ഇപ്പോള്‍ കിട്ടിയ വാര്‍ത്ത:
കുടിയ്ക്കുന്ന മദ്യത്തിന്റെ അളവ് കുറയ്ക്കാനുള്ള എളുപ്പ വഴി.
1) കല്ല്യാണത്തിന് മുമ്പാണെങ്കില്‍- സങ്കടം വരുമ്പോള്‍ മാത്രം കുടിയ്ക്കുക
2) കല്ല്യാണത്തിന് ശേഷമാണെങ്കില്‍- സന്തോഷം വരുമ്പോള്‍ മാത്രം കുടിയ്ക്കുക
(ബാച്ചിലര്‍മാരുടെ അറിവിലേയ്ക്കായി പൊതുജനതാല്‍പ്പര്യപ്രകാരം അറിയിക്കുന്നത്)
Tuesday, October 17, 2006
Subscribe to:
Post Comments (Atom)
34 comments:
ബാച്ചിലര്‍മാരുടെ അറിവിലേയ്ക്കായി പൊതുജനതാല്‍പ്പര്യപ്രകാരം അറിയിക്കുന്നത്:
ഇപ്പോള്‍ കിട്ടിയ വാര്‍ത്ത
ദില്‍ബാ, കലക്കന്‍ പാര. എവിടുന്ന് സങ്കടിപ്പിക്കുന്നെഡേ
ദില്‍ബൂ ഇത് ഭക്ഷണത്തിനു മുന്‍പാണോ അതോ ശേഷമാണോ കഴിക്കേണ്ടത് ? (വിവരവും അനുഭവവുമുള്ളവരോടല്ലേ ചോദിക്കാന്‍ പറ്റൂ..)
പ്രേമമെന്ന ഭ്രാന്തിനുള്ള ചികില്‍സ കല്ല്യാണം മാത്രല്ലേ?
ദുരന്തമെല്ലാം മരണത്തോടെയും സന്തോഷമെല്ലാം കല്ല്ല്യാണത്തോടെയും ഡിം... വാസ്തവം പറഞ്ഞാ ഈ ബാച്ചിലേഴ്സീന്നൊക്കെ സന്തോഷിയ്കുന്നതിനുള്ള ടാക്സ് ഈയ്ടാക്കേണ്ടതാണു,.
ബാച്ചിലേഴ്സിന് ഇത്രയും സങ്കടങ്ങളോ? ഈ ബാറുകളില്‍ ഗമ്പ്ലീറ്റ് ലവന്മാരയേ കാണാനുള്ളൂ!
പടിപ്പുര മാഷേ,
നേരെ തിരിച്ചാണ് കാര്യങ്ങളുടെ കിടപ്പ്. ഈ പോയിന്റ് വെച്ച് നോക്കുകയാണെങ്കില്‍ കല്ല്യാണം കഴിച്ചവര്‍ക്ക് സന്തോഷിക്കാനും തദ്വാരാ വെള്ളമടിയ്ക്കാനുമുള്ള അവസരങ്ങള്‍ നന്നേ കുറവ്. എന്തെങ്കിലും ഒത്ത് വന്നാല്‍ തന്നെ ഹൈക്കമാന്റ് ഇടപെട്ട് വെള്ളമടി മുടക്കും.അപ്പൊ വീണ്ടും ബാക്ക് റ്റു ദു:ഖം.
ഇനി ബാറില്‍ കാണുന്ന 100ല്‍ നൂറും ബാച്ചിലേഴ്സാണെങ്കില്‍ റീസണ്‍ മേല്‍പ്പറഞ്ഞത് തന്നെ ബട്ട് ഒരുത്തനേ ദു:ഖം കാണൂ. ബാക്കിയുള്ളവര്‍ ഒരു അവസരം കിട്ടാന്‍ അബന്റെ ദു:ഖത്തില്‍ പങ്ക് ചേരുന്നവരാണ്. ക്ലിയര്‍? എനി ഡൌട്ട്സ്? :-)
ഗമ്പ്ലീറ്റ് ഗ്ലിയര്.
ബാച്ചിലറുടെ ആ ടീംസ്പിരിട്ടെനിക്കിഷ്ടപ്പെട്ടു ദില്‍ബൂ. ഞാന്‍ വിട്ടു.
