സില്‍ക്ക് സ്മിത(ഡിസംബര്‍ 2, 1960 – സെപ്റ്റമ്പര്‍ 23, 1996) എണ്‍പതുകളില്‍ തിളങ്ങി നിന്ന ഒരു തെന്നിന്ത്യന്‍ താരമായിരുന്നു. ആന്ധ്രാപ്രദേശില്‍ ഏളൂര്‍ എന്ന ഗ്രാമത്തില്‍ ഒരു പാവപ്പെട്ട കുടുമ്പത്തില്‍ ജനിച്ച സ്മിത മലയാളം, ഇരുന്നൂറിലധികം തമിഴ്, തെലുഗ്, കന്നഡ സിനിമകള്‍കൂടാതെ ചില ഹിന്ദി സിനിമകളിലും വേഷമിട്ടു.
വിജയലക്ഷ്മി എന്നായിരുന്നു സില്‍ക്കിന്റെ ആദ്യ നാമം. ചെറുപ്പത്തിലേതന്നെ സ്മിത എന്ന് പേര് തിരുത്തുകയാണുണ്ടായത്. തമിഴിലെ ആദ്യ ചിത്രമായ വണ്ടിച്ചക്രത്തില്‍ സില്‍ക്ക് എന്ന ഒരു ബാര്‍ ഡാന്‍സറുടെ വേഷമായിരുന്നു സ്മിതയ്ക്ക്. അതിനുശേഷമാണ് സ്മിത, സില്‍ക്ക് സ്മിത എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. നാലാം ക്ലാസ്സില്‍ പഠിത്തം നിര്‍ത്തി, അന്ന് ഒന്‍പത് വയസ്സുണ്ടായിരുന്ന സ്മിത സ്വന്തം അമ്മായിയുടെ കൂടെ, സിനിമയില്‍ അഭിനയിക്കുക എന്ന ലക്ഷ്യവുമായി തെന്നിന്ത്യന്‍ സിനിമയുടെ ഈറ്റില്ലമായ ചെന്നെയിലെക്ക് താമസം മാറ്റുകയായിരുന്നു.
മൂന്നാം പിറ എന്ന സിനിമയിലെ ധീരമായ വേഷവും, നൃത്തവും സില്‍ക്കിനെ പ്രശസ്തിയിലേക്കുയര്‍ത്തി. തുടര്‍ന്നുള്ള പതിനഞ്ച് വര്‍ഷത്തോളം സില്‍ക്ക്, തെന്നിന്ത്യന്‍ മസാല പടങ്ങളില്‍ അഭിനയിച്ചു. അക്കാലത്ത് സില്‍ക്കിന്റെ അത്ര പ്രശസ്തിയുള്ള മറ്റൊരു മാദക നടിയും ദക്ഷിണേന്ത്യയില്‍ ഉണ്ടായിരുന്നില്ല.
മദ്രാസിലെ തന്റെ ഗൃഹത്തില്‍ വച്ച് മുപ്പത്തിയാറാം വയസ്സില്‍ സില്‍ക്ക് സ്വന്തം ജീവിതം അവസാനിപ്പിച്ചു.
Saturday, September 23, 2006
Subscribe to:
Post Comments (Atom)
57 comments:
സ്വാമിയെക്കൊണ്ട് കണ്ണ് തുറപ്പിച്ച ആ അപൂര്‍വ്വപ്രതിഭയുടെ ആത്മാവിന്റെ പാവനസ്മരണയ്ക്കു മുന്നില്‍ പ്രണാമം.
സില്‍ക്ക് പാവമായിരുന്നു!
(തേങ്ങിക്കൊണ്ട്..)
ഈ പോസ്റ്റില്‍ കമന്റുന്ന പെ കെ ആ ക്ലബ്ബ് മെമ്പേഴ്സ് സ്വന്തം റിസ്ക്കില്‍ കമന്റേണ്ടതാണ്. വികാരം നിയന്ത്രിക്കാനാവാതെ നിങ്ങളുടെ ഹൃദയഭാരം ഇവിടെ ഇറക്കി വെച്ചാല്‍ പിന്നീട് ഡിവോഴ്്സ് തുടങ്ങി എന്ത് അനന്തരഫലം ഉണ്ടായാലും ബാച്ചിലേഴ്സ് ക്ലബ്ബ് ഉത്തരവാദിത്വം ഏല്ക്കുന്നതല്ല!
സില്‍ക്ക് സ്മിതേ, ചേച്ചീ,
അന്നാലും നീ ഞങ്ങളെ വിട്ട് പോയല്ലോ
(തേങ്ങിക്കൊണ്ട്.......)
നിനക്കിതെങ്ങനെ സാധിച്ചു
ഞങ്ങളെ വിട്ട് പോവാന്‍...
(മൂക്ക് പിഴിഞ്ഞു കൊണ്ട്..)
കൈ വളരുന്നുണ്ടോ, കാല് വളരുന്നുണ്ടോ....
(ആദ്യത്തെ ഇരുപത്തഞ്ച് കമന്റ്സിന്, സില്‍കിന്റെ തെരെഞ്ഞെടുത്ത സിഡി വിതരണം ഉണ്ടോ ശ്രീജിത്തെ)
::വിജയലക്ഷിമി ചേച്ചിയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കുമാറാകട്ടെ::
എന്നാ അനുസ്മരണമാണെടേ ഇത്?????????
