Monday, December 28, 2009

പ്രിയ ബാച്ചികളെ.. വിട വിട..

പ്രിയ ബാച്ചികളെ ബാച്ചിച്ചികളെ.. എന്റെ കന്യാകത്വം നഷ്‌ടപ്പെട്ടു. ഞാനിപ്പോള്‍ ഒരു വിവാഹിതനാണ്‌. ഇനിയും ഈ ക്ലബ്ബില്‍ തുടരുന്നത് അന്യായമാണെന്ന് മനസ്സിലാക്കുന്നു. ഈ ക്ലബിന്റെ തുടക്കം മുതല്‍ ക്ലബിന്റെ ഉന്നമനത്തിനും ഔന്നത്യത്തിനും ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും വേണ്ടി അഹോരാത്രം പണിയെടുത്ത ഒരു എളിയ പ്രവര്‍ത്തകനെന്ന നിലയില്‍, ഈ ക്ലബില്‍ നിന്നും ഒഴിവാകുക എന്നു പറഞ്ഞാല്‍ എന്റെ ഹൃദയം പറിച്ചു മാറ്റുന്നതു പോലെയാണ്‌. എന്തു ചെയ്യാം പ്രിയരേ... അന്നൊരു ഞായറാഴ്ചയായിരുന്നു. എന്നിലെ ബാച്ചിയെ ഞാന്‍ യാതൊരു ദയാദാക്ഷിണ്യവും കൂടാതെ ആട്ടിയിറക്കി. ഞാന്‍ പടിയിറങ്ങുകയാണ്‌ പ്രിയരേ.. പടിയിറങ്ങുകയാണ്‌. എന്റെ സഹപ്രവര്‍ത്തകരേ... നമുക്കിനിയും വല്ലിടത്തും വെച്ച് കാണാം. കാണേണ്ടി വരും.. കാരണം ഭൂമി ഉരുണ്ട ഒരു ഗോളമായിപ്പൊയല്ലോ. ഒരു പിടി കണ്ണീരോടെ.. വിട വിട.. വിടൂ...

3 comments:

mujeeb kaindar said...

കന്യകാത്വം നഷ്ടപ്പെട്ടതിന്റെ അഹങ്കാരം നോക്കൂ..
തോന്ന്യവാസി....
ഞങ്ങളോട് പറയാതെ നീ കെട്ടി അല്ലേടാ...
നിന്നെ പിന്നെ എടുത്തോളാം.

jayanEvoor said...

വെല്‍ക്കം ടു ഗ്രോണ്‍ അപ്പ്സ് ഗ്രൂപ്പ് !

ഉറുമ്പ്‌ /ANT said...

അങ്ങിനെ ഒരാളെക്കൂടി പറ്റിച്ചു.