(ആ ഇടിവാളെവിടെ?)
ഇത്രമാത്രം സങ്കടമുള്ള ബാച്ചിലേഴ്സോ...
ഇങ്ങനാണെങ്കില്‍ കല്യാണം കഴിക്കാന്‍ പറ്റാത്ത ‘സങ്കട’ത്തില്‍ ബാച്ചികളെല്ലാരും വെള്ളമടിച്ച് തട്ടിപ്പോകത്തേയുള്ളൂ എന്റെ ദില്‍ബൂ.
ഓ.ടോ. ദില്ബുവിന്റെ ഹ്യൂമറിചിന്ത അപാരം, പോസ്റ്റിഷ്ടപെട്ടു..
ഇത്തിരീ,
പടിപ്പുരയ്ക്ക് കൊടുത്ത മറുപടി തന്നെ താങ്കള്‍ക്കും.
ചെണ്ടക്കാരന് ചേട്ടാ: :-)
ദില്‍ബുവേ അതു കലക്കീട്ടാ, കണ്ടില്ലേ എതിര്‍ക്കാന്‍ ആരും വരാത്തേ...ഹ ഹ ഹ
[കുടിയ്ക്കുന്ന മദ്യത്തിന്റെ അളവ് കുറയ്ക്കാനുള്ള എളുപ്പ വഴി.
2) കല്ല്യാണത്തിന് ശേഷമാണെങ്കില്‍- സന്തോഷം വരുമ്പോള്‍ മാത്രം കുടിയ്ക്കുക]
ദിബൂ രണ്ടാമതു പറഞ്ഞതു വളരെ ശരി.
സന്തോഷം വരുമ്പോള്‍ മാത്രം കുടിക്കുക. ഞങ്ങള്‍ക്കു സന്തോഷം പുറത്തുന്നു വരാറില്ല. സന്തോഷം അകം നിറഞ്ഞു നില്ക്കുകയല്ലേ! അതിനാല്‍ കുടിക്കേണ്ട ആവശ്യം വരുന്നില്ല.
വിവാഹിതരെ പ്രകീര്‍ത്തിച്ചു കൊണ്ട് എഴുതിയ ഈ നുറുങ്ങിനു നൂറു നന്ദി.
ദില്‍ബ്വേ, നിര്‍ത്ത്... മതി... ഇവരെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യാതെ ;)
ദാ കരീം മാഷ് പറഞ്ഞിരിക്കുന്നു പുള്ളിക്ക് സന്തോഷമേ വരാറില്ലെന്ന്. എല്ലാം ഉള്ളില്‍ ഒതുക്കിപ്പിടിച്ചിരിക്കുകയാണെന്ന്...;))
നമ്മക്കുമില്ലേ മനസാക്ഷി... ഇനീം അവരെ വേദനിപ്പിക്കല്ലേ.... :))
ഇതുപ്രകാരം കല്യാണത്തിനുമുന്പും പിന്‍പും ഫുള്‍ ടൈം തണ്ണി. ദില്‍ബുവേ.. ഇങ്ങനെ ഉപദേശിക്കല്ലെ.:)
ദില്ബൂന് നൂറില്‍ നൂറ് മാര്‍ക്ക്..
കിടിലന്‍ പാര, കട്ടപ്പാര..
ദില്‍ബൂ..... അത് കലക്കി. ഇങ്ങനെയുള്ള പാരയൊക്കെ വിവാഹിതര്ക്കിട്ട് പണീയല്ലേ... അവരും ജീവിച്ചു പൊക്കോട്ടെ.
നല്ല ഒന്നാന്തരം ഫീല്‍ഡ് ഗോള്‍.....!!!!
