Tuesday, March 13, 2007

ക്ലബ് തകരില്ല, അങ്ങിനെയാരും കരുതണ്ട

ബാച്ചിലേര്‍സ് ക്ലബ്ബ് എന്ന പ്രസ്ഥാനം രൂപീകൃതമാകുന്നത് മഹത്തായ ഒരു ഉദ്ദേശ്യം ലക്ഷ്യം വച്ചാണ്. പൌരുഷവും ആണ്‍സൌന്ദര്യവും തികഞ്ഞ ബാച്ചിലര്‍ പുലികളെ ഒന്നിച്ച് ഒരു കുടക്കീഴില്‍ കൊണ്ട് വരികയും അവരുടെ അവകാശങ്ങള്‍ക്കായി പോരാടുകയും ബാച്ചിലര്‍ഹുഡിനെ പുകഴ്തിപ്പാടുകും ഒക്കെ അതിന്റെ പ്രഖ്യാപിതലക്ഷ്യങ്ങളില്‍ ചിലത് മാത്രം. അതുപോലൊന്നായിരുന്നു അംഗങ്ങളുടെ ഇടയില്‍ ബാച്ചിലര്‍ വികാരം വളര്‍ത്തുക എന്നതും അവരെ ബാച്ചിലര്‍ഹുഡിന്റെ വക്താക്കളാകുക എന്നതും. എന്നാല്‍ ഈ ലക്ഷ്യത്തില്‍ എത്തുന്നതിനിടെ ക്ലബ്ബിന്റെ കാലൊന്നിടറി. ഇന്ന് ഈ ഒരു വാര്‍ത്ത ഞങ്ങളുടെ ചെവിയിലെത്തുമ്പോഴേക്കും ക്ലബ്ബംഗങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങിക്കഴിഞ്ഞിരുന്നു. ഇപ്പോഴും പോയ ബോധം തിരിച്ച് വരാത്തവര്‍ അനവധി.

ഇനി ഒരല്‍പ്പം ഫ്ലാഷ്‌ബാക്ക്: കഴിഞ്ഞ സെപ്തംബര്‍ 23-ന് സില്‍ക്ക് സ്മിതയുടെ മരണത്തില്‍ അനുശോചിക്കാനും ആ പുണ്യജന്മത്തെ ആദരിക്കാനും എന്താണ് വഴി എന്ന് ചിലര്‍ ബാച്ചിലര്‍മാര്‍ ആലോചിച്ചുതുടങ്ങിയപ്പോഴാണ് ബാച്ചിലര്‍മാര്‍ക്ക് ഒരു ക്ലബ്ബ് എന്ന ആശയം രൂപീകൃതമായത്. അന്ന് ഈ ആശയത്തിന്റെ അമര്‍ക്കാരായി പ്രവര്‍ത്തിക്കാന്‍ ദില്‍ബനും ഞാനും മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്, അന്നത്തെ ബാച്ചിലര്‍ സിംഹം ആയിരുന്ന് ആദിത്യനും കൂടിയായിരുന്നു. ആദ്യു പോസ്റ്റിനു ചുക്കാന്‍ പിടിച്ചതും, പിന്നീടിങ്ങോട്ട് ബാച്ചിലര്‍മാരുടെ രക്ഷകനായും വക്താവായും ശക്തിയായും ഒക്കെ നിന്ന് മറ്റ് ബാച്ചിലേര്‍സിന് ധൈര്യം പകര്‍ന്നതും ഒക്കെ ഇതേ സിംഹം ആയിരുന്നു. അന്നത്തെ ഇവന്റെ ആവേശം കണ്ടിട്ട് ദില്‍ബന്‍ പോലും പറഞ്ഞത് “നീ സിംഹമല്ലേടാ, പുലിയാണെടാ എന്നായിരുന്നു”.

