എതിരാളിക്കൊരു പോരാളി.
ബാച്ചികളോട് കട്ടക്ക് കട്ടക്ക് മുട്ടിയവന്‍.
പല വിവാഹിത സിംഹങ്ങളും തോറ്റ് മടങ്ങിയപ്പോളും...
അവസാനശ്വാസം വരെ പോരാടും എന്ന് യുദ്ധഭൂമിയില്‍ കിടന്ന് ചുമ്മാ അലറിയവന്‍.
[എല്ലാരും യുദ്ധം നിര്‍ത്തി ചായ കുടിക്കാന്‍ പോയ സമയത്ത്]
ബാച്ചികളുടെ തലൈവര്‍ ശ്രീജിയെ ചാറ്റിലൂടെ ഭീഷണിപ്പെടുത്തിയവന്‍....
ബാച്ചിസിംഗം ദില്‍ബനെ ഓര്‍ക്കുട്ടില്‍ കേറി തല്ലുമെന്നുപറഞ്ഞവന്‍...
പച്ചാളത്തിനെ വഴിതെറ്റിക്കാന്‍ ഒരു സോഡ വാങ്ങിച്ചു 3 ഗ്ലാസ്സിലാക്കി ഒഴിച്ചു കൊടുത്തവന്‍
[എന്നിട്ട് തന്നെ പച്ചാളം 3 ദിവസം കഴിഞ്ഞാ എഴുന്നേറ്റത്]
വിവിയോട് മെയില്‍ വന്നു എന്നു പറഞ്ഞവന്‍
[മദ്രാസ് മെയിലിന്റെ കാര്യം ആണു ഉദ്ദേശിച്ചത്-പക്ഷേ തികച്ച് പറയുന്നതിനു മുന്‍പേ....
കാവിലമ്മേ എന്നു വിളിച്ചുകൊണ്ട് വിവി ബോധം കെട്ട് വീണു].
ഇക്കാസിനെ കുറിച്ചുള്ള അപവാദം സൂസിയുടെ അടുത്ത് പറഞ്ഞ് അവനില്‍ നിന്നും സൂസിയെ അകറ്റാന്‍ ശ്രമിച്ചവന്‍.
കുട്ടിച്ചാത്തനെ വീണ്ടും കുപ്പീലാക്കന്‍ അവന്റെ പുറകേ ഒരു കാലി വിക്സിന്റെ കുപ്പിയുമായി ഓടിയവന്‍......
അങ്ങനെ അങ്ങനെ ബാച്ചിപ്പുലികളുമായി ശീതയുദ്ധം നടത്തുന്ന ഒരു വ്യക്തിയുണ്ട്.
ചോദിക്കൂ..അങ്ങനെ ചോദിക്കൂ....ആരാണെന്നു ഞാന്‍ പറയാം....
വേറാരുമല്ലാ....നമ്മുടെ ഇടിവാള്‍.....
ഇതൊക്കെ ഇവിടെ പറയാന്‍ കാരണം എന്താണെന്നോ..
അതും പറയാം.
ശത്രുക്കളെ പോലും സ്നേഹിക്കുക എന്ന ആപ്തവാക്യത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന[ഉവ്വ]ഞങ്ങള്‍ ബാച്ചികള്‍.....
ബാച്ചിക്ലബ്ബിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു വിവാഹിതന്റെ വിവാഹവാര്‍ഷികം ആഘോഷിക്കുന്നു.
[വിവാഹിതന്റെ അല്ലാതെ.....ബാച്ചികളുടെ വിവാഹ വാര്‍ഷികം എങ്ങനെ അഘോഷിക്കും എന്നൊന്നും ചോദിക്കരുത്...വേണോങ്കി ഞങ്ങള്‍ അതും ചെയ്യും]
നമ്മുടെ സം പൂജ്യ ശ്രീമാന്‍.....കാലഭൈരവന്‍.....സാക്ഷാല്‍ ശ്രീ ഭദ്രകാളി ചാത്തന്‍ സേവ....
ഇടിവാള്‍ മന്നവന്‍ ഇന്ന് തന്റെ അഞ്ചാം വിവാഹ വാര്‍ഷികം കൊണ്ടാടുന്ന[കൊണ്ടോടുന്ന അല്ല]വേളയില്‍....
അദ്ദേഹത്തിനും പ്രിയപത്നിക്കും എല്ലാവിധ ആശംസകളും.
Subscribe to:
Post Comments (Atom)
41 comments:
ബാച്ചി ക്ലബ് സ്പെഷ്യല്‍ പതിപ്പ്-ഇടിവാളിനു വിവാഹവാര്‍ഷികാശംസകള്‍.....