ദില്‍ബാസുര്‍,
താങ്കള്‍ നിര്‍ദ്ദേശിച്ചത് കല്യാണന്മാര് മദ്യം പാനിക്കുന്നത് ലാര്ജീന്നു സ്മാള്‍ ആക്കാനുള്ള വിദ്യയല്ല,മറിച്ച് ആ കലാവിദ്യ മുഴോനും നിര്‍ത്താനുള്ള മാന്ത്രിക വിദ്യയാവുന്നു! കാരണം വിവാഹിതര്‍ സന്തോഷം വന്നാല്‍ എന്തുചെയ്യും? നേരെ വീട്ടില്‍പോയി പൂമുഖവാതിലിയെ ഒന്നു പൊക്കിയെടുത്ത് കറക്കി നിലത്ത് കുത്തിനിര്‍ത്തി പിന്നെ കുട്ടിക്കല്യാണികളെ ഉമ്മവെച്ച് ഹാപ്പിയായി ആ സന്തോഷം അടിച്ച് പൊളിയാക്കും!രാത്രി വാമകല്യാണി ടിയാന്റെ ഉളുക്കിപ്പോയ ഊരയ്ക്ക് അമൃതാഞ്ജന്‍ ഇട്ടു റിപ്പയറാക്കും (മുടിഞ്ഞ കനമല്ലേ ലവള്‍ക്ക്!) രണ്ട് സ്മാള്‍ അടിക്കാന്‍ കളത്രപുത്രാദികള്‍ കമ്പനി തരില്ല എന്നത് പരമമായ ഒരു സത്യമായത് കൊണ്ട് ജലസേചനം ഈസ് സിമ്പ്ളീ ഔട് ഓഫ് ക്വസ്റ്റ്യന്‍! ന്ന് ച്ചാല്‍ സന്തോഷം വരുമ്പോള്‍ കള്ളടിക്കുക എന്നു പറഞാല്‍ വിവാഹിതന്മാരെ സംബന്ധിച്ചിടത്തോളം കള്ളേ അടിക്കാതിരിക്കുക എന്നതാകുന്നു അര്‍ഥം! പിന്നെ ഞങ്ങള്‍ ഭാര്യാസമേതര്ക്ക് ദു:ഖം പൊതുവേ വരാരില്ലാത്തത് കൊണ്ടും, ഇനി അഥവാ ഒന്നെങ്ങാന്‍ വഴിതെറ്റി വന്നാല്‍ കൂടെ ത്താങ്ങാന് ആളുള്ളത് കൊണ്ടും അപ്പോഴും വേണ്ടാ സ്മാളും ലാര്‍ജും! അപ്പോ ദില്ബന്, താങ്കള്‍ ഗവേഷിച്ച് കണ്ടു പിടിച്ച ഈ തിയറി പ്രാക്ടിക്കല്‍ ആകിയാല്‍ പാമ്പിരിയന്‍ കല്യാണികള്‍ ഇല്ലാത്ത മധുര മനോഞ്ജ ലോകം മാവേലിക്കു ശേഷം വരുന്നത് ഇപ്പളായിരിക്കും!!! (ഐ കണ്ടു പിടിത്തത്തിലൂടെ ഒരു ഹൃദയശൂന്യമായ കൊടുംചതിയാണല്ലോ ഹൃദയബാണാസുരാ താങ്കള്‍ വിവാഹിതരോട് ചെയ്തത്! ഇനി വല്ലപ്പോഴും ഒന്ന് വക്രരേഖയിലൂടെ നടക്കണം എന്നു തോന്നിയാല്‍ ഞങ്ങള്‍ എന്തു ചെയ്യും?)നിങ്ങള്‍ നോണ്‍ കല്യാണീ ബാച്ചീസോ? സന്തോഷ് വന്നാല്‍ ബൈക്കെടുക്കും,ബാറ് പിടിക്കും ജോറായി കുടിക്കും, വിഷാലമായി വാളുവെയ്ക്കും.... ഇനി സന്താപ് വന്നാലോ, അപ്ലും വെയ്ക്കും വാള്!! ഇങ്ങനെ “മര്‍ക്കടസ്യ സുരോപാന മദ്ധ്യേ വൃശ്ചിക ദംശനം”...മീന്‍സ് ബാറിന്നിറങ്ങിയ മങ്കീസിന്റെ വേണ്ടാത്തിടത്ത് തേളും കുത്തിയ ചേല്ക്ക് നാടിനു ചുറ്റും മണ്ടി നടന്ന് ജന്മം കാലിയായ ത്രീഎക്സ് റമ്മിന്റെകുപ്പി പോലെ വല്ല ആക്രിക്കച്ചോടക്കാരനും തൂക്കി വില്‍ക്കും. അത്ര തന്നെ!!
