Monday, October 30, 2006

അലക്കാനുള്ള നിര്‍ദ്ദേശങ്ങള്‍



സാധാരണ പുതുവസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ കൂടെ അലക്കാനുള്ള നിര്‍ദ്ദേശങ്ങളും കൂടെ വരാറുണ്ട്. പുതുതായി ഇറങ്ങുന്ന വസ്ത്രങ്ങളില്‍ ചിത്രത്തില്‍ കൊടുത്തത് പോലെയുള്ള നിര്‍ദ്ദേശങ്ങള്‍ വയ്ക്കാന്‍ ഒരു പ്രമുഖ വസ്ത്ര നിര്‍മ്മാണം കമ്പനി തീരുമാനിച്ചതായി സ്ഥിതീകരിക്കാനാവാത്ത റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ഇങ്ങനെയൊരു പ്രസ്താവന ഇറക്കാന്‍ ക്ലബ്ബ് നിര്‍ബന്ധിതമായിരിക്കുന്നു.

ഇതു കണ്ട് ബാച്ചിലേര്‍സില്‍ തുണി അലക്കാന്‍ മടിയുള്ള (ഈ ജന്മത്ത് ഇന്നേ വരെ അലക്കാത്ത) അംഗങ്ങള്‍ മറുകണ്ടം ചാടിയാല്‍ ക്ലബ്ബിന്റെ വക അച്ചടക്ക നടപടി ഉണ്ടാകുമെന്ന് അറിയിച്ചു കൊള്ളുന്നു. ജാഗ്രതൈ!

പ്രസിഡന്റിനു വേണ്ടി
(ഒപ്പ്)

13 comments:

Unknown said...

ശ്രീജീ,
പ്രലോഭിപ്പിക്കല്ലേഡേ.... ഇന്നലെ നാല് ജീന്‍സും രണ്ട് ചാക്ക് ഷര്‍ട്ടും ഒന്നിച്ച് വാഷിങ് മെഷിനിലിട്ട് അതിന്റെ ഫ്യൂസ് പോയി എന്ന് മാത്രമല്ല റിഡക്ഷന്‍ സേലില്‍ വാങ്ങിയ ഒന്ന് രണ്ടെണ്ണത്തിന്റെ രോഗം കാരണം രണ്ട് ‘ചരഗ് ദിന്‍’ഷര്‍ട്ടുകള്‍ പഞ്ചവര്‍ണ്ണവുമായി :-(

വേണ്ടി വരും... ഉടന്‍ വേണ്ടി വരും... :-)
(എന്തോന്നാണെന്നാ... പുതിയ ഷര്‍ട്ടേയ്.. അല്ലാതെ ഛെ ഛെ)

മുല്ലപ്പൂ said...

ഹഹഹ
ഇതു കൊള്ളാം . കുറിക്കിട്ടു കൊള്ളണ തമാശ. :)

മുസ്തഫ|musthapha said...

ദേ... ബാച്ചീസ് ഒരു പന്തു കൂടെ വിവാഹിതര്‍ക്ക് പാസ് ചെയ്തു തന്നിരിക്കുന്നു...

ഒ.ടോ> വെടിനിറുത്തല്‍ കാലാവധി കഴിഞ്ഞോ... ആവോ!

sreeni sreedharan said...

നിര്‍ത്തീ, ഞാനലക്കു നിര്‍ത്തീ...
ഇനി കഴിച്ചിട്ടേ അലക്കുന്നുള്ളൂ...ഫുഡ്ഡേ..ഫുഡ്ഡ് ഫുഡ്ഡ്! അല്ലാതെ ദോണ്ടേ ലവന്‍ പറഞ്ഞതു പോലെ ഛെ.. :)

Vssun said...

