ജീവിതത്തിന്റെ വസന്തകാലത്ത് ചങ്ങലക്കെട്ടുകളാല്‍ ബന്ധിതരാവാതെ കളിച്ചും ചിരിച്ചും അര്‍മ്മാദിച്ച് നടക്കുന്ന ബാച്ചിലര്‍മാര്‍ക്ക് ഇതാ ഒത്തുചേരാനും കൂട്ടുകൂടാനുമായി ബൂലോഗത്ത് ഒരു ഇടം
Thursday, June 21, 2007
മൊഴിമാറ്റം
പിന്മൊഴി സേവനം നിര്‍ത്തുന്നു എന്നറിയിച്ച ഈ അവസരത്തില്‍ ബാച്ചിലേഴ്സ് ക്ലബ്ബിലെ കമന്റുകള്‍ ഇനി മുതല്‍ മറുമൊഴികളില്‍ വരുന്നതാണ്. പിന്മൊഴിയ്ക്ക് നന്ദി രേഖപ്പെടുത്തുന്നു.കമന്റുകള്‍ മറുമൊഴികള്‍ എന്ന ഗ്രൂപ്പില്‍ കാണാവുന്നതാണ്. നന്ദി.

ഹല്ലാ... ഇതിപ്പോള്‍ പിന്മൊഴിയില് നിന്നും എല്ലാവരും കൂടി മറുമൊഴിയിലെത്തുകയാണെങ്കില്, രണ്ടും തമ്മിലെന്താണ് വ്യത്യാസം? അഡ്മിന് മാറുന്നു എന്നതല്ലാതെ... --
ചാത്തനേറ്: എന്നും പുതുമയുടെ കാവല്ഭടന്മാര്(ആ ‘ഭ’ എന്തു ബുദ്ധിമുട്ടാ പറയാന്‍)ആയ ബാച്ചികള് പുതിയ മേച്ചില്‍പ്പുറം തേടുന്നു എന്നും പറയാം..
മറ്റേ പാവങ്ങളുടെ ക്ലബ്ബിന്റെ കാര്യം എന്താവുമോ എന്തോ.. പണ്ട് എന്തോ വഞ്ചി മുങ്ങി , മുങ്ങുന്നു എന്നൊക്കെ കാര്ട്ടൂണിട്ട കൂട്ടരാ....പ്രസിഡന്റേ എന്തേലും നടക്കുവോ?
ഒരു ക്ലബ്ബ് എന്നുവച്ചാല്‍ കൂട്ടായ്മ എന്നാണ്. അപ്പോള്‍ കൂട്ടായി തീരുമാനിക്കാതെ മൊഴിമാറ്റിയത് തീര്‍ത്തും മോശമായി പോയി. ഇവിടുത്തെ അംഗങ്ങളുടെ എണ്ണത്തിന്റെ മെജോരിറ്റി പറയാതെ എടുത്ത തീരുമാനം നിരാശ ഉണര്‍ത്തുന്നു. ഇതിനെ കുറിച്ചൊരു ചര്‍ച്ചയാകാമായിരുന്നു. ഇനീ ഇപ്പോള്‍ പശുവും ചത്തു മോരിലെ പുളിയും പോയി.
മറ്റൊരു ബാച്ചി said... ഒരു ക്ലബ്ബ് എന്നുവച്ചാല്‍ കൂട്ടായ്മ എന്നാണ്. അപ്പോള്‍ കൂട്ടായി തീരുമാനിക്കാതെ മൊഴിമാറ്റിയത് തീര്‍ത്തും മോശമായി പോയി. ഇവിടുത്തെ അംഗങ്ങളുടെ എണ്ണത്തിന്റെ മെജോരിറ്റി പറയാതെ എടുത്ത തീരുമാനം നിരാശ ഉണര്‍ത്തുന്നു. ഇതിനെ കുറിച്ചൊരു ചര്‍ച്ചയാകാമായിരുന്നു. ഇനീ ഇപ്പോള്‍ പശുവും ചത്തു മോരിലെ പുളിയും പോയി.
അതു ശരിയാാ.. ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ പശു ചത്താലും മോരു പൂളിച്ചുകിട്ടിയേനേ...
അതു ശരിയാാ.. ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ പശു ചത്താലും മോരു പൂളിച്ചുകിട്ടിയേനേ... മനുവേ ഹഹ ആര്‍ത്ത് ചിരിച്ചൂ കുട്ടാ. ഇന്നത്തെ ‘മാന്‍ ഒഫ് ദി കമെന്റ്’ നിനക്കന്നേ മുത്തേ. അതാണ് വേണ്ടത് ചര്‍ച്ച വേണം, പശു ചാകണം , മോരും പുളിക്കണം. -- മനൂനേ പോലെ ഒരു വഴി പോക്കന് (Not an admin, or even a member in Bachilors Club) :) <--- ദേ കെടക്കണൊരു സ്മൈലി
പ്രിയപ്പെട്ട വേറൊരു, മറ്റൊരു, തുടങ്ങി എല്ലാ ബാച്ചി സഹോദരരേ. ബാച്ചിലേഴ്സ് ക്ലബ്ബ് ഒരു കൂട്ടായ്മ ബ്ലോഗ് തന്നെയാണ്. ഇതില്‍ മൂന്നേ മൂന്ന് അഡ്മിന്മാരേ ഉള്ളൂ. ബാക്കിയെല്ലാവരും കോണ്ട്രിബ്യൂട്ടേഴ്സാണ്. ക്ലബ്ബിനെ പറ്റിയുള്ള എല്ലാ തീരുമാനങ്ങളും ഇത് വരെ അഡ്മിന്മാര് തമ്മില്‍ തീരുമാനിച്ചാണ് ചെയ്യാറ്.
