സുഹൃത്തുക്കളെ,
മണലാര്യണ്യത്തിലെ നീണ്ടകാലത്തെ കഠിനാദ്ധ്വാനം[എല്ലാബ്ലോഗിലും പോയി തെറി വിളിക്കണ്ടേ] കഴിഞ്ഞ് ഒരു ചെറിയ ഇടവേളയില്‍ വിശ്രമത്തിനായി നാട്ടില്‍ വരുന്ന ദില്ബനെ സ്വീകരിക്കാനും, ഈ വരവ് ദില്ബന് ഒരിക്കലും മറക്കാതിരിക്കാനുള്ള ഒരു അനുഭവപരമ്പര തന്നെ ആയി മാറാനും വേണ്ടി ബാച്ചീസ് ക്ലബ് സംഘടിപ്പിക്കുന്ന പരിപാടികളുടെ വിശദ വിവരങ്ങള്‍
ദില്ബന് വരുന്നത് നാട്ടില്‍ വിവാദം ആയിക്കഴിഞ്ഞു. പ്രായപൂര്‍ത്തിയായ പെണ് പിള്ളെരുടെ അച്ഛന്മാരുടെ നേതൃത്വത്തില്‍ നടന്ന "ദില്ബന്റെ കോലം കത്തിക്കല്‍ സമരം" [കത്തിക്കുന്നതിനു മുമ്പുള്ള കോലം]
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് ദില്ബാസുരനെ സ്വീകരിക്കാനായി താഴെക്കാണുന്ന "ഒഫീഷ്യല്‍ കാര്യര്‍" മുല്ലപ്പൂ വെച്ച് അലങ്കരിച്ച് ബാച്ചീസിന്റെ അകമ്പടിയൊടെ എത്തിക്കുന്നതാണ് [വേറെ ഏത് വണ്ടി വരും ഈ മൊതലിനെ കൊണ്ടുപോകാന്‍?. ഇതന്നെ സംഘടിപ്പിച്ചത് ഓവര്‍ലോഡ് ചാര്‍ജ്ജ് തരാന്ന് പറഞ്ഞിട്ടാ]
പവനായി "ശവ"മാകുന്നതിന് മുമ്പ് ബാച്ചീസിന് ഇഷ്ടദാനം തന്ന ആയുദ്ധപ്പെട്ടി ദില്ബനു വേണ്ടി ഇതാ ഞങ്ങള്‍ ഇന്ന് തുറന്നു [താക്കോല്‍ മറന്ന് പോയതായിരുന്നു. ബിയറിന്റെയും, ജോഹറിന്റെയും അടപ്പ് തെര്‍മ്മോകോള്‍ പോലെ കടിച്ച് പൊട്ടിക്കണ സാന്ഡോയ്ക്കാണോ ഒരു പെട്ടിടെ പൂട്ട് കടിച്ച് പൊട്ടിക്കാന്‍ വിഷമം]
ദില്ബന് വരുന്നു എന്ന് മുന്‍കൂട്ടി കണ്ട് "കു.ചാത്തന്,ഡിങ്കന്,ഇക്കാസ്,സാന്‍ഡൊ,വിവി,പച്ചാളം,ശ്രീജിത്ത് " എന്നിവര്‍ പിരിവെടുത്ത് ആഫ്രിക്കേന്ന് ഒരു മാസം മുന്നേ തന്നെ നാട്ടിലേയ്ക്ക് ഇറക്കുമതി ചെയ്തതും, നാട്ടിലിപ്പോള്‍ "കൊണ്ടോട്ടി സുലൈമാന്‍" എന്ന് ഓമനപ്പേരില്‍ അറിയപ്പെടുകയും ചെയ്യുന്ന ഉരുപ്പടി [ആ കറുത്ത ജെട്ടിയിട്ട കരുമാടി]
"കൊണ്ടൊട്ടി സുലൈമാന്റെ" ഒരു ചെറിയ ഒരു കൈക്രിയയില്‍ ഒടിഞ്ഞ ദില്ബന്റെ കാല്
ദില്ബന് എന്തു സംഭവിച്ചാലും ബൂലോഗത്ത് അത് സംഭവമാകുമല്ലോ.
