Friday, September 22, 2006

ബാച്ചിലേഴ്സ് ലൈഫ്

ബാച്ചിലേഴ്സ് ലൈഫ് : വയസ്സന്മാരേ എക്സുകളേ.. കണ്ട് അസൂയപ്പെട്ടോ...




49 comments:

തണുപ്പന്‍ said...

ബാച്ചിലേഴ്സ് ലൈഫ് : വയസ്സന്മാരേ എക്സുകളേ.. കണ്ട് അസൂയപ്പെട്ടോ...

Sreejith K. said...

തണുപ്പാ, നീ തങ്കപ്പനല്ലെടാ, പൊന്നപ്പനാണ് പൊന്നപ്പന്‍. കലക്കി ചിത്രങ്ങള്‍. ചിത്രങ്ങളില്‍ കൊടുത്തിരിക്കുന്ന വിവരണം അതിലും ഗംഭീരം.

ഈ ബാച്ചിലേര്‍സിനൊക്കെ അഭിമാനമാടാ. ആ ലാമ്പ് ബിരിയാണി കലക്കന്‍. കൊതിയായിട്ടും പാടില്ല.

Kumar Neelakandan © (Kumar NM) said...

ഈതെന്താ ഈറാക്കില്‍ പിടിക്കപ്പെട്ട അമേരിക്കന്‍ സൈനികരെ പോലെ മുഖം മായ്ചുകളഞ്ഞത്?

മട്ടണ ഒക്കെ ഇങ്ങനെ വാരി വലിച്ചുതിന്നാല്‍ വിവാഹം പെണ്ണുകിട്ടുന്നതുവരെ കാലാവധി ഉണ്ടാകില്ല ;)

(പെണ്ണുകാണാന്‍ പോകുമ്പോള്‍ റഫറന്‍സ് ആ‍യിട്ട് ഈ ബ്ലോഗിന്റെ URL തന്നെ കൊടുത്താല്‍ മതി)

Kumar Neelakandan © (Kumar NM) said...

ബാച്ചിലേര്‍സിന്റെ ദയനീയ അവസ്ഥ ഈ ചിത്രങ്ങളില്‍ പുറത്തുവരുന്നു.

എന്തുമാത്രം ആര്‍മാദിച്ചാലും സ്വന്തം മുഖം പുറത്തുകാണിക്കാനാവില്ല!
(നാളെ പെണ്ണുകിട്ടില്ല)

മുഖം മറച്ചുവച്ച് കാണിച്ചതുകൊണ്ടാണ് ശ്രീജിത്തിന് ഇത്രയും ഇഷ്ടമായത്;)

ഓ ടോ: തണുപ്പാ, ശരിക്കും ക്രിയേറ്റീവ് പോസ്റ്റ്. ബാച്ചിലര്‍ വയറിങ്ങ് എനിക്കങ്ങ് അസ്തിക്കു പിടിച്ചു.

മിടുക്കന്‍ said...

തണുപ്പാ, ബാച്ചിലേഴ്സിന്റെ, കണ്ണിലെ കൃഷ്ണമണി ആണു നീ, എക്സുകളുടെ, ആത്മാഭിമാനത്തില്‍ ഒരിക്കലും ഉണങ്ങാത്ത ആണിയല്ലേടാ കൊച്ചനെ നീ അടിച്ചു കേറ്റിയത്‌..
ഒരൊറ്റ, എക്സിനും തന്റെ ഒരു ദിവസം ഇതുപൊലെ, ചിത്രങ്ങളെടുത്ത്‌ കാണിക്കാനുള്ള ധൈര്യം ഉണ്ടോ..?
ആണായി പിറന്ന് പെണ്ണിനെ കെട്ടിയ അണ്ണന്‍ മാരുണ്ടെങ്കില്‍ ഇതിനൊരു മറുപിടി നല്‍ക്‌...

അല്ലെങ്കില്‍ തന്നെ, പെണ്ണിനെ കെട്ടിയവനൊക്കെ എന്തിര്‌ ആത്മാഭിമാനം....

Visala Manaskan said...

വിസ തട്ടിപ്പിനിരയായി, മാസങ്ങളോളമായി ജോലിയുമില്ല ശമ്പളവുമില്ല എന്ന നിലയില്‍ ലേബര്‍ ക്യാമ്പില്‍ കഴിയുന്ന ഹതഭാഗ്യരായവരുടെ ഫോട്ടോ എടുത്ത് ഇങ്ങിനെ ചെയ്യരുത്.

അപലപിക്കുന്നു. ശക്തമായി അപലപിക്കുന്നു.

;)

Sreejith K. said...

അസൂയ, അസൂയ

വിശാലേട്ടന് അസൂയ. ഞാന്‍ സഹതപിക്കുന്നു.

മുല്ലപ്പൂ said...

അന്ധ ഗായകന്മാരെ നേരിട്ടു കണ്ടിട്ടുണ്ടു.
പക്ഷേ ഫോട്ടോയില്‍ കാണുന്നതു ഇതാദ്യം.