ഇപ്പോള്‍ ഉള്ള ഈ മാറ്റം പിന്മൊഴി സേവനം നിര്‍ത്തുന്നു എന്നുള്ള ഇന്നത്തെ സ്ഥിതിയില്‍ പകരം ഉള്ള ഒരു അഗ്രഗേറ്ററിലേക്ക് മാറുന്നു എന്ന് മാത്രമേ ഉള്ളൂ. ഇത് എല്ലാ അംഗങ്ങളോടും ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ട (?) ഒരു കാര്യമാണ് എന്ന് തോന്നുകയുണ്ടായില്ല. ഒരു ചര്‍ച്ചയ്ക്ക് പോസ്റ്റ് ഇട്ടു എങ്കില്‍ തന്നെ എങ്ങനെ തീരുമാനം ഉരുത്തിരിയും അതില്‍ നിന്ന് എന്ന് വ്യക്തവുമല്ല. ബൂലോഗ ക്ലബ്ബില്‍ നടന്ന ഒരു ചര്‍ച്ചയിലും ഒരു ഉത്തരവും ഒരു ചോദ്യത്തിനും അംഗങ്ങള്‍ കൂടി അഭിപ്രായം പറഞ്ഞ് ഉണ്ടായിട്ടില്ല എന്ന് കരുതുന്നു.
മുന്നില്‍ റോഡ് തീര്‍ന്നു. ഇനി പുഴയാണ്. പുഴ മുറിച്ച് കടന്ന് യാത്ര ചെയ്യാന്‍ തോണി വിളിയ്ക്കട്ടെ എന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ മാത്രമുണ്ടോ?
ബാച്ചിയായാല് ആണത്തം വേണം ബാച്ചികളേ.. അല്ലാതെ വഴിയേ പോണവനൊക്കെ ബാച്ചി വേഷം കെട്ടി ‘മറ്റൊരു ബാച്ചി’, ‘വേറൊരു ബാച്ചി’ എന്നൊന്നും പേരിട്ട് വന്നാല്‍ ബാച്ചിയാവില്ല.
ഓഹോ അപ്പോള്‍ പിന്മൊഴിയില് ശരിക്കും സ്വാതന്ത്ര്യം ഉണ്ടായിരുന്നു അല്ലേ? അതിന്റെ മുതലാളിയെ വിമര്‍ശിച്ചാല്‍ അവന് പുറത്ത്. അവരുടെ അടുത്ത കൂട്ടാളികളെ വിമര്‍ശിച്ചാല്‍ അവനും പുറത്ത്.
എന്നിട്ട് മുതലാളിക്കുമാത്രം പ്രൈവറ്റ് ഹെയറും തോന്ന്യാസവും എഴുതാം. അപ്പോഴുമ്ം മുതലാളി അകത്തുതന്നെ (അപ്പോള്‍ മുതലാളി : ടാ മണ്ടാ... അതുകൊണ്ടല്ലേ എന്നെ മുതലാളി എന്നു പറയുന്നെ?) മുതലാളി എന്തെഴുതിയാലും കൂട്ടാളികള്വരും വന്ന് ചിരിച്ചു മലര്‍ക്കും. അസലായി ഞാന്‍ ആലോചിച്ച് ചിരിച്ചു എന്നു പറയും. എന്നിട്ട് അപ്പുറത്ത് സ്വന്തം പറമ്പില്‍ ചെന്ന് എഴുതും അയ്യയ്യോ ഞരമ്പന്മാര് പിള്ളേര് അശ്ലീലം പറയുന്നേ എന്ന്. (അപ്പോള്‍ അശ്ലീലത്തിലും ഉണ്ടോ നല്ലതും ചീത്തയും?)
അങ്ങനെ മുതലാളി ഓരോരുത്തരെയായി പുറത്താക്കി പുറത്താക്കി മുതലാളിയും കൂട്ടരും മാത്രമായി, തറവാട്ട് മുറ്റത്ത്.
പോസ്റ്റിനെക്കാള്‍ ഇഷ്ടപ്പെട്ടതു കമന്റുകളാണ്. തകര്‍പ്പന്‍. എന്ന്, വേറൊരു, മറ്റൊരു, ഏതോ ഒരു, വയസ്സായ തുടങ്ങി ഇനിയും വല്ല വിശേഷണവും ബാക്കിയുണ്ടെങ്കില്‍ ആ ബാച്ചി!!!
ee comment orikkal koodi ente vakayaayi paste cheythotte.. onnum thonnalle pleaseee..
ഓഹോ അപ്പോള്‍ പിന്മൊഴിയില് ശരിക്കും സ്വാതന്ത്ര്യം ഉണ്ടായിരുന്നു അല്ലേ? അതിന്റെ മുതലാളിയെ വിമര്‍ശിച്ചാല്‍ അവന് പുറത്ത്. അവരുടെ അടുത്ത കൂട്ടാളികളെ വിമര്‍ശിച്ചാല്‍ അവനും പുറത്ത്.
എന്നിട്ട് മുതലാളിക്കുമാത്രം പ്രൈവറ്റ് ഹെയറും തോന്ന്യാസവും എഴുതാം. അപ്പോഴുമ്ം മുതലാളി അകത്തുതന്നെ (അപ്പോള്‍ മുതലാളി : ടാ മണ്ടാ... അതുകൊണ്ടല്ലേ എന്നെ മുതലാളി എന്നു പറയുന്നെ?) മുതലാളി എന്തെഴുതിയാലും കൂട്ടാളികള്വരും വന്ന് ചിരിച്ചു മലര്‍ക്കും. അസലായി ഞാന്‍ ആലോചിച്ച് ചിരിച്ചു എന്നു പറയും. എന്നിട്ട് അപ്പുറത്ത് സ്വന്തം പറമ്പില്‍ ചെന്ന് എഴുതും അയ്യയ്യോ ഞരമ്പന്മാര് പിള്ളേര് അശ്ലീലം പറയുന്നേ എന്ന്. (അപ്പോള്‍ അശ്ലീലത്തിലും ഉണ്ടോ നല്ലതും ചീത്തയും?)