ഒരു ഫോട്ടോ പോലും ഇടാതെ!!!!!!!!!!
(തേങ്ങല്‍ നിലയ്ക്കുന്നില്ല....)
ഫോട്ടോ തപ്പിയിറങ്ങിയ ഞാന്‍ അല്‍പ്പനേരം പെരിങ്ങോടന്റെ വഴിയേ സഞ്ചരിച്ചു. ദാ ഐറ്റം .
വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ക്ക് തികച്ചും അവിശ്വസനീയമായി തോന്നിയ ഒരു വാര്‍ത്തയായിരുന്നു സില്‍ക്കിന്റെ മരണം. മാദക നടിയെന്നോ കലാകാരിയെന്നോ വിശേഷിപ്പിക്കേണ്ടത്തെന്ന് അറിയില്ല, പക്ഷേ ഒരു പറ്റം ആരാധകരെ അത്രയും കാലം കൂടെ നിര്‍ത്താന്‍ പറ്റിയ മറ്റൊരു നടി പിന്നെ ഉണ്ടായിട്ടില്ലെന്നതാണ് സത്യം.
ജയന്റെ തിരിച്ച് വന്നത് പോലെ, ഈ പോസ്റ്റോടുകൂടി സില്‍ക്കും തിരിച്ച് വരുമോ?
risk factor : 0.02 :)
സില്‍ക് ചാച്ചി തിന്ന ആപ്പിളിന്റെ മിച്ചബാക്കി വല്ലതുമുണ്ടെങ്കില്‍ ഇവിടെ ലേലത്തില്‍ വച്ചോളൂ.ചില്ലറ വല്ലതും തടയും.പണ്ട് ലക്ഷങ്ങള്‍ കിട്ടിയതാണേ..
പ്രാപ്രേ, വിദ്യാര്‍ത്ഥികളുടെ കാര്യം പോട്ടെ, പല വിദ്യാലയങ്ങളിലും അധ്യാപകര്‍പോലും ഏങ്ങലടിക്കുകയായിരുന്നു.
ആ വിക്കി ആര്‍ട്ടിക്കിളിലെ "See Also" കണ്ടോ? :)
പെണ്ണുകെട്ടിപ്പോയവര്ക്ക് (പെണ്ണിനെ കെട്ടി എന്നൊക്കെ ഒരു സമാധാനത്തിനു് അവര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും) ഒളിച്ചും പാത്തും നോക്കേണ്ട ഗതികേടു വരുത്താത്ത സ്മിതയുടെ ചിത്രം പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
യെന്നാ തറവാടിത്തമുള്ള പടം... റൊമ്പ പ്രമാദമാരിക്ക്.
ഇടയ്ക്കു കുറച്ചുകാലം അനുരാധ സില്‍ക്കിനെ കടത്തിവെട്ടി മിന്നിത്തിളങ്ങിയിരുന്നതും മറക്കാവുന്നതല്ല. എന്നാല്‍ സ്വപ്രയത്നത്തിലൂടെ സില്‍ക്ക് രാജ്ഞിപ്പട്ടം തിരികെ നേടിയെടുത്തു.
ഏതോ ഒരു ഡോക്ടറെയോ മറ്റോ സില്‍ക്ക് വിവഹം ചെയ്യുകയുണ്ടായിരുന്നു എന്നാണോര്‍മ്മ.
ക്ലബ്ബിന്റെ നിയമങ്ങള്‍ക്കുള്ളില്‍ ഒതുങ്ങുന്ന ഒരു ‘സില്‍ക്’ഫോട്ടൊ സംഘടിപ്പിക്കാന്‍ ഭഗീരഥ പ്രയത്നം നടത്തിയ പെരിങ്ങോടന് പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു. നന്ദി.. പെരിങ്സ്... നന്ദി!
അകാലത്തില്‍ പൊലിഞ്ഞ ആ അഭിനേത്രിക്ക് എന്റെ ആദരാഞ്ജലികള്‍. അവരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.
ഒരു പ്രത്യേക അറിയിപ്പ്:
സില്‍ക്കിന് ആദരാഞ്ജലികളര്‍പ്പിക്കാനും അനുസ്മരണപ്പോസ്റ്റുകളിറക്കാനും മുട്ടി നില്‍ക്കുകയും ‘ബി.പി’യുടെ ശല്യം കാരണം അതിന് സാധിക്കാതെ വരികയും ചെയ്യുന്ന എക്സ്-ബാച്ചിലര്‍മാര്‍ക്ക് അനോണിയായി കമന്റ് ചെയ്യാന്‍ സഹാനുഭൂതിയുടേയും സില്‍ക്കിനോടുള്ള സ്നേഹത്തിന്റേയും അടിസ്ഥാനത്തില്‍ ഞങ്ങള്‍ ഇവിടെ സൌകര്യമൊരുക്കിയിരിക്കുന്നു.
സോഫ്റ്റ്വെയറില് ട്രാക്ക് ചെയ്യപ്പെടുന്ന അനോണികളെ വെളിപ്പെടുത്തുന്നതല്ല. ഈ ഓഫര്‍ ഇന്നത്തേയ്ക്ക് മാത്രം.
