ശനിയാഴ്ച ഉച്ചയ്ക്ക് തന്നെ അവളുടെ മെസ്സേജ് കിട്ടിയിരുന്നു.
What about this Sunday? Don't tell me you have changed the plans again.
ബാച്ചിലറായതിനാല്‍ എന്നെ കുരുക്കിട്ട് വലിക്കാന്‍ കഴിയാത്തത് അവളെ ശരിക്കും അരിശം പിടിപ്പിക്കുന്നുണ്ട്. ഷോപ്പിങ്ങിന് കൂടെ കൊണ്ട്പോകാന്‍ അവള് കഴിഞ്ഞ ഞായറാഴ്ച കിണഞ്ഞ് പരിശ്രമിച്ചതാണ്. പി വി ആറില്‍ ഒരു സിനിമ അതും ആക്ഷന്‍ മൂവി അവള് സ്പോണ്സര് ചെയ്യാമെന്നേറ്റിട്ടാണ് ഈ ഞായറാഴ്ച ലാല്‍ബാഗിലൊക്കെ പോയി സമയമുണ്ടെങ്കില്‍ ഷോപ്പിങ്ങിന് കൂടെ ചെല്ലാമെന്ന് സമ്മതിച്ചത്.
കഴിഞ്ഞ ഞായറാഴ്ച റൂം മേറ്റ്സ് പയ്യന്മാരിലൊരുത്തന് പ്രൊമോഷന് കിട്ടിയ വകയില്‍ ശനിയാഴ്ച രാത്രി 10 മണി മുതല്‍ ഞായറാഴ്ച രാത്രി 10 മണി വരെ നീണ്ട് നില്ക്കുന്ന ഉറക്കമൊഴിച്ചുള്ള 24 മണിക്കൂര്‍ പാര്‍ട്ടിയായിരുന്നു. റമ്മികളി (വിത്ത് അണ്‍ലിമിറ്റഡ് സപ്ലൈ ഓഫ് ബീവറേജസ്), സിനിമ കാണല്‍, അന്താക്ഷരി, ഡാന്‍സ് (ഫ്രീ സ്റ്റൈല്‍) എല്ലാമടങ്ങിയ ജീവിതത്തിലൊരിക്കല്‍ മിസ് ചെയ്താല്‍ അതിന്റെ ദു:ഖത്തില്‍ ആത്മഹത്യ വരെ ചെയ്യാന്‍ തോന്നുന്ന സംഭവം. ഇത് മിസ്സാക്കി ഞാന്‍ ഷോപ്പിങ്ങിന് കൂട്ട് പോയി ചുരുദാറിന്റേയും ഫ്രോക്കിന്റേയും നിറം നോക്കും. ഉവ്വുവ്വേ...
എന്തായാലും ഈ ആഴ്ച പോകാതിരുന്നാല്‍ മോശമല്ലേ. അങ്ങനെ രാവിലെ കൃത്യം 9 മണിക്ക് അവളുടെ പി.ജി അക്കോമഡേഷനില്‍ നിന്ന് ആളെ കണ്ട് മുട്ടുന്നു. നേരെ എം.ടി. ആര് റെസ്റ്റോറന്റിലേക്ക്. അവളുടെ ചെലവില്‍ രണ്ട് മസാലദോശ അടിക്കുന്നു. പിന്നെ തമാശകള്‍ പറഞ്ഞ് കാഴ്ചകള്‍ കണ്ട് നടത്തം എം.ജി റോഡ് വരെ. അതിനിടയില്‍ രണ്ട് ബൈക്കുകള്‍ പിന്നില്‍ നിന്ന് വന്ന് സഡന്‍ ബ്രേക്കിടുന്നു. ഞാന്‍ താമസിക്കുന്നതിന്റെ തൊട്ടപ്പുറത്തെ വീട്ടിലെ പയ്യന്മാര് കറങ്ങാനിറങ്ങിയതാണ്. എല്ലാവരും പരസ്പരം പരിചയപ്പെടുന്നു. അടുത്ത് കണ്ട ബാരിസ്റ്റ കഫേയില്‍ കയറി കുറച്ച് നേരം കാപ്പികുടി+ സൊള്ളല് നടത്തുന്നു. തുടര്‍ന്ന് ഒരു ബൈക്ക് ഞങ്ങള്‍ക്ക് വിട്ട് തന്ന് പയ്യന്മാര് വണ്ടി വിടുന്നു.
പള്‍സര്‍ ബൈക്കില്‍ അടിച്ച് പറത്തി ലാല്‍ബാഗിലേക്ക്. പിന്നിലിരുന്ന് അവള് കാറ്റില്‍ പറക്കുന്ന മുടി നേരെയാക്കാന്‍ ശ്രമിക്കുന്നു. മെയിന്‍ ഗേറ്റില്‍ പാര്‍ക്ക് ചെയ്തിട്ട് നേരെ ലാല്‍ബാഗില്‍ കയറി വിശാലമായ കറക്കം. ലേക്കിനെ അഞ്ച് റൌണ്ട് ചുറ്റി കിതയ്ക്കാന്‍ തുടങ്ങിയപ്പോള്‍ കുന്നിന്റെ മുകളില്‍ വിശ്രമം. നട്ടുച്ചയ്ക്കും കുളിരുന്ന കാലാവസ്ഥ, ആകെ മൊത്തം പരമസുഖം. വിശ്രമത്തിനിടയില്‍ ചര്‍ച്ച യാന്‍ മാര്ട്ടെലിന്റെ ‘ലൈഫ് ഓഫ് പൈ’ എന്ന പുസ്തകത്തിനെ പറ്റി. പിന്നീട് സമയം പോകാന്‍ ഒരു ശനിയാഴ്ച ‘ഡിസ്കോതെക്കില്‍’ പോയ കഥ പറഞ്ഞ് ചിരിച്ചു. കപ്പിള്‍സ് ഓണ്‍ലി ദിവസങ്ങളില്‍ ലവളുമൊത്തും അല്ലാത്ത ദിവസങ്ങളില്‍ മറ്റ് ബാച്ചിലര്‍ പയ്യന്മാരുമൊത്തും അര്‍മ്മാദിക്കുന്ന സ്ഥലമാണല്ലോ അത്.