അങ്ങനെ മുതലാളി ഓരോരുത്തരെയായി പുറത്താക്കി പുറത്താക്കി മുതലാളിയും കൂട്ടരും മാത്രമായി, തറവാട്ട് മുറ്റത്ത്.
തലകുത്തി നില്ക്കുന്ന ബാച്ചി, ഇരിക്കുന്ന ബാച്ചി, കിടക്കുന്ന ബാച്ചി തുടങ്ങിയ പേരുകളില്‍ കയറി കമന്റു പൂശിയേച്ചും വച്ചും പോകുന്നത് അപ്പുറത്ത ക്ളബുകാരല്ലേ എന്നാ ഒരു തമിശയം?!!
എന്തുവാഡെയ് ഇതു ഒരു ഒത്തെരുമ എന്ന എരുമയില്ലാത്തത്?എല്ലാത്തിന്റേയും കൂമ്പ് ഇടിച്ച് വാട്ടണോ?ബാച്ചി എന്ന് പേരില്‍ ഇറങ്ങിയ അനോണികളേ വേഗം നിങ്ങളുടെ “ബാച്ചി സെപ്രിട്ടിക്കറ്റ്(അതന്നേ സെര്ട്ടീറ്റ്) ക്ലബിന്റെ തിരുനടയില്‍ ഉടന്‍ ഹാജരാക്കേണ്ടതാണ്,ഇല്ലെങ്കില്‍ എല്ലാത്തിന്റേയും കൂമ്പിടിച്ച് വാട്ടും.ഉണ്ണിക്കുട്ടാ ആ വെള്ളം അങ്ങ് വാങ്ങി വെച്ചേരെ,ഇനി തിളച്ചെങ്കില് അല്‍പ്പം കല്ലന് പരിച്ച് വാങ്ങി ഇട്.പണ്ടത്തേപോലെ ഓടാന്‍ വയ്യ കുട്ടാ. മാരകമായ ഒരു അസുഖം ബാധിച്ചു(ഒരുപുത്തന് ചെരുപ്പ് വാങ്ങിച്ചു അത് കാലിലുരഞ്ഞ് പൊട്ടി വയ്യാണ്ടായിരിക്കുവാ).മഴയും ഇടിയും ഉള്ളതോണ്ട് പറക്കാനും വയ്യ(റെയിന്‍ കോട്ട് കീറിപ്പോയി.അപ്പോള്‍ എല്ലാം കല്ലിവല്ലി
പാത്രിയാര്‍ക്കിസ് പൂത്രിയാര്ക്കിസ് തര്‍ക്കം കൊടുമ്പിരികൊള്ളുന്ന സമയത്ത് സുവിശേഷം പറഞ്ഞ് തല്ലുകൊള്ളാന്‍ ഒര് പാസ്റ്റര്‍ അഭയാര്‍ത്ഥിയായി വരുന്നു എന്നു കൂട്ടിക്കോളൂ കൂട്ടരെ. അഭയാര്ത്ഥിക്കടികിട്ടിയില്ലെങ്കില് ഉറക്കം വരൂല എന്ന സ്ഥിതിയിലായതുകൊണ്ടെന്നും കൂട്ടുക. എംകിലും എനിക്കീ ബ്ലോഗ് വഴി അറിയുന്ന പലരും ഇതിലുണ്ടെന്ന് കരുതുന്നത് കൊണ്ടിതെഴുതട്ടെ.
അച്ചടക്കമില്ലാത്ത ജനാധിപത്യമില്ല- അത് അരാജകത്വമാണ്.
എല്ലാ നാടുകള്‍ക്കും താല്‍പ്പര്യങ്ങളുണ്ട്. നമ്മള് കരുതാത്ത പലതും വിധ്വംസകമായ പ്രവര്‍ത്തനമെന്ന് മുദ്രകുത്താം.
ആരെങ്കിലും ഇടുന്ന കമെന്റോ , എന്തിന് ഒര് സെര്‍വര്‍ മുതലാളി തന്നെ ഉടക്ക് വകുപ്പുകാരനായാല് മതി. കൂട്ട ജനാധിപത്യത്തിന്റെ കടക്കല്‍ കത്തി വീഴാന്‍. ദൂരവ്യാപകങ്ങളായ മറ്റൊന്നും ഞാന്‍ പറയുന്നില്ല. സെര്വരാകുന്നവരും ക്ലൈന്റാകുന്നവരും ശ്രദ്ധിക്കുക.
കൂടുതല്‍ പറഞ്ഞ് ദീര്‍ഘിപ്പിക്കുന്നില്ല. ഇതൊരു വിരട്ടലല്ല. തോന്നുന്നത് പറയേണ്ട സമയത്ത് പറയണം എന്ന നിര്‍ബന്ധ ബുദ്ധിയോടെ ജനിച്ചു പോയി. എനിക്ക് വേണ്ടപ്പെട്ടവരുണ്ടെന്നുള്ള തോന്നലും.