ഠേ... തേങ്ങയല്ലാ ബാക്കി വന്ന ഒരു ഗുണ്ട്.. പൊട്ടിച്ചതാ
വാളേട്ടനും ബീവിക്കും വിവാഹവാര്‍ഷികാശംസകള്‍.....
എന്നും ജാഗരൂകരും ഉത്സാഹികളുമായ ബാച്ചിലേഴ്സിന്റെ ക്ലബ്ബില്‍ ഞങ്ങളുടെ പ്രധാന എതിരാളി ശ്രീ.ഇടിവാള്‍ അവര്‍കളുടെ വിവാഹ വാര്‍ഷികത്തിന് ആശംസാ പോസ്റ്റ്.(വിവാഹിത ക്ലബ്ബില്‍ മാസത്തിലൊരിക്കല്‍ മാറാല തട്ടുന്നത് നന്നായിരിക്കും) :-)
ഓടോ:ഇടിഗഡീ.... ഒരായിരം ആശംസകള്‍!
വിവാഹ വാര്‍ഷികാശംസകള്‍..
ഇടിവാളിനു അഞ്ചാം വിവാഹ വാര്‍ഷികമോ ?
(സാന്‍ഡോ, രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന ചിഞ്ചുമോള്‍ ബൊക്കെയും മാലയും വാങ്ങാന്‍ ദേര മാര്‍ക്കറ്റില്‍ കറങ്ങുന്നതുകണ്ടു. എന്തൊക്കെ കാണണം. :) )
പ്രിയപ്പെട്ട ഇടിവാളിനും ഫാമിലിക്കും എന്റെയും ഫാമിലിയുടെയും വിവാഹമംഗളാശകള്‍.
സാന്റോസേ.. ഇതും തകര്‍ത്തു ഡാ. വിവിക്ക് മെയില്‍ വന്നത് വായിച്ച് പൊട്ടിച്ചിരിച്ചുപോയി ചുള്ളാ.. :)
ലജ്ജാവഹം...
ബാച്ചികള്‍ക്ക് ഇന്ന് ആഘോഷിക്കാന്‍ വിവാഹിതരുടെ, വാര്‍ഷികങ്ങള്‍, അവരുടെ കൊച്ചുങ്ങളുടെ ഇരുപത്തെട്ട്, പേരിടീല്‍, മാമൊദീസ, എന്ന് വേണ്ട..
പണ്ടൊക്കെ ബാച്ചിക്ലബ്ബിന് ഒന്നുമില്ലേലും അന്തസുണ്ടായിരുന്നു.. ആ ശ്രീജിത്ത് നയിച്ചിരുന്നപ്പൊള്‍...
ഈ സാന്‍ഡോ വന്നേപ്പിന്നെ, മാനോം പോയി..
ഒരു ഫുള്ള് കൊടുത്താല്‍ അവന്‍ എന്തും എഴുതും എന്തും ആഘൊഷിക്കും...
ഛേ... പരിതാപകരം...
ബൈ ദ ബൈ, ഇടിവാളിന് ഒരായിരം ആശംസകള്‍...
മക്കളും മക്കളുടെ മക്കളും അവരുടെ മക്കളും ഒക്കെ ആയി പടര്‍ന്ന് പന്തലിച്ച് ഒരു വന്‍ വൃക്ഷം ആയി തീരട്ടെ ഇടിവാള്‍ ദമ്പതികള്‍...
വിവാഹവാര്‍ഷികാശംസകള്‍
തറവാടി,വല്യമ്മായി,പച്ചാന,ആജു
ഇടിഗഡീ ദമ്പതികള്‍ക്ക് ഒരായിരം ആശംസകള്‍!
ഇടിഗഡിയും ചില ബാച്ചി ഗഡികളും തമ്മില്‍ നിലനില്‍ക്കുന്ന അന്തര്‍സംസ്ഥാന ബന്ധങ്ങള്‍ ഇതോടെ വെളിച്ചം വീശി പുറത്ത് വന്നിരിക്കയാണ് സുഹൃത്തുക്കളെ :)
പ്രിയ ഇടിവാളിനും, ഇടിവാളിച്ചിക്കും വിവാഹ വാര്‍ഷികാശംസകള്‍........ചിലവുണ്ട് (ഞങ്ങള്‍ക്കല്ല, വാര്‍ഷികമായിട്ട് തനിക്ക് കാശു ചിലവുണ്ടെന്ന്)
ഹെന്റമ്മേ ! ഞാനറീയാതെ എന്റെ വിവാഹവാര്‍ഷികത്തിനു പോസ്റ്റുമിട്ടോ ?