ബാച്ചിലര്‍ എന്നതിന്റെ കൂടെ ഫ്രീ ആയൊരു എന്ന് ചേര്‍ത്തിട്ട് ഇടിവാള്‍ ഗഡി സെല്‍ഫ് ഗോളടിച്ചു. എന്നാലും അത് വേണ്ടായിരുന്നൂ.....
ഹോ, മുന്നാഭായ് അതേക്കേറിപ്പിടിച്ചല്ലേ !
സമ്മതിച്ചു ! ഇനിയൊരു പെണ്ണുകൂടി കെട്ടാനുള്ള ഫ്രീഡം എനിക്കിപ്പോള്‍ ഇല്ല !
** ഫ്രീഡമല്ല, കരുത്തില്ല, എന്ന് ആത്മഗതം ;) !
കടക്കണ്ണുകള്‍ കൊണ്ടു യുവജനങ്ങളുടെ ഹൃദയേശ്വരിയായിരുന്ന സില്‍ക്കിനു എന്റെ ആദരാഞ്ജലികള്‍ !
എന്തിനീ കടും കൈ ചെയ്തു ?? എന്നോടൊരു വാക്കു ചോദിക്കാമായിരുന്നില്ലേ !!
ഞാനന്നു ബാച്ചിലറ് ആയിരുന്നൂ !
( ഇപ്പഴോ ?? )
ഇടിവാള്‍ ജീ,
ഉരുളള് അത്ര നല്ലതല്ല. ചെളി പറ്റും. :-)
അങ്ങനെയല്ല ഇടിവാളേ, ഇങ്ങനെ പറയൂ,
“അന്ന് ഞാന്‍ യാതൊരു ജോലിയും കൂലിയും ഇല്ലാതെ തേരാപ്പാര നടക്കുന്ന ഒരു ബാച്ചിലര്‍ ആയിരുന്നു. അന്നെനിക്ക് സില്ക്കെങ്കില് സില്‍ക്ക് എന്ന് വിചാരിക്കാമായിരുന്നു. ഇന്ന് പക്ഷെ അതിനൊന്നും ഞാനില്ല. ഇന്നെനിക്ക് ഒരു കുടുംബമുണ്ട്, കുട്ടികളുണ്ട്, കര്‍ത്തവ്യം ഉണ്ട്. ഇന്നേതൊരു സിനിമാസ്വാദകനേയും പോലെ “കഷ്ടമായിപ്പോയി “എന്നൊരു വാക്ക് മാത്രമേ ആ വിയോഗത്തില്‍ എനിക്ക് രേഖപ്പെടുത്താന്‍ പറ്റൂ. അല്ലാതെ ബാച്ചിലര്മാരെപ്പോലെ ഹൃദയം പൊട്ടിക്കരയാനൊന്നും ഉത്തരവാദിത്വമുള്ള ഒരാളെന്ന നിലയ്ക്ക് എന്നെക്കിട്ടില്ല.”
;)
അയ്യേ ഇടിവാള്‍ കമന്റ് ഡിലീറ്റ് ചെയ്തു.
അത് ഫൌള്! കളിയുടെ സ്പിരിറ്റിന് ചേരാത്തതാണ് താങ്കള്‍ ചെയ്തത് എന്ന് മാത്രമല്ല അത് ആരോപണങ്ങള്‍ക്ക് കരുത്തും പകരുന്നു. ആരേയും കുത്തിനോവിക്കില്ല എന്ന പോളിസി പ്രകാരം ഞങ്ങള്‍ ഒന്നും പറയുന്നില്ല എങ്കിലും കണ്ണുള്ളവര്‍ കാണട്ടെ.
(ഓടോ:ഗഡ്യേ... :D.ഇതൊക്കെ നോക്കിയിട്ട് വേണ്ടേ കമന്റ് ചെയ്യാന്‍?)
ഞാനീ നാട്ടുകാരനല്ല.
എനിക്കൊരൊറ്റ സില്ക്കിനേ അറിയൂ.
വിശാലന്റെ സില്‍ക്കിനെ.
ഒരു അപൂര്‍വ്വ പ്രതിഭയായിരുന്നു അവര്‍..
രാവിലെ തന്നെ എന്റെ കണ്ണ് നിറയിച്ചു.
ഇവരിപ്പഴും വിക്കി വിട്ട് കളിച്ചിട്ടില്ലല്ലോ..പാവം ശ്രീജി, ഒരു പാട് മെനക്കെട്ടു, ആംഗലേയ വിക്കിയില്‍ നിന്നുള്ള വിവര്‍ത്തനത്തിന്. ആനയോടുള്ള താത്പര്യം പോലുമില്ലേ ഈ ബ്ലോഗിന്റെ നാഥയായ സില്‍ക്കിനോട് ..?
ഓ.ടോ: എന്തേലും ചൂടായിട്ട് വായിക്കാനും കാണാനും വന്നപ്പോള്‍ സാരിയുടുത്തൊരു സില്‍ക്കിന്റെ പടവും..ശേ.ഇവന്മാര് ശരിയല്ല..