രാജീവ് സാക്ഷി | Rajeev Sakshi said...

വിശാലോ കറി അടുപ്പതിരുന്നു കരിയുന്ന മണം വരുന്നു. വേഗം ചെല്ല്. ചേച്ചി നാട്ടിലാണെന്ന് മറന്നുപോയോ. ഇന്നെന്താ ഉച്ച്യ്ക്ക്? മുട്ട പുഴുങ്ങിയതാണോ? വേണമെങ്കില്‍ ആ ബിരിയാണിയുടെ ഫോട്ടോ എടുത്തു മുന്നില്‍ വച്ച് തൊട്ടുകൂട്ടി കഴിച്ചോളൂ.

Sreejith K. said...

മുല്ലൂ, ബാച്ചിലേര്‍സിനെ അപമാനിച്ചോളൂ. പക്ഷെ വികലാംഗരെ അപമാനിക്കരുത്. അത് മോശം.

മുല്ലപ്പൂ said...

ഫൊട്ടോ അവരുടേതാണു എന്നു പറയുന്നതു പോലും അവര്‍ക്കപമാനം എന്ന്.

ശ്രീജീ മോനേ സെല്ഫ്‌ ഗോള്‍ ആയില്ലേ... ഹിഹിഹി

തണുപ്പന്‍ said...

അസൂയ മറനീക്കി പുറത്ത് വരുന്നത് കണ്ടില്ലേ? അതിന് പാവം വികലാംഗരെ ബലിയാടാക്കി..ഛീ...മോശം..മോശം..

മുല്ലപ്പൂ said...

തണുപ്പനെ ഞാന്‍ നേരിട്ടു കണ്ടിട്ടുണ്ടു ;)
ഫോട്ടോയില്‍ കാണുന്നത് ഇതാദ്യം എന്നു പറഞ്ഞാല്‍ അതു എങ്ങനെയാ ഉണ്ണീ , നിങ്ങളെ നിന്ദിക്കലാകുക.

മിടുക്കന്‍ said...

പെണ്ണിനെ കെട്ടിയവരില്‍ ഒരുത്തനും നട്ടെല്ലില്ലഞ്ഞിട്ടാണൊ..?
മുല്ലപ്പൂ പോലൊരു പെണ്ണിനെ ഇറക്കി കളിക്കുന്നത്‌..???

മുല്ലപ്പൂമ്പൊടി എറ്റു കിടക്കും എക്സിനുമുണ്ടാം..സങ്കൊചം..
(മുല്ലചേച്ചി... ക്ഷെമിക്കൂ ട്ടൊ..! :))

മുല്ലപ്പൂ said...

അയ്യോ! ക്ഷണിച്കു വരുത്തിട്ടു :(
ഇനി ഞാന്‍ ഇങ്ങോട്ടേക്കില്ല.

(ഇനി പോസ്റ്റിനുള്ള കമെന്റ്
തണുപ്പാ ഐഡിയയും പോസ്റ്റും ഒന്നാന്തരം
ബച്ചിലര്‍ ചുമര്‍ ബചിലര്‍ വയറിങ് രണ്ടും ഏറ്റന്‍ ഇഷ്ടം)

ഇനി ഞാന്‍ ഇങ്ങോട്ടേക്കില്ല.

Kumar Neelakandan © (Kumar NM) said...

തണുപ്പാ പെണ്ണു‘കിട്ടാത്തതിന്റെ‘ അഹങ്കാരം വച്ചിട്ട് കെട്ടിയവന്മാരുടെ നട്ടെല്ലെടുത്ത് കോലുകളിക്കാം മനക്കോട്ട കെട്ടാം എന്നുള്ള ധാരണ നല്ലതല്ല.

ആ തണുത്ത കണ്ണുകളില്‍ കണ്ടില്ലേ എന്റെ രണ്ടുകമന്റുകള്‍?

അതിലൊന്ന് ഇങ്ങനെ;
“kumar © said...
ബാച്ചിലേര്‍സിന്റെ ദയനീയ അവസ്ഥ ഈ ചിത്രങ്ങളില്‍ പുറത്തുവരുന്നു.

എന്തുമാത്രം ആര്‍മാദിച്ചാലും സ്വന്തം മുഖം പുറത്തുകാണിക്കാനാവില്ല!
(കാരണം നാളെ പെണ്ണുകിട്ടില്ല)“

തണുപ്പന്‍ said...

മുല്ലപ്പൂവേ..എന്നെ കണ്ടിട്ടുണ്ടല്ലേ? ഞാന്‍ അന്ധനാനെന്നല്ലേ അതിന്‍റെ ഒരു ഇത്?
വ്യക്തിഹത്യ ! വ്യക്തിഹത്യ ! രണ്ട് കണ്ണിനും തെളിഞ്ഞ കാഴ്ചയുള്ള എന്നെ അന്ധാന്ന് വിളിച്ചതിനെ ശക്തമായി പ്രതിഷേധിക്കുന്നു.

