Sunday, May 13, 2007

ദില്‍ബനെ നമ്പിയാല്‍.....

മാന്യ സുഹൃത്തുക്കളേ,

നമ്മുടെ ബാച്ചിക്ലബ്ബിന്റെ സജീവസാന്നിദ്ധ്യമായ ദില്‍ബാസുരന്‍ ഇപ്പോള്‍ ചെന്നൈ സന്ദര്‍ശന വേളയില്‍ ആണെന്നെ വിവരം നിങ്ങള്‍ ഏവര്‍ക്കും അറിയാമല്ലോ(ഇല്ലെങ്കില്‍ ഇപ്പോള്‍ അറിയിക്കുന്നു). ചെന്നയില്‍ വെച്ച് ദില്‍ബന് ഒരു ഗംഭീര സ്വീകരണം ആണ് ചെന്നൈ ബ്ലൊഗേര്‍സ് ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍ വ്യക്തിപരമായ ചില തടസ്സങ്ങളാല്‍ ദില്‍ബന് ആ സംഗമത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ചെന്നൈ ബ്ലൊഗ്ഗെര്‍സ് ഇതില്‍ ദുഖിതരാണ്.

(പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ ദില്‍ബന്‍ ഖേദം പ്രകടിപ്പിക്കുകയും, മൊബൈലില്‍ എല്ലാരോടുമായി മാപ്പ് പറയുകയും, ഏവരേയും നേരിട്ട് കാണാന്‍ ശ്രമിക്കുന്നതാണെന്ന് വാക്ക് തരുകയും ചെയ്തു. എങ്കിലും ഞങ്ങളെകൊണ്ട് ആവണത് ഞങ്ങള്‍ ചെയ്യണ്ടേ)


ദില്‍ബനെ നമ്പിയാല്‍


ഇവിടെയാണ് ദില്‍ബനുവേണ്ടി സമാഗമം ഒരുക്കിയിരുന്നത്.
ഇത്ര ഉയരത്തില്‍ ഇതുവരെ ആരെങ്കിലും ബൂലൊഗസംഗമം നടത്തിയിട്ടുണ്ടൊ?



ദില്‍ബനു വേണ്ടി ഒരുക്കിയ സ്വീകരണ സന്നാഹങ്ങള്‍
എല്ലാം വേസ്റ്റായി......



ടാ, ഞങ്ങള് റേഡി.

ദില്‍ബന്റെ ആഗമനം പ്രതീക്ഷിച്ചിരിക്കുന്നു


പണ്ടാരം, ഇവനെവിടെ പൊയി കിടക്കണ്.


അവസാനം പ്രവചനം നടത്താന്‍ തീരുമാനിച്ചു
അവന്‍ വരുമോ എന്നറിയാന്‍ കിളിയെക്കൊണ്ട് ഛീട്ടെടുപ്പിക്കല്‍,കൈനോട്ടം എന്നിവ വരെ നടത്തി
നോ രക്ഷ !!!

ദില്‍ബനു പകരം
എന്തായാലും വിളിച്ച് കൂട്ടിയ മീറ്റല്ലേ, ദില്‍ബന്‍ ഇല്ലാന്ന് വച്ച് നടത്താതിരിക്കുവാന്‍ വയ്യല്ലോ.
സ്വന്തം ഭാര്യ സീത ഇല്ലാതെ രാമന്‍ കാഞ്ചന സീതയെ വെച്ച് യാഗം നടത്തി , പിന്ന്യാണ് ഇവന്‍.


വടിത്തല്ല് പട്ടാളം
ഇനി ദില്‍ബന്‍ ഇവിടെ എങ്ങാനും വന്നാല്‍ അവന്റെ മുട്ട്കാല് തല്ലിയൊടിക്കാന്‍ പറഞ്ഞ്.
ഒരു കൊച്ച് ഗുണ്ടാ സംഘത്തിനെ കാവല്‍ നിര്‍ത്തി.

