Tuesday, October 24, 2006

ഒരു ബാച്ചിലര്‍ കൂടി പടിയിറങ്ങുമ്പോള്‍..

ഏറ്റവും പ്രിയപ്പെട്ട ബാച്ചിലര്‍, വിവഹിത സുഹ്രുത്തുക്കളെ,

ഇപ്പൊള്‍ വീശിയടിക്കുന്ന ഈ വെള്ള കൊടിയുടെ കീഴില്‍ നിന്ന്‌ ഈ വിഷയം അവതരിപ്പിക്കാന്‍ എനിക്ക്‌ സന്തൊഷമേ ഉള്ളു.

ഒരു ബാച്ചിലര്‍ എന്ന നിലയിലുള്ള എന്റെ വിജയകരമായ കഴിഞ്ഞ 29 വര്‍ഷക്കാലം, നിങ്ങളുടെ മുന്‍പില്‍ തുറന്ന ഒരു പുസ്തകമാണ്‌.
എനിക്ക്‌ പിന്‍പേ വന്ന കുട്ടികള്‍ക്കും, എനിക്ക്‌ മുന്നേ വന്നിട്ടും ഗൃഹാതുരത്തം മാറാതെ ബാച്ചിലര്‍മാരായി തന്നെ തുടരുന്ന ഏട്ടന്മാര്‍ക്കും ആ പുസ്തകം പുനര്‍വിചിന്തനത്തിനായി സമര്‍പ്പിക്കുന്നു.
:)
അപ്പോള്‍ പറഞ്ഞു വന്ന കാര്യം,എന്റെ കല്യാണം ആണ്‌..
അതായത്‌ ശേഷമുള്ള ജീവിതം, ഒരു മിടുക്കിക്കൊപ്പം, ജീവിച്ചു തിര്‍ക്കാന്‍ ഈ മിടുക്കന്‍ തീരുമാനിച്ചു ന്ന്.....

നിങ്ങളുടെ അറിവിലേക്കായി, വിവാഹ ക്ഷണ പത്രിക ഇതിനൊപ്പം വയ്ക്കുകയാണ്‌.

ഈ ബൂലൊകത്തിലെ ബാച്ചിലര്‍ മാരായവരും, വിവാഹിതരായവരും, വൈരനിര്യാതന ബുദ്ധി ഉപേക്ഷിച്ച്‌, ഇപ്പോള്‍ പാറുന്ന ഈ വെള്ള കൊടിയെ ഇനിയെന്നും ഉയരെ ഉയരെ പാറിക്കാന്‍ നിങ്ങളെ ഏവരേയും ഞാന്‍ സഹൃദയം ക്ഷണിക്കുകയാണ്‌
എന്ന്‌
വിനയ പൂര്‍വ്വം
സ്വന്തം മിടുക്കന്‍

37 comments:

മിടുക്കന്‍ said...

പ്രിയ ക്ലബ്ബേ... വിട...

(ഇമേജ്‌, ലോഡ്‌ ചെയ്യാന്‍ പറ്റുന്നില്ല... ആരെങ്കിലും ഒന്ന് ഹെല്‍പുമൊ..?)

Mubarak Merchant said...

മിടുക്കനും മിടുക്കിയ്ക്കും മംഗളാശംസകള്‍ നേരുന്നു.
നീണാള്‍ വാഴ്ക.

ബിന്ദു said...

ഇന്നു ഞാന്‍ നാളെ നീ...:)
വലതുവശത്തെ ലിസ്റ്റില്‍ നിന്ന് ഓരോരുത്തരായി പടി ഇറങ്ങുന്നതുകാണാന്‍ എന്തു രസം.
എനിവേ... “വിവാഹമംഗളാശംസകള്‍!!!”

sreeni sreedharan said...

ഞാന്‍ വരും! പോരേ...
ബാച്ചിലേര്‍സ് ക്ലബിന്‍റെ വക ആശംസകള്‍, എന്‍റെയും!

{ ബിന്ദു ചേച്ചിയേ :) }

mydailypassiveincome said...