കയറുന്നില്ല.ഒരു കാര്യം ചോദിച്ചിട്ടു പൊകാമെന്നു കരുതി.സില്‍ക്കിന്റെ പേരില്‍ ഒരു പൊതുമേഘലാ സ്തഥാപനം കേരളത്തില്‍ തുടങ്ങിയത് ആരാണെന്നു വല്ല പിടുത്തവും ഉണ്ടൊ ?
എന്താ പ്രകടനം സ്ഫടികത്തില്‍!!
സില്ക്കിനല്ലാതെ ഏതു നടിക്ക് പറ്റും ആ റോള്‍ ചെയ്യാന്‍?
സില്‍ക്ക് സ്മിതയും കല്യാണം കഴിച്ചിരുന്നില്ല എന്നാണറിവ്.
ആദരാഞ്ജലികള്‍.
ഏറെ വിവസ്ത്രയാവാതെ എങ്ങനെ രതിഭാവങ്ങള്‍ പ്രസരിപ്പിക്കാമെന്നത് തെന്നിന്ത്യന്‍ സിനിമക്ക് കാട്ടിക്കൊടുത്ത സില്‍ക്കിന് പ്രണാമം.
മാമ്പഴക്കൂട്ടത്തില്‍ മല്‍ഗോവയാണു നീ,
മാസങ്ങളില്‍ നല്ല കന്നിമാസം.
കാട്ടുമരങ്ങളില്‍ കരിവീട്ടിയാണു നീ,
വീട്ടു മൃഗങ്ങളില്‍ സിന്ധിപ്പശു!
ഇതില്‍ കൂടുതല്‍ സില്ക്കിനെപ്പറ്റി എങ്ങനെ, എന്തു പറയാനാണ്. നല്ല പെണ്ണായിരുന്നു.
ഞാനെന്നും ഇഷ്ടപ്പെട്ടിരുന്ന ഒരു നടിയാണ് സില്‍ക്ക്. ഞാനിപ്പോഴും ഉറക്കെ പ്രഖ്യാപിക്കുന്നു.സില്‍ക്ക് എന്ന നടിയുടെ ഭാവങ്ങള്‍, ഇന്നും ഞാന്‍ ഹൃദയത്തില്‍ കൊണ്ട് നടക്കുന്നു. ഫ്രീയായ ബാച്ചിലര്‍മാരെ ഒന്നു ധൈര്യത്തോടെ പറയാന്‍ ഇപ്പോഴും ഒരു കരളുറപ്പ് പോരാ..അല്ലെ?.ദില്ബന്റെ മുഖത്ത് ഞാനത് കാണുന്നുണ്ട്.
അന്റു പെയത് മഴയിനില്, സ്ഫടികം, മൂന്നാം പിറ,തുടങ്ങിയ സില്‍ക്കിന്റെ നല്ല പടങ്ങള്‍ ഇനിയുമുണ്ട്. ആ സിംഹാസനം ഒഴിഞ്ഞു കിടക്കുന്നു. ആരുണ്ടിനി?.
സില്‍ക് സ്മിത തമിഴില്‍ ഭാഗ്യരാജിന്റെ നായികയായി (മറ്റൊരു പ്രമുഖനടിയാണ് നായിക എങ്കിലും തുല്ല്യ പ്രാധാന്യമുണ്ടായിരുന്നു)ഒരു സിനിമറ്യില് അഭിനയിച്ചിരുന്നു. ‘ചിന്നവീട്’ എന്നോ മറ്റോ ആണെന്ന് തോന്നുന്നു സിനിമയുടെ പേര്. സില്‍ക്കിന്റെ അഭിനയം കണ്ട് കരഞ്ഞത് ആ സിനിമ കണ്ടിട്ടാണ്.
അഭിനയത്തില്‍ അവര്‍ ഒട്ടും മോശമായിരുന്നില്ല. ഭാഗ്യം ഒട്ടുമില്ലായിരുന്നു എന്ന് തോന്നുന്നു.
എനിക്ക് വയ്യ പിടിച്ച് നില്ക്കാന്. ഞാന്‍ ഈ കമന്റ് ഇടും.
“സില്‍ക്കേ... എന്തൊക്കെ പറഞ്ഞാലും ഇജ്ജൊരു ചരക്കന്നായിരുന്നു മോളേ”
ങീ.... ങീ.....
ഹാവൂ, എന്തൊരാശ്വാസം... ഇതൊക്കെ തുറന്ന് പറയാന്‍ ബൂലോകരെങ്കിലും തയ്യാറാകുന്നുണ്ടല്ലോ. മനുഷ്യന് പറയുന്നതൊക്കെ മനസ്സിലാക്കാനും. ആശ്വാസം, ആശ്വാസം.
പ്രീഡിഗ്രിക്കാലത്ത്, മലയാളത്തില്‍(അഥവാ തമിഴില്‍) എനിക്ക് വളരെ ഇഷ്ടപ്പെട്ടിരുന്ന ഒരു താരമായിരുന്നു ആയമ്മ.
പ്രീഡിഗ്രിയൊക്കെ കഴിഞ്ഞ് വളര്‍ന്ന് വലുതായി ഒരു വലിയ ചലച്ചിത്രകാരനാകുമ്പോള് ആയമ്മയ്ക്ക് പ്രധാന വേഷം കൊടുത്തൊരു നല്ല സിനിമ ചെയ്യണമെന്ന് പ്ലാന്‍ ചെയ്തിരുന്നു ഞാനും എന്റെയൊരു കൂട്ടുകാരനും...
