Wednesday, September 27, 2006
കല്യാണത്തിനു മുന്‍പു ഞാനും ഒരു സിംഹമായിരുന്നു
ഒരു കാട്ടില്‍ ഒരു ഗംഭീരന്‍ കല്യാണം നടക്കുന്നു. വരന്‍ സിംഹ രാജകുമാരന്‍ വധു സിംഹ രാജകുമാരി.കല്യാണത്തിനു സദ്യയൊരുങ്ങി. പാട്ടും ഡാന്‍സും തുടങ്ങി. ആ കാട്ടിലേയും അയല്‍ കാട്ടിലേയും സകല സിംഹങ്ങളും വന്നു ചേര്‍ന്നു, സിംഹങ്ങളുടെ ഡാന്‍സ് തക്രുതിയായി. അയ്യൊ സിംഹങ്ങളുടെ കൂട്ടത്തിലതാ ഒരു എലി കിടന്നു ഡാന്‍സ് ചെയ്യുന്നു.ആ എലിക്കുട്ടനെ പതുക്കെ അടുത്ത് വിളിച്ച് ചോദിച്ചു. "സിംഹത്തിന്റെ കല്യാണത്തില്‍ നിനക്കെന്താ കാര്യം? ക്ഷണിക്കാതെ വന്നതാ അല്ലേ?" എലി തിരിച്ചടിച്ചു. "എന്റെ അനിയന്റെ കല്യാണത്തിനു എന്നെ ആരേങ്കിലും ക്ഷണിച്ചിട്ടു വേണോ? ""ഓ അതെങ്ങനെ താനൊരു എലിുയും കല്യാണം സിംഹത്തിന്റെയും. നിങ്ങളെങ്ങനെ സഹോദരങ്ങളായി."എലി സങ്കടത്തൊടെ " എന്റെ കല്യാണത്തിനു മുന്‍പു ഞാനും ഒരു സിംഹമായിരുന്നു."(പങ്കജ് ഉദാസ് ഒരു show യില്‍ പറഞ്ഞു കേട്ടത്)
Subscribe to:
Post Comments (Atom)
18 comments:
ഇത്തരം എലികള്‍ കുറേ പേര്‍ ചേര്‍ന്നൊരു ക്ലബ്ബൊണ്ടാക്കിയിട്ടുണ്ട്, ഇവിടെ കണാം...
http://exbachelors.blogspot.com
ലവന്മാര്‍ക്കിട്ട് എട്ടിന്റെ പണിയാണല്ലോ ഷെഫീ കൊടുത്തത്!
വോ.. അല്ലെങ്കിലും സിംഹത്തിന്റെ നാട്ടില്‍ സിംഹത്തിനു മാത്രേ ജീവിക്കാന്‍ പറ്റൂ. എലി എന്തു പാവം, നിരുപദ്രവജീവി.:)
ഷെഫീ,
എറക്കഡേയ് ഒരു ലോഡ് ഇമ്മാതിരി ഐറ്റംസ്...
ഇത് കലക്കി!
സിംഹത്തിനെ എങ്ങനെ, നിരുപദ്രവകാരിയായ എലി ആക്കി മാറ്റം എന്നുള്ള ട്രേഡ് സീക്രട്ട് ബിന്ദു ചേച്ചി എത്രയും പെട്ടന്ന് ഒരു പൊസ്റ്റാക്കി ഇറക്കിയാല്‍...
നന്നായിരുന്നു... ഒന്നു കരുതി ഇരിക്കാനാണെ...
..
നിശ്ചയായിട്ടും ആ പൊസ്റ്റിനെ ഗമന്റി ഗമന്റി ഹിറ്റാക്കാന്‍ ബാച്ചികളായ ബാച്ചികളുടെ പേരില്‍ തെച്ചിക്കൊട്ട് കാവ് ഭഗവതി ആണെ സത്യം സത്യം..സത്യം..
ഹ ഹ ഹ ഷെഫി... രസിച്ചു
മ്റ്..റ്..റ്..റ് [അതെന്താ ഒരു ശബ്ദം - ഞാനൊന്ന് പല്ലിറുമ്മിയതാ]
അളിയാ..... അത്താണ്...
കലക്കി... ഷോര്‍ട് ബട് ഷാര്‍പ്.....