തുടര്‍ന്നാണ് ക്ലബ്ബിനെ തകര്‍ക്കാന്‍ ചില ദുഷ്ടശക്തികള്‍ “വിവാഹിതര്‍” എന്ന ക്ലബ്ബ് തുടങ്ങിയത്. ആയുധ ബലം കൊണ്ടും അംഗബലം കൊണ്ടും വിവാഹിതര്‍ ക്ലബ്ബ് ബാച്ചിലര്‍ ക്ലബ്ബിനെ ആദ്യം തോല്‍പ്പിച്ചു. പോസ്റ്റിന്റെ നിലവാരം കൊണ്ടും ബാച്ചിലേര്‍സ് ക്ലബ്ബംഗങ്ങളെ ഓടിച്ചിട്ട് തല്ലിയും വിവാഹിതര്‍ ക്ലബ്ബ് അംഗംങ്ങള്‍ ബാച്ചിലേര്‍സ് ക്ലബ്ബിനെ വീണ്ടും തോല്‍പ്പിച്ചു. ചില മിടുക്കന്‍ അംഗങ്ങള്‍ ക്ലബ്ബ് വിട്ട് ക്ലബ്ബ് മാറി ബാച്ചിലേര്‍സ് ക്ലബ്ബിനെ വീണ്ടും തോല്‍പ്പിച്ചു. ഇനി ബാച്ചിലേര്‍ ക്ലബ്ബിനെ ആരും തോല്‍പ്പിക്കണ്ട എന്നും പറഞ്ഞ് ബാച്ചിലര്‍ ക്ലബ്ബിന്റെ ഒഫീഷ്യല്‍ ഗുണ്ട പച്ചാളം തന്റെ വെള്ളക്കളസ് കാണിച്ച് എല്ലാം പറഞ്ഞ് കോമ്പ്ലിമെന്റ്സ് ആക്കിയതായിരുന്നു.

അങ്ങിനെ മനസ്സമ്മാധാനത്തോടെ ബാച്ചിലേര്‍സ് സ്വന്ത് കീറപ്പായയില്‍ കിടന്നുറങ്ങുന്നതിനിടെയാണ് ക്ലബംഗങ്ങളെ മുഴുവന്‍ നടുക്കിയ ഈ സംഭവം ഉണ്ടായത്. ബാച്ചിലര്‍ ക്ലബ്ബിന്റെ സ്ഥാപകരില്‍ ഒരുവനും ഇപ്പോള്‍ പ്രെസിഡന്റും ആയ ആദി ഇങ്ങനെ ഒരു ചതി ചെയ്യുമെന്ന് ബാച്ചിലര്‍ ദൈവങ്ങളാണെ ആരും പ്രതീക്ഷിച്ചിരുന്നില്ല.

ഇന്ന് രാവിലെ നേരം പുലര്‍ന്ന് ഒരു ഉച്ച ആവാറായപ്പോള്‍ ഈ ബാച്ചിലര്‍ കുലപതി സ്വന്തം വിവാഹം ഉറപ്പിച്ച് വിവരം കാണിച്ച് എഴുത്തയച്ചിരിക്കുന്നു. വഞ്ചകന്‍. ബുദ്ധിശൂന്യന്‍. സ്വന്തം കുഴി സ്വയം തോണ്ടുന്ന മണ്ടശ്ശിരോമണി. ബാച്ചിലര്‍മാരുടെ കാലു വാരിയ കരിംകാലി. അഹങ്കാരി.

ഇല്ല. ഇതുകൊണ്ടൊന്നും ക്ലബ്ബ് തകരില്ല. അങ്ങിനെയാരും കരുതണ്ട. ഒരു ക്ലബ്ബ് പ്രവര്‍ത്തിക്കാന്‍ ഒരു പ്രസിഡന്റ് വേണമെന്ന് ആരാണ് കണ്ടു പിടിച്ചത്. അതില്ലെങ്കിലെന്താ ക്ലബ്ബ് പ്രവര്‍ത്തിക്കില്ലേ? അതൊന്ന് നോക്കണമല്ലോ. ബാച്ചിലേര്‍സ് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ച് വരും. എണ്ണം പറഞ്ഞ ബാച്ചികള്‍ ഇനിയും ഈ ക്ലബ്ബില്‍ ഉണ്ടാകും. അടവ് പതിനെട്ടും പഠിച്ച് കുലോത്തമന്മാര്‍ ഈ ക്ലബ്ബിന്റെ പ്രതാപം ഇനിയും ഉയര്‍ത്തും. ക്ലബ്ബിന്റെ നല്ല കാലം ഇനിയും തെളിയും. അസൂയക്കാ‍ര്‍ കണ്ടു കൊതിച്ചോ.

അഖിലലോകബാച്ചിലര്‍മക്കളേ, സംഘടിക്കുവിന്‍. വിപ്ലവത്തിന് സമയം ആഗതമായി.

എന്നാലും എന്റെ ആദീ, ഈ ചതി ഞങ്ങളോട് വേണ്ടായിരുന്നു...

46 comments:

പട്ടേരി l Patteri said...