അഭയാര്‍ത്ഥി മാഷേ, ബാച്ചിലേഴ്സ് ക്ലബ്ബ് പിന്മൊഴിയില് ആയിരുന്നപ്പോള്‍ പണ്ട് ഭയങ്കര അച്ചടക്കാമായിരുന്നു എന്നാണോ പറയുന്നത്? ഇതെന്താ സ്കൂളോ അച്ചടക്കവും ഹോംവര്‍ക്കുമൊക്കെ ഉണ്ടാവാന്‍? :-)
സെര്‍വര്‍ മുതലാളിമാര്‍ എല്ലായിടത്തും ഉണ്ടല്ലൊ. അത് കൊണ്ട് പണ്ട് ഉണ്ടാകാത്ത എന്ത് വിപത്താണ് ഇപ്പോള്‍ ഉണ്ടാകാന്‍ പോകുന്നത് എന്ന് മനസ്സിലാവുന്നില്ല. മലയാളം ബ്ലോഗുകള്‍ എന്നാല്‍ വായു കയറാത്ത ഷോകേസില്‍ വെയ്ക്കാനുള്ള പ്ലാസ്റ്റിക് പൂവാണ് എന്ന് ഞാന്‍ കരുതുന്നില്ല. ചിലപ്പോള്‍ കല്ലും മുള്ളും അളിഞ്ഞ പഴത്തോലും ഒക്കെ കാണും. ഉണ്ടാവട്ടെ.
ബൂലോഗ നിയമ-തത്വ-നയ-അച്ചടക്ക നടപടികളുടെ വീര്‍പ്പുമുട്ടലുകള്‍ ഇല്ലാതെ ഞങ്ങള്‍ കുറച്ചു പാവം ബാച്ചികള് ഈ ക്ലബ്ബിന്റെ ഉമ്മറത്തു കാറ്റും കൊണ്ടിരുന്നോട്ടെ മാഷെ
39 comments:
പിന്മൊഴി സേവനം നിര്‍ത്തുന്നു എന്നറിയിച്ച ഈ അവസരത്തില്‍ ബാച്ചിലേഴ്സ് ക്ലബ്ബിലെ കമന്റുകള്‍ ഇനി മുതല്‍ മറുമൊഴികളില്‍ വരുന്നതാണ്. പിന്മൊഴിയ്ക്ക് നന്ദി രേഖപ്പെടുത്തുന്നു.കമന്റുകള്‍ മറുമൊഴികള്‍ എന്ന ഗ്രൂപ്പില്‍ കാണാവുന്നതാണ്. നന്ദി.
ബാച്ചിലര്‍ ക്ലബ്ബിലെ കമന്റുകള്‍ ഇനി മുതല്‍ മറുമൊഴിയില്‍.
ഹല്ലാ...
ഇതിപ്പോള്‍ പിന്മൊഴിയില് നിന്നും എല്ലാവരും കൂടി മറുമൊഴിയിലെത്തുകയാണെങ്കില്, രണ്ടും തമ്മിലെന്താണ് വ്യത്യാസം? അഡ്മിന് മാറുന്നു എന്നതല്ലാതെ...
--
ഒന്നു പൂട്ടുകയാണ് എന്ന് നൊട്ടിസ് അടിച്ചല്ലോ. അപ്പോള്‍ എവിടെയെങ്കിലും ചേക്കേറേണ്ടേ അതായിരിക്കും അല്ലേ? അല്ലാതെ വലിയ വ്യത്യാസം ഒന്നും കാണണില്ല
ചാത്തനേറ്:
എന്നും പുതുമയുടെ കാവല്ഭടന്മാര്(ആ ‘ഭ’ എന്തു ബുദ്ധിമുട്ടാ പറയാന്‍)ആയ ബാച്ചികള് പുതിയ മേച്ചില്‍പ്പുറം തേടുന്നു എന്നും പറയാം..
മറ്റേ പാവങ്ങളുടെ ക്ലബ്ബിന്റെ കാര്യം എന്താവുമോ എന്തോ.. പണ്ട് എന്തോ വഞ്ചി മുങ്ങി , മുങ്ങുന്നു എന്നൊക്കെ കാര്ട്ടൂണിട്ട കൂട്ടരാ....പ്രസിഡന്റേ എന്തേലും നടക്കുവോ?
അതേ ബാച്ചികളുടെ കമന്റടി ഇനി മുതല്‍ പിന്മൊഴിക്കവലയില് ലഭ്യമല്ല കമന്റടി ഏറ്റു വാങ്ങാന്‍ താല്പര്യം ഉള്ളവര്‍ മറുമൊഴിക്കവലയില് വരിക.
ചാത്താ മറ്റേ ക്ലബ് പതുക്കേ വരൂ നമ്മള് ബാച്ചികളെ പോലെ അല്ലല്ലോ അവര്‍ സ്ഥാവര ജംഗമമെല്ലാം കെട്ടിപ്പെറുക്കി എടുക്കണ്ടേ..
ഒരു ക്ലബ്ബ് എന്നുവച്ചാല്‍ കൂട്ടായ്മ എന്നാണ്.
അപ്പോള്‍ കൂട്ടായി തീരുമാനിക്കാതെ മൊഴിമാറ്റിയത് തീര്‍ത്തും മോശമായി പോയി. ഇവിടുത്തെ അംഗങ്ങളുടെ എണ്ണത്തിന്റെ മെജോരിറ്റി പറയാതെ എടുത്ത തീരുമാനം നിരാശ ഉണര്‍ത്തുന്നു. ഇതിനെ കുറിച്ചൊരു ചര്‍ച്ചയാകാമായിരുന്നു. ഇനീ ഇപ്പോള്‍ പശുവും ചത്തു മോരിലെ പുളിയും പോയി.
