Wednesday, April 04, 2007

സാന്‍ഡോസിന്റെ തിരോധാനം

മഞ്ഞുമ്മല്‍ എന്ന ഗ്രാമത്തെ ഒരു ഭൂഖണ്ഡം("വെള്ള"ത്താല്‍ ചുറ്റപ്പെട്ടത്) ആക്കി മാറ്റുന്നതില്‍ പ്രധാന പങ്കു വഹിച്ചവനും, ഈ ബൂലോഗത്തില്‍ ചറപറാ പോസ്റ്റുകളും, കമെന്റുകളും ഇട്ട് ഒരു പാവം വെട്ടു പോത്തിനെ പോലെ വിഹരിച്ചിരുന്ന ബഹു, ശ്രീ.. (..ഖൊ..ഖൊ.. ചുമ..) സാന്‍ഡോസ് പെട്ടെന്ന് തിരോഭവിച്ചതിന്റെ പിന്നില്‍ ഗൂഡാലോചന, ഗുണ്ടാലോചന എന്നിവയുണ്ടെന്ന് മഞ്ഞുമ്മല്‍ ലോക്കല്‍ പോലീസിന്റെ പ്രഥമ ദൃഷ്‌ട്യാ ഉള്ള അന്വേഷണത്തില്‍ തെളിഞ്ഞു.

വീട്ടില്‍ വല്ലപ്പോഴും മാത്രം കയറുന്നവനായിരുന്നതിനാല്‍ അവര്‍ ഈ വിവരം അറിഞ്ഞിരുന്നില്ല. എന്നാല്‍ ഒന്നാം തിയതി എല്ലാ ബാറുകളും, ഷാപ്പുകളും അവധിയായിട്ടു കൂടി വീട്ടില്‍ വന്നില്ല എന്നതിനാല്‍ ഉളവായ സംശയത്തിന്റെ പേരില്‍ ടിയാന്റെ വീട്ടുകാര്‍ പരാതിയുമായി സ്റ്റേഷനില്‍ ചെല്ലുമ്പോല്‍ ഷാപ്പുകാരന്‍ കുഞ്ഞാപ്പു ഇതേ സംഭവത്തില്‍ നല്‍കിയ പരാതി എസ്.ഐ. വായിച്ചു നോക്കുകയായിരുന്നു. "യേത് ചന്ദ്രനില്‍ പോയാലും, വൈകീട്ട് ന്റെ ഡൈസിപ്പാം കലക്കിയ കള്ള് കുടിക്കാന്‍ വരണ ചെക്കനാണ്, രണ്ടീസ്സായിട്ട് കാണാനില്ല" എന്ന ലോകത്തിലെ തന്നെ ഏറ്റവും ചെറിയ പരാതി വായിച്ച എസ്.ഐ.യ്ക്ക് പിന്നെ ലവലേശം സംശയം ഉണ്ടായിരുന്നില്ല.

പ്രാഥമികാന്വേഷണത്തില്‍ ഉരുത്തിരിഞ്ഞ നിഗമനങ്ങള്‍
----------------------------------------------

1) ഈസ്റ്ററിന് കുരിശായി ഉപയോഗിക്കാന്‍ ആരെങ്കിലും തട്ടിക്കൊണ്ടു പോയി

പക്ഷേ ഈ സംശയം നില നില്‍ക്ക്കുന്നതല്ല. കനം കുറഞ്ഞ കുരിശായ പച്ചാളം അവിടെ അടുത്ത് ഉള്ളപ്പോള്‍ ഈ മുടിഞ്ഞ കുരിശിനെ ആര്‍ക്കു വേണം എന്ന് മാധ്യമ പ്രവര്‍ത്തകര്‍ സംശയം പ്രകടിപ്പിച്ചു

2) മനക്കലെ മീനാക്ഷി(യക്ഷി) ഭക്ഷിച്ചു.

ഈ വാദം അംഗീകരിക്കുന്നതാണ്. മീനാക്ഷി ഇന്നലെ രാത്രി വാളുവെയ്ക്കുന്നത് കണ്ടെന്ന് 'തമനു' മൊഴി നല്‍കിയിട്ടുണ്ട്. മൂത്രമൊഴിക്കാനായി രാത്രീല്‍ പുറത്തിറങ്ങിയതായിരുന്നു തമനു. സാന്‍ഡോ സ്വന്തം ശരീരത്തിലെ 75% ഭാഗവും "ആള്‍ക്കഹോള്‍" സംഭരണിയാക്കി സ്വയം സേവനം നടത്തുന്നയാളായതിനാല്‍ ഈ വാദത്തില്‍ കഴമ്പുണ്ടെന്ന് സാന്‍ഡൊസുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നു

3) ഇതിനു പിന്നില്‍ മദ്യവിരുദ്ധരുടെ കറുത്തകരങ്ങള്‍ ആണെന്ന് കേരള അബ്കാരി അസോസിയേഷന്‍ ആരോപിച്ചു.

സാന്റോസിന്റെ അഭാവത്തില്‍ ദിവസ വിറ്റു വരവില്‍ 35% ഇടിവുണ്ടായതായി അബ്കാരി-ബിസിനസ് വൃത്തങ്ങള്‍ അവകാശപ്പെട്ടു. കേരളത്തിലെ എല്ലാ ബ്രാന്റിന്റേയും നിറവും മണവുമടക്കമുള്ള രഹസ്യ വിവരം ചോര്‍ത്താന്‍ വിദേശ മദ്യക്കമ്പനികള്‍ തട്ടിക്കൊണ്ട് പോയതാകാനും സാധ്യതയുണ്ടെന്ന് ദില്‍ബന്‍ സംശയിക്കുന്നു

4) സാന്‍ഡോ നീ കൊച്ചി ഗുണ്ടാ മാഫിയയുടെ ഇരയോ?