ആദിക്കുട്ടാ.. അഭിനന്ദനത്തിന്റെ -ബടാ- വാടാ- മലരുകള്‍ !!!!
ജ്ജ് ഈ മണ്ടന്‍ പറയണ കേട്ട് ബേജാറാവേണ്ട.... പിന്നെ മറുകണ്ടം ചാടി ഇവിടെയൊക്കെ വന്നു പാര വെച്ചാല്‍ ....അറിയാല്ലോ!!!
qw_er_ty

Unknown said...

പട്ടേരീ,
താങ്കളും ബ്രൂട്ടസ്സാണ്. ഡോണ്ടു ഡോണ്ടൂ... :-)

മുസ്തഫ|musthapha said...

‘ആരാദ്യം പാലം വലിക്കും’ എന്ന മത്സരത്തില്‍ ശ്രീജിദില്‍ബപച്ചാളിക്കാസാദികളെ ബഹുദൂരം പിന്തള്ളി ഒന്നാമതെത്തിയ ശ്രീ. സിംഹശിരോമണി ആദിത്യനവര്‍കള്‍ക്ക് ബൂലോഗ ജനതയുടെ കണ്ണിലുണ്ണിയായ വിവാഹിതര്‍ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ സ്വീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നു :)

ദേവന്‍ said...

അങ്ങനെ ആദിയെക്കുറിച്ചുള്ള ആധി തീര്‍ന്നു.

ഈ തകര്‍ന്ന കോട്ടയിലെ മാറാല വീണ കൊത്തളത്തിലെ ഉണ്ടയില്ലാവെടി പൊട്ടുന്ന പീരങ്കിക്കു പിന്നില്‍ നിന്നും ചമ്മലോടെ, വികാരനിര്‍വീര്യനായി ഇറങ്ങി വരുന്ന ആദിത്തമ്പിയേ. തല പൊക്കി പിടിച്ച്‌ ധൈര്യമായി നടന്നു വാ.

ഈ കാണുന്നത്‌ മായാപുരിയല്ല, അമരീഷ്‌ പുരിയും ഓം പുരിയുമല്ല. ഇത്‌ കല്‍പ്പാന്തകാലത്തോളം വെന്നിക്കൊടികള്‍ ചൂടാന്‍ പോകുന്ന മഹോന്നതാചലം (വെങ്കിടാചലവുമായോ അങ്ങോരുടെ കാലിലെ വരട്ടുചൊറിയില്‍ നിന്നും വരുന്ന ചലവുമായോ ഇതിനൊരു ബന്ധവുമില്ല, പേടിക്കണ്ടാ) പേര്‌ വിവാഹിതരുടെ ബ്ലോഗ്‌. ഒഴിയാത്ത ആവനാഴിയും നിറയാത്ത കണ്ണുകളും വിരിഞ്ഞ നെഞ്ചും ഉയര്‍ന്ന ശിരസ്സുമായി അതിനു മുന്നില്‍ നിരന്നു നില്‍ക്കുന്നവരെ കണ്ടില്ലേ? ഇനി ആദി അവരിലൊരാളാണ്‌. എന്തൊരഭിമാനം തോന്നുന്നു അല്ലേ?

ചുമ്മാ ബാ.

വിചാരം said...

വിവാഹിതര്‍ ക്ലബില്‍ അംഗത്വത്തിന് ഇനി ബാച്ചിയിലെ ബാക്കിയുള്ളവര്‍ കൂട് അപേക്ഷ നല്‍കി കോളൂ അല്ലെങ്കില്‍ പുറത്ത് നിലത്തിരിക്കേണ്ടി വരും .. ദില്‍ബന് പെണ്ണന്വേഷിക്കുന്ന വിവരം ആരും അറിയില്ലേ ആദി പോയ വഴിക്ക് ഉടനെ ദില്‍ബനും നീങ്ങുമെന്നാ അറിവ്
(ഞാന്‍ ഓടി)

Rasheed Chalil said...

ഉവ്വ് ഉവ്വേ...

പട്ടേരിമാഷേ... വിവാഹം ഉറപ്പിച്ചോ.

ദില്‍ബാ... ഇനി ശ്രീജിത്തും മറ്റുപലരും. എങ്കിലും വിഷമിക്കണ്ട... ആജീവനാന്ത ബാച്ചിയായി പച്ചാളപയ്യനെ കിട്ടും... ദില്‍ബനൊരു ഒരു കൂട്ടായി.

ആദിയെ ഇനി എക്സ് ബാച്ചിലേഴ്സ് ക്ലബ്ബിന്റെ വരാന്തയിലിരുന്ന് പത്രം വായിക്കുന്നത് കാണാം.