നവജീവിതത്തിലേക്കു പദമൂന്നിയിരിക്കുന്ന മിടുക്കനും മിടുക്കിക്കും വിവാഹാശംസകള്‍!!

പെട്ടെന്നു പോയി മിടുക്കിയുമായി മിടുക്കനായി വരൂ. എന്നിട്ടു വേണം രണ്ടാം ഇന്ദ്രപ്രസ്ഥ ബ്ലോഗേഴ്സ് മീറ്റ് സംഘടിപ്പിച്ച് മിടുക്കന്റെ ഒരു ട്രീറ്റ് വാങ്ങാന്‍ ;)

ഇന്ദ്രപ്രസ്ഥ ബ്ലോഗേഴ്സിന്റെ എണ്ണം നാള്‍ക്കുനാള്‍ കൂടട്ടെ......;)

neermathalam said...

KALAKKI POLICHU MIDUKKETTA....
midukkanum midukkiyum...oru 12 makkalum okkeyayi..sasanthosham skudumbham..mayur viharine..pulakam kollikkattee..ennu hridayapoorvam ashamsichu kollunnu...
off topic:
(mandoose...jhan..parange..midukkane purathakku.. purathakku.. nu..
apoo ketttilla...eppo..pulli raaji vechu pooyi..bachelors clubinthe HR problems..)

Siju | സിജു said...

സര്‍വ്വവിധ മംഗള ഭവന്തു
ഇനിയും ഒരു മാസം ഉണ്ടല്ലോ, ഫോണ്‍ ബില്ലടക്കാന്‍ കടം ചോദിച്ചു വരുമോ :-)
മിടുക്കന്‍ പോയ ഒഴിവില്‍ ബാച്ചിലേഴ്സ്‌ ക്ലബ്ബില്‍ എനിക്കൊരു അഡ്മിഷന്‍ തരാക്കാവുന്നതാണു

Kalesh Kumar said...

പ്രശാ‍ന്തേ, മിടുക്കാ, വെല്‍ക്കം ടു ദ എലീറ്റ് ക്ലബ്ബ്!
ഈ-മെയില്‍ അഡ്രസ്സ് പോസ്റ്റ് ചെയ്യ്. കല്യാണം കഴിഞ്ഞിട്ട് വിവാഹിതരിലേക്ക് മെംബര്‍ഷിപ്പ് അയച്ചു തരാം!

Anonymous said...

മിടുക്കാ,
ശുഭാശംസകള്‍!
താങ്കള്‍ ജീവിതത്തില്‍ ഒരു പടി കൂടി മുകളിലേയ്ക്കു കയറുമ്പോള്‍ ഈയുള്ളവന്റെ മംഗളാശംസകള്‍!

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

മിടുക്കനും മിടുക്കിക്കും സര്‍വ്വവിധ മംഗളങ്ങളും സര്‍വ്വേശ്വരന്‍ നല്‍കി അനുഗ്രഹിക്കട്ടെ

ലിഡിയ said...

ഒരു നേര്‍ത്ത ചരടില്‍ കൊരുത്ത വിശ്വാസം കോട്ടകൊത്തളങ്ങള്‍ക്ക് അടിത്തറയാവട്ടെ.. ആയുസ്സിന്റെ പുണ്യമായും സുകൃതമായും ദൈവത്തിന്റെ സര്‍പ്രൈസ് ഗിഫ്റ്റായും ലഭിക്കട്ടെ..ഹൃദയം നിറഞ്ഞ ആശംസകള്‍.

-പാര്‍വതി.

കിച്ചു said...

മിടുക്കാ.. ഞാനും വരട്ടേ...? ബാച്ചിലേഴ്സ് ക്ളബില്‍ നിന്ന് രാജിവയ്ക്കുന്ന മിടുക്കനും പിന്നെ മിടുക്കിയ്ക്കും എല്ലാ വിധ മംഗളങ്ങളും നേരുന്നു...

Peelikkutty!!!!! said...

മിടുക്കനും മിടുക്കിക്കും ബെസ്റ്റ് വിഷസ്.