സമയം മൂന്ന് മണിയായിത്തുടങ്ങി. ഷോപ്പിങ് എന്ന വാക്ക് പുറത്ത് ചാടുന്നതിന് മുമ്പ് വണ്ടിയെടുത്ത് കോറമംഗല പി വി ആര് സിനിമാസ് സ്ഥിതിചെയ്യുന്ന ഫോറം മാളിലേക്ക് വിട്ടു. വണ്ടിയുടെ പിന്‍സീറ്റില്‍ നിന്ന് അനക്കമൊന്നുമില്ല. ആക്ഷന്‍ പടം സഹിച്ചിരുന്നിട്ട് വേണമല്ലോ ഷോപ്പിങ്ങിന് പോകാന്‍ എന്ന ചിന്ത അലട്ടുകയാണ്. ഇത്ര നേരം നല്ല കുട്ടിയായിരുന്നത് കണക്കിലെടുത്ത് ഒരു സര്‍പ്രൈസായി അവള്‍ക്കിഷ്ടപ്പെട്ട ഹൊറര്‍ സിനിമ കാണാമെന്ന് പറഞ്ഞതും പിന്നിലിരുന്ന് അവള് ഡാന്‍സ് കളിക്കുകയോ മറ്റോ ചെയ്തു. വണ്ടി പാളിയെങ്കിലും ഭാഗ്യം കൊണ്ട് ചാലില്‍ പോയി വീണില്ല.
ഹൊറര്‍ സിനിമയായിട്ടും ഭയങ്കര ക്യൂ. ചില ഭര്ത്താക്കന്മാര് ഭാര്യമാരെ കൊണ്ട് ചുളുവില്‍ ടിക്കറ്റെടുപ്പിക്കുന്നു. ഇത് കണ്ട് നില്ക്കുന്ന പത്ത് പതിനഞ്ച് ബാച്ചിലര്‍ പയ്യന്മാര് ഞങ്ങളേയും ഈര്‍ഷ്യയോടെ നോക്കി. അവരെ ഞെട്ടിച്ച് കൊണ്ട് മുഴുവന്‍ പേര്‍ക്കുമുള്ള ടിക്കറ്റ് ലവള് എടുത്ത് കൊടുത്തു. അവരുടെ ആ സ്നേഹവും കടപ്പാടും പിന്നീട് നല്ല സീറ്റ് കിട്ടുന്നതിലും, ഫ്രീ പെപ്സി, കോണ്‍ഫ്ലേക്സ് എന്നിവയുടെ രൂപത്തിലും, ലവളോട് അലമ്പുണ്ടാക്കാന്‍ വന്ന ഒരുത്തന്റെ കരണക്കുറ്റിക്ക് അടിയുടെ രൂപത്തിലും ഒക്കെ ആ പയ്യന്മാര് രേഖപ്പെടുത്തി. സഹായിക്കുകയാണെങ്കില്‍ ബാച്ചിലേഴ്സിനെ സഹായിക്കണം!
സിനിമക്കിടയില്‍ പടം കണ്ട് പേടിച്ച് അവളുണ്ടാക്കിയ നിലവിളി ശബ്ദങ്ങളൊഴിച്ചാല്‍ മറ്റ് ശല്ല്യങ്ങളൊന്നുമില്ലാതെ രണ്ട് മണിക്കൂര്‍ പാതി മയക്കം. സിനിമ കഴിഞ്ഞ് പുറത്തിറങ്ങി. 7 മണി. നേരെ മക് ഡൊണാള്‍ഡ്സില്‍ നിന്ന് ഭക്ഷണം. പിന്നീട് ഷോപ്പിങ്. ഒരു മണിക്കൂര്‍ നേരം ചേരുന്ന നീല ഷേഡ് ഫ്രോക്ക് നോക്കി അവളും മറ്റ് കസ്റ്റമേഴ്സിനെ നോക്കി ഞാനും സമയം ചെലവാക്കി. എത്രയായിട്ടും കച്ചവടം നടക്കുന്നില്ല എന്ന് കണ്ടപ്പോള്‍ അര മണിക്കൂര്‍ കഴിഞ്ഞാല്‍ അടുത്ത വീട്ടിലെ പ്രിയ വരും എന്നും അവളെയും കൊണ്ട് ഞാന്‍ പോകാമെന്നും, ബൈക്ക് എല്പ്പിക്കാം അവള്‍ക്കൊരു ലിഫ്റ്റുമാകും എന്ന് പകുതി തമാശ രൂപത്തില്‍ പറഞ്ഞു. അത് ഏറ്റത് കൊണ്ടാണോ എന്ന് അറിയില്ല വന്നയുടന്‍ ഞാന്‍ കാണിച്ച് കൊടുത്തിട്ടും മാറ്റിയിട്ട ഒരു ഫ്രോക്കും വാങ്ങി ധൃതിയില്‍ പുറത്തിറങ്ങി ബൈക്കില്‍ കേറി. 10 മണി എന്ന് മ്യൂച്വല്‍ അണ്ടര്‍സ്റ്റാന്റിങ്ങുള്ള പിരിയാനുള്ള സമയം ആവാന്‍ അര മണിക്കൂര്‍ കൂടി. ചെറിയ ചാറ്റല്‍ മഴ പെയ്യുന്നു.
തണുപ്പുള്ള മഴയത്ത് പതുക്കെ കാറ്റ് കൊണ്ട് ബൈക്കില്‍ പോകുമ്പോള്‍ ഈ ഞായറാഴ്ച കഴിയാതിരുന്നെങ്കില്‍ എന്നായിരുന്നു മനസ്സില്‍. കൃത്യം പത്ത് മണിക്ക് പി.ജിയുടെ മുന്നില്‍ അവളെ ഇറക്കി. വീട്ടില്‍ വന്ന് തല തോര്‍ത്തിയിട്ട് പോയാല്‍ മതി എന്ന് അവള് കുറേ നിര്‍ബന്ധിച്ചെങ്കിലും എന്റെ ഉള്ളിലെ മാന്യനായ ബാച്ചിലര്‍ അതിന് സമ്മതിച്ചില്ല. യാത്ര പറഞ്ഞ് വണ്ടിയെടുത്തപ്പോള്‍ തോന്നിയ അസ്വസ്ഥത Aliyaa, come fast. Priya has thrown a surprise party here എന്ന സുഹൃത്തിന്റെ എസ് എം എസ് കിട്ടിയപ്പോള്‍ ആവിയായിപ്പോയി. ഞാന്‍ പുഞ്ചിരിച്ച് കൊണ്ട് ആ ഞായറാഴ്ച രാത്രിയിലേക്ക് ബൈക്കോടിച്ച് പോയി.