ഓടോ : ഇന്നു ഞാന്‍ നാളെ നിന്ന് എന്ന് നൂറ് പ്രാവശ്യം ഉരുവിടുന്നത് ബാച്ചികള്‍ക്ക് നല്ലതാണാത്രെ.

Rasheed Chalil said...

ദേവേട്ടാ... :)

Mubarak Merchant said...

ചെല്ലാദിത്യാ ചെല്ല്, ദേ ദേവേട്ടന്‍ വിളിക്കുന്നു. പെണ്ണുകെട്ടിയാല്‍ കണ്ണുകെട്ടി. ഇനി കൊറേ നാളു കഴിഞ്ഞ് ഭാര്യേം അഞ്ചാറു കെടക്കേമുള്ളി പിള്ളാരുമായി ഇതിലേ പോകുമ്പം ചുമ്മാ തല ചെരിച്ചൊന്നു നോക്കണേ, ഞങ്ങളിവിടത്തന്നെ കാണും. പൊട്ടീരട ദില്‍ബാ ഫുള്ള്..

ഇടിവാള്‍ said...

ഹ്ഹ... വിവാഹിത ക്ലബ്ബിലെ മെമ്പര്‍ഷിപ്പും ചോദിച്ച് ഓനിങ്ങു വരട്ടെ...

പഴേ കൊറേ കണക്കു തീര്‍ക്കാനുണ്ട്..

ഞാന്‍ നോട്ടമിട്ടു വച്ചിട്ടുള്ള വേറെ ഒരു ബാച്ചിക്ക് അടുത്തൊന്നും പെണ്ണുകിട്ടില്ലായെന്നതിനാല്‍ ആ‍ കണക്ക് അടുത്തൊന്നും സെറ്റിലു ചെയ്യാനാവൂല്ല...

K.V Manikantan said...

മറ്റൊരു രാമനേ....
കാട്ടിലേക്കയയ്ക്കുന്നു...
ദുഷ്ടനാം..ദുര്‍വിധി വീണ്ടും....
ഇതാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ ദുഷ്ട....

അഭയാര്‍ത്ഥി said...

ആദിയില്‍ വചനമുണ്ടായിരുന്നു
വചനം ദൈവമായിരുന്നു
വചനം ബാച്ചികളുടെ നട്ടെല്ലായിരുന്നു

ഒരു ബിഗ്‌ ബേങ്ങ്‌ തിയറി പോലെ അത്‌ തകര്‍ന്നു.
ഗതികിട്ടാത്ത ഉല്‍ക്കകളായി ബാച്ചികള്‍ ബുലോഗമെങ്ങും ചിതറുന്നു...

അതവിടെ നിക്കട്ടെ.

പൂര്‍വ ദിഗ്മുഖം അരുണ കിരണമേറ്റു തുടുത്തിരിക്കുന്നു.
തുഷാരബിന്ദുവേന്തിയ പുലരിപ്പെണ്ണ്‌ വ്രീളാഭരിതയായ്‌
ആദിത്യനിലേക്കുറ്റു നോക്കുന്നു.

ഇനിയും അങ്ങയുടെ രഥ ചക്രമെത്ര ഉരുളണം
എത്രനാളിങ്ങനെ...

നാളുകള്‍ എണ്ണി എണ്ണി ദിങ്ഗ്‌ മുഖം തുടുപ്പിച്ച്‌
ആകാംക്ഷയുടെ ദിനങ്ങള്‍
ആദിത്യനും

ആശംസകള്‍

പാവം പാവം ബാച്ചികള്‍

മുല്ലപ്പൂ said...

അങ്ങനെ ആദി നന്നാവാന്‍ തീരുമാനിച്ചു.
ദേവേട്ടാ കമെന്റ് സൂപ്പര്‍.
ഇടിഗഡീ :D

കുറെ നാളായി ക്ലബ്ബിലൊരു പോസ്റ്റ് കണ്ടപ്പോള്‍, പഴയ പല പോസ്റ്റുകളും ഓര്‍മ്മ വന്നു. ചിരി ബോണസ്സും . :)

ആദീ വെല്‍കം.

Unknown said...

ഒരു ആദി പോയാല്‍ ആയിരം ആദിമാര്‍ വരും. ഒരു ദില്‍ബന്‍ പോയാല്‍ പതിനായിരവും. വ്യക്തികളല്ല റോളുകളാണ് പ്രധാനം. :-)

അച്ചപ്പു said...

