Monday, February 18, 2008

വൈഫു ഭയം ( ഭാര്യോ ഫോബിയ) നാടോടി കഥ

വീര ശൂര പുരത്തെ വീരസേന മഹാരാജാവ്‌ മഹാ ധീരനുംവീരനും ധൈര്യ ശാലിയുമായിരുന്നു
.വീരമഹാരാജന്റെ പേരു കേള്‍ക്കുമ്പോഴേക്കൂം ദേശത്തേയും അയല്‍ ദേശങ്ങളിലേയും ആണായും പെണ്ണായും പിറന്ന സകല മനുഷ്യരും ഭയക്കുകയും കിടു കിടെ വിറക്കുകയും ചെയ്തു പോന്നു,
രാജനെ നേരിട്ടു മുഖം കാണിച്ച പലരും രാജാവൊന്നു തറപ്പിച്ചു നോക്കിയപ്പോഴേക്കും അറിയാതെ ഒന്നും രണ്ടുമൊക്കെ പുറത്തേക്കൊഴുക്കി.

വീരസേന മഹാരാജാവങ്ങനെ അര്‍മാദിച്ചു നടക്കുന്ന കാലത്താണ്‌ അതിര്‍ത്തി ഗ്രാമത്തെ ഒരു കൊവിലില്‍ സമാധാന പൂര്‍വ്വം വാഴുന്ന ഒരു ദേവിയെ ദര്‍ശനമാക്കപ്പെട്ട്‌ ഒന്നു വിറപ്പിക്കാന്‍ വേണ്ടി പൊവുന്നത്‌. ദേവിയേം വിറപ്പിച്ച്‌ പ്രസാദോം വാങ്ങി പുറത്തിറങ്ങിയപ്പോഴാണ്‌ അയല്‍ ദേശത്തെ അപ്സര സുന്ദരിയായ രാജ കുമാരി ഭര്‍തൃമര്‍ദ്ദിനിയെ കാണുന്നത്‌. "പ്രേമം@ ആദ്യ കടാക്ഷം."അടുത്ത ശുഭ മുഹൂര്‍ത്തത്തില്‍ തന്നെ മാംഗല്യവും കഴിഞ്ഞു.

കല്യാണവും കഴിഞ്ഞു രണ്ടാമത്തെ മാസം ചെവിയില്‍ നിന്ന് ചെവിയിലേക്ക്‌ സ്വകാര്യങ്ങളായും അടുത്ത മാസം കുശു കുശുപ്പായും തൊട്ടടുത്ത മാസം കുറച്ചൊക്കെ ഉച്ചത്തിലും ജനങ്ങള്‍ പറഞ്ഞു തുടങ്ങി."മഹാരാജന്‌ മിസ്സിസ്സിനെ കാണുമ്പൊഴേക്കും മുട്ടുകാല്‍ കൂട്ടിയിടിക്കുമത്രെ. മിക്ക ദിവസങ്ങളിലും പള്ളിയറയില്‍ നിന്ന് രാജന്റെ വായ്‌ പാട്ടു വിലാപവും മാഡത്തിന്റെ രാജവിന്റെ പുറത്തുള്ള മര്‍ദ്ദന മദ്ദള മേളവും കേള്‍ക്കാറുണ്ടത്രെ. രാജാവിന്റെ ബാച്ചിലേഴ്സ്‌ കൂട്ടുകാരുമൊത്ത്‌ റമ്മി കളിച്ചും റം കൂടിച്ചും ഇരിക്കാറുള്ള രാത്രിയില്‍ പള്ളിയറ പുല്‍കാന്‍ രാജാവെങ്ങാനും അഞ്ചു നിമിഷം വൈകിയാല്‍ പിറ്റേന്നു രാവിലെ രാജന്റെ മുതുകത്തും കൊട്ടാരത്തിലെ ചിരവയുടേ പുറത്തും ക്രൂര മര്‍ദ്ദനങ്ങളുടെ പാടുകള്‍ കാണാറുണ്ടത്രെ.

അങ്ങനെയിരിക്കെയാണ്‌ മറ്റേര്‍ണിറ്റി ലീവുമെടുത്ത്‌ കുറച്ചു മാസത്തേക്ക്‌ ശ്രീമതി ഭര്‍തൃമര്‍ദ്ദിനി വീരസേനന്‍ സ്വന്തം വീട്ടിലേക്ക്‌ പോകുന്നത്‌ആ സമയം മഹാരാജന്‍ രാജ്യത്തെ വിവാഹിതരായ മുഴുവന്‍ പുരുഷ പ്രജകളേയും വിളിച്ചു വരുത്തി രാജാവൊരു പള്ളി അനൌണ്‍സ്മെന്റങ്ങ്‌ നടത്തി. "മാന്യമഹാ വിവാതന്മാരെ ഇരകളെ ഇതുവരേക്കും സഹധര്‍മിണിയില്‍ നിന്ന് ഒരടിയെങ്കിലും(പ്രേമ പുരസരം) വാങ്ങുകയോ ഭാര്യയെ ഭയക്കുകയോ (ബഹുമാന പുരസ്സരം) ചെയ്യുന്ന എല്ലാ പുരുഷ കേസരികളും ഗ്രൌണ്ടിന്റെ വലതുവശത്തേക്കും അല്ലാത്തവര്‍ ഗ്രൌണ്ടിന്റെ ഇടതു വശത്തേക്കും മാറി നില്‍ക്കേണ്ടതാണ്‌.