വിധിയുടെ വിളയാട്ടം എന്നല്ലാതെ എന്തു പറയാന്‍... ആയമ്മ ഇന്നില്ല. കൂട്ടുകാരന് ന്യൂയോര്‍ക്കിലും ന്യൂജേഴ്സിയിലും മാറിമാറി ഇരുന്ന് വെള്ളമടിക്കുന്നു. ഞാന്‍ ഒരു ബിലോ ആവറേജ് ബ്ലോഗറായി ജീവിക്കുന്നു. ആര്‍ക്ക് പോയി ? മലയാള സിനിമയ്ക്ക് പോയി !
====
ആയമ്മയ്ക്ക് പകരമായി ഞാന്‍ കാണുന്ന ഒരേയൊരു ഈയമ്മ, നമ്മടെ ദാസ്ഗുപ്താ ചേച്ചിയാണ്. ഇപ്പോള്‍ അഭിനയിക്കുന്നില്ലെങ്കിലും. പഴയ ആള്‍ക്കാരൊക്കെ അറിയും. പൂനം എന്ന് ഫസ്റ്റ് നെയിം. ആരെങ്കിലുമോര്ക്കുന്നുണ്ടോ ആവോ
ആന്റീടെ പേരു പറഞ്ഞപ്പോളേ ഇവിടെ പെരുനാളായല്ലോ..?? ആയമ്മെ പറ്റി ഞാന്‍ നല്ല കുറേ പറേണേന്.. എന്റെ വീട്ടുകാരിക്കും വിരോധോല്ലാന്ന്... ഏതായാലും ആള് ജീവിച്ചിരിപ്പില്ലല്ലോ.. യേത്..
പൂനം ദാസ് ഗുപ്തയെ ഞാനറിയും!
ഇന്നത്തെ നമ്മുടെ സുകുമാര്‍ എന്ന പുലി ക്യാമറാമാന്റെ കൂടെ, ഈ ചേച്ചി അഭിനയിച്ചിരുന്നു. അന്ന് ഇദ്ദേഹത്തിന്റെ പേറ്, ബബ്ലുവെന്നോ മറ്റോ ആയിരുന്നു.. ആം ഐ റൈറ്റ് ദിവാ?
എന്തൊരു ഐശ്വര്യമായിരുന്നു അവരുടെ മുഖത്തിന്! ഹോ! :)
tkmഎന്റെ ബാച്ചില്ലേര്സേ നിങ്ങക്ക്
ഈ ചേച്ചിയെ ആരാധിക്കാന്‍ സ്വാതന്ത്ര്യം ഉണ്ട്..
പക്ഷെ ഒരു ഫ്ലാറ്റ് വാടക്ക് നിങ്ങക്ക് ആരെങ്കിലും തരുമൊ? കുടുമ്പമായിട്ട് താമസിക്കുന്നോര് ഉള്ളിടത്ത് ബാച്ചിലേര്‍സിനെ കേറ്റില്ലാന്ന് ഒരു വാടക നിയമം ഇല്ലേ?
പിന്നെ നിങ്ങള്‍ ഒന്ന് ലേഡീസ് ഹോസ്റ്റലിന്റെ മുന്നീക്കുട്ടി നാലു പ്രാവശ്യം ബൈക്കില്‍പോയി നോക്കിക്കേ,അന്നേരം പോലീസ്നെ വിളിക്കും.എന്നാല്‍ ഭാര്യയേം പിന്നിലിരുത്തി എത്ര പാവശ്യം വേണമെങ്കിലും മറ്റേ ക്ലബിലുള്ളോര്ക്ക് എത്ര ലേഡീസ് ഹോസ്റ്റിലിന്റെ മുന്നില്ലൂടേയും എത്രം വിമന്‍സ് കോളേജിന്റെ മുന്നില്ലൂടേയും പോവം..അതാണ് ശരിയായ സ്വാതന്ത്ര്യം :-)
പിന്നെ കൊച്ച് പിള്ളേരുള്ളവര്‍ കൊച്ചിനേം കൊണ്ട നടക്കാന്‍ ഇറണ്ഗുന്നത് എന്തിനാന്നാ വിചാരം? കുഞ്ഞു കുട്ടികള്‍ ഈസ് ഏ ലേഡീസ് മാഗനറ്റ് എന്ന് ഫ്രണ്ട്സ് സീരിയലില്‍ ചാന്റ്രലും ജോയീയും എത്ര പ്രാവശ്യം കാണിച്ചിരിക്കുന്നു :-)
പെണ്ണ് കെട്ടിയ ആണുങ്ങള് സിന്ദാബാദ്! :-)
(ഉമേഷേട്ടന് മഹാഭാരതത്തില്‍ എനിക്ക് തന്ന റോള്‍ ഭംഗിയായിക്കി ചെയ്യണം എന്നൊരാഗ്രം മാത്രേ എനിക്കുള്ളൂ..) :-)
പാണ്ഡവപക്ഷത്തും, കൌരവ പക്ഷത്തും ഒരേ പോലെ പോയി ചൊറിഞ്ഞു കൊണ്ടിരുന്ന ഒരു കഥാ പാത്രം മഹാഭാരതത്തിലില്ലല്ലോ ഇഞ്ചിചേച്ചി !