നാലുദിവസം മുമ്പ് ഇടപ്പിള്ളി ഗീവര്‍ഗ്ഗിസ് പ്രൈമറി സ്‌കൂളിനു മുന്നില്‍ കിടന്ന് അലമ്പുണ്ടാക്കിയ സാന്‍ഡൊയെ സ്‌ക്കൂള്‍ ലീഡര്‍ ടിങ്കമോന്‍ (Std 4-B) വിരട്ടിയതായും ഒരു റിപ്പോറ്ട്ടുണ്ട്. "ഞങ്ങ ഇത്തരം ചീള് പന്നിയോളെയൊന്നും തല്ലാറില്ല" എന്നാണ് തന്നെ ചോദ്യം ചെയ്ത പോലീസുകാരനോട് ടിങ്കുമോന്‍ മൊഴി നല്‍കിയത്. സാന്‍ഡൊസ് പ്രശ്നത്തില്‍ തന്റെ നിലപാട് നാളത്തെ സ്‌കൂള്‍ അസംബ്ലിയില്‍ വെളിപ്പെടുത്തുമെന്നും ടിങ്കുമോന്‍ വെളിപ്പെടുത്തി.

5) ഹോണോലുലു ആയോ?

സാന്‍ഡോസിന്റെ അയല്‍ വാസിയായ വര്‍ക്കിച്ചായന്റെ പോത്തിനെ ഇടയ്ക്കിടെ സാന്‍ഡോ "മച്ചൂ, ഹോണോലുലു" എന്നു വിളിക്കാറുണ്ടെന്ന് വര്‍ക്കിച്ചായന്റെ ഇളയമകള്‍ മൊഴിനല്‍കുകയുണ്ടായി. ആ വിളി കേള്‍ക്കുമ്പോള്‍ പോത്ത് അത് തെറിവിളിയാണെന്ന് കരുതി മുക്രയിടാരുണ്ടാരുന്നെന്നും പറഞ്ഞു. നല്ലകാലത്തിന് ആ പോത്ത് അവനെ വല്ല പൊട്ടക്കിണറ്റിലും കുത്തി മറിച്ചിട്ടാല്‍ മതിയായിരുന്നു എന്നും ആ പെണ്‍കുട്ടി ആശ്വാസം കണ്ടെത്തുന്നു.

6) സാന്‍ഡൊസ്സില്ലാത്ത ബൂലോഗം

ഉപ്പില്ലാത്ത കഞ്ഞി, "ബിറ്റ്" ഇല്ലാത്ത നൂണ്‍ഷോ, സാനിയ ഇല്ലാത്ത ടെനീസ്‌ടൂറ്ണമെന്റ്
എന്നീ ഉപമകള്‍‍ കൊണ്ടാണ് "ഇക്കാസ്" ഈ തിരോധാനത്തെ വര്‍ണ്ണിച്ചത്. സാന്‍ഡോസ് മൂലം മദ്യമാഫിയക്ക് തല്‍ക്കാലം ഉണ്ടായ കോട്ടം താനായിട്ടു നികത്തുമെന്നും ഇക്കാസ് ഉറപ്പു കൊടുത്തു.
സാന്‍ഡോസിന്റെ തിരോധാനത്തില്‍ "തങ്ങള്‍"ക്കാണ് പങ്കെന്നും, "വര്‍മ്മ"കള്‍ക്ക് പങ്കില്ലെന്നും വര്‍മ്മാലയം നടത്തിപ്പുകാരന്‍ "അനുരഞ്ചന വര്‍മ്മ" അറിയിച്ചു. കുടിച്ചു വെളിവില്ല്ലാതെ വര്‍മ്മാലയത്തിനു മുന്നില്‍ കിടന്ന സാന്‍ഡൊസിനെ വര്‍മ്മകള്‍ പലതവണ മഞ്ഞുമ്മല്‍ കലുങ്കിനു മുകളില്‍ കിടത്തിയിട്ടുണ്ടേന്നും അവര്‍ പറയുന്നു. "സംഭവം അവന്‍ കള്ളുകുടിക്കും, പെണ്ണു പിടിക്കും, തല്ലുണ്ടാക്കും, കക്കും എന്നാലും നല്ലവന്‍ ആയിരുന്നു. ബ്ലോഗര്‍ ആണെന്നൊരു ചീത്തപ്പേരു മാത്രമേ ഉണ്ടായിരുന്നുള്ളൂ" എന്ന് അനോണിവര്‍മ്മ അറിയിച്ചു. അവനില്ലാത്തതിനാല്‍ തല്ലും‌പിടീം ഇല്ലന്നും "കൊട്ടേഷന്‍" രംഗം നിശ്ചലമാണെന്നും പച്ചാളത്തിന്റെ വക്താവ് അറിയിച്ചു. സംഗതി അറിഞ്ഞതു മുതല്‍ പച്ചാളം "ഫ്യൂസായ ബള്‍ബ്ബ്" പോലാണെന്നും വക്താവ് വെളിപ്പെടുത്തി.

7) ബാച്ചീസ്-വിവാഹിത ക്ലബ്ബ് സംഘര്‍ഷം
ഈയിടെ ബാച്ചീസ് ക്ലബ്ബില്‍ ചേര്‍ന്ന സാഡോയ്ക്ക് വിവാഹിതരുടെ ക്ലബ്ബില്‍ നിന്ന് ഭീഷണി ഉയര്‍ന്നിരുന്നതായി ഒരു അനോണി ബാച്ചി വെളിപ്പെടുത്തി. ബാക്കി ആരൊക്കെ കല്യാണം കഴിഞ്ഞ് പോയാലും "ലോകത്താരും പെണ്ണുകൊടുക്കില്ല" എന്ന കാരണത്താല്‍ സാന്‍ഡൊ ബാച്ചീസ് ക്ലബ്ബിന്റെ ജീവനാഡിയായി ഇവിടെതന്നെ എന്നും കാണും എന്ന് അവര്‍ക്ക് ഉറപ്പുള്ളതിനാലാണ് ഇത്ത്രം ഭീഷണികളെന്നും അനോണി പറഞ്ഞു. അന്വേഷണം ഈ വഴിക്കും നീങ്ങുന്നുണ്ട്.


