക്കുക എന്ന ആപ്തവാക്യത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന[ഉവ്വ]ഞങ്ങള്‍ ബാച്ചികള്‍.....
ബാച്ചിക്ലബ്ബിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു വിവാഹിതന്റെ വിവാഹവാര്‍ഷികം ആഘോഷിക്കുന്നു.
[വിവാഹിതന്റെ അല്ലാതെ.....ബാച്ചികളുടെ വിവാഹ വാര്‍ഷികം എങ്ങനെ അഘോഷിക്കും എന്നൊന്നും ചോദിക്കരുത്...വേണോങ്കി ഞങ്ങള്‍ അതും ചെയ്യും]
നമ്മുടെ സം പൂജ്യ ശ്രീമാന്‍.....കാലഭൈരവന്‍.....സാക്ഷാല്‍ ശ്രീ ഭദ്രകാളി ചാത്തന്‍ സേവ....
ഇടിവാള്‍ മന്നവന്‍ ഇന്ന് തന്റെ അഞ്ചാം വിവാഹ വാര്‍ഷികം കൊണ്ടാടുന്ന[കൊണ്ടോടുന്ന അല്ല]വേളയില്‍....
അദ്ദേഹത്തിനും പ്രിയപത്നിക്കും എല്ലാവിധ ആശംസകളും.

Thursday, April 05, 2007
എങ്ങിനെ എളുപ്പത്തില്‍ കാശുണ്ടാക്കാം
ബാച്ചീസിനെന്നും കഷ്‌ടപ്പാടാണ്. കഷ്‌ടപ്പാടെന്നാല്‍ ദില്‍ബൂന്റെ മുഖത്ത് ഇടയ്ക്ക് കാണുന്ന പാടല്ല. അത് "കയ്യിലിരുപ്പിന്‍പാടാ"ണ്. വിവാഹിതന് സ്വന്തം ഭാര്യേടെ കെട്ടു താലി പണയം വെച്ചെങ്കിലും കള്ള് കുടിയ്ക്കാം. അതു പോലാണോ പാവം ബാച്ചികള്. കഷ്‌ടം തന്നെ ഞങ്ങളുടെ കാര്യം. വിയര്‍ക്കാതെ, മോഷ്ടിക്കാതെ, ബക്കറ്റ് പിരിവ് നടത്താതെ, പച്ചാളത്തെ പോലെ ഗൂണ്ടാ പിരിവ് നടത്താതെ എങ്ങിനെ വെള്ളമടിക്കാന്‍ കാശുണ്ടാക്കാം എന്നതാണ് വിഷയം.
കഴിഞ്ഞ 3 മാസമായി ഞാനും, ദില്‍ബനും, സാന്‍ഡോസും, പച്ചാളവും,
സിയയും(വിവാഹിതനെങ്കിലും വിരഹിണന്‍ ആണ്) പിന്നെ CERN എന്ന സ്ഥാപനത്തിലെ സാങ്കേതിക വിദ്ധഗ്ദരും ചേര്‍ന്ന് നടത്തിയ കൂലങ്കഷമായ ഒരു പരീക്ഷണത്തിന്റെ വിശദാംശങ്ങളാണ് അനര്‍ഗളനിര്‍ഗളമായി ഇവിടെ വിവരിക്കുന്നത്.
N.B
ഇതിന്റെ കോപ്പി റൈറ്റ് ബാച്ചീസില്‍ നിക്ഷിപ്‌തമാണ്.(ഫുള്‍ബോട്ടില്‍ തന്നാല്‍ പകര്‍പ്പവകാശം ഫോട്ടോസ്റ്റാറ്റ് എടുത്ത് തരും). ആരേലും ഇത് അടിച്ച് മാറ്റി പരീക്ഷിക്കാനാണ് ഭാവമെങ്കില്‍ ബാച്ചീസിന്റെ കണ്‍കണ്ട ദൈവമായ ഹനുമാന്‍ സ്വാമിയാണേ ഇടിച്ച് മുഖം "ദൈവതുല്ല്യം" ആക്കും.
പരീക്ഷണത്തിനായി വേണ്ട ഉപകരണങ്ങള്‍
ചെറിയ കപ്പി (ആംഗലേയത്തില്‍ "പുള്ളി"ക്കാരന്‍) - 1
കുഞ്ഞുതവള - അംഗവൈകല്യം ഇല്ലാത്തത് - 1
പുല്‍ച്ചാടി - നല്ല പെടപ്പനായിരിക്കണം - 1
കമ്പ്യൂട്ടര്‍ - യുനികോഡ് ഉള്ളത് - 1
ആഡ് സെന്‍സ് ഉള്ള സ്വന്തം ബ്ലോഗ്ഗ് - 1
ഇന്റര്‍ നെറ്റ് കണക്ഷന്‍ - നല്ല ഞെരിപ്പന്‍ സ്പീഡുള്ളത് - ആവശ്യത്തിന്
നൂല് - 2 മീറ്റര്‍
എന്നിട്ട് താഴെ ചിത്രത്തില്‍ കാണുംവിധം ഈ വസ്തുക്കളെ ഘടിപ്പിച്ച് നിര്‍ത്തുക.
(ഈ ഫോട്ടോ CERN എന്ന സ്ഥാപനത്തിലെ അതി സങ്കീര്ണ്ണമായ ലാബില്‍ വെച്ച് സിയ വരച്ചതാണ് . ലിങ്ക് കാണുക )

ഇനി മ്മക്ക് അങ്ങട് തൊടങ്ങാം!!!!
അദ്യമായി ഗൂഗിള്‍ ആഡ് സെന്‍സ് ഉള്ള സ്വന്തം ബ്ലോഗ് ഓപ്പണ്‍ ചെയ്യുക.
നൂല് "പുള്ളി"ക്കാരനില്‍ കോര്‍ക്കുക.
മൌസിന്റെ കര്‍സറിനെ ആഡ് സെന്‍സിന്റെ മുകളിലും, തവളയെ മൌസിന്റെ "ലെഫ്റ്റ് ബട്ടന്" മുകളിലും, പുല്‍ച്ചാടിയെ "Backspace"ന് മുകളിലും പ്ലേസ് ചെയ്ത് നൂലിനാല്‍ ബന്ധിക്കുക.