ആ, പൊട്ടീര്, ഒഴീര് ന്ന് രണ്ടെണ്ണം ലാര്‍ജ്ജ് !
ദേ പിടി മാഗ്നീ... അടിക്ക്ന്ന് !
വിവാഹിത ക്ലബ്ബിന്റെ വകയായി.. ഈ കമന്റിനുള്ള പാരിതോഷികം !
അമറന്‍ !
കൊട് മാഗ്നാ കൈ!
കലക്കന്‍, കലകലക്കന്‍. എന്തിനൊരുപാട് ,ഒരൊറ്റ മാഗ്നി മതിയല്ലോ. അടുത്തിട വന്ന ഏറ്റവും നല്ല പ്രതികരണം. ഇതേത് മാഷേ സ്കൂള്‍..?
മാഗ്നീ.....ഉരുളക്കുപ്പേരി മാത്രമല്ല, മൊത്തം സദ്യത്തന്നെ കൊടുത്തൂല്ലോ, ബ്യാച്ചി പിള്ളേഴ്സിന്ന്....കലക്കി
മാഗ്നി... അസ്സലായി ചുള്ളാ. ഇത് താങ്ങാന്‍ ആ ബ്ലാച്ചിപിള്ളേര്ക്ക് ശക്തി കൊടുക്കണേ ബ്ലോഗ്ഭഗവാനെ
പ്രിയ മാഗ്നീ..., കുറ്റം പറയരുതല്ലോ ,താങ്കളുടെ കമന്റ്സ് കിടിലനായിട്ടുണ്ട്.(പ്രതിപക്ഷ ബഹുമാനം ഞങ്ങള്‍ ബാച്ചിലേര്സിനുണ്ടെന്ന് മുന്‍പേ പറഞ്ഞിട്ടുണ്ടല്ലോ)
ആകെ തവിടു പൊടിയായിക്കിടന്നിരുന്ന വിവാഹിതര്‍ക്ക് എന്തോ ഒരു ജീവന് കിട്ടിയ പോലെ.
എന്തായാലും നിങ്ങള്‍ പറഞ്ഞ ഒരു കാര്യത്തിനോട് യോജിക്കുന്നു. “കണ്ടു പിടിത്തത്തിലൂടെ ഒരു ഹൃദയശൂന്യമായ കൊടുംചതിയാണല്ലോ ഹൃദയബാണാസുരാ താങ്കള്‍ വിവാഹിതരോട് ചെയ്തത്! ഇനി വല്ലപ്പോഴും ഒന്ന് വക്രരേഖയിലൂടെ നടക്കണം എന്നു തോന്നിയാല്‍ ഞങ്ങള്‍ എന്തു ചെയ്യും?)
ഇടിവാളെ, ലാര്‍ജൊന്നും അടിക്കണ്ടാ.. ഇറ്റ് ഈസ് ഇന്‍ ജൂറിയസ് ടു ഹെല്‍ത്ത്. മനസ്സിലായില്ലേ , വീട്ടെച്ചെന്നാ അടി കിട്ടുമെന്ന്...
ഭാഗം 2
വീട്ടിലെത്തിയ മാഗ്നി.
റ്റീവീടെ മുമ്പില്‍, ഇരിയ്കുന്നു. വളരെ സന്തോഷവാന്‍. ബ്ലോഗിലു കമന്റിട്ട് കൈയടി മേടിച്ച കുശി.
റ്റിവി റിമോട്ട് കൈയ്യില്‍ പിടിച്ച്, ഭാര്യയോട്, തുടങ്ങുന്നതിനു മുമ്പ് നീ ഒരു ക്യാന്‍ ബീര്‍ ഇങ്ങട് എടുക്ക്...
സ്നേഹമയിയായ ഭാര്യയല്ലേ മാഗ്നിയ്ക്.. വേഗം എത്തി ക്യാനും ഭാര്യയും.
ഗപ്പ് ഗപ്പ്...