അവന്‍ തിരിച്ചു വരാതിരിക്കാന്‍ എടപ്പിള്ളി പുണ്യാളന് പെണ്‍കുട്ടികള്‍ കത്തിക്കുന്ന മെഴുകുതിരിയുടെ എണ്ണമാണൊ, അതോ അവന്റെ ശക്തമായ തിരിച്ചു വരവിനായി മദ്യ-ഗുണ്ടാ മാഫിയ മഞ്ഞുമ്മല്‍ പള്ളീല്‍ കൊളുത്തുന്ന മെഴുകുതിരികളുടെ എണ്ണമാണോ കൂടുതല്‍ എന്ന് എണ്ണിയിരിക്കാനേ ഹതഭാഗ്യരായ നമുക്കു കഴിയൂ

ഓ.ടോ.
എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള ബാറിലോ കള്ളുഷാപ്പിലോ അറിയിക്കുക

ലേഖകന്‍: വിവി

53 comments:

Unknown said...

ബാച്ചിലേഴ്സ് ക്ലബ്ബിന്റെ മുന്‍നിര പോരാളിയായ സാന്‍ഡോസിന്റെ തിരോധാനത്തെ കുറിച്ച് ‘ബാച്ചിലര്‍ ടൈംസി‘ന്റെ സ്വന്തം ലേഖകന്‍ വിവിയുടെ റിപ്പോര്‍ട്ട്.

വായിക്കുക... വരിക്കാരാകുക..

asdfasdf asfdasdf said...

പാവം സാന്ഡോസ്, മനസ്സമാധാനത്തോടെ ഒരു കുരിശിന്റെ വഴി നടത്താന്‍ പോലും ഈ ബാച്ചികള്‍ നമ്മതിക്കുന്നില്ലല്ലോ..

കുറുമാന്‍ said...

എന്റെ സാന്റോസേ, എന്നാലും നീ ഞങ്ങളോടീ കടും കൈ ചെയ്തല്ലോടാ....മ്വാനേ...തിരിച്ചുവാടാ.....ഞങ്ങളെ ഇട്ടേച്ച് പോവല്ലേടാ......മ്വാനേ.....മ്വാനേ.......ഡും, ഡും.......എന്റെ കയ്യോണ്ട് ദില്‍ബന്റെ നെന്‍ഞ്ചത്തടിഒക്കുന്ന ശബ്ദമാ

അതുല്യ said...

യാഹൂന്റെ ആളുകളു വല്ല റെസീപ്പീം കിട്ടാന്‍ "കൈയ്യോടെ" കൊണ്ട്‌ പോയതാവും. തപ്പണ്ട.

തപ്പിയാലും വല്ല മുല്ലശ്ശേരി കനാലിലോ മറ്റോ തപ്പിയാമതി എന്ന ഒരു ഗുണവും ഇല്ലേ?

സാന്റോസിന്റെ ..................... ,,..................... കുത്തുകള്‍ ഇപ്പോഴും ബൂലോഗത്തുള്ളത്‌ കൊണ്ട്‌, മിക്കവാറും....

ഏയ്‌... ഞാനൊന്നും പറഞ്ഞില്ല.

Ziya said...

എന്നെ വല്ല ഊളമ്പാറെലും അഡ്‌മിറ്റാക്കോ..ആപ്പീസിക്കെടന്നു പൊട്ടിച്ചിരിക്കുന്ന്നേ ..ഹീയ്യോ ഹമ്മേ വയ്യായേ...
എന്നെല്ലാം അലക്കുകളാന്നേ ഗര്‍ത്താവേ...
*മഞ്ഞുമ്മല്‍ എന്ന ഗ്രാമത്തെ ഒരു ഭൂഖണ്ഡം("വെള്ള"ത്താല്‍ ചുറ്റപ്പെട്ടത്)
*"യേത് ചന്ദ്രനില്‍ പോയാലും, വൈകീട്ട് ന്റെ ഡൈസിപ്പാം കലക്കിയ കള്ള് കുടിക്കാന്‍ വരണ ചെക്കനാണ്, രണ്ടീസ്സായിട്ട് കാണാനില്ല"
*കേരളത്തിലെ എല്ലാ ബ്രാന്റിന്റേയും നിറവും മണവുമടക്കമുള്ള രഹസ്യ വിവരം ചോര്‍ത്താന്‍ വിദേശ മദ്യക്കമ്പനികള്‍ തട്ടിക്കൊണ്ട് പോയതാകാനും സാധ്യതയുണ്ടെന്ന് ദില്‍ബന്‍ സംശയിക്കുന്നു
* സാന്‍ഡൊയെ സ്‌ക്കൂള്‍ ലീഡര്‍ ടിങ്കമോന്‍ (Std 4-B) വിരട്ടിയതായും ഒരു റിപ്പോറ്ട്ടുണ്ട്.
ഹിനി കോട്ടാന്‍ വയ്യ...

ആന ചത്താലും ജീവിച്ചാലും പന്തീരായിരം
സാന്‍ഡോക്കുഞ്ഞേ ങീ ഹീ..നീ തിരോഭവിച്ചാലും ഞങ്ങളെ വെറുതേവിടെല്ലെടാ...

RR said...

എന്നാലും ഈ സാന്റോസ്‌ എവിടെ പോയി? കേരളത്തില്‍ മദ്യ നിരോധനം വല്ലതും ഏര്‍പ്പെടുത്തിയോ? ;)

മുസ്തഫ|musthapha said...

സാലിക്കുട്ടിയുടെ തിരോധാനവും സാന്‍ഡോസിന്‍റെ തിരോധാനവും തമ്മില്‍ കൂട്ടിവായിക്കാന്‍ ഈ അവസരം ഞാന്‍ ഉപയോഗിക്കുകയാണ്... സുഹൃത്തുക്കളെ...

