Monday, June 07, 2010
ഒരു രാജിക്കത്ത്
F\n¡v \n§sfmSv Hs¶ tNmZn¡mëÅp, \n§s¡ms¡ \¶mbn¡qsS? F\n¡v hsc s]®pIn«nb ØnXn¡v C\n ChnsS C§s\ Hê kwc`w Bhiyapv Fs¶\n¡v tXmì¶nÃ. AXn\m Cu {Kq¸v ]ncn¨v hnSm³ Rm³ \n§tfmSv A`yÀ°nçì. Csæn km¼¯nI D]tcm[w XpS§nb amÀK§fnte¡v t]mtInhêsaìw Cu L«¯n HmÀ½n¸n¡s«.
ss_ Z ss_, sabn³ Imcyw adì. Znkv Cukv ssa emÌv tU hnXv _m¨ntegvkv ¢_v. ssa tÌbv lnbÀ hmkv FIvkeâv, sF hmkv G_nÄ äp teÀ¬ A tem«v {^w HmÄ H^v bp, Imcyw Fs´ms¡ Bbmepw C\n Fsâ ]«n ChnsS \nçw, {ioI³ \mbÀ ]dbp¶ t]mse KpUv _mbv
kkvt\lw
APnXv
Monday, December 28, 2009
പ്രിയ ബാച്ചികളെ.. വിട വിട..
Wednesday, December 16, 2009
“ബാച്ചിലേഴ്സ് ക്ലബ്ബിലെ കലാപ്രതിഭന്‍..!!“
എന്റെ പല സുഹൃത്തുക്കളും പണ്ട് സ്കൂളില്‍ പഠിക്കുന്ന (!?) കാലത്ത് “റെഡ് ഹൌസ്”ല്‍ ആയിരുന്നു പോലും! സീ ഫ്രന്‍സ്, എനിക്ക് പറയാനുള്ളത്, നമ്മള്‍ ബാച്ചികള്‍ ഒരിക്കലും “റഡ് ഹൌസില്‍” ചേരരുത്. നിങ്ങള്‍ക്കെല്ലാം ‘റോള്‍ മഡലായ‘ ഞാന്‍ പണ്ട് സ്കൂളിലും കോളജിലുമൊക്കെ (പോയിട്ട്ണ്ട്.. പോയിട്ട്ണ്ട്.. സത്യം) പഠിക്കുന്ന കാലത്ത് “ബ്ലൂ ഹൌസ്” ന്റെ ക്യാപ്റ്റന്‍ ആയിരുന്നു. എന്താന്നറിയില്ല അന്നും ഇന്നും ഈ “ബ്ലൂ” വിനോട് വല്യ താല്പര്യമാ. നിങ്ങളും അങ്ങിനെയായിരിക്കണം. ഞാന്‍ കഴിഞ്ഞആഴ്ച ഒരു “ബ്ലൂ” ഫിലിം CD വാങ്ങിയിട്ട് ഇന്നേ വരെ വീഡിയോ ഷോപ്പില്‍ തിരിച്ചുകൊടുത്തിട്ടില്ല!. ഡൈലി വീണ്ടും വീണ്ടും കാണും. ഇത് “ബ്ലൂ” വിനോടുള്ള അഗാധമായ താല്പര്യം ഒന്നുകൊണ്ട് മാത്രമാണ്. അതാണ്..!! ഈ ഒരു താല്പര്യം..അതായിരിക്കണം ബാച്ചികളുടെ മുഖമുദ്ര! ങേ...?! അയ്യേ.. തും ലോഗ് ക്യാ സോച്ച് രഹേ ഹോ... ഹോയ്??. ഡേയ് ഡേയ്.. ബാച്ചിലേഴ്സിന് നാണക്കേടുണ്ടാക്കല്ലേ.. കശ്മല്‍ ബാച്ചീസ്.. വേണ്ടാത്ത ചിന്ത മത്ത് കരോ... ഡോണ്ട് മിസ്സ്.അണ്ടര്‍-സ്റ്റാന്റ് മീ....! ഞാന്‍ “ബ്ലൂ” ഫിലിം എന്ന് പറഞ്ഞത് പുതിയ ഹിന്ദി സിനിമയെ പറ്റിയാണ്‍. സിനിമയുടെ പേരാ: “ബ്ലൂ“ - അതില്‍ അഭിനയിച്ച ചുള്ളന്‍സ് & ചുള്ളീസ്: അക്ഷയ് കുമാര്‍, സഞ്ചയ് ദത്ത്, കത്രിന കൈഫ്, സയീദ് ഖാന്‍, ലാറാ ദത്ത എസ്‌കെട്രാ.. എസ്‌കെട്രാ....
ശീീീീീ... ഒരോന്നിന്റെ ചിന്ത പോയ പോക്ക് നോക്ക്.... ച്ചീീീീ...... വൃത്തികെട്ടവന്മാര്‍... മനസ്സ് നന്നാവണം ബാച്ചികളേ.. മനസ്സ് നന്നാവണം. എന്നെ എന്നുമെന്നും ‘റോള്‍ മഡലാക്കൂ‘.. ശ്ശേ.. മോഡലാക്കൂ, ഞാനെപ്പോഴും പറയാറുള്ള പോലെ ബാച്ചികളുടെ മനസ്സ് എന്നും നയന്‍താരയുടെ വസ്ത്രം പോലെ സുതാര്യമായിരിക്കണം, പക്ഷെ നയന്‍താരയെപ്പൊലെ ഒരു തര്‍ക്കബാധിതപ്രദേശമയിരിക്കരുത്....! മനസ്സില്‍ എന്നും സന്തോഷം വിളയാടണം പക്ഷെ സന്തോഷ് മാധവനെപ്പോലെ വിളയാടരുത്..! മനസ്സില്‍ എന്നും ഐശ്വര്യം കുടികൊള്ളണം പക്ഷെ ഐശ്വര്യാറായിയെപ്പൊലെ ഒരു സുപ്രഭാതത്തില്‍ &^&^@# കണ്ട ഏതേലും ബച്ചന്റച്ചന്റെ മോന്റെമോന്റെ കൂടെ ഇറങ്ങിപ്പോയി മൊത്തം ബാച്ചികളുടെയും ഹാര്‍ട്ടിന്റെ നട്ടും കരളിന്റെ ലിവറും ഊരിക്കളയരുത്..... :(
പിന്നെ നമ്മള്‍ ഒരിക്കലും പൊങ്ങച്ചം പറയാന്‍ പാടില്ല!!. അത് പാപമാണ്. ഷേര്‍ചെയ്യാനേ പാടുള്ളൂ. അതോണ്ട് നിങ്ങള്‍ക്ക് എന്നിലെ ഭയങ്കര പ്രതിഭയുടെ ഒരംശം പകുത്ത്തരാന്‍ അല്ലേല്‍ ലേശം പ്രതിഭാ-ജ്ഞാനം പകര്‍ന്നുതരാന്‍ വേണ്ടി, അതിനേക്കാളുപരി ഒരോ ക്ലബ്ബ് മെമ്പേഴ്സിനും ഒരു ഒരു ഇന്‍സ്പിരേഷന് വേണ്ടി... അല്പം ഫ്ലാഷ് ബേക്കുന്നു:
വണ്‍സപ്പോണേ ടൈം വെന്നൈവോസിന്‍ പ്ലസ് റ്റു..., ഏശ്ശ് ..അല്ലേ വേണ്ട.. ഇംഗ്ലീഷ് വേണ്ട...! നിങ്ങക്കൊന്നും മനസ്സിലാവൂല്ല. അതോണ്ടാ...