ആദ്യമായി തവളയെ ലെഫ്റ്റ് ബട്ടനില്‍ വച്ച് ഒന്ന് അമര്‍ത്തുക. ബാക്കി എല്ലാം "ഓട്ടോമേറ്റഡ്" ആണ്. ക്ലിക്കിന്റെ ഫലം ആയി ആഡ്സെന്‍സിന്റെ പേജ് വരും. തല്‍ സമയം വിശന്നിരിക്കുന്ന തവള മുകളിലെ പുല്‍ച്ചാടിയെ പിടിക്കാനായി മുകളിലേയ്ക്ക് ചാടും. ആ സമയത്ത് പുല്‍ച്ചാടി ഇരിക്കുന്ന വശത്തിന് ഭാരം കൂടുകയും Backspace കീ അമരുകരും ചെയ്യും. അപ്പോള്‍ ബ്രൌസറിലെ "ബാക്ക്" എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്ത ഫലമുളവാകയാല്‍ ബ്രൌസറില്‍ പഴയ പേജ് ആയ സ്വന്തം ബ്ലോഗ് തന്നെ പ്രത്യക്ഷപ്പെടും. എന്നാല്‍ ഭൂഗുരുത്വം എന്ന "കുരുത്തംകെട്ട" പിന്‍വലിയാല്‍ തവള വീണ്ടും "ലെഫ്റ്റ് ബട്ടണിന്‍" വീഴും. വീണ്ടും ആഡ് സെന്‍സ് ഞെക്കപ്പെടും. ഈ പ്രവൃത്തി ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. ഒരോ തവളച്ചാട്ടത്തിലും, പുല്‍ച്ചാടിയുടേ ഒരോ രക്ഷപ്പെടലിലും കീശയില്‍ കാശ് വീഴുന്ന കിലുക്കം കേള്‍ക്കാം.
ഒരു ഡോളര്‍ ആയാല്‍ പുല്‍ച്ചാടിയെ തവളയ്ക്ക് തിന്നാന്‍ കൊടുക്കുക്ക, പാവം അല്ലെങ്കില്‍ ശാപം കിട്ടും. ആ കാശോണ്ട് കുടിച്ചാല്‍ വാള് വെച്ച് വയറിളകി ചാകും.
1 ഡോളറിന് വെച്ച് പുല്‍ച്ചാടി
10 ഡോളറിന് വെച്ച് തവള
1000 ഡോളറിന് വെച്ച് കീ ബോറ്ഡ് എന്നീ ഐറ്റംസ് മാറ്റുക

കാശ് ഇടാന്‍ സ്വിസ് ബാങ്കില്‍ ബാച്ചീസിനായി 011235813 എന്ന എക്കൌണ്ട് ഓപ്പണ്‍ ആണ്. ദയവായി അവിടെ നിക്ഷേപിക്കുക.
"വൈകീട്ടെന്താ പരിപാടി?" എന്ന് ആരെങ്കിലും ചോദിച്ചാല്‍ സ്വിസ്‌ബാങ്കിലെ "ക്രെഡിറ്റ് കാര്‍ഡ്" കാണിച്ച് സാദനം വാങ്ങി മോന്തുക. വാളും പരിചയും വെയ്ക്കുക, തന്തയ്ക്ക് വിളിക്കുക.
മറക്കരുതാത്ത ഒരു കാര്യമുണ്ട് , തിരികെ പോരും വഴി ഒരു തവളയേയും, പുല്‍ച്ചാടിയേയും പിടിക്കുക.
എല്ലാം ബാച്ചീസിനേയും ഹനുമാന്‍ സ്വാമി കാക്കട്ടേ... ഇന്‍ഷാ ഹനുമാന്‍
നന്ദി:
ഈ സംരംഭം ഒരു കിടിലന്‍ പരീക്ഷണ വിജയം ആക്കി തീര്‍ക്കാന്‍ ലാബ് തന്ന് സഹായിച്ച CERN അധികാരികള്‍, സയന്റിസ്റ്റ്: ദില്‍ബാസുരന്‍, പ്രൊഫ.സാന്‍ഡോസ്, സയന്റിസ്റ്റ്:പച്ചാളം, പ്രൊഫ.സിയ എന്നിവര്‍ക്ക് ഞാനീയവസരത്തില്‍ നന്ദി പ്രകാശിപ്പിക്കുന്നു.
സസ്നേഹം
സയന്റിസ്റ്റ്: ഡോ. വിവി ഇഗ്ഗ്നേഷ്യസ് പിമെന്റോ

Wednesday, April 04, 2007
സാന്‍ഡോസിന്റെ തിരോധാനം
മഞ്ഞുമ്മല്‍ എന്ന ഗ്രാമത്തെ ഒരു ഭൂഖണ്ഡം("വെള്ള"ത്താല്‍ ചുറ്റപ്പെട്ടത്) ആക്കി മാറ്റുന്നതില്‍ പ്രധാന പങ്കു വഹിച്ചവനും, ഈ ബൂലോഗത്തില്‍ ചറപറാ പോസ്റ്റുകളും, കമെന്റുകളും ഇട്ട് ഒരു പാവം വെട്ടു പോത്തിനെ പോലെ വിഹരിച്ചിരുന്ന ബഹു, ശ്രീ.. (..ഖൊ..ഖൊ.. ചുമ..) സാന്‍ഡോസ് പെട്ടെന്ന് തിരോഭവിച്ചതിന്റെ പിന്നില്‍ ഗൂഡാലോചന, ഗുണ്ടാലോചന എന്നിവയുണ്ടെന്ന് മഞ്ഞുമ്മല്‍ ലോക്കല്‍ പോലീസിന്റെ പ്രഥമ ദൃഷ്‌ട്യാ ഉള്ള അന്വേഷണത്തില്‍ തെളിഞ്ഞു.
വീട്ടില്‍ വല്ലപ്പോഴും മാത്രം കയറുന്നവനായിരുന്നതിനാല്‍ അവര്‍ ഈ വിവരം അറിഞ്ഞിരുന്നില്ല. എന്നാല്‍ ഒന്നാം തിയതി എല്ലാ ബാറുകളും, ഷാപ്പുകളും അവധിയായിട്ടു കൂടി വീട്ടില്‍ വന്നില്ല എന്നതിനാല്‍ ഉളവായ സംശയത്തിന്റെ പേരില്‍ ടിയാന്റെ വീട്ടുകാര്‍ പരാതിയുമായി സ്റ്റേഷനില്‍ ചെല്ലുമ്പോല്‍ ഷാപ്പുകാരന്‍ കുഞ്ഞാപ്പു ഇതേ സംഭവത്തില്‍ നല്‍കിയ പരാതി എസ്.ഐ. വായിച്ചു നോക്കുകയായിരുന്നു. "യേത് ചന്ദ്രനില്‍ പോയാലും, വൈകീട്ട് ന്റെ ഡൈസിപ്പാം കലക്കിയ കള്ള് കുടിക്കാന്‍ വരണ ചെക്കനാണ്, രണ്ടീസ്സായിട്ട് കാണാനില്ല" എന്ന ലോകത്തിലെ തന്നെ ഏറ്റവും ചെറിയ പരാതി വായിച്ച എസ്.ഐ.യ്ക്ക് പിന്നെ ലവലേശം സംശയം ഉണ്ടായിരുന്നില്ല.
