Sunday, June 08, 2008

റെസിപ്പി വേണം!

ബാച്ചിലേഴ്‌സ് പൊതുവേ കൂടുന്നിടത്ത് ചെലവാകുന്ന അച്ചാര്‍, കായ, ചക്ക വറുത്തത് എന്നിവയ്ക്കുപുറമേ, സോസേജ്, ചിക്കന്‍, ഇതെല്ലാം കൊണ്ട് സത്യമായും മടുത്തു. പുതിയ മത്സ്യവിഭവങ്ങളുടെ പാചകരീതികള്‍ ആരെങ്കിലും പറഞ്ഞുതരൂ. പ്ലീസ്. വലിയ ഇനം കൊഞ്ച്, സ്‌ക്വിഡ് തുടങ്ങി പുറംകടലില്‍ നിന്നെത്തുന്ന എന്തും എങ്ങനെ രുചികരമായി പാകം ചെയ്യാം എന്നു പറഞ്ഞുതരൂ.


ഇതൊരു മത്സര ഇനമല്ല. ബാച്ചിലേഴ്‌സ് പ്രസിഡണ്ടിനെകാണാന്‍ പെണ്ണുവീട്ടില്‍ നിന്ന് വരുന്നുമില്ല. അങ്ങനെ തോന്നിയാല്‍ അത് തികച്ചും യാദൃശ്ചികം മാത്രം. നല്ല റെസിപ്പി അയച്ചുതരുന്നയാളെ ബ്ലാക്ക് ലേബലുവാങ്ങിച്ച് വെച്ച് ഫോണ്‍ വിളിച്ചറിയിക്കും.


സീരിയസാണ്.

11 comments:

സാല്‍ജോҐsaljo said...

റെസിപ്പി കോണ്ടസ്‌റ്റ്

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹും, ഇന്നാട്ടിലെന്താ വെജ്ജിനെ വേണ്ടെ ആര്‍ക്കും

അപ്പു ആദ്യാക്ഷരി said...

സാല്‍ജോ, ഞാന്‍ ഒരു കൊച്ചു പോസ്റ്റായിട്ട് ഇത് ഇടാം. പോരേ?

ശ്രീ said...

സാല്‍‌ജോ ഭായ്....

ആക്ച്വലി എന്താ ഉദ്ദേശ്ശം?
;)

എതിരന്‍ കതിരവന്‍ said...

ഇതാ ഒരു സ്നായ്ക്. വലിയ കൊഞ്ചു കൊണ്ട്.

വലിയ കൊഞ്ച് ഇരുപതെണ്ണം തല് ഒടിച്ചുമാറ്റി ക്ലീന്‍ ചെയ്തു വയ്ക്കുക. രണ്ടു കപ്പ് കടലമാവും ഒരു കപ്പ് അരിപ്പൊടിയും അരക്കപ്പ് മൈദയും അത്ര അയഞ്ഞ മട്ടിലല്ലാതെ കലക്കി രണ്ടു സ്പൂണ്‍ മുളകുപൊടിയും ഒരു സ്പൂണ്‍ ജീരകവും പച്ചമുളക് , ഇഞ്ചി, ഉള്ളി എന്നിവ ചെറുതായി അരിഞ്ഞതും ചേര്ത്ത് batter ഉണ്ടാക്കുക..ഉപ്പ് പാകത്തിന്‍്. എണ്ണ ചൂടാക്കി കൊഞ്ചു ഇതില്‍ മുക്കി വറത്തു കോരുക.

സ്പെഷ്യല്‍ സ്വാദിന്: വറക്കാന്‍ തുടങ്ങുന്നതിനു തൊട്ടുമുന്‍പായി ഒരു കപ്പ് അവല്‍ ബാറ്ററില്‍ ചേര്‍ത്തിളക്കുക. നല്ല കരുകരുപ്പും കിട്ടൂം. അവല്‍ നേരത്തെ ചേര്‍ത്താല്‍ കുഴഞ്ഞുപോകും.

കൊഞ്ചിന്റെ വാല്‍ കളയണമെന്നില്ല. വാല്‍ ഭാഗം ബാറ്ററില്‍ മുക്കേണ്ടതുമില്ല.

(പെണ്ണു കാണാന്‍ പോകുമ്പോള്‍ ഈ അവല്‍ കാര്യം ഒരു ട്രിക്ക് ക്വസ്റ്റ്യന്‍ ആയി പെണ്ണിനോട് ചോദിയ്ക്കാം. കൊഞ്ചു വറക്കുമ്പോള്‍ അവലിന്റെ സ്ഥാനമെന്ത്?)

സാല്‍ജോҐsaljo said...

പ്രിയേ കൊഞ്ച് വെജ്ജിറ്റേറിയനാണല്ലോ? :)
അപ്പൂ പോസ്റ്റെവിടേ?
ശ്രീ, അറിഞ്ഞില്ലേ? [ഇതു പരീക്ഷിച്ചിട്ട് വിളിക്കാം :)

എതിരന്‍‌ജി സല്യൂട്ട്. നന്ദി. പരീക്ഷിക്കുന്നതായിരിക്കും. തീര്‍ച്ചയായും.


എല്ലാ ബ്ലോഗേഴ്സും കുക്കറിയും കൊണ്ട് നടക്കുന്നവരാ എന്നിട്ടും എനിക്കൊരു റെസിപ്പി:(
തരൂ.......

Sureshkumar Punjhayil said...

Good work... Best Wishes...!

അഹങ്കാരി... said...

ഞാനും ഒരു ബാച്ചിയാണേ...
എന്നേം കൂടി അംഗമാക്കാമോ???

sasthamcotta@gmail.com

കുഞ്ഞിക്കിളി said...

njan undaakkia Konchu fry- very easy to make- kallinte koode nannaay pokum ennu koottukaar paranju... onnu try cheythu nokkunno?
Kochu ice okke kalanaju chooduvellathil kazhuki edukkuka(kazhukivaaria konchu onnu tissue il vechu njekki eduthal dry aay kittum). Kurachu mulku podi, ans kurumulaku podi equal alavil eduthu uppum kootti konchu thirumi oru 1-2 manikoor veykkuka.Frying panil kurachu enna choodaakki kaduku pottichu ulliyum veluthulliyum inchiyum ittu onnu brown color aakkka.. brown aakumbo korachu kariveppila um cherkkuka. ithi konchu kashnangal cherthu ilakkukka.. elakki frycheyyukaa....(cook it weel) nalla ruchiaarikkum k tto!! Ithu pole thanne Chicken um vekkam!

കുഞ്ഞിക്കിളി said...

PORK ishta maano.. enna l ith aoru pork dry fry!!!
oru 4 yeaspoon kaduku, garam masala , pepper powder, chilly powder ithellam koode mixie il ittu nannaay araykuka.(Podi onnnoode podi aakaanaa). ithu pork il ittu ilakki pressure cooker il vekkuka(3 steams - muringa ila kittilaal oru pidi koode coooker il iduka).oru frying pan il malli podi , ulli, garlic,ginger and curry leaves ittu vazhattuka... ennittu a pork vntha vellam ingottu ozhikkka.. nanaay vazhannu kazhiyumbo pork koode itu ularti edukku!!!

സാല്‍ജോҐsaljo said...

key kunjikili.. thanks for that...