അതായത്, പണ്ട് +1 & +2 വില്‍ പഠിക്കുന്ന കാലത്ത് സ്കൂളില്‍ ഞാനായിരുന്നു കലാപ്രതിഭ. (പിന്നെ, സ്കൂളിലെ ചില വിവരദോഷി കൂട്ടുകാര്‍ എന്നെപറ്റി “മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവ്” എന്ന് അസൂയകൊണ്ട് പറഞ്ഞപ്പോള്‍ “നിന്റെ തലയില്‍ ഇന്ന് വൈകുന്നേരം കാക്കതൂറട്ടെ..!” എന്ന് അന്നേ ശപിച്ചത് കൊണ്ട് ഇപ്പോ പശ്ചാത്താപമില്ല..). യുവജനോത്സവങ്ങളില്‍ പണ്ട് എന്നെ പോലുള്ള ‘ഭയങ്കര‘ പ്രതിഭയുള്ള ആണ്‍കുട്ടികള്‍ക്ക് (നോട്ട് ദ പോയിന്റ്) കൊടുക്കുന്ന ക്-ണാപ്പാണ് “കലാപ്രതിഭ“ അഥവാ പ്രതിഭന്‍. ഇപ്പോ അങ്ങിനെ ഒരു സംവിധാനം നമ്മുടെ വിദ്യാഭാസമന്ത്രി എം.എ.യൊക്കെ പഠിച്ചെങ്കിലും ബേബിയായത് കാരണം നിര്‍ത്തി എന്ന് കേട്ടു. മന്ത്രി ബേബി വളര്‍ന്ന് വല്യ ബോയ് അല്ലേല്‍ മേന്‍ ആയി മാറുന്ന കാലത്ത് ചിലപ്പോ ഇത് പുനരാരംഭിച്ചേക്കാം.... അത് വരെ നിങ്ങള്‍ ക്ഷമി....
ഇപ്പോ ഏതായാലും, എന്നിലെ പ്രതിഭന്റെ ഒരു ഉദാഹരണം, അതായത് ജസ്റ്റ് ഒരു എസ്‌കാമ്പിള്‍ മാത്രം പറയാം.
സ്കൂള്‍ യുവജനോത്സവം. അവസാനദിവസം. വേദിയില്‍, നാടകം: “ധര്‍മ്മഭേരി”; ഞാന്‍ അശോക ചക്രവര്‍ത്തി. അവസാന രംഗങ്ങള്‍ക്കായി കര്‍ട്ടന്‍ പൊങ്ങി. കലിംഗയുദ്ധത്തിന് ശേഷം നൂറുകണക്കിന് പടയാളികളും പ്രജകളും മരിച്ച് വീണ യുദ്ധഭൂമി കണ്ട് അശോകചക്രവര്‍ത്തിയുടെ മനസ്സിനുണ്ടാകുന്ന പരിവര്‍ത്തനമാണ് രംഗം. അവിടെ മന്ത്രിയോട് അശോകചക്രവര്‍ത്തി ഭയങ്കര സങ്കടത്തോടെ പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്ന ഒരു ഡയലോഗുണ്ട്...
“മന്ത്രീ...ഈ രണഭൂമിയിലെ കാഴ്ച എനിക്ക് സഹിക്കാനാവുന്നില്ല മന്ത്രീ, സഹിക്കാനാവുന്നില്ല....”
(മുഖത്ത് ഭയങ്കര സങ്കടം വരണം..)
അശോകചക്രവര്‍ത്തിയായി അത്ര നേരവും സ്റ്റേജില്‍ തകര്‍ത്തുകൊണ്ടിരുന്ന ഞാന്‍, വണ്‍-ഡേ-ക്രിക്കറ്റ് ഫൈനലില്‍ അവസാന ഓവറുകളില്‍ എന്നും കുളമാക്കി കളിതോല്‍ക്കാറുള്ള ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ പ്രതിനിധിയായി മുഖത്ത് മൊത്തം ‘സെന്റി‘ വിരിയിച്ച് മൈക്കിലൂടെ ഉറക്കെ പൊട്ടിക്കരഞ്ഞുകൊണ്ട് അഭിനയിച്ച് ഡയലോഗ് കാച്ചി:
“മണീ...ഈ രണഭൂമിയിലെ കാഴ്ച എനിക്ക് സഹിക്കാനാവുന്നില്ല മണീ, സഹിക്കാനാവുന്നില്ല....”
“മന്ത്രി“യായി അഭിനയിച്ച സ്കൂള്‍ ലീഡറുംകൂടിയായ എന്റെ സുഹ്രത്ത് കെ.കെ.മണികണ്ഠനെ വികാരാധിക്യത്താല്‍, ഡൈലി വിളിക്കുന്നപോലെ “മണീ“ ന്ന് ആഞ്ഞ് വിളിച്ചുപോയത് കേട്ട് പരലോകത്തിരുന്ന് അപ്പോഴേ അശോകചക്രവര്‍ത്തിയും അയാളുടെ മന്ത്രിയും ക്ഷമിച്ചിരിക്കും എന്ന് എനിക്കുറപ്പുണ്ട്...)
(മാത്രമല്ല, ഒരു നിമിഷം സങ്കടത്തിന് പകരം “ഹയ്യ” ന്ന് നാവും കടിച്ചുള്ള എന്റെ ഒരു പ്രത്യേകതരം എക്സ്പ്രഷന്‍ നവരസങ്ങളില്‍ പോലും ഇല്ലാത്തതായിരുന്നു എന്ന അഭിമാനം ഇപ്പോഴും ഉണ്ട്..)
ഇനിയാണ് പ്രധാനസംഗതി.