Monday, October 09, 2006
Subscribe to:
Post Comments (Atom)
41 comments:
ഡിസ്ക്ലെയിമര്: ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിക്കാനിരിക്കുന്നവരോ ആയ ആരോടെങ്കിലും സാമ്യമുണ്ടെങ്കില്‍ അത് തികച്ചും യാദൃശ്ചികം മാത്രം.
ഈ പോസ്റ്റിനെ പറ്റിയുള്ള അടികള്‍ ഞാന്‍ മാത്രം കൊള്ളുന്നതാണ്. :-)
അളിയാ, അടുത്ത പോസ്റ്റില്‍ ടീനയേറ്റും, അതിന്റടുത്ത പോസ്റ്റില്‍ റീനയേയും പറ്റി എഴുതണേ ;)
മറ്റവര് വായിച്ചെങ്കിലും നിര്‍വൃതിയടയട്ടെ!!
ഈ പോസ്റ്റിനെ പറ്റിയുള്ള അടികള്‍ ഞാന്‍ മാത്രം കൊള്ളുന്നതാണ്.
ഞങ്ങളുണ്ടാകും എന്തിനും കൂടെ...ബാച്ചിലേര്‍സ് ഐക്യം സിന്താബാദ്.
ഹഹഹ്...
ദില്‍ബാ കമോണ്ഡാ ;)
ഒന്നു വിശാലമായി ചിരിക്കട്ടെ...
എന്താണെന്നറിയില്ല, ഇത് വായിച്ചോണ്ടിരുന്നപ്പോ മനസില്‍ ഒരു കുളിര്‍മ്മ. പഴയതെന്തൊക്കെയോ ഓര്‍ത്തു :))
1.. എല്ലാമടങ്ങിയ ജീവിതത്തിലൊരിക്കല്‍ മിസ് ചെയ്താല്‍ അതിന്റെ ദു:ഖത്തില്‍ ആത്മഹത്യ വരെ ചെയ്യാന്‍ തോന്നുന്ന സംഭവം. ഇത് മിസ്സാക്കി ഞാന്‍ ഷോപ്പിങ്ങിന് കൂട്ട് പോയി ചുരുദാറിന്റേയും ഫ്രോക്കിന്റേയും നിറം നോക്കും. ഉവ്വുവ്വേ...
ഹാ ഹാ ഹാ.. അവസാനം, അവളു വേറെ ഏതോ ഗെഡിയുടെ കൂടെ പോയി, "ആക്ഷന്‍ സിനിമയും" കണ്ട്, പിന്നെന്തൊക്കെയോ "ആക്ഷനുകളും" കഴിഞ്ഞെന്നു നീയറിയുന്നില്ലല്ലോ എന്റെ ഉണ്ണീ..
വെറും ഓസ്, അണ്‍ലിമിറ്റഡ് കള്ളുകുടിയാണു ജീവിതതിന്റെ ത്രില്‍ എന്നും നിനച്ചിരിക്കുന്ന മൂഢരെ.. താഴെപ്പറയുന്ന ശ്ലോകം 101 പ്രാവ്ശ്യം ചൊല്ലൂ..
""ബാലസ്താവത് ക്രീഢാ സക്ത;
തരുണസ്താവത് തരുണീ സക്ത:
വൃദ്ധസ്താവത് ചിന്താമഗ്ന:
പരമേ ബ്രഹ്മണി കോപിന ലഗ്ന:"
2.. പള്‍സര്‍ ബൈക്കില്‍ അടിച്ച് പറത്തി ലാല്‍ബാഗിലേക്ക്... സമയം മൂന്ന് മണിയായിത്തുടങ്ങി. ഷോപ്പിങ് എന്ന വാക്ക് പുറത്ത് ചാടുന്നതിന് മുമ്പ് വണ്ടിയെടുത്ത് കോറമംഗല പി വി ആര് സിനിമാസ് സ്ഥിതിചെയ്യുന്ന ഫോറം മാളിലേക്ക് വിട്ടു. വണ്ടിയുടെ പിന്‍സീറ്റില്‍ നിന്ന് അനക്കമൊന്നുമില്ല.
ഡേയ്യ്, നിങ്ങളു ബാച്ചികള്‍ക്ക്, ഈ ലാല്‍ബാഗ് അല്ലാതെ ലോഗത്ത് വേറൊരു സ്ഥലവും ആറീല്ലെഡേയ് ! കേട്ടിട്ടു തന്നെ ബോറഡീച്ചു തൊടങ്ങി. ( എന്നെങ്കിലും നെനക്കൊക്കെ ആരേലും പെണ്ണു തരാമെന്നു പറഞ്ഞാ, ഹണിമൂണ്‍ ന്യൂസിലാന്‍ഡില്‍ നടത്താനുള്ള കാശും കൂടി അമ്മായിയപ്പനോടു ചോദിക്കണേ..)
3.. കരണക്കുറ്റിക്ക് അടിയുടെ രൂപത്തിലും ഒക്കെ ആ പയ്യന്മാര് രേഖപ്പെടുത്തി.
ഇതിനിടക്ക് അതും വാങ്ങി വച്ചോ ? അയ്യേ !
4... സിനിമക്കിടയില്‍ അവളുണ്ടാക്കിയ നിലവിളി ശബ്ദങ്ങളൊഴിച്ചാല്‍ മറ്റ് ശല്ല്യങ്ങളൊന്നുമില്ലാതെ രണ്ട് മണിക്കൂര്‍ .
ഹഹ ! അതാണല്ലേ "ആക്ഷന്‍ സിനിമ" ! എന്തൊക്കെ ആക്ഷന്‍ ഉണ്ടായിരുന്നു ? ഞങ്ങടെ നാട്ടിലെ ഇങ്ങനേയുള്ളവന്മാരെ "ഞരമ്പന്" എന്നു വിളിക്കും !
