Friday, April 20, 2007

കരിദിനം

ആ പച്ചാളം എവിടെ? ബച്ചന്‍ കൊച്ചന് ഒരു കൊട്ടേഷന്‍ ഇടണം... ഇന്ത്യയിലെ മൊത്തം യുവ ജനതയേയും വഞ്ചിച്ച് ആ കാപാലികന്‍ സ്വപ്ന സുന്ദരി ഐശൂനേം കൊണ്ട് പോയില്ലേ...

ഇന്നു മുതല്‍ മൂന്ന് നാളുകള്‍ക്ക് നമ്മള്‍ ബാച്ചികള്‍ കരിദിനം ആഹ്വാനം ചെയ്യുന്നു...

ഭാരതം സ്തംഭിക്കണം.

എന്നാലും ഐശൂ...

8 comments:

Unknown said...

ഇന്നു മുതല്‍ കരിദിനാ‍ചരണം... തിങ്കള്‍ വരെ.

കെവിൻ & സിജി said...

അങ്ങനെ രണ്ടു പ്രശസ്ത ബാച്ചിലര്‍സ് കൂടി ഇന്നു് രാജിവെച്ചൊഴിയുന്നു. കഷ്ടം ഈ ബാച്ച്യേള്‍ ടെ കാര്യം.

സൂര്യോദയം said...

ഐശുമ്മ പോയാല്‍ പോട്ടെ മക്കളേ... അടുത്ത ഐറ്റം നോക്ക്‌.... ഇങ്ങനെയായാല്‍ ദിവസവും കരിദിനം ആചരിക്കേണ്ടിവരും നിങ്ങള്‍ക്ക്‌... :-)
ആ പഴയ ദുര്‍ബലനെ കണ്ടുപഠിയ്ക്ക്‌... ഒന്ന് ഒത്തില്ലെങ്കില്‍ അടുത്ത മാച്ച്‌ ആയ ഐറ്റത്തിന്റെ തപ്പിയെടുത്തോളണം... അതും പോയാല്‍ നെക്സ്റ്റ്‌.... അങ്ങനെ അങ്ങനെ...

(ഈ ഏരിയയില്‍ കയറാന്‍ പാടില്ല എന്നില്ല എന്നുകരുതുന്നു. എന്തായാലും ഞാന്‍ പോയേക്കാം...)

Dinkan-ഡിങ്കന്‍ said...

ലതാണ്..ലതാണ്..സൂര്യോദയം പറഞ്ഞതാണ് പോയന്റ്. ആ സ്പിരിറ്റ് വേണം. അല്ലെങ്കില്‍ ഡിങ്കന്‍ മോത്ത് നോക്കുമ്പോള്‍ നിലത്ത് കാര്‍ക്കിച്ചു തുപ്പണ കൊച്ചുങ്ങളെ ഓര്‍ത്ത് എന്നും ഡിങ്കനു കരിഓയില്‍ വീപ്പയില്‍ മുങ്ങി കരിദിനം ആചരിക്കേണ്ടി വന്നേനെ. ഇക്കാര്യത്തില്‍ സര്‍വ്വശ്രീ “സൂരി നമ്പൂരിപ്പാടാണ്” നുമ്മ ബാച്ചിലേര്‍സിന്റെ ഗുരു. “ഇന്ദുലേഖ ല്ല്യാച്ചാല്‍ വൃഷളി ആയാലും തരക്കേടില്ല്യാര്‍ന്നു”..ലതാണ്..ലതാണ്

ആഷ്‌ചേച്ചീനെ ഡിങ്കന് കണ്ണെടുത്താല്‍ കണ്ടൂട. ഛേയ്.

കുതിരവട്ടന്‍ | kuthiravattan said...

ഐഷുനെ ഞാന്‍ പണ്ടേ വേണ്ടാന്നു വച്ചതാ. നീണ്ടു വെളുത്തു കോലുപോലെ. പോരാത്തേനൊരു പൂച്ചക്കണ്ണും.

Pramod.KM said...

മൂന്നു നാളത്തേക്കു ചുരുക്കണോ?;)

Dinkan-ഡിങ്കന്‍ said...

കുയ്‌രവട്ടോ..കുയ്‌രവട്ടോ..ഉം..ഉം..

പുളിച്ചാലും മുന്തിരി തുപ്പരുത് ട്ടാ

Unknown said...

പച്ചാളം‍ ചേട്ടന്‍‍ വന്ന് വിളിച്ചാല്‍ ഞാന്‍ ‘ഛോട്ടാ മുംബൈ‘ കാണാനാണെങ്കില്‍ പോലും ഏത് പാതിരാത്രിക്കും ഞാന്‍ കൂടെ ഇറങ്ങി വരും എന്നാണ് ഐശു പറഞ്ഞത്.അങ്ങനെയുള്ള ഐശുവിനെയാണ് പച്ചാളം ചതിച്ചത്. :-(

(കടവന്ത്ര ഐശുവിന്റെ കാര്യമാ പറഞ്ഞത്)