പ്രാഥമികാന്വേഷണത്തില്‍ ഉരുത്തിരിഞ്ഞ നിഗമനങ്ങള്‍
----------------------------------------------
1) ഈസ്റ്ററിന് കുരിശായി ഉപയോഗിക്കാന്‍ ആരെങ്കിലും തട്ടിക്കൊണ്ടു പോയി
പക്ഷേ ഈ സംശയം നില നില്‍ക്ക്കുന്നതല്ല. കനം കുറഞ്ഞ കുരിശായ പച്ചാളം അവിടെ അടുത്ത് ഉള്ളപ്പോള്‍ ഈ മുടിഞ്ഞ കുരിശിനെ ആര്‍ക്കു വേണം എന്ന് മാധ്യമ പ്രവര്‍ത്തകര്‍ സംശയം പ്രകടിപ്പിച്ചു
2) മനക്കലെ മീനാക്ഷി(യക്ഷി) ഭക്ഷിച്ചു.
ഈ വാദം അംഗീകരിക്കുന്നതാണ്. മീനാക്ഷി ഇന്നലെ രാത്രി വാളുവെയ്ക്കുന്നത് കണ്ടെന്ന് 'തമനു' മൊഴി നല്‍കിയിട്ടുണ്ട്. മൂത്രമൊഴിക്കാനായി രാത്രീല്‍ പുറത്തിറങ്ങിയതായിരുന്നു തമനു. സാന്‍ഡോ സ്വന്തം ശരീരത്തിലെ 75% ഭാഗവും "ആള്‍ക്കഹോള്‍" സംഭരണിയാക്കി സ്വയം സേവനം നടത്തുന്നയാളായതിനാല്‍ ഈ വാദത്തില്‍ കഴമ്പുണ്ടെന്ന് സാന്‍ഡൊസുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നു
3) ഇതിനു പിന്നില്‍ മദ്യവിരുദ്ധരുടെ കറുത്തകരങ്ങള്‍ ആണെന്ന് കേരള അബ്കാരി അസോസിയേഷന്‍ ആരോപിച്ചു.
സാന്റോസിന്റെ അഭാവത്തില്‍ ദിവസ വിറ്റു വരവില്‍ 35% ഇടിവുണ്ടായതായി അബ്കാരി-ബിസിനസ് വൃത്തങ്ങള്‍ അവകാശപ്പെട്ടു. കേരളത്തിലെ എല്ലാ ബ്രാന്റിന്റേയും നിറവും മണവുമടക്കമുള്ള രഹസ്യ വിവരം ചോര്‍ത്താന്‍ വിദേശ മദ്യക്കമ്പനികള്‍ തട്ടിക്കൊണ്ട് പോയതാകാനും സാധ്യതയുണ്ടെന്ന് ദില്‍ബന്‍ സംശയിക്കുന്നു
4) സാന്‍ഡോ നീ കൊച്ചി ഗുണ്ടാ മാഫിയയുടെ ഇരയോ?
നാലുദിവസം മുമ്പ് ഇടപ്പിള്ളി ഗീവര്‍ഗ്ഗിസ് പ്രൈമറി സ്‌കൂളിനു മുന്നില്‍ കിടന്ന് അലമ്പുണ്ടാക്കിയ സാന്‍ഡൊയെ സ്‌ക്കൂള്‍ ലീഡര്‍ ടിങ്കമോന്‍ (Std 4-B) വിരട്ടിയതായും ഒരു റിപ്പോറ്ട്ടുണ്ട്. "ഞങ്ങ ഇത്തരം ചീള് പന്നിയോളെയൊന്നും തല്ലാറില്ല" എന്നാണ് തന്നെ ചോദ്യം ചെയ്ത പോലീസുകാരനോട് ടിങ്കുമോന്‍ മൊഴി നല്‍കിയത്. സാന്‍ഡൊസ് പ്രശ്നത്തില്‍ തന്റെ നിലപാട് നാളത്തെ സ്‌കൂള്‍ അസംബ്ലിയില്‍ വെളിപ്പെടുത്തുമെന്നും ടിങ്കുമോന്‍ വെളിപ്പെടുത്തി.
5) ഹോണോലുലു ആയോ?
സാന്‍ഡോസിന്റെ അയല്‍ വാസിയായ വര്‍ക്കിച്ചായന്റെ പോത്തിനെ ഇടയ്ക്കിടെ സാന്‍ഡോ "മച്ചൂ, ഹോണോലുലു" എന്നു വിളിക്കാറുണ്ടെന്ന് വര്‍ക്കിച്ചായന്റെ ഇളയമകള്‍ മൊഴിനല്‍കുകയുണ്ടായി. ആ വിളി കേള്‍ക്കുമ്പോള്‍ പോത്ത് അത് തെറിവിളിയാണെന്ന് കരുതി മുക്രയിടാരുണ്ടാരുന്നെന്നും പറഞ്ഞു. നല്ലകാലത്തിന് ആ പോത്ത് അവനെ വല്ല പൊട്ടക്കിണറ്റിലും കുത്തി മറിച്ചിട്ടാല്‍ മതിയായിരുന്നു എന്നും ആ പെണ്‍കുട്ടി ആശ്വാസം കണ്ടെത്തുന്നു.
6) സാന്‍ഡൊസ്സില്ലാത്ത ബൂലോഗം
ഉപ്പില്ലാത്ത കഞ്ഞി, "ബിറ്റ്" ഇല്ലാത്ത നൂണ്‍ഷോ, സാനിയ ഇല്ലാത്ത ടെനീസ്‌ടൂറ്ണമെന്റ്
എന്നീ ഉപമകള്‍ കൊണ്ടാണ് "ഇക്കാസ്" ഈ തിരോധാനത്തെ വര്‍ണ്ണിച്ചത്. സാന്‍ഡോസ് മൂലം മദ്യമാഫിയക്ക് തല്‍ക്കാലം ഉണ്ടായ കോട്ടം താനായിട്ടു നികത്തുമെന്നും ഇക്കാസ് ഉറപ്പു കൊടുത്തു.
സാന്‍ഡോസിന്റെ തിരോധാനത്തില്‍ "തങ്ങള്‍"ക്കാണ് പങ്കെന്നും, "വര്‍മ്മ"കള്‍ക്ക് പങ്കില്ലെന്നും വര്‍മ്മാലയം നടത്തിപ്പുകാരന്‍ "അനുരഞ്ചന വര്‍മ്മ" അറിയിച്ചു. കുടിച്ചു വെളിവില്ല്ലാതെ വര്‍മ്മാലയത്തിനു മുന്നില്‍ കിടന്ന സാന്‍ഡൊസിനെ വര്‍മ്മകള്‍ പലതവണ മഞ്ഞുമ്മല്‍ കലുങ്കിനു മുകളില്‍ കിടത്തിയിട്ടുണ്ടേന്നും അവര്‍ പറയുന്നു. "സംഭവം അവന്‍ കള്ളുകുടിക്കും, പെണ്ണു പിടിക്കും, തല്ലുണ്ടാക്കും, കക്കും എന്നാലും നല്ലവന്‍ ആയിരുന്നു. ബ്ലോഗര്‍ ആണെന്നൊരു ചീത്തപ്പേരു മാത്രമേ ഉണ്ടായിരുന്നുള്ളൂ" എന്ന് അനോണിവര്‍മ്മ അറിയിച്ചു. അവനില്ലാത്തതിനാല്‍ തല്ലുംപിടീം ഇല്ലന്നും "കൊട്ടേഷന്‍" രംഗം നിശ്ചലമാണെന്നും പച്ചാളത്തിന്റെ വക്താവ് അറിയിച്ചു. സംഗതി അറിഞ്ഞതു മുതല്‍ പച്ചാളം "ഫ്യൂസായ ബള്‍ബ്ബ്" പോലാണെന്നും വക്താവ് വെളിപ്പെടുത്തി.