സാന്റോ, ഇപ്പ കണ്ടാ ? നമ്മളു തമ്മില്‍ അന്തര്‍-സംസ്ഥാന ബന്ധമുണ്ടെന്നു! അനുഭവി !
ആ വിവിയുടെ മെയില്‍ വന്ന കാര്യം വായിച്ച് പൊട്ടിച്ചിരിച്ചു!
ആശംസ അറീയിച്ച എല്ലാവര്‍ക്കും നന്ദി കേട്ടോ..
ബാച്ചികളേ നിങ്ങള്‍ക്കും നന്ദി!
ജീവപര്യന്തം തടവ് അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഇടിവാളിനും ഇടിവാളിന്റെ ജയില്‍ സൂപ്രണ്ടിനും ആശംസകള്‍.
മറ്റൊരിടം said...
ഇടിഗഡീ ദമ്പതികള്‍ക്ക് ഒരായിരം ആശംസകള്‍!
ഇടിഗഡിയും ചില ബാച്ചി ഗഡികളും തമ്മില്‍ നിലനില്‍ക്കുന്ന അന്തര്‍സംസ്ഥാന ബന്ധങ്ങള്‍ ഇതോടെ വെളിച്ചം വീശി പുറത്ത് വന്നിരിക്കയാണ് സുഹൃത്തുക്കളെ :)
ഹൌവ്... ഈ മറ്റൊരിടത്തെ കൊണ്ട് തോറ്റു... തോറ്റു...
ഇത് ഞാനെന്നേണ്... ഞാനെന്നേണ് :)
- അഗ്രജന്‍ -
ഓടോ:
അന്തര്‍-സംസ്ഥാന ബന്ധമുണ്ടെന്നു പറഞ്ഞതു സത്യമല്ലേ... ബാച്ചിക്ലബ്ബിലെ മൊത്തം ആളുകള്‍ക്കും കൈക്കൂലി തന്നിട്ടല്ലേ വിവാഹിത ക്ലബ്ബില്‍ തലപ്പത്തിരിക്കുന്നതു?
ഓഓടോ
ദില്‍ബൂ വിവാഹിതര്‍ ക്ലബ്ബില്‍ മാറാല തട്ടാന്‍ പറ്റില്ലാന്നാ അവരു ലാസ്റ്റിട്ട പോസ്റ്റ് “നെറ്റില്ലാതെ പറ്റില്ല”-
ഇടിവാളിനും സഹധര്‍മ്മിണിക്കും വിവാഹവാര്‍ഷികാശംസകള്‍.....
ഇടിഗഡീ ആശംസകള്‍ ആശംസകള്‍.
സാന്‍ഡോസിനെ ഒരു കുരിശ് കൊണ്ട് ഒതുക്കാം എന്ന് തോന്നുന്നില്ല... എവിടെ മഹാമാന്ത്രികന്‍ സുല്‍ ?
ഇടിഗഡീ ആശംസകള്‍ ആശംസകള്‍.
സാന്‍ഡോസിനെ ഒരു കുരിശ് കൊണ്ട് ഒതുക്കാം എന്ന് തോന്നുന്നില്ല... എവിടെ മഹാമാന്ത്രികന്‍ സുല്‍ ?
അഗ്രജനണ്ണാ അഥവാ എങ്ങാണ്ടൊരിടം,
വിവാഹ വാര്‍ഷിക പോസ്റ്റിലാണോ ഇടിഗഡിയ്ക്ക് അന്തര്‍സംസ്ഥാന ബന്ധമുണ്ട് അവിചാരിത ബന്ധമുണ്ട് എന്നൊക്കെ ആരോപിക്കുന്നത്. ഇതിനൊക്കെ നേരവും കാലവും നോക്കണ്ടേ? ഇത് ക്ലബ്ബ് വേറെയാ. കളി വേണ്ടാ.. :-)
വിവാഹ വാര്‍ഷികാശംസകള്‍..
:)
വിവാഹവാര്‍ഷികാശംസകള്‍.....
:)
എനിക്കു വയ്യാ ഈ സാന്‍ഡോയെ പിടിച്ചു പെണ്ണ് കെട്ടിക്കാന്‍ എളുപ്പം മാതാ പിതാക്കള്‍ക്കു തോന്നിക്കണേ.. അതെങ്ങനാ കേരളത്തില്‍ നിന്നും ഒരു പെണ്ണു കിട്ടിമെന്നു തോന്നുന്നില്ല അതിന്റെ നിരാശയാ ..