ടീയേ.. ഇന്ന് ബ്ലോഗിലു ഞാനൊരു കലക്കാ കലക്കി... ഹാ കാണ്ടേണ്ടത് തന്നെ... ഹ്.. പിന്നെം റിമോട്ടില്‍ തിരുപ്പിടിച്ച്.. നീ തുടങ്ങുന്നതിനു മുമ്പ് ഒരു ക്യാനും കൂടി എടുത്തോ....
സ്നേഹമയിയായ ഭാര്യയല്ലേ മാഗ്നിയ്ക്.. വേഗം എത്തി ക്യാനും ഭാര്യയും.
ഗപ്പ് ഗപ്പ്...
പിന്നെം റിമോട്ടില്‍ തിരുപ്പിടിച്ച്.. നീ തുടങ്ങുന്നതിനു മുമ്പ് ഒരു ക്യാനും കൂടി എടുത്തോ....
സ്നേഹമയിയായ ഭാര്യയല്ലേ മാഗ്നിയ്ക്.. വേഗം എത്തി ക്യാനും ഭാര്യയും.
ഗപ്പ് ഗപ്പ്...
പിന്നേം മാഗ്നി...
പിന്നെം റിമോട്ടില്‍ തിരുപ്പിടിച്ച്.. നീ തുടങ്ങുന്നതിനു മുമ്പ് ഒരു ക്യാനും കൂടി എടുത്തോ....
നിങ്ങാളെന്തിനുള്ള പുറപ്പാടാ... ഇങ്ങനെ ബ്ലോഗ്ഗും എഴുതി...അതിനേം പറഞ്ഞ്, ചുമ്മ മടി പിടിച്ച്, ഈ സോഫേലോട്ട് കയറിരുപ്പാ.. അരി തീര്‍ന്നിട്ട് രണ്ടായി ദിവസം, എന്റെ അമ്മേനെ ഒന്ന് വിളിയ്കാന്‍ ഒരു ഫോണുണ്ടോ ഇവിടെ ? അതിന്റെ ബില്ല് അടയ്കാന്‍ പറഞ്ഞിട്ട്... ഇങ്ങേരെ.. എന്റെ മണ്ടയില്‍ തന്നെ കെട്ടീലോ ഭഗവാനെ... നിങ്ങടെ അമ്മേനെ കൊണ്ട് വന്ന് കൂടെ നിര്ത്താമെന്നങ്ങാനും പറഞ്ഞാ.. എന്റെ വായീന്ന് കേള്‍ക്കും....
മാഗ്നി... എടിയേ... ഇതെന്ന്യാടി ഞാന്‍ പറഞ്ഞേ.. നീ തുടങ്ങുന്നതിനു മുമ്പ് ബീര്‍ ഒക്കെ ഇങ്ങട് എടുക്ക് ന്ന്.... ഇനി തുടങ്ങിയ്കോ... ഞാന്‍ ഓഫാക്കാം...
മാഗ്നീ,
കൊട് കൈ! കിടുകിടിലന് കമന്റ്!
അതുല്ല്യ ചേച്ചി കലക്കിയില്ലേ? ഇനി ഞാനെന്ത് പറയാന്‍? ഭാര്യമാര്‍ ബ്ലോഗിലില്ല എന്ന ധൈര്യം മാത്രമേ ഇവര്‍ക്കുള്ളൂ അതുല്യ ചേച്ചീ. അതും കളയണ്ട. :-)
എന്റമ്മോ....
ഫോര്‍ എക്സാമ്പിള്‍: തറവാടി ഈ ഭാഗത്തേക്ക് എത്തിനോക്കുന്നുണ്ടോ? :-D
...ഇച്ചിരി ബിസ്യാണ്... ന്നാലും മാഗ്നിക്കൊന്ന് കൈ കൊടുക്കാതിരിക്കണതെങ്ങനെ...
മാഗ്നി... കൊട് കൈ!!!
കലക്കന്‍ :)
മാഗ്നീയേ... ചുമ്മാതാ ട്ടോ. ഇന്ന് ബ്ലോഗീലോട്ട് കയറീതിപ്പഴാ... ... അതോണ്ട് ആദ്യത്തേ തമാശ മാഗ്നീടെ നെഞ്ചത്താവാംന്ന് കരുതിയതാ. ചേച്ചിയോട് ദേഷ്യം വരരുതേ....