എല്ലാ ബാച്ചികളുടെയും ഉണര്‍വ്വിനായി, ഈ ബാച്ചി ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രചോദനത്തിനായ്, ഉത്തേജനത്തിനായ്,
ഒരു പ്രത്യേക അറിയിപ്പ് അഭി-മാനപൂര്‍വ്വം അറിയിച്ചുകൊള്ളുന്നു:
“ആ യുവജനോത്സവത്തില്‍ ബെസ്റ്റ് ആക്റ്റര്‍ക്കുള്ള അവാര്‍ഡ് എനിക്കായിരുന്നു!!!“
എന്താടോ? എന്താടോ ബാച്ചികളേ നിങ്ങള്‍ക്കൊക്കെ ഒരു പുച്-ഞ്ജ ഭാവം? കൂട്ടത്തിലൊരുത്തന്‍ അഭിമാനത്തിന് വക നല്‍കുന്ന സംഗതി പറഞ്ഞിട്ടും ഒട്ടും തന്നെ അഭിമാനം തോന്നുന്നില്ലേ നിങ്ങള്‍ക്ക് ?? എന്നാ പിന്നെ പോ.. പുല്ല്..! ഈ ക്ലബ്ബില്‍ നിന്നും ഞാന്‍ ഭയങ്കര ദേഷ്യത്തോടെ രാജിവെക്കുന്നതായി പ്രഖ്യാപിക്കുന്നു.
ഡോ..... , രാജിവെക്കുവാണ് ന്ന്....
ഇന്നാ എന്റെ രാജിക്കത്ത്.......
ഡാ ദില്‍ബാ, കത്ത് കിട്ടിയിട്ടും നീയെന്താ ഒന്നും മിണ്ടാത്തേ? സാന്റോ നീയെന്തെടുക്കുവാ? കൊല്ലത്തില്‍ ഡിസംമ്പര്‍ മാസം സാന്റാക്ലോസിന്റകൂടെ ഒരു കുപ്പി റമ്മുമായി പൊങ്ങി അപ്പോത്തന്നെ മുങ്ങി പിന്നെ അടുത്ത ഡിസംബറില്‍ മാത്രം പൊങ്ങുന്ന സാന്റോസേ, ഇങ്ങനെയായാല്‍ ഈ ക്ലബ്ബ് എങ്ങിനെ നന്നാവും? കഴിഞ്ഞ കൊല്ലം “ഹാപ്പി വിഷു... ഹാപ്പി വിഷു” ന്നും പറഞ്ഞ് വിഷുവിന് പിരിച്ചെടുത്ത പണവുംകൊണ്ട് മുങ്ങി പുട്ടടിച്ച ദില്‍ബനേം, ഡിസംബറില്‍ “മേരി കൃസ്തുമസ്സ്.. ഹാപ്പി കൃസ്‌മസ്സ്...“ എന്നും പറഞ്ഞ് ബാച്ചികളില്‍ നിന്ന് പണം പിരിച്ച് ഒറ്റകാശ് പോലും ക്ലബ്ബിലടക്കാതെ, സെക്കന്റിയര്‍ ബോട്ടണിയിലെ “മേരി” യുടെ കൂടെ ‘ഹാപ്പിയായി നീ മുങ്ങിയ‘യപ്പോഴല്ലേ സാന്റോസേ നമ്മക്ക് “മേരി കൃസ്തുമസ്സ്.. ഹാപ്പി കൃസ്‌മസ്സ്...“ എന്നതിന്റെ അര്‍ത്ഥം മനസ്സിലായത്... നിന്റെയൊന്നും ഒണക്കകൈകളില്‍ ഈ ക്ലബ്ബ് ഭദ്രമല്ല....
ഈ ഒരു ചിന്തകാരണം ക്ലബ്ബിനെ ഭദ്രമാക്കാന്‍ അല്പം കനത്ത തുക സംഭാവന ക്ലബ്ബ്-എകൌണ്ടില്‍ ഫിക്സഡ് ഡിപ്പോസിറ്റിടാന്‍ വേണ്ടി കാശെടുക്കാന്‍ ഇന്നലെ ഷാര്‍ജ്ജയിലെ മീനാ റോഡിലെ ADCB ബാങ്കിന്റെ ATM സെന്ററില്‍ പോയി. പുറത്ത് തകര്‍ത്തുപെയ്യുന്ന പേമാരിയെ (എന്ന്വച്ചാ ചാറ്റല്‍ മഴ...) വകവെക്കതെ ഞാന്‍ ക്യൂ നിന്നു. അവസാനം എന്റെ ATM കാര്‍ഡെടുത്ത് മെഷിനിലിട്ടു.
പല്ല് ഞെരിക്കുന്നപൊലെ അതിന്റെയുള്ളില്‍നിന്ന് കറ കറേന്ന് എന്തോ ഒരു ശബ്ദം. സഹിക്കാന്‍ പറ്റീട്ട്ണ്ടാവില്യ പാവം.... എന്നാലും അത് സാവധാനം ഒരു പേപ്പര്‍ പ്രിന്റ് പുറത്തുനീട്ടി. അതില്‍ Available Balance: എന്നതിനു നേരെ 0:00 AED എന്ന് കണ്ട് ഞാന്‍ സന്തോഷത്തോടെ.. അഭിമാനത്തോടെ പുറത്തിറങ്ങി. കാരണം, പൂജ്യം കണ്ടുപിടിച്ചത് ഇന്ത്യക്കാരാണല്ലോ....??
മൈ ഡിയര്‍ ബാച്ചീസ്, നിങ്ങളും എന്നെപ്പോലെ ‘എന്നും രാജ്യസ്നേഹികളായിരിക്കണം....‘! നിങ്ങള്‍ക്ക് നല്ലത് വരട്ടെ....
ഞാന്‍ ഈ ക്ലബില്‍ നിന്ന് വിടവാങ്ങുകയാണ്..... ‘കല്യാണം കഴിച്ചാലും ക്ലബ്ബില്‍ തുടരാം‘ എന്ന് ക്ലബ്ബിന്റെ ബൈലോ എന്നെങ്കിലും ഭേദഗതി ചെയ്താല്‍ എന്നെ അറിയിക്കാന്‍ മറക്കരുത്.....
അറിയിക്കേണ്ട വിലാസം...
അഭിലാഷങ്ങള്‍,
ഏക്സ് എച്ചിക്കുട്ടീവ് മെമ്പര്‍,
ദുബായ്.
(കടം മൊത്തം അടച്ചു തീര്‍ന്നാല്‍ മാത്രം..)
അതുവരെ,
അബുദാബി (അതിനാ ഇപ്പോ വെയ്റ്റ്).
(ഒപ്പ്)
**********************************************************
ബാച്ചിക്ലബ്ബ് ലൈബ്രറി:
“ശബ്ദതാരാവളി“ [കന്നടയില്‍ അങ്ങിനേം പറയാം] & “ഞെക്കിപ്പീഡിയ“ [ലിങ്കൊക്കെയുണ്ട്]
“ബ്ലൂ ഫിലിം”: ഇന്നാ പിടി ഞെക്കിപ്പീഡിയ. ഞെക്കിക്കോ.. കാണാം
“ഇടിയായ..നമഃ “: ശബ്ദതാരാവളിയില്‍ മെല്ലെ പരതൂ.. കൈ മുറിയരുത്.