5. തണുപ്പുള്ള മഴയത്ത് പതുക്കെ കാറ്റ് കൊണ്ട് ബൈക്കില്‍ പോകുമ്പോള്‍ ഈ ഞായറാഴ്ച കഴിയാതിരുന്നെങ്കില്‍
ഞങ്ങളു വിവാഹിതര്‍ക്ക്, ഈ വല്ലപ്പോഴുമൊരിക്കല്‍ വരുന്ന ഞായറാഴ്ചക്കു വേണ്ടിയുള്ള കാത്തിരിപ്പു വേണ്ട മക്കളേ ! ഒരു മൂഡാങ്ങ്ഡ് തോന്ന്യാ, പിന്നെ, പൂവ്വല്ല്യേഡീ മോളൂ, ന്നും പറഞ്ഞ് ക്ടാവിനേം വിളിച്ചാങ്ങട് ഒര് പോക്കാങ്ങ്ട് പൂവ്വും ! ങ്ങ്ക്ക് പറ്റ്വോ അത് ?
പെട്ടെന്നാണ് അവന്റെ ബൈക്കിന്റെ സീറ്റ് ‘അയ്യോ’യെന്നു നിലവിളിച്ചത്. പ്രിയയും,ലവളും,ബൈക്കും,എസ്സെമ്മസുമെല്ലാം സൂര്യകിരണങ്ങള്ക്കുമുമ്പില് ഓടിമറയുന്ന മൂടല്‍മഞ്ഞായി.കണ്ണുതുറന്നപ്പോള്‍ കണ്ടു-താന്‍ കട്ടിലില്‍നിന്നും ഉരുണ്ടുവീണത് താഴെ പരസപരം കെട്ടിപ്പിടിച്ചുകിടന്നിരുന്ന മറ്റു രണ്ടു ബേചിലേഴ്സിന്റെ പുറത്തായിരുന്നു.അവരുടെ നിലവിളിയാണ് കേട്ടത്.
എഴുന്നേറ്റ് അടുക്കളയിലേക്കു നടന്നു.നല്ല വിശപ്പ്. മദ്യാഹ്നസൂര്യന് ജനാലയിലൂടെ അകത്തേക്ക് ച്ഛര്ദ്ദിച്ചിട്ട മഞ്ഞവെളിച്ചതില്‍ അവന് കണ്ടു,പ്രാതലിനു തയ്യാറായി നില്ക്കുന്ന പൂത്ത ബ്രെഡിന്റെ ചിരി.അരിശം മുഴുത്ത് അവന് തന്നോടുതന്നെപറഞ്ഞു,‘അരി കഴുകിയിടെടാ’
ദില്‍ബൂ മോനെ പ്രോഫൈലില്‍ കാണുന്നതു പോലെ നിനക്കിപ്പൊഴും 22 വയസ്സാണങ്കില് നീ കല്ല്യാണക്കാര്യത്തെക്കുറിച്ചു(പോളണ്ടിനെക്കുറിച്ചും) ഒരക്ഷരം മിണ്ടിപ്പോകരുത്. നീ നാരങ്ങാമിഠായിയെക്കുറിച്ചും ടോം അന്ട് ജെറിയെക്കുറിച്ചും വിമാനക്കളിപ്പാട്ടങ്ങളെ പറ്റിയും വ്യാകുലപ്പെടാനുള്ള കാലമാണ്.
ഹ ഹ് അ..പുലികേശീ... കൊട് കൈ !
മറ്റു പ്രയോജനമൊന്നുമുണ്ടായില്ലെങ്കിലും പെപ്സി+ കോണ്‍ഫ്ലേക്സ് നല്ല കാംബിനേഷനായിരിക്കുമെന്ന ഒരു ക്ലൂ കിട്ടി. പെപ്സി തിളപ്പിച്ചിട്ടാണോ ചേര്‍ക്കേണ്ടത് ദില്‍ബ്സ്?
അല്ല അനിലേ, അങ്ങനേയല്ല..
നല്ലപോലെ തിളപ്പിച്ച പെപ്സി, ഫ്രിഡ്ജിലേക്കു വച്ച് തണുപ്പിക്കുക, 30 മിനിട്ടിനുശേഷം പുറത്തെടുത്ത്, വീണ്ടും തിളപ്പിക്കുക. അതിലേക്ക്, 100 ഗ്രാം കോന്‍ ഫ്ലേക്സ് ഇട്ട്, നല്ല വണ്ണം ഇളക്കുക. എന്നിട്ട് വീണ്ടും തിളപ്പിച്ച്, വീണ്ടും ഫ്രിഡ്ജിലേക്ക്.
അതിനുശേഷം ഒരു അരിപ്പയെടുത്ത് നേരത്തെ ചേര്‍ത്ത് കോന്ഫ്ലേക്ക്സ് അരിച്ചു മാറ്റുക. എന്നിട്ട് വീണ്ടു തിളപ്പിക്കുക. സമയമുണ്ടെങ്കില്‍ വീണ്ടും രണ്ടു മണിക്കൂര്‍ ഫ്രിഡ്ജില്‍ വച്ച് ഉപയോഗിക്കാവുന്നതാണ്.
ഈ ബാച്ചിലര്‍ ആവുമ്പോ ഇതിനൊക്കെ ഇഷ്ടം പോലെ സമയം കാണുമല്ലോ. അതാ ഇവര്ക്കി ഡിഷ് ഫയങ്കര പിടുത്തം !
ഈ പുലികേശി രണ്ടാമന്റെ കമന്റുകള്‍ കണ്ടിട്ട് ഇത് നമ്മുടെ ഇടയിലെ ഏതോ ഒരു വിവാഹിതന് സ്വന്തം ഫ്രസ്റ്റ്റേഷന്‍ തീര്‍ക്കാന്‍ ഉണ്ടാക്കിയ രണ്ടാമത്തെ ഐഡി പോലെ ഉണ്ട്.
ആദിയേ.. ഉമേശ ഗുരുക്കളുടെ ശാപം ഫലിച്ചൂന്നു തോന്നുന്നു !
ഇനി ആ പുളകിതന്‍ എവിടെപ്പോയിക്കെടക്കുകയാണൊ ആവോ !
ദില്ബച്ചേകവരേ, അങ്കത്തട്ടിലേക്ക് ഞാനും എത്തി, ചുമ്മാ ഒരു കമ്പനിക്ക്.