വിവഹിതരെ ഇതിലേ........
ബാച്ചിക്ലബ്ബുകാരെ നിങ്ങക്ക്‌ ദൈവം നല്ല ബുദ്ധി തോന്നിപ്പിക്കട്ടെ.

ഇളംതെന്നല്‍.... said...
This comment has been removed by the author.
കെവിൻ & സിജി said...

ബാച്ചിലേഴ്സ് ക്ലബ്ബ് മാട്രിമോണിയല്‍ ബ്ലോഗാണോ?

sandoz said...

പൂയ്‌.....ഞാന്‍ ഒരു ബാച്ചി ആണേയ്‌....എനിക്കൊരു മെംബെര്‍ഷിപ്‌ വേണോല്ലാ.......

ദില്‍ബാ.....ജിത്തേ...പച്ചൂ...ഇക്കാസേ....ഞാന്‍ വന്നടാ........

പൊട്ടീരെടാ വെടി.....സോറി ഫുള്ള്‌........

-B- said...

ഹൌ!!! എന്തൊക്കെ ബഹളമായിരുന്നു. ബാ‍ച്ചിലര്‍ സ്വര്‍ഗ്ഗം, ബാച്ചിലര്‍ ഫ്രീഡം, ബാച്ചിലര്‍ കുക്കിംഗ്, ബാച്ചിലര്‍ വയറിംഗ്....!!

ആദീ, നീ വേഗം വാ ട്ടാ.. നിനക്കിവിടെ വന്‍ സ്വീകരണമാ ഞങ്ങള്‍ പ്ലാന്‍ ചെയ്യുന്നേ. ഇടിവാള്‍ ജി പറഞ്ഞത് കേട്ടില്ലേ?

ബെസ്റ്റ് പോസ്റ്റ്! പ്രസിഡന്റില്ലെങ്കില്‍ മാത്രമല്ല ‘സെക്കട്ടറി’ ഇല്ലെങ്കിലും വണ്ടി ഓടും എന്നൊരു പോസ്റ്റും അടുത്തു തന്നെ പ്രതീക്ഷിക്കാമായിരിക്കായിരിക്കായിരിക്കും അല്ലേ ശ്രീജിത്തേ? ;)

Rasheed Chalil said...

ദില്‍ബാസുരന്‍ said...
ഒരു ആദി പോയാല്‍ ആയിരം ആദിമാര്‍ വരും. ഒരു ദില്‍ബന്‍ പോയാല്‍ പതിനായിരവും. വ്യക്തികളല്ല റോളുകളാണ് പ്രധാനം. :-)

ശ്രീജിത്തേ ദില്‍ബനും...

മുസ്തഫ|musthapha said...

സാന്‍ഡോസേ... വിളിച്ചു കൂവി മുങ്ങണ കപ്പലീ തന്നെ വലിഞ്ഞു കേറണോ... വല്ല ‘ഹോണോലുലു’ ബീഫുമായി കൂട്യാ പോരേ :) അല്ലെങ്കി ഒന്നു മനസ്സു വെച്ചാ അപ്പുറത്ത് കാണുന്ന രാജകീയ നൌകയില്‍ കയറിക്കൂടാം :)

മുസ്തഫ|musthapha said...

ഹഹ ബിരിയാണി, അടുത്തത് പോസ്റ്റല്ല... ഒരു പൊടി പിടിച്ച ശിലാഫലകം കാണും... പണിയാതെ പോയ എന്തിന്‍റേയോ ഓര്‍മ്മശേഷിപ്പായി... :)

മുസ്തഫ|musthapha said...

ഒരു ഡൌട്ട്... ആരാ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ചത് :)

Unknown said...

ഞങ്ങളവതരിപ്പിക്കുന്ന പുതിയ ബാച്ചി സിങ്കം:

സാന്റോസ്... :-)

G.MANU said...

ഈ ബഹളത്തിനു തടയിടാന്‍ ഒരു ഡൈവോഴ്സ്‌ ക്ളബ്‌ തുടങ്ങുമോ ഇനി ആരെങ്കിലും?la

Unknown said...

ദില്‍ബൂ, സാന്‍ഡോസേ, ഇക്കാസെ, ശ്രീജിത്തേ...
കല്ല്യാണം കഴിഞ്ഞിട്ട്‌ രണ്ടര വര്‍ഷമായെങ്കിലും തിരിച്ച്‌ നിങ്ങളുടെ ക്ലബ്ബിലേക്ക്‌ കൂടാന്‍ ഒരാഗ്രഹം... ഈ വിവരം രഹസ്യമായിട്ട്‌ വച്ചിട്ടായാലും മതി... വല്ലതും നടക്ക്വോ?