അപ്പോള്‍ ഇത് കൂട്ടായാ തീരുമാനം ആയിരുന്നില്ലേ? മറ്റേത് പൂട്ടാന്‍ പോണതോണ്ട് ഇങ്ങോട്ട് പോരുന്നു എന്നല്ലേ അറിയിപ്പ്? ഇനി ഒരു ബാച്ചിമൊഴി തുടങ്ങിയാലോ?
മറ്റൊരു ബാച്ചി said...
ഒരു ക്ലബ്ബ് എന്നുവച്ചാല്‍ കൂട്ടായ്മ എന്നാണ്.
അപ്പോള്‍ കൂട്ടായി തീരുമാനിക്കാതെ മൊഴിമാറ്റിയത് തീര്‍ത്തും മോശമായി പോയി. ഇവിടുത്തെ അംഗങ്ങളുടെ എണ്ണത്തിന്റെ മെജോരിറ്റി പറയാതെ എടുത്ത തീരുമാനം നിരാശ ഉണര്‍ത്തുന്നു. ഇതിനെ കുറിച്ചൊരു ചര്‍ച്ചയാകാമായിരുന്നു. ഇനീ ഇപ്പോള്‍ പശുവും ചത്തു മോരിലെ പുളിയും പോയി.
അതു ശരിയാാ.. ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ പശു ചത്താലും മോരു പൂളിച്ചുകിട്ടിയേനേ...
--ഒരു വഴിപോക്കന്
അതു ശരിയാാ.. ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ പശു ചത്താലും മോരു പൂളിച്ചുകിട്ടിയേനേ...
മനുവേ ഹഹ ആര്‍ത്ത് ചിരിച്ചൂ കുട്ടാ. ഇന്നത്തെ ‘മാന്‍ ഒഫ് ദി കമെന്റ്’ നിനക്കന്നേ മുത്തേ. അതാണ് വേണ്ടത് ചര്‍ച്ച വേണം, പശു ചാകണം , മോരും പുളിക്കണം.
-- മനൂനേ പോലെ ഒരു വഴി പോക്കന് (Not an admin, or even a member in Bachilors Club)
:) <--- ദേ കെടക്കണൊരു സ്മൈലി
പ്രിയപ്പെട്ട വേറൊരു, മറ്റൊരു, തുടങ്ങി എല്ലാ ബാച്ചി സഹോദരരേ. ബാച്ചിലേഴ്സ് ക്ലബ്ബ് ഒരു കൂട്ടായ്മ ബ്ലോഗ് തന്നെയാണ്. ഇതില്‍ മൂന്നേ മൂന്ന് അഡ്മിന്മാരേ ഉള്ളൂ. ബാക്കിയെല്ലാവരും കോണ്ട്രിബ്യൂട്ടേഴ്സാണ്. ക്ലബ്ബിനെ പറ്റിയുള്ള എല്ലാ തീരുമാനങ്ങളും ഇത് വരെ അഡ്മിന്മാര് തമ്മില്‍ തീരുമാനിച്ചാണ് ചെയ്യാറ്.
ഇപ്പോള്‍ ഉള്ള ഈ മാറ്റം പിന്മൊഴി സേവനം നിര്‍ത്തുന്നു എന്നുള്ള ഇന്നത്തെ സ്ഥിതിയില്‍ പകരം ഉള്ള ഒരു അഗ്രഗേറ്ററിലേക്ക് മാറുന്നു എന്ന് മാത്രമേ ഉള്ളൂ. ഇത് എല്ലാ അംഗങ്ങളോടും ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ട (?) ഒരു കാര്യമാണ് എന്ന് തോന്നുകയുണ്ടായില്ല. ഒരു ചര്‍ച്ചയ്ക്ക് പോസ്റ്റ് ഇട്ടു എങ്കില്‍ തന്നെ എങ്ങനെ തീരുമാനം ഉരുത്തിരിയും അതില്‍ നിന്ന് എന്ന് വ്യക്തവുമല്ല. ബൂലോഗ ക്ലബ്ബില്‍ നടന്ന ഒരു ചര്‍ച്ചയിലും ഒരു ഉത്തരവും ഒരു ചോദ്യത്തിനും അംഗങ്ങള്‍ കൂടി അഭിപ്രായം പറഞ്ഞ് ഉണ്ടായിട്ടില്ല എന്ന് കരുതുന്നു.
മുന്നില്‍ റോഡ് തീര്‍ന്നു. ഇനി പുഴയാണ്. പുഴ മുറിച്ച് കടന്ന് യാത്ര ചെയ്യാന്‍ തോണി വിളിയ്ക്കട്ടെ എന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ മാത്രമുണ്ടോ?
ബാച്ചിയായാല് ആണത്തം വേണം ബാച്ചികളേ..
അല്ലാതെ വഴിയേ പോണവനൊക്കെ ബാച്ചി വേഷം കെട്ടി ‘മറ്റൊരു ബാച്ചി’, ‘വേറൊരു ബാച്ചി’ എന്നൊന്നും പേരിട്ട് വന്നാല്‍ ബാച്ചിയാവില്ല.
പിന്മൊഴിയിലെ സ്വാതന്ത്ര്യം മറുമൊഴിയില്‍ കിട്ടുമെന്ന് എന്താ ഇത്ര ഉറപ്പ് ?
അപ്പോള്‍ പിന്മൊഴിയില് സ്വാതന്ത്ര്യം ഉണ്ടായിരുന്നോ? എന്താണ് ഈ മൊഴി സ്വാതന്ത്ര്യം?
ഓഹോ അപ്പോള്‍ പിന്മൊഴിയില് ശരിക്കും സ്വാതന്ത്ര്യം ഉണ്ടായിരുന്നു അല്ലേ? അതിന്റെ മുതലാളിയെ വിമര്‍ശിച്ചാല്‍ അവന് പുറത്ത്. അവരുടെ അടുത്ത കൂട്ടാളികളെ വിമര്‍ശിച്ചാല്‍ അവനും പുറത്ത്.