"ദില്ബന്റെ കാല്- ഫോട്ടോ മത്സരം" എന്ന പോസ്റ്റില്‍ " കൈപ്പള്ളി, സപ്തന്, തുളസി,പച്ചാളം എന്നിവര്‍ എടുത്ത പോട്ടോസിന്റെ കളക്ഷന്‍
"കോമാചിഹ്നം" പോലെ ഉള്ള ദില്ബന്റെ കാല് "ക്വസ്റ്റിന്‍മാര്‍ക്ക്" പോലെ ആക്കാന്‍ ദില്ബനു വേണ്ടി കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ഒരുങ്ങിയിരിക്കുന്ന എണ്ണത്തോണി [ഷക്കൂസ് ബേബീടെ തോണിയല്ല ഇത്]
എന്തിനോ വേണ്ടി പറക്കുന്ന വിമാനങ്ങള്‍...കഷ്ടം!!!
ഇതൊന്നും പോരാതെ "കൊച്ചി,ചെന്നൈ,ബാങ്ക്ലൂര്‍" എന്നിവിടങ്ങളില്‍ ഇത്തരത്തില്‍ വിവിധ കലാ പരിപാടികള്‍ ദില്ബനു വേണ്ടി ഒരുങ്ങിക്കഴിഞ്ഞെന്നും അതെല്ലാം തത്സമയം ബാച്ചീസുമായി കോര്‍ഡിനേറ്റ് ചെയ്തുനടപ്പിലാക്കുമെന്നു വിവിധ ബ്ലോഗേര്‍സ് അറിയിച്ചിട്ടുണ്ട്
നാട്ടില്‍ വരുന്ന ദില്ബാസുരന് എല്ലാവിധ ആശംസകളും നേര്‍ന്ന് കൊണ്ട്
സ്വ.ലേ.വിവി [ഞാന്‍ ഒളിവിലാണ്]
Wednesday, April 25, 2007
Subscribe to:
Post Comments (Atom)
42 comments:
പത്തോം... പത്തോം... പത്തോം....
ദില്ബനിട്ടായതോണ്ടാ... ഈ സമണ്ട് :)
സൂപ്പര്‍.......
ഠെ.ഠെ.ഠേ.ഠെ.ഠെ ട്ടെ .ഠെ..
ഈയാ ഹൂവാ ദില്ബാന്
ദില്‍ബാ മുത്തേ.. നീ പോവാണൊ..
ഹാപ്പി ജേര്‍ണി.. കിട്ടണതൊക്കെ വാങ്ങി കിഴി കെട്ടിക്കോ
ഡിങ്കാ... ഇതോ തേങ്ങ... തേങ്ങ അതിന്റെ ശബ്ദമാധുരിയോട് കൂടി ഉടയ്ക്കാനുള്ള പടിപ്പെങ്കിലും തികഞ്ഞില്ലേ ഡിങ്കാ...
തേങ്ങയടിയില് അഗ്രജനെ തോല്പിക്കാന് നിങ്ങക്കാവില്ല മക്കളെ... നിങ്ങക്കാവില്ല.
:)
വിവി യേ.. പ്രോക്സി ബ്ലോഗിങ്ങിലൂടെ ആണെങ്കിലും ഇടക്കൊക്കെ ഇങ്ങനത്തെ പോസ്റ്റുകളിലൂടെയെങ്കിലും പൂശുന്നുണ്ടല്ലോ!
ഹയ്യോ! ഈ ലേഖനം വായിച്ച് ഞാഞ്ചിരിച്ചൊരു പരുവമായി ..സാന്റോസിന്റെ ഇതിനു മുന്നത്തെ പോസ്റ്റ് വയിച്ച് വയ്യാതായി.. ദേ ഇപ്പോഇതും !