എന്റെ പഞ്ചാരയടിജീവിതത്തിനെക്കുറിച്ചോര്മ്മിപ്പിച്ച ഈ പോസ്റ്റിന് നന്ദി. കാവ്യയുടെ കൂടെ പിസ്സാ ഹട്ടില്‍ പോയതും, തുഷാരയുടെ കൂടെ സിനിമയ്ക്ക് പോയതും, സന്ധ്യയുടെ കൂടെ വിനോദയാത്ര പോയതും, നിഷയ്ക്ക് വീടന്വേഷിക്കാന്‍ നാടൊട്ടുക്ക് കൂടെ നടന്നതും, ലക്ഷ്മിയെ ട്രെയിന്‍ കേറ്റി വിടാന്‍ പോയതും, ശ്രീജയുടെ പിറന്നാള്‍ പാര്‍ട്ടിക്ക് പോയതും, രഞ്ജിത ഒരു പരീക്ഷയ്ക്ക് വന്നപ്പോള്‍ കാണാന്‍ പോയതും, സൌമ്യയെ ആകസ്മികമായി വഴിയില്‍ വച്ച് കണ്ടതും, ദീപയുമായെ ദേഷ്യം പിടിപ്പിക്കാന്‍ തമാശയ്ക്ക് കളിയാക്കിയതും, മഞ്ജുവിനക്കുറിച്ചുള്ള കുറ്റങ്ങള്‍ ധന്യയോട് പറഞ്ഞ് ചിരിച്ചതും,വര്‍ഷങ്ങള്‍ക്ക് ശേഷം പഴയ കൂട്ടുകാരിയായ രമ്യയെ ഓര്‍ക്കുട്ടില്‍ വച്ച് കണ്ടതും, അമേരിക്കയില്‍ നിന്ന് വന്ന ചിത്ര സ്നേഹത്തോടെ ഒരു സമ്മാനം തന്നതും, രജിനി മറ്റൊരു നഗരത്തിലേക്ക് ജോലിക്കായി പോയപ്പോള്‍ വികാരഭരിതമായി യാത്ര പറഞ്ഞതും, ...
എന്റെ ദില്‍ബാ, നീ എന്നെ എന്തൊക്കെയാണ് ഓര്‍മ്മിപ്പിക്കുന്നത്? ഇത്ര മാത്രം പെണ്പിള്ളേരുടെ കാര്യം എത്ര കഷ്ടപ്പെട്ടെന്നോ ഓര്‍ത്ത് വച്ചിരിക്കുന്നത്. ഇനിയും എത്രയോ! ഒന്നോര്‍ത്തെടുക്കാന്‍ നോക്കട്ടെ, എന്നിട്ടാവാം ഇനി അടുത്ത കമന്റ്.
ശ്രീജിത്തൊരു വര്ഗ്ഗീയക്കോമരമാണല്ലോ. ഒരൊറ്റ ആലീസോ ശബ്നമോ നതാലിയയോ കൂട്ടത്തിലുണ്ടോ എന്നു നോക്കിക്കേ...
സഹായിക്കുകയാണെങ്കില്‍ ബാച്ചിലേഴ്സിനെ സഹായിക്കണം!
kalakke mone kalakkee...
അവസാനം വരെ “ഹൊ, ഈ ശല്യത്തിനെക്കൊണ്ട് വയ്യല്ലോ എന്ന മട്ടില്‍ നടന്ന ദില്ബന്, പിന്നെ, “ഈ ഞായറാഴ്ച കഴിയാതിരുന്നെങ്കില്‍ എന്നായിരുന്നു മനസ്സില്‍” എന്നായിപ്പോയതെന്താ?
ഇതു തന്നെയാ മക്കളെ കല്യാണം കഴിക്കുമ്പോഴും സംഭവിക്കുന്നത്. അതു വരെ ശല്യം എന്നൊക്കെപ്പറഞ്ഞ് നടക്കും. കല്യാണം കഴിയുമ്പോള്‍ എനിക്കെന്താ ഇത് നേരത്തേ തോന്നാതിരുന്നത് (അഥവാ ഈ ഞായറാഴ്ച കഴിയാതിരുന്നെങ്കില്‍) എന്ന് തോന്നും.
ദില്ബനും അതു കഴിഞ്ഞ് സര്‍പ്രൈസ് പാര്‍ട്ടിയ്ക്കു പോയി കൂട്ടുകാരനെ കെട്ടിപ്പിടിച്ചു കിടന്ന് ഉറങ്ങിയോ?
:)
ദില്ലാ പഴയ കഥകള്‍ എഴുതാതെ ശ്രീജിത്തിനെ പോലെ ഇപ്പോഴത്തെ ബാച്ചിലര്‍ ജീവിതത്തിന്റെ സുഖങ്ങളെ പറ്റി എഴുതൂ.
ദില്‍ബാ ഇതിന് ഒരു ആമുഖം വേണം...
വൈകുന്നേരത്തെ ബ്ലോഗിംഗിന്റേയും പിന്നെ കണക്കില്ലാതെ കഴിച്ചതിന്റേയും ഹാങ്ങോവറില്‍ എപ്പോഴാണ് ഉറങ്ങിയതെന്നറിയില്ല. ഞെട്ടിയുണര്‍ന്നപ്പോള്‍ വയറ് കാളുന്നു. വെറുതെ കിച്ചണില്‍ ചെന്ന് ഒന്ന് പരതി നോക്കി. ഒന്നും കാണാതെ ഫ്രിഡ്ജില്‍ തപ്പി... ഒരു ബോട്ടിലില്‍ ഇത്തിരി വെള്ളമിരിപ്പുണ്ട്. എടുത്ത് മോന്തികഴിഞ്ഞ ശേഷമാണ് വായ കഴുകിയില്ലല്ലോ എന്നോര്‍ത്തത്. ആ ... അല്ലെങ്കില്‍ പിന്നെ എന്തിന് വായ കഴുകണം... ബാച്ചിലര്‍ ലൈഫ് അല്ലേ... പൊട്ടെ പുല്ല് എന്ന് കരുതി തിരിച്ച് ബെഡ്ഡിലേക്ക്..
കാലിയായ വയര്‍ പ്രതിഷേധിച്ചതിനാല്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു... എപ്പോഴോ ഉറങ്ങി... ഉറക്കത്തില്‍ ഒരിക്കലും നടക്കാത്ത നല്ലൊരു സ്വപ്നം. ബാച്ചിലറല്ലേ സ്വപനമെങ്കിലും കാണാം അല്ലാതെന്താ...
ഞെട്ടിയുണര്‍ന്നപ്പോള്‍ നേരം വെളുത്തിട്ടില്ല... എങ്കിലും എണീറ്റു... വയറിന്റെ കാളല്‍ കൂടിയിരിക്കുന്നു. ഇനി ഉറങ്ങാന്‍ സാധിക്കില്ലെന്ന് ഉറപ്പ്. പി.സി യുടെ അടുത്ത് വന്നിരുന്നു. ഒരു ഐഡിയ തോന്നി... ഇന്ന് കണ്ട ആ സ്വപ്നം ഒരു പോസ്റ്റാക്കാം...