ചുമ്മാ കുടുംബമായി ഡീസന്റായി കഴിയുന്ന ഇടിവാളിനെ പോലുള്ള ജെന്റില്‍ മാന്റെ മാനം കളയുന്ന പോസ്റ്റ് ...സാന്‍ഡോയേ അതൊന്നും വേണ്ട കേട്ടോ.. അവസാനം ഈ
ബാച്ചി ചാത്തന്‍ മാരൊന്നും കാണില്ല സഹായിക്കാന്‍..
പിന്നെ കലക്കി കേട്ടോ.. ശരിക്കും ചിരിച്ചുമറിഞ്ഞു.
ഇടിവാളിനും കുടുംബത്തിനും ഞങ്ങളുടെ വിവാഹ വാര്‍ഷികാശംസകള്‍!!!
(ദൈവമേ ഈ കമന്റ് ആ ചാത്തന്‍ കാണല്ലേ) :):)
ആശംസകള്‍...
എത്ര വര്‍ഷം എന്നു ? അഞ്ചോ ?
അപ്പോള്‍ അഞ്ചു വര്‍ഷം മുന്‍പും ഇതു തന്നെ അല്ലേ പറഞ്ഞെ ?...
സ്മൈല്‍ ചെയ്യാന്‍ , ഫൊര്‍ഗോട്ട്, :):)
ഇടിവാളിനൊരു ഇടിവെട്ട് ആശംസ
ഇടിവാളിനും മഴവില്ലിനും (എങ്ങനെ സഹിക്കുന്നൂ?)ഇന്നും, വരാന്‍ പോകുന്ന എല്ലാ അഞ്ചാം വാര്‍ഷികങ്ങള്‍ക്കും, അകമഴിഞ്ഞ ആശംസകള്‍!
വിവാഹ വാര്‍ഷികാശംസകള്‍
വിവാഹ വാര്‍ഷികാശംസകള്‍
വിവാഹ വാര്‍ഷികാശംസകള്‍
വിവാഹ വാര്‍ഷികാശംസകള്‍
വിവാഹ വാര്‍ഷികാശംസകള്‍
ഇടിക്കും ഗഡിക്കും കുഞ്ഞിഡിക്കും ഒരായിരം ആശംസകള്‍!!!
ഇദാണ് മാരീഡ്‌സിന്റെ ഒരു മഹത്വം...എത്ര വലിയ വൈരാഗികളും വാലും ചുരുട്ടി പൊറകേ വരും.
ഓടോ:- “വിവിയോട് മെയില്‍ വന്നു എന്നു പറഞ്ഞവന്‍
[മദ്രാസ് മെയിലിന്റെ കാര്യം ആണു ഉദ്ദേശിച്ചത്-പക്ഷേ തികച്ച് പറയുന്നതിനു മുന്‍പേ....
കാവിലമ്മേ എന്നു വിളിച്ചുകൊണ്ട് വിവി ബോധം കെട്ട് വീണു].“
സാന്ഡോ..ഗുഡ് വണ്‍ :)
ഇടിയാനും ഇടിയത്തിക്കും ആശംസകള്‍..!
"നമ്മുടെ സം പൂജ്യ ശ്രീമാന്‍.....കാലഭൈരവന്‍.....സാക്ഷാല്‍ ശ്രീ ഭദ്രകാളി ചാത്തന്‍ സേവ....
ഇടിവാള്‍ മന്നവന്‍ ഇന്ന് തന്റെ അഞ്ചാം വിവാഹ വാര്‍ഷികം കൊണ്ടാടുന്ന[കൊണ്ടോടുന്ന അല്ല]വേളയില്‍....
അദ്ദേഹത്തിനും പ്രിയപത്നിക്കും എല്ലാവിധ ആശംസകളും."
വിവാഹവാര്‍ഷികാശംസകള്‍.....
ഓടോ : “വേറാരുമല്ലാ....നമ്മുടെ ഇടിവാള്‍.....“ നമ്മുടെ എന്നു വച്ചാല്‍??? ബാച്ചികളുടെ????
-സുല്‍
ഇടീ,
വിവാഹ വാര്‍ഷികാശംസകള്‍
വൈകീട്ടെന്താ പരിപാടി?