എനിക്കാ കൊണ്ടോട്ടി സുലൈമാന്റെ പടം ഹഹഹ.. കലക്കി..
പിന്നെ, കൈപ്പള്ളി ടീമിന്റെ പടം പിടുത്തം !
ആകെമൊത്തം കലക്കിമറിച്ചു!
ദില്‍ബാ.. നിന്നെക്കുറിച്ചോര്‍ത്ത് എനിക്ക് സഹതപിക്കാനേ ആവൂ ;)
ദില്‍ബാസുരാ.. കൊച്ചിയിലേക്ക് സ്വാഗതം. എറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ മുറി ബുക്ക് ചെയ്യട്ടോ?
വിമാനത്താവളത്തിലെത്തിയ ദില്ബൂനെ ആദ്യ ഭാര്യേം, മുന്നാമത്തേ ഭാര്യയിലേ രണ്ടാമത്തേ മകനും ചേര്‍ന്ന് സ്വികരിച്ചു.
നന്ദീണ്ട്രാ പന്ന്യോളെ... കൂടെ നടക്കുന്നവന്റെ നെഞ്ചത്ത് തന്നെ വേണം മാര്‍ഗം കളി. എന്നാലും എണ്ണത്തോണി എന്ന് കേട്ടപ്പോ ഒരു കുളിര്‍മ്മ.(ഏത്? നുമ്മടെ ഷക്കൂന്റെ പടമല്ലേ അത്)
വിവ്യേ മദിരാശി ചന്തേലിട്ട് വെട്ടും നിന്നെ ഞാന്‍ ട്ടാ.. സോറി മുട്ടും.. കണ്ട്മുട്ടും എന്നാണ് പറഞ്ഞത്. [കൈയ്യിലിരിപ്പ് വെച്ച് വല്ല പാണ്ടീം അവനെ വെട്ടും. ഈ പറഞ്ഞത് സാഹചര്യതെളിവായാല് ഞാന്‍ തെണ്ടും അത് കൊണ്ടാ മാറ്റിപ്പറഞ്ഞത്]
പോസ്റ്റ് കലക്കി കുളം തോണ്ടീട്ടാ വിവി ഗഡീ ... ഹഹഹ
നാട്ടിലെ ലേഡീസ് കോളേജ് എല്ലാം ഒരു മാസത്തേയ്ക് നിര്‍ബ്ബന്ധ ഹര്‍ത്താലായി അടച്ചിട്ടു.
ദില്ബനെ തളക്കാന്‍ പറ്റിയ പുളിമരം ഒന്നു നോക്കി വച്ചേക്കണേ....
ദില്ബന്റെ വരവറിഞ്ഞ് കോഴിക്കോട് ഭൂമി വില കുത്തനെ ഇടിഞ്ഞെന്നാണല്ലോ കേള്‍വി. ദില്‍ബോ, നിന്ന് ഇത്രയ്ക്ക് ബഹുമാനമാണോ നാട്ടുകാര്‍ക്ക്?
നാട്ടിലേയ്ക്ക് സ്വാഗതം. നമുക്കൊന്ന് കാണണ്ടേ, കാണണം. സഖാവ് ബാംഗ്ലൂര്‍ വരുന്നുണ്ടോ? അറ്റ്ലീസ്റ്റ് കൊച്ചിയിലെങ്കിലും? നിന്നെ എനിക്ക് എവിടെയെങ്കിലും വച്ച് കിട്ടിയാല്‍ മതി.
എന്തിനോ വേണ്ടി പറക്കുന്ന വിമാനങ്ങള്‍...കഷ്ടം!!!
ഹ ഹ ഹ. വിവി ഗഡ്യേ കലക്കിമറിച്ചു.