Mubarak Merchant said...

എക്സുകള്‍ക്കൊന്നും നമ്മടെ ബിരിയാണിയിലേക്കൊന്ന് നോക്കാന്‍ പോലും ധൈര്യമില്ലാഞ്ഞിട്ടല്ലേ മുല്ലപ്പൂനെക്കൊണ്ട് പറയിക്കുന്നെ. അല്ലാതെ ഇന്നു വെള്ളിയാഴ്ച അവധിയായതുകൊണ്ട് എല്ലാരും സഹധര്‍മ്മിണി വരച്ച വര എങ്ങനെ ക്രോസ് ചെയ്യുമെന്നോര്‍ത്ത് വീട്ടിലിരിക്കുന്നതുകൊണ്ടൊന്നുമല്ല കെട്ടോ.

sreeni sreedharan said...

സില്‍ക്ക് സ്മി എന്ന് കണ്ടപ്പൊത്തന്നെ പിന്മൊഴീന്ന് ചാടിയെണീറ്റ്, (മുണ്ട്, മുണ്ട് എന്ന് ആരൊക്കെയോ വിളിച്ച് പറഞ്ഞത് കേള്‍ക്കാതെ )ബാച്ചിലേഴ്സ് ക്ലബിന്‍റെ ഉമ്മറത്ത് ലാന്‍റ് ചെയ്ത അമ്മാവന്‍ മാരെ ....കൂയ്

തണുപ്പന്‍ said...

എന്നെ കെട്ടിക്കോ എന്നെ കെട്ടിക്കോ എന്ന് പറഞ്ഞ് പിന്നലെ നടക്കുന്ന പെണ്ണുങ്ങളെ തടഞ്ഞ് നിര്‍ത്തിയിട്ടാ ഞങ്ങള് ബാചിലേഴ്സ് ഈ പരിപാടിക്കിറങ്ങയത്. മുഖം കാണിക്കാത്തത് അസൂയമൂത്ത എക്സ്മാരാരെങ്കിലും ഇരുട്ടടിയടിച്ചാലോ എന്ന് പേടിച്ചിട്ടാ..പേടിയല്ല,ഒരു..ഒരു..ഭയമല്ല, ഇരുട്ടടിക്ക് തിരിച്ചടി കൊടുക്കുന്നത് നമ്മളെ രീതിയല്ലല്ലോ.

ച്യോരകളേ, ഒരു ബ്യാചലരെ തേജോവധം ചെയ്യുന്നത് കണ്ടില്ലേ...വരിന്‍ പ്രതികരിക്കിന്‍ !

Sreejith K. said...

ഒരു പ്രത്യേക അറിയിപ്പ്:

തണുപ്പന്റെ ചിത്രങ്ങളില്‍ കണ്ട ചുറുചുറുക്കുള്ള ചെറുപ്പക്കാരുടെ മുഖം ഇവിടെ പ്രദര്‍ശിപ്പിക്കാത്തതെന്താണെന്ന് ക്ലബ്ബ് പ്രസിഡന്റിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക വിശദീകരണം വന്നിട്ടുണ്ട്.

“ക്ലബ്ബില്‍ ഇപ്പോള്‍ ഭാഗമല്ലാത്ത ആളുകള്‍, അതിപ്പോള്‍ എത്ര സുന്ദരന്മാരായാലും, ഇവിടെ സ്വന്തം മുഖം പ്രദര്‍ശിപ്പിച്ച്, കാണാന്‍ ഭംഗിയുള്ള ആണ്‍പിള്ളേരെ കണ്ട്‍ വെള്ളമിറക്കുന്ന പെണ്‍പിള്ളേരെക്കൊണ്ട് ഇവിടെ ക്ലബ്ബ് പ്രസിഡന്റിന്റെ ഓഫീസില്‍ കല്യാണാലോചനകള്‍ കൊണ്ട് വരീക്കാന്‍ പാടുള്ളതല്ല. ക്ലബ്ബിന്റെ മുഖ്യ അജണ്ടയില്‍ പറയുന്നത് പോലെ പെണ്ണെന്ന വര്‍ഗ്ഗം ഇല്ലാത്ത ഒരു സുന്ദരഭൂമിയാണ് ഈ ക്ലബ്ബിന്റെ ആത്യന്തിക ലക്ഷ്യം. ജയ് ബാച്ചിലര്‍ഹുഡ്.

(ഒപ്പ്)
പ്രസിഡന്റ്”

സു | Su said...

ഹിഹിഹി അവസാനത്തെ ഫോട്ടോയിലെ ദയനീയ മുഖം ഇങ്ങനെ പറയുന്നു
“നല്ല സമയത്ത്, കുമാറേട്ടനേയും, വിശ്വേട്ടനേയും, ഇടിവാളേട്ടനേയും, വിശാലേട്ടനേയും പോലെ പെണ്ണ് കെട്ടിയിരുന്നെങ്കില്‍, സമയാസമയത്ത് നല്ല ഭക്ഷണം കഴിക്കാമായിരുന്നു. ഈ പാത്രം കഴുകാന്‍ പോലും ആരും ഇല്ലല്ലോ ഭഗവാനേ...”