അനംഗാരി said...

മിടുക്കാ, നല്ലൊരു കണ്ണാടിയാണ് ജീവിതം. അതു എന്നും മിനുക്കി, പൊടികളഞ്ഞ് വൃത്തിയായി സൂക്ഷിച്ച് വെക്കുക.അത് പൊട്ടാതെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുക. ആശംസകള്‍.

Rasheed Chalil said...

മിടുക്കനും മിടുക്കിയും മിടുക്കരായി ഒത്തിരികാലം സന്തോഷത്തോടെ ജീവിക്കട്ടേ എന്ന് ആശംസിക്കുന്നു.

മുസ്തഫ|musthapha said...

മിടുക്കനും മിടുക്കിക്കും വിവാഹമംഗളാശംസകള്‍ :)

സുഗതരാജ് പലേരി said...

ആശംസകള്‍ നൂറുനൂറാശംസകള്‍.....മിടുക്കികൊപ്പം പെട്ടന്ന് തിരിച്ചുവരൂ.

Unknown said...

ക്ലബ്ബിനോട് വിട പറയുന്ന മിടുക്കനും അദ്ദേഹത്തിന്റെ വധു മിടുക്കിക്കും ക്ലബ്ബിന്റെ വകയും എന്റെ സ്വന്തം പേരിലും വിവാഹ മംഗളാശംസകള്‍!!

കുറുമാന്‍ said...

മിടുക്കനും, മിടുക്കിക്കും, ഭരണി നിറയെ ഭാവുകങ്ങള്‍.

ബ്യാച്ചി ക്ലബില്‍ നിന്നും റിസൈന്‍ ചെയ്ത്, വിവാഹിതരിലേക്ക് കയരികൊള്ളൂ.......

വേണു venu said...

മിടുക്കനും മിടുക്കിക്കും,
സ്നേഹം നിറഞ്ഞ മംഗളാശംസകള്‍.

സു | Su said...

അങ്ങനെ മിടുക്കന്‍ മിടുക്ക് കാണിച്ച് പടിയിറങ്ങുന്നു.

മിടുക്കന്റെ മിടുക്കിയ്ക്കും, മിടുക്കിയുടെ മിടുക്കനും ആശംസകള്‍. സുഖത്തിലും ദുഃഖത്തിലും ഒരുമിച്ചിരിക്കുക.

:)

Unknown said...

പത്മതീര്‍ത്ഥം,
dilbaasuran@ജിമെയില്‍.കോമിലേക്ക് ഈമെയില്‍ ഐഡി അയച്ച് തരൂ. അംഗത്വം ഉടന്‍ തരാം.

പട്ടേരി l Patteri said...

എന്‍ മനം നിറഞ്ഞ മംഗളാശംസകള്‍
മിടുക്കനും മിടുക്കിക്കും .
ഈ പോസ്റ്റിലെ വാക്കുകള്‍ എനിക്കിഷ്ടപെട്ടു ട്ടോ :)

ഓ.ടോ: ബാച്ചിക്ലബിന്റെ മുഖമുദ്രയായ സ്നേഹം , വിനയം , ആദരവ്, സാഹോദര്യം , സഹനശക്തി .... എന്നിവയൊന്നും ഏതു ക്ലബില്‍ ചേര്‍ന്നാലും നഷ്ടപ്പെടുത്തരുത്..
മിടുക്കന്‍ ഇതൊന്നും മറക്കില്ലെന്നറിയാം .... എന്നാലും മുല്ലപൂമ്പൊടി ഏറ്റു കിടക്കും ....(അതോര്‍ത്തുപോയി;)

ദേവന്‍ said...

ഈ ദ്രവിച്ച കോട്ടയില്‍പ്പെട്ടിട്ടും സമാധാനത്തിന്റെ വെള്ളരിക്കാ പ്രാവുകള്‍ പാറും വരെ അതിനു വേണ്ടി പൊരുതി നിന്ന ശേഷം മാത്രം കൊത്തളമിറങ്ങുന്ന സുധര്‍മ്മാവേ, മിടുമിടുക്കാ, ആശംസകള്‍.