ഇന്ന് സാമ്പിള്‍ വെടിക്കെട്ട്.
സാന്‍ഡോവിന്റെ പതിനെട്ടുനിലയിലുള്ള അമിട്ട് ഇപ്പൊ തന്നെ പൊട്ടിവിരിഞ്ഞേ ഉള്ളൂ. ദാ പിന്നാലെ വിവി യുടെയും.
ഈ ടൈപ്പ് മൊതലിനെ പകല്‍ 11 മണിക്കും വൈകിട്ട് 3 മണിക്കും ഇടക്ക് റോഡില്‍ കൂടി നടത്തരുതെന്നാ ഹൈക്കോടതി ഉത്തരവ്. ത്രിശൂര്‍ പൂരത്തിന് വാങ്ങിച്ച പ്രത്യേകാനുമതി വല്ലതും കിട്ടുമെങ്കില്‍ ആരെങ്കിലും ഒന്നു വാങ്ങി വച്ചേര്....
ദില്‍ബാ രാത്രിയില്‍ ഇറങ്ങി നടക്കാന്‍ രണ്ട് റിഫ്ലക്ടറുകള്‍ കൂടി വാങ്ങീച്ചോണേ ...
വിവി .... കല്ക്കീട്ടൊ ....
ദില്‍ബാ ... ഇടിച്ച് അവന്റെ കൂമ്പ് കലക്കണം കേട്ടാ..
ചാത്തനേറ്: സ്വീകരണങ്ങള്‍ ഏറ്റുവാങ്ങാന്‍ സ്വന്തം ബോഡിയില്‍ സ്ഥലമുണ്ടോ എന്ന സംശയം കാരണം ദില്ബന് ഡ്യൂപ്പുകളെ ഇറക്കുന്നു.
120 കിലോ തൂക്കവും ആറടിപ്പൊക്കവും ആറു വയസ്സുകാരന്റെ ബുദ്ധിയുമുള്ളവര്ക്കു മുന്‍ഗണന.
താല്പര്യമുള്ളവര് ബാച്ചിക്ലബ്ബ് ഭാരവാഹികളെ ഉടന്‍ സമീപിക്കുക.
ദില്‍ബേട്ടന്‍ എന്നെക്കാണാന്‍ വരുന്നു :- വാത്ത.
ഇതുപോലുള്ള രസകരമായ യാത്രാവിവരണങ്ങള്‍ എഴുതാന്‍ ആളിനെ ആവശ്യമുണ്ട്.
നെറ്റില്‍ നിന്നും പടം അടിച്ചുമാറ്റി പബ്ലീഷ് ചെയ്തതിനു ഈ സ്വന്തം ലേഖകനെ ഇതിലെ ഓരോ ചിത്രത്തിന്റേയും ഉടമകള്‍ അവരവരുടെ രാജ്യത്ത് കൊണ്ടുപോയി കുനിച്ചുനിര്‍ത്തി ചാര്‍ത്തുന്നത് രസകരമായി ലൈവ് ബ്ലോഗ് ചെയ്യാന്‍ ആളെ ആവശ്യമുണ്ട്.
ഓ ടോ : ശ്രീജീ, സംഭവം രസകരം.
ദില്ബന്റെ വരവു പ്രമാണിച്ച് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ മാറ്റി പണിയുന്നു എന്നു കേട്ടത് ശരിയാണോ?
ദില്ബുവാ ഇതൊന്നും കണക്കാക്കണ്ട കേട്ടോ. നമ്മളുകൂട്ടാണ്.
വീണ്ടും വിവി!!!
:)
ദില്‍ബാ അപ്പോ നീ പൂവാണോ? പോണ്ട്രെക്ക.
എമറാത്തികളുടെ അരുമയും ആസ്ഥാനബൂലോഗനുമായ ദില്ബുവിനിമ്മാതിരി സ്വീകരണമോ? എന്റെമ്മോ! സാക്ഷാല്‍ ബുഷണ്ണനോ കോഫീയണ്ണനോ ചാള്സണ്ണനോ പോലും ഇല്ലാത്ത തരം!