ഓമനപുഴ വില്ലേജിലെ രാധാകൃഷണന്‍ ഒഴികെ എല്ലാ പുരുഷന്മാരും വലതു വശത്തേക്കു മാറി നിന്നു.രാജാവ്‌ അഭിമാനം കൊണ്ട്‌ രോമാഞ്ച കഞ്ചുകനായി. രാജ്യത്തെ വിവാഹിത പുരുഷ പ്രജകളുടെ മാനം കാക്കാന്‍ ഒരു മഹാധീരനെങ്കിലും ഉണ്ടായല്ലോ.അപ്പോള്‍ തന്നെ രാധാകൃഷ്ണനെ രാജാവ്‌ പുരുഷ രത്നമായി പ്രഖ്യാപിച്ചു.അയാള്‍ക്ക്‌ പട്ടും നാണയങ്ങളും രാജാവിന്റെ വകയായും പിന്നെ ആരൊക്കെയോ സ്പോണ്‍സര്‍ ചെയ്ത. ഒരു ഫ്ലാറ്റും സ്വിഫ്റ്റ്‌ മാരുതി കുതിര വണ്ടിയും ഇനാമായി പ്രഖ്യാപിച്ചു,ആകാംക്ഷയോടെ കാത്തിരിക്കുന്ന പുരുഷ പ്രജകളൊട്‌ തന്റെ വിജയ രഹസ്യം പറയാന്‍ രാധാകൃഷ്ണനെ വേദിയിലേക്ക്‌.

രാധ പറഞ്ഞു." ഇങ്ങോട്ടിറങ്ങും മുന്‍പ്‌ എന്റെ പ്രിയ നല്ല പാതി പറഞ്ഞ വാക്കുകളാണ്ട്‌ എന്നെ ഈ അംഗീകാരം ലഭിക്കുവാന്‍ കാരണക്കാരനാക്കിയത്‌ അവളുടെ വിജയ മന്ത്രങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി ഞാന്‍ ഉദ്ദരിക്കാം""ദേ മനുഷ്യാ , നിങ്ങളെ എന്നും ഞാന്‍ തലക്കുത്തി നിര്‍ത്തി ഉലക്കക്കും ചെരവക്കും ഇട്ടടിക്കുന്ന കാര്യം നാട്ടുകാരോടെങ്കിലും പറഞ്ഞാലുണ്ടല്ലോ നിങ്ങടെ കയും കാലും ഞാന്‍ തല്ലിയൊടിക്കും".

13 comments:

ശെഫി said...
This comment has been removed by the author.
ശെഫി said...

പഴെ “വാറ്റ്“ പുത്യേ വിസ്കി കുപ്പീല് നെറച്ചത്,

പാമരന്‍ said...

:) പഴേതാണേലും ചിരിച്ചു..

ശ്രീ said...

ചിരിപ്പിച്ചു.
:)

വിനയന്‍ said...

എന്താ ചെയ്യാ....അങ്ങനെയൊക്കെ ആയിപ്പോയി....

:)

നിലാവര്‍ നിസ said...

ഉം... );

നജൂസ്‌ said...

ചിരിച്ചു. നര്‍മ്മത്തിനാണിപ്പൊ ഡിമാന്റ്‌. ഉള്ളില്‍ നിന്നും ഒരു കറുത്ത പുഞ്ചിരി പുറത്തു വന്നു എന്നെ നോക്കിയും ചിരിച്ചു. നന്നായിരിക്കുന്നു

യാരിദ്‌|~|Yarid said...

:-?

അഭിലാഷങ്ങള്‍ said...

:-)

ഇഷ്‌ടപ്പെട്ടിഷ്‌ടാ...!

:-)

കനല്‍ said...

എന്തായാലും ചിരിച്ചു... അല്ല ചിരിക്കാതെ “മസില്” പിടിച്ച് ഞാന്‍ നില്‍ക്കില്ല

GLPS VAKAYAD said...

"മാന്യമഹാ വിവാതന്മാരെ ഇരകളെ ഇതുവരേക്കും സഹധര്‍മിണിയില്‍ നിന്ന് ഒരടിയെങ്കിലും(പ്രേമ പുരസരം) വാങ്ങുകയോ ഭാര്യയെ ഭയക്കുകയോ (ബഹുമാന പുരസ്സരം) ചെയ്യുന്ന എല്ലാ പുരുഷ കേസരികളും ഗ്രൌണ്ടിന്റെ വലതുവശത്തേക്കും അല്ലാത്തവര്‍ ഗ്രൌണ്ടിന്റെ ഇടതു വശത്തേക്കും മാറി നില്‍ക്കേണ്ടതാണ്‌.
ചിരിച്ചു മോനെ......
Not all men are fools some are still bachelors............

DARE DEVIL said...

good

കൊച്ചുമുതലാളി said...

:) നല്ല കഥ.

ഇതിലെ ചില ശൈലികള്‍ ഇഷ്ടപ്പെട്ടു..

തുടര്‍ന്നും പ്രതീക്ഷിക്കുന്നു.