മിടുക്കന്‍ said...

അതു സു ചേച്ചിടെ ആത്മഗതം ഉറക്കെ പറഞ്ഞ പോലെ ആയി..
കുമാറേട്ടനെ പോലെയൊ, വിശ്വേട്ടനെ പോലെയൊ, പെണ്ണ്‍ കെട്ടിയിരുന്നെങ്കില്‍ സമയാസമയത്ത്‌ ആഹാരം ആര്‍ക്കു കഴിക്കായിരുന്നു എന്നാണ്‌..?
ആ ചൂടന്‍ ബിരിയാണി കണ്ടിട്ട്‌, ക്ലബ്ബിന്റെ ആപീസില്‍ പെണ്‍പിള്ളേരുടെ വന്‍ തിരക്കാണേ..
ഇപ്പോ, സു ചേച്ചി പെണ്ണുങ്ങള്‍ക്ക്‌ നഷ്ടപെടുന്നതിന്റെ വിഷമം ഇവിടെ പറഞ്ഞിട്ട്‌ കാര്യം ഇല്ല...! പിന്നെ, ഇത്ര ഗംഭീരം പാചകം ചെയ്തു തന്നിട്ടും പാവം ആ എക്സുകാരെ, വെറും പാത്രം കഴുകികളായി ചിത്രീകരിച്ചത്‌ കണ്ണില്‍ ചോരയില്ലാത്ത പരിപാടി ആയി പോയി..

മിടുക്കന്‍ said...

NEWS FLASH...!
ബിരിയാണി വച്ച ബച്ചിയെ കിട്ടാന്‍ (കെട്ടാന്‍)..
ബാച്ചിലേഴ്സ്‌ ക്ലബ്ബിന്റെ ഗേറ്റില്‍ തടിച്ചു കൂടിയ പെണ്ണുങ്ങളെ ഓടിക്കാന്‍ പോലീസ്‌ കണ്ണീര്‍ വാതക ഷെല്ലുകള്‍ എറിഞ്ഞു...!
ആപീസിനു മുന്നില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു...!

ജ്യോതിര്‍മയി /ज्योतिर्मयी said...

തണുപ്പാ,

അസ്സലായിട്ടുണ്ട്‌. ബാച്ചിലര്‍ വയറിംഗ്‌, ലൈന്‍- ഒക്കെ ശരിയണല്ലോ, അല്ലേ? ലൈനടി... വേണ്ട, ഒക്കെ മറന്നേക്കൂ... ഹി ഹി ഹി


"പെണ്ണെന്ന വര്‍ഗ്ഗം ഇല്ലാത്ത ഒരു സുന്ദരഭൂമിയാണ് ഈ ക്ലബ്ബിന്റെ ആത്യന്തിക ലക്ഷ്യം. ജയ് ബാച്ചിലര്‍ഹുഡ്."

എന്നാലും ഇത്രവേണ്ടീര്‍ന്നില്ല്യ, ഒരാളെയൊക്കെ നോക്കേം കാണേം ഒക്കെ ചെയ്യാമെന്നെ...

അനിയന്മാരേ, പൊടിപൊടിയ്ക്കട്ടേ...

Rasheed Chalil said...

അയ്യേ... മുഖം കാണിക്കാന്‍ മടിയുള്ള ബാച്ചിലേഴ്സോ ...

പെണ്ണുകിട്ടില്ലന്നും അങ്ങനെ മറ്റേ ക്ലബ്ബില്‍ ചേരാന്‍ കഴിയില്ലന്നും കരുതിയിട്ടല്ലേ... മുഖം മറച്ചത്.

സത്യം പറ

തണുപ്പന്‍ said...

ബാച്ചിലര്‍ ക്ല്ബ് പ്രസിഡന്‍റ് സമക്ഷം പത്താം നംബര്‍ വാര്‍ഡ് നമ്പര്‍ തണുപ്പന്‍ ബോധിപ്പിക്കുന്നത്.