“10 ബില്യന്‍ ഇഷ്യു“: ഈ ഞെക്കിപ്പിഡിയയില്‍ ഞെക്കൂ.... ഇവിടെ വേറെ
“ഷാര്‍ജ്ജപ്പുഴ ജില്ലയിലെ റോളമടക്കായല്‍:“ ഈ ശബ്ദതാരാവളിയില്‍ പരതൂ
“താടക“ : ഒന്നൂടി ഞെക്കിപ്പിഡിയയില്‍ ഞെക്കൂ.... ഞെക്കിക്കോളൂ...
“എം.എ.പാസായ ബേബി“: മെല്ലെ ഞെക്കിയാ മതി... മന്ത്രിയാ.
“ADCB": ചുമ്മാ ഇവിടെ ബാലന്‍സ് ചെക്ക് ചെയ്ത് അഭിമാനിക്കൂ... രാജ്യസ്നേഹിയാകൂ.
“മീനാ റോഡ്”: റോഡ് ഷാര്‍ജ്ജയില്‍ തന്നെ ഉണ്ടെങ്കിലും ഓള് ഇപ്പോ രാവിലെ ‘കൈരളീല്‘ മ്യൂസിക്ക് റ്റൂഷന് പോകുന്നത് കാണാറില്ല
“ബച്ചന്റച്ചന്റെ മോന്റെമോന്‍“: ഞെക്കിക്കൊല്ലെടാ ഓനെ... പന്നി..! പാവം മ്മടെ ഐശ്വര്യറായ്.. :(
“നയന്‍താരയുടെ വസ്ത്രം”: ട്രാ..ന്‍സ്...പാ...ര....ന്റാ... കേട്ടോ.. സൂച്ചിക്കണേ.... ങാ..!.. ങാ..!! :)
**********************************************************
Sunday, February 22, 2009
ബാച്ചികള്‍ മരിക്കില്ല !
ജീവിതത്തിന്റെ വസന്തകാലത്ത് ചങ്ങലക്കെട്ടുകളാല്‍ ബന്ധിതരാവാതെ കളിച്ചും ചിരിച്ചും അര്‍മ്മാദിച്ച് നടക്കുന്ന ബാച്ചിലര്‍മാര്‍ക്ക് ഇതാ ഒത്തുചേരാനും കൂട്ടുകൂടാനുമായി ബൂലോഗത്ത് ഒരു ഇടം
വസന്തകാലം ഏറെക്കുറെ ഇത്രയും മത്യാകുമെന്നു എന്റെ വീട്ടുകാര്‍ തിരുമാനിച്ച വിവരം അറിയിക്കാനാണ് ഈ പോസ്റ്റ്. ഞാന്‍ ക്ലബിനെ ചതിച്ചതല്ല സുഹൃത്തുക്കളേ.. ബാച്ചികളെ ഉത്തരവാദിത്തം ഇല്ലത്തവരും.. താന്തോന്നികളുമായി കണക്കാക്കുന്ന ഇന്നത്തെ സാമൂഹിക വ്യവസ്ഥയ്ക്കെതിരെ ഉള്ള ഒരു വെല്ലു വിളിയാണ് എന്റെ ഈ തീരുമാനം. ക്ലബിന്റെ സ്റ്റഡി ക്ലാസ്സുകളില്‍ കൃത്യമായി വരാത്തവര്‍ക്ക് ഞാന്‍ പറയുന്നതു ചിലപ്പോ മനസിലായിക്കൊള്ളണം എന്നില്ല.
ഞാന്‍ പൊയാലും ആഗോള മാന്ദ്യത്തിന്റെ ഈ കാലത്ത് ക്ലബിനെ മുന്നൊട്ടു നയിക്കാന്‍ ആയുഷ്ക്കാല പ്രസിഡന്റായ ദില്‍ബനും ഭാരവാഹികളായ ഡിങ്കനും അഭിലാഷങ്ങളും സാന്‍ഡോസുമൊക്കെ ഉണ്ടല്ലോ എന്നതാണ് എന്റെ ഏക ആശ്വാസം. നിങ്ങള്‍ ഒന്നും രഹസ്യമായി പെണ്ണുകാണാന്‍ പൊകുന്നില്ല എന്നു തന്നെയാണ് എന്റെ വിശ്വാസം.
കുറച്ചു നാളു കഴിയുമ്പോ ഏതെങ്കിലും ഒരു വൈന്നേരം എന്നെ ഈ ക്ലബിന്റെ വരാന്തയില്‍ കണ്ടാല്‍ ..എന്നെ വീട്ടില്‍ ഇന്നു ഇറക്കി വിട്ടതാണെന്നു നിങ്ങള്‍ കരുതരുത്.. പകരം നൊസ്റ്റാള്‍ജിയ മൂത്തു നിങ്ങളെ ഒക്കെ കാണാന്‍ വന്നതാണെന്നു വേണം കരുതാന്‍.
ഈ വര്‍ഷം മേയ് കാലഘട്ടത്തില്‍ ഞാന്‍ ക്ലബിനെ വിട്ടു പോകുകയാണ്. വിറക്കുന്ന കൈകളോടെ (സ്മാള്‍ അടിക്കാത്ത കൊണ്ടല്ലാട്ടാ..) നിറഞ്ഞ കണ്ണുകളോടെ എന്റെ രാജിക്കത്ത് ഈ ഉമ്മറത്ത് കൊണ്ടിട്ടിട്ട് ഞാന്‍ ഓടുന്നു..
Friday, July 18, 2008
'ചിയേര്‍സ് പറയുന്നത് എന്തിന്?'
വെള്ളമടിയ്കുമ്പോള്‍ എന്തൊക്കെ പറയാം. അല്ലാത്തപ്പോള്‍ പറയാന്‍ പറ്റാത്തത് പലതും പറയുന്നത് തന്നെ വെള്ളമടിയ്കുമ്പോള്‍ ആണെന്ന് ജനസംസാരം. ചോദ്യം പോട്ടിമുളച്ച്ചപ്പോള്‍ ആര്ക്കും തന്നെ ഒരു ഉത്തരം കണ്ടെത്താന്‍ സാധിച്ചില്ല. ഒരുപക്ഷെ മെയിന്‍ ടോപിക്കില്‍ നിന്നു വ്യതിച്ചലിക്കന്ട എന്ന് കരുതി ആകും.
കപ്പയും കളറും കണ്ണിമാങ്ങയും ചെറിയ ചെറിയ ചിക്കന്‍ പീസുകളും ഉള്ളില്‍ ചെന്നപ്പോള്‍ ആദ്യത്തെ ചേട്ടന്‍ അരുളിച്ചെയ്തത് ഇങ്ങനെ " വെള്ളമടിച്ച് കോണ്‍ തെറ്റിയ ഏതെലും സായിപ്പ് വിഴാന്‍ പോയപ്പോള്‍ 'ചെയെര്‍സ്' എന്ന് കുട്ടുകാര്‍ പറഞ്ഞതോ മറ്റോ ആകും"
കര്‍ത്താവിന്റെയും പരിശുദ്ധാത്മാവിന്റെയും സീസറിന്റെയും പേരില്‍ അങ്ങേര്‍ക്ക് എല്ലാരും മാപ്പ് കൊടുത്ത് കഴിഞ്ഞ വീണ്ടും നടത്തിയ ബ്രെയിന്‍ സ്റൊര്മിങ്ങില്‍ ഉരുത്തിരിഞ്ഞത് 'എല്ലാ ദുഖങ്ങളും മറന്നു സന്തോഷിക്കളിയാ' എന്ന് ആഹ്വാനം ചെയ്തതാകും എന്ന മറ്റൊരു കൂട്ടത്തിന്റെ നിലവിളി ആണ്.