ഞങ്ങളുടെ തലയ്ക്ക് മുകളില്‍ എന്തിനോ വേണ്ടി പറക്കുന്ന വിമാനങ്ങള്‍
കല്ലെടുത്ത് കീച്ചാല്‍ തോന്നി


ദില്‍ബന്റെ മാപ്പ്
തനിക്ക് പങ്കെടുക്കാന്‍ കഴിയാത്ത ദുഖം/മാപ്പ് ഒക്കെ ദില്‍ബന്‍ ഫോണ്‍ വഴി അറിയിക്കുന്നു.

(പോസ്റ്റ് തയ്യാറാക്കിയത് -പൊന്നമ്പലം&വിവി. ക്യമറ-പൊന്നമ്പലം)

15 comments:

Unknown said...

നമ്പിയാരെ വേണേലും നമ്പാം, പക്ഷെ...

നമ്മുടെ ബാച്ചിക്ലബ്ബിന്റെ സജീവസാന്നിദ്ധ്യമായ ദില്‍ബാസുരന്‍ ഇപ്പോള്‍ ചെന്നൈ സന്ദര്‍ശന വേളയില്‍ ആണെന്നെ വിവരം നിങ്ങള്‍ ഏവര്‍ക്കും അറിയാമല്ലോ(ഇല്ലെങ്കില്‍ ഇപ്പോള്‍ അറിയിക്കുന്നു). ചെന്നയില്‍ വെച്ച് ദില്‍ബന് ഒരു ഗംഭീര സ്വീകരണം ആണ് ചെന്നൈ ബ്ലൊഗേര്‍സ് ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍ വ്യക്തിപരമായ ചില തടസ്സങ്ങളാല്‍ ദില്‍ബന് ആ സംഗമത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ചെന്നൈ ബ്ലൊഗ്ഗെര്‍സ് ഇതില്‍ ദുഖിതരാണ്.

sandoz said...

നിങ്ങള്‍ക്ക്‌ ഇത്രയല്ലേ പറ്റിയോള്ളൂ....
എനിക്ക്‌ പറ്റിയ പറ്റോ......
അവന്‍ നാട്ടിലേക്ക്‌ വരുന്ന വിവരത്തിന്‌ ഇട്ട പോസ്റ്റില്‍ ഞാന്‍ അവനെ പൊക്കി കമന്റിയതിനുള്ള നന്ദി നേരിട്ട്‌ തരാം എന്ന് അവന്‍...
കമന്റിലൂടെ പറഞ്ഞത്‌ കേട്ട്‌....
ഒരു പാവമായ ഞാന്‍ അതും വിശ്വസിച്ച്‌...
അവന്‍ കൊച്ചീല്‍ വന്ന് ഇറങ്ങീതും അവന്റെ ബാഗ്‌ തുറന്ന് കമ്പ്ലീറ്റ്‌ പരിശോധിച്ച്‌.....
ഹതാശനായ വിവരം നിങ്ങള്‍ അറിഞ്ഞില്ലേ.........
ഒരു സ്കോച്ചെങ്കിലും പ്രതീക്ഷിച്ച്‌....
ഓടിപ്പാഞ്ഞ്‌ ചെന്ന എന്നെ അവന്‍ തകര്‍ത്ത്‌ കളഞ്ഞു......
ഇതിനൊക്കെ ബിവറേജ്‌ പുണ്യാളന്‍ നിന്നോട്‌ ചോദിക്കൂടാ ദില്‍ബാ......

sreeni sreedharan said...

ആ വിമാനത്തിന് ഒരു ചെരിവ് ഉണ്ടല്ലോ, അപ്പൊ ലവന്‍ ലതില്‍ തന്നെ ഉണ്ടാവും.

അന്നാലും ഇതുഒരു കൊലച്ചതി ആയിപ്പോയ് ദിലബാ

വിഷ്ണു പ്രസാദ് said...

ദില്‍ബാസുരനെ കാണ്മാനില്ല....