ആകയാല്‍ നമ്മുടെ മഹാസംരംഭവും പെണ്ണ് കെട്ടിയവരുടെ അസൂയാകേന്ദ്രവുമായ ക്ലബിന്‍റെ പൂമുഖത്ത് ഞാനുണ്ടാക്കിയ ഒരു ബിരിയാണിയുടെ ചിത്രം തൂക്കിയിട്ടിരുന്നല്ലോ. അത് കണ്ട് കൊതിപിടിച്ച് വെറും ബിരിയാണി മോഹവും ഉള്ളില്‍ വെച്ച് എന്നെ കെട്ടുമോ എന്നെ കെട്ടുമോ എന്ന് ചോദിച്ച് പെണ്ണുങ്ങള്‍ എന്നെ നിരന്തരം ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു.കൂടാതെ പെണ്ണ് കെട്ടിയിട്ടും നല്ല ബിരിയാണി തിന്നാന്‍ യോഗമിലാത്ത എക്സ്മാര്‍ ഭാര്യമാരറിയാതെ ഒത്ത് കൂടി ഇത് പോലൊരു ബിരിയാണിയുണ്ടാക്കന്‍ റെസീപി ചോദിച്ച് ശല്യപ്പെടുത്തുന്നുമുണ്ട്.ഇതിനെല്ലാം പുറമേയാണ് എന്നെ വികലാംഗനും കണ്ണുപൊട്ടനുമാക്കാനുമുള്ള ശ്രമങ്ങളും.മിടുക്കന്‍റെ റിപോര്‍ട്ട് പ്രകാരം ഇപ്പൊ ഇതാ കണ്ണീര്‍ വാതകവും പൊട്ടിച്ചു.ഈയുള്ളവന് കണ്ണീര്‍വാതകത്തോടുള്ള ഭയം പ്രിയ പ്രസിഡന്‍റിന്‍ അറിയുന്നതാണല്ലോ. ഇത്തരം അതീവ സംഘര്‍ഷഭരിതമായ അവസ്ഥ്യില്‍ നിന്ന് എന്നെ രക്ഷിക്കുവാന്‍ വേണ്ട സം രക്ഷണം നല്‍കാന്‍ ഇതിനാല്‍ ആവശ്യപ്പെട്ട് കൊള്ളുന്നു.

എന്ന് തണുപ്പന്‍
(ഒപ്പ്)

സാര്‍വ്വലോക ബാച്ചിലര്‍മാരെ ! സംഘടിക്കിന്‍. നിങ്ങള്‍ക്ക് തിന്നാന്‍ ബിരിയാണിയേറെയുണ്ട് !

Anonymous said...

ഹഹഹഹ..തണുപ്പ്സ്.. തണുപ്പന്റെ ഉള്ളില്‍ ഇങ്ങിനെയൊരു തമാശക്കാരന്‍ ഉണ്ടായിരുന്നൊ. ശ്ശൊ! ഈ ഒണക്ക ക്ലബ് വേണ്ടി വന്നുവല്ലൊ അതൊന്ന് പുറത്ത് കാണാന്‍..ഇത് കലക്കി..
ഇതില്‍ പെണ്ണ് കെട്ടിയവര്‍ ഒക്കെ മുട്ടു മടക്കും. ഇപ്പോഴത്തെ ഫോട്ടോ പോയിട്ട് പണ്ടത്തെ ഇങ്ങിനത്തെ അവരുടെ ഫോട്ടോ ഇടാന്‍ പോലും അവര്‍ക്ക് ധൈര്യം ഉണ്ടാവില്ല...ഹഹഹഹ
ദൈവമേ! ഇപ്പൊ കാലത്തും വൈകിട്ടും ഒക്കെ ചിരിച്ച് ചിരിച്ച് എനിക്ക് കവിള്‍ ഒക്കെ വേദനിക്കുന്നു.
എന്നാലും ആ ചെക്കന്‍ ആ പാത്രത്തില്‍ ബിരിയാണി മൊത്തം കഴിച്ചോ? ഹൊ!

പുലികേശി രണ്ട് said...

സഖാക്കളെ,ബാച്ചിലേഴ്സും അതിന്റെ എക്സും വൈയും ഒക്കെ ആയവരേ,പറയാതെ വയ്യ,സംഗതി പോസ്റ്റുകളും കംന്റുകളും ഒക്കെ ബോറായിത്തുടങ്ങി ട്ടോ.പ്രത്യേകിച്ചൊരു പോസ്റ്റിനെയോ കംന്റിനേയോ പറ്റിയല്ല.In general.സ്വരം ഇപ്പോഴും മോശമല്ലാത്തസ്ഥിതിക്കുപാട്ടുനിര്‍‌ത്തുന്നതല്ലേ ചിതം?
(ഇതെന്റെസ്വന്തമെളിയാഭിപ്രായം)

Adithyan said...

ഇവിടെ കമന്റ് വെച്ചിരിക്കുന്ന മിടുക്കന്‍ എന്ന സുഹൃത്തേ, വെല്ലുവിളികളില്‍ അല്‍പ്പം മാന്യത ആവാം എന്നാണെന്റെ അഭിപ്രായം. പരസ്പരം അറിഞ്ഞുകൊണ്ട് അവരെ ബഹുമാനത്തോടെ തന്നെ ഒന്നു കളിയാക്കുക എന്ന ഒരു ഉദ്ദേശമേ ഉണ്ടായിരുന്നു. താങ്കളുടെ കമന്റുകള്‍ വായിച്ചിട്ട് എന്തോ ഒരു കല്ലുകടി.

Adithyan said...