ദില്ബനെ എങ്ങനെ സ്വീകരിച്ചാലും വേണ്ടൂല, ഏതു ഷേയിപിലാണേലും ഇങ്ങാട്ട് തിരിച്ചയക്കേണമേ! \ലവനെ കൊണ്ട് ലിവിടെ ലിനിയും ലൊറേ ലാവശ്യമുണ്ട്!
:)
തകര്ത്തേക്ക്ണൂ വീവീ :-)
തലകുത്തി ആദ്യം നിന്നിട്ട്, പിന്നെ നേരെ നിന്ന് ചിരിച്ചു (രണ്ടും കൂടി ഒരുമിച്ച് ചെയ്യാന്‍ പാടാ..കല്യാണം ഒക്കെ കഴിഞ്ഞതല്ലേ)
സൂപ്പര്‍..വിവി ബ്ലോഗിംങ്ങ് നിര്ത്തര്ത് ട്ടാ.
അങ്ങനെ ദില്ബന്റെ വരവ് ഒരു ലെവലാക്കി.
സമ്മര്‍ദ്ദ വര്‍മ്മ said...
വിമാനത്താവളത്തിലെത്തിയ ദില്ബൂനെ ആദ്യ ഭാര്യേം, മുന്നാമത്തേ ഭാര്യയിലേ രണ്ടാമത്തേ മകനും ചേര്‍ന്ന് സ്വികരിച്ചു.
ഈ കമന്റ്, ഇതേ പോലെ തന്നെ, ഇന്നു അതുല്യാമ്മേടെ സ്റ്റാറ്റസില്‍ കണ്ടിരുന്നല്ലോ ?
അപ്പോ അതുല്യാമ്മയാണല്ലേ , ഈ മൊത്തം വര്മ്മകള്!
ഹമ്പമ്പോ!
ഞാനാരൊക്കെ സംശയിച്ചു.. ഈ വര്മ്മകളിയില്! (എന്നെപ്പോലും സംശയിച്ചു :)
ഹമ്പമ്പോ! അമീബകള്‍ ഇരപിടിക്കാന്‍ ഇറങ്ങും നേരം.. ഇടിവെട്ടി, പേമാരിയായി. സായന്തനമായി. കുറ്റാകൂരിരുട്ടും വരുന്നു.
വര്മ്മാപ്രേതങ്ങള് ഇപ്പോ ഇറങ്ങുന്ന യെല്ലാ ലച്ചണവും തൊടങ്ങിയോ.
ദില്‍ബാ നിന്റെ കാര്യം..! ചൂട്ടെടുത്തോ, മഴയത്തും കത്തുന്ന ചുരുട്ടെങ്കിലുമെട്. പകരം വീട്ടാന്‍ വരുന്ന വര്‍മ്മകള്‍ക്ക് വെളിച്ചമാവട്ടെന്നേയ്..
ഞാന്‍ വീട്ടീ പോണൂ..