ആനയും കാനയും അമ്പാരിയും സുപാരിയും ആലവട്ടവും ആനത്തലവട്ടവും വെഞ്ചാമരവും കഞ്ചാ മരവും ഭേരിയും ഉപ്പേരിയും പടഹവും പടക്കവും കാംസ്യവും മാംസ്യവും ഒരുക്കി വിവാഹിതരുടെ പാളയം കാത്തു നില്‍ക്കുന്നു, മിടുക്കനും മിടുക്കിക്കും ചുവന്ന പരവതാനിയും വിരിച്ച്‌.

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

ആശംസ....

പുഷ്‌പങ്ങള്‍ നിങ്ങള്‍ക്കായ്‌ നല്‍കുന്നു ഞാന്‍........

ഒന്നാം ഇന്ദ്രപ്രസ്ഥ ബ്ലോഗ്‌ മീറ്റ്‌ മിടുക്കനുവേണ്ടി സമര്‍പ്പിക്കുന്നു......

Shiju said...

വലതുവശത്തെ ലിസ്റ്റില്‍ നിന്ന് ഓരോരുത്തരായി പടി ഇറങ്ങുന്നതുകാണാന്‍ എന്തു രസം.


വിവാഹിതരേ ഞങ്ങളു മനസ്സുവെച്ചില്ല്ലെങ്കില്‍ ‍നിങ്ങളുടെ കുലം അന്യം നിന്നു പോകും. അതു മറക്കേണ്ട. ഈ ലിസ്റ്റിനു ഒരു പ്രത്യേകത ഉണ്ട്. ഇവിടെ നിന്നു പടിയിറങ്ങുന്നവര്‍ക്ക് വിവാഹിതര്‍ ലിസ്റ്റില്‍ കേറാം. പക്ഷെ തിരിച്ചു പറ്റില്ല. നിങ്ങളുടെ കുലം അന്യം നിന്നു പോകേണ്ട എന്നു കരുതിയാ ഞങ്ങള്‍ ഒരോരുത്തരെയായി യാത്രയാക്കി നിങ്ങളെ സഹായിക്കുന്നത്. നിങ്ങള്‍ക്ക് അതിന്റെ നന്ദി വല്ലതും ഉണ്ടോ.

ഒപ്പ്
ഭാവിയില്‍ നിങ്ങളെ സഹായിക്കാന്‍ വരുന്ന വേറൊരു ബാച്ചിലര്‍ ‍.

Santhosh said...

മിടുക്കന് ആശംസകള്‍!

thoufi | തൗഫി said...

അങ്ങിനെ ബാച്ചിലര്‍ ജീവിതത്തിന്റെ
ബാലാരിഷ്ടതകള്‍ മറികടന്ന്
കുടുംബജീവിതത്തിന്റെ വസന്തകാലത്തേക്ക്‌ ഊളിയിട്ടിറങ്ങുന്ന മിടുക്കനും നവവധു മിടുക്കിക്കും മംഗളാശംസകള്‍
വിവാഹം സംബന്ധിച്ച്‌ യഥാവസരം നീ തീരുമാനിച്ചില്ലെങ്കില്‍,നിന്റെ സ്വപ്നസുന്ദരി മറ്റൊരാളുടെ പത്നിയായിത്തീരും എന്ന്
മറ്റു ബാച്ചികള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കി
അവിടുന്ന് പടിയിറങ്ങിപ്പോരു.

ആരവിടെ,കൊടുക്ക്‌ നമ്മടെ മിടുക്കനു ഒരു മെമ്പെര്‍ഷിപ്പ്‌ ചീട്ട്‌,കൂട്ടത്തില്‍ എനിക്കുമൊന്ന്.

മുസാഫിര്‍ said...