7) ബാച്ചീസ്-വിവാഹിത ക്ലബ്ബ് സംഘര്‍ഷം
ഈയിടെ ബാച്ചീസ് ക്ലബ്ബില്‍ ചേര്‍ന്ന സാഡോയ്ക്ക് വിവാഹിതരുടെ ക്ലബ്ബില്‍ നിന്ന് ഭീഷണി ഉയര്‍ന്നിരുന്നതായി ഒരു അനോണി ബാച്ചി വെളിപ്പെടുത്തി. ബാക്കി ആരൊക്കെ കല്യാണം കഴിഞ്ഞ് പോയാലും "ലോകത്താരും പെണ്ണുകൊടുക്കില്ല" എന്ന കാരണത്താല്‍ സാന്‍ഡൊ ബാച്ചീസ് ക്ലബ്ബിന്റെ ജീവനാഡിയായി ഇവിടെതന്നെ എന്നും കാണും എന്ന് അവര്‍ക്ക് ഉറപ്പുള്ളതിനാലാണ് ഇത്ത്രം ഭീഷണികളെന്നും അനോണി പറഞ്ഞു. അന്വേഷണം ഈ വഴിക്കും നീങ്ങുന്നുണ്ട്.
അവന്‍ തിരിച്ചു വരാതിരിക്കാന്‍ എടപ്പിള്ളി പുണ്യാളന് പെണ്‍കുട്ടികള്‍ കത്തിക്കുന്ന മെഴുകുതിരിയുടെ എണ്ണമാണൊ, അതോ അവന്റെ ശക്തമായ തിരിച്ചു വരവിനായി മദ്യ-ഗുണ്ടാ മാഫിയ മഞ്ഞുമ്മല്‍ പള്ളീല്‍ കൊളുത്തുന്ന മെഴുകുതിരികളുടെ എണ്ണമാണോ കൂടുതല്‍ എന്ന് എണ്ണിയിരിക്കാനേ ഹതഭാഗ്യരായ നമുക്കു കഴിയൂ
ഓ.ടോ.
എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള ബാറിലോ കള്ളുഷാപ്പിലോ അറിയിക്കുക
ലേഖകന്‍: വിവി

Tuesday, March 27, 2007
ബാച്ചിലര്‍ വചനങ്ങള്‍
"ഡോക്ടര്‍ എനിക്കു കുറേക്കാലം കൂടി ജീവിച്ചിരുന്നാല്‍ കൊള്ളാമെന്നുണ്ട്"
ഡോക്ടര്‍ : പോയി ഒരു കല്യാണം കഴിക്കൂ.
"കല്യാണം കഴിച്ചാല്‍ കൂടുതല്‍ കാലം ജീവിച്ചിരിക്കുമോ ഡോക്ടര്‍?"
ഡോക്ടര്‍:"ഇല്ല, പക്ഷേ കൂടുതല്‍ കാലം ജീവിച്ചിരിക്കാനുള്ള ആഗ്രഹം മാറിക്കിട്ടും"
*********************************************************
ഭാര്യ: ഇന്നാണ് നമ്മുടെ വിവാഹ വാര്‍ഷികം. എങ്ങനാ ആഘോഷിക്കുന്നത്?
ഭര്‍ത്താവ്: നമുക്ക് രണ്ട് മിനിറ്റ് മൗനം ആചരിക്കാം.

രണ്ട് തവണ വിവാഹം കഴിക്കാന്‍ നിയമം അനുവദിക്കുന്നില്ല.
ഒരേ കുറ്റത്തിനു ഒരാളെ രണ്ട് തവണ ശിക്ഷിക്കാന്‍ ഒരു നിയമോം അനുവദിക്കൂല.

ഈ പോസ്റ്റ് വിരമിക്കുന്ന താരം ആദിക്കു ഡെഡിക്കേറ്റ് ചെയ്യുന്നു.
ഒരു ഫോര്‍വേഡ് തര്‍ജമ ചെയ്തതാണ്. ബാക്കിയുണ്ട്. തര്‍ജമാ വിദഗ്ദരായ ബാച്ചിലേര്‍സിനു താല്പര്യമുണ്ടേല്‍ അയച്ചു തരാം.

Tuesday, March 13, 2007
ക്ലബ് തകരില്ല, അങ്ങിനെയാരും കരുതണ്ട
ബാച്ചിലേര്‍സ് ക്ലബ്ബ് എന്ന പ്രസ്ഥാനം രൂപീകൃതമാകുന്നത് മഹത്തായ ഒരു ഉദ്ദേശ്യം ലക്ഷ്യം വച്ചാണ്. പൌരുഷവും ആണ്‍സൌന്ദര്യവും തികഞ്ഞ ബാച്ചിലര്‍ പുലികളെ ഒന്നിച്ച് ഒരു കുടക്കീഴില്‍ കൊണ്ട് വരികയും അവരുടെ അവകാശങ്ങള്‍ക്കായി പോരാടുകയും ബാച്ചിലര്‍ഹുഡിനെ പുകഴ്തിപ്പാടുകും ഒക്കെ അതിന്റെ പ്രഖ്യാപിതലക്ഷ്യങ്ങളില്‍ ചിലത് മാത്രം. അതുപോലൊന്നായിരുന്നു അംഗങ്ങളുടെ ഇടയില്‍ ബാച്ചിലര്‍ വികാരം വളര്‍ത്തുക എന്നതും അവരെ ബാച്ചിലര്‍ഹുഡിന്റെ വക്താക്കളാകുക എന്നതും. എന്നാല്‍ ഈ ലക്ഷ്യത്തില്‍ എത്തുന്നതിനിടെ ക്ലബ്ബിന്റെ കാലൊന്നിടറി. ഇന്ന് ഈ ഒരു വാര്‍ത്ത ഞങ്ങളുടെ ചെവിയിലെത്തുമ്പോഴേക്കും ക്ലബ്ബംഗങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങിക്കഴിഞ്ഞിരുന്നു. ഇപ്പോഴും പോയ ബോധം തിരിച്ച് വരാത്തവര്‍ അനവധി.