മിടുക്കന്‍ said...

സാണ്ടൊ..
അരുത്.. അരുത്...
..
..
ഈ ദില്‍ബന്റെ പ്രശംസ കണ്ട് നീ വേണ്ടാത്തതിനൊന്നും എടുത്ത് ചാടരുത്..
മോനെ, ദേ ലവന്മാരുടെ കൂട്ടാണെന്നറിഞ്ഞാല്‍ പെണ്ണു കിട്ടാന്‍ പാടാവുട്ടാ..
..
നെനക്ക് ഇനീം പറഞ്ഞാ കേക്കാന്മേലേല്‍, പോയി തൊലയ്.. അവസാനം ഞഞ്ഞാ പിഞ്ഞാ എന്നൊന്നും പറഞ്ഞൊണ്ട് വന്നേക്കല്ല്..

Siju | സിജു said...

കോങ്ക്രസീന്നു കരുണാകരന്‍ പോയിട്ടെന്തായി...
ഒരു ചുക്കുമില്ല..
ആദി പോയപ്പോ ആധി പോയി, അത്രയേയൊള്ളൂ..

സ്വാര്‍ത്ഥന്‍ said...

ദില്‍ബന്റെ,
ഇന്നത്തെ ജീമെയില്‍ സ്റ്റാറ്റസ്: അവനും പോയി
മുകളിലെ കമന്റ്: ...ഒരു ദില്‍ബന്‍ പോയാല്‍ പതിനായിരവും...

കൂട്ടിവായിക്കൂ ബാച്ചികളേ, ഒരു സിങ്കം കൂടി ഇതാ ബാച്ചിമട വിടാന്‍ തയ്യാറെടുക്കുന്നു...

ങ്ങ്ട് പോരട ചുള്ളാ, മ്മ്രോടയ്ക്ക് :)

മിടുക്കന്‍ said...

മോനെ, ശ്രീജിത്തേ..
മരമണ്ടൂസേ...
നെന്റെ നംബരും വരുമെടാ ഒരു ദിവസം..
നീ ആ തൂണോക്കെ വലിച്ചടിക്കാതെ, അടങ്ങ്...
ആദ്യം മൂത്തവര്‍.. അങ്ങനെ അല്ലേ..?
എന്നിട്ടല്ലേ.. കുട്ട്യൊള്‍ക്കൊക്കെ....
ആദി പോവട്ടെ, അതു കഴിഞ്ഞ് ദില്ബന്‍..
പിന്നെ നീ..
മോനെ, പാച്ചൂ.. നെന്റെ നംബ്ര് ഒത്തിരി വൈകൂട്ടാ..

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ക്ലബ്ബിലെ ബഹുമാന്യ അംഗങ്ങളേ സ്ഥാനമൊഴിയുന്ന ബഹുമാന്യ ആദിയുടെ പോസ്റ്റിലേക്ക്

സര്‍വ്വശ്രീ സാന്‍ഡോസിന്റെ നാമധേയം ചാത്തന്‍ നിര്‍ദ്ദേശിക്കുന്നു..

പിന്താങ്ങുന്നവര്‍ കൈ പൊക്കി നോണ്‍ ബാച്ചി വിരുദ്ധ മുദ്രാവാക്യം മൂന്ന് വട്ടം വിളിക്കുക.

മനോജ് കുമാർ വട്ടക്കാട്ട് said...

അങ്ങിനെ ആദിയും ബാച്ചിലര്‍ ക്ലബ്ബിനെ തോല്‍പ്പിച്ചു.

(ബാച്ചി ക്ലബ്ബിന്റെ ഭാരവാഹികളുടെ ശ്രദ്ധയ്ക്ക്‌-
'ഒരു ബാച്ചിലറിന്റെ വിലാപങ്ങള്‍' എന്ന ഖണ്ഡകാവ്യമെഴുതിയ സാന്റോസിനെ ക്ലബ്ബില്‍ മെമ്പറാക്കും മുന്‍പ്‌ രണ്ട്‌ വട്ടം ചിന്തിക്കുക)

ഉത്സവം : Ulsavam said...