അറിഞ്ഞോ അറേഞ്ച് ചെയ്തിരിക്കുന്ന സ്വീകരണത്തിന്റെ വാര് ത്ത അറിഞ്ഞ ദില്‍ ബന് ഫ്ലൈറ്റില്‍ നിന്നും ചാടി രക്ഷപെടന് ശ്രമിച്ചു. ഇതു മുന്‍ കൂട്ടിക്കണ്ട കുട്ടിച്ചാത്തന് തന്റെ വടി പൊലും ഉപേക്ഷിച്ചു ആ ചിത്രം പറന്നെടുത്തു. ഫോട്ടോ കാണാന്‍ ഇവിടെ ക്ലിക്കുക
:)
ദില്‍ബാസുരാ, മുതുകത്ത് വീഴുന്ന ഒരോ ഇടിയിലും ബൂലോഗത്ത് നീയിട്ട കമെന്റുകള്‍ നിന്നെ തലച്ചോറിലെ സെറിബെല്ലത്തില്‍ (അങ്ങിനെ ഒന്ന് ഉണ്ടെങ്കില്‍) തെളിയും. ആകെ മൊത്തം നീ എത്ര കമെന്റ് ഇക്കാലം കൊണ്ട് ഇട്ടു എന്നറിയാന്‍ പിന്മൊഴി നൊക്കുകയൊന്നും വേണ്ട, ഹോസ്പിറ്റലിലെ ഡിസ്ചാര്‍ജ്ജ് സമ്മറിയില്‍ ശരീരത്തിലെ വെട്ടുകളുടെ എണ്ണം എത്രയാണ് എന്ന് മാത്രം നൊക്കിയാല്‍ മതി.
വര്‍മ്മാലയത്തിന്റെ പടിക്കലെങ്ങാനും വന്നാല്‍ പിന്നെ നിന്റെ കാര്യം പോക്കാ
അഖിലബൂലോക പ്രമാണി......
മാര്ത്താണ്ടന്.......
ചമ്പൂകന്......
നെഞ്ചത്തിടിച്ചാല്‍ നടുമ്പൊറം കൂടി കാട്ടിത്തരുന്ന മഹാന്.....
മലയാളത്തില്‍ അറബീടെ തന്തക്ക് വിളിച്ചപ്പോ...
അര്‍ഥം ചോദിച്ച അറബിക്ക് .....
അര്‍ഥം അറബീലാക്കി കൊറിയര്‍ ചെയ്തവന്......
സര്‍വോപരി ബാച്ചികളുടെ അഭിമാനം......
സര്‍വശ്രീ......
കോട്ടക്കല്‍ ഗണപതിയുടെ ഡ്യൂപ്പുമായ ദില്ബാസുരന് അവര്‍കള്‍ക്ക് കേരളത്തിലേക്ക് സ്വാഗതം....
[ആ കളര്‍ ദ്രാവകം ഇങ്ങട് കൊണ്ടുവന്നില്ലേല്‍ ഇവിടെ കൊലപാതകം നടക്കും......ഇരിക്കും..പിന്നെ നെഞ്ചത്തടിച്ച് മോങ്ങും]
ടാ..വിവീ...
ഇങ്ങനെ നാട്ടുകാരടെ നെഞ്ചത്ത് കേറി നടന്നാ മതീട്ടാ...
നിന്റെ ബ്ലോഗ് ഇനി ഞാന്‍ മദ്രാസില്‍ വന്ന് കുത്തിപ്പൊക്കണോ......
അടുത്ത ഒരാഴ്ചക്കുള്ളില്‍ ലോനപ്പനും വിവീം ഒരുമിച്ച് പഴേ ബ്ലോഗ് തുടങ്ങീല്ലെങ്കില് .......
ബ്ലോഗിലിട്ട് ഞാന്‍ കത്തിക്കും.......
[ബീഡി കത്തിക്കൂന്ന്]
കിണ്ണന് പോസ്റ്റെട്ടാ......കൊട് കൈ
ദില്ബാസുരന് വരുന്നതു പ്രമാണിച്ചു കാലിക്കറ്റ് വാഴ്സിറ്റിക്ക് വിസി അന്‍വര്‍ ജഹാന് സുബേരി അവധി പ്രഖ്യാപിച്ചു
ദില്‍ബൂ, അനുജാ, നീ ഇവിടുന്ന് ഞങ്ങളെ വിട്ട് ഒരു മാസത്തേക്കായാലും പോകുന്നു എന്നറിയുമ്പോള്‍ നെഞ്ചും കൂട്ടിലൊരു വിങ്ങല്‍, പിന്നെ മനസ്സിലൊരു ഏങ്ങല്, പക്ഷെ ഇത്രയും സന്തോഷത്തോടെ, ആര്ഭാടാത്തോടെ നിന്നെ വരവേല്‍ക്കാന്‍ നാട്ടിലെ ചങ്ങാതിമാര്‍ ഒരുക്കം കൂട്ടുന്നത് കാണുമ്പോള്‍ എന്റെ മനസ്സ് നിറഞ്ഞു പോയി.......പോയി വാ, എണ്ണ തോണിയില്‍ കിടക്കുമ്പോള്‍ കമന്ന് കിടക്കണേ:)
വിവിയേ...