(സാന്റു ചോദിച്ചതാണ്)
ഇടിഗഡിയ്ക്കും, ഇടിപത്നീ ഗഡിയ്ക്കും ചേര്‍ത്ത് ആശംസകള്‍ [ഇടിയ്ക്ക് ‘കണ്‍ഗ്രാറ്റ്സും’, ഇടിയുടെ സ്വഭാവം വെച്ച് 5 വര്‍ഷം സഹിച്ച ആ പെങ്ങള്‍ക്ക് ‘കണ്ടൊളന്‍സും’ ആണ് പറയേണ്ടിയിരുന്നത്. പിന്നെ പോട്ടേന്ന് വച്ചിട്ടാ.]സാന്‍ഡോസേ, ഇടിയ്ക്ക് ആശംസ നേര്‍ന്ന് പോസ്റ്റിടാന്‍ പറഞ്ഞ എന്റെ നെഞ്ചത്ത് തന്നെ നിനക്ക് കശുവണ്ടി ചുട്ട് തല്ലണം അല്ലെ? ഇത് ബാച്ചീസ് ക്ലബായിപ്പോയി ധൈര്യണ്ടങ്ങ് ക്ലബ്ബിന്റെ വെളിയില്‍ വാടാ ഗഡീ. ഇത്തിരീ ഇവനു കുരിശൊന്നും പൊരാ, സാക്ഷാല്‍ “മരപ്പട്ടി”യെ പിടിക്കണ വാലിറുക്കന്‍കെണി വേണം. നിന്റെ ‘തിരോധാനം” പോസ്റ്റിന് ഇങ്ങനെ തന്നെ പ്രതികാരം ചെയ്യണമെടാ ദുഷ്ടാ.
അപ്പോള്‍ ഇടി (.. ചിയേര്‍...സ്...)വാളേയ്.. വീണ്ടും ആശംസകള്‍. [തോണ്ട പൊട്ടുമാറു ആശംസവിളിച്ചിട്ടും തൊണ്ട നനയ്ക്കാന്‍ ഇവിടെ കരിങ്കാലിയും,ദാഹശമനിയും ഒന്നും ഇല്ലേടേയ്?]
ആശംസകള്‍ ഇടിവാളേ.....
ഇനിയും ഒരു നൂറുകൊല്ലം ഇടിവെട്ടട്ടെ ബൂലോകത്ത്.
മി.ഏന്‍ഡ് മിസിസ്സ് ഇടിവാളിന് വിവാഹ വാര്‍ഷികാശംസകള്‍. ഇനിയും ഇങ്ങനെ ഒത്തിരി ഒത്തിരി വാര്‍ഷികങ്ങള്‍ സ്നേഹവും സമധാനവും കൂട്ടിക്കുഴച്ച് ഒരുമിച്ച് ഉണ്ട് ആഘോഷിയ്ക്കട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു... ഇത്തിരി വൈകിപ്പൊയി സാന്‍ഡോസേ പോസ്റ്റ് വായിയ്ക്കാന്‍....നന്നായി ട്ടോ :)
വിവാഹവാര്‍ഷികാശംസകള്‍.....
ഗഡിവാളേ,
താങ്കള്‍ക്കും ശ്രീമതിക്കും വിവാഹവാര്‍ഷികാശംസകള്‍. ചിരഞ്ജീവിയും (നടനല്ല) സൌഭാഗ്യവതിയും ആയി നൂറ്റാണ്ട് വാഴ്ക.
[ദില്‍ബോ, പൊടി തട്ടാമേ, ദാ ഇപ്പോ തന്നെ]
ഇടീ, ഇടിച്ചീ,
ആശംസകള്‍..
(ആ സാന്‍ഡോസിന് ഒരു ഫുള്ള് കൊടുത്ത് ഇത് എഴുതിപ്പിക്കണമാരുന്നോ..? ആ ദില്‍ബൂന് രണ്ട് പൊറോട്ട വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞാരുന്നേല്‍ അവന്‍ എഴുതിയേനേമല്ലോ.)
ഇടിസ്
വിവാഹ വാര്‍ഷികാശംസകള്‍..
ഇപ്പോഴാ കണ്ടേ
ഇടിവാളിനും പത്നിക്കും ഒരു വൈകിയ വിവാഹവാര്‍ഷികാശംസകള്‍!
ഒരു സെയിം പിച്ച് കൂടിയുണ്ടേ :)
ഞങ്ങള്‍ ഒരു വര്‍ഷം സീനിയറാട്ടോ.
വിവാഹ വാര്‍ഷികാശംസകള്‍..:))
ഇടിഗഡി,
ഇത് നേരത്തേ അറിയാന്‍ പറ്റിയില്ല.ഞാന്‍ ഹെലികോപ്റ്ററീന്ന് വീണ ഭക്ഷണപ്പൊതി പിടിച്ചെടുക്കാനുള്ള തിരക്കിലായിപ്പോയേ...
രണ്ടാളുക്കും ഒരായിരം ആശംസകള്‍!
Post a Comment