ഇങ്ങനെ പല പല അഭിപ്രായ പ്രകടനങ്ങളും കേട്ട്, സര്‍വ്വസംശയ സംഹാരി ആയ ഗൂഗിളില്‍ തേടി നോക്കിയപ്പോള്‍, അതിനും പരയാനുന്റ്റ് എന്തൊക്കെയോ കഥകള്‍.
ഒടുവില്‍, ചോദ്യം കേട്ടുറങി പിറ്റേന്ന് കേട്ടിരങ്ങിയത്തിനു ശേഷം ഒരു വിദ്വാന്‍ പറഞ്ഞാതാണ് കുട്ടത്തില്‍ ഏറവും മികച്ച ഉത്തരം।മദ്യപാനം മനസ്സിനും ശരീരത്തിനും ഒരു ആനന്ദം പ്രദാനം ചെയ്യുകയാണല്ലോ. അത് കൊണ്ട്ട് തന്നെ ഇത്തരത്തില്‍ ഒരു ചടങ് നടക്കുമ്പോള്‍ എല്ലാരേയും അറിയിക്കേണ്ട ബാധ്യത ഉണ്ട്ടല്ലോ. അപ്പൊ, പഞ്ചേന്ദ്രിയങ്ങളില്‍ ചെവി ഒഴികെ എല്ലാവര്ക്കും അറിയാനുള്ള വക ഉണ്ട്ട്. ചെവിയെ വിവരം അറിയിക്കനാനത്രേ ചിയേര്‍സ് വിളികള്‍ പുറപ്പെടുവിക്കേണ്ടത് അത്രേ.
മറ്റ് അഭിപ്രായങ്ങള്‍ക്ക് സ്വാഗതം !!!
Sunday, June 08, 2008
റെസിപ്പി വേണം!
ഇതൊരു മത്സര ഇനമല്ല. ബാച്ചിലേഴ്‌സ് പ്രസിഡണ്ടിനെകാണാന്‍ പെണ്ണുവീട്ടില്‍ നിന്ന് വരുന്നുമില്ല. അങ്ങനെ തോന്നിയാല്‍ അത് തികച്ചും യാദൃശ്ചികം മാത്രം. നല്ല റെസിപ്പി അയച്ചുതരുന്നയാളെ ബ്ലാക്ക് ലേബലുവാങ്ങിച്ച് വെച്ച് ഫോണ്‍ വിളിച്ചറിയിക്കും.
സീരിയസാണ്.
Monday, April 21, 2008
“നട്ടുച്ചക്കൊരു ഡ്രൈവിങ്ങ് പഠനം!”
ഓടിക്കിതച്ചെത്തിയ ഞാന്‍ മില്‍മാ ബൂത്ത് നടത്തുന്ന മൊയ്‌തൂക്കയോട് ഡോള്‍ബി ഡിജിറ്റല്‍ സൌണ്ടില്‍ ചോദിച്ചു.
"ന്റെ ഓര്‍മ്മയൊന്നും അങ്ങിനെ പോവൂല്ല ചെക്കാ.. നീയിന്നലെ വാങ്ങിയ പാലിന്റേം തൈരിന്റേം കാശ് ഇതുവരെ തന്നിട്ടില്ലാന്ന് എനക്ക് നല്ല ഓര്‍മ്മയുണ്ട്..."
ഞാനെന്താണ് ചോദിച്ചത് എന്ന് എനിക്കും ആ മില്‍മാപ്പുലിക്കും വ്യക്തമായറിയാം. എങ്കിലും, മൊയ്‌തൂക്ക അഥവാ മില്‍മൂക്ക അല്പം നര്‍മ്മിച്ചതല്ലേ.. ഒന്ന് ചിരിച്ചുകൊടുത്തേക്കാം എന്ന് കരുതി ചിരിച്ചോണ്ട് ക്വസ്റ്റ്യന്‍ ഞാന്‍ പിന്നേം റിപ്പീറ്റി...
"ദേ മില്‍മൂക്കാ, കളിക്കല്ലേ..ങാ!.... ‘ഓര്‍മ്മ ബസ്സ്’ പോയോന്ന്?!"
"എടാ ഓര്‍മ്മ ബസ്സ് ഒന്നരമണിക്കല്ലേ? അതിന് നീ ഒന്നേകാലിനേ കിടന്ന് കാറിയാല്‍ അത് വേഗം ഇങ്ങ് വര്വോ?"
"ങാ.. ഓകെ.. അത് മിസ്സായാല്‍ പിന്നെ ‘കുട്ടന്‍സ്’ മൂന്ന് മണികഴിഞ്ഞേയുള്ളൂ.. ഇന്ന് അജയേട്ടന്റെ ഡ്രൈവിങ്ങ് സ്‌കൂള്‍ ഉല്‍ഘാടനമല്ലേ.. അവിടെ പോവുകയാ.."
"യെല്ല മോനേ.. ഞാനൊന്ന് ചോദിച്ചോട്ടേ?" - വിനയപുരസരം മൊയ്തൂക്ക ക്വസ്റ്റ്യന്‍ മാര്‍ക്കിട്ടു.
"യെസ്.. യെസ്.. ആസ്‌കൂ... ആസ്‌കൂ... ധൈര്യമായി ആസ്‌കൂ..മടിച്ചുനില്‍ക്കാതെ ആസ്‌കിക്കോളൂ... ആസ്‌കിക്കോളൂ.."
എന്റെ ടോണ്‍ കേട്ട് കടയില്‍ മാതൃഭൂമി പത്രം വായിച്ചോണ്ടിരിക്കുകയായിരുന്ന പച്ചമനുഷ്യന്‍ (പച്ച ഷര്‍ട്ടിട്ട മനുഷ്യന്‍) പത്രം അല്പം താഴ്‌തി എന്നെയൊന്ന് ഇടംകണ്ണിട്ട് നോക്കിയിട്ട് വീണ്ടും പത്രത്തിലേക്ക് ആഴ്‌ന്നിറങ്ങി.
"ഈ നട്ടുച്ചക്കാണോടാ പൊട്ടാ ഉല്‍ഘാടനം? ഈ നട്ടപ്പൊരിയുന്ന വെയ്‌ലത്ത് പോകാന്‍ നിനക്ക് വട്ടുണ്ടോ? അതൊക്കെ രാവിലേ ഉല്‍ഘാടിച്ച് കഴിഞ്ഞിരിക്കില്ലേ?"