പോസ്റ്റ് തകര്‍പ്പന്‍...

സിയയുടെ ലാസ്റ്റ് വരികള്‍... ആന ചത്താലും... സൂപ്പര്‍ :)

മിടുക്കന്‍ said...

അവനെ ആരും കൊന്ന് കാണില്ല..
അറക്കാമെന്ന് വെച്ചാല്‍ കത്തി വളഞ്ഞ് പോകും.
വെടി വെച്ചാല്‍ ഉണ്ട നാണിച്ച് പൊകും

ഇനി വല്ല ആത്മഹത്യ എങ്ങാനും ആണോ..?
അതായിരിക്കില്ല... ഈ നാട്ടിലെ പ്രേതങ്ങള്‍ സമ്മതിക്കേണ്ടേ..?

Sreejith K. said...

സാന്റോസേ, നീ ഇനി തിരിച്ചുവരണ്ട. പോയ ഇടത്ത് തന്നെ തല തല്ലി ചത്തോ. ഇനി അതാ നല്ലത്.

വിവീ, കിടിലം പോസ്റ്റ്. ചിരിച്ച് മറിഞ്ഞു. താങ്കളെ ഇപ്പോള്‍ വല്ലാതെ മിസ്സ് ചെയ്യുന്നു.

asdfasdf asfdasdf said...

പറയാന്‍ മറന്നു. വിവി കിണ്ണന്‍ പോസ്റ്റ് ട്ടോ..

അത്തിക്കുര്‍ശി said...

"സംഭവം അവന്‍ കള്ളുകുടിക്കും, പെണ്ണു പിടിക്കും, തല്ലുണ്ടാക്കും, കക്കും എന്നാലും നല്ലവന്‍ ആയിരുന്നു. ബ്ലോഗര്‍ ആണെന്നൊരു ചീത്തപ്പേരു മാത്രമേ ഉണ്ടായിരുന്നുള്ളൂ"
ha ha ha.........

തമനു said...

ഹൊ ... സാന്‍ഡൊസിനെ കാണാതായപ്പോഴെങ്കിലും വിവി ഒന്നു വന്നല്ലോ...

ചിരിച്ചു ചിരിച്ചു ഒരു പരുവമായി മച്ചൂ...

ഓടോ: മീനാക്ഷി വാളു വച്ചത്‌ കണ്ടു എന്നേ ഞാന്‍ പറഞ്ഞുള്ളൂ കേട്ടോ. ഇനി മീനാക്ഷിയുടെ വാളിന്റെ കാരണം മറ്റു വല്ലതുമാണെങ്കില്‍ അത്‌ എന്റെ തലേല്‍ കൊണ്ടു വയ്ക്കല്ലേ...

RR said...

വിവീ, ഞാനും പറയാന്‍ മറന്നു. കിടിലന്‍ പോസ്റ്റ്‌ :) We miss you

qw_er_ty

Ziya said...

വിവീ വീ മിസ്സ് യൂ ഡാ...

വേണു venu said...

ബ്ലോഗര്‍ ആണെന്നൊരു ചീത്തപ്പേരു മാത്രമേ ഉണ്ടായിരുന്നുള്ളൂ.
എന്‍റെ വിവിയേ ഞാന്‍‍ രണ്ടു പ്രാവശ്യം ഞെട്ടിയിട്ടു പൊട്ടിചിരിച്ചേ....:)

Sathees Makkoth | Asha Revamma said...

വി വി തകര്‍ത്തുവാരി,
ഈ കൊച്ചനെവിടെപ്പോയീ...
ബോണ്ടിനെ ഇറക്കേണ്ടിവരുമോ ആവോ.

കുട്ടിച്ചാത്തന്‍ said...

കഴിഞ്ഞദിവസം ബാച്ചിക്ലബ്ബില് വാളുവെച്ച വകയില്‍ ചാത്തന്‍ ചീത്തപറഞ്ഞതോണ്ടാണോ സാന്‍ഡോ നീ ഈ ഒരുപ്പോക്ക് പോയത്.
ചാത്തനിനി വഴക്കു പറേല.
നിനക്കു വേണേല്‍ ഒരു ഫുള്‍ ബോട്ടില്‍ (ഫ്രൂട്ടി) വാങ്ങിത്തരാം തിരിച്ചു വരൂ..

ഇനിപ്പോ ആകെ പ്രതീക്ഷ ഈസ്റ്റര്‍ ഞായറാഴ്ചയിലാണ് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ചാരത്തില്‍ നിന്നോ സാക്ഷാല്‍ കര്‍ത്താവിനെപ്പോലെ കല്ലറയില്‍ നിന്നോ ഈസ്റ്റര്‍ ഞായറാഴ്ച സാന്‍ഡോ പുണ്യാളന്‍ ഉയിര്‍ത്തെഴുന്നേറ്റ് വരുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് നിറകണ്ണുകളോടെ..

സാക്ഷാല്‍ ശ്രീമാന്‍ കുട്ടിച്ചാത്തന്‍

ശ്രീ said...

ഹ ഹ. തകര്‍‌പ്പന്‍‌ പോസ്റ്റ്...

Unknown said...
This comment has been removed by the author.
സുന്ദരന്‍ said...

സാന്‍ഡോ ഈസ്റ്റര്‍ ഘോഷിക്കാന്‍ ഗോതുരുത്തിനു പോകുമെന്നു പറഞ്ഞിരുന്നു...
എവിശടേലും വീണുകിടപ്പുണ്ടാകും....പേടിക്കാനില്ല മൂന്നാംദിവസം ഉയര്‍ത്തെഴുന്നേറ്റോളും...

വിവി തിരിച്ചുവരവ് ഗംഭീരമായിട്ടോ....

അശോക് കർത്താ said...