ഉണ്ണീ ദില്‍ബൂ , ഒരുകാലത്ത് ( നിങ്ങടെ കൊച്ചുപ്രായത്തില്‍) ഞാന്‍ കുടിച്ച വെള്ളം ഒരു കിണറ്റിലൊഴിക്കുകയായിരുന്നെങ്കില് ഇന്ന് ദുബായിലും , അജ്മാനിലും ഒരു വര്‍ഷത്തേക്ക് പമ്പ് ചെയ്യാമായിരുന്നു. ആ കാലത്ത് ഞാനും കല്യാണം കഴിച്ചവരെക്കുറിച്ചിതൊക്കെത്തന്നെയാണ് കരുതിയിരുന്നത്.ഇപ്പോള്‍ ഒന്നിന്റെയും ആവശ്യമില്ലാതെത്തന്നെ വളരെ സന്തോഷിക്കുന്നു ഞാന്‍ , അത് കൊണ്ട് മക്കള്‍ വേഗം ഒന്ന് കെട്ടാന്‍ നോക്ക് എന്നിട്ട് ആ ക്ലബ്ബടച്ചിങ്ങോട്ട് വാ!!
മറന്നു , മാഗ്നാ അത്യുഗ്രന്‍!!
മാഗ്നിയുടെ കമന്റ് അത്യുഗ്രന്‍ എന്ന് ഞാന്‍ സമ്മതിക്കാമായിരുന്നു - കാഷ് (ഹിന്ദിലെ കാഷ്) ഉസ് മെം കുച്ച് സത്യ് ഹോതാ തോ.
അപ്പോ അതില്‍ പറഞ്ഞിരിക്കുന്നത് സത്യമാണെങ്കില്‍ ഇവടെ ഒരു വിവാഹിതനും മദ്യപിക്കാന്‍ പാടില്ലല്ലോ? എന്നിട്ടും എന്തേ ബാറില്‍ പറ്റുള്ള വിവാഹിതരെയും സിവില്‍ സപ്ലൈസില്‍ നിന്ന് സ്വന്തം വീട്ടിലേയ്ക്ക് സബ് കോണ്‍ട്രാക്ട് എടുത്തിരിക്കുന്ന വിവാഹിതരെയും ഒക്കെ തട്ടീട്ട് നമ്മക്ക് വഴി നടക്കാന്‍ പറ്റാണ്ടായി?
അപ്പോ ഒന്നേല്‍ മാഗ്നി പറഞ്ഞത് മുഴുവന്‍ നുണ. അല്ലേല്‍ ഈ പറഞ്ഞ സന്തോഷ/സന്താപ അബ്സോര്‍ബിങ്ങ് സംഭവം ശരിക്കങ്ങ് വര്‍ക്ക് ചെയ്യുന്നില്ല. കെട്ടിക്കഴിഞ്ഞാല്‍ സര്‍വ്വ ദുഃഖോം കെട്ടിയോള് കൊണ്ടു പോയിക്കോളും എന്നു വിചാരിച്ച് കെട്ടിയിട്ടും പിന്നേം പട്ടക്കട ശരണമായിട്ടുള്ള സകലമാന വഞ്ചിക്കപ്പെട്ട വിവാഹിതര്‍ക്കും എന്റെ ബാഷ്പാഞ്ചലി ഞാന്‍ അര്‍പ്പിക്കുന്നു ;)
തറവാടി ചേട്ടാ,
അടിച്ച വെള്ളത്തിന്റെ കണക്കില്‍ മത്സരിക്കാന്‍ വന്നാല്‍ ഞാന്‍ തോല്‍ക്കും കാരണം ഞാന്‍ അടിയ്ക്കില്ല.
പിന്നെ വല്ല്യമ്മായി “ദേ ആ പിള്ളേര് കളീയാക്കി. ഒന്ന് ചെന്ന് നോക്കൂ ഒരു പ്രാവശ്യത്തേയ്ക്ക് മനുഷ്യാ” എന്ന് പറഞ്ഞ് വിട്ടതല്ലേ? അപ്പൊ ഒക്കെ ഓകെ. :-)
ചിമ്മി :)
Post a Comment