"ങാ.. അതെ.. എന്നാലും പോണം. ഉല്‍ഘാടനദിവസം തന്നെ അവിടെ ഡ്രൈവിങ്ങ് ക്ലാസിന് ജൊയിന്‍ ചെയ്യാം എന്ന് അജയേട്ടന് വാക്ക് കൊടുത്തിരുന്നു. അതുകൊണ്ട് പോയേ പറ്റൂ.."
പുറത്ത് നല്ല വെയില്...
പൊള്ളുന്ന ചൂട്....
വെയിലിന്റെ കാഠിന്യത്തെ ഒന്ന് ബൂസ്റ്റ് ചെയ്ത് കാണിക്കാന്‍ കടയിലിരുന്ന് നേരത്തേ മാതൃഭൂമി പത്രം വായിച്ചോണ്ടിരുന്ന സാക്ഷാല്‍ മമ്മൂട്ടി (സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയല്ല.. നാട്ടിലെ ലോട്ടറിക്കച്ചവടക്കാരന്‍ മമ്മൂട്ടി.. നാടിന്റെ ‘സൌഭാഗ്യ'മായ മ്മടെ സ്വന്തം മമ്മൂക്ക) തനിക്കറിയാവുന്ന വിധം നര്‍മ്മം തലയിലെ റീസൈക്കിള്‍ ബിന്നില്‍ നിന്നും തപ്പിയെടുത്തു.
"എന്തൊരു വെയ്‌ലാ മോനേ... ഈ ഒടുക്കത്തെ വെയില് കാരണം എന്റെ വീട്ടിലെ സിന്ധിപ്പശു ഇന്നലെ ഒണങ്ങിപ്പോയി!"
അതും പറഞ്ഞ് പുള്ളി സ്വന്തമായി ചിരിയോട് ചിരി.
ഞാനെന്തോ മരണവാര്‍ത്തകേട്ടപോലെ ദയനീയമായി അയാളെ നോക്കിക്കൊണ്ട് കടയില്‍ നിന്ന് ഒരു മിറന്റയെടുത്ത് കുടിച്ചു. ബസ്സ് മിസ്സാകാതിരിക്കാന്‍ വീട്ടില്‍ നിന്ന് ടൌണിലേക്ക്, പി.ടി.ഉഷയുടെ സ്വന്തം അനിയനെപ്പോലെ മരണപ്പാച്ചില്‍ പാഞ്ഞത് മൂലം ഞാന്‍ നന്നായി വിയര്‍ത്തിരുന്നു.
പത്തിരുപതു കിലോമിറ്റര്‍ പോകണം തലശ്ശേരിക്കടുത്ത് ധര്‍മ്മടത്ത് എത്താന്‍. എനിക്ക് തീരെ പരിചയമില്ലാത്ത ആ ഏരിയയിലാണ് അജയേട്ടന്‍ ഡ്രൈവിങ്ങ് സ്‌കൂള്‍ കൊണ്ടുപോയി പ്രതിഷ്ഠിച്ചിട്ടുള്ളത്. നാട്ടിലെ ഒരു പ്രമുഖ സഖാവാണ് പുള്ളി. കോണ്‍ഗ്രസ്സുകാരായ വെള്ളച്ചേട്ടന്‍മാരുടെകൂടെയാണ് ഞാന്‍ സാധാരണ പെരങ്ങി നടക്കാറ് എങ്കിലും എനിക്ക് ഒരു പാര്‍ട്ടിയോടും പ്രത്യേകിച്ച് അനുഭാവം ഇല്ല എന്ന് നാട്ടിലെ സുഹൃത്തുക്കള്‍ക്കെല്ലാം വ്യക്തമായി അറിയാം. ഇസ്‌ലിയെ, എല്ലാ പാര്‍ട്ടിക്കാരുടെയും മെമ്പര്‍ഷിപ്പ് കൂപ്പണുകള്‍ വര്‍ഷാവര്‍ഷം വിവിധരൂപത്തിലും ഭാവത്തിലുമുള്ള ഒപ്പുകളിട്ട്കൊടുത്ത് കൈപ്പറ്റാറുണ്ട്. എല്ലാവരുടെയും നല്ല പരിപാടികള്‍ക്ക് പങ്കെടുക്കാറുമുണ്ട്.
(ബൈ ദ വേ, എന്റെ ഒപ്പിനെകുറിച്ച് രണ്ട് വാക്ക്. ഒരു പേപ്പറും പെന്നും തന്ന് എന്നൊടാരേലും 100 തവണ ഒപ്പിടാന്‍ പറഞ്ഞാല്‍, ഇടുന്നത് ഒരേ ഒപ്പാണേലും നൂറും നൂറുതരമായിരിക്കും.. എന്താന്നറിയില്ല!!)
ങാ.. ബസ്സിന്റെ സൌണ്ട് കേള്‍ക്കുന്നു. ‘ഓര്‍മ്മ ബസ്സിന്’ ഹോണിന്റെ ആവശ്യമില്ല എന്നകാര്യം നാട്ടില്‍ പാട്ടാ.. അതുകൊണ്ടാവും അതിനെ പാട്ടവണ്ടി പാട്ടവണ്ടി എന്ന് എല്ലാവരും ഓമനപ്പേരിട്ടതിനെ വിളിച്ചത്. ബസ്സോടുമ്പോള്‍ ബസ്സിന്റെ ശരീരഭാഗങ്ങള്‍ ചുമ്മാ അനങ്ങുന്ന ശബ്ദം പോലും ഏതൊരു ഹോണിന്റെ ശബ്ദവീചികളേക്കാളും ഫ്രീക്വന്‍സി ഉള്ളതാണ് എന്ന് ആര്‍ക്കും തോന്നിപ്പോകും.
ഒരിക്കല്‍, ഭാവിയില്‍ ഗള്‍ഫില്‍ പോകാനൊരു ആഗ്രഹം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ‘ഡ്രൈവിങ്ങ് പഠിച്ചിരിക്കുന്നത് ഭയങ്കര പ്ലസ് പോയിന്റാ‘ എന്ന് അജയേട്ടന്‍ പറഞ്ഞിരുന്നത് ഒന്നൂടി ഓര്‍മ്മിച്ചുകൊണ്ട് ഓര്‍മ്മബസ്സില്‍ ഞാന്‍ ആസനസ്ഥനായി.
ബസ്സ് നീങ്ങിത്തുടങ്ങി. ഇപ്പോളെനിക്ക് ഒരു വിമാനത്തില്‍ കയറിയിരുന്ന ഫീലിങ്ങ്!!!!