എനിക്കൊരു സംശയം.
ആ വി വി യാവില്ലെ ഇതിനു പിന്നില്‍? സാഹചര്യത്തെളിവുകളുണ്ട്‌.
ഓനാണു സംഭവം ആദ്യമായി റിപ്പോര്‍ട്ട്‌ ചെയ്യുന്നതു. എന്ന് മാത്രമല്ല ഒരു തരം മയക്കുന്ന ബാഷേം(ഡയാസെപ്പം കൂടിപ്പോയോ?).
ഒരു തരം എന്നെക്കണ്ടാ കിണ്ണം.....ലൈനിലാണു സംഗതിയുടെ വിവറണം!!
പിന്നെ അതിനു ശേഷം അവനു സംഭവിച്ച മെറ്റമോര്‍ഫസിസ്സ്‌ ആരെങ്കിലും ശ്രദ്ധിച്ചോ എന്നറിയില്ല.
(കാഫകയുടെ അല്ല).
അവന്‍ ലോണൊക്കെ അടച്ചു തീര്‍ത്ത ലക്ഷണമുണ്ട്‌. കാരണം ഇപ്പോള്‍ ലോനപ്പനല്ല!
ഏകഗുണനാണു.
ചരിഞ്ഞ പോസിലാണിപ്പോള്‍.
എന്ന് മാത്രമല്ല

ഞാന്‍ വലിയ ഒരു തെറ്റാണ്!
വെളുത്ത പ്രതലത്തിലെ
ഒരു ചെരിഞ്ഞ കുരിശ്,
ഗുണമേതുമില്ലാത്ത
ഒരു നിര്‍ഗ്ഗുണചിഹ്നം,
വിലക്കുകളുടെ
വിപരീത ചിഹ്നം.

ഇങ്ങെനെ ഒരു സ്ക്രാപ്പും അയച്ചിരുന്നു. മനഃശ്ശാസ്ത്രയുക്ത്യാ വിചാരം ചെയ്താല്‍ പാപബോധത്തിന്റെ നിഴല്‍ കന്‍ണ്ടത്താം.
വിവി സാന്‍ഡോയെ മുണിങ്ങിക്കാണുമോ? നമ്മുടേ 'വാതാപി'യുടെ കാര്യം പോലെ?

സാജന്‍| SAJAN said...

സാരമില്ല സാന്‍ഡോസേ ഞങ്ങളുടെ ഉള്ളില്‍ നീ എന്നും ജീവിക്കും..നിന്റെ കഥകള്‍ ലോകമെങ്ങും ഉള്ള പാണന്‍‌മാര്‍ പാടി നടക്കും സാന്‍ഡോസേ നീ അന്വശരനാണ്.. അന്വശരന്‍..ഈ ബ്ലൊഗ് ഉള്ളയിടത്തോളം കാലം നീ ഞങ്ങളുടെ ഉള്ളീല്‍ ഒരു നനുത്തഓര്‍മ്മയായിരിക്കും...(ഞാന്‍ ഗദ്ഗദകണ്ടനായ് പോകുന്നു.. വാക്കുകള്‍ മുറിയുന്നു)
.. ഓ ടൊ: സാന്‍ഡോസേ,ഇനി നീ വന്നിട്ടും വലിയ കാര്യമൊന്നും ഇല്ല...

Jishad said...

വിവി തിരിച്ച് എത്തിയോ. ഞാന്‍ അറിഞില്ല. ഇത് കിടിലം പോസ്റ്റ് തന്നെ.

ഈശ്വരാ, ഇത്രയും റ്റയ് പ് ചെയ്യാന്‍ ഞാന്‍ അര മണിക്കൂറ് എടുത്തൂ. നിങള്‍ ഈ പോസ്റ്റ് ഒക്കെ എങ്ങനെയാന്ണു എഴുതുന്ന്തു എന്നു എനിക്കു മനസ്സിലാവുന്നില്ല.

Rasheed Chalil said...
This comment has been removed by the author.
Rasheed Chalil said...

സാന്‍ഡൂ... ഇത് വല്ലാത്ത കടുകൈതന്നെയായി മോനെ...

ദില്‍ബാ ആ നെഞ്ചൊന്ന് കാണിച്ചേ... രണ്ട് മൂന്ന് നെഞ്ചത്തടി ഞാനും നടത്തട്ടടാ... ഡും ഡും ഡും.


വി.വി സൂപ്പര്‍.

സുല്‍ |Sul said...

ഹെഹെഹെ വിവി

അവനെ ഞാനന്ന്വേഷിച്ചു നടക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. എന്റെ കയ്യില്‍ കിട്ടട്ടെ.ഉം...

-സുല്‍

കണ്ണൂസ്‌ said...

ഐതിഹ്യമാലയിലോ മറ്റോ ഒരു കഥയുണ്ട്‌. അകാലത്തില്‍ മരിച്ച ഒരു പട്ടരുടെ ശവം കൊണ്ടു പോവുകയാണ്‌. കുടുംബാംഗങ്ങളുടെ ഒക്കെ ദുഃഖം കണ്ടിട്ട്‌, ഒരു നമ്പൂരി പുറകേ കൂടി. (മുട്ടസ്സ്‌ ആണോ ആവോ?). ഒരു തരിക്കെങ്കിലും ജീവന്‍ ആള്‍ക്ക്‌ ബാക്കിയുണ്ടെങ്കില്‍, ഇപ്പോ എണീറ്റ്‌ നടത്തിക്കാം എന്നായി. അവസാന പ്രതീക്ഷ എന്ന നിലയില്‍ കുടുംബാംഗങ്ങള്‍ സമ്മതിച്ചു. നമ്പൂരി കുനിഞ്ഞ്‌ പട്ടരുടെ ചെവിയില്‍ എന്തോ മൂന്ന് പ്രാവശ്യം പറഞ്ഞിട്ട്‌ ഒരു മിനിറ്റ്‌ കാത്തു നിന്നു. അനക്കമൊന്നുമില്ല എന്ന് കണ്ടപ്പോള്‍ കൊണ്ടുപോയി ദഹിപ്പിച്ചോളൂ, ആള്‍ക്ക്‌ ജീവന്‍ തീെരെയില്ല എന്നും പറഞ്ഞു.