ആരാ ഇവിടെ ഫുള്ള് പൊട്ടിച്ചേ..ആ ഒച്ച കേട്ട് വന്നതാണേ..എന്തായാലും ഇത് ചതിയായിപ്പോയി, സാന്റോ, ഫുള്ളും, ചൂട് വെള്ളവും ആയി നീ കസേരയിലേക്ക് കയറി ഇരിയ്ക്ക്, എന്നിട്ട് വിവാഹിതരുടെ ക്ലബിലേക്ക് ആ ഹോണോലുലു പോത്തിനെ അഴിച്ച് വിട് ബാക്കി ഒക്കെ യോഗം പോലെ കിട്ടും.:-)

sreeni sreedharan said...

ഉം, ചെല്ലെടാ ചെല്ല്, ചെന്ന് ശത്രുപാളയത്തിലഭയം തേട്. മിസ്റ്റര്‍ ആദി ഒരു കാര്യം മനസ്സിലാക്കണം. ആരൊക്കെ എന്തൊക്കെ ക്ലബിനെതിരെ പ്രവര്‍ത്തിച്ചാലും, കടയ്ക്കല്‍ കത്തി വയ്ക്കാന്‍ ശ്രമിച്ചാലും... തരളില്ലെഡാ ഞങ്ങള്‍ തരളില്ല.
കൊച്ചിന് ഡയപ്പര്‍ വാങ്ങാന്‍ ഭാര്യ പറയുമ്പോഴും, അപ്പി-ഹിപ്പി ഡയപ്പര്‍ ആരും കാണാതെ വെയ്സ്റ്റ് ബിന്നില്‍ കൊണ്ട് പോയി കളയുമ്പൊഴും സുന്ദരമായ പഴയ ബാച്ചിലര്‍ ജീവിതം അയവിറക്കുന്ന ഒരു എക്സ് ബാച്ചിലറെ ഞങ്ങള്‍ നിന്നില്‍ കാണുന്നെഡാ...
ശ്രീജിത്തെ, ദില്‍ബാ നിങ്ങളിതൊക്കെ എങ്ങിനെ സഹിക്കുന്നെഡാ??
കണ്ണീരില്‍ കുതിര്‍ന്ന് എന്‍റെ കീമാനും എന്നെ നോക്കി പല്ലിളിച്ച് കാണിക്കും വേഡ് വേരി യും സാക്ഷി നിര്‍ത്തി ഞാന്‍ ശപിക്കുന്നെഡാ ആദീ, നിന്‍റെ ഭാര്യ നിന്നെ ഇടിക്കും!


(പിന്നേ... നീ പോയാല്‍ ഞങ്ങള്‍ക്ക് പുല്ലാഡാ... ഐ റിപ്പീറ്റ് ഒരു പെങ്കൊച്ചിന്‍റെ ജീവിതം കുതിര നക്കി)

Inji Pennu said...

ഹഹഹഹഹ! ഹഹഹഹ്!

“ഇന്നു ഞാന്‍ നാളെ നീ” എന്നാണീ ബ്ലോഗിന്റെ ആപ്തവാക്യം ആവേണ്ടത്..ഹഹഹാഹ്!

അല്ലെങ്കില്‍ “പഴുത്തില വീശുമ്പോള്‍ പച്ചില ചിരിക്കും” ഹഹഹാഹ!

slate || സ്ലേറ്റ്‌ said...

എനിക്കൊരു മെംബര്‍ഷിപ്‌ തരുമൊ..
അതോ അതിനും കുപ്പി വക്കണോ?

ദിവാസ്വപ്നം said...

ആഹാ കാര്യങ്ങള്‍ ഇവിടെ വരെയെത്തിയോ

ഇനി ദില്ബാസുരനെക്കൂടെ ഏതെങ്കിലും പെണ്ണു കെട്ടിക്കഴിയുമ്പോള്, നിങ്ങടെ ക്ലബ്ബ് ഓട്ടോപൈലറ്റ് മോഡില്‍ ഇടേണ്ടിവരുമല്ലോ, മലമുകളില്‍ എവിടെങ്കിലും ഇടിച്ചുതകരുന്നതു വരെ :))

കരീം മാഷ്‌ said...

ആദിത്യാ, ദാ ആ കുതിരനെ നമ്മടെ ആലുമ്മെ കൊണ്ടന്നു കെട്ടടോ?

ന്നട്ട്, ആ ആട്ടുക്കല്ലങ്ങട്ട് പിടിക്കടോ!,
അരക്കല്ലിലിത്തിരി അരിയങ്ങട് ആട്ടടോ!
അലക്കാനുള്ളത് അമ്പലക്കുളത്തിലേക്കെടുക്കടോ!