എന്താന്നറിയില്ല! .. കമ്പിയില്‍ പിടിച്ച് തൂങ്ങിനില്‍ക്കുന്ന ആയില്യത്തെ നാണിയമ്മ ഒരു എയര്‍ഹോസ്റ്റസ്സായി മാറുന്നപോലൊരു തോന്നല്‍..! ബസ്സിന്റെ ഗിയര്‍ സര്‍വ്വശക്തിയുമെടുത്ത് ആട്ടിപ്പൊരിക്കുന്ന ഡ്രൈവര്‍ ഗോപാലേട്ടന്‍ ഫ്ലൈറ്റ് പൈലറ്റ് - ക്യാപ്റ്റന്‍.ഗോപാല്‍ ആയി!! ഏതാനും നിമിഷങ്ങള്‍ കൊണ്ട് എന്റെ മനസ്സ് പാസ്പോര്‍ട്ടും വിസയുമൊന്നുമില്ലാതെ കൂളായി ദുബായിലെത്തി. അവിടുത്തെ ക്ലീന്‍ & സ്‌മൂത്ത് ട്രാക്ക് റോഡുകളിലൂടെ സ്വന്തം ടൊയാറ്റോ പ്രാഡോയില്‍ ഡ്രൈവിങ്ങ് സീറ്റിലിരുന്ന് 140 സ്പീഡില്‍ കത്തിച്ച് വിടുന്ന ഞാന്‍ സ്വയം ഇങ്ങനെ പറയുന്നുണ്ടായിരുന്നു.
"ഹോ! അന്ന് ഡ്രൈവിങ്ങ് സ്‌കൂളില്‍ നിന്ന് ഡ്രൈവിങ്ങ് പഠിച്ച് ലൈസന്‍സ് എടുത്തത് എത്രനന്നായി. അതുകൊണ്ടല്ലേ ദുബായിലെത്തിയ ഉടനേ ആ ലൈസന്‍സിന്റെ ബലത്തില്‍ ഇവിടുത്തെ ലൈസന്‍സ് എളുപ്പത്തില്‍ കിട്ടിയത്!!".
പല പല ചിന്തകളും തലയിലെ മെഡുലോഒബ്ലാങ്കറ്റയുടെ സൈഡിലൂടെ ഓടിനടന്നു.
"ധര്‍മ്മം ..ധര്‍മ്മം.." എന്ന അശരീരി കേട്ട് യേത് പിച്ചക്കാരനാടാ എന്റെ സ്വപ്നസഞ്ചാരത്തിന് ഫുള്‍സ്റ്റോപ്പിട്ടത് എന്ന് അല്പം ദേഷ്യത്തോടെ, ആലസ്യത്തില്‍ നിന്നുണര്‍ന്നുനോക്കിയപ്പോള്‍, അത് സ്ഥലമെത്തിയാല്‍ ഒന്നറിയിക്കണം എന്ന് ഞാന്‍ ചട്ടം കെട്ടിയിരുന്ന കണ്ടക്റ്ററാണെന്ന് മനസ്സിലായി. ശ്ശെ! ഈ ഇരപ്പന് വിളിക്കാന്‍ കണ്ട ടൈം. (കണ്ടക്റ്റര്‍=ഇരപ്പന്‍, ഡ്രൈവര്‍=തിരിപ്പന്‍, കിളി=മണിപ്പന്‍, ഇതൊക്കെ നാട്ടിലെ ആധുനീകകവികളുടെ കണ്ടുപിടുത്തങ്ങള്‍..). എന്തൊരു നല്ല സ്വപ്നമായിരുന്നു. പ്രാഡോയിലെ AC ഓണാക്കിയിട്ട് തണുത്ത് വരുന്നേയുള്ളുവായിരുന്നു.. യെല്ലാം നശിപ്പിച്ചു. വൃത്തികെട്ടവന്‍ പിന്നേം "ധര്‍മ്മടം.. ധര്‍മ്മടം.." എന്നാണ് പറഞ്ഞോണ്ടിരിക്കുന്നത്.
ഞാന്‍ സ്വബോധം വീണ്ടെടുത്ത് പറഞ്ഞു.
"ങേ!! ..ങാ... ങാ...ഉണ്ട്....ഉണ്ട്....ധര്‍മ്മടം ആളിറങ്ങാനുണ്ട്.."
ഞാന്‍ ചടപടേന്ന് ചാടിയെഴുന്നേറ്റ് ഓടിയിറങ്ങി. ആദ്യമായാണ് ഈ പ്രദേശത്ത് കാലുകുത്തുന്നത്. ഭൂമിശാസ്ത്രം തീരെ അറിയില്ല. വീട്ടില്‍ നിന്നും പത്തിരുപത് കിലോമീറ്റര്‍ ദൂരെയാണിപ്പോള്‍ എന്ന് ഗസ്സി!
സമയം നട്ടുച്ച! ഒരു അപ്പൂപ്പന്‍ നടന്നുവരുന്നു. ഞാന്‍ അദ്ദേഹത്തിനോട് ചോദിച്ചു:
"ഇന്ന് ഉല്‍ഘാടനം കഴിഞ്ഞ ഡ്രൈവിങ്ങ് സ്‌കൂളിലേക്ക് പോകാന്‍ ഇവിടെ നിന്ന് എങ്ങോട്ടാ പോകേണ്ടത് എന്നറിയാമോ?"
അപ്പൂപ്പന്‍ അപ്പുറത്തെപറമ്പില്‍ മണ്ടരിബാധിച്ച തെങ്ങിന്‍ മണ്ടയിലേക്ക് നോക്കി ഒരു നിമിഷം കുലങ്കഷമായി ചിന്തിച്ച ശേഷം കൈ 90 ഡിഗ്രിയില്‍ ഉയര്‍ത്തി വലത്തോട്ട് തിരിച്ച് വച്ച് പറഞ്ഞു:
"അങ്ങോട്ട് നടന്നാല്‍ മതി. റോഡ് സൈഡില്‍ തന്നെയാ."
നന്ദിയൊക്കെ പറഞ്ഞ് നടക്കാന്‍ തുടങ്ങി. നടന്ന് നടന്ന് ഒരു കിലോമീറ്റര്‍ കഴിഞ്ഞു. ആ പൊള്ളുന്ന വെയിലത്ത് ഞാന്‍ ഉരുകിയൊലിക്കാന്‍ തുടങ്ങി. ആരോടെങ്കിലും ഒന്നൂടെ കണ്‍ഫേം ചെയ്യാം. ആരേയും കാണുന്നില്ല. അപ്പഴാ കണ്ടത്. ദാ വരുന്നു നാല് അപ്പൂപ്പന്‍മാര്‍ ഒരുമിച്ച്. ഇതെന്താ ഈ ഗ്രാമത്തിലെ എല്ലാരും ഒരേ വര്‍ഷത്തില്‍ ജനിച്ചതാണോ? അതോ അപ്പൂപ്പന്‍മാരുടെ ഏരിയാ സമ്മേളനമുണ്ടോ ആവോ? ഏതായാലും ഇവരോട് ചോദിച്ചേക്കാം...