കണ്ടു നിന്നിരുന്ന ഒരാള്‍ നമ്പൂരിയോട്‌ ചോദിച്ചു. തിരുമേനി എന്താ പറഞ്ഞത്‌ ശവത്തിന്റെ ചെവിയില്‍?

നമ്പൂരി : എടോ, ബ്രഹ്മസ്വം മഠത്തില്‍ ഇന്നുച്ചക്ക്‌ അന്നദാനവും ബ്രാഹ്‌മണര്‍ക്ക്‌ ദക്ഷിണയും ഉണ്ട്‌ എന്ന് പറഞ്ഞതാ. അല്‍പ്പമെങ്കിലും ജീവനുണ്ടെങ്കില്‍ ഒരു പട്ടര്‍ക്ക്‌ അതു കേട്ട്‌ അടങ്ങിക്കിടക്കാന്‍ പറ്റില്ല.

അതുപോലെ സാന്റോസിനെ പുനരുജ്ജീവിപ്പിക്കാന്‍ ഒരു ശ്രമം നടത്തട്ടേ.

" സാന്റുവേ, ഇവിടെ ഇന്ന് നാലുമണിക്ക്‌ മൂന്ന് ഫുള്ള്‌ റോയല്‍ സല്യൂട്ട്‌ പൊട്ടിക്ക്‌ണ്ട്‌ ചുള്ളാ. നീയും ബാ"

വിവിയേ, വീണ്ടും സ്വാഗതം.

Visala Manaskan said...

വിവി!!

:))

ഏറനാടന്‍ said...

എന്നാലും സാന്‍ഡോസ്‌ ഒരു പാവമായിരുന്നു. ക്രൂശിതനായ യേശുവിന്റെ അരുമശിഷ്യനായിരുന്നു. പാവം പാവം സാന്‍ഡോസ്‌... കുരിശ്‌ കാണുമ്പോഴും വിലങ്ങനെ വെച്ച വടി കാണുമ്പോഴും നിന്നെയോര്‍ക്കും..

ആവനാഴി said...

അല്ല, ഇവിടെ എന്താ സംഭവിച്ചത്? സാന്‍ഡൊക്കെന്താണു പറ്റിയത്? ആകെ കണ്‍ഫ്യൂഷനിലിരിക്കുകയാണു ഞാന്‍. വിവരമുള്ളവര്‍ ദയവു ചെയ്തു എന്നെ ഒന്നു ബ്രീഫു ചെയ്യാമോ? പ്ലീസ് എന്നെ ഒന്നു ബ്രീഫ് ചെയ്യൂ.

അഭയാര്‍ത്ഥി said...

ഇന്‍ കേസ്‌ മരിച്ചിട്ടുണ്ടെങ്കില്‍ ഒരു ചാക്ക്കാല- കടമ്മനിട്ട എഴുതിയത്‌)

അങ്ങേലെ സാന്‍ഡോസ്‌ ചത്തോടി
നമ്മളൂം പോയ്യൊന്നു കാണേണ്ടെ
ചാക്കാല ചൊല്ലുവാന്‍ വന്നിട്ടുള്ള
ദിലബനെന്തെങ്കിലും കൊടുക്കേണ്ടേ?.

കാര്യങ്ങളെന്തൊക്കെ ആയാലും
നാലു കമെന്റുള്ള ഇടമല്ലെ
നെറ്റില തിന്ന്‌ മുറുക്കി തുപ്പി
കൂട്ടത്തില്‍ കൂടണം പാര വക്കാന്‍
ഭാഗ്യവാനെന്നെ പറയാവു
യോഗ്യത ഉച്ചത്തിലോര്‍ക്കേണം
ചത്തവര്‍ മിണ്ടില്ലെന്നാപ്തവാക്യം

ലോനനും വീവിയുമെന്നതോര്‍ക്കാ
തതിയാന്റെ തോന്ന്യാസ മായിരുന്നു.
അതിരിലെ ഐപ്പിടെ കോഡു മാന്തി
അവാറനും കോതക്കും മയിലയച്ചു.

ബ്ലോഗിണി പശുവിന്റെ കയറൂരി വിട്ടു
പച്ചകമെന്റുകള്‍ വെട്ടിവീഴ്ത്തി
മെയില്വാസി ആയില്യമായിരുന്നാല്‍
നീര്‍ദോഷം ബ്ലോഗര്‍ക്കെന്നാപ്തവാക്യം.

ഓര്‍ക്കുവാനോര്‍ക്കുന്നതല്ലിതൊന്നും
ഓര്‍ത്തുപോകുന്നോര്‍മ ബാക്കിയെന്നും.

അഭയാര്‍ത്ഥി said...

Dilbu ,
I have to add this.

"It is fantastic"

മനോജ് കുമാർ വട്ടക്കാട്ട് said...

ഈസ്റ്റര്‍ ദിനം രണ്ടുകയ്യിലും ഓരോ ഫുള്ളുമായി സാന്റോസ്‌ ഉയിര്‍ത്തെഴുന്നേല്‍ക്കും.

അപ്പോള്‍ കടല്‍ വഴിമാറുന്നതും ആകാശത്ത്‌ ദിവ്യപ്രഭാപൂരിതത്തോടെ മാലാഖമാര്‍ പ്രത്യക്ഷപ്പെടുന്നതും നിങ്ങള്‍ കാണുമാറാകും.

(കിംവദന്തികള്‍ പറഞ്ഞുപരത്തിയ പാപികള്‍ അന്നുതന്നെ ശിക്ഷിക്കപ്പെടും)

വിവി :)

കണ്ണൂസ്‌ said...