തണുപ്പാ, കൊടുകൈ :))
ഇഞ്ചിയേച്ചി പറഞ്ഞ പോലെ തണുപ്പനില്‍ ഒളിഞ്ഞിരുന്ന ആ കലാകാരനെ കണ്ടെത്താന്‍ ഞാന്‍ താമസിച്ചു. എന്നോടു ക്ഷമിക്കൂ :)

എന്നെ ഹഠാദാകര്‍ഷിച്ചത് (യെന്തര്?) ആ ബാച്ചിലര്‍ വയറിങ്ങ് ആണ്. ചിലപ്പോള്‍ അതു കാണുന്നവര്‍ വിചാരിക്കും വെറുതെ ഭിത്തിയില്‍ കണ്ടിടത്ത് അങ്ങനെ എഴുതിവെച്ചതാണെന്ന്... അല്ല സുഹൃത്തുക്കളേ, അത് ഒരു കോണ്‍സെപ്റ്റിനെ പ്രതിനിധാനം(ഉമേഷ്ജീ, എന്റെ ചെവി ഞാന്‍ അങ്ങോട്ടയക്കാം) ചെയ്യുന്നു.

അതായത്, ഒരു വീടും കുടുംബവുമായി കഴിയുന്ന ആള്‍ക്ക് വയര്‍ ചെയ്യണമെങ്കില്‍, ഇലക്ട്രീഷനെ വിളിക്കണം, ഭിത്തി തുരക്കണം, കണ്‍സീല്‍ഡ് വയറിങ്ങ് നടത്തണം, ആകെ മിനക്കേട്.. എന്നാല്‍ ഒരു ബാച്ചിലര്‍ക്ക് പുതിയ ഒരു പ്ലഗ് പോയന്റ് വേണമെന്നു തോന്നിയാല്‍, നേരെ വയറും സ്വിച്ച് ബോര്‍ഡും വാങ്ങുന്നു, ആണി അടിക്കുന്നു, എല്ലാം ഠ-പ്പേന്ന് ഫിറ്റ് ചെയ്യുന്നു. കാര്യം കഴിഞ്ഞു.


ഇങ്ങനെ എല്ലാം ഡീറ്റെയിത്സും ശ്രദ്ധിച്ച് പടം ഇറക്കുന്ന തണുപ്പാ, അഭിനന്ദന്‍... ;)

ഉമേഷ്::Umesh said...

കലക്കന്‍ പടങ്ങള്‍, തണുപ്പാ. പടങ്ങളില്‍ ക്ലിക്കു ചെയ്തു വലുതായി കണ്ടപ്പോഴാണു സംഗതികളൊക്കെ രസിച്ചതു്...

സു | Su said...

പിന്നെ, പിന്നെ...

പെണ്ണ് കെട്ടിയ ആള്‍, ഭാര്യയേയോ മക്കളേയോ വിളിക്കുന്നു. ദേ ഈ വയറൊക്കെ ഒന്ന് പിടിപ്പിച്ച് സ്വിച്ചൊക്കെ ഒന്ന് വെക്കൂ എന്ന് പറയുന്നു. രണ്ട് മിനുട്ട് കൊണ്ട് എല്ലാം ഓക്കെ ആയി. അവര്‍ കുടുംബത്തോടൊപ്പം വയര്‍ നിറച്ചുണ്ട് കിടന്നുറങ്ങുന്നു.

അതേ സമയം ബാച്ചിലേഴ്സ്, എവിടെയൊക്കെയോ പോയി ഓരോന്ന് സംഘടിപ്പിച്ച് വരുന്നു. ഇതൊക്കെ ഒന്ന് പറഞ്ഞേല്‍പ്പിക്കാന്‍ ആരും ഇല്ലല്ലോന്ന് നിരാശപ്പെടുന്നു. അവസാനം ജോലി ഒക്കെ കഴിഞ്ഞ് വയറിട്ട് വെളിച്ചം വരുത്തി, വിശന്ന വയറുമായി (ഭക്ഷണം പാകം ചെയ്യാനുള്ള സമയം പോലും പോയിക്കിട്ടി) ഉറക്കം വരാതെ, ശപിച്ച് കിടക്കുന്നു.

ബിന്ദു said...

ഇതെന്താ ഫോട്ടൊ ഇങ്ങനെ? ഇഞ്ചിപ്പെണ്ണിനു പഠിക്കുകയാണോ? :)രണ്ടാമത്തെ ഫോട്ടൊയില്‍ ഒരാ‍ളുടെ തലയില്‍ എന്താ ഇരുപത്തഞ്ചു പൈസയോ?
എന്തൊക്കെ പറഞ്ഞാലും കുടിക്കാന്‍ പെപ്സി തന്നെ അല്ലേ? കഷ്ടം! ;)

RP said...

ഹഹഹ ജീവിതത്തിനു ഒരു അടുക്കും ചിട്ടയുമൊക്കെ വരണമെങ്കില്‍ വേഗം കല്യാണോം കഴിച്ച് മറ്റേ ക്ലബ്ബില്‍ പോയി ചേരാന്‍ നോക്ക്, ഇനിയും വൈകീട്ടില്ല.:)

അവിടെ ചേര്‍ന്നു കഴിഞ്ഞാല്‍ പിന്നെ ഇത്രേം വല്യ പാത്രത്തിലൊക്കെ കഴിക്കാന്‍ കിട്ടുമെന്ന് സ്വപ്നത്തില്‍ പോലും  വിചാരിക്കണ്ട. തെറ്റിദ്ധരിക്കണ്ട, ഭര്‍ത്താവിന്റെ ആരോഗ്യം നോക്കണ്ടേ!