എന്നിട്ട് മുതലാളിക്കുമാത്രം പ്രൈവറ്റ് ഹെയറും തോന്ന്യാസവും എഴുതാം. അപ്പോഴുമ്ം മുതലാളി അകത്തുതന്നെ (അപ്പോള്‍ മുതലാളി : ടാ മണ്ടാ... അതുകൊണ്ടല്ലേ എന്നെ മുതലാളി എന്നു പറയുന്നെ?) മുതലാളി എന്തെഴുതിയാലും കൂട്ടാളികള്വരും വന്ന് ചിരിച്ചു മലര്‍ക്കും. അസലായി ഞാന്‍ ആലോചിച്ച് ചിരിച്ചു എന്നു പറയും. എന്നിട്ട് അപ്പുറത്ത് സ്വന്തം പറമ്പില്‍ ചെന്ന് എഴുതും അയ്യയ്യോ ഞരമ്പന്മാര് പിള്ളേര് അശ്ലീലം പറയുന്നേ എന്ന്. (അപ്പോള്‍ അശ്ലീലത്തിലും ഉണ്ടോ നല്ലതും ചീത്തയും?)
അങ്ങനെ മുതലാളി ഓരോരുത്തരെയായി പുറത്താക്കി പുറത്താക്കി മുതലാളിയും കൂട്ടരും മാത്രമായി, തറവാട്ട് മുറ്റത്ത്.
പോസ്റ്റിനെക്കാള്‍ ഇഷ്ടപ്പെട്ടതു കമന്റുകളാണ്. തകര്‍പ്പന്‍.
എന്ന്,
വേറൊരു, മറ്റൊരു, ഏതോ ഒരു, വയസ്സായ തുടങ്ങി ഇനിയും വല്ല വിശേഷണവും ബാക്കിയുണ്ടെങ്കില്‍ ആ ബാച്ചി!!!
ee comment orikkal koodi ente vakayaayi paste cheythotte.. onnum thonnalle pleaseee..
ഓഹോ അപ്പോള്‍ പിന്മൊഴിയില് ശരിക്കും സ്വാതന്ത്ര്യം ഉണ്ടായിരുന്നു അല്ലേ? അതിന്റെ മുതലാളിയെ വിമര്‍ശിച്ചാല്‍ അവന് പുറത്ത്. അവരുടെ അടുത്ത കൂട്ടാളികളെ വിമര്‍ശിച്ചാല്‍ അവനും പുറത്ത്.
എന്നിട്ട് മുതലാളിക്കുമാത്രം പ്രൈവറ്റ് ഹെയറും തോന്ന്യാസവും എഴുതാം. അപ്പോഴുമ്ം മുതലാളി അകത്തുതന്നെ (അപ്പോള്‍ മുതലാളി : ടാ മണ്ടാ... അതുകൊണ്ടല്ലേ എന്നെ മുതലാളി എന്നു പറയുന്നെ?) മുതലാളി എന്തെഴുതിയാലും കൂട്ടാളികള്വരും വന്ന് ചിരിച്ചു മലര്‍ക്കും. അസലായി ഞാന്‍ ആലോചിച്ച് ചിരിച്ചു എന്നു പറയും. എന്നിട്ട് അപ്പുറത്ത് സ്വന്തം പറമ്പില്‍ ചെന്ന് എഴുതും അയ്യയ്യോ ഞരമ്പന്മാര് പിള്ളേര് അശ്ലീലം പറയുന്നേ എന്ന്. (അപ്പോള്‍ അശ്ലീലത്തിലും ഉണ്ടോ നല്ലതും ചീത്തയും?)
അങ്ങനെ മുതലാളി ഓരോരുത്തരെയായി പുറത്താക്കി പുറത്താക്കി മുതലാളിയും കൂട്ടരും മാത്രമായി, തറവാട്ട് മുറ്റത്ത്.
ചാത്തനേറ്:അപ്പോള്‍ മറുമൊഴി ചര്രിത്രത്തിലെ ആദ്യ വിവാദ പോസ്റ്റ് എന്ന ബഹുമതി ഇതാ ശ്രീമാന്‍ ദില്ബന് ചുളൂല് അടിച്ചെടുത്തിരിക്കുന്നു.
ബാച്ചിലേഴ്സ് ഇതിനെ ഒരു സ്പോര്‍ട്സ് മാന്‍ സ്പിരിറ്റില്‍ എടുത്തിരിക്കുന്നു.
ഇതിനു തേങ്ങ ഇതുവരെ ആരും ഉടക്കാഞ്ഞതിനാല് ഔപചാരികമായ ഉല്‍ഘാടനം ആരേലും നടത്തൂ പ്ലീസ്..
തേങ്ങ ഇല്ല.
തേങ്ങയടിക്ക് പകരമായി ഞാനിതാ ഒരു കുട്ടിച്ചാക്ക് നിറയെ മെഴുകുതിരി കത്തിച്ചിരിക്കുന്നു
ഇതു വിവാദമായോ..? ഹ ഹ ദില്‍ബാ നിന്റെ ടൈം !
അതേ ഇതിനുള്ള മൂന്നു അഡ്മിനുകള്‍ എടുക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ ഞാന്‍ തയ്യാറാണെന്ന് ഇതിനാല്‍ പ്രഖ്യാപിക്കുന്നു.
ബാച്ചികളിലും അണോണികളോ..?