ഗന്ധര്‍വരേ. :-) :-)

എന്നാലും ഒരു പ്രധാന, കാലികപ്രസക്തിയുള്ള വരി വിട്ടു പോയെന്നൊരു അഭിപ്രായമുണ്ട്‌.

വാശിക്ക്‌ വളി വിട്ടു കേമരാവാന്‍
നോക്കണ്ട ഞങ്ങളും മോശമല്ല.


:-)

Unknown said...

ഹി ഹി ഹി .. എന്താ ഒരു മേളമിവിടെ.. :)

Leaves of Mind said...

സാന്‍ഡോസിന്റെ വാര്‍ത്തക്ക്‌ പിന്നില്‍ ഒരു മാദ്ധ്യമ സിന്‍ഡിക്കേറ്റ്‌ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണു എന്റെ ബലമായ സംശയം.

Mubarak Merchant said...

പ്രിയ സാന്‍ഡോസ്..
ബ്രഹ്മാണ്ഡത്തിന്റെ ഏതെങ്കിലുമൊരു കോണിലിരുന്ന് നീയിതൊക്കെ കാണുന്നുണ്ടെന്നു തന്നെ ഞാന്‍ കരുതുന്നു..
നിന്നെ കൊന്നവര്‍ക്കും വ്യക്തിഹത്യ ചെയ്തവര്‍ക്കും നീ മാപ്പു കൊടുക്കില്ലേ? (കൊടുത്തില്ലെങ്കില്‍ എനിക്കു തേങ്ങേണു. ക.ട്: സാന്ഡോസ്)

Leaves of Mind said...

സാന്‍ഡോസ്‌ 14 ദിവസമായി ധ്യാനത്തിലാണു. കാശുമുടക്കാതെ എങ്ങനെ ഫിറ്റാകാം എന്നതാണു ഗവേഷണവിഷയം.

അഭയാര്‍ത്ഥി said...

കണ്ണൂസെ,
അതെന്റെ കിളീഷേയായിപ്പോയ്യി.
പറഞ്ഞു പറഞ്ഞു ഞാന്‍ തന്നെ തേഞ്ഞുപോയപോലെ.
അതുകൊണ്ടാ.
എംകിലും ആ വരി നാലുപേര്‍കൂടുന്നിടത്തും ഗീര്‍വാണ പെരുമഴയുള്ളിടത്തും ഓര്‍മവരും. എന്നെ സംബന്ധിച്ചിടത്തോളം
ഇത്രയും ഓര്‍മിക്കപ്പെടുന്ന മറ്റൊരു വരികളും ഒരു കവിതയിലുമില്ല എന്നതാണ്‌
സത്യം

കുറുമാന്‍ said...

പ്രിയമുള്ളവരെ, അവസാനം കിട്ടിയ വാര്‍ത്ത - സാന്റോസ് ധ്യാനകേന്ദ്രത്തില്‍, സ്പാനിഷ് ഭാഷയില്‍ (ഭാഷാവരം കിട്ടിയതാവാനെ വയിയുള്ളൂ) എന്തെല്ലാമോ അലറിവിളിച്ചുപറയുന്ന് കേട്ടവരും, കണ്ടവരും ഉണ്ടെന്ന്.

asdfasdf asfdasdf said...
This comment has been removed by the author.
ഇടിവാള്‍ said...

ഹൈ, ഇങ്ങനെ ഒരു തിരോധാനം ഉണ്ടായോ ഇവിടെ?

അടിച്ചു കീന്റായി രണ്ടൂസം റോട്ടീക്കെടക്കാന്‍ പോലും സമ്മതിക്കില്ലേ ഈ ബൂലോഗര്‍ , ആ പാവം സാന്റോസിനെ?

അവന്‍ വരും ?

അപ്പോ, വിവി.. പ്രോക്സി പോസ്റ്റിങ്ങ് നല്ല ഐഡിയ ;)

Kaithamullu said...

ഇപ്പോള്‍ കിട്ടിയത്:

പെസഹാ വ്യാഴോം, ദു:ഖവെള്ളീം കഴിഞ്ഞ് ഞായറാഴ്ച്ച കാലത്ത് സാന്‍ഡോസ് പുണ്യാളന്‍ മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ നിന്നു ഒരു കൈയില്‍ മരക്കുരിശും മറുകൈയില്‍ ബൈബിള്‍ പഴയനിയമത്തിന്റെ കോപ്പിയുമായി കുഞ്ഞാടുകളെ ഉദ്ബോധിപ്പിക്കുവാനും ഉണര്‍ത്തുവാനുമായി പുറത്തു വരുമെന്ന് ഞങ്ങളുടെ മാള, കുണ്ടൂര്‍, കുഴൂര്‍, ആളൂര്‍ ലേഖകന്‍ അറിയിക്കുന്നു!
ഹല്ലേലുയ്യാ‍ാ

അനുരഞ്ജ വര്‍മ്മ said...

ഫ്ലാഷ് ന്യൂസ്: സാന്‍ഡോസ് മാഹിയില്‍ ഉണ്ട്

അഭയാര്‍ത്ഥി said...

It is thrusday again
and
അനുരഞ്ജ വര്‍മ്മ
appears
and
due, haze,
hazy cloudy comments
begins
till the
belly dance and
desert safari
finishes.

ഇടിവാള്‍ said...

സാന്റോ ആന്റപ്പനെപ്പോലെ നാടു വിട്ടതാണോ ?
http://manjummal.blogspot.com/2007/03/blog-post_28.html

തമനു said...
This comment has been removed by the author.
തമനു said...

ഫ്ലാഷ് ന്യൂസ്.......... ഫ്ലാഷ് ന്യൂസ് ...

സാന്‍ഡൊസ് ത്രിശൂര്‍ ജില്ലയിലെ ഒരു പ്രധാന ധ്യാന കേന്ദ്രത്തിലുണ്ടെന്ന്‌ ഉറപ്പായി.