ഇനി ഒരല്‍പ്പം ഫ്ലാഷ്‌ബാക്ക്: കഴിഞ്ഞ സെപ്തംബര്‍ 23-ന് സില്‍ക്ക് സ്മിതയുടെ മരണത്തില്‍ അനുശോചിക്കാനും ആ പുണ്യജന്മത്തെ ആദരിക്കാനും എന്താണ് വഴി എന്ന് ചിലര്‍ ബാച്ചിലര്‍മാര്‍ ആലോചിച്ചുതുടങ്ങിയപ്പോഴാണ് ബാച്ചിലര്‍മാര്‍ക്ക് ഒരു ക്ലബ്ബ് എന്ന ആശയം രൂപീകൃതമായത്. അന്ന് ഈ ആശയത്തിന്റെ അമര്‍ക്കാരായി പ്രവര്‍ത്തിക്കാന്‍ ദില്‍ബനും ഞാനും മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്, അന്നത്തെ ബാച്ചിലര്‍ സിംഹം ആയിരുന്ന് ആദിത്യനും കൂടിയായിരുന്നു. ആദ്യു പോസ്റ്റിനു ചുക്കാന്‍ പിടിച്ചതും, പിന്നീടിങ്ങോട്ട് ബാച്ചിലര്‍മാരുടെ രക്ഷകനായും വക്താവായും ശക്തിയായും ഒക്കെ നിന്ന് മറ്റ് ബാച്ചിലേര്‍സിന് ധൈര്യം പകര്‍ന്നതും ഒക്കെ ഇതേ സിംഹം ആയിരുന്നു. അന്നത്തെ ഇവന്റെ ആവേശം കണ്ടിട്ട് ദില്‍ബന്‍ പോലും പറഞ്ഞത് “നീ സിംഹമല്ലേടാ, പുലിയാണെടാ എന്നായിരുന്നു”.
തുടര്‍ന്നാണ് ക്ലബ്ബിനെ തകര്‍ക്കാന്‍ ചില ദുഷ്ടശക്തികള്‍ “വിവാഹിതര്‍” എന്ന ക്ലബ്ബ് തുടങ്ങിയത്. ആയുധ ബലം കൊണ്ടും അംഗബലം കൊണ്ടും വിവാഹിതര്‍ ക്ലബ്ബ് ബാച്ചിലര്‍ ക്ലബ്ബിനെ ആദ്യം തോല്‍പ്പിച്ചു. പോസ്റ്റിന്റെ നിലവാരം കൊണ്ടും ബാച്ചിലേര്‍സ് ക്ലബ്ബംഗങ്ങളെ ഓടിച്ചിട്ട് തല്ലിയും വിവാഹിതര്‍ ക്ലബ്ബ് അംഗംങ്ങള്‍ ബാച്ചിലേര്‍സ് ക്ലബ്ബിനെ വീണ്ടും തോല്‍പ്പിച്ചു. ചില മിടുക്കന്‍ അംഗങ്ങള്‍ ക്ലബ്ബ് വിട്ട് ക്ലബ്ബ് മാറി ബാച്ചിലേര്‍സ് ക്ലബ്ബിനെ വീണ്ടും തോല്‍പ്പിച്ചു. ഇനി ബാച്ചിലേര്‍ ക്ലബ്ബിനെ ആരും തോല്‍പ്പിക്കണ്ട എന്നും പറഞ്ഞ് ബാച്ചിലര്‍ ക്ലബ്ബിന്റെ ഒഫീഷ്യല്‍ ഗുണ്ട പച്ചാളം തന്റെ വെള്ളക്കളസ് കാണിച്ച് എല്ലാം പറഞ്ഞ് കോമ്പ്ലിമെന്റ്സ് ആക്കിയതായിരുന്നു.
അങ്ങിനെ മനസ്സമ്മാധാനത്തോടെ ബാച്ചിലേര്‍സ് സ്വന്ത് കീറപ്പായയില്‍ കിടന്നുറങ്ങുന്നതിനിടെയാണ് ക്ലബംഗങ്ങളെ മുഴുവന്‍ നടുക്കിയ ഈ സംഭവം ഉണ്ടായത്. ബാച്ചിലര്‍ ക്ലബ്ബിന്റെ സ്ഥാപകരില്‍ ഒരുവനും ഇപ്പോള്‍ പ്രെസിഡന്റും ആയ ആദി ഇങ്ങനെ ഒരു ചതി ചെയ്യുമെന്ന് ബാച്ചിലര്‍ ദൈവങ്ങളാണെ ആരും പ്രതീക്ഷിച്ചിരുന്നില്ല.
ഇന്ന് രാവിലെ നേരം പുലര്‍ന്ന് ഒരു ഉച്ച ആവാറായപ്പോള്‍ ഈ ബാച്ചിലര്‍ കുലപതി സ്വന്തം വിവാഹം ഉറപ്പിച്ച് വിവരം കാണിച്ച് എഴുത്തയച്ചിരിക്കുന്നു. വഞ്ചകന്‍. ബുദ്ധിശൂന്യന്‍. സ്വന്തം കുഴി സ്വയം തോണ്ടുന്ന മണ്ടശ്ശിരോമണി. ബാച്ചിലര്‍മാരുടെ കാലു വാരിയ കരിംകാലി. അഹങ്കാരി.
ഇല്ല. ഇതുകൊണ്ടൊന്നും ക്ലബ്ബ് തകരില്ല. അങ്ങിനെയാരും കരുതണ്ട. ഒരു ക്ലബ്ബ് പ്രവര്‍ത്തിക്കാന്‍ ഒരു പ്രസിഡന്റ് വേണമെന്ന് ആരാണ് കണ്ടു പിടിച്ചത്. അതില്ലെങ്കിലെന്താ ക്ലബ്ബ് പ്രവര്‍ത്തിക്കില്ലേ? അതൊന്ന് നോക്കണമല്ലോ. ബാച്ചിലേര്‍സ് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ച് വരും. എണ്ണം പറഞ്ഞ ബാച്ചികള്‍ ഇനിയും ഈ ക്ലബ്ബില്‍ ഉണ്ടാകും. അടവ് പതിനെട്ടും പഠിച്ച് കുലോത്തമന്മാര്‍ ഈ ക്ലബ്ബിന്റെ പ്രതാപം ഇനിയും ഉയര്‍ത്തും. ക്ലബ്ബിന്റെ നല്ല കാലം ഇനിയും തെളിയും. അസൂയക്കാര്‍ കണ്ടു കൊതിച്ചോ.
അഖിലലോകബാച്ചിലര്‍മക്കളേ, സംഘടിക്കുവിന്‍. വിപ്ലവത്തിന് സമയം ആഗതമായി.
എന്നാലും എന്റെ ആദീ, ഈ ചതി ഞങ്ങളോട് വേണ്ടായിരുന്നു...