ഇത് ആമുഖമായി ഇതിനോട് ചേര്‍ക്കണമെന്ന് പ്രിയസുഹൃത്ത് ദില്‍ബൂ വിനോട് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു... അപേക്ഷിക്കുന്നു.
ഒ.ടോ : വല്ലപ്പോഴും ഒന്ന് സത്യം പറയഡൈ..
എന്റെ ഉമേഷേട്ടാ, അത് കൊലച്ചതിയായിപ്പോയി. ഇതില്‍ വര്‍ഗ്ഗീയത കലക്കുന്നത് പാപമാണ്. അമ്പലവും പള്ളിയും ഒക്കെ എനിക്ക് ഒരുപോലെ (രണ്ടിടത്തും പോകാറില്ല). കൂട്ടുകാരികള്‍ അധികവും ഹിന്ദുക്കളായത് എന്റെ കുറ്റമാണോ? എങ്കിലും അടുപ്പമുള്ള മറ്റ് മതസ്ഥരുടെ പേരുകള്‍ ഞാന്‍ മനപ്പൂര്‍വ്വം ഒഴിവാക്കിയിരുന്നു. അതെന്താണെന്ന് ചോദിച്ചാല്‍ ... ആവോ, എന്തോ അങ്ങിനെ തോന്നി.
എന്നെ ഒരു ഹിന്ദു വര്‍ഗ്ഗീയവാദി ആക്കരുതേ, എനിക്ക് വിശ്വാസമുള്ള ഞാന്‍ ആചരിക്കുന്ന ഒരേ ഒരു മതം ബാച്ചിലര്മതം ആണെന്ന് ആണയിട്ട് പറയുന്നു. ബാച്ചിലര്‍ മതഃ ഉത്കൃഷ്ട സമ്പ്രദായഃ എന്നാണല്ലോ പിന്മൊഴി, സോറി, പഴമൊഴി
പച്ചാളം: ബാച്ചിലേഴ്സ് ഐക്യം സിന്ദാബാദ്!
ആദീ: അടുത്ത പോസ്റ്റ് നിന്റെ ഊഴം
ഇടിവാള്‍ ഗഡി: എഴുതാപ്പുറം വായിച്ചിട്ടുള്ള കാര്യങ്ങളല്ലാതെ കം റ്റു ദ പോയിന്റ്. എന്നിട്ട് വിമര്‍ശിക്കൂ. എന്നും ഒരേ ക്ടാവിനേം കൊണ്ട് കറങ്ങണ്ടേ താങ്കള്‍ക്ക്?
പുലികേശി: സ്വന്തം അനുഭവങ്ങളൊക്കെ സ്വന്തം ബ്ലോഗിലിടൂ :-)
കരീം മാഷ്: വയസ്സ് അത് തന്നെ.കല്ല്യാണം എന്നൊരു വാക്ക് ഈ പോസ്റ്റില്‍ എവിടെയെങ്കിലും ഉണ്ടോ? :-)
അനിലേട്ടാ: പെപ്സി നല്ലോണം കാളന് കുറുക്കും പോലെ കുറുക്കണം. പിന്നെ അല്‍പ്പം കായം. ഇതിലേക്ക് വറുത്ത് വെച്ച കോണ്‍ഫ്ലേക്സ് ഇടുക. (പെട്ടെന്ന് എഴുതിയപ്പൊ പറ്റിയതാ. ക്ഷമി. സംഭവം പോപ്പ് കോണ്‍!):-)
ശ്രീജീ: നീയും എഴുതടേയ്...
ഉമേഷേട്ടാ: :-)
അളിയാ: കൊട് കൈ!
സന്തോഷേട്ടാ: അണ്ടിയോടടുത്താലറിയാം മാങ്ങയുടെ പുളി :)
ഒബി ചേട്ടാ: താങ്കള്‍ക്ക് ഇതൊക്കെ ഫ്ലാഷ് ബാക്ക്, ഞങ്ങള്‍ക്ക് ലൈവ് :-)
ഇത്തിരിവെട്ടം: താങ്കളുടേത് മരുന്നില്ലാത്ത രോഗമാണ്. (എയിഡ്സ് അല്ല) :-)
“ഇത്തിരിവെട്ടം: താങ്കളുടേത് മരുന്നില്ലാത്ത രോഗമാണ്. (എയിഡ്സ് അല്ല) :-)“
ദില്‍ബൂ... തെന്തേ... 'എയിഡ്സ് അല്ല’ കഴിഞ്ഞ് ‘ബാച്ചിലേഴ്സല്ലല്ലോ’ എന്ന് ചേര്‍ക്കാന്‍ വിട്ടു പോയേ... :))
ഇതോ അങ്കം?.. ശേഷം എന്തുണ്ടു കയ്യില്‍?
ഹൈവേ പട്രോള്‍ നടത്തുന്ന മാത്തച്ചന് പോലീസിനെപ്പോലെ ബൈക്കെടുത്ത് പെരുവഴി നീളെ തെണ്ടി നടന്ന കഥകളോ? ഓരോ അണ്ണാന് ഓടുമ്പോഴും പിന്നാലെ പത്തു മീറ്റര്‍ ഓടിയിട്ട് അടുത്തതു കാണുമ്പോള്‍ അതു വിട്ടിട്ടിതിനു പിന്നാലെയോടുന്ന പൂച്ചയെപ്പോലെ പെണ്‍പിള്ളേര്‍ക്കു പിന്നാലെ പായുന്ന ആ പഴയ മാര്‍ജ്ജാരന്റെ പിഴച്ച തന്ത്രമോ?
അനുഭവബലം കൊണ്ടും സന്തോഷം താരതമ്യം ചെയ്തും വിവാഹിതരെ തോല്‍പ്പിക്കാന്‍ ബാച്ചിലറായി ഈ ഭൂമുഖത്തിരിക്കുന്ന ആരുമില്ല. മടങ്ങിപ്പോ മക്കളേ..
മോനേ ദില്‍ബാ സഹതാപം കൊണ്ട് പറഞ്ഞാതാ...