ഇങ്ങനെയെങ്കിലുമൊക്കെ കാണാല്ലോ..
എന്തൊരു കലക്കന്‍ ഭാവന...
ഉഗ്രന്‍..
ഒത്തിരി നഷ്ടപ്പെടുന്നു ഈ ബൂലൊകം.:)
ഈ മര്ക്കടങ്ങളെക്കൊണ്ടു തോറ്റല്ലോ എന്റെ പൊന്നും കുരിശു മുത്തപ്പാ.
അതേ, ബാച്ചിയായോ പെണ്ണുകെട്ടിയോ എങ്ങനെ വേണമെങ്കിലും തിരിച്ചു വരട്ടെ, ഞങ്ങള്‍ മരുഭൂമിയില്‍ നട്ടു വളര്‍ത്തുന്ന ഈ തുളസിയില്‍ (ബ്ലോഗറല്ല) ആരും ഡി ഡിറ്റി തളിക്കരുത്. അതായത് പഞ്ചാപരാധങ്ങള് (മദ്യപാനം, വ്യഭിചാരം, മോഷണം, ചൂത്, നായാട്ട്) ദില്ബനെ പഠിപ്പിക്കരുതെന്ന്.
ഒരംബുജാക്ഷിയും മണക്കാത്ത കൃഷ്ണബാഹുവാണവന്. കൊണ്ടോയി നശിപ്പിച്ചാല്‍... ആളെ കൂലിക്കെടുത്തെങ്കിലും പണി തരും.. ഹും.
വ്യക്തിഹത്യയുടെ സീമ ലംഘിച്ചാല്‍ അതു ദേവനെയാണങ്കിലും അസുരനെയാണങ്കിലും ബാധിക്കുമെന്നതാണു സത്യം.
അച്ഛനേം അമ്മേനേം കാണാനെന്തിനാടാ ഒരു മാസം?
പതിനഞ്ച് ദിവസം തന്നെ ധാരാളം. ബോറടിയുടെ ദൈവം നിന്നെ അനുഗ്രഹിയ്ക്കട്ടെ, ധാരാളം പണിമുടക്കുകള്‍ കൊണ്ട്.
ദില്ബാസുര മാമാങ്കം കലക്കന്‍.
ഇതിനേലും ഭേദം ദിലുനെ നിങ്ങള്‍....
-സുല്‍
ദില്‍ബാ,
വെല്‍ക്കം റ്റു മലപ്പുറം..
:)
hahahha..........aa pavam dilban ithinumathram enthu cheythu ente karthaveeeeeeee......
ഞായ്ങ് ഒത്തിരി ലേറ്റായി...ഇന്നലെത്തന്നെ വായിച്ചെങ്കിലും കമന്റാന്‍ നേരം കിട്ടിയില്ല.
അപ്പ കാര്യങ്ങളാഘോഷമായി അങ്ങട് നടക്കട്ടെ
കരിപ്പൂരു മുതല്‍ കോട്ടക്കല്‍ വരെ പനമ്പട്ടയും കദളിക്കുലയും ശര്ക്കയുമായി ബാച്ചീഗഡികള് സ്വീകരണമൊരുക്കട്ടെ...