Wednesday, February 14, 2007
കളിക്കുടുക്ക (പ്രായപൂര്‍ത്തിയാകാത്ത ബാച്ചീസിന്)
ഇത് ഞാന്‍ പച്ചാളത്തിന് ഡെഡിക്കേറ്റ് ചെയ്യുന്നു.
(ശബ്‌ദം ഇല്ലാതെ കണ്ടിട്ട് യാതൊരു കാര്യവുമില്ല. മുമ്പ് കണ്ടവരോട് ക്ഷമാപണം.)
Sunday, January 14, 2007
രണ്ട് ഞായറാഴ്ചകള്‍
***********************************
ഞായറാഴ്ച-ബാച്ചി വേര്‍ഷന്‍
***********************************
ഹൊ ഈ സൂര്യനൊന്നും വേറെ ഒരു പണിയുമില്ലേ , രാവിലേ ഇറങ്ങിക്കോളും. തല വഴി മൂടിയിട്ടു വരെ വെളിച്ചം കണ്ണിലേക്കടിക്കുന്നു.ഒരു കര്‍ട്ടന്‍ വാങ്ങിയിടണം എന്നു വച്ചിട്ടെത്ര നാളായി. ഞായറാഴ്ച രാവിലെ മാത്രമേ ഓര്‍മ്മയുണ്ടാവൂ. ഇന്നെന്തായാലും വാങ്ങണം.
അയ്യോ മണി പത്തായോ.ആ ഇന്നലെ കിടന്നപ്പോള്‍ രണ്ടായീന്ന് തോന്നുന്നു. എങ്ങനാ വല്ല ബോധോം വേണ്ടേ. ഇനി മെസ്സിലെ ചായക്കു മാത്രമേ ചൂട് കാണൂ.കുളിയൊക്കെ വന്നിട്ടാകാം.
ചൂട് കുറവാണെങ്കിലെന്താ നല്ല സ്വാദ്. നളപാചകം നളപാചകം ന്ന് പറയുന്നതിതാണ്.
പേപ്പര്‍ എവിടെടാ?
സണ്‍ഡേ സപ്ലിമന്റൊ?
ഒരു കഷ്ണം ഇങ്ങു താടാ.
സ്പോര്‍ട്‌സ് പേജ് നീ വായിച്ചിട്ട് തന്നാല്‍ മതി.
മറന്നു. ഷേവ് ചെയ്യണം.ഇന്നല്ലേ മാറ്റിനിക്ക് കൂടെ പോകാമെന്ന് അവളോട് പറഞ്ഞത്.അക്കാര്യൊം മറന്നു. ഇനി ഇങ്ങോട്ട് വിളിക്കുമ്പോള്‍ അറിയാം പുകില്.ഏതായാലും കുളിച്ച് കുട്ടപ്പനായി ഇരുന്നേക്കാം.
വെള്ളത്തിനൊക്കെ എന്താ തണുപ്പ്. ങാഹാ നീ വെള്ളം ചൂടാക്കാന്‍ വച്ചിട്ടുണ്ടായിരുന്നല്ലേ. ഡാ ഞാന്‍ അര ബക്കറ്റ് എടുക്കുന്നേ.
ചോറുണ്ണാനൊന്നും നേരമില്ല. അവളു മൂന്ന് തവണയായി വിളിക്കുന്നു. നാലഞ്ച് ഗേള്‍ ഫ്രണ്ട്‌സ് ഉള്ളവരൊക്കെ എങ്ങനെ മാനേജ് ചെയ്യുന്നോ എന്തോ? അവന്മാര്‍ക്കൊക്കെ അവാര്‍ഡ് കൊടുക്കണം.
സത്യം പറയാലോ നിനക്ക് കണ്ടേ പറ്റൂ എന്ന് പറഞ്ഞതുകൊണ്ടാ അല്ലായിരുന്നേല്‍ ഞാനീ പടം കാണണമെന്ന് വിചാരിച്ചതേയല്ല.ഞാന്‍ റൊമാന്റിക്കാണേലും റൊമാന്റിക് പടങ്ങള്‍ ഞാന്‍ കാണാറേയില്ല. നിന്നെക്കരുതി മാത്രമാ ഞാന്‍ വന്നത്.(അല്ലാതെ സിനിമാടിക്കറ്റ് നീ എടുക്കാം എന്ന് പറഞ്ഞതു കൊണ്ട് അല്ലേ അല്ല.) അതുകൊണ്ട് വൈകീട്ട് നിന്റെ വക ട്രീറ്റ് വേണം.
പിന്നേ 200 രൂപേടെ ടിക്കറ്റ് ഞാന്‍ എടുത്ത് തന്നിട്ട് മോളു പടം കണ്ടതു തന്നെ. ആദ്യത്തെ തവണയൊഴികെ എപ്പോഴെങ്കിലും ഞാന്‍ ടിക്കറ്റ് എടുത്തതായി ചരിത്രമുണ്ടോ.ഇവളുമാര്‍ക്കെല്ലാം ദൈവം കളിമണ്ണ്‍ വാരിക്കോരിക്കൊടുത്തത് എത്ര നന്നായി.
അപ്പോള്‍ ട്രീറ്റ് എവിടെയാ, നിനക്കൊന്നും വേണ്ടേ?
ഞാന്‍ ഉച്ചയ്ക്കൊന്നും കഴിക്കാതാ വന്നത്. എല്ലാം നിനക്കു വേണ്ടി.അതോണ്ട് ചെലവ് കാര്യമായിട്ടായിക്കോട്ടെ. നീ രണ്ട് ഐസ്‌ക്രീമെങ്കിലും കഴിച്ച് കമ്പനി താ. വേണ്ടേ?
ഭാഗ്യം അവളൊന്നും കഴിച്ചില്ല. ഇനിപ്പോ ബില്ല് ഞാന്‍ തന്നെ കൊടുത്തേക്കാം.പാവം. എത്രാന്നു വച്ചാ ഓസില്‍ ശാപ്പാടടിക്കുന്നത്.
അപ്പോള്‍ അടുത്ത ആഴ്ച കാണില്ല. ഞാന്‍ ഓണ്‍സൈറ്റ് പോകുന്നു ഒരാഴ്ചത്തേക്ക്. വീട്ടില്‍ തന്നെ കാണില്ലേ ഞാന്‍ വിളിക്കാം. ISD യാ മൊബൈലില്‍ വിളിച്ചാല്‍ കിട്ടിയില്ലെങ്കിലോ. നീ ലാന്‍ഡ്‌ഫോണിന്റെ അടുത്ത് തന്നെ കാണണം.
അങ്ങനെ അടുത്ത ആഴ്ചയും ഒകെ.ഇവളു ഫോണിന്റെ അടുത്തൂന്ന് മാറില്ല. മറ്റവള്‍ക്ക് ഈ സണ്‍ഡേ ഓഫീസുണ്ടായത് എത്ര നന്നായി. അല്ലെങ്കില്‍ ഇത്ര സ്വാതന്ത്ര്യത്തോടെ കറങ്ങാന്‍ പറ്റില്ലായിരുന്നു.