ഡേയ്..അപ്പുറത്തെ ക്ലബുകാര്‍ക്ക് കൈ കൊട്ടി ചിരിക്കാന്‍ ചാന്‍സ് കൊടുക്കല്ലേഡേ..
തലകുത്തി നില്ക്കുന്ന ബാച്ചി, ഇരിക്കുന്ന ബാച്ചി, കിടക്കുന്ന ബാച്ചി തുടങ്ങിയ പേരുകളില്‍ കയറി കമന്റു പൂശിയേച്ചും വച്ചും പോകുന്നത് അപ്പുറത്ത ക്ളബുകാരല്ലേ എന്നാ ഒരു തമിശയം?!!
ങേ..? ആണോ സുനീഷേ.. ചാത്താ, ഡിങ്കാ അപ്പുറത്തെ ക്ലബ്ബില്‍ പോയി ഒന്നു ചോദിച്ചിട്ടു വാ.. ഞാന്‍ വെള്ളം ചൂടാക്കി ക്ലബിന്റെ പിന്നാമ്പുറത്തു വച്ചേക്കാം .
:-)
ബാച്ചി ക്ലബ്ബില്‍ പരിച മുട്ടുകളി !
എന്തുവാഡെയ് ഇതു ഒരു ഒത്തെരുമ എന്ന എരുമയില്ലാത്തത്?എല്ലാത്തിന്റേയും കൂമ്പ് ഇടിച്ച് വാട്ടണോ?ബാച്ചി എന്ന് പേരില്‍ ഇറങ്ങിയ അനോണികളേ വേഗം നിങ്ങളുടെ “ബാച്ചി സെപ്രിട്ടിക്കറ്റ്(അതന്നേ സെര്ട്ടീറ്റ്) ക്ലബിന്റെ തിരുനടയില്‍ ഉടന്‍ ഹാജരാക്കേണ്ടതാണ്,ഇല്ലെങ്കില്‍ എല്ലാത്തിന്റേയും കൂമ്പിടിച്ച് വാട്ടും.ഉണ്ണിക്കുട്ടാ ആ വെള്ളം അങ്ങ് വാങ്ങി വെച്ചേരെ,ഇനി തിളച്ചെങ്കില് അല്‍പ്പം കല്ലന് പരിച്ച് വാങ്ങി ഇട്.പണ്ടത്തേപോലെ ഓടാന്‍ വയ്യ കുട്ടാ. മാരകമായ ഒരു അസുഖം ബാധിച്ചു(ഒരുപുത്തന് ചെരുപ്പ് വാങ്ങിച്ചു അത് കാലിലുരഞ്ഞ് പൊട്ടി വയ്യാണ്ടായിരിക്കുവാ).മഴയും ഇടിയും ഉള്ളതോണ്ട് പറക്കാനും വയ്യ(റെയിന്‍ കോട്ട് കീറിപ്പോയി.അപ്പോള്‍ എല്ലാം കല്ലിവല്ലി
എന്ത്.... ചാരായം കുടിക്കണവനെ ബീയറ് കാട്ടി പേടിപ്പിക്കുന്നോ....
ബാച്ചി പോസ്റ്റിലും അനൊണിയോ....
ഉണ്ണിക്കുട്ടാ...ദില്‍ബാ...ഡിങ്കാ..ചാത്താ...ഇക്കാസെ..പചൂ.....അടിച്ചൊതുക്കടാ എല്ലാത്തിനേം...
ബാച്ചിക്ലബും പൂട്ടിപ്പോയോ ?
ഈ പോസ്റ്റ് കൊള്ളാം അല്ലേ ചെക്കന്മാരേ.. ഹ ഹ ഹ ;-)
ഡെയ്. ദില്‍ബൂ.. മെമ്പര്‍ഷിപ്പില്‍ എന്നെയൊന്നെടുത്തിടടെ.... മൊഴി എവിടേലൂം വരട്ട്...
ഓ. ടോ: എന്തോന്നെടെ ഇത്? കുറെ ബാച്ചി കുഞ്ഞുങ്ങള്‍?
ഡേയ് സാല്‍ജോ,
dilbaasuran@ജീമെയിലിലേക്ക് ഒരു മെയില്‍ വിട്. ഈമെയിലയിഡി വേണം അണ്ണാ ഇന്വിറ്റേഷനയക്കാന്. അതിനാ.
ദില്ബാസുരനേ, മറുമൊഴിയില്‍ അഡ്മിനാക്കാമെങ്കില് ഞാന്‍ മെയില്‍ ഐഡി തരാം.
സുനീഷ് തോമസ് / SUNISH THOMAS മാഷേ, ബാച്ചി പര്യായങ്ങളെത്ര കിടക്കുണു.
ആരോപണങ്ങള്‍ക്ക് പിന്മൊഴി മുതലാളിമാര്‍ മറുപടി പറയുക. (സില്ബന്തികളായാലും മതി-:)
ഉമ്പാച്ചിമച്ചാ,
നമ്മളെ കൊണ്ട് ആവുന്നതല്ലേ ചെയ്യാന്‍ പറ്റൂ? മറുമൊഴിയുടെ അഡ്മിന് ഞമ്മളല്ല. ബാച്ചിക്ലബ്ബിന്റെ അഡ്മിനാക്കാന്‍ വേണമെങ്കില്‍ ശ്രമിക്കാം. മറ്റവന്മാര് കൂടെ സമ്മതിച്ചാല്‍. നോക്കണോ? :-)
ഡായ് ബാച്ചിക്ലബ്ബിന്റെ അഡ്മിന് വേക്കെന്‍സി കിടപ്പുണ്ടാ!! നിന്നോടല്ലേ അന്ന് സാന്ഡോനെ ആക്കാന്‍ പറഞ്ഞത്!!!