എപ്പഴാ വടം വലി? വല്യമ്മായി തന്നെയാ റഫറി?

തണുപ്പന്‍ said...

ഇഞ്ജിപ്പെണ്ണെ, ഇത്രക്ക് വേണ്ടായിരുന്നു. ഞങ്ങള്‍ യുവകോമള ബാചിലര്‍ സഖാക്കള്‍ ചോരയും നീരും ബിരിയാണിയും കൊടുത്ത് വളര്‍ത്തുന്ന ക്ലബിനെ പീറക്ല്ബ്ബെന്ന് വിളിക്കുകയോ? ആരെവെടെ?

പിന്നെയ്, മറ്റേക്ലബിലിട്ട കമന്‍റ് ഞാന്‍ കണ്ടു. നമ്മടെ ക്ല്ബിലേക്കാണല്ലേ ചായ് വ്?

Anonymous said...

തണുപ്പസ്
ഒണക്ക ക്ലബെന്നുദ്ദേശിച്ചത് നിങ്ങളിങ്ങനെ വായ്ക്ക് രുചിയായ ഭക്ഷണവും പോയിട്ട് ഒരു മുട്ട പോലും നേരെ ചൊവ്വേ കഴിക്കാണ്ട് ഒണങ്ങിപ്പോയല്ലോ കുഞ്ഞുമക്കളേ എന്നുള്ള അന്തരാളത്തിലെ വിളിയില്‍ നിന്ന് വന്നതാണ്..അല്ലാണ്ട് ഈ ക്ലപ്പ് മോശം എന്ന് ഞാന്‍ പറയോ...പറയോ?

സമൂഹത്തിന്റെ താഴേത്തട്ടില്‍ ഉള്ളവരെ ഞാന്‍ ഒരിക്കലും പരിഹസിക്കില്ലാ ഉണ്ണീ..ഒരിക്കലും പരിഹസിക്കില്ലാ...!

ഫാര്‍സി said...

‘സമൂഹത്തിന്റെ താഴേത്തട്ടില്‍ ഉള്ളവരെ ഞാന്‍ ഒരിക്കലും പരിഹസിക്കില്ലാ ഉണ്ണീ.‘
ഈ ഗ്ലബിന്‍റെ ആളുകളൊക്കെയെവിടെ?ഞാന്‍ പൂര്‍ണ്ണമായും തണുപ്പനെ പിന്താങ്ങുന്നു.ഒന്നുമില്ലെങ്കിലും ആ മനോഹരമായ ബാച്ചിലര്‍ ‘പാട്ടുക്കരെനെയെങ്കിലും‘ ശ്രദ്ധിക്കയിരുന്നുല്ലെ?ഒരു ബാച്ചിലറിന്‍റെ സങ്കടം ആരറിയാന്‍?മുട്ട പുഴുങ്ങിയതിനുശേഷം ‘ഉപ്പു’ രസം മാറാന്‍ സഹായിച്ച എന്‍റെ ബാസിലേഴ്സിനു നന്ദി...വളരെ നന്ദി...ഇപ്പോള്‍ പഞ്ചാരയാനെന്നെ അലട്ടുന്നതു.സഹായിക്കനെ!!!

RP said...

ഫാര്‍സീ, എന്നുവെച്ചാ ഇപ്പോ പുഴുങ്ങിയ മുട്ട മധുരിക്കുന്നൂന്നോ?
ഈ ബാച്ചിലേര്‍സിന്റെ ഒരു കാര്യം! ശരിയാവില്ല!!

ഫാര്‍സി said...

‘ബാച്ചുലേഴ്സ് ലൈഫ്‘ തന്നെ ഒരു മധുരമല്ലെ!അതങ്ങിനെ തുണയുമ്പോളുണ്ടാകുന്ന സുഖം.അതു നിങ്ങള്‍ എക്സിന് മനസ്സിലാവില്ലാ...അതിനു സെന്‍സു വേണം,വെന്‍സിബിലിറ്റി വേണം,പിന്നെ ഫാര്യമാരില്‍ നിന്നും 'divorse'നോട്ടീസ് വാങ്ങിച്ച് തിരിച്ചൂ ബാച്ചിലേഴ്സ് ലൈഫിലേക്കു വരണം...അതിനു നിങ്ങള്‍ തയ്യാറാണോ?ബാക്കി മെമ്പര്‍ഷൈപ്പിന്‍റെ കാര്യം അഡിമിനുമായി ചര്‍ച്ച ചെയ്യുക!

RP said...