വിവാഹ മംഗളാശംസകള്‍.വിവാഹിതരുടെ ലയണ്‍സ് ക്ലബ്ബിലേക്കു സ്വാഗതം.(ബാക്കിയുള്ള ബാച്ചികളും അംഗത്വത്തിനു അപേക്ഷിക്കുമ്പോള്‍ വിവാഹക്കുറിയുടെ സ്കാന്‍ ചെയ്ത കോപ്പി വെക്കേണ്ടതാണു.)

Devi said...

appo midukkan njangade bandhu aavaan povanalle?
aasamsakaloraayiram nerunnu.

ശെഫി said...

ഒരു സിംഹം കൂടി എലിയാവുന്നു
best wishes.........

nalan::നളന്‍ said...

മിടുമിടുക്കാ ആശംസകള്‍!

അളിയന്‍സ് said...

ആശംസകള്‍... ആശംസകള്‍...മിടുക്കനും മിടുക്കിക്കും.

... said...

മിടുക്കനും മിടുക്കിക്കും ഒരായിരം ആശംസകള്‍

Unknown said...

ഒരായിരം ആശംസകള്‍!

പിന്നെ നേതാക്കന്മാരേ ഈ അവിവാഹിതനുകൂടി ഒരു രശീതി തരുമോ??

മിടുക്കന്‍ said...

ഇവിടെ വന്ന് ആശംസകള്‍ അറിയച്ചവര്‍ക്കും.. ഫോണ്‍, ഈ-മെയില്‍, വഴി ആശംസ അറിയിച്ചവര്‍ക്കും, എല്ലാവര്‍ക്കും എന്റെ നന്ദി..

ഈ ഒരു പൊസ്റ്റിനു ശേഷം, തുണി അലക്കുന്നതിനുള്ള ശ്രീജിത്തിന്റെ ഒരു ചെറിയ വെടിയെ ബാച്ചി ക്ലബ്ബില്‍ പ്രത്യക്ഷപ്പെട്ടുള്ളു...
അതിന്‍് മുന്പത്തെ പോലെ ആശാവഹമാ‍യ പിന്തുണ കണ്ടില്ല.. എന്നു മാത്രമല്ല.. ബാച്ചിക്ലബ്ബിന്റെ മുന്‍ നിര പോരാളിയാ‍യ ദില്‍ബന്‍ തനിക്ക് കല്യാണം കഴിക്കണമെന്നവശ്യപ്പെടുകയും അതിലേക്കു വേണ്ടുന്ന നടപടികള്‍ തുടങ്ങുകയും ഉണ്ടായി എന്ന് പിന്നമ്പുറ സംസാരം ശക്തമാണ്.
ദില്‍ബന്‍ തന്റെ ഭാവിയെ കരുതി അതു നിഷേധിക്കില്ല എന്നു കരുതുന്നു...

ക്ലബ്ബിന്റെ പേരില്ലല്ലാതെ ചിലര്‍ ഭാര്യയെ ആവശ്യമുണ്ട് എന്നും അതു തുണി അലക്കാനും വേണ്ടി മാത്രം ആണെന്നും പരസ്യപ്പെടുത്തി (ചുളുവില്‍ കാര്യം സാധിക്കാം എന്നാവും വിചാരം)യതു മല്ലാതെ, ബാച്ചികള്‍ പൊതുവേ സുല്ലിട്ടിരിക്കുന്നു എന്നു വേണം കരുതാന്‍..

എന്തുമാകാട്ടെ, ശ്രീജിത്ത് നയിക്കുന്ന ഈ ക്ലബ്ബില്‍ അവന്‍ മാത്രമായി അവശേഷിക്കാതിരിക്കട്ടെ എന്ന് ജഗദ്ദീശ്വരനോടും ( റയിസ് ഭഗവതിയോടും ) പ്രാര്‍ത്ഥിക്കുന്നു...

ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി..
ഏല്ലാവെരെയും ഓണംതുരുത്തില്‍ കാണാം എന്നു കരുതിക്കൊണ്ട്.. ഞാന്‍ വണ്ടി കയറട്ടോ...???

എന്ന്
സ്വന്തം മിടുക്കന്‍

ibnu subair said...

if you give me a membership in your bachilers club

ibnusubair,
www.feesabeel.blogspot.com