80 കഴിഞ്ഞ വൃദ്ധ നാരികളെ അണിനിരത്തി സ്പെഷല്‍ താലപ്പൊലി...(ന്നാലും സൂക്ഷിക്കണം)
ഇത്തവണ കെട്ടു നടക്കുമെന്ന് ഇടക്കിടെ ദില്ബന് വീമ്പിളക്കുന്നുണ്ടെങ്കിലും അത് പെണ്‍കുട്ടികളുടെ തന്തമാര്‍ക്ക് ഒരാശ്വാസവും നല്‍കുന്നില്ല.ആയതിനാല്‍ ദിലബ്നെ തെങ്ങിനോട് ചേര്‍ത്ത് ഒരു കെട്ട് നടക്കാന്‍ എല്ലാ സാധ്യതയുമുണ്ട്...
മംഗളം ഭവന്തു...
(വിവീ, മാരീഡ്സിന്റെ വക സ്പെഷല്‍ കണ്‍ഗ്രാറ്റ്സ്...നീ താണ്ടാ ഒരിജിനല് യൂദാസ്)
ഈശ്വരാ,
കമന്റുകള്‍ ഒക്കെ വായിച്ചപ്പോള്‍ ഞാന്‍ മരിച്ചു പോയി എന്നാ തോന്നിയത്. ഒരു മാതിരി മനോരമയില്‍ പോക്കറ്റടിക്കാരന് അവറാന് മരിച്ച വാര്‍ത്ത വായിക്കുന്നത് പോലെ. അവറാന് ആനയാണ്, കുതിരയാണ്, പാളയംകോടന് പഴമാണ്, മാലാഖയാണ്, സര്‍വ്വോപരി പോക്കറ്റടിക്കലയിലെ ആചാര്യനുമാണ് എന്ന് പറഞ്ഞ പോലെ. :-)
നന്ദിയുണ്ട് എല്ലാരോടും. സന്തോഷവുമുണ്ട്.
(വിവീ, ശ്രീജീ, സാന്റോ നിങ്ങള്‍ക്കുള്ള നന്ദി നേരിട്ട് തരാം)
അതുല്ല്യാമ്മേ,
അറം പറ്റുന്ന കമന്റിട്ടു, സ്റ്റാറ്റസ്സിട്ടു എന്ന് പറഞ്ഞ് തല്ലാന്‍ വരരുത്. തമാശയ്ക്ക് പറയുന്നതാണ്. :-)
ഡാ ദില്‍ബാ... നീ ടെന്‍ഷനാവാതെ. ആര്യവൈദ്യ ശാലയില്‍ റൂം റെഡി. ഞാന്‍ അന്വേഷിച്ചു...
നാട്ടിന്ന് പോരുന്നതിന് മുമ്പുള്ള കാലം നീ മറന്നാലും നാട്ടുകാര്‍ മറക്കില്ലഡേയ്...
ഓടോ : കോട്ടക്കല്‍ ഗോദ്രജിന്റെ പൂട്ട് കിട്ടാനില്ലത്രെ. രണ്ട് ദിവസം കൊണ്ട് പഴയ സ്റ്റോക്ക് പോലും വിറ്റ് പോയെന്ന് കേള്‍ക്കുന്നു.
യാത്രയപ്പ്... സ്വീകരണ മാമാങ്കത്തിന് നാല്പതാം കമന്റ് എന്റെ വക സംഭാവന.
ദില്ബനെന്താ ചെണ്ടയോ..
ഇങ്ങിനെ പോകുന്നവരും വരുന്നവരും കൊട്ടിക്കൊണ്ടു പോകാന്‍..
നീയിങ്ങു പോരെടാ മോനേ.. നമുക്കിവിടെ അടിച്ചു പൊളിക്കാം..
വീവീീീ...അടിപോളി..കലക്കി കടുവറുത്തു..കൈപ്പള്ളീ ടീമിന്റെ കാലു കണ്ട്..ചിരിച്ച് ചിരിച്ച് ...എനിക്കു വയ്യേ!
Post a Comment