Mubarak Merchant said...

ഹഹഹ കലക്കീട ലോനപ്പാ..
ദില്‍ബനെ നമ്പിനാല്‍ .....
പാവം ദില്‍ബന്‍. ഫ്ലൈറ്റ് കിട്ടിക്കാണില്ല. അതാ

തറവാടി said...

നല്ല അടിക്കുറിപ്പും വിവരണവും

കുറുമാന്‍ said...

ഈ പടം പോസ്റ്റ് കലക്കി, പൊന്നമ്പലം (നീ പൊന്നമ്പലമല്ലടാ, തങ്കമ്പലമാ), വിവി ലോനയെ. ദില്‍ബനെ നമ്പിയാല്‍ അവന്‍ ചതിക്കാറില്ല. എന്തേലും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം നേരിടേണ്ടി വന്നിരിക്കും. ഇനി നിങ്ങളാരെ അവനെ സമ്മര്‍ദ്ധിപ്പിച്ചുവോ ആവോ......നമ്പമുടിയാതെ, ഇന്ത ഉലകത്തില്‍ ആരേയും നമ്പമുടിയാത് :)

ആനക്കൂടന്‍ said...

ഇനിയിപ്പോ ഫ്ലൈറ്റില്‍ തട്ടുകട തുടങ്ങാന്‍ ഓഫര്‍ കിട്ടിയതായിരിക്കുമോ പ്രശ്നം. കുറുമാന്‍ ചേട്ടന്‍ പറഞ്ഞപോലെ സാഹചര്യങ്ങളുടെ ന്യൂനമര്‍ദ്ദം.
എന്തായാലും എന്റെ ഒരു രാത്രിഉറക്കം പോയിക്കിട്ടി...

സുഗതരാജ് പലേരി said...

dilbane sweekaranam water tankinte mukalilaaaaaa?

Anonymous said...

വാക്ക് പാലിക്കാന്‍ കഴിയാതിരുന്നതിനാല്‍ ചെന്നൈ ബ്ലോഗര്‍ മക്കളുടെ ഓഫീസുകളിലേക്കെല്ലാം പ്രായ്ശ്ചിത്തയാത്ര നടത്താന്‍ തയ്യാറാണെന്ന് ദില്‍ബന്‍ അസന്നിഗ്ധം പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി അതും കളിപ്പീരാണോ ആവോ!!!

Unknown said...

ശെന്തരോയെന്തോ... വന്നാ വന്നെന്ന് പറയാം!

Sreejith K. said...

ദില്‍ബനുമായുള്ള മീറ്റ് ഏതെങ്കിലും ഹോട്ടലില്‍ ആക്കുന്നതാ ബുദ്ധി. എന്തൊരു വിശപ്പാനെന്നോ പണ്ടാരത്തിന്. എന്തായാലും മീറ്റിന് അഭിവാദ്യങ്ങള്‍.

Siju | സിജു said...

ഇവിടെയിങ്ങനെയോക്കെയുണ്ടായോ..
എന്നാലും ഒരു വാക്കെന്നോട്..

SUNISH THOMAS said...

ദില്‍ബാസുരന്‍ ഇതു വായിക്കുമെങ്കില്‍...
നേരെ മലപ്പുറം പട്ടണത്തിലേക്കു വരിക. ഞങ്ങള്‍ ചില നവാഗത ബ്ളോഗര്‍മാര്‍ ചേര്‍ന്നു സ്വീകരണം തന്നു കിടത്തിവിടാം...

Rasheed Chalil said...

ഇക്കണക്കിന് ഇവന്‍ ഒരു മാസം നാട്ടില്‍ നില്‍ക്കുമ്പോഴേക്ക് ബാച്ചി ക്ലബ്ബ് പോസ്റ്റുകള്‍ കൊണ്ട് നിറയുമല്ലോ...

ദില്‍ബാ ഇജ്ജാടാ ആങ്കുട്ടി.