ഇതൊന്നും അങ്കമായില്ല ദേവേട്ടാ. ഇതൊക്കെ അപ്പെറ്റൈസറല്ലേ? ഇനിയും വരും സാധനങ്ങള്‍.....
ദില്‍ബാ തകര്‍ത്തു.....
പുലികേശി 2 വിവാഹിതന് ആണല്ലേ..
ദേവേട്ടാ നോട്ട് ദ പോയിന്റ്
എന്നാ പിന്നെ ആ സാധനം ഇങ്ങോട്ട് പോരട്ട് ദില്‍ബാ. രണ്ടു സോഡേം.
തുറുപ്പുഗുലാന്‍ ഇറക്കി വിട് ചേട്ടാ..
ദില്‍ബൂ..ദേവേട്ടന് മൂന്നുംകല്പ്പിച്ചാണല്ലോ !
അനിയാ ദില്‍ബാനന്ദാ / മറ്റ് ബാച്ചിലപ്പിള്ളേരേ , പണ്ട് കൊച്ചിലേ നം 1 സാധിച്ചതും പാളേല് നം 2 സാധിച്ചതും, അതില്‍ കിടന്ന് ഉരുണ്ടതും ഒക്കെ വീരസാഹസങ്ങളായി വിളിച്ച് പറയുന്നതിലൊന്നും വല്യ കാര്യമില്ല. GROW UP!!! വളരൂ... വലുതാകൂ....
(ഇതിലും വല്യ വില്ലത്തരങ്ങള്‍ കാണിച്ചിട്ടുള്ള വില്ലാധി- വില്ലന്മാരൊക്കെ ഞങ്ങടെ ഇടയിലുണ്ട് മക്കളേ... അതൊന്നും വിളിച്ച് പറഞ്ഞ് സ്വന്തം പല്ലിന്റെ ഇട കുത്തി മണപ്പിക്കാതെ, സ്വസ്ഥമായി, ഭാര്യാസമേതനായി, കുടുംബത്തോടെ സുഖമായി, സ്വൈര്യമായി കഴിയുന്നു.)
അതുകൊണ്ട് ദേവേട്ടന് പറഞ്ഞതുപോലെ:“അനുഭവബലം കൊണ്ടും സന്തോഷം താരതമ്യം ചെയ്തും വിവാഹിതരെ തോല്‍പ്പിക്കാന്‍ ബാച്ചിലറായി ഈ ഭൂമുഖത്തിരിക്കുന്ന ആരുമില്ല. മടങ്ങിപ്പോ മക്കളേ.. “
"തണുപ്പുള്ള മഴയത്ത് പതുക്കെ കാറ്റ് കൊണ്ട് ബൈക്കില്‍ പോകുമ്പോള്‍ ഈ ഞായറാഴ്ച കഴിയാതിരുന്നെങ്കില്‍ എന്നായിരുന്നു മനസ്സില്‍. കൃത്യം പത്ത് മണിക്ക് പി.ജിയുടെ മുന്നില്‍ അവളെ ഇറക്കി. വീട്ടില്‍ വന്ന് തല തോര്‍ത്തിയിട്ട് പോയാല്‍ മതി എന്ന് അവള് കുറേ നിര്‍ബന്ധിച്ചെങ്കിലും എന്റെ ഉള്ളിലെ മാന്യനായ ബാച്ചിലര്‍ അതിന് സമ്മതിച്ചില്ല. യാത്ര പറഞ്ഞ് വണ്ടിയെടുത്തപ്പോള്‍ തോന്നിയ അസ്വസ്ഥത Aliyaa, come fast. Priya has thrown a surprise party here എന്ന സുഹൃത്തിന്റെ എസ് എം എസ് കിട്ടിയപ്പോള്‍ ആവിയായിപ്പോയി. ഞാന്‍ പുഞ്ചിരിച്ച് കൊണ്ട് ആ ഞായറാഴ്ച രാത്രിയിലേക്ക് ബൈക്കോടിച്ച് പോയി."
ബൈക്ക് പുതിയ ഓവര്‍ ബ്രിഡ്ജ് ഇറങ്ങി ജയനഗര്‍ പോകാന്‍ ഇടത്തോട്ട് തിരിഞ്ഞതായിരുന്നു. അപ്പോള്‍ അതാ നില്ക്കുന്നു ഒരു തരുണീ മണി. കയ്യില്‍ ഒരു ഷാംപൈന്‍ ബോട്ടില്‍
ഹായ് ദീല്‍ എന്നും പറഞ്ഞ് അവള് ആ ബോട്ടില്‍ തുറന്ന് ദില്ന്റെ മുഖത്തേെക്ക് ചീറ്റി
കണ്ണടച്ച് തുറന്നപ്പോള്‍ ഒരു കപ്പ് വെള്ളവുമായി സഹ മുറിയന്‍ മുന്പില്
" ഞായറാഴ്ച്ചയാണെന്നും കരുതി പോത്തിനെ പോലെ കിടന്നുറങ്ങുന്നൊടാ.. സമയം 11 മണി കഴിഞ്ഞു,വേഗം T Block മാര്‍ക്കെറ്റില്‍ ചെന്ന് മീനും പച്ചക്കറിയും വാങ്ങീട്ട് വാ,ഉച്ചയ്ക്ക് വല്ലതും ഞണ്ണണമെങ്കില്‍"
ങേ? സ്വപ്നമായിരുന്നോ? ഛെ ഛെ എന്നാലും ഇങ്ങനെ കുളിരു കോരി ഇടുന്ന സ്വപ്നങ്ങള്‍ കാണാനും ഒരു സുഖം എന്നും മനസ്സില്‍ പറഞ്ഞ് സഞ്ചിയും എടുത്ത് ബൈക്ക് എടുക്കാന്‍ മെല്ലെ നടന്നു
അനിയാ ദില്‍ബാ..
ഞങ്ങള്‍ വിവാഹിതര്‍ വിവാഹത്തിനു മുന്‍പു നിങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്ന അവിവാഹിത ജീവിതവും അനുഭവിച്ചിരുന്നു. അതുവേണ്ടുവോളം അനുഭവിച്ചിട്ടാണ് ഇന്ന് ഒരു പെണ്ണിനൊപ്പം കുടുംബമായി സുഖമായി കഴിയുന്നത്. അവിവാഹിത ജീവിതം പോലും നേരാംവണ്ണം എഞ്ചോയ് ചെയ്യാതെ നടക്കുന്ന നിങ്ങളൊക്കെ എന്തുകണ്ടിട്ടാണ് ഈ പെടപ്പ് പെടയ്ക്കണത് എന്നു മനസിലാവണില്ല.