"എക്സ്യൂസ്മീ... ഇന്ന് തുടങ്ങിയ ഡ്രൈവിങ്ങ് സ്‌കൂള്‍ ഇവിടെ അടുത്തെവിടെയോ അല്ലേ?"
അതിന് ഒരു മറുചോദ്യമായിരുന്നു ഒരപ്പൂപ്പന്റെ മറുപടി.
"ഇന്നലെ തുടങ്ങിയതല്ലേ? ഇന്നല്ലല്ലോ!?"
ങേ.. ഇന്നലെയോ...! ചിലപ്പോ ഉല്‍ഘാടനം പ്രമാണിച്ച് ഡക്കറേഷനൊക്കെ കണ്ട് അദ്ദേഹം തെറ്റിദ്ധരിച്ചതാവാം.. ശരി.. ഇന്നലെയെങ്കില്‍ ഇന്നലെ... എങ്ങോട്ടാ പോകേണ്ടത് എന്ന് ചോദിച്ചപ്പോ അങ്ങേരും കൈ 90 ഡിഗ്രി ഉയര്‍ത്തി ഒരു ദിശകാണിച്ച് പറഞ്ഞു:
"നേരെ നടന്നോ... റോഡ് സൈഡില്‍ തന്നെയാ...അവിടെ ഇന്ന് രാവിലെ ഒരു ലോറി ഒരു വീടിന്റെ മതിലിനിടിച്ച് അപകടം ഉണ്ടായിട്ടുണ്ട്. അതിന്റെ നേരെ എതിര്‍ഭാഗത്താ..."
"അപകടമെവിടെ അപകടമെവിടെ..?
ലോറിയിടിച്ചൊരു മതിലെവിടെ...?
ലോറിയിടിച്ചൊരു മതിലിന്നോപ്പോ-
സിറ്റിലിരിക്കും സ്‌കൂളെവിടെ?
നമ്മുടെ ഡ്രൈവിങ്ങ് സ്‌കൂളെവിടെ?"
ഓണ്‍-ദ-സ്പോട്ട് മനസ്സില്‍ വിരിഞ്ഞ നിമിഷകവിതയുമായി ഞാന്‍ പിന്നേം നടന്നു.
സൂര്യന്‍ എന്നെ നോക്കി പൊട്ടിച്ചിരിക്കുന്നതായി എനിക്ക് ഫീല്‍ ചെയ്തു. എല്ലാം കൂടി ഒരു ഒന്നൊന്നര കിലോമീറ്റര്‍ പിന്നേം നടന്നപ്പോള്‍ ദാ, ദൂരെ കാണുന്നു ഒരു ലോറി.. മതിലിനിടിച്ച ലോറി....! യാാഹൂൂൂൂൂൂൂ....!!! നെറ്റിയിലെ വിയര്‍പ്പ് തുടച്ച് ഞാന്‍ ഫുള്‍ ഹാപ്പിയായി. ആദ്യമായാ ഒരു വാഹനാപകടം കണ്ട് സന്തോഷിക്കുന്നത്.. ! ഏതായാലും ലോറിയുടെ അടുത്തെത്തുംതോറും വല്യ ഒരു ബില്‍ഡിങ്ങ് അതിന്റെ എതിര്‍വശത്ത് ദൃശ്യമായി.
അടുത്തെത്തും തോറും ഒരു കാഴ്ച കണ്ട് ഞാന്‍ ഞെട്ടി...!!
ഒരു വലിയ ആള്‍ക്കൂട്ടം! ഒരു ഭാഗത്ത് നീണ്ട ക്യൂ! ഡ്രൈവിങ്ങ് പഠിക്കാന്‍ ഇത്രേം ആളുകളോ? ‘ഗള്‍ഫില്‍ പോകേണ്ടവര്‍ ഡ്രൈവിങ്ങ് പഠിക്കുന്നത് ഭയങ്കര പ്ലസ് പോയിന്റാ‘ എന്ന് അജയേട്ടന്‍ ഈ നാട് മുഴുവന്‍ പാട്ടാക്കിയോ?
കൂടുതല്‍ അടുത്തെത്തിയപ്പോള്‍ ഞാന്‍ ഞെട്ടി ഞെട്ടി ഞെട്ടി തളര്‍ന്നു!
ന്റെ ബാച്ചിപരമ്പരദൈവങ്ങളേ!!!! ആരാദ്??!!!
ഒരു വലിയ ചേച്ചി.....
ആ ചേച്ചി സ്റ്റിയറിങ്ങും പിടിച്ച് ഒരു ചുവന്ന മാരുതീക്കാറിലിരിക്കുന്ന പോസ്റ്റര്‍ ഒട്ടിച്ച ആ ബില്‍ഡിങ്ങിന്റെ മുകളില്‍ ഫിറ്റ് ചെയ്തിരിക്കുന്ന മനോഹരമായ വലിയ ബോര്‍ഡില്‍ എഴുതിയിരിക്കുന്നു: "ധര്‍മ്മ തീയറ്റര്‍, ധര്‍മ്മടം". പോസ്റ്ററില്‍ ചക്കവലിപ്പത്തില്‍ എഴുതിയ സിനിമയുടെ പേര്, ഓള്‍റെഡി ഉരുകിയൊലിച്ച ശരീരത്തോടെയും ഉരുകാന്‍ തുടങ്ങിയ ഹൃദയത്തോടെയും ഞാന്‍ വായിച്ചു:
"ഡ്രൈവിങ്ങ് സ്‌കൂള്‍!!"
വാല്‍ക്കഷ്ണത്തിന്റെ കഷ്ണം:
മാറ്റിനി കണ്ട് കഴിഞ്ഞ് പോകുമ്പോള്‍ ഒന്നൂടി ഞാന്‍ ആ ചുമരിലേക്ക് നോക്കി. പോസ്റ്ററില്‍ ഇരിക്കുന്ന ഷക്കീല ചേച്ചി അപ്പോഴും പുഞ്ചിരിക്കുന്നുണ്ടായിരുന്നു.
"നന്ദിണ്ട് ട്ടാ" -എന്ന് ആ ചേച്ചി ആത്മഗതിച്ചുവോ..?
"എന്നാ ആക്റ്റിങ്ങാ ന്റെ ചേച്ച്യേ..!" എന്ന് ഞാനേതായാലും ആത്മഗതിച്ചു.
രണ്ട് ആത്മഗതങ്ങളുടെ ആത്മാക്കള്‍ അന്തരീക്ഷത്തില്‍ അങ്ങനെ പാറിനടക്കുമ്പോള്‍ തലശ്ശേരിയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചു പോകുന്ന ഓര്‍മ്മ ബസ്സ് അങ്ങ് ദൂരെ നിന്ന് മന്തം മന്തം ഒഴുകിവരുന്നത് ഞാന്‍ സന്തോഷപൂര്‍വ്വം നോക്കിനിന്നു.