ഹഹ..
അലക്കി ഷര്‍ട്ട്‌ ഇടണം എന്നൊക്കെയുണ്ട്‌. കഴിഞ്ഞ മാസം 2 ഷര്‍ട്ട്‌ വാങ്ങി ഒരു വട്ടം അലക്കിയപ്പൊഴെക്കും അതിന്റെ കുടുക്കുകള്‍ വിട്ടു പോകുന്നു. ഓ ഇനി അത്‌ പിടിപ്പിക്കാന്‍ നടക്കുകയാണെങ്കില്‍ ടെയിലറെ തപ്പി നടക്കണം. അല്ലെങ്കി ഒത്ത നിറമുള്ള നൂലും സൂചീം വാങ്ങാന്‍ നടക്കണം.. ഒക്കെ മെനക്കേടാണെന്നേ.. ഇനി വീട്ടീ പോവുമ്പോ അതും കെട്ടിയെക്കണം. ബാച്ച്‌ലേഴ്‌സിന്റെ പ്രോബ്ലംസ്‌ നോക്കണേ.
അമ്മയാണെ ഇനി അലക്കില്ല.. സത്യം..

Adithyan said...

ഇതിപ്പ പണ്ടാരാണ്ടു ചോദിച്ചതു പോലെയാണല്ലോ - ഒരു ജീനസ് അലക്കാനും വേണ്ടി ആരേലും ഐ.എഫ്.ബി കമ്പനിടെ ഓണര്‍ടെ മകളെ കെട്ടുവോ?

അളിയന്‍സ് said...

ഹ ഹ ഹ ... എവിടെ നിന്ന് വാങ്ങീ മാഷേ ആ ‘മേയ്ഡ് ഇന്‍ ഉഗാണ്ട‘ ഷര്‍ട്.
എത്രയാ വില ഒരു കിലോ...?

sandoz said...

ബാച്ചിലര്‍ തിരുമനസ്സേ നമസ്ക്കാരം,
ഫാക്ട്‌ എന്ന് പഴയ ഒരു കൃതിയില്‍ കണ്ടു.അമ്പലമുകളോ അതൊ എലൂരോ.ചോദിക്കാന്‍ കാരണം ഞാന്‍ ഒരു എലൂര്‍-മഞ്ഞുമ്മല്‍ ബാച്ചിലര്‍.

ഉത്സവം : Ulsavam said...

വസ്ത്രങ്ങളുടെ തനിമ നിലനിറ്ത്തുക എന്ന സിദ്ധാന്തപ്രകാരം വാഷിങ്ങ്മെഷീന്‍, അയേണ്‍ ബോക്സ് മുതലായവരെ വര്‍ഗശത്രുക്കളായി പണ്ടേ പ്രഖ്യാപിച്ചതാണ്‍. പുതിയ ഇത്തരം പ്രലോഭനങ്ങള്‍ ആഗോളവിവാഹവല്‍ക്കരണത്തിന്റെ ഭാഗമാണ്‍. ബാച്ചികളേ മനശക്തി കൈവിടാതെ മുന്നോട്ട്...

Sreejith K. said...

സാന്റോസ്, ഞാന്‍ അമ്പലമേടില്‍ ആയിരുന്നു. മഞ്ഞുമ്മലില്‍ വന്നിട്ടില്ല, ഏലൂരില്‍ ഒന്ന് രണ്ട് തവണ വന്നിട്ടുണ്ട്, അവിടത്തെ ഓഡിറ്റോറിയത്തില്‍ കല്യാണം കൂടാന്‍. അവന്മാരൊക്കെ ഇന്ന് തുണിയൊക്കെ നന്നായി അലക്കുന്നുണ്ടാകുമായിരിക്കും, അല്ലേ.

വല്യമ്മായി said...

അവിടത്തെ ഓഡിറ്റോറിയത്തില് കല്യാണം കൂടാന്.അപ്പോള്‍ ഇതാണല്ലെ ഹോബി

മുസാഫിര്‍ said...

ഇവര്‍ ബാച്ചിലേഴ്സിനു വേണ്ടി ‘ഡിസ്പോസബിള്‍’ ടിഷര്‍ട്ട് ഉണ്ടാക്കുന്നുണ്ടത്രെ !

Unknown said...

കഴിച്ചിട്ടേ ഇനി അലക്കുന്നുള്ളൂ എന്നു തീരുമനിച്ച്‌ പിന്നീട്‌ അലക്കൊഴിഞ്ഞ്‌ കഴിക്കാന്‍ (ഫുഡ്‌)നേരമില്ല എന്ന അവസ്ഥ വരാതിരിക്കട്ടെ.