അതു വേണോ ചാത്താ.. അവന് ക്ലബ്ബിന്റെ ആധാരം ബാറീക്കൊണ്ടേ പണയം വെക്കേന്നുമില്ലാ എന്നാലും .. [സാന്റോ ജെസിബി വാങ്ങീന്നു കേട്ടു]
പാത്രിയാര്‍ക്കിസ് പൂത്രിയാര്ക്കിസ് തര്‍ക്കം കൊടുമ്പിരികൊള്ളുന്ന സമയത്ത് സുവിശേഷം പറഞ്ഞ് തല്ലുകൊള്ളാന്‍ ഒര് പാസ്റ്റര്‍ അഭയാര്‍ത്ഥിയായി വരുന്നു എന്നു കൂട്ടിക്കോളൂ കൂട്ടരെ.
അഭയാര്ത്ഥിക്കടികിട്ടിയില്ലെങ്കില് ഉറക്കം വരൂല എന്ന സ്ഥിതിയിലായതുകൊണ്ടെന്നും കൂട്ടുക.
എംകിലും എനിക്കീ ബ്ലോഗ് വഴി അറിയുന്ന പലരും ഇതിലുണ്ടെന്ന് കരുതുന്നത് കൊണ്ടിതെഴുതട്ടെ.
അച്ചടക്കമില്ലാത്ത ജനാധിപത്യമില്ല- അത് അരാജകത്വമാണ്.
ഡിസിപ്ലിന്‍ ഇല്ലാത്തവന് തെമ്മാടിയാകും. (Rogueഎന്നതിന്റെ യഥാ തഥ വിവര്‍ത്തനം അറിയില്ല).
എല്ലാ നാടുകള്‍ക്കും താല്‍പ്പര്യങ്ങളുണ്ട്. നമ്മള് കരുതാത്ത പലതും വിധ്വംസകമായ പ്രവര്‍ത്തനമെന്ന് മുദ്രകുത്താം.
ആരെങ്കിലും ഇടുന്ന കമെന്റോ , എന്തിന് ഒര് സെര്‍വര്‍ മുതലാളി തന്നെ
ഉടക്ക് വകുപ്പുകാരനായാല് മതി. കൂട്ട ജനാധിപത്യത്തിന്റെ
കടക്കല്‍ കത്തി വീഴാന്‍. ദൂരവ്യാപകങ്ങളായ മറ്റൊന്നും ഞാന്‍ പറയുന്നില്ല. സെര്വരാകുന്നവരും ക്ലൈന്റാകുന്നവരും ശ്രദ്ധിക്കുക.
കൂടുതല്‍ പറഞ്ഞ് ദീര്‍ഘിപ്പിക്കുന്നില്ല. ഇതൊരു വിരട്ടലല്ല. തോന്നുന്നത് പറയേണ്ട സമയത്ത് പറയണം എന്ന നിര്‍ബന്ധ ബുദ്ധിയോടെ ജനിച്ചു പോയി. എനിക്ക് വേണ്ടപ്പെട്ടവരുണ്ടെന്നുള്ള തോന്നലും.
അഭയാര്‍ത്ഥി മാഷേ,
ബാച്ചിലേഴ്സ് ക്ലബ്ബ് പിന്മൊഴിയില് ആയിരുന്നപ്പോള്‍ പണ്ട് ഭയങ്കര അച്ചടക്കാമായിരുന്നു എന്നാണോ പറയുന്നത്? ഇതെന്താ സ്കൂളോ അച്ചടക്കവും ഹോംവര്‍ക്കുമൊക്കെ ഉണ്ടാവാന്‍? :-)
സെര്‍വര്‍ മുതലാളിമാര്‍ എല്ലായിടത്തും ഉണ്ടല്ലൊ. അത് കൊണ്ട് പണ്ട് ഉണ്ടാകാത്ത എന്ത് വിപത്താണ് ഇപ്പോള്‍ ഉണ്ടാകാന്‍ പോകുന്നത് എന്ന് മനസ്സിലാവുന്നില്ല. മലയാളം ബ്ലോഗുകള്‍ എന്നാല്‍ വായു കയറാത്ത ഷോകേസില്‍ വെയ്ക്കാനുള്ള പ്ലാസ്റ്റിക് പൂവാണ് എന്ന് ഞാന്‍ കരുതുന്നില്ല. ചിലപ്പോള്‍ കല്ലും മുള്ളും അളിഞ്ഞ പഴത്തോലും ഒക്കെ കാണും. ഉണ്ടാവട്ടെ.
ദില്‍ബൂ ഡാ കളഞ്ഞിട്ട് വാഡേയ്.
വരുമ്പോള്‍ ആ ബോര്ഡൂടെ എടുത്ത് പുറത്ത് തൂക്കിയിട്ടേര്..... ഏത് ബോര്ഡാന്നോ?
“ഞരമ്പ് രോഗികള്‍ അകത്തുണ്ട് അച്ചടക്കം പാലിക്കുക“ എന്നെഴുതിയ ബോര്‍ഡ്.
ബൂലോഗ നിയമ-തത്വ-നയ-അച്ചടക്ക നടപടികളുടെ വീര്‍പ്പുമുട്ടലുകള്‍ ഇല്ലാതെ ഞങ്ങള്‍ കുറച്ചു പാവം ബാച്ചികള് ഈ ക്ലബ്ബിന്റെ ഉമ്മറത്തു കാറ്റും കൊണ്ടിരുന്നോട്ടെ മാഷെ
ഈ ബാച്ചികളുടെ ഒരു കാര്യം...
ദില്‍ബാ ആ പാര്‍ട്ടിയുടെ കാര്യം മറക്കണ്ട്...
Post a Comment