ഫാര്‍സീ, എന്നോടാ? അയ്യേ ഞാന്‍ എക്സ്ബാച്ചിലറൊന്ന്വല്ല...ഞാനൊരു എക്സ്ബാച്ചിലറുടെ ഫാര്യയാ...
അവിടേം മെമ്പര്‍ഷിപ്പില്ല ഇവിടേം മെമ്പര്‍ഷിപ്പില്ലാണ്ട് നടക്കുവാ.

ഫാര്‍സി said...

'വെന്‍സിബിലിറ്റി' സെന്‍സിബിലിറ്റി യാക്കി മാറ്റണേ എന്നൊര‍പേക്ഷ! പിന്നെ rpനിങ്ങളുടെ ദുഖം ഈ ബാച്ചിലര്‍ മനസ്സിലാക്കുന്നു.സ്വന്തം ഭര്‍ത്താക്കന്മാര്‍ തങ്ങളുടെ ക്ല്ബില്‍ നിന്നും ഔട്ടാക്കിയ ഭാര്യമാര്‍!നിങ്ങള്‍ സംഘടിക്കുവീന്‍...ഒരു പുതിയ ക്ലബ് തുടങ്ങുവീന്‍!ഭര്ത്താക്കന്മാര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിക്കൂ.....ഇതൊരു പാവപ്പെട്ട ബാച്ചിലറിന്‍റെ അഭ്യര്‍ത്തനമാത്രമാണെന്നു കരുതുക!

തണുപ്പന്‍ said...

ഫാര്‍സീ...നീ പാട്ട് കാരനെപ്പറ്റി മാത്രം പറയരുത് !! ഞാനെല്ലാം വിളിച്ച് പറയും. ബാച്ചിലര്‍മാര്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നും ഇല്ലാതില്ലാതിരിക്കുന്നതിനേക്കാള്‍ നല്ലതല്ലെ ഇല്ലാതില്ലാതിരിക്കുന്നതിനേക്കാള്‍ നല്ലത് .

Unknown said...

തണുപ്പാ,
പൊന്നുമോനേ... ഞാന്‍ ആ ടൈപ്പല്ലാത്തത് കൊണ്ട് നിനക്ക് ഉമ്മ തരുന്നില്ല. നീ ഞങ്ങളുടെ അഭിമാനമാണെടാ.

ബാച്ചിലേഴ്സിന്റെ ജീവിതത്തിലെ ഒരു താള്‍ കണ്ടപ്പോഴേക്കും പലര്‍ക്കും നൊസ്റ്റാള്‍ജിയ വന്ന് കിടപ്പിലായി. തണുപ്പാ തകര്‍ക്ക് അളിയാ.....

Manjithkaini said...

പോസ്റ്റു കലക്കി വറുത്തു തണുപ്പാ.

ബാച്ചിലേഴ്സ് ലൈഫ് ഇതിലും മികച്ചൊരു ഡൊക്യുമെന്ററിയാക്കുന്നതെങ്ങനെ?

നമിച്ചു. പ്രത്യേകിച്ച് ആ ബാച്ചിലര്‍ വയറിംഗ് എന്നെ കീഴ്പ്പെടുത്തിക്കളഞ്ഞു.

മുസ്തഫ|musthapha said...

തണുപ്പാ കലക്കി...
വെള്ളിയാഴ്ചകളിലേ ബിരിയാണിക്ക് പകരമിപ്പോള്‍ ചോറും, മോരു കറിയും, ഇഞ്ചിക്കറിയും... അല്ല, ഒന്നുമുണ്ടായിട്ടല്ല... ഒന്നും വരണ്ടാന്ന് കരുതിയാ... :)

Kalesh Kumar said...

കഷ്ടം!
ബാച്ചിലേഴ്സിന്റെ ദയനീയാവസ്ഥയില്‍ സഹതാപം തോന്നുന്നു തണുപ്പാ!

സാരമില്ല. പെണ്ണ് കെട്ടുമ്പം ഒക്കെ മാറും.

അളിയന്‍സ് said...

ഇപ്പോള്‍ കിട്ടിയ വാര്‍ത്ത : - ഏകദേശം 30 വയസ്സു തോന്നിക്കുന്ന ഒരു യുവാവിനെ എലിപാഷാണം കഴിച്ച് അത്യാസന്ന നിലയില്‍ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തു.
ബാച്ചിലേര്‍സ്സിന്റെ വീക്കെന്റ്സ് പാര്‍ടി ഫോട്ടോ കണ്ട് തന്റെ നഷടപ്പെട്ട പഴയകാലം അയവിറക്കിക്കൊണ്ടിരുക്കുന്ന നേരത്ത് സ്വന്തം ഭാര്യ വീട് ക്ലീന്‍ ചെയ്യാനും അത് കഴിഞ്ഞ് തുണി കഴുകാനും പറഞ്ഞതിലുള്ള മനോവിഷമം കൊണ്ടാണത്രേ ആ ഹതഭാഗ്യന്‍ ഇങ്ങനെ ചെയ്തത്.

Unknown said...

അളിയാ,
കമന്റ് കലക്കി!
:-)