ഞാന്‍ വ്യാസ മഹര്‍ഷി ചേട്ടനെ വിളിക്കട്ടെ, അങ്ങനൊരു സ്ത്രീ കഥാപാത്രത്തെ സൃഷ്ടിക്കാന്‍ പറ്റുമോന്നൊന്നു ചോദിക്കാം അല്ലേ !
വിശാലേട്ടാ,
ഒരു കാര്യം പറഞ്ഞേക്കാം. ഈ ബാച്ചിലര്‍ ക്ലബ്ബിലുള്ള പിള്ളേരെ വഴിതെറ്റിക്കാന്‍ ഇത് പോലുള്ള കമന്റുകളൊന്നും ഇട്ട് ഇനി ഈ വഴി വന്നേക്കരുത്.
ഈശ്വരാ ഇനി ആ ഗുപ്തയുടെ സിനിമ കാണാതെ എങ്ങനെ ഉറക്കം വരും?
കുഞ്ഞു കുട്ടികള്‍ ഈസ് ഏ ലേഡീസ് മാഗനറ്റ് എന്ന് ഫ്രണ്ട്സ് സീരിയലില്‍ ചാന്റ്രലും ജോയീയും എത്ര പ്രാവശ്യം കാണിച്ചിരിക്കുന്നു
ഇഞ്ചിചേച്ചീ,
താങ്ക്സ് ഫോര്‍ ദ ടിപ്സ്! ഒരു കുട്ടിയെ ഇപ്പൊ എവിടന്ന് സംഘടിപ്പിക്കും?
അത്താണ്!
ഇഞ്ചിയുടെ ചോദ്യങ്ങള്‍ക്ക് മുന്പില് കട്ടക്ക് നില്ക്കാന് ഏപ്പ യുള്ള ബാച്ചിലേഴ്സിന്റെ കമന്റ്റുവായിക്കാന് ഞാന്‍ ഈ പത്തുമണി നേരത്തും കണ്ണുമിഴിച്ചിരിക്കുന്നു.
എന്റെ റോള്‍ ഉഷാറാക്കാന്‍ ഞാന്‍ റിഹേഴ്സല്‍ തുടങ്ങി..
തന്നെ തന്നെ വിശാലന് ഭായീ
ഈയമ്മയുടെ ഒരു ഭാവാഭിനയം ! ഹോ
ഒരു മെബര്‍ഷിപ്പ് വേണം,
ചെറുതായൊന്ന് പൊസ്റ്റണമെന്നുണ്ട്,
കവിതയൊന്നുമല്ലേ,
കൂട്ടത്തിലാവുന്നതിന്റെ ഒരു സുഖത്തിനാണ് (അല്ലതെ ഒരു കൂട്ടാവുന്നതിന്റെ അസുഖത്തിനല്ല)
ഈ ഇഞ്ചി ആവശ്യമില്ലാത്തതൊക്കെ എഴുതി ഇനി കുഞ്ഞിനേം വീട്ടീന്ന് തന്നു വിടൂല്ലെന്നാ തോന്നുന്നേ... ഈശ്വരാ.. ഈ ബാച്ചിലേര്സല്ലാത്തവരുടെ ഓരോ പ്രശ്നങ്ങളേ....
സുകുമാര്‍ പുലി ‘കിരണ്‍’ എന്ന പേരിലും അഭിനയിച്ചിരുന്നില്ലേ.
സംഗതി തമാശയാണ്; ചേട്ടന് (ചന്ദ്രകുമാര്‍ സാര്‍) സംവിധാനം. അനിയന് (സുകുമര്‍) നായക വേഷം.
ബാച്ചിലേഴ്സേ ഇതിലേ ഇതിലേ എന്നും പറഞ്ഞിരിക്കുന്ന എത്രയോ ഹൌസിങ്ങ് ലൊക്കാലിറ്റികള്‍. അല്ലെങ്കില്‍ പിന്നെ ഈക്കാണുന്ന ബാച്ചിലേഴ്സ് മുഴുവന്‍ റോഡിലാണൊ കിടക്കുന്നത്? ;)
അപ്പോ ഹബ്ബീസ് കൊച്ചു പെണ്‍കുട്ടികളെ വായിനോക്കുന്നതിന് നിങ്ങക്ക് യാതൊരു എതിര്പ്പുമില്ല്ലെന്നു മാത്രമല്ല, അതിന് ഒത്താശ ചെയ്യാനായി ലേഡീസ് ഹോസ്റ്റലിനു മുന്നിക്കൂടെ ബൈക്കിന്റെ പിന്നില്‍ ഇരുന്ന് സഹായങ്ങള്‍ ചെയ്യുവേം ചെയ്യും?