ലിറ്റില്‍ സ്റ്റുവര്‍ട്ട് - കൊച്ചിന്റെയൊപ്പമിരുന്ന് ഒരുപാട് തവണ കണ്ടതുകൊണ്ടാണോ എന്നറിയില്ല
എനിക്ക് ആ എലി ഡാന്‍സ് ചെയ്യുന്ന സീന്‍ ഓര്‍ത്തിട്ട് ചിരി അടക്കാന്‍ വയ്യ.
എന്തൊക്കെയായിരിക്കും സ്റ്റെപ്പുകള്‍?
ജിമ്പറക്ക ജിമ്പറക്കാ... ജിമ്പറ ജിമ്പാറേ...
ആയിരുന്നോ പാട്ട്?
തകര്‍ത്തു!
കല്യാണത്തിനു ശേഷം ഏത് സിംഹവും
എലിയാകുമെന്നോ?
മനുഷ്യര്‍ തിരിച്ചായിരിക്കും.
ടാ നീയിതുവരെ പോയില്ലേ..മോനെ ദിനേശാ.. ഒരിക്കലും കല്യാണം കഴിക്കരുത്. അതൊരു പാരയാണ്. അതൊരു കപ്പിയും കയറുമാണ്. അതൊരു വലിയ മരണക്കിണറാണ്. പോയി കിടന്നൊറങ്ങാന്‍ നോക്കടാ ചെക്കാ.
മക്കളെ ബ്ലാച്ചിലേര്‍സേ..!
ഇവിടെ എഴുതുന്നതോക്കെ ഓര്‍മ്മ വേണം.
കല്ല്യാണം കഴിക്കുമ്പോള്‍ ഒരു പിന്റ് എടുത്ത്! മംഗളപത്രമായി തരും. അപ്പോള്‍ വാക്കു മാറ്റിപ്പറയരുത്.
ഒ.കെ.
word worry : loosers
ഡാന്‍സിന്റെ മ്യൂസിക്ക് ജാസിയുടേതായിരുന്നോ?
കൊള്ളാം അതോ ആ എലി താങ്കള്‍ തന്നെ ആയിരുന്നോ?
ഓം സില്‍ക്കായ നമ...
കൊള്ളാം കലക്കി
പറയാനുള്ളതെല്ലാം ഇപ്പപ്പറഞ്ഞുതീര്‍ത്തോണം. എപ്പഴാ ബ്രോക്കര്‍വേലു നിങ്ങടെ ഈ അര്‍മ്മാദിക്കലിനു കത്തിവക്കണേന്നറിയില്ലല്ലോ...!
മക്കളെ നിങ്ങളെല്ലാം നാളത്തെ എലികള്‍... ഡാണ്ട് വറി....
അല്‍പം സമയം നിങ്ങളുടെ കൂടെ ഞാനുമുണ്ട് ട്ടോ. ഒരു ചേയ്ഞ്ചിനു...
ദൈവത്തിന്റെ ഭാര്യ ദേഷ്യം വന്നപ്പോ പറഞ്ഞു...
All men are fools, I am sure..
ദൈവo പറഞ്ഞു,
No, there live still bachelors.
കഥ വായിച്ച്പ്പോള്‍ ഒരു സംശയം അപ്പോ ഈ പറഞ്ഞ സിംഹങ്ങളുടെയൊക്കെ അച്ഛനും അമ്മയും എലികളായിരിക്കണമല്ലോ! എലികള്‍ക്കെങ്ങനെ സിംഹക്കുട്ടികളുണ്ടായി..? ആവോ..? വലയില്‍ വീണ സിംഹത്തെ രക്ഷിച്ച എലിയുടെ കഥ കേട്ടിരിക്കുമല്ലോ? ഇന്ന് സിംഹങ്ങളായി നടക്കുന്ന നിങ്ങളൊക്കെ ഈ എലികളുടെ അടുക്കല്‍ സഹായത്തിനു വരുന്നതും കാത്തിരിക്കയാണ്....
ഇതിനെന്താ ഇത്ര അത്ഭുതം?
കഥ നടന്നത് തന്നെ.
പക്ഷേ ആക്ച്വലി ആ എലി ഒരു പെണ്ണെലി ആയിരുന്നല്ലോ മക്കളേ..
വിട്ട് പിടി ട്ടാ. ;-)
Post a Comment