ഒടുവില്‍ ആ ദിനവും വന്നണഞ്ഞിരിക്കുന്നു. ഈ കഴിഞ്ഞ ശനിയാഴ്ച 21/4/2007ന് ബാച്ചിലര്‍ സിംഹം എന്നറിയപ്പെട്ടിരുന്ന ശ്രീ.ആദിത്യന്‍ വിവാഹിതനായി. തന്റെ ബാച്ചിക്കാലം തമര്‍ത്തി ആഘോഷിച്ച, ബാച്ചിപീഡനങ്ങള്‍ക്കെതിരെ പല്ലും നഖവും ക്യാമറയും ഉപയോഗിച്ച് ചെരിവും വിടവും സൃഷ്ടിച്ച് പ്രതിഷേധിച്ച ആ പ്രിയ കൂട്ടുകാരന്‍ ക്ലബ്ബിന്റെ പടിയിറങ്ങുമ്പോള്‍ എന്റെ പേരിലും ക്ലബ്ബിന്റെ പേരിലും ഞാന്‍ നവദമ്പതികള്‍ക്ക് ആശംസകള്‍ നേരുന്നു.
ആദീ.. വിവാഹമംഗളാശംസകള്‍! സര്‍വ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ!
Subscribe to:
Post Comments (Atom)
13 comments:
ആദിത്യന്‍ വിട വാങ്ങിയപ്പോള്‍...
ആദി.. പോട്ടെ സാരമില്ല..നീ തന്നെ എടുത്ത തീരുമനമല്ലെ.. ഇനി വരുന്നതെല്ലാം അനുഭവിക്കാന്‍ മനസിനെ തയ്യാറാക്കുക. അതെ ഞങ്ങള്‍ ബാച്ചികള്‍ ക്കു പറയാന്‍ ഉള്ളൂ.വല്ലപ്പോഴും ക്ലബിന്റെ മുന്പില്‍ കൂടെ പോകുമ്പോള്‍ നിനക്കു നഷ്ടബോധം തോന്നതിരിക്കട്ടെ....
ചുമ്മാ :)
എല്ലാ അശം സകളും :)
"ആദിത്യനെ ക്ലബ്ബില്‍ നിന്ന് പുറത്താക്കി അഥവാ ആദി പടിയിറങ്ങുമ്പോള്‍.." അഥവാ ഒരുനാള്‍ ഞാനും ഏട്ടനെപ്പോലെ വളരും വലുതാകും!
ആദിത്യന് ആശംസകള്‍!
ആദിത്യനും പത്നിക്കും ആശംസകളും പ്രാര്‍ത്ഥനകളും.
ദില്‍ബാ ആ ലേബല് “ആദിത്യന്‍ വിട വാങ്ങിയപ്പോള്‍”എന്നത് ആദിത്യന്‍ പണി വാങ്ങിയപ്പോള്‍ എന്നാക്കി മാറ്റ്
ആദിത്യന് വിവാഹ മംഗളാശംസകള്‍
ആദിക്കും പത്നിക്കും ആശംസകള്‍.
:-)
ആദി... ആശംസകള്‍.
ദില്‍ബാ പച്ചാളം പറയുന്നത് കേട്ട് തുള്ളണ്ട. നിന്റെ ദിനങ്ങളും (ബാച്ചി ക്ലബ്ബിലെ) എണ്ണപ്പെട്ട് കഴിഞ്ഞു. പച്ചാളം പത്ത് വര്‍ഷത്തേക്ക് ക്ലബ്ബില്‍ സ്ഥിരാംഗമല്ലേ.
ആദിക്ക് ആശംസകള്‍.
ഹഹ! ചെക്കനേം പെണ്ണിനേം കെട്ടിച്ച് പെണ്ണിനെ ആദ്യം കൊന്ത കൊണ്ട് കുരിശു വരപ്പിച്ച് വിളക്കെടുത്ത് കയറ്റി......ഭയങ്കര ചൂടൊഴിച്ചാല്‍ കല്ല്യാണം കെങ്കേമം....
ഭാഗ്യം ഇപ്പോഴൊക്കെ കല്ല്യാണം കഴിക്കാഞ്ഞത്. അയ്യ്! ചെക്കന്മാരൊക്കെ ഇപ്പൊ ചുരിധാറാണ് ധരിക്കണെ... ഷോള്‍ പോലും ഉണ്ട്. ടോട്ടല്‍ വേസ്റ്റ് സാധനം...അത് നല്ല ചപ്പാത്തി നിന്ന് ഗോതമ്പ് നിറമ്പുള്ള നോര്‍ത്ത് ഇന്ത്യന്‍ പുലികള്‍ ഇടുമ്പൊ കാണാന്‍ സൂപ്പര്‍. ഈ ഉണങ്ങി മെലിഞ്ഞ് അയ്യോ പാവം മലയാളി ചെക്കന്മാര്‍ ഇടുമ്പൊ സഹിക്കണില്ല... അത് നിരോധിക്കണം..ബാക്കി എല്ലാം ഓക്കെ.
ആദീ, ആദിക്കും പെണ്ണിനും ആശംസകള്‍!
ബാച്ചിപ്പിള്ളാരുടെയിടയീന്ന് ചേട്ടന്മാരുടെ ഇടയിലേക്ക് സ്വാഗതം!
ആദിത്യന് ധൈര്യമായി പൊയ്ക്കോ മുന്നോട്ട് ... ഒന്നുകൊണ്ടും പേടിയ്ക്കേണ്ട. ഫാമിലി ക്ലബ്ബില്‍ അംഗത്വം തരാം.
http://thrissurviseshangal.blogspot.com/
ആദിക്കും ആദ്യപകുതിക്കും ആശംസകള്‍.!!!
ആദിക്കും നവവധുവിനും മംഗളാശംസകള്‍
ദില്‍ബൂ..)ഇന്ന് നീ നാളെ ഞാന്‍
Post a Comment