സ്വന്തം കഴിവില്‍ വിശ്വാസമുള്ളവന് ആരെയേലും വളയ്ക്കാന്‍ ഒരു കൊച്ചിനെ കടമെടുത്ത് തോളേല് വെക്കണ്ട ആവശ്യം ഇല്ല. എന്താ പറയുക - ആ ഒരു ചാം - അതുള്ളവന് അത് മാത്രം മതി, കൊച്ച് വേണ്ട ;)) പിന്നെ കുടുംബങ്ങള്‍ കലക്കാന്‍ ഞങ്ങള്‍ക്ക് യാതൊരു പ്ലാനുമില്ല ;) സര്‍വ്വരാജ്യ ബാച്ചിലേഴ്സിനും സ്പിന്‍സ്റ്റേഴ്സ് ഉണ്ടല്ലോ ;))
ഒരു കാര്യം കൂടി പറയാതെ വയ്യ.
കാര്യം ക്ലബ്ബിന്റെ 'പൈലോ' അനുസരിച്ചാണെങ്കിലും (സില്‍ക്കിന്റെ) ഇട്ടിരിക്കുന്ന ഫോട്ടോ, സില്ക്കേച്ചിയോടും പ്രീ-ഡിഗ്രിക്കാലത്തെ ആരാധകരോടും നീതിപുലര്ത്തിയില്ലാ എന്ന്.
ആഹ് സാരമില്ല ഗൂഗില്‍ ഇമേജസ് ഉണ്ടല്ലോ !
എന്റെ ദിവാ ചേട്ടാ,
സില്‍ക്കിന്റെ നീറ്റായിട്ടുള്ള ഒരു പടം തപ്പി പെരിങ്ങോടര് ഏഴ് കടലും താണ്ടിപ്പോയി കൊണ്ട് വന്നതാ ഇത്.
കൂടുതല്‍ നീറ്റ് പടങ്ങള്‍ വേണ്ടവര്‍ ഗൂഗ്ലട്ടെ.
നോ പ്രോബ്ലംസ് ദില്‍ബൂ നോ പ്രോബ്ലംസ്...
ഗൂഗിള്‍ ഇമേജസ്
ഇല്ലായിരുന്നെങ്കില്‍,
നിശ്ചലം ശൂന്യമീ ലോകം...
ഉവ്വ ഉവ്വ..വാടകക്ക് ഒന്ന് ചോദിച്ച് നോക്കീന്. കുടുമ്മത്തി പിറന്ന് ഒരൊറ്റ ലോക്കലിറ്റികളും അടുപ്പിക്കൂല്ല..
പെമ്പിള്ളേരെ നോക്കുന്നത് അത്ര വല്ല്യ പാപമാണൊ?എന്തായലും നോക്കും..പിന്നെ ചേട്ടനെ പോലീസ് കൊണ്ട് പോവാണ്ടിരിക്കാന് സ്നേഹമുള്ള ഒരു ഭാര്യക്കും സഹിക്കൂല്ല.അതോണ്ട് ബൈക്കിന്റെ പുറകില്‍ ഇരിക്കും...അതാണ് ആദി സ്നേഹം..അണ്‍കണ്ടീഷണല്‍ സ്നേഹം..അത് മനസ്സിലാക്കാന്‍ ആദ്യം കല്ല്യാണം കഴിക്കണം..
ഇപ്പൊ ഒരു സുന്ദരി ആയ യുവതി വന്ന കൊച്ചിനേം പിടിച്ചോണ്ട് നിക്കണ വിശാലേട്ടനോട് “ഇന്ന ബസ്സ് കൊടകരേക്ക് പോയോ?” എന്ന് ചോദിക്കുവോ...ചുമ്മാ നിക്കണ ആദിയോട് ചോദിക്കുവോ? ആദിക്കു ആത്മവിശ്വസം ഉണ്ടായല്‍ പോരല്ലൊ..പെമ്പിള്ളേര്‍ക്കും കൂടി തോന്നണ്ടേ അത് ?ഹിഹിഹി :-)
രണ്ട് സൈഡിലോട്ടും വേണ്ടെ കുട്ടീ?
എല്‍ ജി പറയുന്നതിനോട് ഞാന്‍ 102 % യോജിക്കുന്നു. എന്റെ ഒരു അവിവാഹി സഹപ്രവര്ത്തകന് കഴിഞ്ഞ ഒരു മാസമായി അനുഭവിക്കുന്നതാണ് ഒരു വാടകവീട് എടുക്കാന്‍.
നോ രക്ഷ!
അവനിപ്പോള്‍ വാടകക്ക് പെണ്ണ് കിട്ടുമോ എന്ന് ആലോചിക്കുകയാണ്, ഒരു വാടകവീടിനുവേണ്ടി ഇട്രോഡ്യൂസ് ചെയ്യാന്‍.
പാവത്തിനെ ഗതികേടേയ്!
ഹഹഹ.
ഇത് കേട്ടപ്പോള്‍ ഓര്‍ത്തൊരു കാര്യം. പണ്ട് ഞാന്‍ ഡ്രൈവിങ്ങ് പഠിക്കുന്ന കാലത്ത് തേനീച്ചക്കുട് പോലെ താടിയും മീശയും വളര്‍ത്തി ഇന്സ്ട്രക്റ്ററോട് ചോദിച്ചു.
ചേട്ടന് ഈ താടിയും മീശയും ഒക്കെ ഒന്ന് വെട്ടി മനുഷ്യന്മാരെ പ്പോലെ നടന്നൂടേ? എന്ന്.