അയ്യോ നേരം വൈകി, ഡ്രൈ വാഷിനു കൊടുത്ത കട അടച്ചു കാണുമോ എന്തോ.
കര്‍ട്ടന്‍ വാങ്ങാന്‍ ഇന്നും മറന്നു.
ഒന്നിനും സമയമില്ല.
ഈ ഞായറാഴ്ചകളൊക്കെ 24 ഇല്‍ നിന്നും 36 മണിക്കൂറെങ്കിലും ആക്കി മാറ്റേണ്ടസമയം അതിക്രമിച്ചിരിക്കുന്നു.
നാളെ പിന്നേം ഓഫീസില്‍ പോണം.
അതോര്‍ത്താല്‍ ഉറക്കമേ വരില്ല.
ഇനീം ഒരാഴ്ച കഴിയണം ഒരു ഞായറാഴ്ചയ്ക്ക്.
************************************
ഞായറാഴ്ച-നോണ്‍ ബാച്ചി വേര്‍ഷന്‍
************************************
ദേ ഒന്നെണീറ്റേ.. ഈ പിള്ളാരോട് ഒന്ന് അടങ്ങിയിരിക്കാന്‍ പറയുന്നുണ്ടോ.
ഉച്ചീല് വെയിലടിക്കുന്നതു വരെ കിടന്നുറങ്ങിക്കൊള്ളും. ഞായറാഴ്ചയെങ്കിലും എന്നെ ഒന്നു സഹായിച്ചാലെന്താ.
ചായയോ? പല്ലുതേച്ചോ? ങാഹാ അച്ഛനും പിള്ളാരും പേപ്പറും പിടിച്ചിരിപ്പായി അല്ലേ. ഇവിടെക്കിടന്ന് കഷ്ടപ്പെടാന്‍ ഞാനൊരുത്തിയുണ്ടല്ലോ.
ഇതാ ചായ.ഇനി അതിന്റെ കുറവു വേണ്ട. ചൂടില്ലാന്നോ?
മണി എട്ടായില്ലേ അത്രയേ ചൂടു കാണൂ. ഇനി കഴിക്കാനിരിക്കുമ്പോള്‍ ചൂടാക്കിത്തരാം.
ഹേയ് എന്തിന് ഐസ് ടീ പണ്ടേ എനിക്ക് വല്യ ഇഷ്‌ടമാ.
ഒന്ന് കുളിച്ചേക്കാം.ആ ഹീറ്റര്‍ ഒന്ന് ഓണാക്കിയേ.
എനിക്കിവിടെ രണ്ട് കൈയ്യേ ഉള്ളൂ. തന്നെത്താനെ പോയി ഓണാക്കിയാലെന്താ ഷോക്കടിക്കുമോ?
അതാരാ.. നിന്നെ ഇപ്പോള്‍ ഈ വഴിയൊന്നും കാണാറില്ലാലോ. എത്ര നാളായെടെ നമ്മളൊന്ന് കൂടീട്ട്. ചീട്ട് കളിക്കമ്പനിയൊക്കെ ഇപ്പോഴും സജീവമാണോ? സമയമില്ലെടാ എപ്പോഴും തിരക്ക് തന്നെ തിരക്ക്. ചോറുണ്ടിട്ട് പോയാല്‍പോരെ?
ശ് ശ് ... (അഥവാ 'കൈയ്യും കലാശോം') ഒന്നിങ്ങു വന്നേ
വൈകീട്ട് പുറത്ത് പോവാം ന്ന് വച്ചിട്ട് ഞാന്‍ അരി അത്രയേ ഇട്ടിട്ടുള്ളൂ.
എന്ത് നിനക്ക് വേറെ സ്ഥലത്ത് പോവാനുണ്ടെന്നോ.ഇനി ഒരിക്കലാകാമെന്നോ എന്നാലും ഞാന്‍ ചോറിടാന്‍ പറഞ്ഞു പോയി. എടിയേയ് ഇവന്‍ പോവുകാന്ന്. ഊണ് വേണ്ടാന്ന്.
അവന്‍ ആ പറഞ്ഞത് കേട്ടോ എന്തോ. ഭാഗ്യവാന്‍ ഇപ്പോഴും സ്വതന്ത്രമായി നടക്കുന്നു.
നിങ്ങള്‍ക്കെന്താ വവ്വാലിന്റെ സ്വഭാവമോ, നട്ടുച്ചയ്ക്ക് കിടന്നുറങ്ങുന്നോ? ഒന്നെണീറ്റ് റെഡിയായിക്കേ,വൈകീട്ട് നമ്മള്‍ക്കൊരു സിനിമയ്ക്ക് പോകാം.ഒന്ന് രണ്ട് സാധനങ്ങള്‍ വാങ്ങാനുമുണ്ട്. പഞ്ചസാര തീര്‍ന്നു, അരിപ്പൊടി തീര്‍ന്നു, വെളിച്ചെണ്ണയാണേല് ഒരു തുള്ളിയില്ല. ഇതൊക്കെ പൊക്കിപ്പിടിച്ചെങ്ങനെയാ തീയേറ്ററില്‍ കയറുന്നത്? ഇപ്പോളാണേല്‍ ആ സൂപ്പര്‍ മാര്‍ക്കറ്റില്‍ തിരക്കും കാണില്ല. ഒന്നു വേഗം പോയി വാങ്ങി വാന്നേ. അപ്പോഴേയ്ക്കും ഞാന്‍ പിള്ളേരെയൊക്കെ റെഡിയാക്കാം.
ഹോ ഭാഗ്യം ഈ ആണുങ്ങള്‍ക്കൊക്കെ അരണേടെ ഓര്‍മ്മശക്തിയായത്. ഇന്നലെ കൂടി നിറഞ്ഞ പഞ്ചസാരപ്പാത്രവുമെടുത്ത് ഞാന്‍ ചായയ്ക്ക് മധുരം പോരാന്ന് പറഞ്ഞപ്പോള്‍ ചെന്നതാ. പാവം ഇത്തിരി ഉറങ്ങിക്കോട്ടെ എന്നൊക്കെ എനിക്കും തോന്നാറുള്ളതാ. പക്ഷേ ഉറങ്ങാന്‍ വിട്ടാല്‍ കുഭകര്‍ണ്ണന്‍ അത്താഴം കഴിക്കാനേ കിടക്ക വിടൂ.
സിനിമ കഴിഞ്ഞ് വന്ന് എനിക്കടുക്കളേല്‍ കയറാനൊന്നും മേല. പാര്‍സല്‍ വാങ്ങാന്‍ ഓര്‍ക്കണേ.
......
പാര്‍സല്‍ വാങ്ങിയതു ഭാഗ്യം വായക്കു രുചിയുള്ളത് വല്ലതും കഴിക്കാമല്ലോ.