ഇന്റര്‍നെറ്റില്‍ ചാറ്റുന്നതും, പെണ്ണിനെ വായുനോക്കുന്നതും ബൈക്കില്‍ ചെത്തുന്നതും മാത്രമല്ല അവിവാഹിത ജീവിതം.
ഈ ക്ലാസില്‍ ഒന്നുകൂടി ഇരുന്നു പടിക്ക്. ഇതു പാസായിട്ടുമതി. അടുത്ത ക്ലാസ്.
കുമാരേട്ടാ... ഇവരുടെ മനസ്സ് അറിയണമെങ്കില്‍ ഈ ലിങ്കില്‍ ശ്രീജിത്തിന്റെ കമന്റ് മാത്രം വായിച്ചാല്‍ മതി. ഇവിടെ ക്ലിക്കൂ
സ്വപ്നമാണെന്ന് ധരിച്ച ചേട്ടന്മാരുടെ ശ്രദ്ധയ്ക്ക്: ഇത് അനുഭവ കഥയാണ്. അവസാനത്തെ മൊബൈല്‍ സന്ദേശം മാത്രം കയ്യില്‍ നിന്നിട്ടത്. എന്റെ വികാര വിചാരങ്ങള്‍ വളച്ചൊടിക്കപ്പെട്ടതും. :-)
സഹായിക്കുകയാണെങ്കില്‍ ബാച്ചിലേഴ്സിനെ സഹായിക്കണം. കൊള്ളാം ദില്‍ബൂ... നീയാണ് പുലി.
പിന്നേ, അവിവാഹിത ജീവിതം നന്നായി ആസ്വദിച്ച് ഒരു വിവാഹിതര്‍. ഒന്ന് പോ എന്റെ ചങ്ങാതീ, ഈ നൈരാശ്യം നിറഞ്ഞ കമന്റ് കണ്ടിട്ട് ചിരി അല്ലാതെ മറ്റൊന്നും വരുന്നില്ല. ബാച്ചിലര്‍ ലൈഫിനെ തള്ളിപ്പറഞ്ഞില്ലെങ്കില്‍ ഇന്നത്താഴമില്ല എന്ന വാര്‍ണിങ്ങ് കിട്ടിക്കാണും കേന്ദ്രത്തില്‍ നിന്ന്, അല്ലിയോ?
ഉണ്ണീ ശ്രീജിത്തേ, ബാച്ചിലര്‍ ലൈഫില്‍ ഒരു പ്രമുഖസ്ഥാനം പ്രണയത്തിനുണ്ട്. പെണ് വിരോധിയായ തനിക്കതൊന്നും പറഞ്ഞാല്‍ മനസിലാവില്ല. (പെണ്ണെന്നു പറഞ്ഞാല്‍ പഞ്ചാരയടിക്കാനും നോക്കി വെള്ളമിറക്കാനും മാത്രമുള്ളതല്ല ശ്രീജിത്തേ) അതു കൊണ്ട് വെറുതെ ഒരു കമന്റെഴുതി വരമൊഴി വേസ്റ്റ് ആക്കണില്ല. പോയി പ്രണയിച്ചിട്ട് വാ (ഒരുത്തിയെ കിട്ടുമെങ്കില്‍) എന്നിട്ട് സംസാരിക്കാം.
അണ്ണാനെ മരം കേറ്റം പഠിപ്പിക്കല്ലേ കുമാരേട്ടാ
ബാച്ചിലേര്‍സ് പോസ്റ്റുകളെ അവിടെയും ഇവിടെയും വളച്ചൊടിച്ചു , ക്ലൈമാക്സും സീനുകളും മാറ്റിയെഴുതി വികലമാക്കുന്ന ഒരു കൂട്ടം ‘വിവാഹിതര്‍ക്ക്’ ഒരു പാര കൊടുക്കാന്‍ എല്ലാ ബാച്ചിലേര്‍സ് വീരന്മ്മാരോടും ഞാന്‍ ഇതിനാല്‍ ആഹ്വാനം ചെയ്യുകയാണ്.
സമയമില്ലാ, അടുത്ത പോസ്റ്റ് റെഡിയാക്കട്ടെ.
ദില്‍ബാ.... പോസ്റ്റ് സൂപ്പര്‍ ആായിട്ട്ണ്ട്ട്ട്ടാ...
നഷ്ടപ്പെട്ട ഇനി തിരിച്ചു വരാത്ത പഴയ പ്രതാപകാലത്തെ അയവിറക്കി ചില വിവാഹിതര്‍ നെടുവീര്‍പ്പിടുന്നത് നീ കേള്‍ക്കുന്നില്ലേ...?
ഇത്തിരിവെട്ടം നീതി പാലിക്കുക, കുമാറേട്ടന് നീതി പാലിക്കുക :)
(മധുര സ്വപ്നങ്ങളേകും ജയലക്ഷ്മി.. ;)
ഫീലാവണ്ട ശ്രീജിത്തേ, ഞാനൊരു തമാശ പറഞ്ഞതാ...
ശ്രീജിത്തിനു പ്രണയിക്കാന്‍ ജാതി, മത, വര്‍ഗ്ഗ, പ്രായ, ലിംഗ ഭേദങ്ങളൊന്നുമില്ലെന്നു് ഇവിടെ എല്ലാവര്ക്കും അറിയാം. “സമലോഷ്ടാശ്മജാംബൂനദനാം ഷുഗര്ധനന്”
ജാതി, മത, വര്‍ഗ്ഗ, പ്രായ, ഇത്രേം ഞാന്‍ മൈന്റ് ചെയ്യാറില്ല. പക്ഷെ ലിംഗ വ്യത്യാസം, അത് നോക്കിയേ മതിയാകൂ എന്റെ ഉമേഷേട്ടാ. വെറുതേ അതും ഇതും പറഞ്ഞാല്‍ എനിക്ക് ദേഷ്യം വരും, വന്നാല്‍ ഞാന്‍ ചിലപ്പോള്‍ സംസ്കൃത്തില് കവിത വരെ എഴുതി എന്ന് വരും. അത് വേണോ?
ഹന്ത കടുംഹസ്തി ന നിര്‍ബന്ധന
ivanokke engane bachelor aakum !!!
Post a Comment