ധീരാ വീരാ അദിത്യാ ധീരതയോടെ നയിച്ചോളൂ
ശ്രീചിത്തും ദിര്‍ബനും വന്നോളും
സാണ്ടോസും പാച്ചുവും തെരയുന്നു.
ബാച്ചിലര്‍ ക്ലബ്ബിപ്പോ പൂട്ടൂന്നേ!

Kalesh Kumar said...

ആദീ,
പോരു!
ആണുങ്ങടെ കൂട്ടത്തിലേക്ക് സ്വാഗതം!

Siju | സിജു said...

ഇഞ്ചിചേച്ചിയേ..
പഴുത്തയില വീഴുമ്പോഴല്ലേ പച്ചയിലക്ക് ചിരിക്കാന്‍ പറ്റൂ.. അല്ലാതെ പച്ചയില പഴുത്ത് വീഴുമ്പോ ചിരിക്കാന്‍ പറ്റുമോ..
നോട്ട് ദി പോയിന്റ് :-)

Unknown said...

ആദീ,
പോരു!
ആണുങ്ങടെ കൂട്ടത്തിലേക്ക് സ്വാഗതം!


കലേഷേട്ടാ,
ഒരു മാതിരി വര്‍മ്മമാരെ പോലെ സംസാരിക്കരുത്. ഞങ്ങളെല്ലാം പിന്നെ ഉണ്ണാക്കന്മാരാണ് എന്നാണോ? (ആവുമോ? ചെലപ്പൊ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ എന്ന പോലെ) :-)

മഴത്തുള്ളി said...

കഷ്ടം അപ്പോള്‍ ബാച്ചിലേഴ്സ് ക്ലബ്ബിന്റെ പുതിയ പ്രസിഡന്റാരാ.... പച്ചാളത്തിനെ തന്നെ വെക്കൂ. ഒരു 10-20 വര്‍ഷത്തേക്ക് വേറെ ആളെ നോക്കേണ്ടല്ലോ ;)

പട്ടേരീ... :)

അമല്‍ | Amal (വാവക്കാടന്‍) said...

ഒന്നും പറയാനില്ല്ല..
ഹെന്നാലും..ആദീ യൂ ടൂ..

krish | കൃഷ് said...

തിരക്ക്‌ കാരണം ഈ വഴിക്ക്‌ വരാന്‍ പറ്റിയില്ല.
ആദി ക്ലബ്ബ്‌ വിട്ടു.
ദില്‍ബന്‍ ചാടാന്‍ തരം നോക്കി ഇരിക്കുന്നു.
ശ്രീജിത്ത്‌ പരസ്യം കൊടുത്ത്‌ കാത്തിരിക്കുന്നു.
പച്ചാളത്തിന്‌ വയസ്സായിട്ടില്ലെന്ന്‌ എല്ലാരും പറയണ്‌.

ഇതെന്തൊരു ഗ്ലബ്ബാ..ഇതാണോ പാച്ചിക്ലപ്പ്‌.. ഇത്‌ തകരില്ലത്രേ.. !! അതിശയമായിരിക്കുന്നു.

(ഓ.. സോറി..സാന്‍ഡോസാണേല്‍ ആളില്ലാ ക്ലബ്ബില്‍ മെംബെര്‍ഷിപ്പ്‌ കിട്ടുമോ എന്ന് തിരക്കുകയാ (സ്വസ്ഥമായി ഇരുന്ന്‌ തണ്ണി അടിക്കാന്‍)
)

കുടുംബംകലക്കി said...

പ്രിയ ശ്രീജിത് ... പ്രശ്നം ഒതുക്കാന്‍ ചെറിയൊരു നമ്പരുണ്ട്. വിവാഹിതരുടെ ക്ലബ്ബില്‍ ഇപ്രകാരം ഒരു പരസ്യം കൊടുത്താല്‍ മതി: “പോയവരേ മടങ്ങിവരിക. പറ്റിയത് പറ്റി. ക്ഷമിച്ചിരിക്കുന്നു.”
അവിടെ പിന്നെ ബാച്ചിലേഴ്സ് ക്ലബ്ബില്‍നിന്നും പുതുതായി വന്നവരേ കാണൂ.

ഉണ്ണിക്കുട്ടന്‍ said...
This comment has been removed by the author.
Unknown said...

ഉണ്ണിക്കുട്ടാ,
dilbaasuran@ജിമെയിലേയ്ക്ക് ഒരു മെയിലയയ്ക്കൂ. അംഗത്വം തരാം. :-)