ഭാഗ്യം അങ്ങനെ ഒരു ഞായറാഴ്ച കൂടിക്കഴിഞ്ഞു. നാളെ വീണ്ടും ഓഫീസില്‍ പോകാം.
അത്രേം ആശ്വാസം.ഇനി ഒരാഴ്ച മുഴുവന്‍ ഈ പരാതിയും പരിഭവങ്ങളും പകലെങ്കിലും കേള്‍ക്കാതിരിക്കാമല്ലോ.
അയ്യോ ഷര്‍ട്ടൊന്നും ഇസ്തിരി ഇട്ടില്ല. നാളെ നേരത്തെ എഴുന്നേറ്റിടാം. അതിനവളോടു പറഞ്ഞാല്‍ രാവിലെ ചായപോലും കിട്ടീന്ന് വരില്ല.
നാളെയെക്കുറിച്ചോര്‍ത്താല്‍ ഉറക്കം താനേ വരും.
ഒരാഴ്ച കഴിഞ്ഞാല്‍ പിന്നേം വരും, നാശം പിടിക്കാന്‍ ഈ ഞായറാഴ്ച...
വാല്‍ക്കഷ്ണം:
കൗരവരോട് മൊത്തം പോരാടാന്‍ തനിച്ചുമതി എന്ന അഹങ്കാരത്തോടെ, വെള്ളക്കൊടി പുതച്ചു കിടക്കുന്ന കുരുക്ഷേത്രത്തില്‍, പൊട്ടുമോന്നറിയാത്ത ഒരു നാടന്‍ ബോംബുമായി, ചക്രവ്യൂഹം പിളര്‍ക്കാന്‍, ഒരു കുഞ്ഞു ചാത്തന്‍.
പ്രിയ ബാച്ചി പാണ്ഡവരേ, ചക്രവ്യൂഹത്തില്‍ അകാലചരമമടയാന്‍ എനിക്ക് മേലായേ.. പിന്നാലെ വരണേ എന്നെ രക്ഷിക്കാന്‍.

Friday, November 24, 2006
വെടിപ്പായി അടിക്കാന്‍
Saturday, November 18, 2006
ദില്‍ബാസുരം
“നിനക്കുവേണ്ടിമാത്രം വിമാനം പറക്കട്ടെ
നിനക്കുവേണ്ടി മാത്രം ജോതീഷ്‍ബ്രഹ്മികള്‍ കാലിയാവട്ടെ”
ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ദില്‍ബാസുരനു ബാച്ചിലേര്‍സ് ക്ലബിന്‍റെ വക
ആശംസകള്‍...

Monday, October 30, 2006
അലക്കാനുള്ള നിര്‍ദ്ദേശങ്ങള്‍

സാധാരണ പുതുവസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ കൂടെ അലക്കാനുള്ള നിര്‍ദ്ദേശങ്ങളും കൂടെ വരാറുണ്ട്. പുതുതായി ഇറങ്ങുന്ന വസ്ത്രങ്ങളില്‍ ചിത്രത്തില്‍ കൊടുത്തത് പോലെയുള്ള നിര്‍ദ്ദേശങ്ങള്‍ വയ്ക്കാന്‍ ഒരു പ്രമുഖ വസ്ത്ര നിര്‍മ്മാണം കമ്പനി തീരുമാനിച്ചതായി സ്ഥിതീകരിക്കാനാവാത്ത റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ഇങ്ങനെയൊരു പ്രസ്താവന ഇറക്കാന്‍ ക്ലബ്ബ് നിര്‍ബന്ധിതമായിരിക്കുന്നു.
ഇതു കണ്ട് ബാച്ചിലേര്‍സില്‍ തുണി അലക്കാന്‍ മടിയുള്ള (ഈ ജന്മത്ത് ഇന്നേ വരെ അലക്കാത്ത) അംഗങ്ങള്‍ മറുകണ്ടം ചാടിയാല്‍ ക്ലബ്ബിന്റെ വക അച്ചടക്ക നടപടി ഉണ്ടാകുമെന്ന് അറിയിച്ചു കൊള്ളുന്നു. ജാഗ്രതൈ!
പ്രസിഡന്റിനു വേണ്ടി
(ഒപ്പ്)
Tuesday, October 24, 2006
ഒരു ബാച്ചിലര്‍ കൂടി പടിയിറങ്ങുമ്പോള്‍..
ഏറ്റവും പ്രിയപ്പെട്ട ബാച്ചിലര്‍, വിവഹിത സുഹ്രുത്തുക്കളെ,
ഇപ്പൊള്‍ വീശിയടിക്കുന്ന ഈ വെള്ള കൊടിയുടെ കീഴില്‍ നിന്ന് ഈ വിഷയം അവതരിപ്പിക്കാന്‍ എനിക്ക് സന്തൊഷമേ ഉള്ളു.
ഒരു ബാച്ചിലര്‍ എന്ന നിലയിലുള്ള എന്റെ വിജയകരമായ കഴിഞ്ഞ 29 വര്‍ഷക്കാലം, നിങ്ങളുടെ മുന്‍പില്‍ തുറന്ന ഒരു പുസ്തകമാണ്.
എനിക്ക് പിന്‍പേ വന്ന കുട്ടികള്‍ക്കും, എനിക്ക് മുന്നേ വന്നിട്ടും ഗൃഹാതുരത്തം മാറാതെ ബാച്ചിലര്‍മാരായി തന്നെ തുടരുന്ന ഏട്ടന്മാര്‍ക്കും ആ പുസ്തകം പുനര്‍വിചിന്തനത്തിനായി സമര്‍പ്പിക്കുന്നു.
:)
അപ്പോള്‍ പറഞ്ഞു വന്ന കാര്യം,എന്റെ കല്യാണം ആണ്..
അതായത് ശേഷമുള്ള ജീവിതം, ഒരു മിടുക്കിക്കൊപ്പം, ജീവിച്ചു തിര്‍ക്കാന്‍ ഈ മിടുക്കന്‍ തീരുമാനിച്ചു ന്ന്.....
നിങ്ങളുടെ അറിവിലേക്കായി, വിവാഹ ക്ഷണ പത്രിക ഇതിനൊപ്പം വയ്ക്കുകയാണ്.
ഈ ബൂലൊകത്തിലെ ബാച്ചിലര്‍ മാരായവരും, വിവാഹിതരായവരും, വൈരനിര്യാതന ബുദ്ധി ഉപേക്ഷിച്ച്, ഇപ്പോള്‍ പാറുന്ന ഈ വെള്ള കൊടിയെ ഇനിയെന്നും ഉയരെ ഉയരെ പാറിക്കാന്‍ നിങ്ങളെ ഏവരേയും ഞാന്‍ സഹൃദയം ക്ഷണിക്കുകയാണ്
എന്ന്
വിനയ പൂര്‍വ്വം
സ്വന്തം മിടുക്കന്‍

Subscribe to:
Posts (Atom)