അവിടുത്തെ അച്ചന്‍ അടുത്ത കടയില്‍ നിന്നും അച്ചാറും, സോഡയും വാങ്ങീക്കോണ്ട് പോകുന്നത്‌ കണ്ടവരുണ്ടത്രേ ...

(പാവം അച്ചനേം അവന്‍ പെഴപ്പിച്ചു..!!!)

തമനു said...

അമ്പതടിച്ചേ ...

സാന്‍ഡൊസ് പോയ വെഷമം തീര്‍ക്കാന്‍ ഒരു നൂറ്റമ്പതെങ്കിലും അടിക്കണ്ടതാരുന്നു ....

ദേവന്‍ said...

പത്രത്തില്‍ കൊടുത്ത്‌ നോക്കിയാലോ? ആരെങ്കിലും ഒരു ഫോട്ടോ അയച്ചു തന്നേ.

മാറ്റര്‍ ഇതു മതിയോ?
സാന്‍ഡോസ്‌ മുപ്പത്തഞ്ചു വയസ്സ്‌. ആറടിക്ക്‌ ഒന്നരയടി കുറവ്‌, മുടിഞ്ഞ തടി, ഒടുക്കത്തെ കുടി, കഴിഞ്ഞ മാസം ബൂലോഗത്തു നിന്നും കാണാതായി. അവസാനം കാണുമ്പോള്‍ ഇയാള്‍ വാള്‍പ്പാടുള്ള പച്ച ഷര്‍ട്ടും എട്ടുമാസമായി കഴുകിയിട്ടില്ലാത്ത നീല ജീന്‍സുമാണ്‌ ധരിച്ചിരുന്നത്‌. കണ്ടു കിട്ടുന്നവര്‍ അടുത്തുള്ള പോലീസ്‌ സ്റ്റേഷനിലോ എക്സൈസ്‌ ഓഫീസിലോ എത്തിക്കുക.

"പ്രിയ സാന്‍ഡോ, മടങ്ങി വരിക. സാന്‍ഡോ പോയേല്‍ പിന്നെ ഞങ്ങളാരും ഒരു പുതിയ റെസീപ്പി പരീക്ഷിക്കുകയോ പുതിയ കുപ്പി തുറക്കുകയോ ചെയ്യാതെ വിഷമിച്ചിരിപ്പാണ്‌.

സാന്‍ഡോ ഉടുപ്പില്‍ വാളടിച്ചത്‌ ഇക്കാസ്‌ ക്ഷമിച്ചിട്ടുണ്ട്‌. വീട്ടുവളപ്പില്‍ കയറി ഇളനീര്‍ അടിച്ചു മാറ്റിയത്‌ കുമാറും ക്ഷമിച്ചിട്ടുണ്ട്‌. ബ്ലോഗില്‍ ആകെ കുത്തിട്ടു നിറച്ചത്‌ അതുല്യയും ക്ഷമിച്ചിട്ടുണ്ട്‌. എണ്ണി പറയുന്നില്ല സാന്‍ഡോസ്‌ ചെയ്തതെല്ലാം ഞങ്ങള്‍ ക്ഷമിച്ചു, എത്രയും വേഗം മടങ്ങി വരൂ."

sandoz said...

ദുഷ്ടാ...വിവീ....

നിന്നെ മദ്രാസ്‌ കോടമ്പാക്കം സ്റ്റ്രീറ്റിലെ മുനിയമ്മയെ കൊണ്ട്‌ തല്ലിക്കൂടാ.......

നിന്നെ ..എന്റെ കൈയ്യീന്നു കാശു മൊടക്കി......സീറ്റില്‍ പിടിച്ച്‌ കെട്ടിയിട്ട്‌.....ബല്‍റാം വേഴ്സസ്‌ താരാദാസ്‌ കാണിക്കൂടാ......

നിനക്ക്‌ നാലുപെഗ്‌ റം വാങ്ങിച്ച്‌ തന്നിട്ട്‌...നട്ടുച്ചക്ക്‌ ഗോശ്രീപാലത്തിന്റെ മോളില്‍ കെട്ടിയിടൂടാ......

എന്നിട്ടും നീ ഒതുങ്ങീല്ലങ്കി......
ഞാന്‍ മറ്റേ ആളെ എറക്കും...
ഏതാളെ എന്നാ...

നമ്മടെ ചെറിയാന്‍.....ജോസ്‌ ചെറിയാനേ...

കണ്ടാ..കണ്ടാ..പേടിച്ച്‌..പേടിച്ച്‌....

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

ഏതാനും നിമിഷങ്ങള്‍ക്കു മുന്‍പേ,
ഈ വാഹനത്തിന്റെ തൊട്ട് മുന്നാലെ
(ഇനി ചാത്തനിവിടെ കമന്റീട്ട് സാന്‍ഡോ പറ്റിച്ച് മുങ്ങിയാലോ)

സര്‍വ്വശ്രീ സാന്‍ഡോസ് പുണ്യാളന്‍ എഴുന്നള്ളുന്നൂ.

ഉണ്ണിക്കുട്ടന്‍ said...

അവസാനം അതു തന്നെ ചെയ്തു.

ബാച്ചി ക്ലബിന്റെ ടേബിളില്‍ ഒരു ഫുള്‍ ബോട്ടില്‍ റം മൂടി തുറന്നു വച്ചു. എല്ലാരും മാറി ഒളിച്ചു നിന്നു. റമ്മിന്റെ മണം ക്ലബ്ബില്‍ നിന്നും പുറത്തേക്കു പരന്നു.പത്തു മിനിട്ടു കഴിഞ്ഞില്ലാ.. കള്ളന്റെ മണം പിടിച്ചു വരുന്ന പോലീസ് നായയെപ്പോലെ..മണത്തു മണത്ത് സാന്ഡോസ് എത്തിയതും ഫുള്ളു കാലിയായതും എല്ലാം ഒരുമിച്ചായിരുന്നു !!