അപ്പോള്‍ അങ്ങേര് എന്നോട് പറഞ്ഞു.
ഇപ്പോള്‍ ഒരാള്‍ വഴി ചോദിക്കാന്‍ വന്നുവെന്നിരിക്കട്ടേ. ജീന്‍സിട്ട് നില്ക്കുന്ന നിന്നോട് ചോദിക്കുമോ വഴി? അതോ ദൈവത്തിന്റെ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുന്ന കന്തൂറയിട്ട എന്നോട് ചോദിക്കുമോ വഴി? എന്ന്.
ഞാന്‍ ആളെ സന്തോഷിപ്പിക്കാന്‍... ‘എനിക്കാറിയാന് മേലാ’ എന്ന് പറഞ്ഞു.
തലക്ക് വെളുവുള്ള ഒരാളും അങ്ങേരോട് വഴി ചോദിക്കില്ലാ എന്നറിയാമായിരുന്നിട്ടും!
എവിടെയെക്കെയോ എന്തൊക്കെയോ ചീഞ്ഞു നാറുന്നു.കുട്ടന് നായരേ ഒരു ദേവ പ്ര്ശ്നത്തിനു് വീണ്ടും കേളി കൊട്ടു കേള്‍ക്കുന്നുണ്ടല്ലോ.
നമുക്കു സമചിത്തത പാലിക്കാം.
നാം ഏതു പക്ഷത്തു നില്ക്കും.
ഏഭ്യന്റെ ഉപദേശമല്ല ഇപ്പോളെനിക്കു വേണ്ടതു്.കൗരവ പക്ഷമോ അതോ പാണ്ടവ പക്ഷമോ.വിളിക്കൂ എംബ്രാന്തിരിയേ.കൊട്ടാര ജോല്‍സ്യനെയും.
കട പുഴകി ഒന്നും വീഴരുതു്. ഈ കുറിമാനം അന്തപുരത്തിനകത്തെ ആറമ്മുള കണ്ണാടി പതിപ്പിച്ച പെട്ടിക്കകത്തിരിക്കുന്ന സ്വര്‍ണ്ണ താമ്പാളത്തില്‍ വച്ചു് ഇരു സഭകളിലും നല്‍കൂ.
ദുര്യൊധനന്റെയും ധര്മപുത്രന്റെയും അഭിപ്രായം അറിയുക.
ഭീഷ്മ പിതാവിനോടും കുശലം പര്റഞ്ഞോളൂ.
പക്ഷേ എല്ലാമറിഞ്ഞൂ് ജയിച്ചു് സര്‍വകുല ദൈവങ്ങളുടെയും അഭിമാനമായി തിരിച്ചെത്തുക.
എന്തു് അതുല്യറിപ്പോര്ട്ടോ?.നഹിനഹി.
കര്‍മ്മം ഫലേഛ ന ന.
ശുഭസ്യ ശീഘ്റം.
ഹ ഹ
അത് കലക്കി വിശാല്‍ ജീ
ഇങ്ങ് സൌദിയില്‍ ജിദ്ദയിലേേക്ക് വാ എന്റെ ബാചിലേഴ്സുകളേ. ഇവിടെ കുടുംബത്തിനാ ഫ്ലാറ്റ് കിട്ടാന്‍ പാട്. ബാചിലേഴ്സിനു ഇഷ്ടം പോലെ ഫ്ലാറ്റുകളാ.....
പിന്നെ ഇവിടെ വേറെ ഒരു വര്‍ഗമുണ്ട്. പെണ്ണ് നാട്ടിലുള്ള വിവാഹിതര്‍ അവരേയും ബാചിലേഴ്സ് ഗണത്തില്‍ പെടുത്താമോ?? (ഇവിടെ അവരും അറിയപ്പെടുന്നത് ബാചിലേഴ്സ് എന്നാണേ)
വൈകിയാണെങ്കിലും സില്ക്കേച്ചിക്ക് എന്റെ ആയിരത്തൊന്ന് (one thousand and one only)പ്രണാമം.
വേറൊരു കാര്യം..
കല്യാണം കഴിക്കുന്നതിന്റെ ഗുട്ടന്‍സ് ഇപ്പോ ചേട്ടന്മ്മാരും ചേച്ചിമാരും കമന്റിയപ്പോഴല്ലേ മനസ്സിലായത്..
കല്യാണം കഴിച്ചാല്‍ രണ്ടുണ്ട് കാര്യം. 1) ലേഡീസ് ഹോസ്റ്റലിന്റെ ഉമ്മറത്തിരുന്ന് വായ നോക്കാം. 2)ഒരു കൊച്ചുണ്ടായാല്‍ അതിനെയും ഒക്കത്തിരുത്തി എവിടെയിരുന്നും വായ നോക്കാം.
സങ്കല്‍പ്പങ്ങളൊക്കെ തെറ്റിയല്ലോ ഈശ്വരാ...
silkkinte oru padavum ith varey kandittillenkilum, enteyum anusmaranam rekappeduthunnu...
actually, aaraa ee silk? neenthal thaaramaayirunno?
സില്‍ക്കിന്റെ ഒരു ആട്ടോബയോഗ്രാഫി എഴുതാനുള്ള പരിപാടി ഉണ്ടോ?
Post a Comment